Saturday, July 31, 2010

ഷക്കീലയുടെ ഹണിമൂണ്‍


ചിത്രത്തിനു കടപ്പാട് ഗൂഗിളിനും അവരോട് സഹകരിക്കുന്ന മറ്റു വെബ്സൈറ്റ് സംഘത്തിനും
 
ഷക്കീലയെന്ന് കേട്ടാല്‍ കിടന്ന കിടപ്പീന്നു കാലനു ഷെയ്ക്ക് ഹാന്റ് കൊടുക്കുവാന്‍ തയ്യാറായിരിക്കുന്ന കാര്‍ന്നോന്മാര്‍ പോലും ഉഷാറാകുന്ന കാലം ഉണ്ടായിരുന്നു (ഇപ്പളും കുറേ ആള്‍ക്കാര്‍ക്ക് പേരുകേട്ടാല്‍ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടും). കിടക്കയില്‍ ആയാലും കുളിമുറിയിലായാലും എന്തിനു കുമ്പിട്ടു നിന്ന് നിലം തുടക്കുന്ന സമയത്തെ വരെ അഭിനയം പുതിയ കാലത്തെ നടികള്‍ കാണ്ടു പഠിക്കേണ്ടതു തന്നെ ആണ്. ഷക്കീലയുടെ നാലയലത്തു എത്തുമോ ഇപ്പോളത്തെ ഈ
നെരുന്തു പെണ്‍‌പിള്ളാര്‍ക്ക്. എന്തിനു നയന്താരക്കു വരെ പറ്റില്ല പിന്നല്ലെ,
നടിമാരെന്നും പറഞ്ഞു നടക്കുന്നു...!!

 അതൊക്കെ ഒരു കാലം .അവരുടെ ശരീരത്തിന്റെ ഭൂമിശാസ്ത്രം നാട്ടുകാര്‍ക്ക് മുമ്പില്‍ സ്ക്രീന്‍ വഴി വിളമ്പിയിരുന്ന “ഗിരിജ” പോലുള്ള സിനിമാ തട്ടുകടകള്‍ ഒക്കെ ഫൈവ് സ്റ്റാര്‍ ആക്കുകയോ അല്ലെങ്കില്‍ കല്യാണ മണ്ടപങ്ങള്‍ ആക്കുകയോ ചെയ്തു. ഒരു പൈതൃക സ്ഥാപനമായി സംരക്ഷിക്കേണ്ടിയിരുന്ന ഗിരിജയുടെ ഇപ്പോളത്തെ സ്ഥിതി അന്നത്തെ ആരാധകര്‍ കണ്ടാല്‍ സഹിക്കൂല. ദിവസവും ഹൌസ് ഫുള്‍ കളിച്ചിരുന്ന എപ്പോളും ആളും  അനക്കവും ആരവവും ഞരക്കവും മൂളലും ഉണ്ടായിരുന്ന ഗിരിജയിന്നു ആളുകയറുന്ന സിനിമയ്ക്കു വേണ്ടി ദാഹിക്കുകയാണ്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിവിധ ആളുകളുടെ എന്തോരം നെടുവീര്‍പ്പും ഞരക്കങ്ങളും ആണ് ആ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചത്. ആ പ്രതിധ്വനികള്‍ തൃശ്ശൂര്‍ ജില്ലയില്‍ പെട്ടവരെ മാത്രമല്ല പാലക്കാട് മലപ്പുറം എര്‍ണാംകുളം ജില്ലകളില്‍ നിന്നും ഉള്ള കാണികളെ പോലും പുളകം കൊള്ളിച്ചു. എന്തിനു തമിഴ്നാട്, ആന്ധ്ര ഒറീസ്സ മുതലായ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഉള്ള കാണികളെ പോലും എരിപിരി കൊള്ളിച്ചിട്ടുണ്ട്. ഒളിച്ചും പതുങ്ങിയും ഗിരിജയില്‍ വന്ന് സിനിമകാണാത്ത “മാന്യന്മാരായ” ആളുകള്‍ വരെ ചുരുക്കം. പാട്ടുരായ്ക്കല്‍ മുതല്‍ ഗിരിജവരെ ഉള്ള റോഡില്‍ നല്ല ട്രാഫിക്, ആ വഴിക്ക് പോണ ഓട്ടോര്‍ഷക്കാര്‍ക്ക് ചാകരയായിരുന്നു പഴയ ഗിരിജയുടെ പ്രതാപകാലത്ത്. എന്തു മാത്രം കാശ് സര്‍ക്കാരിനു ടാക്സ് ഇനത്തില്‍ കിട്ടി!!

നടിമാരുടെ കല്യാണം അതുകഴിഞ്ഞുള്ള ഹണിമൂണ്‍ തുടര്‍ന്നുള്ള വേര്‍ പിരിയല്‍ ഇതൊക്കെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ ഷക്കീലയേയും വെറുതെ വിട്ടില്ല. തങ്ങളെ രോമാഞ്ചം കൊള്ളിച്ചിരുന്ന നടി വിവാഹിതയാകുവാന്‍ പോകുന്നു എന്ന വാര്‍ത്ത അവരുടെ ആരാധകര്‍ക്കിടയിലേക്ക് ഒരു ഇടിത്തീ പോലെ അവര്‍ കൊളുത്തി വിട്ടു- നല്ലകാലം ആയിരുന്നേല്‍ രാഷ്ടീയക്കാരെയും, സാമൂഹിക നിരീക്ഷകരേയും, സിനിമാക്കാരെയും വച്ച് ന്യൂസ് ചവറില്‍ ചര്‍ച്ച വരെ വച്ചേനെ!!  കിന്നാരത്തുമ്പി തരംഗത്തിന്റെ ശക്തി  കുറഞ്ഞതുകൊണ്ട് അത്രക്കൊന്നും പോയില്ലെങ്കിലും പ്രാധാന്യത്തോടെ ആ വാര്‍ത്ത കൊടുത്തു ജൂണ്‍ മാസത്തില്‍ അവര്‍ ഒരു ബിസിനസ്സുകാ‍രനെ വിവാഹം കഴിക്കും.. കല്യാണം എവിടെ വച്ച് അതുകഴിഞ്ഞു ഹണിമൂണിനു എവിടേക്ക് പോകും എന്നൊക്കെ ഉള്ള കാര്യങ്ങള്‍  പല ഷക്കീല സിനിമകളിലേതു പൊലെ ചിലതു കാണിച്ച് ഭാക്കി  പലതും കാണികളുടെ ഊഹാപോഹങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ശൈലിയില്‍  അവര്‍ ഈ വാര്‍ത്തയെയും കയ്യൊഴിഞ്ഞു.

 ജൂണ്‍കഴിഞ്ഞു ജൂലായ് കഴിഞ്ഞു മാസം ഇത് ഓഗസ്റ്റായി..അവരുടെ കല്യാണം കഴിഞ്ഞോ ഹണിമൂണിനു പോയോ എന്നൊന്നും ഇതുവരെ ഒരു മാധ്യമക്കാരനും പറയുന്നില്ല. വലിയ ഒരു ആരാധക വൃന്ദത്തോട്/വായനക്കാരോടുള്ള മധ്യമങ്ങളുടെ ഉത്തരവാദിത്വം ഇല്ലായ്മതന്നെ അല്ലെ ഇത് കാണിക്കുന്നത്? ആന്റിയായും അയല്‍ക്കാരിയായും അടിച്ചുതളിക്കാരിയായും പ്രേക്ഷകനെ കോള്‍മയിര്‍ കൊള്ളിച്ച, സ്ക്രെനിനിനു മുമ്പില്‍ കൊതിയോടെ ഇരിക്കുന്ന കാഴ്ചക്കാര്‍ക്ക് ഏതു പാതിരാത്രിയിലും വികാരം വിതറുവാനുള്ള വിശാലമാ‍യ മനസ്സും ഒപ്പം ശരീരവും ഉള്ള ഒരു അഭിനേത്രിയുടെ വിവാഹം കഴിഞ്ഞോ ഇല്ലെയോ എന്ന് ഇനിയെങ്കിലും ഒന്നു അറിയിക്കുവാന്‍ ഈ പപ്പരാസികള്‍ തയ്യാറായെങ്കില്‍... വിക്കീ ലീക്സ് മുതല്‍ വിക്കി പീടികയില്‍ വരെ പോയി നൊക്കി നോ ന്യൂസ് അന്റ് യൂസ്. ബില്യന്‍ കണക്കിനു കാര്യങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ഗൂഗിളാനും ഇതേ പറ്റി ഒരു വിവരവും ഇല്ല. അല്ലെങ്കിലും ആവശ്യത്തിനു നോക്കിയാല്‍ ഒരു കാര്യവും കാണില്ല.

തുട കണ്ടാല്‍ പോരെ  കാണുന്നത് മിസ്/മിസ്സിസ് ഷക്കീലയുടെ ആണോന്ന് അറിയണോ എന്ന് ചില കുബുദ്ധികള്‍ ചോദിച്ചേക്കാം... എന്നാലും അതിലും ഒരു ത്രില്ലില്ലേ?

1 comment:

Anonymous said...

ഷക്കീലയെന്ന് കേട്ടാല്‍ കിടന്ന കിടപ്പീന്നു കാലനു ഷെയ്ക്ക് ഹാന്റ് കൊടുക്കുവാന്‍ തയ്യാറായിരിക്കുന്ന കാര്‍ന്നോന്മാര്‍ പോലും ഉഷാറാകുന്ന കാലം ഉണ്ടായിരുന്നു (ഇപ്പളും കുറേ ആള്‍ക്കാര്‍ക്ക് പേരുകേട്ടാല്‍ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടും). അതൊക്കെ ഒരു കാലം ഇപ്പോള്‍ അവരുമാത്രമല്ല അവരുടെ ശരീരത്തിന്റെ ഭൂമിശാസ്ത്രം നാട്ടുകാര്‍ക്ക് മുമ്പില്‍ സ്ക്രീന്‍ വഴി വിളമ്പിയിരുന്ന “ഗിരിജ” പോലുള്ള സിനിമാ തട്ടുകടകള്‍ ഒക്കെ ഫൈവ് സ്റ്റാര്‍ ആക്കുകയോ അല്ലെങ്കില്‍ കല്യാണ മണ്ടപങ്ങള്‍ ആക്കുകയോ ചെയ്തു. ഒരു പൈതൃക സ്ഥാപനമായി സംരക്ഷിക്കേണ്ടിയിരുന്ന ഗിരിജയുടെ ഇപ്പോളത്തെ സ്ഥിതി അന്നത്തെ ആരാധകര്‍ കണ്ടാല്‍ സഹിക്കൂല. ദിവസവും ഹൌസ് ഫുള്‍ കളിച്ചിരുന്ന എപ്പോളും ആളും അനക്കവും ആരവവും ഞരക്കവും മൂളലും ഉണ്ടായിരുന്ന ഗിരിജയിന്നു ആളുകയറുന്ന സിനിമയ്ക്കു വേണ്ടി ദാഹിക്കുകയാണ്.