Sunday, August 15, 2010

പ്രായം ഒരു പ്രശ്നമല്ല

പ്രായവും പിള്ളാരും പലതിനും പ്രശ്നമാണെന്ന് നമ്മുടെ നാട്ടിനു പലരും പരാതി പറയും. പക്ഷെ ഇംഗ്ലണ്ടുകാരന്‍
ഹെഡ്രിയ്ക്കും വാലറൈന്‍ (വാലന്റൈന്‍ അല്ല) ബെര്‍കോവിട്സിനും പ്രായവും പിള്ളാരും പണവുമൊന്നും
പ്രണയത്തിനും പരിണയത്തിനും ഒരു പ്രശ്നമല്ല. അതുകൊണ്ടുതന്നെ 97-87 ഉം വയസ്സുള്ള രണ്ടാളും വയസ്സുകാലത്ത്
ഒന്നാകാമെന്ന് തീരുമാനിച്ചു. പ്രണയവിവാഹത്തിനു പ്രശ്നം ഉണ്ടാകാമെങ്കിലും പ്രണയത്തിനു പ്രായം ഒരു
പ്രശ്നമല്ലല്ലൊ. ഹെന്‍‌ട്രിയപ്പൂപ്പന്റെ കവിതകള്‍ വായിച്ച് ബെര്‍കോവിട് വെല്ല്യമ്മക്ക് അടുപ്പം തോന്നി. സംസാരവും
സല്ലാപവും ഒക്കെ തുടര്‍ന്നതോടെ അടുപ്പം അറിയാതെ പ്രണയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

വല്യപ്പനാണൊ വല്യമ്മയാണൊ ആദ്യം മനസ്സുതുറന്നതെന്ന് അറിയില്ല. എന്തായ്‍ാലും വയസ്സുകാലത്ത് അനുരാഗ
വിലോചനനായ വല്യപ്പനെ പടിയിനു നിര്‍ത്താതെ  അറിയാവുന്നവരും അടുപ്പക്കാരും ചേര്‍ന്ന് സംഗതി വലിച്ചു
നീട്ടാതെ ജൂത ആചാരപ്രകാരം ഉള്ള കല്യാണത്തിനു ക്ലൈമാക്സക്കി. നമ്മുടെ നാട്ടിനു ഒക്കെ ആയിരുന്നേനു കലഹത്തിലും കൊലപാതകത്തിലും കലാശിച്ചേനെ!!

പുത്തന്‍ കല്യാണത്തിനു പ്രായക്കൂടുതലിന്റേതല്ലാതെ പുതുമയൊന്നും ഉണ്ടെന്ന് പറയുവാന്‍ പറ്റില്ല. കാരണം പത്തെഴുപത് കൊല്ലം മുമ്പ് ഒരു കല്യാണം ഒക്കെ ആയമ്മ കഴിച്ചിരുന്നു. അതിനു പിള്ളാരും ഉണ്ട്. പ്രായത്തിനു പത്തു
വയസ്സ് മൂപ്പാണെങ്കിലും കല്യാണത്തിന്റെ സീനിയോരിറ്റി വല്യമ്മക്ക് തന്നെ. അപ്പൂപ്പന്‍ അറുപത് വര്‍ഷം മുമ്പാണ്
വിവാഹ് കഴിച്ചത്.ഇനിയിപ്പോള്‍ ഇതിനെ മറികടക്കുവാന്‍ നൂറും കഴിഞ്ഞിരിക്കുന്ന വല്ലവരും മുതിരുമോന്ന് നോക്കാം. ഇല്ലേനു ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കൂടിയ പുതുമണവാളനും പുതുമണവാട്ടിയുമായി ഇപ്പോള്‍ റിക്കോര്‍ഡിട്ട ഇവര്‍ വഴിയെ ഗിന്നസ്സ് ബുക്കിലും കയറിക്കൂടിയേക്കാം.

2 comments:

വാക്കേറുകള്‍ said...

വല്യപ്പനാണൊ വല്യമ്മയാണൊ ആദ്യം മനസ്സുതുറന്നതെന്ന് അറിയില്ല. എന്തായ്‍ാലും വയസ്സുകാലത്ത് അനുരാഗ
വിലോചനനായ വല്യപ്പനെ പടിയിനു നിര്‍ത്താതെ അറിയാവുന്നവരും അടുപ്പക്കാരും ചേര്‍ന്ന് സംഗതി വലിച്ചു
നീട്ടാതെ ജൂത ആചാരപ്രകാരം ഉള്ള കല്യാണത്തിനു ക്ലൈമാക്സക്കി. നമ്മുടെ നാട്ടിനു ഒക്കെ ആയിരുന്നേനു കലഹത്തിലും കൊലപാതകത്തിലും കലാശിച്ചേനെ!!

jayanEvoor said...

പ്രണയത്തിന് കണ്ണില്ല, കാതില്ല, മൂക്കില്ല!
പ്രണയികൾക്ക് ആശംസകൾ!