Thursday, August 12, 2010

ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!


മുലകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് ചോദിച്ചാല്‍ അത് ചക്കകൊണ്ട് എന്തൊക്കെ വിഭവം ഉണ്ടാക്കാം എന്ന്
ചോദിക്കണ പോലെ ആകും. അത്രയധികം സാധ്യതകള്‍ ഉള്ള ഒരു സാധനം ആണത്. ഷക്കീല മുതല്‍ ഷക്കീരവരെയുള്ളവര്‍ ഈ ഒരു സാധനം കോണ്ട് പലതും കാണിച്ചിട്ടുണ്ട് ഇപ്പോളും കാണിക്കുന്നു. മനുഷ്യ നേത്രങ്ങളുടേയും ക്യാമറാ നേത്രങ്ങളുടേയും ഇടയില്‍ ഇത്രമാത്രം ഫോക്കല്‍ പോയന്റായ ഒരു സംഗതി ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ലോകകപ്പ് കളിയുടെ ഭ്രാന്തന്‍ നിമിഷങ്ങള്‍ക്കിടയിലും ഗ്യാലറിയില്‍ ഇളകിയാ‍ടിയ പ്രശസ്ത ലിങ്കറി മോഡല്‍ ലാറിസ തന്റെ മാറിടത്തിനിടയില്‍ മൊമ്പൈല്‍ വച്ച് അടുത്ത കാലത്ത് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  സമ്പന്നമായ ജീവിതം നയിക്കുന്നവരില്‍ പലരുടേയും സമ്പത്തിന്റെ രഹസ്യത്തില്‍ ഒരു പങ്ക് അവരുടെ സമ്പന്നമായ മാറിടം കൂടെയാണ്.

വല്ലാത്ത ഒരു ഗുരുത്വാകര്‍ഷണമാണ് ഈ പറഞ്ഞ സാധനത്തിനുള്ളത്. അല്പം ഒന്ന് ഉഷാറായ മാറിടം ഉണ്ടോ ഷാളിടാതെ ചുമ്മാ ഒന്ന് പുറത്തിറങ്ങിയാല്‍മതി പൂവാലന്മാരുടെ ഒരു പടയെ തന്നെ പുറകെ കൂട്ടാം. വലിപ്പം കൂടിയാലും കുറഞ്ഞാലും ഈ ഒരു സാധനത്തിന്റെ കാര്യത്തില്‍ കുഴപ്പമാണ്. ചിലരുടെ മനസ്സമാധാനം കെടുത്തുന്നതില്‍ ഈ സാധനം വലിയ പങ്കാണ് നിര്‍വ്വഹിക്കുന്നത്. വലിപ്പക്കുറവിന്റെ പേരില്‍ ജീവിതം മുരടിക്കുന്നതാണേല്‍ മറ്റു ചിലര്‍ക്ക് വലിപ്പം കൂടിയതിന്റെ പ്രോബ്ലംസ്. നേരിട്ടുമാത്രമല്ല, സിനിമകള്‍,ചിത്രങ്ങള്‍, കഥകള്‍ എന്നിവയുടെ രൂപത്തില്‍ പുരുഷന്മാരുടെ കാശുകളയുവാനും ഉറക്കം കളയുവാനും മാത്രമല്ല സ്തീകള്‍ടെ മണികളയുവാനും മാറിടത്തിനു നല്ല ഉഷാറാണ്. വലിപ്പക്രമീകരണത്തിനായുള്ള പലതരത്തിലുള്ള പ്ലസ്റ്റിക് സര്‍ജറികള്‍, വിവിധ തരം ബ്രാകള്‍, അകത്തുവെക്കണ സിലികോണ്‍ പാഡുകള്‍ തുടങ്ങി   മുലയുമായി ബന്ധപ്പെട്ട എടപാടിനൊക്കെ വലിയ വിപണന സാധ്യതയാണുള്ളത്.

മുലകൊണ്ടുള്ള മസ്സാജിങ്ങു പോലെ പലരും പല വിധ സാധ്യതകള്‍ കണ്ടപ്പോള്‍ ദാണ്ടെ കിര അയിന്‍ വഴ്സെഗി എന്ന കണക്ടികട്ട് സ്വദേശിനി മുലകൊണ്ട് ചിത്രം വരയ്ക്കുന്നു. മാറിട ബ്രഷിന്റെ വലിപ്പം 38 ഡിഡി. പെയ്ന്റിങ്ങിനെ
രീതിയൊക്കെ ട്രഡീഷ്ണല്‍ തന്നെ. ആദ്യം കിരയുടെ മാറിട ബ്രഷ് പെയ്ന്റില്‍ മുക്കുന്നു. എന്നിട്ട് അവയെ പതിയെ വ്യത്യസ്ഥമായ രീതിയില്‍ ക്യാന്‍‌വാസില്‍ അമര്‍ത്തുന്നു. വീണ്ടും മുക്കുന്നു അമര്‍ത്തുന്നു. ബ്രഷിന്റെ അറ്റത്തുള്ള കണ്ണുകള്‍ ക്യാന്‍‌വാസില്‍ വ്യത്യസ്ഥമായ പല അടയാളങ്ങളും സൃഷ്ടിക്കുന്നുണ്ടത്രെ. എന്തായാലും ക്യാന്‍ വാസിന്റെ ഭാഗ്യം!!

 പെയ്ന്റിങ്ങിന്റെ ലൈവ് പ്രദര്‍ശനം ഉണ്ടോന്ന് അറിയില്ല എങ്കിലും പെയ്ന്റിങ്ങുകള്‍ വില്പനയ്ക്കായി ടര്‍ടില്‍ കിസ്സ് (http://www.turtlekiss.com/) എന്ന സൈറ്റിലൂടെ നെറ്റില്‍ വച്ചിട്ടുണ്ട്. 2001-ല്‍ ആണ് കിര തന്റെ ആദ്യ രചന പുറത്തിറക്കുന്നത്. രചനയുടെ മികവും രചയിതാവിന്റെ ബ്രഷിന്റെ പ്രത്യേകതയും കൊണ്ട്  അന്നു മുതല്‍ ഇന്നുവരെ മാറിടത്തിന്റെ ചൂടുള്ള ചിത്രങ്ങള്‍ ചൂടോടെ വിറ്റുപോകുന്നുണ്ട്. ആയിരത്തോളം ചിത്രങ്ങള്‍ വരച്ചിട്ടും കിരയുടെ ബ്രഷിനുവലിയ കേടുപാടില്ലെന്നാണ് അറിയുന്നത്.

 കലയിലൂടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്ന് കിര പറയുമ്പോളും രചനയ്ക്കിടയില്‍ അനുഭവപ്പെടുന്ന വികാരത്തെ പറ്റിയാണ് പലരും ചിന്തിക്കുന്നത്!! ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കിരയുടെ മുമ്പില്‍  ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!

7 comments:

വാക്കേറുകള്‍ said...

രചനയുടെ മികവും രചയിതാവിന്റെ ബ്രഷിന്റെ പ്രത്യേകതയും കൊണ്ട് അന്നു മുതല്‍ ഇന്നുവരെ
മാറിടത്തിന്റെ ചൂടുള്ള ചിത്രങ്ങള്‍ ചൂടോടെ വിറ്റുപോകുന്നുണ്ട്. ആയിരത്തോളം ചിത്രങ്ങള്‍ വരച്ചിട്ടും കിരയുടെ ബ്രഷിനുവലിയ കേടുപാടില്ലെന്നാണ് അറിയുന്നത്.

കലയിലൂടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്ന് കിര പറയുമ്പോളും രചനയ്ക്കിടയില്‍ അനുഭവപ്പെടുന്ന വികാരത്തെ പറ്റിയാണ് പലരും ചിന്തിക്കുന്നത്!! ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കിരയുടെ മുമ്പില്‍ ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!

വാക്കേറുകള്‍ said...
This comment has been removed by the author.
poochakanny said...

It’s a great idea…I wish to try this…ha..ha..ha

jaisonputhoors said...

വാക്കേറുകാരൻ തകർക്കാണല്ലോ? അടിപൊളി..എനിക്കും ആ കാൻ‌വാസായിരുന്നെങ്കിൽ എന്ന് തോന്നുന്നൂണ്ട്.
ഭാഷയുടെ ഒഴുക്കും വാക്കുകൾ കോർത്തിണക്കിയുള്ള ശൈലിയും നല്ല രസമുണ്ട് വായിക്കുവാൻ. ഈ ബ്ലോഗ്ഗ് അധികം ആളുകളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തോന്നുന്നു. എഴുതുക പ്രോത്സാഹനം എന്നും ഉണ്ടാകും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായി എഴുതിയിരിക്കുന്നു.തുടരുക.ചാവക്കാട് എവിടെയാണ് വീട്?ഇപ്പോള്‍ എവിടെയാണ്?ഇനിയും എന്റെ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ?നന്ദി.ഇനിയും വരാം

SANTHAN said...

ഹ..ഹ്.. ആഗ്രഹം കൊള്ളാം പക്ഷെ അവർ ഒരു ക്യാൻ‌വാസിലേ മാറിടം കൊണ്ട് സുഖം പകരൂ. പിന്നെ കാലങ്ങളോളം ആരാന്റെ ചുമരിലോ അല്ലെങ്കിൽ വല്ല മുക്കിലോ പൊടിപിടിച്ച് കിടക്കേണ്ടി വരില്ലേ വാക്കേറുകാരാ?

Anonymous said...

അതെ കീരയുടെ കാന്‍‌വാസായിരുന്നേല്‍ മാറിടത്തിന്റെ കുളിരും ചൂടും ആവോളം ആസ്വദിക്കാമായിരുന്നു അല്ലേ വാക്കേറെ.. കൊള്ളാം.