Thursday, August 19, 2010

കൂലിയെഴുത്തിന്റെ നല്ല കാലം



വര്‍ഷക്കാലമായാല്‍ ചുമ്മാ പീട്യേതിണ്ണയില്‍ പുകയും വിട്ട് ഒറ്റനമ്പര്‍ ലോട്ടറിയുടെ ഫലവും നോക്കി നേരം കളയുന്ന യൂണീയന്‍ കാര്‍ക്ക് അപ്രതീക്ഷിതമായി നല്ലൊരു നോക്കുകാശിനുള്ള വക കിട്ട്യാലോ? അതേ അവസ്ഥയാണിപ്പോള്‍ മദനിയുടെ അറസ്റ്റോടെ ഇമ്മടെ കൂലിയെഴുത്തുകാര്‍ക്കും ഇരവാദികള്‍ക്കും വന്നിട്ടുള്ളത്. ചാകരയല്ലെ ചാകര. രാജ്യത്ത് തൊഴിലുറപ്പു പദ്ധതിയുണെങ്കിലും സാംസ്കാരിക തൊഴിലാളികള്‍ക്ക് ഇമ്മാതിരി വല്ല വിഷയങ്ങളും വന്നാലേ ഗുണമുള്ളൂ. ഇന്നാളാ സ്വത്വവാദവുമായി വല്ലാതെ അങ്ങ് നിറഞ്ഞാടുന്ന സമയത്താണ് സീരിയലിന്റെ ഇടയില്‍ കറന്റ് പോയപോലെ പെട്ടെന്ന് നിര്‍ത്തേണ്ടി വന്നത്. അതോടെ അന്നത്തെ പോ.കോ. സാ താരങ്ങള്‍ അണിയറയിലേക്ക് മുങ്ങി.

പെണ്ണുങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലും അഞ്ഞൂറാന്മാര്‍ ഇടപെടില്ല എന്നു പറഞ്ഞപോലെ ആണ് ഇവരുടെ കാര്യം. കൈവെട്ടും ഭീകര ക്യാമ്പും കള്ളനോട്ടും അതിര്‍ത്തിയിലെ പാക്കിസ്താ‍ന്റെ നുഴഞ്ഞു കയറ്റവും ഒക്കെയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഈ പോ.കോ സാ ഇടപെടില്ല.  കൈവെട്ടിയവനെ അറസ്റ്റു ചെയ്താല്‍ അല്ലെങ്കില്‍ അവരെ പറ്റി അന്വേഷിച്ച് നാലിടത്ത് റെയ്ഡു ചെയ്താല്‍ ഇടപെടാന്‍ ചെറിയ സ്കോപ്പുണ്ട്. അല്ലാതുള്ളതൊന്നും  തങ്ങള്‍ക്ക് ഇടപെടാനോ എഴുതാനോ സംസാരിക്കാനോ ഉള്ളതല്ലെന്ന് പോ.കോ സാ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ്.


സംഘപരിവാറുകാര്‍ ഭരിക്കുന്ന സംസ്ഥാനമാണെന്ന “ചീത്തപ്പേരു” പണ്ട് ഗുജറാത്തിനു മാത്രേ ഉണ്ടായിരുന്നുള്ളൂ.  അവന്മാര്‍ അന്വേഷിച്ച് കള്ളക്കേസുണ്ടാക്കിയതല്ലേ ഒരു ക്യാമ്പിനെ പറ്റി. ഹോ അല്ലാതെ അവിടെ വല്ലതും നടന്നോ.ഇപ്പോ ദേ കര്‍ണ്ണാടക കള്ളക്കേസുണ്ടാക്കിക്കൊണ്ടു വന്നിരിക്കുന്നു. അതും ആര്‍ക്കെതിരെ? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സഖ്യം ഉണ്ടാക്കിയതിന്റെ ചൊരുക്കാകുമോ ഇത്? ആ ആര്‍ക്കറിയാം. എന്തോ ആകട്ടെ.

 ഇപ്പോ ദേ കര്‍ണ്ണാടകയ്ക്കും കിട്ടി "ചീത്തപ്പേരു". എന്താ ചെയ്യാ  നാട്ടുകാരൊക്കെ കൂടെ അവരെ വോട്ടു ചെയ്തു അധികാരത്തില്‍ കയറ്റി. കമ്യൂണിസത്തെ കുറിച്ചും പുരോഗമനവാദത്തെ പറ്റിയും കര്‍ണ്ണാടകക്കാര്‍ക്ക് വല്ല വിവരവും വകതിരിവും ഉണ്ടോ? അതിനൊക്കെ കേരളത്തെ കണ്ടു പടിക്കണം സംഘികള്‍ അണിനിരത്തുന്ന സകല  സവര്‍ണ്ണ-ഭൂരിക്ഷ സ്ഥാനാര്‍ഥികളേയും മലയാളി തോല്പിച്ചു കളയും. മാത്രമോ ലീഗുകാരെയും ഐ.എന്‍.എലുകാരെയും ഒക്കെ ജയിപ്പിക്കും. പറ്റിയാല്‍ അവരില്‍ മൂന്നാലുപേരെ മന്ത്രിയും ആക്കും. ഏത് അതണ് മതേതര മലയാളി.

ഇനി ദേ ഇവരു മാത്രം അല്ല കേട്ടോ മൌദൂദിസത്തിനെ ജനാധിപത്യത്തില്‍ മുക്കിയെടുത്ത് പുതിയ സംഘടനകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചു വരും എന്ന് കരുതാം. എന്തിനു വേണ്ടിവന്നാല്‍ താലിബാനിസം വരെ ജനാധിപത്യത്തിന്റെ കുപ്പിയിലാക്കി കേരളത്തില്‍ വന്‍ വിജയമാക്കി മാറ്റും. പക്ഷെ നമ്മള്‍ സെക്യുലറിസത്തില്‍ മുറുകെ പിടിച്ച് പ്രസംഗിക്കും. മറ്റേ ടീമിനെ കേരളത്തില്‍ അടുപ്പിക്കില്ല. അവരാണേല്‍ വോട്ടിന്റെ കുത്തക കച്ചവടക്കാര്‍ എന്ന പേരു അഭിമാനമായി കൊണ്ടു നടക്കും. സംഘപരിവാരത്തിനാണേല്‍ ഇപ്പോള്‍ കഷ്ടകാലമാണെന്ന്പ റയാനുണ്ടോ. ചാത്തന്‍ സേവപോലെ ഒടുക്കം തിരിച്ചടിച്ചോണ്ടിരിക്കാന്നാ പലരും പറയുന്നേ. മലേഗാവും മറ്റുമൊക്കെയായി അന്വേഷണം അവരുടെ ഉമ്മറത്തുനിന്നും പോകുന്നില്ല. പണ്ടാണേല്‍ ആരോപണം മാത്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോല്‍ അതല്ല സ്ഥിതി.സ്വാമിനിയൊക്കെ അകത്താണ്.



അതു പോട്ടെ  പറഞ്ഞോണ്ടു വന്നത് കേരളത്തിലെ ചര്‍ച്ചാ വിഷയം ആണല്ലോ.


 തീപ്പൊരി ചോദ്യങ്ങളുമായി ന്യൂസിനെ ലൈവാക്കുന്ന നികേഷിന്റെ അഭാവം ഫീല്‍ ചെയ്തു എങ്കിലും ഒരാഴ്ച കേരളത്തിലെ സകല മാധ്യമങ്ങളിലും  അറസ്റ്റും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായും ലൈവായും വോട്ടായും ഒക്കെ നിറഞ്ഞാടി. നേരാണോന്ന് അറിയില്ല ക്ലൈമാക്സ് ലൈവ്  കണ്ട് പാരിജാതം സീരിയലുകാരന്‍ നാണിച്ചുപോയീന്നാ കേട്ടെ. ഈച്ച ചത്താല്‍ വരെ ചാനലുകള്‍ ചര്‍ച്ചചെയ്യുന്ന കാലമാണ്.അടുത്തു കിട്ടിയവരെ ഒക്കെ സ്റ്റുഡിയോയില്‍ വിളിച്ചിരുത്തിയും വരാന്‍ പറ്റാത്തോരെ ഫോണില്‍ വിളിച്ചും ഒറ്റശ്വാസത്തില്‍ നൂറ്റൊന്നു ചോദ്യം ചോദിക്കും.

ഇമ്മാതിരി ചര്‍ച്ചക്ക് ചില സ്ഥിരം ആള്‍ക്കാരുണ്ട്, അവര്‍ക്കിനി വല്ല യൂണിയനോ മറ്റോ ഉണ്ടോന്ന് അറിയില്ല. ഇ ചര്‍ച്ചകളില്‍  ആവേശത്തോടെ ഇടപെടുന്ന സുരേന്ദ്രേട്ടനെ  ഇത്തവണ കാര്യായി കണ്ടില്ല, അതോ ഇനി ഞാന്‍ കണ്ട ചാനലില്‍ ആള്‍ വരാഞ്ഞതാണോന്നും അറിയില്ല. കാരശ്ശേരി മാഷും ടീമും ഒക്കെ ഉഷാറയി പങ്കെടുത്തതു. അതു കൊണ്ടാണോ അതൊ അമ്മ സംഘടന താരങ്ങളെ വിലക്കുന്നപോലെ, നല്ല ഉഷാറായി കാര്യം പറഞ്ഞിരുന്ന ഷാജിക്കാനേ ചാനലുകളില്‍ നിന്നും അനൌദ്യോഗികമായി വിലക്കിയെന്നൊക്കെ പറയുന്നത് കേട്ടു അതു മാതിരി ഇനി സുരേന്ദ്രേട്ടനെ വല്ലവരും വിലക്കിയോന്നു അറിയില്ല.  എന്തായാലും ഏഴുദിവസവും ഇടതടവില്ലാതെ പണിചെയ്ത ചര്‍ച്ച തൊഴിലാളികള്‍ക്ക് മാധ്യമങ്ങള്‍ ഓണായിട്ട് എന്തേലും ബോണസ്സ് കൊടുക്കേണ്ടതാണെന്നേ വാക്കേറിനു പറയാനുള്ളൂ.

മിഥുനം സിനിമയില്‍ ഇന്നസെന്റിനെതിരെ കൂടോത്രം ചെയ്യാന്‍  മന്ത്രവാദിയായി വരുന്ന നെടുമുടി വേണു തേങ്ങയുടക്കുവാന്‍ വൈകുമ്പോള്‍ അസ്വസ്ഥനാകുന്ന ജഗതിയുടെ കഥാപാത്രത്തെ പോലെ അറസ്റ്റു വൈകുന്നതില്‍ പരിവാറുകാര്‍ക്കും മറ്റും ആകെ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. അതേതായാലും തെര്‍ന്നു.  മാരാര്‍ വെച്ചപ്പോള്‍ മാക്രി തുടങ്ങീന്ന് പറയുന്ന പോളെ ഇനി ഇരവാദികളുടെ ഊഴമാണ്. അവര്‍ പരിവാറിനെ പോലെ അല്ല. പൈന്റു കിട്ടിയ ശിങ്കാരി മേളക്കാരെ പോലെ വളരെ ഉഷാറായി നിന്നു കൊട്ടിക്കോളും. ഇനി ഇസ്രായേല്‍, അമേരിക്ക, ഗുജറാത്ത്, മോഡി, പുരോഹിത്, ശ്രീരാമസേന തുടങ്ങിയ പേരുകള്‍ ലേഖനങ്ങളിലൂടെ ഇട്ട് പൊരിക്കും. പൊരിച്ചെടുത്തവയെ ചൂടോടെ ചിലര്‍ ഈമെയില്‍, ഫേസ് ബുക്ക്, ബസ്സ് തുടങ്ങിയവ വഴി പലവഴിക്ക് പാക്ക് ചെയ്ത് അയക്കും.

കുത്തക വലതുപക്ഷ മാധ്യമങ്ങള്‍ ഒക്കെ പക്ഷെ പോ.കോ സാ ടീം ലീഡേഴ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “സവര്‍ണ്ണരുടെ ആഘോഷമായ“ ഓണത്തിന്റെ പുറകെ പോകും എന്നതാണ് ഒരു വലിയ പ്രതിസന്ധി. അവരു കസവുമുടുപ്പിച്ച് കൊണ്ടിരുത്തുന്ന കണ്ട സിനിമാ നടിമാരുടെ കൊഞ്ചലും കുടുമ്പ മഹിമയും നുണയില്‍ ചാലിച്ച് മലയാളിക്ക് വിളമ്പുന്നതിനിടയില്‍ എന്തോന്ന് മദനി. എന്തായാലും ഓണം വിഷു ക്രിസ്തുമസ്സ് എന്നിവയോട് വല്യ പ്രതിപത്തിയൊന്നും ഇല്ലാത്ത സ്ഥിരം “മാധ്യമങ്ങള്‍” ടേ തിണ്ണ തന്നെ അഭയം. അവിടെയാണെങ്കില്‍ ഇമ്മാതിരി ആള്‍ക്കാര്‍ക്ക് വിശാലമായി ഇരിക്കാനായി ഇഷ്ടം പോലെ കസേര കിടക്കല്ലേ.

എന്തായാലും ഇത്തവണ ഇരവാദികള്‍ടെ ഇടയിലെ സ്ഥിരം മുഖങ്ങള്‍ക്ക് പകരം ചില പുതുമുഖങ്ങള്‍ ഒക്കെ ഉണ്ടെന്നാണ് കേള്‍ക്കണത്. അല്ല എത്രകാലംന്ന് വച്ചാ സിനിമകാണണോര്‍ ഈ മമ്മൂട്ടിയേയും മൊഹന്‍ ലാലിനേയും സഹിക്ക. ഇടയ്ക്ക് ഒരു ചെയ്ഞ്ചൊകെ വേണ്ടെ?

3 comments:

Anonymous said...

കുത്തക വലതുപക്ഷ മാധ്യമങ്ങള്‍ ഒക്കെ പക്ഷെ പോ.കോ സാ ടീം ലീഡേഴ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “സവര്‍ണ്ണരുടെ ആഘോഷമായ“ ഓണത്തിന്റെ പുറകെ പോകും എന്നതാണ് ഒരു വലിയ പ്രതിസന്ധി. അവരു കസവുമുടുപ്പിച്ച് കൊണ്ടിരുത്തുന്ന കണ്ട സിനിമാ നടിമാരുടെ കൊഞ്ചലും കുടുമ്പ മഹിമയും നുണയില്‍ ചാലിച്ച് മലയാളിക്ക് വിളമ്പുന്നതിനിടയില്‍ എന്തോന്ന് മദനി. എന്തായാലും ഓണം വിഷു ക്രിസ്തുമസ്സ് എന്നിവയോട് വല്യ പ്രതിപത്തിയൊന്നും ഇല്ലാത്ത സ്ഥിരം “മാധ്യമങ്ങള്‍” ടേ തിണ്ണ തന്നെ അഭയം. അവിടെയാണെങ്കില്‍ ഇമ്മാതിരി ആള്‍ക്കാര്‍ക്ക് വിശാലമായി ഇരിക്കാനായി ഇഷ്ടം പോലെ കസേര കിടക്കല്ലേ.

vaakkerukaara ingane parihasikakruth..

Anonymous said...

ഫ വൃത്തികെട്ടവനേ..ചെറ്റേ..നാറി... നാണമുണ്ടോടാ നിനക്ക് ഇങ്ങനെ ഒക്കെ എഴുതുവാൻ? കൂലിയെഴുത്താണു പോലും കൂലിയെഴുത്ത്. ത്ഫൂ

Anonymous said...

പെണ്ണുങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലും അഞ്ഞൂറാന്മാര്‍ ഇടപെടില്ല എന്നു പറഞ്ഞപോലെ ആണ് ഇവരുടെ കാര്യം. കൈവെട്ടും ഭീകര ക്യാമ്പും കള്ളനോട്ടും അതിര്‍ത്തിയിലെ പാക്കിസ്താ‍ന്റെ നുഴഞ്ഞു കയറ്റവും ഒക്കെയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഈ പോ.കോ സാ ഇടപെടില്ല. കൈവെട്ടിയവനെ അറസ്റ്റു ചെയ്താല്‍ അല്ലെങ്കില്‍ അവരെ പറ്റി അന്വേഷിച്ച് നാലിടത്ത് റെയ്ഡു ചെയ്താല്‍ ഇടപെടാന്‍ ചെറിയ സ്കോപ്പുണ്ട്. അല്ലാതുള്ളതൊന്നും തങ്ങള്‍ക്ക് ഇടപെടാനോ എഴുതാനോ സംസാരിക്കാനോ ഉള്ളതല്ലെന്ന് പോ.കോ സാ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ്.
athu neraa...K.E.N Okke iniyipol gujarath vittu karnadakyilkku pokum enna thonnunne..athaakumbol aduthum aanallo.