Tuesday, July 19, 2011

കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കുള്ള ദൂരം

കുണ്ടലിനിയും കുണ്ടിയും തമ്മിലുള്ള ദൂരം വലുതാണെന്ന് വിവരമുള്ള പലരും പറയാറുണ്ട്. എന്നാല്‍ കള്ളസ്വാമികളെ സംബന്ധിച്ച് കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കോ, യോഗാസനത്തില്‍ നിന്നും യോനി-ആസനാദികളിലേക്കോ ഉള്ള ദൂരം എന്ന പറയുന്നത് ആശുപത്രിയും മോര്‍ച്ചറിയും പോലെ  കയ്യെത്തും ദൂരത്തുള്ള സംഗതിയാണ്. കാഷായം ധരിച്ചിരിക്കുന്നവന്റെ മുമ്പില്‍ കാശും കാണിക്കയും കൊണ്ട് കാലുതൊട്ട് വന്ദിച്ചാല്‍ കൊര്‍ച്ചീസംകൊണ്ട് ഉണര്‍ത്താവുന്ന സംഗതിയാണെന്നോ, അല്ലെങ്കില്‍ കുണ്ടിയില്‍ ഉണ്ടാകുന്ന ഉണര്‍ച്ചയാണ് കുണ്ടലിനി എന്നോ തെറ്റിദ്ധരിച്ചവരും ധാരാളം ഉണ്ട്. എന്നാലോ കുണ്ടലിനി കുണ്ടലിനി എന്ന് കേട്ടാല്‍ അതിനെ പറ്റി വല്യവായില്‍ പറഞ്ഞോണ്ടിരിക്കും. കാടലയും കടലും പോലെ രണ്ടും രണ്ടാണെന്ന് തിരിച്ചറിയാത്ത ക്നാപ്പന്മാരും ക്ലാപ്പികളും കുറേ  ഉണ്ടെനാണ് സത്യം. നമ്മുടെ നിത്യാനന്ദജിയുടെയും പ്രധാന ശിഷ്യ രഞ്ജിതയുടെയും നേതൃത്വത്തില്‍ നടന്ന കുണ്ടലിനിയുണര്‍ത്തല്‍ കര്‍മ്മത്തിലൂടെ ദാണ്ടെ കഴിഞ്ഞ ദിവസം ഒന്ന് കൂടെ തെളിയിച്ചു. 

രഞ്ജിത എന്ന് കെട്ടപ്പോള്‍ ഉള്ളീല്‍ ഉള്‍ക്കുളിരുണ്ടാകയൊന്നു വേണ്ട കേട്ടോ. രണ്‍ജിതയും സ്വാമികളും തമ്മില്‍  ഗുരുവും ശിഷ്യൌം തമ്മിലുള്ള ബന്ധമാണെന്നാണ് വാക്കേറിന്റെ വിശ്വാസം. എന്നാല്‍ അതിലപ്പുറം ചില ബന്ധമുണ്ടെന്നും അത് അവിഹിതമാണെന്നും ചില കുബുദ്ധികള്‍ പറഞ്ഞുണ്ടക്കുകയുണ്ടായി, വിവാദമുണ്ടാക്കി. ഒരു സ്വാമിയും ശിഷ്യയും ഭോഗവിദ്യ പ്രാക്ടീസ് നടത്തുന്നതിന്റെ സി.ഡി.പുറത്ത് വിട്ടു. എന്നാല്‍ സ്വാമികളുമായി കിടക്കയില്‍ കണ്ടത് രഞ്ജിതയാണെന്നോ അല്ലെന്നോ വിവാദം ഉണ്ട്. എന്തായാലും  സിനിമ സ്ക്രീനില്‍ കണ്ടനാള്‍ മുതല്‍ രഞ്ഞ്ജിതക്ക് കുണ്ടിയുണ്ടെന്നാണ് വാക്കേറിനു തോന്നിയിട്ടുള്ളത്. കാണികള്‍ക്ക് കണ്ണുനിറയെ കണാന്‍ വേണ്ടി കാണിച്ചിടത്തോളം കൊള്ളാം. എന്തായാലും കുണ്ടിയുള്ളവളുമായി കുപ്പിയിലുള്ളത് കുടിക്കുന്നതിന്റേയും കുഴലൂത്തിന്റേയും കുത്തിമറിയുന്നതിന്റേയും ടേപ്പ് പുറത്ത് വന്നതോടെ സകല ഇമേജും കുഴിയില്‍പോയ ഒരു സ്വാമിയുടെ ദുഖം അത് പോയവര്‍ക്കേ അറിയൂ. ലോകത്തൊരുപാട് സ്ഥലങ്ങളില്‍ ഉള്ള ശിഷ്യരും അവരേക്കാള്‍ വിലമതിപ്പുള്ള സ്വത്തുക്കളും സ്വന്തം പ്രതിച്ഛായയും ഒക്കെ സി.ഡി സമ്പ്രേഷണം ചെയ്തതോടെ പോയിക്കിട്ടി. പരവതാനിവിരിച്ച് പവിത്രമാക്കിയിരുന്ന പ്രശസ്തിയും പത്രാസും പത്രക്കാര്‍ പലതും പറഞ്ഞും പ്രസിദ്ധീകരിച്ചും സ്വാമിയുടെ മാനഭിമാനത്തെ കുപ്രസിധിയുടെ ഊടുവഴിയിലൂടെയും ഓടയിലൂടെയും വഴിതിരിച്ചു വിട്ടു. 

എന്തു വിലകൊടുത്തും ഇല്ലാണ്ടാ‍യ ഇമേജ് തിരിച്ചെടുക്കണമെന്ന ദൃഢപ്രതിഞ്ജയിലായിരുന്നു സ്വാമികള്‍ സ്വാമികള്‍. അതിനു മണ്ണെണ്ണയൊഴിച്ച് വട്ടത്തില്‍ തീകൂട്ടി മണ്ണെണ്ണാഗ്നിമധ്യത്തില്‍ നില്‍ക്കുന്നത് പോലെ പല വിധ വേഷംകെട്ടും നടത്തി. വേഷം കെട്ട് ഓണ്‍ ദ സ്പോട്ടില്‍ നാലു നിലയില്‍ പൊട്ടി. ഒടുക്കം സ്വാമികള്‍ യോഗയിലെയോ ആധ്യാത്മികതയിലേയോ ഒടുക്കത്തെ വജ്രായുധമായ കുണ്ടലിനിയുമായി കളത്തിലിറങ്ങി. കളത്തില്‍ ഇറങ്ങുമ്പോള്‍ കൊള്ളാവുന്നവരെ കൂട്ടത്തില്‍ ചേര്‍ക്കേണ്ട. അതോണ്ട് നല്ല കുണ്ടിയുള്ള (സിനിമയില്‍ കണ്ടതാണ് വച്ചുകെട്ടാണോന്ന് അറിയില്ല) നടി രഞ്ജിതയേയും കൂട്ടി. കൊള്ളാം ഇവരെ കൂടാതെശിഷ്യരുടെ കൂട്ടത്തില്‍ കുണ്ടിയുള്ളവരും ഇല്ലാത്തവരുമായ കുണ്ടിണികളും കുണ്ടന്മാര്‍(?കുണ്ടിയുള്ളവന്മാര്‍ എന്ന അര്‍ഥത്തിലാണ് പറഞ്ഞത്.)- തെറ്റിദ്ധരിക്കരുത് കോഴിക്കോട്-മലപ്പുറം പ്രദേശത്തെ അര്‍ഥമല്ല ഉദ്ദേശിച്ചത്- ഒക്കെ ഒരു പൊതുവേദിയില്‍ കൂടുന്നു. കുറേ മാധ്യമപ്രവര്‍ത്തകരും മദാമ്മമാരും കുണ്ടലിനി ഉണരുന്നത് കാണാന്‍ കയ്യില്‍ ക്യാമറയുമായി വരുന്നു.

വന്നവര്‍ക്ക് മുമ്പില്‍ കുണ്ടലിനി ഉണര്‍ത്താനുള്ള “വിസില്‍” വിളിയുയര്‍ന്നില്ലെങ്കിലും സംഗീതം ഉയരുന്നു. ഒച്ചയും ബഹളവും കാരണമാണോ അതോക്യാമറ കണ്ട് നാണിച്ചാണോ എന്തോ കുണ്ടലിനി ഉണര്‍ന്നില്ല. എന്നാല്‍ ഉണര്‍ത്തീട്ട് തന്നെ കാര്യം എന്ന് പറഞ്ഞ് ചിലര്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ഉയര്‍ന്നു ചാടി.  എന്ന് കരു നിരന്നിരുന്നവര്‍ക്കിടയില്‍ ചിലര്‍ ഉയര്‍ന്നു ചാടി നോക്കി. ചിലര്‍ ബാധയേറ്റപോലെ തുള്ളിക്കള്ളിക്കുന്നു, കുട്ട്യോള്‍ കൊറ്റം കുത്തി കളിക്കണ പോലെ ചിലരുടെ പെര്‍ഫോമെന്‍സ്. നേരുപറയാലോ സംഗതിയുടെ യൂറ്റൂബ് കണ്ടപ്പോള്‍ ഇവര്‍ ഏതാണ്ട് ഇംഗ്ലീഷ് ബ്ലൂഫിലിമില്‍ അഭിനയിക്കുന്ന പ്രൊഫഷണല്‍  പെണ്ണുങ്ങള്‍ പോലും ഇരുന്ന ഇരിപ്പില്‍ ഇമ്മാതിരി പെര്‍ഫോമന്‍സ് കാണിക്കുമോന്ന് സംശയമാണ്.

ഇതെല്ലാം കണ്ട് സ്വാമിതിരുവടികള്‍ പുഞ്ചിരിച്ചോണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവരെ വിഡ്ഡികളാക്കുമ്പോള്‍ ഉള്ള ഒരു ഊഊഊഊ ചിരീയില്ലേ അതെന്നെ. എന്താ ചെയ്യാ വകതിരിവില്ലാത്തവര്‍ക്കും വട്ടുപിടിച്ചവര്‍ക്കും വല്ലതും കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ ഇമ്മടെ നാട്ടില്‍ ഒരു ചൊല്ലില്ലെ ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ന് അതെന്നെ. എന്തായാലും ഇനി കുണ്ടലിനി പെര്‍ഫോമെന്‍സിനു ശേഷം ശിഷ്യകളുമായി കര്‍ട്ടനു പിന്നില്‍ രഹസ്യമായി “കുണ്ടലിനി” ഉണര്‍ന്നോ ഉണര്‍ത്തിയോ എന്നൊക്കെ സി.ഡി.വല്ലതും വന്നാല്‍ കാണാം.!! 

1 comment:

Anonymous said...

കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കുള്ള ദൂരം കൊള്ളാം. സ്വാമിമാര്‍ക്ക് മുമ്പില്‍ കുമ്പിടുന്ന പെണ്ണുങ്ങള്‍ക്ക് ഇട്യക്കവര്‍ പ്രസാദവും അനുഗ്രഹവും ഒക്കെ നല്‍കും. അത് ഭക്തകള്‍ക്കും ഇതൊക്കെ ഇഷ്ടമല്ലേ.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ മാഷേ.