Sunday, November 28, 2010

ആര്യയേയും അണ്ണാച്ചിമാര്‍ വെറുതെ വിടുന്നില്ല


എന്തെങ്കിലും ചെറിയ ഒരു സംഗതിയുണ്ടായാല്‍ മതി അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ മതി ഉറങ്ങാന്‍ കിടക്കുന്നിടത്തുനിന്നായാലും  ഉണ്ണാനിരിക്കുന്നിടത്തുനിന്നായാലും ഉടന്‍ പ്ലക്കാര്‍ഡും,പ്രകടനവുമായി പബ്ലിക്ക് ഇളകും. കേരളത്തിലെ കര്യമല്ല തമിഴന്റെ കാര്യമാണ്. ആ ഖുശ്ബു ആന്റി സെക്സിനെ കുറിച്ച് ചിലതൊക്കെ പറഞ്ഞു. ഉടനെ ചീത്തവിളിച്ചും പോസ്റ്ററില്‍ ചീമുട്ടയെറിഞ്ഞും പ്രകടനം കൂടാതെ അവരെ കോടതിയായ കോടതികളില്‍ കേസും കൊടുത്തു.

കേസും കോടതിയുമായി പൊറുതി മുട്ടിയ അവര്‍ ഒടുവില്‍ വല്യ കോടതിയില്‍ പോയി അനുകൂല വിധിയും വാങ്ങി തമിഴനു നേരെ ഒരു ചിരിയും പാസ്സാക്കി വീടു പിടിച്ചു. ദാണ്ടെ തീര്‍ന്നില്ല നമ്മുടെ ജയറാം അണ്ണന്റെ കാര്യം. തമിഴ്നാട്ടില്‍ ആരും കൊതിക്കുന്ന് ഉഗ്രന്‍ ഒരു വീടുവച്ച് അണ്ണന്‍ സ്വസ്ഥമായി ജീവിക്കായിരുന്നു. ആണ്ടെ കഷ്ടകാലത്തിനു എന്തോ കാര്യത്തില്‍ ഒരു അഭിപ്രായം പറഞ്ഞു. വീടിന്റെ ചില്ലും ചെടിച്ചട്ടിയും ഒക്കെ അണ്ണന്മാര്‍ രാത്രിക്ക് രാത്രി തല്ലിയുടച്ചു. ഒടുക്കം അണ്ണന്‍ അണ്ണാച്ചിനാട്ടിലെ അടിപൊളി വീടു വിട്ട് കേരളത്തില്‍ പൊറുതിയായെന്നാണ് കേള്‍വി. 

നയന്‍സിന്റെ കാര്യം പറയണ്ട. ആ പെണ്‍കൊച്ചൊന്നു കണങ്കാലിനു മേലെ തുണിപൊക്കി കാണിച്ചാല്‍ അതുകണ്ട് വായും പൊളിച്ചിരുന്ന അണ്ണന്മാര്‍ ദാണ്ടെ പെണ്ണൊരു തമിഴനെ പ്രേമിച്ചതോടെ അവള്‍ക്കെതിരെ ആയി. ജന്മനാലുള്ള വീക്നെസ്സായ ജാഥയും പ്രകടനവും കൂടാതെ കേസും കൊതിയും ഒക്കെയായി തമിഴന്മാര്‍ ആ കൊച്ചിനെ വച്ചുപൊറുപ്പിക്കുന്നില്ല.

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതിനു പകരം ഇനി ഒന്നുകില്‍ അണ്ണാച്ചി അമ്പലം പണിയും അല്ലെങ്കില്‍ അവന്റെ അണ്ടംകീറും എന്ന് പറയേണ്ടി വരുമോ?

വന്നു വന്ന അണ്ണാച്ചിമാര്‍ക്ക് ഇപ്പോള്‍ സിനിമയിലെ ആര്‍ക്കെതിരെ എങ്കിലും എപ്പോളും അലമ്പുണ്ടാക്കിക്കൊണ്ടിരിക്കണം. ലേറ്റായെങ്കിലും ലേറ്റസ്റ്റായി നടന്‍ ആര്യയെ ആണ് അണ്ണാച്ചിമാര്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം അന്വേഷിച്ച് സിനിമയില്‍ എത്തിയ ആര്യയ്ക്കൊരു അഡ്രസ്സുണ്ടാക്കിയത് അണ്ണാച്ചിമാരാണെന്ന് പറയപ്പെടുന്നു. അവര്‍ പതിവുപോലെ ആര്യയെ അങ്ങ്ട് എടുത്തുപൊക്കി.

എന്നിട്ട് ആര്യ ചെയ്തതോ മുല്ലപ്പെരിയാറില്‍ വേറെ അണക്കെട്ട് പണിയണമെന്നും പറഞ്ഞ് നടക്കുന്ന മലയാളികള്‍ നല്‍കിയ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ അണ്ണന്മാര്‍ക്ക് ആസ്വാദന നിലവാരം ഇല്ലെന്നും മലയാളിക്കാണ് ആസ്വാദന നിലവാരം എന്നും പറഞ്ഞ് ഒരു ചെറിയ ഡയലോഗ് കാച്ചി. പൊതുവില്‍ ഈ അവാര്‍ഡൊക്കെ സ്വീകരിക്കുമ്പോള്‍ നുണയും പുകഴ്ത്തലും ഒക്കെ പതിവാണ്. ഒരു മോഹന്‍ ലാലിനെക്കൊണ്ട് അഴീക്കോടു മാഷ്ക്ക്  ഒരു അവാര്‍ഡ് കൊടുപ്പിച്ചാല്‍ അറിയാം  അല്ലെങ്കില്‍ ടി. പത്മനാഭനു ഒരു പൊന്നാട മാഷേക്കൊണ്ട് അണീക്കുക അപ്പോള്‍ അറിയാം എന്താ പറയുന്നതെന്ന്. 

അവാര്‍ഡ് തരണത് ഏതു അലവലാതിയായാലും അവനെയും അവന്റെ സ്പോണ്‍സറേയും അല്പം പൊക്കിപറയും അയാള്‍ടെ അയല്‍ക്കാരനേയും ശത്രുവിനേയും അല്പം അലമ്പാക്കി പറയും. അല്ലാണ്ടെ ഇതൊക്കെ ആരെങ്കിലും കാര്യമായെടുക്കുമോ?

Thursday, November 25, 2010

നടിയുടെ പടം മോഷ്ടിച്ചു!!

പത്രമാകുമ്പോള്‍ പലതും പുറത്തറിയിക്കും പറ്റാത്തതു പുറത്തറിയിക്കാതിരിക്കും അതുപോലെ പരസ്പരം പകര്‍ത്തും  പാരവെക്കും. ദാണ്ടെ ഇപ്പോള്‍ ഒരു സീരിയല്‍ നടിയുടെ പടവും അഭിമുഖവും അടിച്ചുമാറ്റിയെന്നും പറഞ്ഞാണ് പുകിലും പുക്കാറും ഉണ്ടാക്കുന്നത്. വല്ല കാര്യവുമുണ്ടോ?
ഇന്നിപ്പോള്‍ കൌമുദിയെ കുറ്റം പറയുന്നവര്‍ നാളെ ഇതുതന്നെ അല്ലേ ചെയ്യുക? അല്ലാ ഹേ ഇവരുടെ അടക്കം പല ഓണ്‍ലൈന്‍ പത്രം/മാസിക/ഗ്രൂപ്പിലും പ്രത്യക്ഷപ്പെടുന്ന എത്ര എണ്ണത്തില്‍ ഉണ്ട് സ്വന്തമായി എടുത്ത ചിത്രം? വൈറ്റ് ഹൌസിന്റെയും, ഒബാമയുടേയും, രജനീകാന്തിന്റേയും, അമിതാഭ്ജിയുടേയും,സോണിയാജിയുടേയും ചിത്രം ഇവന്മാര്‍ അവിടെ പോയി എടുക്കുമോ?

പറഞ്ഞുവന്നത് "പാരിജാതം" നടിയുടെ അഭിമുഖത്തെ പറ്റിയാണ്. കൌമുദിയില്‍  പടവും സംഭാഷണവും കണ്ടതോടെ ഓണലൈന്‍ മാഗസിനില്‍ മുമ്പ് ഇന്റര്‍വ്യൂ കൊടുത്ത ചുള്ളന്‍ കൌമുദിയിലെ സാറെ വിളിക്കുന്നു. തന്റെ മൊതല്‍ അടിച്ചു മാറ്റിയെന്നും പറഞ്ഞ് പരാതിയോ പോക്രിത്തരമോ എന്തോ പറയുന്നു. പിന്നെ അധിക സമയം കഴിയും മുമ്പെ ചുള്ളനു  (സൈബര്‍ സെല്ലീന്നു) വിളീവന്നു പോലും!!


സാധാരണ പരാതി പറയുക മൊതല്‍ നഷ്ടപ്പെട്ടവന്‍ ആണ് പുതിയകാലത്ത് അടിച്ചുമാറ്റിയവന്‍ ആണ് പരാതി പറയുന്നത് കൊള്ളാം!!

കൌമുദിയെന്നത് കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു പത്രം. മനോരമ പോലെ അത്രയ്ക്കങ്ങട് വായിച്ചു ശീലം ഇല്ലേലും ഞാനടക്കമുള്ള കേരളീയര്‍ക്ക് കേട്ടുകേള്‍വിയുള്ള ഒന്ന്. അവര്‍ക്ക് അത്യാവശ്യത്തിനു ജോര്‍ജ്ജുട്ടി (ശമ്പളം) കൊടുത്ത് നിലനിര്‍ത്തുന്ന ഒരു പത്രപ്രവര്‍ത്തക വൃന്ദം തന്നെ ഉണ്ടാകുമല്ലോ? സ്വന്തമായി ക്യാമറായും മറ്റു സെറ്റപ്പും ഉണ്ടാകും.  ആ നെലക്കും ഗെറ്റപ്പിനും അനുസരിച്ച് അവര്‍ക്ക് നെറ്റില്‍ നിന്നും അടിച്ചുമാറ്റേണ്ട കാര്യം ഉണ്ടോ?
ദാണ്ടെ ഇത്രയും ശരിയാണല്ലോ?

എന്നാല്‍ പിന്നെ ഭാക്കി കൂടെ കേള്‍ക്ക്. മൂന്നാലുമാസം മുമ്പെ മുന്നില്‍ തന്നെ പടവും കൊടുത്ത് പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂ വള്ളിപുള്ളിയൊക്കെ അല്പം മാറ്റി വരികളില്‍ ചിലതു ചീകിയൊതുക്കി ഈ ആഴ്ച വീണ്ടും കൌമുദിയില്‍ വന്നാല്‍ !!

ദാണ്ടെ ഇത്  ബസ്സിലും ബ്ലോഗ്ഗിലും ചര്‍ച്ചയും തലോടലും തല്ലലുമൊക്കെയായി നീങ്ങുന്നതിനിടയില്‍ ശശിയെന്നൊരു വിദ്വാന്‍ പറയുന്നു അങ്ങേരു എഴുതീതും ഇതുപോലെ “അബദ്ധത്തില്‍” കൌമുദിയില്‍ വന്നിരുന്നെന്നും തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ ക്ഷമ പറഞ്ഞ് തിരുത്തീന്നും. എന്തായാലും താന്‍ എടുത്ത പടവും ഇന്റവ്യൂവും മോഷ്ടിച്ചൂന്നും പറഞ്ഞ് ബഹളം വെക്കുന്ന ചുള്ളന് എന്താണാവോ ഉണ്ടാകുക?

നടിയുടെ വീട്ടിലെ ഫ്ലവര്‍ വേസിനു പിടിയില്ലാന്നു നാലാള്‍ അറിഞ്ഞാല്‍ അതിന്റെ നാണക്കേട് ആര്‍ക്കാണ്. ഫോട്ടോയെറ്റുത്തെന്ന് പറയുന്നവര്‍ അതൊന്നും ശ്രദ്ധിച്ചില്ല എന്നാല്‍ പകര്‍ത്തിയേന്ന് പറയുന്നവര്‍ അതു ശ്രദ്ധിച്ചു കേട്ടോ അതിനവരെ സമ്മതിക്കണം. അടിച്ചെടുത്തതായാലും മിനുക്കിയെടുക്കുന്നതിന്റെ മിടുക്ക് മാര്‍ക്കു കൊടുക്കേണ്ടതുതന്നെ ആണ്.

പത്താളും പബ്ലിക്കും അറിഞ്ഞോട്ടേന്നു കരുതി ഇന്നാളു നമ്മുടെ ഒരു ചേച്ചി ചിലതു അടിച്ചുമറ്റി ബ്ലോഗ്ഗിലിട്ടു. അന്ന് ഈ നിരക്ഷരനും കൂട്ടരും എന്തായിരുന്നു കൂട്ടം കൂടലും കൂക്കുവിളിക്കലും. ദാ ഷിയാസെന്നൊരു പയ്യന്റെ പടവും ഇന്റര്‍വ്യൂവും മോഷ്ടിച്ചപ്പോള്‍ ആളുമില്ല ആള്‍ക്കൂട്ടവുമില്ല. നിര്‍കഷരനും ചര്‍ച്ചാ സംഘവും ബസ്സും ബ്ലോഗ്ഗും പൂട്ടി നേരത്തെ സ്ഥലം വിട്ടോ? 
എന്തായാലും ഈ വാക്കേറിന്റെ പാര്‍ടി പ്രോപര്‍ടിയാകാഞ്ഞത് ഭാഗ്യം. അല്ലേല്‍ കയ്യോടെ പുലിവാലും പുകിലുമായി എന്തോക്കെ ഉണ്ടായേനേ.ഇപ്പോള്‍ ഈ ചുള്ളന്‍ ബ്ലോഗ്ഗിലും ബസ്സിലും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്ത്ണം എന്നും പറഞ്ഞ് ഇണ്ടാസ് എപ്പോളേ വന്നേനെ.....

Monday, November 22, 2010

അന്യായം എന്നുവച്ചാല്‍ കൊടും അന്യായം...


 
ഹോ ആ ലോറ ആന്‍സിക്കൊച്ചിനോട് ഇവന്മാര്‍ കാണിച്ചത് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത അനീതിയായി. ഇരുപത്തേഴുകാരിക്കൊച്ചിന്റെ സൌന്ദര്യം ഇതിനോടകം ഇമ്മിണീ ആള്‍ക്കാര്‍ കണ്ടതും ആസ്വദിച്ചതും അടുത്തറിഞ്ഞതുമാണ്. അങ്ങിനെ സര്‍വഥാ യോഗ്യയായ എന്തിനു മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത ആള്രെഡി നേടിയ കൊച്ചിനെ മിസ് ഗ്രേറ്റ് ബ്രിട്ടണ്‍ മത്സരത്തില്‍ നിന്നും പുറത്താക്കിയെത്രെ!! കൊച്ചു ചെയ്ത കുറ്റങ്ങള്‍ കേള്‍ക്കണ്ടെ. ടോപ് ലെസ്സായി പ്രത്യക്ഷപ്പെട്ടൂത്രെ. കൂടാതെ ഒരു തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി ചെയ്തു പോലും. തിരുമ്മല്‍ എന്നുപറയുമ്പോള്‍ അങ്ങിനെ അയിത്തവും അനാചാരവും ഒന്നും ഇല്ലാത്ത അത്യാവശ്യം വ്യഭിചാരം ഒക്കെ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു കേന്ദ്രത്തില്‍ ആണ് കൊച്ച് സേവനം നടത്തിയത്. ഈ മസ്സാജിന്റെ മെസ്സേജ് തന്നെ എന്താണെന്ന് ഇമ്മാതിരി തിരിമ്മല്‍ കേന്ദ്രത്തില്‍ കയറിയവര്‍ക്ക് അറിയാം.

ടോപ് ലെസ്സായി പോസു ചെയ്തതിനാണ് സൌന്ദര്യ മത്സരത്തില്‍ നിന്നും ഒഴിവാക്കിയതെന്ന്. കേട്ടാല്‍ തോന്നും സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മൂടിപ്പുതച്ച് കണ്ണുമാത്രം കാണിച്ചാണ് റാമ്പില്‍ നടക്കുന്നതെന്ന്. സൌന്ദര്യം മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കലാണല്ലോ സൌന്ദര്യമത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. സൌന്ദര്യം എന്ന് പറഞ്ഞാല്‍ മുഖ സൌന്ദര്യം മാത്രമല്ല മുലയുടെ സൌന്ദര്യം മൂടിന്റെ സൌന്ദര്യം തുടങ്ങി സുന്ദരമായ പലതും മാറ്റുരക്കുന്ന വേദി. തുടയുടെം മുലയുടേയും അളവും മിനിപ്പും മുഴുപ്പം ഒക്കെ അളന്നു തിട്ടപ്പെടുത്തി ആക്രാന്തം നിറഞ്ഞ നോട്ടങ്ങള്‍ക്ക് നടുവിലൂടെ എങ്ങാണ്ടോ നൊക്കി വരിവരിയാഇ പെണ്‍പ്രജകള്‍ ചുവടുവെക്കുന്ന പരിപാടി. ഈ പരിപടിയ്കിടെ ക്യാമറകള്‍ വല്ലാണ്ടെ തലങ്ങും വിലങ്ങും മിന്നുമ്പോള്‍ ചിലര്‍ക്ക് “അബദ്ധത്തില്‍” തുണിയുരിഞ്ഞുപോകാറുമുണ്ട്. അങ്ങിനെ ഉള്ള ആ വേദിയില്‍ കാണിക്കുന്നത് വെളിയില്‍ കാണിച്ചാല്‍ എന്താണ് കുഴപ്പം എന്നാണ് വാക്കേറിനു ചോദിക്കാനുള്ളത്.

സുന്ദരി തന്റെ മുലകളെ വെളിയില്‍ കാണിക്കുകയും വ്യഭിചരിക്കുകയും ചെയ്തൂന്നാണ് അവരെ പുറത്താക്കാനുള്ള കാരണമായി പറയുന്നത്.   കേട്ടാല്‍ തോന്നും സുന്ദരിമാര്‍ ഒന്നും മുല പുറത്തുകാണിക്കില്ലെന്നും ശരീരം മറ്റാരുമായും പങ്കുവെക്കാറില്ലാന്നും. മുട്ടിനു മേളില്‍ ഉടുപ്പും മുട്ടിനു മുട്ടിനു ബോയ്ഫ്രണ്ട്സും ഡേറ്റിങ്ങും കേരളത്തിലെ ഹര്‍ത്താല്‍ പോലെ ലാവിഷായുള്ള ഒരു നാട്ടിലാണ് ഇമ്മാതിരി നിയമങ്ങള്‍ എന്നോര്‍ക്കണം!!
ഒന്നാമത് ഈ സിനിമ, സീരിയല്‍, മോഡലിങ്ങ് ഇതിന്റെ ഒക്കെ കാര്യം പറഞ്ഞാല്‍ പഴയ ഓലടാക്കീസിന്റെ പിന്നാമ്പുറം പോലെ അന്യായ നാറ്റക്കേസാണ് ഇതിന്റെ ഒക്കെ പുറകിലെ കാര്യങ്ങള്‍ ചികഞ്ഞാല്‍ കിട്ടുക. 

കൂതറ ഗള്‍ഫുകാര്‍ വന്ന് പിടിച്ച് പുറത്തിറങ്ങാതെ സി.ഡിയിലാക്കി പോകുന്ന ആല്‍ബത്തിന്റെ ബാക്കില്‍ വരെ ഒരേ ഒരു ലക്ഷ്യം.... എന്ന് ഏതു കൊഞ്ഞാണ്ടനും അറിയാം. കൂടുതല്‍ പ്രശസ്യും പബ്ലിസിറ്റിയും ആയാല്‍ കൂടുതല്‍ പ്രതിഫലം എന്നാണല്ലോ വെപ്പ്. പെണ്‍പിള്ളാര്‍ സിനിമയിലേക്കും സീരിയലിലേക്കും ഒന്നും പറ്റിയില്ലേല്‍ ആല്‍ബത്തിലേക്കും ഇടിച്ചു കയറുന്നതിന്റെ ഒരു രഹസ്യം എന്താണെന്ന് വാക്കേറു ചുമ്മാ ഊഹിച്ചു.

മുട്ടിനു മേളില്‍ ഉള്ള ഉടുപ്പുമിട്ട് ബിക്കിനിധാരിണികള്‍ പൂച്ചനടത്തം നടത്തുന്നത് കണ്ട് കയ്യടിക്കാന്‍ ഇരിക്കുമ്പോള്‍ കാലൊന്നകത്തില്‍ കാണുന്നവന്റെ കണ്ണു തള്ളുന്ന കാഴ്ച വേണ്ടുവോളം ഉണ്ടാകും ഓരോ ഫാഷന്‍ ഷോയിലും. നഗ്നതയില്ലാതെ നമുക്കെന്താഘോഷം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ആള്‍ക്കാര്‍ടെ ഇടയിലാണ് ഇമ്മാതിരി നിര്‍ബന്ധങ്ങള്‍.

എന്തായാലും മിസ് ഗ്രേറ്റ് ബ്രിട്ടണ്‍ മത്സരത്തിന്റെ സംഘാടകര്‍ പറയുന്ന നിയമങ്ങള്‍ അല്പം കടു കട്ടിയാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്പ് നഗനത കാണിക്കരുത്, വ്യഭിചാരത്തില്‍ ഏര്‍പ്പെടെരുതെന്ന് ഒക്കെ പറഞ്ഞാല്‍ എവിടത്തെ ന്യായം. അല്ല വാക്കേറിനു ഒരു സംശയം പങ്കെടുക്കുന്നവള്‍ മുമ്പ് വ്യഭിചരിച്ചിട്ടുണ്ടോന്ന് ഇവര്‍ എങ്ങിനെ പരിശോധിച്ച് ഉറപ്പുവരുത്തും?

അങ്ങിനെ ആ റിസ്ക് ഒഴിവായിക്കിട്ടി..

പോപ്പിനു സ്തുതി. ഹോ വല്ലാത്തൊരു ടെന്‍ഷനായിരുന്നു. വേലിചാടിയും വളച്ചെടുത്തും എഞ്ചോയ് ചെയ്യാന്‍ പോകുമ്പോള്‍ മാത്രമല്ല സ്വന്തം ഭാര്യയുമായും,അന്യന്റെ ഭാര്യയുമായും ബന്ധപ്പെടുമ്പോളും ഒക്കെ ഈ സാധനവും ധരിച്ചോണ്ട് ചെയ്യുന്നത് പാപമല്ലേ പാപമല്ലേ എന്നൊരു ചിന്ത ഉള്ളിന്റെ ഉള്ളില്‍ വല്ലാതെ അലട്ടിയിരുന്നവര്‍ക്ക് ഇനി ധൈര്യമായി മുന്നോട്ട് പോകാം.  പാപമാകുമോ പിള്ളാരുണ്ടകുമോ എന്നൊന്നും ആലോചിച്ച് ടെന്‍ഷനടിക്കണ്ട.

പറഞ്ഞോണ്ടു വരുന്നത് കോണ്ടത്തെ പറ്റിയാണ്.  പോപ്പിന്റെ പ്രസ്താവന വന്നതൊണ്ട് വിശ്വാസികള്‍ക്കിനി ധൈര്യമായി കോണ്ടം ഉപയോഗിക്കാം. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എന്തൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം എന്തായാലും വാക്കേറിനു ആ വക ചിന്തയും ചോദ്യവും ഒന്നും ഇല്ല. കാരണം ചില അവസരങ്ങളില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാമെന്ന്  പോപ്പ് ഇപ്പോളെങ്കിലും പറഞ്ഞല്ലോ, അതു തന്നെ ധാരാളം. വാക്കേറ് സാധാരണ റോഡില്‍ ഇറങ്ങി നടക്കുമ്പോളും, കിടന്നുറങ്ങുമ്പോളും, ഊണുകഴിക്കുമ്പോളും ഒന്നും ഈ സാധനം ധരിക്കാറില്ല.  “ചില പ്രത്യേക അവസരങ്ങളില്‍ മാത്രം“. അതായത്  സ്ത്രീകളുമായി ശാരീരികമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതും റിസ്കൊഴിവാക്കുവാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ ഉപയോഗിക്കൂ. 

എയ്ഡ്സ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഒരു പ്രമാണത്തിന്റെ ലംഘനമാണ്. അപ്പോള്‍ ആ ലംഘനം വച്ച് നോക്കുമ്പോള്‍ ഈ സംഗതി ഉപയോഗിക്കുന്നത് അത്ര വല്യ പാപമായി വാക്കേറിനു തോന്നുന്നില്ല.

എന്നതായാലും വാക്കേറിന്റെ ഫ്രണ്ടും  പൂവാലനുമായ ജോബിക്കിനി “ചില പ്രത്യേക അവസരങ്ങളില്‍ “ കോണ്ടം ആകാം എന്ന നിലപാടിന്റെ നിലാവത്ത് ധൈര്യമായി എരുമത്തടം ഏല്യാമ്മയുമായി ബന്ധപ്പെടാം.

Saturday, November 13, 2010

വോട്ടുകൂടിയാല്‍ തോല്‍ക്കും

തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണം കൂടിയാല്‍ വിജയിക്കും എന്നത് സാധാരണക്കാരുടെ ധാരണ എന്നാല്‍ കേരളമാര്‍ക്സിയന്‍ തലത്തില്‍ അതങ്ങിനെ അല്ല എന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി, വോട്ടിന്റെ എണ്ണം വര്‍ദ്ധിച്ചു എന്നൊക്കെ ആണ് അന്യായ പരാജയം ഏറ്റു വാങ്ങിയിട്ടും പാര്‍ടികാരുടെ അവകാശവാദം. അതായത് വോട്ടു കൂടും തോറും പരജയപ്പെടുന്ന സീറ്റുകളുടെ എണ്ണവും കൂടും എന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍.വളരും തോറും പിളരും പിളരും തോറും വളരും എന്ന കേരളാ കോണ്‍ഗ്രസ്സിനെ പറ്റിയുള്ള മാണിയന്‍ സിദ്ധാന്തത്തെ പോലെ ഒന്നാണ് കേരളത്തില്‍ മാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് പരാജയ സിദ്ധാന്തം എന്ന് വേണേല്‍ കരുതുവാന്‍. എന്തായാലും വോട്ടു കൂടുതല്‍ കിട്ടിയതുകൊണ്ട് സീറ്റു കുറവു ലഭിച്ച അവസ്ഥയിലും അണികള്‍ക്ക് ആവേശം പകരുന്ന ഈ സിദ്ധാന്തത്തിനു പേറ്റന്റെടുക്കുന്നത് നല്ലതാണ്...

കടം വാങ്ങിയായാലും കെട്ടിവെക്കുവാന്‍ കാശുണ്ടേല്‍ ക-കാരനൊഴികെ ഏതു കൊഞ്ഞാണ്ടനും കാര്യമായ പണിയെടുക്കാതെ ജയിക്കാന്‍ പറ്റിയ ചാന്‍സായിരുന്നു ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതെഴുതുന്ന വാക്കേറു പോലും വോട്ടു ചെയ്യാന്‍ പോയപ്പോള്‍ കൊഞ്ഞാണ്ടനാണോ കൊള്ളരുതാത്തവനാണോ എന്നൊന്നും  നോക്കിയില്ല ഒരേ ഒരു കാര്യം മാത്രം നോക്കി കമ്യൂണിസ്റ്റുകാരനാണോ അല്ലെയോ എന്ന്. കക്ഷി സ്വന്തം ഇടവകക്കാരനാണോ ക്നാനായക്രിസ്ത്യാനിയാണോ കുര്‍ബാന അറ്റന്റ് ചെയ്യുന്നവനാണോ എന്നൊക്കെ നോക്കുവാന്‍ നിന്നാല്‍ കണ്‍ഫ്യൂഷനായി വോട്ടിന്റെ കുത്തു മാറി കമ്യൂണിസ്റ്റുകാരനായാലോ എന്ന് കരുതി കടലാസ് കിട്ടിയതും കയ്യോടെ എതിര്‍ കക്ഷിക്ക് കുത്തി.

വായിക്കണോര്‍ക്ക് തോന്നും വാക്കേറിനെന്താ ഇടതന്മാരോട് ഇത്രയ്ക്കു വിരോധം എന്താന്ന് വച്ചാല്‍ അതൊരു നീണ്ട ലിസ്റ്റാണ്, അതോണ്ട് ആ വഴിക്ക് കാര്യമായി പോകുന്നില്ല.  എന്തായാലും ഒന്നു പറയാം. ടൂവീലര്‍ എടുത്ത് കുടുമ്പത്ത്ന്നു ഇറങ്ങിയാല്‍ ഉടനെ കിട്ടും ഒരു ചാര്‍ജ്ജ്. (തിരഞ്ഞെടുപ്പായപ്പോള്‍ ഇതില്‍ ഒരു മയം ഒക്കെ വരുത്തിയെങ്കിലും മടിയിലെ കാശ് പോയവനു മനസ്സിലുണ്ടാകുമല്ലോ?) റോഡ് ടാക്സടച്ചില്ലേല്‍ ഫൈനടിക്കുന്നവര്‍ പക്ഷെ റോഡൊക്കെ കുളവും കിണറുമൊക്കെയായി കിടക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. വാതോരാതെ വികസനത്തെ പറ്റി പറയുന്നതല്ലാതെ റോഡിലെ കുഴിക്കൊഴികെ മറ്റൊന്നിനും വികസനം ഇല്ല.

വര്‍ത്താനത്തിലെ ആദര്‍ശവും അച്ചുമ്മാമനും ഒന്നും എപ്പോളും വിലപ്പോകില്ലെന്ന് എന്തായാലും പാര്‍ടികാര്‍ പഠിച്ചിട്ടുണ്ടകണം.കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞാല്‍ ചെവിക്കല്ലടിച്ചു പോട്ടിക്കുന്ന പണിയെടുത്തിട്ടും പരാജയം മിച്ചം. പാര്‍ടികണക്കെടുപ്പില്‍ പാര്‍ടിയുടെ അടിത്തറയ്ക്ക് കോട്ടമൊന്നും ഇല്ലാന്ന് നേതാക്കന്മാര്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊക്കെ അടിയുറച്ച  അണികള്‍ വിഴുങ്ങുന്നുണ്ടെങ്കിലും അടിത്തറയ്ക്കടിയിലെ മണ്ണുവരെ ഒലിച്ചുപോയെന്ന് വാക്കേറിനു വരെ അറിയാം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തോറ്റൂന്ന് സമ്മതിക്കണ പാരമ്പര്യം പണ്ടേ ഇല്ലാത്തവര്‍  പതിവു പല്ലവി ആവര്‍ത്തിച്ച് അകത്ത് ആശങ്കയും പുറത്ത് ആശ്വാസവും കണ്ടെത്തി. കണക്കില്‍ പറഞ്ഞു ജയിച്ചെങ്കിലും 60 വര്‍ഷമായി ഇന്നേവരെ ഭരണം ദു:സ്വപ്നത്തില്‍ പോലും കാണാത്ത പല പല പഞ്ചായത്തിലും കോണ്‍ഗ്രസ്സുകാര്‍ കസേരയ്ക്കു വേണ്ടി അടിതുടങ്ങി. ചാലിശ്ശേരിയില്‍ ആനയും പൂരവും വെടിക്കെട്ടും വരെ നടത്തിയെന്നാണ് കേള്‍ക്കണത്.

പാര്‍ടിക്കാര്‍ ഇവിടെ വിയര്‍പ്പൊഴുക്കി പണിയെടുക്കുമ്പോള്‍ യു.ഡി.എഫുകാര്‍ ചിലയിടത്ത് ചുമ്മാ ഇരുന്നു ബോറടിച്ചകാരനം പരസ്പരം സൌഹൃദമത്സരം വരെ നടത്തി ചില സീറ്റുകള്‍ ചുമ്മാകളഞ്ഞു . അഹങ്കാരം അല്ലാണ്ടെ എന്ത് പറയുവാന്‍ അല്ല അവര്‍ക്കൊക്കെ എന്തും ആകാലോ!! ഒരു കാര്യം ഉറപ്പാണ്‌ കോണ്‍ഗ്രസ്സുകാരുടെ പ്രവര്‍ത്തനമികവോ ചെന്നിത്തലയദ്യേഹത്തിന്റെ ഗ്ലാമറോ കണ്ടല്ല പൊതുജനം വോട്ടുകുത്തി കണ്ട കോണ്‍ഗ്രസ്സുകാരെയൊക്കെ ജയിപ്പിച്ചത് എന്നാണ് വാക്കേറിനു മനസ്സിലായത്. കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചോണ്ട് നാട്ടില്‍ എന്തേലും മാറ്റം ഉണ്ടാകും എന്ന് ജനത്തിനു കാര്യമായ പ്രതീക്ഷയൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ ഒരു ആശ്വാസം കമ്യൂണിസ്റ്റുകാര്‍ അല്ല ഭരിക്കുന്നത് എന്നു മാത്രം. ആ ഒറ്റ ആശ്വാസത്തിനു വേണ്ടിയാണ്ഇക്കണ്ട ത്യാഗം സഹിച്ച കുണ്ടും കുഴിയും നിറഞ്ഞ റോഡീക്കൂടെ സഞ്ചരിച്ച് ക്യൂ നിന്ന് കണ്ണീ കണ്ട കോണ്‍ഗ്രസ്സുകാരെ ഒക്കെ ജനം വിജയിപ്പിച്ചതെന്നാണ് വാക്കേറിനു തോന്നിയത്. എന്തിനു ബി.ജെ.പിക്കു വരെ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ കഴിഞ്ഞില്ലേ. ജയിച്ചവരില്‍ പലര്‍ക്കും ഇനിയും സംഗതി വിശ്വസമായിട്ടില്ലാന്ന കേക്കണത്. തൃശ്ശൂരില്‍   ഒരു ചുള്ളന്‍ സത്യപ്രതിഞ്ജ കഴിഞ്ഞു  കുഴഞ്ഞു വീണൂത്രെ!! എന്തൊക്കെ ഇനി കാണാന്‍ ഇരിക്കുന്നു.

ജയിച്ചതില്‍ പാതിയും പെണ്ണുങ്ങള്‍ അവരില്‍ ചിലരാണേല്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആണ് പഞ്ചായത്തില്‍ എത്തിയത്. പാരിജാതം സീരിയലിലെ പാരവെപ്പും കണ്ട് അയ്യോടാ സാര്‍ സിങ്ങറിലെ കൂതറപാട്ടുകാര്‍ക്ക് എസ്.എം.എസ്സും അയച്ച് വയറുകുറയ്ക്കുവാന്‍ ചവണ തൈലം പുരട്ടി കുശുമ്പുകുത്തി കുടുമ്പത്തിരുന്നവര്‍ കൂട്ടത്തോടെ പഞ്ചായത്തില്‍ എത്തിയാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ ഇടയില്‍ നായ പെട്ടപോലെ ആകും, അതൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? പേന്‍ നോക്കിയും പാരവച്ചും പലര്‍ക്കും നേരം കളയാം എന്ന് കരുതാം.

നിയമസഭാതിരഞ്ഞെടുപ്പിന്റെ പടിക്കലെ പ്രകടനം ആണ് ഈ കണ്ടത്. അപ്പോള്‍ അതിന്റെ പടി കടന്നാലത്തെ അവസ്ഥ എന്താകും? നൂറ്റിനാല്പതില്‍ വല്ല നാലോ അഞ്ചോ കിട്ടിയാലായി.  പാലക്കാട്ടുനിന്നോ കാസര്‍കോടുനിന്നോ ഒരു ബി.ജെ.പി കാരന്‍ നിയമസഭയില്‍ എത്തിയില്ലേലും ചുമ്മാ ഒന്ന് മത്സരിക്കാണേല്‍ എസ്.ഡി.പി.ഐക്ക് ഒരു പക്ഷെ ഒന്നോ രണ്ടൊ എം.എല്‍.എ മാരെ എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതാണ് വര്‍ഗ്ഗസ്നേഹം.

മാ നിരക്ഷരാ (അരുത് നിരക്ഷരാ)

നടത്തറ ശാന്തേച്ചി ചാരിത്രത്തെ പറ്റി പ്രസംഗിച്ചോണ്ടിരിക്കണത് കാ‍തും കൂര്‍പ്പിച്ച് കുന്താലിന്മേല്‍ ഇരുന്ന് കേട്ടുകൊണ്ടിരിക്കുമ്പോളാണ്. ഒരു മെസ്സേജ്...ദേ അതിലും വല്യ സംഭവം ഭൂലോകത്ത് നടക്കുന്നൂന്ന് പറഞ്ഞു.
ശാന്തേച്ചിയുടെ ചാരിത്രപ്രസംഗത്തേക്കാള്‍ വല്യ സംഗതി എന്താന്ന് ആലോചിച്ച് ഒരു പിടിയും കിട്ടാണ്ടെ നെറ്റില്‍ കയറിയതും കണ്ട കാഴ്ചകണ്ട് കണ്ണ് കാളക്കണ്ണ് പോലെ തള്ളി. എങ്ങിനെ തള്ളാതിരിക്കും അമ്മാതിരി കാഴ്ചയല്ലേ കണ്ടത്, കണ്ടിട്ട് കണ്ണുമാത്രം തള്ളിയത് ആശ്വാസം.

സംഗതി സൈബര്‍ കുറ്റകൃത്യത്തെ പറ്റിയാണത്രെ. കൊള്ളാം കണ്ടവന്റെ പോസ്റ്റടിച്ച് മാറ്റി “പൊതുജനത്തിനു ഉപകരിക്കുവാന്‍” വേണ്ടി മാത്രം പോസ്റ്റുന്ന ഒരു കക്ഷിക്ക് ഇതേ പറ്റി പറയുവാന്‍ ഉള്ള അവകാശത്തെ ചോദ്യം ചെയ്യണത് ശരിയല്ല. എന്നാലും ഈ നിരക്ഷരന്‍ എന്നൊരു ഗഡി ചെയ്യണത് അന്യായ അക്രമം ആണ്. ആ ചേച്ചി ഒരു സംഗതി പൊതുജനതാല്പര്യാര്‍ഥം ചെയ്തു. വേറെ ഒരു ദുരുദ്ദേശ്യവും ഇല്ലയിരുന്നു എന്നാണ് അവര്‍ പറയുന്നത്. അത്യാവശ്യത്തിനു അന്യന്റെ അടുക്കളപ്പുറത്തെ മുളകോ, വേപ്പലയോ ഒക്കെ ഒടിച്ചാല്‍ അതൊരു മോഷണം ആകുമോ. അതുപോലെ ഒരു ചെറിയ സംഗതി അതിനു അവരെ ഇങ്ങനെ അപമാനിക്കണോ? നിരക്ഷരന്‍ ബസ്സിഡുന്നു ബസ്സിന്റെ കമ്പിയില്‍ തൂങ്ങി കുറേ ആളുകള്‍ തോന്നിയതു വിളിച്ചു കൂവുന്നു.
എന്തായാലും സൈബര്‍ കുറ്റകൃത്യത്തെ പറ്റി ഒക്കെ എഴുതിയതു പത്രത്തില്‍ വന്നത് പേസ്റ്റ് ചെയ്ത ബ്ലോഗ്ഗ്. ഉഗ്രന്‍ ഞാന്‍ പറഞ്ഞില്ലേ ശാന്തേച്ചി ഒന്നുമല്ല.... എന്തെ ധാരണ ശാന്തേച്ചിയുടെ ചാരിത്ര പ്രസംഗം ആയിരുന്നു കേമം എന്നായിരുന്നു. ശാന്തേച്ചി ഒന്നുമല്ല....

ചേച്ചി നായരാണോ നസ്രാണിയാണോ എന്നതൊന്നും പ്രസക്തമല്ല. സംഗതി നയാരായാലും നസ്രാണിയായാലും ഇനി വേറെ നാലാതരം പെണ്ണായാലും ശരി നിരക്ഷരനും സംഘവും ചേച്ചിയെ ഇങ്ങനെ പീഠിപ്പിക്കരുത്..പ്ലീസ്..