Tuesday, December 14, 2010

വെളിക്കിരിക്കാന്‍ ഒരു സുരാജ് (കൂതറ) ബസ്സ്,


കാണാന്‍ കൊള്ളാവുന്ന കൊച്ചുങ്ങളെയും കൊച്ചമ്മമാരെയും കാണുവാനായി കാലത്ത് തന്നെ കാല്‍‌നടയായി റൌണ്ടില്‍ നാലു റൌണ്ടടിച്ച് റിട്ടേണ്‍ വന്നപ്പോളാണ് ഒരു കാര്യം കേട്ടത്. ഒരു ചുള്ളന്റെ ബസ്സില്‍ മറ്റൊരു ചുള്ളന്‍ പതിവായി വന്ന് തൂറീട്ട് പോകാത്രെ!! ഛായ് വൃത്തികേട്... എന്തായാലും പതിവായി ഒരുത്തന്‍ ഇങ്ങനെ ഒരു സംഭവം ചെയ്യണത് പൊറുപ്പിക്കാന്‍ പറ്റണ കാര്യം അല്ല.
ആരെങ്കിലും അവനവന്റെ ഉമ്മറത്തായാലും പറമ്പിലായാലും ബസ്സിലായാലും വന്ന് തൂറീട്ട് പോയാല്‍ ഒന്നുകില്‍ അവനെ പിടിച്ച് കയ്യോടെ സ്ഥലം വൃത്തിയാക്കിക്കുക അല്ലെങ്കില്‍ അത് അവനവന്‍ തന്നെ കോരിക്കളയുക. എന്നാല്‍ ചിലര്‍ അത് നൊക്കിയിരുന്നു അതും ഇതു പറയും എന്ന് ഇപ്പോളാ അറിഞ്ഞത്. 

കേട്ടപാതി കേള്‍ക്കാത്ത പാതി വാക്കേറിനും കെലിപ്പായി പിന്നെ സംഗതി വിശദമായി ചോദിച്ചപ്പോളാണ് സംഗതി നടക്കണത് പറമ്പിലും പാടത്തും പൊതു സ്ഥലത്തൊന്നുമല്ല ബസ്സിലാണെന്ന്.

ബസ്സെന്ന് കേട്ടാല്‍  തിരക്കുള്ളപ്പോള്‍ ചിലര്‍ക്ക് പെണ്ണുങ്ങളെ ജാക്കിവെച്ച് യാത്രചെയ്യാനും ട്രാന്‍സ്പോര്‍ട് ബസ്സെന്നാല്‍ ബന്തിന്റന്ന് കല്ലെറിഞ്ഞുപൊളിക്കാനും ഒക്കെ ഉള്ള ഒരു സംഗതിയാണ് എനിക്ക് ഓര്‍മ്മവരിക. പിന്നെയാണ് ഗൂഗിള്‍ ഇന്റര്‍ നെറ്റില്‍ ഒരു ബസ്സൊക്കെ ഇറക്കിയത്. ബസ്സുവന്നതോടെ ബ്ലോഗ്ഗില്‍ ചൊറിച്ചിലും പാരയും പഞ്ചാരയുമായി നടന്നിരുന്നവരൊക്കെ ഇടിച്ചു കേറി. പരസ്പരം പുകഴ്ത്തലും പാരവെപ്പും സ്വയം പൊക്കിത്തരവും കൊണ്ട് ഗൂഗിളാനുപോലും തോന്നിക്കാണും പണ്ടാരമടങ്ങാന്‍ ഏതു നേരത്താ ഈ രോമം ഉണ്ടാക്കാന്‍ തോന്നിയതെന്ന്.

ബോറന്മാര്‍ ഒരുപാട് ഉണ്ടെങ്കിലും അതില്‍ അന്യായ ബോറനൊരുത്തന്‍ ഉണ്ട് അവന്റെ വിവരത്തെ നമിച്ചാലും ജ്യാഡയുണ്ടല്ലോ.നേരീട്ട് അറിയില്ലെങ്കിലും നെറ്റിലെ ചില സംഗതികളില്‍ നിന്നും അറിയുന്നതും മനസ്സിലാക്കണതും സ്വയം പൊക്കലിന്റെ കാര്യത്തില്‍ ഈ ഗഡിയെ സഹിക്കാന്‍ എളുപ്പം അല്ലാന്നാണ്. ഒരുമാതിരി സുരാജ് (കൂതറ) സ്റ്റൈല്‍ ആണ് ആ ഗഡീഡെ  ബസ്സും കോപ്പും കൊടച്ചക്രവും. സകലതിനോടും സകലരോടും പുച്ചം ഒക്കെ കാണിച്ച്. താനാണെങ്കില്‍ വല്യ കോത്താഴത്തെ കുണ്‍സ്രാള്‍ ആണെന്ന ഭാവവും ആയി നടക്കുന്ന ചില മൈഗുണ്‍സില്ലേ ആ ഒരു കാറ്റഗറിക്കാരന്‍ ആണെന്ന് തോന്നുന്നു.. ഇമ്മാതിരി ആള്‍ക്കാരാണ് വല്യ വിവരക്കാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടി ചുമ്മാ ഓരോന്ന് അടിച്ചു വിടാറുള്ളത്. പന്നനെന്ന് വിളിച്ചാല്‍ പിന്നെ അതു മതി പന്നന്മാരൊക്കെ വന്ന പാവം ഈ എന്റെ മെക്കിട്ട് കേറാന്‍.

 ബസ്സില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ ഈ ചുള്ളന്റെ ബസ്സില്‍ ആരോ തൂറിയിട്ടു പോയ്യീന്ന് പറഞ്ഞാ ഇപ്പോള്‍ നെലോളിയും വിളിയും. ഓന്റെ ബസ്സില്‍ കയറിയപ്പോളാകും ഹോ വെളിക്കിരിക്കാന്‍ ഇതെന്നെ പറ്റിയ സ്ഥലം എന്ന് കണ്ടത്. ചില സംഗതികള്‍ കണ്ടാല്‍ ചിലര്‍ക്ക് ഓക്കാനം വരും ചിലര്‍ക്ക് അവിടെ ഒന്ന് തൂറിയാല്‍ കൊള്ളാന്നും തോന്നും. എന്തായാലും അവിടെ പോയി തൂറിയവന്റെ സമ്മതിക്കണം. തൂറിയവനില്ലേലും ചന്തിക്കെങ്കിലും നാണം വേണ്ടെ? 

എവന്റെ ഒക്കെ ബസ്സില്‍ തൂറി ഇട്ടിട്ടു വേണോ  കൊള്ളാവുന്ന മാഗസിന്‍ നടത്തുന്ന മറ്റവനൊക്കെ പരസ്യവും പത്രാസും കാണിക്കാന്‍? ഇപ്പോള്‍ ദാണ്ടെ അതു കോരിക്കളയാതെ അതിന്റെ മണവും ആസ്വദിച്ച് ചുള്ളന്‍ നാട്ടാരോട് പയ്യാരം പറഞ്ഞിരിപ്പാത്രേ!! കഷ്ടം.

എന്തായാലും ഇതൊക്കെ ചുമ്മാ ഒരു ജ്യാഡയാണെന്നേ.... അവന്റെ ഒക്കെ ജ്യാഡ സഹിക്കണ ആള്‍ക്കാരെയും അവനെയൊക്കെ എടുത്ത് പൊക്കി തലേല്‍ ഏറ്റി നടക്കണോരെയും സമ്മതിക്കണം.  ഇമ്മാതിരി സുരാജന്മാരെ ഫോളോവേഴ്സ് എങ്ങനെ അവനെ സഹിക്കണാവോ?ഗള്‍ഫാരാവും അവനെയൊക്കെ ഇങ്ങനെ തലോടിയും പുകഴ്ത്തിയും ഒക്കെ നടക്കണേ.അല്ലാണ്ടെ ആര്‍ക്കാ ഇമ്മാതിരി മൊതലോളെ പൊക്കിക്കൊണ്ട് നടക്ക...

എന്തായാലും ജ്യാഡകള്‍ ഇതിലൊന്നു ഒതുങ്ങുന്നില്ല. ഇന്നാളൊരുത്തന്‍ പറയാണ് കൌമുദിക്കാര്‍ ഇനി സ്റ്റാഫിനെ ഒക്കെ പിരിച്ചു വിട്ട് അവന്റെ ബ്ലോഗ്ഗില്‍നിന്നും പടവും അവന്റെ മാഗസിനീന്ന് മാറ്ററും അടിച്ചോണ്ടിരിക്കോ എന്നുള്ള ലെവലില്‍. കൌമുദിയൊക്കെ ഇവന്റെ കണ്ടോണ്ടല്ലേ കൊല്ലങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരണം ആരംഭിച്ചത്. എന്താ ചെയ്യാ ഓരോരോ അല്പന്‍സിനെ കൊണ്ട്.


വഴക്കിനും വക്കാണത്തിനു വാക്കേറിനു യാതൊരു താല്പര്യവും ഇല്ല. എന്നാലും വല്ലപ്പോഴും ഇമ്മാതിരി ചൊറിഞ്ഞുവരണ കാര്യങ്ങള്‍ കാണുമ്പോള്‍ വല്ലതും പറയാതിരിക്കാനും പറ്റണില്ല.

എന്തായാലും വാക്കേറിനു വെളിക്കിരിക്കാന്‍ തോന്നിയാല്‍ ഒരു കാരണവശാലും ഇമ്മാതിരി ഐറ്റത്തിന്റെ വെളിപ്രദേശത്ത് പോകില്ല.വെളിക്കിരുന്നില്ലേലും വേണ്ടില്ലാന്ന് വെക്കും.

Monday, December 13, 2010

കോത്താഴ്ത്ത് കോര്‍പ്പറേറ്റും ആയുര്‍വ്വേദവും



കോത്താഴത്ത്  പൊന്നന്‍ മണീച്ച ഇന്ത്യന്‍ എന്ന കോര്‍പ്പറേട് കമ്പനിയെപറ്റി കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരിക ശന്തേച്ചീനെയാണ്. ശാന്തേച്ചി പേരിനു ഒരു പരോപകാരിയാണ്. പലതരക്കാര്‍ക്കും പാതിരാത്രിവരെ പലപ്പോഴും പരോപകാരം ചെയ്യും പാരവെക്കും. എന്നാല്‍ പറഞ്ഞുവരുമ്പോള്‍ ശാന്തേച്ചി ഒന്നൊന്നൊര പതിവ്രത. ശാന്തേച്ചിയുമായെന്ന പോലെ കോത്താഴത്ത്  പൊന്നന്‍ മണീച്ച ഇന്ത്യന്‍  എന്ന കോര്‍പ്പറേറ്റുമായും പലകാരണങ്ങളാലും പലരും  നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും . കണ്ടിരുന്നാലും കേട്ടിരുന്നാലും കൂട്ടിരുന്നാലും കൂടെ നടന്നാലും മതിവരില്ല ചില കൂട്ടര്‍ക്ക്. കാശില്ലാത്തോര്‍ടെ കമ്പനിയെന്ന് പറയും എങ്കിലും കാശുള്ള ആള്‍ക്കാരുമായാണ് കമ്പനിക്ക് ഡീലിങ്ങ്സ്. കാശില്ലാത്തവര്‍ ചുമ്മാ കമ്പനീടെ പേരും പറഞ്ഞ് ഒരു കാര്യവും ഇല്ലാതെ പറഞ്ഞ് തല്ല്ലൂടിയും തലപൊളിച്ചു നടക്കുന്നു. കൂലിപ്പണീയെടുക്കുന്നവര്‍ അടക്കം കമ്പനീടെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ചിലര്‍ കാലണക്ക് കാര്യമില്ലെങ്കിലും  കമ്പനിക്ക് കപ്പം കൊടുക്കുന്നു.

പുറമേക്ക്  പറച്ചിലില്‍ പരമദരിദ്രരാണെങ്കിലും കമ്പനീടെ നടത്തിപ്പുകാരില്‍ പലരും അവരുടെ പുത്രന്മാരും പുത്രികളും ഒക്കെ പൂ‍ത്തകാശുകാരാണ്. തൊഴുത്തില്‍ കുത്തുണ്ടെങ്കിലും തൊഴില്‍ സമരമൊന്നും ഈ കമ്പനിയില്‍ ഇല്ല കേട്ടോ. ഇനി ആരെങ്കിലും വല്ല സമരത്തിനു മുതിരും എന്ന് കണ്ടാല്‍ ഉടനെ പിടിച്ചു പുറത്താക്കി പടിയടക്കും. പിന്നെ പത്തയാലത്തു പോലും കടത്തില്ലാന്നു മാത്രമല്ല പ്രത്യേക പൊതുയോഗം വിളിച്ച് പള്ളുവിളിക്കും.

 പേരിനു കമ്പനിക്ക് ചില പൊളപ്പന്‍ പോളിസികളൊക്കെ ഉണ്ട്. പേരിനുമാത്രമേ ഉള്ളൂ. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും കമ്പനിയുടെ പേരും നടത്തിപ്പും പ്രോഡക്ടും തമ്മില്‍ ഇല്ല. പറച്ചിലില്‍ കോര്‍പറേറ്റ് വിരുദ്ധതയൊക്കെ വല്ലാതെ ഉണ്ടെങ്കിലും പറ്റാവുന്നത്  ബൂര്‍ഷ്വാ മുതലാളിമാരില്‍ നിന്നും പോരാത്തത് പബ്ലിക്കിന്റെ കയ്യീന്നും  ഊറ്റുക എന്നതാണ് കമ്പനിയുടെ ഒരു നടപ്പു രീതി. കോര്‍പ്പറേറ്റ് കാറ്റഗറിയില്‍ പെട്ട ഒരുമാതിരിപെട്ട മാധ്യമങ്ങള്‍ക്കൊക്കെ കമ്പനിയോട് വലിയ താല്പര്യം ഇല്ലാത്രെ!! കിട്ടുന്ന അവസരത്തിലൊക്കെ കമ്പനിയെ അവര്‍ കൊട്ടുകയും ചെയ്യും.

കമ്പനിയുടെ തൊഴിലാളികളും ആശ്രിതരും അകാരണമായി കമ്പനിയെ ഭയപ്പെടുന്നവരും  കടുത്ത ആരാധകരും ആയതിനാല്‍ കമ്പനിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ വാങ്ങിക്കും, വായിക്കും എന്ന് വാക്കേറിനു ഉറപ്പ് പറായാന്‍ പറ്റില്ല. വായിക്കാന്‍ കൊള്ളാവുന്നതൊക്കെ വല്ലപ്പോളുമേ വരാറുള്ളൂ. അങ്ങിനെ ഇരിക്കെ ആണ് കമ്പനിയുടെ ചുള്ളനും കഴിവുള്ളവനും സര്‍വ്വോപരി കാമോദാരനുമായ ഒരു  ഏരിയാ മാനേജരെ പറ്റി പലരും പൂച്ചം പൂച്ചം പറയാന്‍ തുടങ്ങുന്നത്.  കാര്യം കോര്‍പ്പറേറ്റായാലും കോളനിക്കാരന്‍ ആയാലും കാമത്തിന്റെ കാര്യത്തില്‍ വല്ല വ്യത്യാസവുമുണ്ടോ? ചുള്ളനെതിരെ പരാതികള്‍ പലതുവന്നു. ഒന്ന് കമ്പനിക്കകത്തുതന്നെ ഉള്ള ഒരു കീഴ്ജീവനക്കാരന്റെ പെണ്ണും പിള്ളയോട് പുള്ളിക്കാരനു ഒരു ഇത്. ആ ഇത് പലരും അറിഞ്ഞു കണ്ടു കണ്ടവരില്‍ ചിലര്‍ അതും ഇതും പറഞ്ഞു. പറച്ചില്‍ പരാതിയായി പരാതിയുടെ വിവരം പുറത്തറിഞ്ഞു. പെണ്‍ വിഷയമായതിനാല്‍ പത്താളറിഞ്ഞത് പലവഴിക്ക് പരന്ന് പതിനായിരമാള്‍ അറിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലാന്നു അറിയാലോ?

തല്‍ക്കാലം കമ്പനീട് കോര്‍പ്പറേറ്റ് മാനേജര്‍ കുറച്ചുപേര്‍ കൂട്ടം കൂടി. കമ്പനിയുടെ മാനം കപ്പലുകേറാതിരിക്കണം കൂട്ടത്തില്‍ ഒപ്പം ഉള്ള ചുള്ളനെ പതുക്കെ രക്ഷപ്പെടുത്തുവാന്‍ പഴുതും ഉണ്ടാക്കണം. പഴയകാലമല്ല പാലേരിമാണിക്യന്‍ രാജപ്പനെ പബ്ലിക്കായി നാറ്റിച്ച നാടാ‍ണ്. പലരും പലവഴിക്ക്  പലതരത്തില്‍ ആലോചിച്ചെങ്കിലും പുറത്തുപറയാവുന്ന ഒരു കാരണം കിട്ടിയില്ല. ആലോചനകള്‍ക്കൊടുക്കം ആയുര്‍വ്വേദം എന്ന് പറഞ്ഞ പോലെ ഒടുക്കം അതില്‍ തന്നെ അങ്ങ് പിടിച്ചു. പുള്ളിക്കാരനെ തല്‍ക്കാലം ആശുപത്രിയില്‍ ചികിത്സിക്കാന്‍ പറഞ്ഞയക്കുക.

ആയുര്‍വ്വേദത്തെ പറ്റി ആഡ്യന്മാരുടെ വേദം എന്നൊക്കെ ആവോളം പറഞ്ഞിട്ടുണ്ടെങ്കിലും അവസാനം അതൊരു പിടിവള്ളിതന്നെയായി കോര്‍പറേറ്റ് കമ്പനിക്ക്!!

Saturday, December 4, 2010

ഒബാമ പോളീ ടെക്സ്നിക്കില്‍ പഠിച്ചിട്ടുണ്ടോ?

ഇതാണ് പ്രശ്നം പോ‍ളീടെക്നിക്കില്‍ പഠിക്കാത്തതിന്റെ കുഴപ്പം. കണ്ടില്ലേ ഈ സായ്പന്മാര്‍ക്കും അമേരിക്കക്കാര്‍ക്കും ഒക്കെ വല്യ വിവരം ആണെന്നാ ഇതുവരെ ധരിച്ചു വച്ചിരിക്കുന്നെ. എന്നാല്‍ ദാണ്ടെ ഹീറോ എന്ന ഒരു വാക്കിന്റെ അര്‍ഥമോ അത് എവിടെ ഉപയോഗിക്കണംന്നോ ഒന്നും അവര്‍ക്ക് അറിയില്ലാന്ന് വന്നാല്‍. അമേരിക്കന്‍ പ്രസിഡണ്ടാണെന്ന് പറഞ്ഞ് നാടൂട്ടുക്ക് യാത്ര ചെയ്യുന്ന ഒബാമജി വല്യ വല്യ യൂണിവേഴ്സിറ്റിയിലൊക്കെ പഠിച്ചിട്ടുണ്ടാകാം പക്ഷെ നേരെ ചൊവ്വിനെ ഒരു വാക്ക് ഉപയോഗിക്കാന്‍ തന്നെ അറിയില്ലാന്നു വന്നാല്‍.

കൊര്‍ച്ചീസം മുമ്പ് ഇമ്മടെ ഒബാമജി ഇന്ത്യയില്‍ വന്നു. വല്യ സ്വീകരണം മാധ്യമങ്ങള്‍ടെ വല്യ വല്യ വാക്കുകള്‍ നിരത്തി വല്ലാതെ അങ്ങ് പുകഴ്ത്തി. ഒബാമജിയും വന്ന പാടെ മന്‍‌മൊഹന്‍‌ജിയെ അടക്കം ഉള്ള സകലമാന ആള്‍ക്കാരെയും നോക്കി ചിരിച്ചു. ചിലര്‍ക്ക് കൈകൊടുത്തു ഗാന്ധിജിയെ അടക്കം ചിലരെ പറ്റി പുകഴ്ത്തി പറഞ്ഞു. പക്ഷെ ആ പറഞ്ഞ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരാളെ വിട്ടു പോയി എന്നാണ് വാക്കേറിനു മനസ്സിലായത്. വിട്ടുപോയത് നമ്മളും ഒബാമജിയും അറിഞ്ഞില്ലെങ്കിലും പോയ ആള്‍ക്ക് അത് അറിയാതിരിക്കില്ല. എന്തേലും ആകട്ടെ ഇനി പേരുകാരന്‍ ആരാന്നൊന്നും ആലോചിച്ച് പുകവിടാനും പുകിലുണ്ടാക്കാനും നില്‍ക്കണ്ട. അതാരേലും ആകട്ടെ.



ഹീറോ എന്ന വാക്കിനു സായ്പിന്റെ ഭാഷയില്‍ നയകന്‍, വിജയി എന്നൊക്കെ ആകും അര്‍ഥം. ആ നിലക്ക് അങ്ങേരു ഗാന്ധിജിയെ പറ്റിയും ആ വാക്കു കൊണ്ട് വിശേഴിപ്പിച്ചു പോലും. സംഗതി എന്തായാലും ഒബാമയല്ലെ പറഞ്ഞത് പലരും അത് ഒരു വലിയ കാര്യമായി പത്രത്തില്‍ നിരത്തി എന്നാല്‍ ഇമ്മടെ സൂമാരന്‍ മാഷ്ക്ക് അത് പിടിച്ചില്ല. പിടിക്കാത്തത് പുള്ളിക്കാരന്‍ പബ്ലിക്കായി പറഞ്ഞു പ്രശ്നമുണ്ടാക്കുന്നത് പലപ്പോളും നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്തായാലും ഒബാമജിയുടെ പ്രയോഗം പുള്ളിക്ക് പിടിച്ചില്ല. ആള്‍ അത് പതിവുപോലെ പബ്ലിക്കായി  തന്നെ പറഞ്ഞു. യുദ്ധത്തില്‍ ജയിച്ചവരെയാണ് ഹീറോ എന്ന് വിളിക്കാത്രെ!! എന്ന് വച്ചാല്‍ ഗാന്ധിജിയൊന്നും യുദ്ധം ചെയ്തിട്ടില്ലാന്ന്. കഷ്ടം നമ്മളൊക്കെ പഠിച്ചത് അഹിംസയെ ആയുധമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി പടനയിച്ചു എന്നാണ്.

എന്തായാലും ക്രിസ്തുവിനെയും, ബുദ്ധനേയും ആരും ഹീറോ എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതുപോലെ ഗാ‍ാന്ധിജിയേയും അങ്ങിനെ വിളിക്കരുത് എന്നാണ് സൂമാരന്‍ മാഷ്ടെ അഭിപ്രായം. മഹാത്മാവ് എന്ന് തന്നെ പ്രയോഗിക്കണം എന്ന്. എന്തായാലും ഒബാമ ഇനിയെങ്കിലും ഇതൊക്കെ ഒന്നുകില്‍ സുകുമാരന്‍ മാഷ്ടെ അടുത്ത്ന്ന് പഠിക്ക അല്ലെങ്കില്‍ പോളീടെക്നിക്കില്‍ പോയി പഠിച്ചാലോന്ന് ആലോചിക്കുക......അതല്ലേ വേണ്ടത്? അല്ല ഇനി നിങ്ങള്‍ക്ക് വേറെ വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ താഴെ എഴുതിക്കൊളൂ...

Sunday, November 28, 2010

ആര്യയേയും അണ്ണാച്ചിമാര്‍ വെറുതെ വിടുന്നില്ല


എന്തെങ്കിലും ചെറിയ ഒരു സംഗതിയുണ്ടായാല്‍ മതി അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ മതി ഉറങ്ങാന്‍ കിടക്കുന്നിടത്തുനിന്നായാലും  ഉണ്ണാനിരിക്കുന്നിടത്തുനിന്നായാലും ഉടന്‍ പ്ലക്കാര്‍ഡും,പ്രകടനവുമായി പബ്ലിക്ക് ഇളകും. കേരളത്തിലെ കര്യമല്ല തമിഴന്റെ കാര്യമാണ്. ആ ഖുശ്ബു ആന്റി സെക്സിനെ കുറിച്ച് ചിലതൊക്കെ പറഞ്ഞു. ഉടനെ ചീത്തവിളിച്ചും പോസ്റ്ററില്‍ ചീമുട്ടയെറിഞ്ഞും പ്രകടനം കൂടാതെ അവരെ കോടതിയായ കോടതികളില്‍ കേസും കൊടുത്തു.

കേസും കോടതിയുമായി പൊറുതി മുട്ടിയ അവര്‍ ഒടുവില്‍ വല്യ കോടതിയില്‍ പോയി അനുകൂല വിധിയും വാങ്ങി തമിഴനു നേരെ ഒരു ചിരിയും പാസ്സാക്കി വീടു പിടിച്ചു. ദാണ്ടെ തീര്‍ന്നില്ല നമ്മുടെ ജയറാം അണ്ണന്റെ കാര്യം. തമിഴ്നാട്ടില്‍ ആരും കൊതിക്കുന്ന് ഉഗ്രന്‍ ഒരു വീടുവച്ച് അണ്ണന്‍ സ്വസ്ഥമായി ജീവിക്കായിരുന്നു. ആണ്ടെ കഷ്ടകാലത്തിനു എന്തോ കാര്യത്തില്‍ ഒരു അഭിപ്രായം പറഞ്ഞു. വീടിന്റെ ചില്ലും ചെടിച്ചട്ടിയും ഒക്കെ അണ്ണന്മാര്‍ രാത്രിക്ക് രാത്രി തല്ലിയുടച്ചു. ഒടുക്കം അണ്ണന്‍ അണ്ണാച്ചിനാട്ടിലെ അടിപൊളി വീടു വിട്ട് കേരളത്തില്‍ പൊറുതിയായെന്നാണ് കേള്‍വി. 

നയന്‍സിന്റെ കാര്യം പറയണ്ട. ആ പെണ്‍കൊച്ചൊന്നു കണങ്കാലിനു മേലെ തുണിപൊക്കി കാണിച്ചാല്‍ അതുകണ്ട് വായും പൊളിച്ചിരുന്ന അണ്ണന്മാര്‍ ദാണ്ടെ പെണ്ണൊരു തമിഴനെ പ്രേമിച്ചതോടെ അവള്‍ക്കെതിരെ ആയി. ജന്മനാലുള്ള വീക്നെസ്സായ ജാഥയും പ്രകടനവും കൂടാതെ കേസും കൊതിയും ഒക്കെയായി തമിഴന്മാര്‍ ആ കൊച്ചിനെ വച്ചുപൊറുപ്പിക്കുന്നില്ല.

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതിനു പകരം ഇനി ഒന്നുകില്‍ അണ്ണാച്ചി അമ്പലം പണിയും അല്ലെങ്കില്‍ അവന്റെ അണ്ടംകീറും എന്ന് പറയേണ്ടി വരുമോ?

വന്നു വന്ന അണ്ണാച്ചിമാര്‍ക്ക് ഇപ്പോള്‍ സിനിമയിലെ ആര്‍ക്കെതിരെ എങ്കിലും എപ്പോളും അലമ്പുണ്ടാക്കിക്കൊണ്ടിരിക്കണം. ലേറ്റായെങ്കിലും ലേറ്റസ്റ്റായി നടന്‍ ആര്യയെ ആണ് അണ്ണാച്ചിമാര്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം അന്വേഷിച്ച് സിനിമയില്‍ എത്തിയ ആര്യയ്ക്കൊരു അഡ്രസ്സുണ്ടാക്കിയത് അണ്ണാച്ചിമാരാണെന്ന് പറയപ്പെടുന്നു. അവര്‍ പതിവുപോലെ ആര്യയെ അങ്ങ്ട് എടുത്തുപൊക്കി.

എന്നിട്ട് ആര്യ ചെയ്തതോ മുല്ലപ്പെരിയാറില്‍ വേറെ അണക്കെട്ട് പണിയണമെന്നും പറഞ്ഞ് നടക്കുന്ന മലയാളികള്‍ നല്‍കിയ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ അണ്ണന്മാര്‍ക്ക് ആസ്വാദന നിലവാരം ഇല്ലെന്നും മലയാളിക്കാണ് ആസ്വാദന നിലവാരം എന്നും പറഞ്ഞ് ഒരു ചെറിയ ഡയലോഗ് കാച്ചി. പൊതുവില്‍ ഈ അവാര്‍ഡൊക്കെ സ്വീകരിക്കുമ്പോള്‍ നുണയും പുകഴ്ത്തലും ഒക്കെ പതിവാണ്. ഒരു മോഹന്‍ ലാലിനെക്കൊണ്ട് അഴീക്കോടു മാഷ്ക്ക്  ഒരു അവാര്‍ഡ് കൊടുപ്പിച്ചാല്‍ അറിയാം  അല്ലെങ്കില്‍ ടി. പത്മനാഭനു ഒരു പൊന്നാട മാഷേക്കൊണ്ട് അണീക്കുക അപ്പോള്‍ അറിയാം എന്താ പറയുന്നതെന്ന്. 

അവാര്‍ഡ് തരണത് ഏതു അലവലാതിയായാലും അവനെയും അവന്റെ സ്പോണ്‍സറേയും അല്പം പൊക്കിപറയും അയാള്‍ടെ അയല്‍ക്കാരനേയും ശത്രുവിനേയും അല്പം അലമ്പാക്കി പറയും. അല്ലാണ്ടെ ഇതൊക്കെ ആരെങ്കിലും കാര്യമായെടുക്കുമോ?

Thursday, November 25, 2010

നടിയുടെ പടം മോഷ്ടിച്ചു!!

പത്രമാകുമ്പോള്‍ പലതും പുറത്തറിയിക്കും പറ്റാത്തതു പുറത്തറിയിക്കാതിരിക്കും അതുപോലെ പരസ്പരം പകര്‍ത്തും  പാരവെക്കും. ദാണ്ടെ ഇപ്പോള്‍ ഒരു സീരിയല്‍ നടിയുടെ പടവും അഭിമുഖവും അടിച്ചുമാറ്റിയെന്നും പറഞ്ഞാണ് പുകിലും പുക്കാറും ഉണ്ടാക്കുന്നത്. വല്ല കാര്യവുമുണ്ടോ?
ഇന്നിപ്പോള്‍ കൌമുദിയെ കുറ്റം പറയുന്നവര്‍ നാളെ ഇതുതന്നെ അല്ലേ ചെയ്യുക? അല്ലാ ഹേ ഇവരുടെ അടക്കം പല ഓണ്‍ലൈന്‍ പത്രം/മാസിക/ഗ്രൂപ്പിലും പ്രത്യക്ഷപ്പെടുന്ന എത്ര എണ്ണത്തില്‍ ഉണ്ട് സ്വന്തമായി എടുത്ത ചിത്രം? വൈറ്റ് ഹൌസിന്റെയും, ഒബാമയുടേയും, രജനീകാന്തിന്റേയും, അമിതാഭ്ജിയുടേയും,സോണിയാജിയുടേയും ചിത്രം ഇവന്മാര്‍ അവിടെ പോയി എടുക്കുമോ?

പറഞ്ഞുവന്നത് "പാരിജാതം" നടിയുടെ അഭിമുഖത്തെ പറ്റിയാണ്. കൌമുദിയില്‍  പടവും സംഭാഷണവും കണ്ടതോടെ ഓണലൈന്‍ മാഗസിനില്‍ മുമ്പ് ഇന്റര്‍വ്യൂ കൊടുത്ത ചുള്ളന്‍ കൌമുദിയിലെ സാറെ വിളിക്കുന്നു. തന്റെ മൊതല്‍ അടിച്ചു മാറ്റിയെന്നും പറഞ്ഞ് പരാതിയോ പോക്രിത്തരമോ എന്തോ പറയുന്നു. പിന്നെ അധിക സമയം കഴിയും മുമ്പെ ചുള്ളനു  (സൈബര്‍ സെല്ലീന്നു) വിളീവന്നു പോലും!!


സാധാരണ പരാതി പറയുക മൊതല്‍ നഷ്ടപ്പെട്ടവന്‍ ആണ് പുതിയകാലത്ത് അടിച്ചുമാറ്റിയവന്‍ ആണ് പരാതി പറയുന്നത് കൊള്ളാം!!

കൌമുദിയെന്നത് കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു പത്രം. മനോരമ പോലെ അത്രയ്ക്കങ്ങട് വായിച്ചു ശീലം ഇല്ലേലും ഞാനടക്കമുള്ള കേരളീയര്‍ക്ക് കേട്ടുകേള്‍വിയുള്ള ഒന്ന്. അവര്‍ക്ക് അത്യാവശ്യത്തിനു ജോര്‍ജ്ജുട്ടി (ശമ്പളം) കൊടുത്ത് നിലനിര്‍ത്തുന്ന ഒരു പത്രപ്രവര്‍ത്തക വൃന്ദം തന്നെ ഉണ്ടാകുമല്ലോ? സ്വന്തമായി ക്യാമറായും മറ്റു സെറ്റപ്പും ഉണ്ടാകും.  ആ നെലക്കും ഗെറ്റപ്പിനും അനുസരിച്ച് അവര്‍ക്ക് നെറ്റില്‍ നിന്നും അടിച്ചുമാറ്റേണ്ട കാര്യം ഉണ്ടോ?
ദാണ്ടെ ഇത്രയും ശരിയാണല്ലോ?

എന്നാല്‍ പിന്നെ ഭാക്കി കൂടെ കേള്‍ക്ക്. മൂന്നാലുമാസം മുമ്പെ മുന്നില്‍ തന്നെ പടവും കൊടുത്ത് പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂ വള്ളിപുള്ളിയൊക്കെ അല്പം മാറ്റി വരികളില്‍ ചിലതു ചീകിയൊതുക്കി ഈ ആഴ്ച വീണ്ടും കൌമുദിയില്‍ വന്നാല്‍ !!

ദാണ്ടെ ഇത്  ബസ്സിലും ബ്ലോഗ്ഗിലും ചര്‍ച്ചയും തലോടലും തല്ലലുമൊക്കെയായി നീങ്ങുന്നതിനിടയില്‍ ശശിയെന്നൊരു വിദ്വാന്‍ പറയുന്നു അങ്ങേരു എഴുതീതും ഇതുപോലെ “അബദ്ധത്തില്‍” കൌമുദിയില്‍ വന്നിരുന്നെന്നും തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ ക്ഷമ പറഞ്ഞ് തിരുത്തീന്നും. എന്തായാലും താന്‍ എടുത്ത പടവും ഇന്റവ്യൂവും മോഷ്ടിച്ചൂന്നും പറഞ്ഞ് ബഹളം വെക്കുന്ന ചുള്ളന് എന്താണാവോ ഉണ്ടാകുക?

നടിയുടെ വീട്ടിലെ ഫ്ലവര്‍ വേസിനു പിടിയില്ലാന്നു നാലാള്‍ അറിഞ്ഞാല്‍ അതിന്റെ നാണക്കേട് ആര്‍ക്കാണ്. ഫോട്ടോയെറ്റുത്തെന്ന് പറയുന്നവര്‍ അതൊന്നും ശ്രദ്ധിച്ചില്ല എന്നാല്‍ പകര്‍ത്തിയേന്ന് പറയുന്നവര്‍ അതു ശ്രദ്ധിച്ചു കേട്ടോ അതിനവരെ സമ്മതിക്കണം. അടിച്ചെടുത്തതായാലും മിനുക്കിയെടുക്കുന്നതിന്റെ മിടുക്ക് മാര്‍ക്കു കൊടുക്കേണ്ടതുതന്നെ ആണ്.

പത്താളും പബ്ലിക്കും അറിഞ്ഞോട്ടേന്നു കരുതി ഇന്നാളു നമ്മുടെ ഒരു ചേച്ചി ചിലതു അടിച്ചുമറ്റി ബ്ലോഗ്ഗിലിട്ടു. അന്ന് ഈ നിരക്ഷരനും കൂട്ടരും എന്തായിരുന്നു കൂട്ടം കൂടലും കൂക്കുവിളിക്കലും. ദാ ഷിയാസെന്നൊരു പയ്യന്റെ പടവും ഇന്റര്‍വ്യൂവും മോഷ്ടിച്ചപ്പോള്‍ ആളുമില്ല ആള്‍ക്കൂട്ടവുമില്ല. നിര്‍കഷരനും ചര്‍ച്ചാ സംഘവും ബസ്സും ബ്ലോഗ്ഗും പൂട്ടി നേരത്തെ സ്ഥലം വിട്ടോ? 
എന്തായാലും ഈ വാക്കേറിന്റെ പാര്‍ടി പ്രോപര്‍ടിയാകാഞ്ഞത് ഭാഗ്യം. അല്ലേല്‍ കയ്യോടെ പുലിവാലും പുകിലുമായി എന്തോക്കെ ഉണ്ടായേനേ.ഇപ്പോള്‍ ഈ ചുള്ളന്‍ ബ്ലോഗ്ഗിലും ബസ്സിലും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്ത്ണം എന്നും പറഞ്ഞ് ഇണ്ടാസ് എപ്പോളേ വന്നേനെ.....

Monday, November 22, 2010

അന്യായം എന്നുവച്ചാല്‍ കൊടും അന്യായം...


 
ഹോ ആ ലോറ ആന്‍സിക്കൊച്ചിനോട് ഇവന്മാര്‍ കാണിച്ചത് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത അനീതിയായി. ഇരുപത്തേഴുകാരിക്കൊച്ചിന്റെ സൌന്ദര്യം ഇതിനോടകം ഇമ്മിണീ ആള്‍ക്കാര്‍ കണ്ടതും ആസ്വദിച്ചതും അടുത്തറിഞ്ഞതുമാണ്. അങ്ങിനെ സര്‍വഥാ യോഗ്യയായ എന്തിനു മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത ആള്രെഡി നേടിയ കൊച്ചിനെ മിസ് ഗ്രേറ്റ് ബ്രിട്ടണ്‍ മത്സരത്തില്‍ നിന്നും പുറത്താക്കിയെത്രെ!! കൊച്ചു ചെയ്ത കുറ്റങ്ങള്‍ കേള്‍ക്കണ്ടെ. ടോപ് ലെസ്സായി പ്രത്യക്ഷപ്പെട്ടൂത്രെ. കൂടാതെ ഒരു തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി ചെയ്തു പോലും. തിരുമ്മല്‍ എന്നുപറയുമ്പോള്‍ അങ്ങിനെ അയിത്തവും അനാചാരവും ഒന്നും ഇല്ലാത്ത അത്യാവശ്യം വ്യഭിചാരം ഒക്കെ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു കേന്ദ്രത്തില്‍ ആണ് കൊച്ച് സേവനം നടത്തിയത്. ഈ മസ്സാജിന്റെ മെസ്സേജ് തന്നെ എന്താണെന്ന് ഇമ്മാതിരി തിരിമ്മല്‍ കേന്ദ്രത്തില്‍ കയറിയവര്‍ക്ക് അറിയാം.

ടോപ് ലെസ്സായി പോസു ചെയ്തതിനാണ് സൌന്ദര്യ മത്സരത്തില്‍ നിന്നും ഒഴിവാക്കിയതെന്ന്. കേട്ടാല്‍ തോന്നും സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മൂടിപ്പുതച്ച് കണ്ണുമാത്രം കാണിച്ചാണ് റാമ്പില്‍ നടക്കുന്നതെന്ന്. സൌന്ദര്യം മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കലാണല്ലോ സൌന്ദര്യമത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. സൌന്ദര്യം എന്ന് പറഞ്ഞാല്‍ മുഖ സൌന്ദര്യം മാത്രമല്ല മുലയുടെ സൌന്ദര്യം മൂടിന്റെ സൌന്ദര്യം തുടങ്ങി സുന്ദരമായ പലതും മാറ്റുരക്കുന്ന വേദി. തുടയുടെം മുലയുടേയും അളവും മിനിപ്പും മുഴുപ്പം ഒക്കെ അളന്നു തിട്ടപ്പെടുത്തി ആക്രാന്തം നിറഞ്ഞ നോട്ടങ്ങള്‍ക്ക് നടുവിലൂടെ എങ്ങാണ്ടോ നൊക്കി വരിവരിയാഇ പെണ്‍പ്രജകള്‍ ചുവടുവെക്കുന്ന പരിപാടി. ഈ പരിപടിയ്കിടെ ക്യാമറകള്‍ വല്ലാണ്ടെ തലങ്ങും വിലങ്ങും മിന്നുമ്പോള്‍ ചിലര്‍ക്ക് “അബദ്ധത്തില്‍” തുണിയുരിഞ്ഞുപോകാറുമുണ്ട്. അങ്ങിനെ ഉള്ള ആ വേദിയില്‍ കാണിക്കുന്നത് വെളിയില്‍ കാണിച്ചാല്‍ എന്താണ് കുഴപ്പം എന്നാണ് വാക്കേറിനു ചോദിക്കാനുള്ളത്.

സുന്ദരി തന്റെ മുലകളെ വെളിയില്‍ കാണിക്കുകയും വ്യഭിചരിക്കുകയും ചെയ്തൂന്നാണ് അവരെ പുറത്താക്കാനുള്ള കാരണമായി പറയുന്നത്.   കേട്ടാല്‍ തോന്നും സുന്ദരിമാര്‍ ഒന്നും മുല പുറത്തുകാണിക്കില്ലെന്നും ശരീരം മറ്റാരുമായും പങ്കുവെക്കാറില്ലാന്നും. മുട്ടിനു മേളില്‍ ഉടുപ്പും മുട്ടിനു മുട്ടിനു ബോയ്ഫ്രണ്ട്സും ഡേറ്റിങ്ങും കേരളത്തിലെ ഹര്‍ത്താല്‍ പോലെ ലാവിഷായുള്ള ഒരു നാട്ടിലാണ് ഇമ്മാതിരി നിയമങ്ങള്‍ എന്നോര്‍ക്കണം!!
ഒന്നാമത് ഈ സിനിമ, സീരിയല്‍, മോഡലിങ്ങ് ഇതിന്റെ ഒക്കെ കാര്യം പറഞ്ഞാല്‍ പഴയ ഓലടാക്കീസിന്റെ പിന്നാമ്പുറം പോലെ അന്യായ നാറ്റക്കേസാണ് ഇതിന്റെ ഒക്കെ പുറകിലെ കാര്യങ്ങള്‍ ചികഞ്ഞാല്‍ കിട്ടുക. 

കൂതറ ഗള്‍ഫുകാര്‍ വന്ന് പിടിച്ച് പുറത്തിറങ്ങാതെ സി.ഡിയിലാക്കി പോകുന്ന ആല്‍ബത്തിന്റെ ബാക്കില്‍ വരെ ഒരേ ഒരു ലക്ഷ്യം.... എന്ന് ഏതു കൊഞ്ഞാണ്ടനും അറിയാം. കൂടുതല്‍ പ്രശസ്യും പബ്ലിസിറ്റിയും ആയാല്‍ കൂടുതല്‍ പ്രതിഫലം എന്നാണല്ലോ വെപ്പ്. പെണ്‍പിള്ളാര്‍ സിനിമയിലേക്കും സീരിയലിലേക്കും ഒന്നും പറ്റിയില്ലേല്‍ ആല്‍ബത്തിലേക്കും ഇടിച്ചു കയറുന്നതിന്റെ ഒരു രഹസ്യം എന്താണെന്ന് വാക്കേറു ചുമ്മാ ഊഹിച്ചു.

മുട്ടിനു മേളില്‍ ഉള്ള ഉടുപ്പുമിട്ട് ബിക്കിനിധാരിണികള്‍ പൂച്ചനടത്തം നടത്തുന്നത് കണ്ട് കയ്യടിക്കാന്‍ ഇരിക്കുമ്പോള്‍ കാലൊന്നകത്തില്‍ കാണുന്നവന്റെ കണ്ണു തള്ളുന്ന കാഴ്ച വേണ്ടുവോളം ഉണ്ടാകും ഓരോ ഫാഷന്‍ ഷോയിലും. നഗ്നതയില്ലാതെ നമുക്കെന്താഘോഷം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ആള്‍ക്കാര്‍ടെ ഇടയിലാണ് ഇമ്മാതിരി നിര്‍ബന്ധങ്ങള്‍.

എന്തായാലും മിസ് ഗ്രേറ്റ് ബ്രിട്ടണ്‍ മത്സരത്തിന്റെ സംഘാടകര്‍ പറയുന്ന നിയമങ്ങള്‍ അല്പം കടു കട്ടിയാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്പ് നഗനത കാണിക്കരുത്, വ്യഭിചാരത്തില്‍ ഏര്‍പ്പെടെരുതെന്ന് ഒക്കെ പറഞ്ഞാല്‍ എവിടത്തെ ന്യായം. അല്ല വാക്കേറിനു ഒരു സംശയം പങ്കെടുക്കുന്നവള്‍ മുമ്പ് വ്യഭിചരിച്ചിട്ടുണ്ടോന്ന് ഇവര്‍ എങ്ങിനെ പരിശോധിച്ച് ഉറപ്പുവരുത്തും?

അങ്ങിനെ ആ റിസ്ക് ഒഴിവായിക്കിട്ടി..

പോപ്പിനു സ്തുതി. ഹോ വല്ലാത്തൊരു ടെന്‍ഷനായിരുന്നു. വേലിചാടിയും വളച്ചെടുത്തും എഞ്ചോയ് ചെയ്യാന്‍ പോകുമ്പോള്‍ മാത്രമല്ല സ്വന്തം ഭാര്യയുമായും,അന്യന്റെ ഭാര്യയുമായും ബന്ധപ്പെടുമ്പോളും ഒക്കെ ഈ സാധനവും ധരിച്ചോണ്ട് ചെയ്യുന്നത് പാപമല്ലേ പാപമല്ലേ എന്നൊരു ചിന്ത ഉള്ളിന്റെ ഉള്ളില്‍ വല്ലാതെ അലട്ടിയിരുന്നവര്‍ക്ക് ഇനി ധൈര്യമായി മുന്നോട്ട് പോകാം.  പാപമാകുമോ പിള്ളാരുണ്ടകുമോ എന്നൊന്നും ആലോചിച്ച് ടെന്‍ഷനടിക്കണ്ട.

പറഞ്ഞോണ്ടു വരുന്നത് കോണ്ടത്തെ പറ്റിയാണ്.  പോപ്പിന്റെ പ്രസ്താവന വന്നതൊണ്ട് വിശ്വാസികള്‍ക്കിനി ധൈര്യമായി കോണ്ടം ഉപയോഗിക്കാം. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എന്തൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം എന്തായാലും വാക്കേറിനു ആ വക ചിന്തയും ചോദ്യവും ഒന്നും ഇല്ല. കാരണം ചില അവസരങ്ങളില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാമെന്ന്  പോപ്പ് ഇപ്പോളെങ്കിലും പറഞ്ഞല്ലോ, അതു തന്നെ ധാരാളം. വാക്കേറ് സാധാരണ റോഡില്‍ ഇറങ്ങി നടക്കുമ്പോളും, കിടന്നുറങ്ങുമ്പോളും, ഊണുകഴിക്കുമ്പോളും ഒന്നും ഈ സാധനം ധരിക്കാറില്ല.  “ചില പ്രത്യേക അവസരങ്ങളില്‍ മാത്രം“. അതായത്  സ്ത്രീകളുമായി ശാരീരികമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതും റിസ്കൊഴിവാക്കുവാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ ഉപയോഗിക്കൂ. 

എയ്ഡ്സ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഒരു പ്രമാണത്തിന്റെ ലംഘനമാണ്. അപ്പോള്‍ ആ ലംഘനം വച്ച് നോക്കുമ്പോള്‍ ഈ സംഗതി ഉപയോഗിക്കുന്നത് അത്ര വല്യ പാപമായി വാക്കേറിനു തോന്നുന്നില്ല.

എന്നതായാലും വാക്കേറിന്റെ ഫ്രണ്ടും  പൂവാലനുമായ ജോബിക്കിനി “ചില പ്രത്യേക അവസരങ്ങളില്‍ “ കോണ്ടം ആകാം എന്ന നിലപാടിന്റെ നിലാവത്ത് ധൈര്യമായി എരുമത്തടം ഏല്യാമ്മയുമായി ബന്ധപ്പെടാം.

Saturday, November 13, 2010

വോട്ടുകൂടിയാല്‍ തോല്‍ക്കും

തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണം കൂടിയാല്‍ വിജയിക്കും എന്നത് സാധാരണക്കാരുടെ ധാരണ എന്നാല്‍ കേരളമാര്‍ക്സിയന്‍ തലത്തില്‍ അതങ്ങിനെ അല്ല എന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി, വോട്ടിന്റെ എണ്ണം വര്‍ദ്ധിച്ചു എന്നൊക്കെ ആണ് അന്യായ പരാജയം ഏറ്റു വാങ്ങിയിട്ടും പാര്‍ടികാരുടെ അവകാശവാദം. അതായത് വോട്ടു കൂടും തോറും പരജയപ്പെടുന്ന സീറ്റുകളുടെ എണ്ണവും കൂടും എന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍.വളരും തോറും പിളരും പിളരും തോറും വളരും എന്ന കേരളാ കോണ്‍ഗ്രസ്സിനെ പറ്റിയുള്ള മാണിയന്‍ സിദ്ധാന്തത്തെ പോലെ ഒന്നാണ് കേരളത്തില്‍ മാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് പരാജയ സിദ്ധാന്തം എന്ന് വേണേല്‍ കരുതുവാന്‍. എന്തായാലും വോട്ടു കൂടുതല്‍ കിട്ടിയതുകൊണ്ട് സീറ്റു കുറവു ലഭിച്ച അവസ്ഥയിലും അണികള്‍ക്ക് ആവേശം പകരുന്ന ഈ സിദ്ധാന്തത്തിനു പേറ്റന്റെടുക്കുന്നത് നല്ലതാണ്...

കടം വാങ്ങിയായാലും കെട്ടിവെക്കുവാന്‍ കാശുണ്ടേല്‍ ക-കാരനൊഴികെ ഏതു കൊഞ്ഞാണ്ടനും കാര്യമായ പണിയെടുക്കാതെ ജയിക്കാന്‍ പറ്റിയ ചാന്‍സായിരുന്നു ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതെഴുതുന്ന വാക്കേറു പോലും വോട്ടു ചെയ്യാന്‍ പോയപ്പോള്‍ കൊഞ്ഞാണ്ടനാണോ കൊള്ളരുതാത്തവനാണോ എന്നൊന്നും  നോക്കിയില്ല ഒരേ ഒരു കാര്യം മാത്രം നോക്കി കമ്യൂണിസ്റ്റുകാരനാണോ അല്ലെയോ എന്ന്. കക്ഷി സ്വന്തം ഇടവകക്കാരനാണോ ക്നാനായക്രിസ്ത്യാനിയാണോ കുര്‍ബാന അറ്റന്റ് ചെയ്യുന്നവനാണോ എന്നൊക്കെ നോക്കുവാന്‍ നിന്നാല്‍ കണ്‍ഫ്യൂഷനായി വോട്ടിന്റെ കുത്തു മാറി കമ്യൂണിസ്റ്റുകാരനായാലോ എന്ന് കരുതി കടലാസ് കിട്ടിയതും കയ്യോടെ എതിര്‍ കക്ഷിക്ക് കുത്തി.

വായിക്കണോര്‍ക്ക് തോന്നും വാക്കേറിനെന്താ ഇടതന്മാരോട് ഇത്രയ്ക്കു വിരോധം എന്താന്ന് വച്ചാല്‍ അതൊരു നീണ്ട ലിസ്റ്റാണ്, അതോണ്ട് ആ വഴിക്ക് കാര്യമായി പോകുന്നില്ല.  എന്തായാലും ഒന്നു പറയാം. ടൂവീലര്‍ എടുത്ത് കുടുമ്പത്ത്ന്നു ഇറങ്ങിയാല്‍ ഉടനെ കിട്ടും ഒരു ചാര്‍ജ്ജ്. (തിരഞ്ഞെടുപ്പായപ്പോള്‍ ഇതില്‍ ഒരു മയം ഒക്കെ വരുത്തിയെങ്കിലും മടിയിലെ കാശ് പോയവനു മനസ്സിലുണ്ടാകുമല്ലോ?) റോഡ് ടാക്സടച്ചില്ലേല്‍ ഫൈനടിക്കുന്നവര്‍ പക്ഷെ റോഡൊക്കെ കുളവും കിണറുമൊക്കെയായി കിടക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. വാതോരാതെ വികസനത്തെ പറ്റി പറയുന്നതല്ലാതെ റോഡിലെ കുഴിക്കൊഴികെ മറ്റൊന്നിനും വികസനം ഇല്ല.

വര്‍ത്താനത്തിലെ ആദര്‍ശവും അച്ചുമ്മാമനും ഒന്നും എപ്പോളും വിലപ്പോകില്ലെന്ന് എന്തായാലും പാര്‍ടികാര്‍ പഠിച്ചിട്ടുണ്ടകണം.കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞാല്‍ ചെവിക്കല്ലടിച്ചു പോട്ടിക്കുന്ന പണിയെടുത്തിട്ടും പരാജയം മിച്ചം. പാര്‍ടികണക്കെടുപ്പില്‍ പാര്‍ടിയുടെ അടിത്തറയ്ക്ക് കോട്ടമൊന്നും ഇല്ലാന്ന് നേതാക്കന്മാര്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊക്കെ അടിയുറച്ച  അണികള്‍ വിഴുങ്ങുന്നുണ്ടെങ്കിലും അടിത്തറയ്ക്കടിയിലെ മണ്ണുവരെ ഒലിച്ചുപോയെന്ന് വാക്കേറിനു വരെ അറിയാം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തോറ്റൂന്ന് സമ്മതിക്കണ പാരമ്പര്യം പണ്ടേ ഇല്ലാത്തവര്‍  പതിവു പല്ലവി ആവര്‍ത്തിച്ച് അകത്ത് ആശങ്കയും പുറത്ത് ആശ്വാസവും കണ്ടെത്തി. കണക്കില്‍ പറഞ്ഞു ജയിച്ചെങ്കിലും 60 വര്‍ഷമായി ഇന്നേവരെ ഭരണം ദു:സ്വപ്നത്തില്‍ പോലും കാണാത്ത പല പല പഞ്ചായത്തിലും കോണ്‍ഗ്രസ്സുകാര്‍ കസേരയ്ക്കു വേണ്ടി അടിതുടങ്ങി. ചാലിശ്ശേരിയില്‍ ആനയും പൂരവും വെടിക്കെട്ടും വരെ നടത്തിയെന്നാണ് കേള്‍ക്കണത്.

പാര്‍ടിക്കാര്‍ ഇവിടെ വിയര്‍പ്പൊഴുക്കി പണിയെടുക്കുമ്പോള്‍ യു.ഡി.എഫുകാര്‍ ചിലയിടത്ത് ചുമ്മാ ഇരുന്നു ബോറടിച്ചകാരനം പരസ്പരം സൌഹൃദമത്സരം വരെ നടത്തി ചില സീറ്റുകള്‍ ചുമ്മാകളഞ്ഞു . അഹങ്കാരം അല്ലാണ്ടെ എന്ത് പറയുവാന്‍ അല്ല അവര്‍ക്കൊക്കെ എന്തും ആകാലോ!! ഒരു കാര്യം ഉറപ്പാണ്‌ കോണ്‍ഗ്രസ്സുകാരുടെ പ്രവര്‍ത്തനമികവോ ചെന്നിത്തലയദ്യേഹത്തിന്റെ ഗ്ലാമറോ കണ്ടല്ല പൊതുജനം വോട്ടുകുത്തി കണ്ട കോണ്‍ഗ്രസ്സുകാരെയൊക്കെ ജയിപ്പിച്ചത് എന്നാണ് വാക്കേറിനു മനസ്സിലായത്. കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചോണ്ട് നാട്ടില്‍ എന്തേലും മാറ്റം ഉണ്ടാകും എന്ന് ജനത്തിനു കാര്യമായ പ്രതീക്ഷയൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ ഒരു ആശ്വാസം കമ്യൂണിസ്റ്റുകാര്‍ അല്ല ഭരിക്കുന്നത് എന്നു മാത്രം. ആ ഒറ്റ ആശ്വാസത്തിനു വേണ്ടിയാണ്ഇക്കണ്ട ത്യാഗം സഹിച്ച കുണ്ടും കുഴിയും നിറഞ്ഞ റോഡീക്കൂടെ സഞ്ചരിച്ച് ക്യൂ നിന്ന് കണ്ണീ കണ്ട കോണ്‍ഗ്രസ്സുകാരെ ഒക്കെ ജനം വിജയിപ്പിച്ചതെന്നാണ് വാക്കേറിനു തോന്നിയത്. എന്തിനു ബി.ജെ.പിക്കു വരെ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ കഴിഞ്ഞില്ലേ. ജയിച്ചവരില്‍ പലര്‍ക്കും ഇനിയും സംഗതി വിശ്വസമായിട്ടില്ലാന്ന കേക്കണത്. തൃശ്ശൂരില്‍   ഒരു ചുള്ളന്‍ സത്യപ്രതിഞ്ജ കഴിഞ്ഞു  കുഴഞ്ഞു വീണൂത്രെ!! എന്തൊക്കെ ഇനി കാണാന്‍ ഇരിക്കുന്നു.

ജയിച്ചതില്‍ പാതിയും പെണ്ണുങ്ങള്‍ അവരില്‍ ചിലരാണേല്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആണ് പഞ്ചായത്തില്‍ എത്തിയത്. പാരിജാതം സീരിയലിലെ പാരവെപ്പും കണ്ട് അയ്യോടാ സാര്‍ സിങ്ങറിലെ കൂതറപാട്ടുകാര്‍ക്ക് എസ്.എം.എസ്സും അയച്ച് വയറുകുറയ്ക്കുവാന്‍ ചവണ തൈലം പുരട്ടി കുശുമ്പുകുത്തി കുടുമ്പത്തിരുന്നവര്‍ കൂട്ടത്തോടെ പഞ്ചായത്തില്‍ എത്തിയാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ ഇടയില്‍ നായ പെട്ടപോലെ ആകും, അതൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? പേന്‍ നോക്കിയും പാരവച്ചും പലര്‍ക്കും നേരം കളയാം എന്ന് കരുതാം.

നിയമസഭാതിരഞ്ഞെടുപ്പിന്റെ പടിക്കലെ പ്രകടനം ആണ് ഈ കണ്ടത്. അപ്പോള്‍ അതിന്റെ പടി കടന്നാലത്തെ അവസ്ഥ എന്താകും? നൂറ്റിനാല്പതില്‍ വല്ല നാലോ അഞ്ചോ കിട്ടിയാലായി.  പാലക്കാട്ടുനിന്നോ കാസര്‍കോടുനിന്നോ ഒരു ബി.ജെ.പി കാരന്‍ നിയമസഭയില്‍ എത്തിയില്ലേലും ചുമ്മാ ഒന്ന് മത്സരിക്കാണേല്‍ എസ്.ഡി.പി.ഐക്ക് ഒരു പക്ഷെ ഒന്നോ രണ്ടൊ എം.എല്‍.എ മാരെ എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതാണ് വര്‍ഗ്ഗസ്നേഹം.

മാ നിരക്ഷരാ (അരുത് നിരക്ഷരാ)

നടത്തറ ശാന്തേച്ചി ചാരിത്രത്തെ പറ്റി പ്രസംഗിച്ചോണ്ടിരിക്കണത് കാ‍തും കൂര്‍പ്പിച്ച് കുന്താലിന്മേല്‍ ഇരുന്ന് കേട്ടുകൊണ്ടിരിക്കുമ്പോളാണ്. ഒരു മെസ്സേജ്...ദേ അതിലും വല്യ സംഭവം ഭൂലോകത്ത് നടക്കുന്നൂന്ന് പറഞ്ഞു.
ശാന്തേച്ചിയുടെ ചാരിത്രപ്രസംഗത്തേക്കാള്‍ വല്യ സംഗതി എന്താന്ന് ആലോചിച്ച് ഒരു പിടിയും കിട്ടാണ്ടെ നെറ്റില്‍ കയറിയതും കണ്ട കാഴ്ചകണ്ട് കണ്ണ് കാളക്കണ്ണ് പോലെ തള്ളി. എങ്ങിനെ തള്ളാതിരിക്കും അമ്മാതിരി കാഴ്ചയല്ലേ കണ്ടത്, കണ്ടിട്ട് കണ്ണുമാത്രം തള്ളിയത് ആശ്വാസം.

സംഗതി സൈബര്‍ കുറ്റകൃത്യത്തെ പറ്റിയാണത്രെ. കൊള്ളാം കണ്ടവന്റെ പോസ്റ്റടിച്ച് മാറ്റി “പൊതുജനത്തിനു ഉപകരിക്കുവാന്‍” വേണ്ടി മാത്രം പോസ്റ്റുന്ന ഒരു കക്ഷിക്ക് ഇതേ പറ്റി പറയുവാന്‍ ഉള്ള അവകാശത്തെ ചോദ്യം ചെയ്യണത് ശരിയല്ല. എന്നാലും ഈ നിരക്ഷരന്‍ എന്നൊരു ഗഡി ചെയ്യണത് അന്യായ അക്രമം ആണ്. ആ ചേച്ചി ഒരു സംഗതി പൊതുജനതാല്പര്യാര്‍ഥം ചെയ്തു. വേറെ ഒരു ദുരുദ്ദേശ്യവും ഇല്ലയിരുന്നു എന്നാണ് അവര്‍ പറയുന്നത്. അത്യാവശ്യത്തിനു അന്യന്റെ അടുക്കളപ്പുറത്തെ മുളകോ, വേപ്പലയോ ഒക്കെ ഒടിച്ചാല്‍ അതൊരു മോഷണം ആകുമോ. അതുപോലെ ഒരു ചെറിയ സംഗതി അതിനു അവരെ ഇങ്ങനെ അപമാനിക്കണോ? നിരക്ഷരന്‍ ബസ്സിഡുന്നു ബസ്സിന്റെ കമ്പിയില്‍ തൂങ്ങി കുറേ ആളുകള്‍ തോന്നിയതു വിളിച്ചു കൂവുന്നു.
എന്തായാലും സൈബര്‍ കുറ്റകൃത്യത്തെ പറ്റി ഒക്കെ എഴുതിയതു പത്രത്തില്‍ വന്നത് പേസ്റ്റ് ചെയ്ത ബ്ലോഗ്ഗ്. ഉഗ്രന്‍ ഞാന്‍ പറഞ്ഞില്ലേ ശാന്തേച്ചി ഒന്നുമല്ല.... എന്തെ ധാരണ ശാന്തേച്ചിയുടെ ചാരിത്ര പ്രസംഗം ആയിരുന്നു കേമം എന്നായിരുന്നു. ശാന്തേച്ചി ഒന്നുമല്ല....

ചേച്ചി നായരാണോ നസ്രാണിയാണോ എന്നതൊന്നും പ്രസക്തമല്ല. സംഗതി നയാരായാലും നസ്രാണിയായാലും ഇനി വേറെ നാലാതരം പെണ്ണായാലും ശരി നിരക്ഷരനും സംഘവും ചേച്ചിയെ ഇങ്ങനെ പീഠിപ്പിക്കരുത്..പ്ലീസ്..

Saturday, October 16, 2010

പിള്ളാര്‍ടെ തലയെണ്ണാന്‍ പോലീസ്

കുറേ കാലമായി പിള്ളാര്‍ടെ എണ്ണം വച്ച് മാനേജ്മെന്റ് ചില കസര്‍ത്തൊക്കെ കളിക്കണൂ. ഭൂമി മലയാളത്തില്‍ ജനിക്കാത്ത പിള്ളാരെ വരെ വച്ച് ടീച്ചര്‍മാര്‍ക്ക് ജോലിയും മാനേജ്മെന്റിനു ലക്ഷങ്ങളും ഉറപ്പാക്കി. ഇനി ആ പണീ പരണത്തുവെച്ചാല്‍ മതിയെന്ന് പറഞ്ഞ് നല്ലൊരു ഉഗ്രന്‍ വിധി വന്നിരിക്കുന്നു. പിള്ളാര്‍ടെ വിരലടയാളവും പടവും ഒക്കെ എടുത്ത് എണ്ണം കൃത്യമായി തിട്ടപ്പെടുത്തുവാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പിള്ളാരെ തിട്ടപ്പെടുത്തുവാന്‍ പതിവുപോലെ വിദ്യാഭ്യാസവകുപ്പിന്റെ ഏമാന്‍ മാരല്ല്ല  പകരം പോലീസ് ഏമാന്മാര്‍ തന്നെ വേണം എന്നും കോടതി പറഞ്ഞു കളഞ്ഞു.

കേട്ടപാതി കേള്‍ക്കാത്തപാതി പിള്ളാര്‍ടെ തലയെണ്ണിയാല്‍ പണികിട്ടും എന്ന് ഉറപ്പുള്ളവര്‍ ഉറഞ്ഞുതുള്ളി. കോടതിവിധിയ്ക്കെതിരെ പതിവുപോലെ ചര്‍ച്ചയും പ്രതികരണവും പതിയശബ്ദത്തില്‍ ഉള്ള  ബഹളവും. ടീച്ചര്‍മാരെ മാനേജ്മെന്റ് സൌകര്യപൂര്‍വ്വം നിയമിക്കും ബാക്കിപലതിനും പി.എസ്.സിയും മറ്റും ആണ് നിയമനം നടത്തുന്നതെങ്കില്‍ ഇവിടെ മാനേജ്മെന്റ് നടത്തും നിയമനം കിമ്പളം അവര്‍ വാങ്ങും. എന്നാല്‍ ശമ്പളൊ പെന്‍ഷനും ഖജാവീന്ന് കൊടുക്കണം. അതിങ്ങനെ കാലങ്ങളായി തുടരുന്ന സംഗതി. കയ്യില്‍ ബിരുധവും പോക്കറ്റില്‍ കാശുള്ള ഏതാള്‍ക്കും മാഷോ ടീച്ചറോ ആകാം. പണമില്ലാത്ത ബി.എഡ്. എം.എഡ് ഒക്കെ എടുത്തവര്‍ക്ക് പാരലല്‍ കോളേജില്‍ പഠിപ്പിക്കാം.

 ഇമ്മാതിരി ഉടായ്പ് ഭൂമി മലയാളത്തില്‍ ഇങ്ങനെ തുടരുന്നതിന്റെ ഇടയില്‍ ആണ് കോടതി ഉത്തരവുണ്ടാകുന്നത്. ലക്ഷങ്ങള്‍ ഓരോനിയമനത്തിനും എണ്ണിവാങ്ങുന്നവരും ചുമ്മാ കാശുകോടുത്ത് മാഷാകുന്ന ആരും നെഞ്ചത്ത് കൈവെച്ചു പോകും. കുട്ടികള്‍ടെ എണ്ണത്തില്‍ തട്ടിപ്പുനടത്തിയതിനെയും മറ്റും ആണ് കോടതി എതിര്‍ക്കുന്നത് അപ്പോള്‍ കോടതിവിധിയെ എതിര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുമല്ലോ..
ഒരു സ്കൂളില്‍ പ്രത്യേക പരിശോധനയില്‍ ഒന്നും രണ്ടുമല്ല 180 പിള്ളാ‍ര്‍ടെ ഡിഫറന്‍സാണത്രേ കണ്ടത്. അപ്പോള്‍ കേരളത്തില്‍ മൊത്തം ഉള സംഗതിയുടെ ഗുട്ടന്‍സും ഗുരുതരാവസ്ഥയും ആര്‍ക്കും ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എന്തായാലും ഈ 180ന്റെ കാര്യം റിപ്പോര്‍ട്ടക്കി സര്‍ക്കാറിനു കൊടുത്തു അത് സര്‍ക്കാരിന്റെ “പരിഗണനയില്‍” ആണത്രേ!! ഹ്..ഹ..പരിഗണനയില്‍ നിന്നും പരണത്തേക്ക് പോകാഞ്ഞാല്‍ മതി.

എന്തായാലും ഇപ്പോള്‍ പിള്ളര്‍ടെ എണ്ണം എടുക്കുവാന്‍ പോലീസ് വരുന്നതിനെ എതിര്‍ക്കുന്നതില്‍ പിള്ളാര്‍ടെ സംഘടനകളും ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇതുവരെ എണ്ണം എടുത്തതിന്റെ ഗുണമാണല്ലോ ഇപ്പോള്‍ കാണുന്നത്.

Friday, October 15, 2010

ചേച്ചിയുടെ മനസ്സിന്റെ തൂവലില്‍ മോഷ്ടിച്ച മഷി

അല്ലെങ്കിലും ഈ ആണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല.
ദാണ്ടെ പുതിയ സംഭവം.നിരക്ഷരന്‍ ഒരു മാന്യനാണെന്നാണ് പൊതുവെ വെപ്പ് എന്നിട്ട് അയാള്‍ ചെയ്ത അന്യായം കണ്ടില്ലേ. വഴീ പോണോര്‍ക്കൊക്കെ ഒരു ചേച്ചിയെ ചീത്തവിളിക്കാനവസരം ഒരുക്കി. കഷ്ടം....അയ്യാളോടുണ്ടായിരുന്ന മുഴുവന്‍ ബഹുമാനവും തല്‍ക്കാലത്തേക്ക് ഇല്ലാണ്ടായി...

ഷിബൂനോട് ആയിരം പ്രാവശ്യം ചേച്ചി പറഞ്ഞൂത്രേ ഒന്നു വാടാ എന്നു.(ഹോ എന്നോടങ്ങാനം പറഞ്ഞിരുന്നേല്‍ എപ്പോള്‍ എത്തീന്ന് ചോദിച്ചാല്‍ മതി)

അപ്പോള്‍ അവന്‍ പറഞ്ഞൂത്രെ “നീ തുടങ്ങിക്കോ ഞാന്‍ പിന്നാലെ വരാം“ എന്ന് (ഒരു ഗ്യാപ് നല്ലതാ) ശ്യോ ആരെങ്കിലും കേട്ടാല്‍ എന്തു വിചാരിക്കും? ...ഞാന്‍ വിചാരിച്ചത് എന്താന്ന് ഊഹിക്കാലോ എന്റെ നിലവാരത്തില്‍ ഉള്ള പലരും ഇതെന്നെ വിചാരിച്ചു കാണും. വിചാരത്തിനു വല്ല വിവേകവുമുണ്ടോ?
ഷിബ്ബു വിവാദം ഉണ്ടാക്കാന്‍ പറഞ്ഞു ചേച്ചി അതിനു ശ്രമിച്ചു അതിനു അവരെ കുറ്റം പറയാന്‍ പറ്റുമോ? എന്തായാലും സംഗതി വിഷയമായതോടെ ഷിബു കയ്യോഴിഞ്ഞൂന്നാ മനസ്സിലാകുന്നേ..
ഷിബു പറയുന്നത് ചേച്ചിയുമായി ഒരു ബന്ധവുമില്ലെനാണ്. വിവാദമായപ്പോള്‍ ചേച്ചിയെ ഷിബു തള്ളിപ്പറഞ്ഞതാണോ എന്ന് വാക്കേറു ചിന്തീക്കാതിരിക്കുന്നില്ല. മലപ്പുറത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേദിപങ്കിട്ട് മദനിയെ ഒടുക്കം ചിലര്‍ തള്ളിപ്പറഞ്ഞപോലെ!!


 ഒരു പൊതുതാല്പര്യ സംഗതിയെന്ന നിലക്ക് ചേച്ചി ഒരു പ്രവര്‍ത്തിക്കു മുതിരന്നപ്പോള്‍ കോളേജില്‍ ചീമുട്ടയെറിഞ്ഞ സ്വഭാവം ഇനിയെങ്കിലും മാറ്റിക്കൂടേ കുരങ്ങന്മാരേ എന്ന് ചേച്ചി തുടര്‍ന്ന് ചോദിക്കുമ്പോളാ..എന്തായാലും തുടര്‍ന്ന് വായിച്ചപ്പോളാ സംഗതി ഞാന്‍ ഉദ്ദേശിച്ചതല്ലെന്ന് മനസ്സിലായത്. ഇത് വിഷയം ബ്ലോഗ്ഗും ബ്ലോഗ്ഗിലെ പോസ്റ്റുമോഷണവുമാണ്. ഞാന്‍വല്ലാണ്ടെ തെറ്റിദ്ധരിച്ചു..

പൊതുതാല്പര്യാര്‍ഥം പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. നളിനി ജമീല, നമിത തുടങ്ങിയവരും ചില കോര്‍ണറുകളില്‍ നിന്നും എതിര്‍പ്പ് നേരിടുന്നവരാണ്.

ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ വിവരവും ഉള്ള എല്ലാവര്‍ക്കും തുടങ്ങാവുന്നതാണെങ്കിലും തുടങ്ങിയാല്‍ എളുപ്പം എഴുത്തു തുടരാവുന്നതുമായ ഒരു സംഭവമാണ്‍` ബ്ലോഗ്ഗെന്ന് പറയുവാന്‍ പറ്റില്ല. ചിലര്‍ നേരിട്ടെഴുതും മറ്റുചിലര്‍ കൂലിക്കെഴുതും. കൂലിയെഴുത്തും കമന്റിടലും കൂട്ടത്തില്‍ കൂക്കിവിളീയും കുശുബുകുത്തലും ഒക്കെ ബ്ലോഗ്ഗിന്റെ ഒരു രസമാണ്. ദാണ്ടെ  നിരക്ഷരന്‍  നാടൊട്ടുക്ക് സഞ്ചരിച്ച് പടമെടുത്ത് പറ്റാവുന്നിടത്തോളം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. അയ്യാള്‍ക്കതു പറ്റും എന്നാല്‍ എല്ലാവര്‍ക്കും അതു പറ്റില്ലല്ലോ....അപ്പോള്‍ ചിലര്‍ അടിച്ചുമാറ്റുക എന്ന സാഹസത്തിനു മുതിരുന്നു. അടിച്ചുമാറ്റിയതിനെ ചോദ്യം ചെയ്യാണ്ടിരിക്കാ‍ന്‍ കമന്റ് മോഡറേഷന്‍ പുറം ചൊറിയുന്നവര്‍ക്കും അഭിനന്ദനം അറിയിക്കുന്നവരും ആയ അംഗങ്ങള്‍ക്ക് മാത്രം അവസരം നല്‍കുക. അതൊരു ഉഗ്രന്‍ ഐഡിയയാണ്.

ദാണ്ടെ നമ്മുടെ നായിക ചേച്ചി  http://shibu1.blogspot.com/2009/05/camera-tragedy.html  എന്ന ബ്ലോഗ്ഗില്‍ നിന്നും  http://sheebaramachandran.blogspot.com/2010/10/blog-post_13.htmll    അടിച്ചു മാറ്റിയെന്നാണിപ്പോള്‍    ബസ്സിലുള്ളവരുടെ ചര്‍ച്ചകള്‍. ഇവര്‍ക്കൊക്കെ വേറെ പണീയില്ലേ? സംഗതി ചേച്ചി ചാക്കിട്ടു പൊക്കി തലമാറ്റി പ്രസിദ്ധീകരിച്ചത് കൊള്ളാവുന്ന ഒരു ബ്ലോഗ്ഗറുടെ പോസ്റ്റാണ്. എന്നാലും പെണ്ണല്ലേ പാവമല്ലേ വിട്ടേക്കാം എന്ന് കരുതേണ്ടതിനു പകരം നിരക്ഷരന്‍ അതെടുത്തിട്ട് ഇപ്പോള്‍ തുറന്ന ചര്‍ച്ചക്ക് തുറന്നുവച്ചു. ചേച്ചി പോസ്റ്റില്‍ കടന്നു കാര്യം പറയുന്നതിനു വിലക്കിയെങ്കിലും ഇങ്ങനെ ഒരു പണി പിന്നാലെ വരും എന്ന് കരുതിക്കാണില്ല. എന്തായാലും ഷീബേച്ചിയുടെ മോഷണം കയ്യോട് പിടിച്ചിട്ട് പബ്ലിക്കായി വിചാരണ്‍ക്ക് വെച്ചത് സ്ത്രീകളോടുള്ള അധിക്രമം ആയി. സംഗതി മറ്റൊരുവന്‍ എഴുതിയിട്ട് ഉണങ്ങാതിരുന്ന മഷിയാണ് ചേച്ചിയുടേ മനസ്സിന്റെ തൂവല്‍ തുമ്പില്‍  പുരണ്ടത്  ഷിബുവണ്ണന്റെ മഷി!!


കൊള്ളാവുന്ന പോസ്റ്റുകള്‍ എഴുതി പബ്ലിക്കിനു പറ്റാവുന്ന ഒരു ഉപകാരം ചെയ്യാന്നു വച്ചാല്‍ അതും സമ്മതിക്കില്ല മനുഷ്യന്മാര്‍. അപ്പോള്‍ പറയും മോഷണമാണെന്ന്. അല്ലെങ്കിലും അസൂയക്കാരെക്കൊണ്ടിപ്പോള്‍ ഇരിക്കപ്പോറുതിയില്ലാണ്ടായിട്ടുണ്ട്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ഞാന്‍ ചേച്ചിയെ അഭിനന്ദിക്കുന്നു, പിന്തുണയ്കുന്നു. ചേച്ചിക്ക് ഒരു പബ്ലിസിറ്റിക്കായി പറ്റാവുന്ന രീതിയില്‍ ഒരു പരീക്ഷണം നടത്തി. പബ്ലിസിറ്റിക്കു വേണ്ടി അന്യായ അക്രമത്തിനൊന്നും ചേച്ചി തയ്യാറായില്ലല്ലോ. ചിലര്‍ അല്പം ഹോട്ടായ സംഗതികള്‍ ഒക്കെ എഴുതി ശ്രദ്ധപിടിക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ അല്പം ബോള്‍ഡായി ചില ഇടപെടല്‍ നടത്തുന്നു. ഇതൊക്കെ ശ്രദ്ധപിടിക്കാന്‍ ഉള്ള ശ്രമമാണ്. ദാണ്ടെ http://poochakanny.blogspot.com/  ഒരു  പെണ്‍കൊച്ച്  എന്തൊക്കെയാ എഴുതിയത്. എന്നിട്ടെന്തായി ആരേലും തിരിഞ്ഞു നോക്കിയോ? ഞാന്‍ സ്വകാര്യമായി ഒരു ആപ്ലി നല്‍കിയെങ്കിലും അവള്‍ടെ തനിസ്വരൂപം മനസ്സിലാക്കിയപ്പോള്‍ കയ്യോടെ പിടുത്തം വിട്ടു. ഇമ്മക്ക് കമ്പനിയടിക്കാന്‍ പറ്റിയ കക്ഷിയല്ലാന്നേ...കയ്യില്‍ നില്‍ക്കില്ല!! എന്തായാലും മനസ്സിന്റെ തൂവലില്‍ ഷിബുവിന്റെ മഷിമുക്കിയെഴുതുന്ന ചേച്ചിക്ക് വാക്കേറിന്റെ അഭിനന്ദനം..ചേച്ചി ഇനി എന്നാ‍ണാവോ ഈയ്യുള്ളവന്റെ ബ്ലോഗ്ഗില്‍ നിന്നും ഒരെണ്ണം മോഷ്ടിക്കുക. ഇവിടെ ഒരു പോസ്റ്റ് ആരെങ്കിലും മോഷ്ടിക്കണേ ബ്ലോഗ്ഗ് തേവരേന്ന് പ്രാര്‍ഥിച്ചിരിക്കുമ്പോള്‍ ഒരോരുത്തര്‍ മോഷ്ടിച്ചതിനെ എടുത്തിട്ട് വിചാരണ ചെയ്യുന്നു. കശ്മലന്‍സ്....


ബ്ലോഗ്ഗെന്ന് പറഞ്ഞാല്‍ തന്നെ ശ്രദ്ധിക്കപ്പെടാനും കമന്റുകിട്ടി നാലാള്‍ടെ മുന്നില്‍ ഞെളിയാനും ഉള്ള ഒരു സംഗതിയാണെന്ന് കരുതുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. പരമാവധി പബ്ലിസിറ്റിക്ക് പരിശ്രമിക്കുമ്പോള്‍ പലര്‍ക്കും പിടിവിട്ടു പോകും. ദാണ്ടെ കാറ്റടിച്ചാല്‍ കമന്നുവീഴുന്ന ഒരു കാര്‍ന്നോരു കൊച്ചുപിള്ളാരുമായുള്ള ചില ഇടപഴകലുകള്‍ ഒക്കെ പച്ചക്കെഴുതി പബ്ലിക്കാക്കുന്നു എന്നൊരു ആരോപണം. ചുള്ളനു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പെണ്‍ ഫ്രണ്ട്സുണ്ടത്രെ. ചില ഫ്രാഡുകള്‍ കാര്‍ന്നോരെ പറ്റിക്കാന്‍ ശ്രമിക്കും പക്ഷെ അമ്മാന്‍ പിടികൊടുക്കില്ല. അതിനൊക്കെ അമ്മാനു അമ്മാന്റെതായ സൂത്രവിദ്യകള്‍ ഉണ്ട്. അമ്മാന്‍ പെണ്ണുങ്ങളെ ബ്ലോഗ്ഗ്, ഓര്‍ക്കുട്ട് എന്നിവിടങ്ങളില്‍ നിന്നും ഒക്കെ അങ്ങട് പരിചയപ്പെടും. പരിചയ പെട്ടത്  പെണ്ണാണെങ്കില്‍ മാത്രം പങ്കുകൂടും അമ്മാന്‍. ഇതൊക്കെ അസൂയക്കാര്‍ കാര്‍ന്നോരെ പറ്റി പറഞ്ഞുണ്ടാക്കുന്നതാണ്. കാര്യം പറഞ്ഞാല്‍ കാര്‍ന്നോര്‍ എഴുതുന്നത് ബോറാണെങ്കിലും കാലന്‍ കയ്യോടെ കൂട്ടിക്കൊണ്ടുവാന്‍ നില്‍ക്കണ പ്രായത്തിലും പെണ്ണുങ്ങളെ തപ്പിയെടുത്ത് കമ്പനിയടിക്കുന്നു എന്നതില്‍ വാക്കേറിനു കാര്‍ന്നോരോട് വല്യ ബഹുമാനമാണ്.


പറഞ്ഞുവന്നത് പബ്ലിസിറ്റിയുടെ കാര്യമാണ്. ചിലര്‍ ആദ്യകാലത്ത് കുറച്ചോക്കെ എഴുതി ആള്‍ക്കാര്‍ടെ കയ്യട്യൊക്കെ വേടിച്ച് ബ്ലോഗ്ഗിലെ പുലിയായി  സ്വയങ്ങട് നിശ്ചയിച്ച് അത്യാവശ്യം അതിന്റെ ഒരു നെഗളിപ്പുമായി നടക്കായിരുന്നു. കുറേ ആള്‍ക്കാര്‍ ഇയ്യാളെ  കുണ്‍സ്രാളായി പൊക്കി. പുറം ചൊറിയലുകാരും പബ്ലിസ്റ്റിറ്റിക്കാരും ഒക്കെ പുറകെ കൂടി. അതോടെ ചുള്ളന്‍ അല്പം കൂടുതല്‍ ഉഷാറായി. പക്ഷെ പൊക്കിക്കൊണ്ടുനടന്നവര്‍ തന്നെ പിന്നെ ചുള്ളനെ പിടുത്തം വിട്ടു. ചുള്ളന്റെ കയ്യിലെ മരുന്നിനു കുറവു വന്നതും എഴുത്തില്‍ വെള്ളിവീണതും ഒരുമിച്ചായതോടെ ആള്‍ തല്‍ക്കാലം മറ്റു മണ്ഡലങ്ങളിലേക്ക് മാറി. എന്നാല്‍ ഇമ്മാതിരി തട്ടിപ്പൊന്നും ഇല്ലാതെ ഇന്നും നിലവാരത്തോടെ എഴുതുന്ന ബെര്‍ളിച്ചായന്‍, കുമാരന്‍ കണ്ണൂര്‍ തുടങ്ങിയ ചുള്ളന്മാരെ സമ്മതിക്കണം. ബെര്‍ളിച്ചായന്‍ ഓരോ പോസ്റ്റിലും പല പുത്യേ സംഗതികളും രസങ്ങളും ചേര്‍ക്കുന്നു.


എന്തായാലും ഷീബേച്ചി ധര്യമായി മോഷ്ടിച്ചോളൂ. ദാ ഇമ്മടെ കയ്യിലും അഞ്ചാറു കിടു പോസ്റ്റുണ്ട് കേട്ടോ ഷക്കീലയെ പറ്റിയും കിരയെ പ്റ്റിയും ലാറിസയെപറ്റിയുമൊക്കെ ഒഴിവുള്ളപ്പോല്‍ എപ്പളാന്ന് വച്ചാല്‍ ഏതാന്ന് വച്ചാല്‍ വന്ന് മോഷ്ടിച്ചോളൂ...വെറുതെ മറ്റുള്ളോര്‍ടെ മോഷ്ടിച്ച് മോശപ്പേരുണ്ടാക്കണ്ട വല്ല കാര്യവുമുണ്ടോ..ഇതിപ്പോള്‍ അവര്‍ക്ക് പബ്ലിസിറ്റിയും ചേച്ചിക്ക് മോശം സിറ്റിയും...


അന്യായ ചീത്തവിളിയാന്ന് അവിടെ നടക്കണേ....കേട്ടിട്ട് സഹിക്കണില്ല ചേച്ചീ....ഹോ കഷ്ടം കശ്മലന്മാര്‍ കട്ടിക്കൂട്ടണ കണ്ടിട്ട് കരളു പൊട്ടുണൂ....
ചേച്ചി വിഷമിക്കേണ്ട  ഏതു പോസ്റ്റാന്നുവച്ചാല്‍ എടുത്തോളൂ...പബ്ലിക്കായി പ്രസിദ്ധീകരിച്ചോളൂ എനിക്കും ഒരു പബ്ലിസിറ്റിയാവും..!!


----------------



http://vakkerukal.blogspot.com/2010/08/blog-post_04.html
http://vakkerukal.blogspot.com/2010/08/blog-post_29.html
http://vakkerukal.blogspot.com/2010/08/blog-post_08.html


ചേച്ചിയ്ക്ക് പിന്തുണനല്‍കിയതിന്റെ പേരില്‍ ഇനി എന്നെ കുറച്ചാളുകള്‍ തെറിവിളിച്ചേക്കും..സാരല്യ ചേച്ചിക്ക് വേണ്ടി ഞനത്  തല്‍ക്കാലം സഹിക്കും!!

Saturday, October 9, 2010

പിറന്നാളിനു പീസ് കലണ്ടര്‍

ജനിക്കാണേല്‍ റഷ്യയിലെ പ്രസിഡണ്ടായി ജനിക്കണം. മുന്‍ അമേരിക്കന്‍ പ്രസിഡ്ണ്ട് ക്ലിന്റനു പോലും അസൂയതോന്നിക്കാണും അങ്ങേരോട്.  പുടിന്റെ  പിറന്നാളായിട്ട് പത്രപ്രവര്‍ത്തനം പഠിക്കണ പെണ്‍പിള്ളാര്‍ കൊടുത്ത സമ്മാനം കണ്ടില്ലേ. അടിയുടുപ്പിട്ടു നില്‍ക്കണ നല്ല ഉഗ്രന്‍ “പീസ്” കലണ്ടര്‍. ഏതുമാസം നോക്കിയാലും കൊള്ളാം. മറിക്കുന്നതൊക്കെ ഒന്നിനൊന്നു മെച്ചം. ലോകത്ത് മറ്റു പലര്‍ക്കും ഈ മാസം ഒക്ടോബര്‍ ആണെങ്കില്‍ അങ്ങേര്‍ക്ക് ചിലപ്പോള്‍ ഇത് ജനുവരിയാകും ചിലപ്പോല്‍ ജൂണ്‍ ആകും. അത് അങ്ങേരുടെ കുറ്റമല്ല മറിച്ച് കലണ്ടറില്‍ ഉള്ള പീസിന്റെ കുഴപ്പമാ.

അങ്ങേരിപ്പം സദാ കലണ്ടറും നോക്കി ഇരിപ്പാണോ ആവോ? ഒരു സംഘം വിദ്യാര്‍ഥിനികളാണത്രെ റഷ്യന്‍ പ്രസിഡണ്ടിനു വെറൈറ്റി സമ്മാനത്തിന്റെ ഉപഞ്ജാതാക്കള്‍. ഇങ്ങനെ ഒരു സംഗതി പിറന്നാള്‍ സമ്മാനമായി നല്‍കിയതിന്റെ കാരണം എന്തെന്ന് അവര്‍ തുറന്ന് പറയുന്നില്ല. പ്രസിഡണ്ടിനു വയസ്സും പ്രായവുമായിവരല്ലേ  ഇതൊക്കെ കണ്ട് പഴയ പിക്കപ്പ് നിലനിര്‍ത്തിക്കോട്ടെ ഉറപ്പുവരുത്താനാണാവോ ഇങ്ങനെ ഒരു സമ്മനം എന്ന് അറിയില്ല. അവരുടെ രാഷ്ടീയകാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. രാഷ്ടീയകാഴ്ചപ്പാട് ഇപ്പോള്‍ പാന്റി കാണിച്ചാണോ വ്യക്തമാക്കുന്നത്?

പൊതുവില്‍ റഷ്യന്‍ കൊച്ചുങ്ങള്‍ കൊള്ളാവുന്നവര്‍ ആണെന്നാണ് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. സമ്പല്‍ സ‌മൃദ്ധി സ്പനം കണ്ട സോവിയറ്റ് യൂണിയന്‍ ഒരു ദു:സ്വപ്നമായി മാറിയതോടെ ജീവിക്കുവാന്‍ അരക്കെട്ട് അന്യരാജ്യക്കാര്‍ക്ക് അനുഭവിക്കാന്‍ കൊടുത്ത് രാജ്യത്തെ പട്ടിണിയില്‍ പിടിച്ചു നിന്നവരാണ് അവരില്‍ ചിലര്‍. ആ ഒറ്റകാരണം കൊണ്ട് ചില രാജ്യങ്ങളിലേക്ക് റഷ്യന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഒട്ടകത്തിന്റെ സൂചിക്കുഴയിലൂടെ ഉള്ള സഞ്ചാരം പോലെ ആയി. മുന്‍സിപാലിറ്റി ഓഫീസിന്റെ പരിസരത്ത് പശുക്കള്‍ മേയണ പോലെ ആണത്രെ ഇവറ്റകള്‍ ചില എണ്ണ രാജ്യങ്ങളില്‍ അടക്കം  ലോകത്തെ പല രാജ്യങ്ങളില്‍ ജീവിക്കാനായി അലഞ്ഞത്. വിപ്പ്ലവം പൊളിഞ്ഞതോടെ ലൈംഗീക തൊഴിലിനിറങ്ങിയ റഷ്യന്‍ സുന്ദരിമാരുടെ വിരിമാറില്‍ കണ്ടവനൊക്കെ കൈപ്പെരുമാറ്റം നടത്തി. കൊഴുത്ത് മുറ്റിയ റഷ്യത്തികളുടെ മേല്‍ ബംഗാളിമുതല്‍ മലയാളിവരെ കണ്ടവനൊക്കെ കേറി നിരങ്ങി.

പറഞ്ഞുവന്നത് റഷ്യന്‍ കലണ്ടര്‍ സുന്ദരിമാരെ പറ്റിയാണ്. ചെന്നു നിന്നത് അവരുടെ അരക്കെട്ട് കഥയിലും ഇതാണ് ഒരു കുഴപ്പം. തുടങ്ങിയടത്ത് തിരിച്ചെത്തുവാന്‍ ചിലപ്പോള്‍ സമയം എടുക്കും. എന്തായാലും പ്രസിഡണ്ടിന്റെ പിറന്നാള്‍ സമ്മാനത്തിന്റെ അമ്പതിനായിരം കോപ്പിയടിച്ച് കയ്യോടെ വിറ്റു കാശുവാങ്ങി ഇതിന്റെ പുറകില്‍ ഉള്ളവര്‍.  കലണ്ടറില്‍ നോക്കുമ്പോള്‍ പ്രസിഡണ്ടിനു മാസവും ദിവസവും തെറ്റാഞ്ഞാല്‍ മതിയായിരുന്നു.

എന്തായാലും കലണ്ടറില്‍ കോണകം ഉടുത്ത് പോസ് ചെയ്ത ഒരുത്തിയുടെ കമന്റ് കൊള്ളാം. നിങ്ങള്‍ കാട്ടുതീ അണച്ചിട്ടുണ്ടാകാം പക്ഷെ ഞാന്‍ ഇപ്പോളും കത്തുകയാണ്. കൊള്ളാം അവള്‍ടെ തീകെടുത്തുവാന്‍ പ്രസിഡണ്ട് വരണം എന്നാണൊ കൊച്ച് ഉദ്ദേശിച്ചത്? മാസം തെറ്റിയാലും ഇതുങ്ങളുടെ മാസക്കുളി തെറ്റാഞ്ഞാല്‍ മതിയായിരുന്നു ഭഗവാനേ!!.

ഓഫ്ടോ: പഴയ സെറ്റപ്പായിരുന്നെങ്കില്‍ കേരളത്തിലെ പാര്‍ടി ഓഫീസുകളിലും ഈ റഷ്യന്‍ ഉല്പന്നം എത്തുമായിരുന്നോ?

കോണ്ടം ഗെയിംസ്?

കേട്ടപ്പോള്‍ ഒരു സംശയം നടക്കുന്നത് കോമണ്‍ വെല്‍ത്ത് ഗെയിംസോ അതോ കോണ്ടം വെല്‍ത്ത് ഗെയിംസോ എന്ന്. സംഗതി മറ്റൊന്നുമല്ല കോമണ്‍ വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ വച്ച കോണ്ടങ്ങള്‍ ഒക്കെ നളിനി ജമീലയുടെ ബുക്ക് പോലെ ചൂടോടെ ആണത്രെ തീര്‍ന്നത്. കളിക്കെത്തുന്ന്വരെ ഉദ്ദേശിച്ച് കൊടുത്ത കോണ്ടം എന്തായാലും രാജ്യം വിട്ടില്ല ഒക്കെ ഗെയിംസ് വില്ലേജിലെ കക്കൂസുകളില്‍ സുരക്ഷിതമായി ഒളിച്ചു. കക്കൂസുകള്‍ ബ്ലോക്കായപ്പോള്‍ പരാതിയായി, പരാതി പരിഹരിക്കാനായി പണിക്കാര്‍ വന്നു നോക്കിയപ്പോളാണ് കളിക്കിടയിലെ കളിക്കുപ്പായങ്ങള്‍ കുഴപ്പക്കാരായത് പുറത്തറിയുന്നതും പുകിലാകുന്നതും.

ഒരു ഗെയിംസുമായി ബന്ധപ്പെട്ട് എന്തൊക്കെ പരതിയുണ്ടാകാം എന്നു ചോദിച്ചാല്‍ അതിന്റെ പരമകോടിയില്‍ നില്‍ക്കാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ്. ഇപ്പോള്‍ ദാണ്ടെ കോമണ്‍ വെല്‍ത്തില്‍ കോണ്ടവും ഒരു കോണ്ട്രവേഴ്സിയായിരിക്കുന്നു. കളിക്കാരൊക്കെ വരണതല്ലേ കളിക്കിടയില്‍ അല്പം എക്ട്രാകരിക്കുലം കളിയും ഉണ്ടാകുമല്ലോ. എന്നാല്‍ പിന്നെ ഇതിന്റെ കുറവോണ്ട് അതിനൊരു കുഴപ്പം ഉണ്ടാകണ്ടാന്ന് കരുതിയാകും ഫ്രീയായി കോണ്ടം നല്‍കാന്‍ വെന്റിങ്ങ് മെഷീന്‍ സ്ഥാപിച്ചത്. വെറുതെ കിട്ടിയാല്‍ കോണ്ടം പോലും ഒഴിവാക്കാത്ത പാര്‍ടീസ് ലാവിഷായി സ്ഥലത്തെത്തിയെന്ന് കോണ്ടം മെഷീന്‍ കാലിയായപ്പോള്‍ സംഘാടകര്‍ക്കും ബോദ്യമായി. നാലായിരം കോണ്ടം ഇട്ട് നാലു ദിവസംകഴിഞ്ഞില്ല സംഗതി പകുതിയായത്രെ!!


ഫ്രീകിട്ടിയമുതല്‍ ഉപയോഗിച്ച് കാലിന്റെടയില്‍ ചൊറിഞ്ഞോണ്ട് നടക്കുന്നവര്‍ ഉണ്ടോ എന്ന് അറിയില്ല. എന്തായാലും എന്തുകിട്ട്യാലും ഒഴിവാക്കാത്ത നമ്മുടെ ആ സ്വഭാവം കോണ്ടത്തിന്റെ കാര്യത്തിലും തെളിയിച്ചു.


ഹൌ അപ്പോല്‍ നമ്മള്‍ ടി.വിയില്‍ കാണുന്നതൊന്നും അല്ല അവിടെ നടക്കണകളി. കളി വേറെ ആണ്. കൊണ്ടമിട്ടുള്ള ആ കളികള്‍ ഭാഗ്യമുണ്ടേല്‍ ഇനി വല്ല യൂറ്റൂബിലോ മൊബൈലില്‍ ക്ലിപ്പിലോ ഒക്കെ കാണാം!!

പണിയുമ്പോള്‍ ഇങ്ങനെ പണിയണം

പണികൊടുക്കാന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം. പണിയാന്‍ ഒരുങ്ങുന്നവര്‍ക്ക് പ്രത്യേകിച്ച് രാഷ്ടീയക്കാര്‍ക്ക് എക്കാലത്തെക്കും ഒരു മാതൃകാ സംഭവം ആണ് മനുഅഭിഷേക് സിംഗ്‌വിയിലൂടെ കോണ്‍ഗ്രസ്സുകാര്‍ക്ക് കിട്ടിയ പണി.  മാര്‍ക്കിസ്റ്റുകാരെ സൂചീമ്മെ നിര്‍ത്തി പൊരിക്കായിരുന്നു കേരളത്തിലെ മുന്‍ നിര മാധ്യമങ്ങളും കോണ്‍ഗ്രസ്സിലെ ഭാവി മന്ത്രിയാകുവാന്‍ വരെ തയ്യാറായി വാര്‍ത്തകളില്‍ സജീവമായിനടക്കുന്ന സതീശനുമൊക്കെ. ഉരുളക്ക് ഉപ്പേരി നല്‍കണ ഉമ്മന്‍ സാറും, സുന്ദരക്കുട്ടന്‍ രമേശനും ഒക്കെ എന്തായിരുന്നു ആര്‍മാദിക്കല്‍. ചര്‍ച്ച, വിവാദം, സംവാദം എന്നൊക്കെ പറഞ്ഞ് കണ്ടയിടത്തൊക്കെ വച്ച് ഐസക്കിനെ ഒറ്റക്കിട്ട് മെക്കിട്ടു കേറി. കൂടെ സഹായത്തിനു പാര്‍ടിയില്‍ നിന്നും കൂടുതല്‍ ആളൊന്നും ഇല്ല്ലാന്ന് കണ്ടപ്പോല്‍ ചുള്ളന്‍ ഇവരെ നേരിടാന്‍ താന്‍ ഒറ്റക്ക് മതിയെന്ന്  പബ്ലിക്കായി പറഞ്ഞ് സ്വയം ആശ്വസിപ്പിച്ചു.  

കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഐസക്കും കേരളത്തെ കുറ്റം പറഞ്ഞ് വി.ഡി സതീശനും സംവദിച്ചപ്പോള്‍ ചാനലുകാര്‍ക്കതൊരു ഉത്സവമായി. ഉത്സവം കൊണ്ടാടിയതിന്റെ ആഘോഷം പൊടിപൊടിക്കുന്നതിന്റെ ഇടയിലാണ് പണിയുമായി ദില്ലിയില്‍ നിന്നും സിങ്‌വിയെന്ന പുള്ളിക്കാരന്‍ പ്ലേന്‍ ഇറങ്ങിയത്. ഇറങ്ങിയപാടെ ഇദ്യേഹത്തെ ഇവിടുള്ളവര്‍ ഉപദേശിച്ചൂത്രെ പ്ലീസ് പോകരുത്. കോടതിയില്‍ നിങ്ങള്‍ ഹാജരായല്‍ ഞങ്ങള്‍ കെട്ടിപ്പൊക്കിയ ലോട്ടറി വിവാദ കൊട്ടാരം പൊട്ടിവീഴും. എന്നാല്‍ വാങ്ങിയ പണത്തിന്റെ പണി പുള്ളി ചെയ്തു.

കേസുവാദിക്കാന്‍ കോടികള്‍ വാങ്ങുന്ന വക്കീലന്മാര്‍ ഇന്ത്യാമഹാരാജ്യത്ത് ഇല്ലാഞ്ഞിട്ടൊന്നുമല്ല സിങ്‌വി അദ്യേഹത്തെ കൊണ്ടന്നത്. പിന്നെ എന്താ ഈ സിങ്‌വിഅദ്യേഹത്തിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ അദ്യേം കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ വക്താവെന്നത് തന്നെ. ആ ചിരിക്കണ മുഖം ഒന്ന് കേരളത്തില്‍ കേസുവാദിക്കാന്‍ എത്തിക്കിട്ടിയാല്‍ മാത്രം മതി എത്ര കോടി വേണേലും മുടക്കാന്‍ ആള്‍ക്കാര്‍ തയ്യാര്‍!! ഇവിടെ ചിരിച്ച് നടക്കുന്നവരുടെ മോന്തയില്‍ പിന്നെ ചിരി പ്രിന്റെടുത്ത് ഒട്ടിക്കേണ്ടിവരും എന്ന് അറിഞ്ഞുതന്നെ ആകണം അദ്യേഹത്തെ കൊണ്ടന്നത്. കൊടുത്ത കാശ് നഷ്ടായില്ല കോണ്‍ഗ്രസ്സുകാരിപ്പോള്‍ ലോട്ടിയെന്ന് കേട്ടാല്‍ ഓണ്‍‌ത സ്പോട്ടില്‍ സ്കൂട്ടാകണ അവസ്ഥായിലായി.

കോടി രൂപയുടെ ബംബര്‍ ലോട്ടറിയടിച്ചവന്റെ ആഹ്ലാദം ആയിരുന്നു കോണ്‍ഗ്രസ്സുകാര്‍ക്ക്. ഇപ്പോള്‍ അത് വ്യാജലോട്ടറിയടിച്ച അവസ്ഥായായി. അപ്പുറതോ മാര്‍ടിന്‍ സാറ് ഇന്നേവരെ നടത്തിയ എല്ലാ ലോട്ടറിയും കൂടെ ഒരുമിച്ചടിച്ച പോലെ അല്ലേ ഇപ്പോള്‍ ഐസക്ക് സാറിന്റെ സന്തോഷം. പുലിപോലെ വന്ന പുലിവാല്‍ ഒടുക്കം പുഴുവിനെ പോലെ ആയില്ലേ? പണീന്ന് പറഞ്ഞാല്‍ ചിമിട്ടന്‍ പണി. പണം കൊടുത്താല്‍ പാലക്കാട്ടുപോലും വായി കേസ് വാദിക്കും കോണ്‍ഗ്രസ്സ് വക്താവെന്ന് പാര്‍ടിക്കാര്‍ക്ക് പറയാന്‍ വകുപ്പുണ്ടാക്കിക്കൊടുത്തു സിങ്‌വി അദ്യേം.  പുകിലും പുക്കാറും ഉണ്ടാക്കിയവരുടെ പൊരേന്ന് തന്നെ പടയാളിയെ പൊക്കിയ മാര്‍ടിനും പുറകില്‍ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ക്കും വാക്കേറിന്റെ അഭിനന്ദനങ്ങള്‍!!

Saturday, October 2, 2010

കൊള്ളാവുന്നവനാണോ കാശുതരുമോ... സിനിമയില്‍ ചുമ്പിക്കാം




കൊള്ളാവുന്ന ഒരു കൊച്ച് എന്നാത്തിനാ ഈ കൊച്ചു നിക്കറിട്ട് അഭിനയിക്കുന്നേ, പാവാടയും ജാക്കറ്റുമിട്ട് അല്ലെങ്കില്‍ ചുരിദാറിട്ട് അഭിനയിച്ചു കൂടേ? കേരളീയ വേഷത്തില്‍ ആന ചന്തം സിനിമയില്‍ വന്നപ്പോള്‍ എന്ത് രസാ ആ കുട്യേ കാണാന്‍!!

ഇതാണ് നമ്മുടെ ഒരു കുഴപ്പം. കൊച്ചിനും കൊച്ചിന്റെ അച്ഛനമ്മമാര്‍ക്കും വിരോധമില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ക്ക് എന്താ കുഴപ്പം അവള്‍ കൊച്ചുനിക്കറിട്ടോ ഇടാതെയോ അഭിനയിച്ചാല്‍. കാണാനിരിക്കുന്നവന്റെ കണ്ണിനും, മനസ്സിനും പിന്നെ വേറെ ചിലതിനും ഒരു സുഖം കിട്ടുന്നതോണ്ട് ഇവര്‍ക്കൊക്കെ എന്തിന്റെ കടിയാ? നല്ല നാല് ഐറ്റംസ് നടികാണിച്ചില്ലേല്‍ പിന്നെ നടിയെ നല്ലനിലക്ക് നടത്തന്‍ ശ്രമിക്കുന്ന  ഇവര്‍ കാണിക്കോ?

നമ്പീശന്‍ കൊച്ച് കാണാന്‍ മാത്രമല്ല അഭിനയിക്കാനും കൊള്ളാമെന്ന് തെളിയിച്ചതാ‍ണ്. സ്ഥിരമായി രാധാസ് സോപ്പിന്റെ പരസ്യത്തിലെ കോസ്റ്റ്യൂം തന്നെ ഇടണം എന്നാണ് ഇവിടെ ചിലരുടെ നിര്‍ബന്ധം.   സാമ്പാറും അവീലും കൂട്ടി മടുപ്പ് ആകണ്ട എരിവും പുളിയുമായി അല്പം നോണ്‍‌വെജ് കൂടെ ആയ്ക്കോട്ടെ എന്ന നിലയ്ക്ക് സെറ്റുമുണ്ടും, പട്ടുപാവാടയും മാറ്റി കൊച്ചുടുപ്പും നിക്കറും ഇട്ട് കുട്ടി ചില പടത്തില്‍ പോസ് ചെയ്തു. കൊള്ളാം സംഗതി ജോറായിട്ടുണ്ട്. കാലൊക്കെ നല്ല ഒന്നാതരം എന്ന് കാണുന്ന ഏതൊരുത്തനും പറയും. കൊള്ളാവുന്നത് കാണിക്കുമ്പോള്‍ കൂടുതല്‍ കാണിക്കാന്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം കുട്യേ നിരുത്സാഹപ്പെടുത്താന്നു പറഞ്ഞാല്‍ സഹിക്കാന്‍ പറ്റോ?

എന്തായാലും കൊച്ച് അത്തരം ആള്‍ക്കാരുടേ ഉപദേശത്തിനൊന്നും ചെവികൊടുത്തില്ലാന്നാ കേക്കണേ. ദേ പുതിയ തീരുമാനം പറഞ്ഞിരിക്കണൂത്രെ. നടന്‍ കൊള്ളാവുന്നവനാണോ കാശുതരുമോ... ചുമ്പിക്കണ സീനും അഭിനയിക്കാം. അല്ല അതില്‍ എന്താ ഇപ്പോള്‍ തെറ്റ്? രണ്ടും ന്യായമായ കാര്യം. അസൂ‍യക്കാരായ ആള്‍ക്കാര്‍ അതും ഇതും ഒക്കെ പറയും അത് കാര്യമാക്കണ്ട കൊച്ച് കൊള്ളാവുന്നവരെ ഒക്കെ ചുമ്പിച്ച് അഭിനയിച്ചോളൂ വാക്കേറിന്റെ എല്ലാ ആശംസകളും. ചുമ്പനം പക്ഷെ സ്ക്രീനിലെ സീനില്‍ ഉണ്ടാകണം!!

Thursday, September 30, 2010

നാണം കെട്ട റെക്കോര്‍ഡുകള്‍

ബിഗ് ബി (ബിഗ് ബ്ലോഗ്ഗര്‍) ബ്രെര്‍ളിച്ചായന്‍ അന്തസ്സായിട്ട് എഴുതിയിട്ടുണ്ടെങ്കിലും ഈ സംഗതി ഒന്നുംകൂടെ എഴുതാതിരിക്കുവാന്‍ എനിക്ക് ആകുന്നില്ല. കളിച്ചു കളിച്ചിപ്പോള്‍ കലാമണ്ടലത്തിന്റെ പേരില്‍ എന്തും കളിക്കാന്നും കാണിച്ചു കൂട്ടാന്നും ആയിരിക്കുന്നു. വള്ളത്തോള്‍ ഇതുണ്ടാക്കുമ്പോള്‍ ഇങ്ങനെ ചില സംഭവം ഉണ്ടാകും എന്ന് കരുതിക്കാണില്ല. അല്ല വെള്ളാപ്പിള്ളിയും ഗോപാലേട്ടനും ഒക്കെ ഭാവിയില്‍ സമുദായത്തിന്റെ നേതാക്കന്മാരായി മാറു എന്ന് മനസ്സിലാക്കിയിരുന്നേല്‍ ഒരു പക്ഷെ ഗുരു ഇങ്ങനെ ചോമ്മാരെ അടക്കം ഉള്ള ആള്‍ക്കാരെ നന്നാക്കുവാന്‍ ഉള്ള ഒരു പരിപാടിക്ക് തന്നെ നിന്നേനില്ല എന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

കാലുമ്മെ ചിലങ്ക കെട്ടണോരൊക്കെ ഇപ്പോല്‍ കലാമണ്ടലംന്ന് പേരിന്റെ കൂടെ ചേര്‍ക്കും. കുച്ചുപ്പിടിയായാലും കൂത്തിച്ചിയാട്ടം ആയാലും കണ്ടപോലെ അവതരിപ്പിച്ചാലും അതിന്റെ പുറകെ ക്യാമറയുമായി പോകാന്‍ ആളുണ്ട്. ഗള്‍ഫില്‍ വരണ വരെ കലാമണ്ടലം കേരളത്തിലാണൊന്ന് വരെ അറിയാത്ത പാര്‍ടികള്‍ വരെ കലാമണ്ടലം കുഞ്ഞി കാര്‍ത്തു എന്നൊക്കെ പേരിടും. എന്നിട്ട്  ചേച്ചി കേരളനടനത്തെ പറ്റി ഏതെങ്കിലും ചാനലുകാരനെ സംഘടിപ്പിച്ച് ഒരു ഇന്റര്‍വ്യൂ നടത്തിപ്പിക്കും. അവരും ഏതോ ഒരു കലാമണ്ഡലം ടീച്ചറുടെ ശിഷ്യയാണെന്നും പതിനചു വര്‍ഷമായി ഉപാസിക്കുന്നു എന്നൊക്കെ ചേട്ടനാണ് എറ്റവും വലിയ പ്രോത്സഹനം എന്നൊക്കെ കാച്ചി വിടും. കിഴങ്ങന്‍ കെട്ടിയോന്‍ സോഫയില്‍ മൂലയില്‍ ചുരുണ്ടുകൂടി ഇരിക്കണുണ്ടാകും!!  കെട്യോനെക്കൊണ്ട് ചേച്ചിക്കും കെട്ട്യോനു ചേച്ചിയെക്കൊണ്ടു ഉപകരവും ഉപദ്രവവും ഇല്ലെങ്കിലും ഉപകാരമുള്ള മറ്റുള്ളവര്‍ പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കും.

 ഗള്‍ഫില്‍ ഒക്കെ വേറെ പണിയില്ലാത്ത തടിച്ചികളായ തള്ളാര്‍ മക്കളെ കൊണ്ട് ഇമ്മാതിരി കൂതറകള്‍ടെ അടുത്ത് വിട്ട് ഡാന്‍സ് പഠിപ്പിക്കും. പഞ്ചായത്തിനു പത്തു സംഘടനയുള്ള അവിടെ കന്നിമാസത്തില്‍ സംഘടിപ്പിക്കണ ഓണപ്പരിപാടിയിലും വാര്‍ഷിക പരിപാടിയിലും ഇതൊക്കെ തിരുകി ക്കേറ്റും. കഴിവുള്ളവര്‍ കാശുകൊടുത്ത് ടിവിയില്‍ സ്പോണ്‍സേര്‍ഡ് പ്രോഗാര്‍മിലോ മറ്റോ വരത്തും. പത്തുപേരോട് ഇന്ന സമയത്ത് പ്രോഗ്രാം ഉണ്ടെന്നും കാണണമെന്നും വിളിച്ച് പറയും. മാനം മര്യാദക്ക് പ്രവര്‍ത്തിക്കുന്ന കൊള്ളാവുന്ന സംഘടനകളില്‍ സ്ഥാനം കിട്ടാതെ വരുമ്പോള്‍ നാണമില്ലാത്ത കുറെ അവന്മാര്‍ ഓരൊ സംഘടനയുടെ പേരും പറഞ്ഞ പത്താള്‍ടെ മുന്നില്‍ പത്രാസു ചയമാന്‍ വേണ്ടി ഉണ്ടാക്കുന്ന ഇമ്മാതിരി സംഘടനകള്‍ പലതും ചുമ്മാ ഉടായ്പാണെന്നാ കേള്‍വി. പൊട്ടക്കിണറ്റില്‍ പുളവന്‍ മൂര്‍ഖന്‍ എന്നാണല്ലോ?


അതു വിടാം നമ്മള്‍ടെ വിഷയം ഹേമലതയും ഗിന്നസും ഒക്കെ ആണല്ലോ. ഏതെങ്കിലും ഒരു ഹേമലതയോ, കുന്ദലതയോ ഒക്കെ ചുമ്മാ എന്തേലും കാട്ടിക്കൂട്ടിയിട്ട് അതിനൊക്കെ റെക്കോര്‍ഡ് കൊടുത്താല്‍ മേല്പറഞ്ഞ കലാമണ്ഡലം ഹേമലതയ്ക്കല്ല കലാമണ്ടലത്തിനാണ് കുറച്ചില്‍. ഒന്നുമില്ലേലും മോഹിനിയാട്ടം എന്ന കലക്ക് ചില ചിട്ടയും രീതിയും ഒക്കെ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. അതു വച്ചാണ് പലരും നൃത്തം ചെയ്യണതും കുറേ കുട്ടികള്‍ സിലബസ്സിട്ട് ആട്ടം പഠിക്കണതും.  ഇതു ചുമ്മാ നീരുകാലത്ത്  ബന്ധവസ്സായ ആനയെ പോലെ അങ്ങോടും ഇങ്ങോടും ആടണതിനു മോഹിനിയാട്ടം എന്ന് പറഞ്ഞാല്‍ വിവരം ഉള്ള ആരെങ്കിലും അംഗീകരിക്കുമോ? 

കലാമണ്ഡലം ഹൈദ്രോസെന്നോ മറ്റൊ ഉള്ള ഒരു കഥാപാത്രം അന്തരിച്ച ലോഹിതദാസ് രചിച്ച കമലദളം എന്ന ചിത്രത്തില്‍ ഉണ്ട്. മാമുക്കോയ ആണ് ആ കഥാ‍പാത്രത്തെ അവതരിപ്പിക്കണത്. കലാമണ്ഡലത്തിന്റെ ഉമ്മറത്തെ ചായക്കടയില്‍ വര്‍ക്കറായ ഇദ്യം കലാമണ്ടലം ഹൈദ്രോസെന്നാണ് സ്വയം വിശേഷിപ്പിക്കണത്. അങ്ങേരു നൂറു ചായ നിന്ന നില്പില്‍ അടിച്ചാല്‍ അങ്ങേര്‍ക്കും കൊടുക്കുമോ ഈ റിക്കോര്‍ഡ്? അതിനേയും ഈ പത്രക്കാര്‍ “കലാമണ്ടലം ഹൈദ്രോസിനു ഗിന്നസ് റെക്കോര്‍ഡ്” എന്നും പറഞ്ഞ് പ്രധാന്യത്തോടെ പുകഴ്ത്തി എഴുതുമോ? കഷ്ടം.


ആയകാലത്ത് ശ്രമിച്ചിരുന്നേല്‍ സില്‍ക്ക് സ്മിതയ്ക്ക്  ക്യാബറാഡാന്‍സിനു എന്തുമാത്രം ഗിന്നസ് റെക്കോഡ് കിട്ടിയേനെ!! സ്മിതയ്ക്ക് പ്രൊഫഷണലിസം ഉണ്ട്. ചെയ്യണ കലയോട് ആത്മാര്‍ഥതയുണ്ടായിരുന്നു. വാക്കേറിനു ഒന്നേ പറയാനുള്ളൂ. ദയവായി ആ കലാമണ്ടലം എന്ന വാല്‍ (തലയോ) പേരിന്റെ കൂടെ ഉള്ളത് ക്രോപ്പ് ചെയ്തു കളയുക ഗിന്നസ് ഹേമലതാന്ന് പറഞ്ഞാലും വേണ്ടില്ല. കലാമണ്ടലത്തിന്റെ പേരും അതുപോലെ മോഹിനിയാട്ടം തുടര്‍ച്ചയായി 101 മണിക്കൂര്‍ നടത്തീന്നും ഉള്ളതും ഒന്നു തിരുത്തുക. അല്ലേല്‍ സായ്പു വിചാരിക്കും ദ്രവ്യനടിച്ച് നില്‍ക്കാന്‍ കെല്പില്ലതെ ആടിയാടി നടക്കണ ആള്‍ക്കാര്‍ടെ സ്റ്റെപ്സാണീ മോഹിനിയാട്ടം എന്ന്!!

നടത്തറ ശാന്തേച്ചി ഇനി നാലാള്‍ കാണ്‍കെ തുടര്‍ച്ചയായി നാനൂറുപേരുമായി അവരുടേ കലയുമായി ബന്ധപ്പെട്ട് വല്ലതും ചെയ്താ‍ല്‍ അതും റിക്കോര്‍ഡാകുമോ?

Tuesday, September 21, 2010

അണ്ണാച്ചിയുടെ സദാചാര പ്രസംഗം

ആണായാലും പെണ്ണായാലും സില്‍മേന്റെ ഏരിയായില്‍ ആണോ കേരളം വിട്ട് അണ്ണാച്ചി നാട്ടില്‍ എത്തിയാലേ പലരും  രക്ഷപ്പെടൂ. നടികളുടെ കാര്യം ആണെല്‍ പറയുകയും വേണ്ട. പാണ്ടി നാട്ടിലെ കാറ്റടിച്ചാല്‍  പെണ്ണുങ്ങള്‍ക്ക് പിന്നെ പലകാര്യത്തിലും പിടിച്ച് നില്‍ക്കാന്‍ ആകില്ലാന്നാ തോന്നുന്നത്. ഇവിടെ ഉള്ളതു മുഴുവന്‍ മൂടിവച്ച് കുടുമ്പത്തീ പിറന്ന പെണ്ണായി അഭിനയിക്കും, വാളയാര്‍ കടക്കേണ്ട താമസം  ഉടുപുടവ ഊരാവുന്നത്ര ഊരി ഉള്ളത് പരമാവധി പൊക്കിക്കാണിച്ചോ നാനോ ബിക്കിനിയിട്ടോ ഒക്കെ ഓടിനടന്ന് അഭിനയിക്കും. പേരും പ്രശസ്തിയും പണവും പത്രാസും പത്രക്കാരും, പപ്പരാസികളും, പ്രെമക്കാരും ഒക്കെ പിന്നെ പുറകീന്ന് മാറില്ല.

അന്തിക്കാട്ടുകാരന്‍ അങ്കിള്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നയന്‍സ് അഥവാ നയനതാരകം കേരളം വിട്ട് വെളിയില്‍ പോയതോടെ ആണ് പേരും പണവും പ്രശസ്തിയും ഒക്കെ ഇത്രയ്ക്കും ഉണ്ടായത്. ജയറാമേട്ടന്റെ നായികയയി വെറും നാട്ടിന്‍ പുറത്തുകാരിയായി മനസ്സിന്റെ അക്കരയില്‍ അഭിനയിച്ചത് മനസ്സില്‍ നിന്നും മായും മുമ്പേ തമിഴകത്തെക്ക് ചേക്കേറി. പറഞ്ഞു തീര്‍ന്ന നേരം കൊണ്ട് ആളാകെ മാറി. പിന്നെ എത്തിയത് ഐറ്റം ഡാ‍ന്‍സും അന്യായ ഐറ്റം ഡ്രസ്സുമൊക്കെയായി ആള്‍ക്കാരെ ഇളക്കാന്‍ പാകത്തിന്.

ചിമ്പുവുമായി  ചുണ്ടുകൊണ്ട് ചില ചില്ലറ ഐറ്റംസ് ഒക്കെ ചെയ്തു. പടമെടുത്ത് പബ്ലിക്കായി പോസ്റ്റര്‍ പതിച്ചതും പാണ്ടിനാട്ടില്‍ പലയിടത്തും ട്രാഫിക് ബ്ലോക്ക് തന്നെ ഉണ്ടായത്രെ! എങ്ങിനെ ഉണ്ടാകാതിരിക്കും അമ്മാതിരിയല്ലേ ചുണ്ട് കടിച്ചീമ്പണത്. പോസ്റ്റര്‍ കണ്ടോനു കണ്ട്രോള്‍ കളയാതെ കണ്ടോണ്ട് നിക്കാന്‍ തോന്നിയ്ല്ലെങ്കിലേ അല്‍ഭുതമുള്ളൂ. ചുള്ളത്തിയെയും ചിമ്പുവിനെയും ചുറ്റിപറ്റി ചില ഗോസിപ്സ്റ്റ് കോടമ്പാക്കം അങ്ങാടീന്ന് കൊടകര വരെ എത്തി. ഗോസിപ്സിലൊന്നും ചുള്ളത്തി ചമ്മിപ്പോകും എന്ന് കരുതേണ്ട. ചുള്ളന്റെ സ്വന്തം പടത്തില്‍ അറിഞ്ഞ് ആര്‍മാദിച്ച് അഭിനയിച്ചു. കണ്ടവരില്‍ ചിലര്‍ കണ്ണുതള്ളി ഇരുന്നു പാട്ട് സീന്‍ കണ്ടു.

ഇതീടയില്‍ ആള്‍ കോടമ്പാക്കം കടന്ന് ആന്ധ്രയിലേക്കും എത്തി. അവിടേയും ഐറ്റംസ് കാട്ടി, പ്രതിഫലം കോടിയില്‍ ടച്ച് ചെയ്തു പ്രൊഡ്യൂസേഴ്സ് കോള്‍ഷീറ്റിനു കാത്തു നിന്നു. ഇതിനിടയിലും ചിമ്പുവുമായി ഉള്ള ചില പ്രേമത്തിന്റെ പേരും പരദൂഷണവും ചുള്ളത്യാരെ ചുറ്റിപറ്റി ചുറ്റിത്തിരിഞ്ഞു. ഇടയ്ക്കെന്തോ ചില ചില്ലറ വശപിശകുണ്ടായതോണ്ടോ എന്തോ രണ്ടും രണ്ടു വഴിക്കായി. ഒടുവില്‍ ആള്‍ തന്നെ സംഗതി ഡിക്ലയര്‍ ചെയ്തു. ആ പയ്യനുമായി ഇനി ഒരുമിച്ച് ഒരു പരിപാടിയും ഇല്ല. തെറ്റിദ്ധരിക്കല്ലേ അഭിനയം ഇല്ലാന്ന്.

അതൊന്ന് ഒതുങ്ങിയപ്പോള്‍ ആണ് കാതലന്‍ പ്രഭുവുമായി ഒരു കണ്ടുമുട്ടലും കൂട്ടു കൂടലും. പരിചയം പ്രേമത്തിലും ഒടുക്കം പേരു പച്ചകുത്തില്‍ലും എത്തി.

 ഈച്ച് ഫോര്‍ മെയ്ഡ്  അദര്‍ സോറി മൈഡ് ഫോര്‍ ഈച്ച് അദര്‍ എന്നും ഒരാളില്ലാതെ മറ്റൊരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലാന്നും പറഞ്ഞ നടക്കണൂ ഇപ്പോള്‍. ഇരുവരും ഒന്നിക്കുന്നതില്‍ ഇരുവര്‍ക്കും വിരോധമില്ല പക്ഷൈ നാട്ടുകാര്‍ക്കാണ് പ്രശ്നം.

ഇതാണ് അണ്ണാച്ചിമാരുടെ ഒരു കാര്യം. ആളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അമ്പലവും ആദരിക്കലും ഒക്കെയായി അങ്ങ്ട് ആര്‍മാദിക്കും. അതേ ആള്‍ തന്നെ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് പറയേ, പ്രവര്‍ത്തിക്കേ ചെയ്താല്‍ ഉടനെ അവര്‍ അലമ്പുണ്ടാക്കും. ഖുശ്ബു ചേച്ചി/ആന്റിക്ക് അമ്പലം പണിത് അവിടെ പൂജയും പുഷ്പാര്‍ച്ചനും നടത്തിയവരാണ് അണ്ണാച്ചിമാര്‍. പെണ്‍കുട്ടികളുടെ അകത്തുള്ള ചര്‍മ്മത്തെ പറ്റിയു മറ്റും ആന്റി ചില സത്യങ്ങള്‍ ഒക്കെ തുറന്നു പറഞ്ഞു. അതോടെ തീര്‍ന്നു അമ്പലം പണിത് ആരാധിച്ചവര്‍ ഒക്കെ അവര്‍ക്കെതിരെ വാളും വട്ടകയുമായി ചാടി.

ഖുശ്ബുവിനു ശേഷം പിന്നെ അമ്പലത്തിനു ഭാഗ്യം സിദ്ധിച്ചത് നമ്മുടെ നയന്‍സിനായിരുന്നു. നയന്‍സിനു നട്ടെല്ലിത്താത്ത നര്‍ത്തകന്‍ എന്നു വിശേഷണമുള്ള നടനുമായി ചില ചുറ്റിക്കളികള്‍ ഒക്കെ ആയി വിവാഹിതര്‍ ആകാന്‍ പോണൂന്ന് കേട്ടതും അമ്പലക്കമ്മറ്റിക്കാരാണോ അതോ മറ്റു വല്ലവരുമാണോ എന്ന് അറിയില്ല ഇരുവരേയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നു. പത്രങ്ങള്‍ അതൊക്കെ എടുത്ത് അച്ചടിമഷിയും പുരട്ടി പുറത്തിറക്കുന്നു ചാനലുകാരും മോശമാക്കിയില്ല.

നടത്തറ ശാന്തേച്ചി, കൂന്നമ്മാവ് കമലാക്ഷി, ജമീലാന്റി ഇവരൊക്കെ ചാരിത്രപ്രസംഗം നടത്തിയാല്‍ അത് കേട്ടിരിക്കുവാന്‍ ഒരു അന്തസ്സും ആഭിജാത്യവും ഉണ്ട്. എന്നാല്‍ മൂന്നും നാലും ചിന്നവീടുള്ള, അമ്മാതിരി റ്റീംസ് ഒക്കെ ആരാധ്യരും ആയ ഒരു നാട്ടിലെ ആള്‍ക്കാര്‍ ഇമ്മാതിരി കാര്യങ്ങളില്‍ കടും പിടുത്തം നടത്തിയാല്‍ എന്തു ചെയ്യും? ചിന്നവീടും അതിലെ മക്കളും തമിഴ്നാട്ടില്‍ അത്രവല്ല അപരാധം ഒന്നുമല്ല.  അധികാര സോപാനത്തില്‍ അമര്‍ന്നിരിക്കുന്ന ആര്‍ക്കൊക്കെ ഇമ്മാതിരി ചിന്നവീടിരിക്കുന്നു. അതില്‍ ചിലര്‍ക്കൊക്കെ ഇപ്പോള്‍ തലവേദന ഇമ്മാതിരി സന്താനങ്ങളും ആ‍ണെന്ന് കേള്‍ക്കുന്നു. എന്നിട്ടാണ് ഇപ്പോള്‍ നമ്മുടെ നയന്‍സിന്റെ കാര്യത്തില്‍ അവിടെ ഒരു അലമ്പും കച്ചറയും ഒക്കെ.കഷ്ടം!!

ഒന്നുമില്ലേലും അറിഞ്ഞ് ആരാധിച്ചതല്ലെ ആനിലക്ക് അവരുടെ വിവാഹം ഒരു ആഘോഷമാക്കി നടത്തിക്കൊടുക്കൂ അണ്ണാച്ചി സുഹൃത്തുക്കളേ. കല്യാണം കഴിച്ചാല്‍ പിന്നെ കാര്യമായി ഒന്നും കാണിക്കില്ല്ലാന്ന് തെറ്റിദ്ധരിച്ചാണോ ഈ കലിപ്പൊക്കെ എന്ന് വാക്കേരിനു സംശയം. ഡൊണ്ട് വറി.... ഇമ്മള്‍ എത്ര കല്യാണം കണ്ടതാ... ഏത്!!

നമ്മുടെ നാട്ടിലേക്ക്  നാരങ്ങമുതല്‍ നവസാരം വരെ ഇപ്പോള്‍ തമിഴ് നാട്ടിന്നു വരുമ്പോള്‍ കേരളത്തീന്ന് ആകെ അങ്ങോട്ട് കയറ്റിയക്കുന്ന പ്രധാന സംഗതി നടികള്‍ മാത്രമാണെന്നാ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നേ. അഥവാ ഒരു നയന്തര പോയാല്‍ ഒമ്പതെണ്ണം വേറെ വരില്ലേ? ഡോണ്ട് വറീന്ന്...താറാവും കുഞ്ഞുങ്ങളെ നീന്തല്‍ പടിപ്പിക്കണ്ട വല്ല കാര്യവും ഉണ്ടോ.

Wednesday, September 15, 2010

സ്രാങ്കും ബച്ചനും കൊച്ചനും പിന്നെ ശശിയും


അവാര്‍ഡെന്നാല്‍ അത്യാവശ്യം ആളും അര്‍ഥവും ഉള്ളോര്‍ക്കാണെന്ന ഒരു ധരണയുണ്ട്. ധാരണയെ അരക്കിട്ടോ അരക്കെട്ടിട്ടോ ഉറപ്പിക്കുവാന്‍ പോന്ന പലതും ഇടയ്ക്കിടെ പറഞ്ഞു കേള്‍ക്കാറുമുണ്ട്. ദാണ്ടെ ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ ദേശീയ ചലച്ചിത്ര അവാര്‍ഡ് തന്നെ ഒന്ന് നോക്കിയേ. എന്തൊക്കെയോ വാസനിക്കുന്നില്ലേ?

മുഖത്ത് ഭാവാഭിനയവും ആവോളം നിറച്ച് നമ്മുടെ മമ്മൂക്കാ നിറഞ്ഞാടിയ പടങ്ങളും അതിലെ വേഷങ്ങളും പലതുണ്ട്. കുട്ടിസ്രാങ്കില്‍ മൂന്ന് വേഷം, പാലേരിയില്‍ രണ്ട്/മൂന്ന്. മേക്കപ്പിടാതെ ഒരുവനും അഭിനയിക്കാറില്ല എന്നാല്‍ നടന്‍ മേക്കപ്പ് മാത്രമായി മോന്തേമ്മല്‍ യാതൊരു ഭാവവും ഇല്ലാതെ ഒരു പാവയായാലോ? പാവനാടകത്തിനു അല്ലല്ലോ അവാര്‍ഡ്. അല്ലെങ്കില്‍ പിന്നെ മികച്ച ലാറ്റക്സ് ഫേസ് നടനുള്ള പുരസ്കാരം ആണേല്‍ തീര്‍ച്ചയായും ആ ബുഡ്ഡക്ക് കൊടുക്കാം. ബച്ചനാണോ കൊച്ചനായി അഭിനയിച്ചതെന്ന് ചില അണ്ണന്മാര്‍ സംശയം പറഞ്ഞുതുടങ്ങി. രമേഷ് സിപ്പിയുടെ പഴയകാല ചിത്രങ്ങളിലെ നായകനായിരുന്നു ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ പാ‍യിലെ നായകന്‍ ബച്ചേട്ടന്‍!!

ഷാജിയേട്ടന്റെ പടത്തിനു അവാര്‍ഡ് കൊടുത്തതില്‍ എന്തോ പാരാതിയും പന്തികേടും ഉണ്ടോന്ന് അറിയില്ല. ഒന്നരപ്പെണ്ണും രണ്ടേമുക്കാല്‍ ആ‍ണും എന്നൊക്കെ പറഞ്ഞ് പഴമ്പുരാണങ്ങള്‍ പലതും പടച്ചിറക്കാറുള്ള പാവം ഗോവാലേട്ടനു ഒന്നും തരായില്ലാന്ന് തോന്നണൂ. ഭൂമിമലയാളത്തിലെ ഒരുമാതിരി പെട്ട ചലച്ചിത്ര അവാര്‍ഡ് ചര്‍ച്ചകള്‍ക്കും ചൂട് പകരാറുള്ള ചന്ദ്രേട്ടനും വെറും കയ്യായിട്ടാണോ ഇരിപ്പ്. അതോ ഇവര്‍ടെ പടം ഒന്നും ഉണ്ടായില്ലെ? മേക്കപ്പ്മാന്റെ അവാര്‍ഡ് കുട്ടിസ്രാങ്കിനു കൊടുത്തത് ഒട്ടും ശരിയായില്ല. പായ്ക്ക് നല്‍കേണ്ടതയിരുന്നു, അമ്മാതിരി പണിയാണ് ആ ചുള്ളന്‍ ചെയ്തിരിക്കുന്നേ.
എന്തായാലും ഇവര്‍ മിണ്ടാതിരിപ്പാണേലും ബച്ചേട്ടന്റെ കൊച്ചന്‍ വേഷത്തിനു അവാര്‍ഡ് കൊടുത്തതും അതില്‍ തന്റെ  അതൃപ്തി അറിയിച്ചുകൊണ്ട് രണ്‍ജിത്തേട്ടന്‍ പഴയ മംഗലശ്ശേരി ശൈലിയില്‍ ഇറങ്ങി. ഇറങ്ങിയപാടെ നാലഞ്ച് ഡയലോഗ് പൂശി. മോത്ത് ലാറ്റക്സ് ഒട്ടിച്ചാല്‍ തന്റെ പ്രാഞ്ച്യേട്ടനില്‍ അഭിനയിച്ച ശശി കോഴിക്കോടിനും ബച്ചനെപോലെ അഭിനയിക്കുവാന്‍ ആകും. അപ്പോള്‍ ശശിയാരായി? മോന്തായം തിരിച്ചറിയാത്ത മേക്കപ്പില്ലാതെ  അഭിനയിക്കാന്‍ ശശിയെ കൊള്ളില്ലെന്നാണോ? ശശി അത്രയ്ക്ക് മോശക്കാരന്‍ ആണോ? എന്തായാലും രണ്‍ജിത്തേട്ടന്‍ പറഞ്ഞത് നേരാണ് നാളെ മേലാകെ കറുത്ത തുണി മൂടി ഒരുത്തി എന്തെലും ഒക്കെ കാണിച്ചാല്‍ അവള്‍ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് കൊടുക്കോ ഇവര്‍?

ശബ്ദം മിക്സ് ചെയ്തതില്‍ എന്തോ കൊഴപ്പം ഉണ്ടെന്ന് പറഞ്ഞാണ് കേരളത്തിലെ ജൂറി റസൂലിക്കാക്ക് സംസ്ഥാന അവാര്‍ഡ്  കൊടുക്കാതിരിന്നത്. ദണ്ടെ കേന്ദ്രത്തിലെ സാറന്മാര്‍ പറയുന്നു പഴശ്ശിരജയിലെ ശബ്ദം ഇക്ക നല്ല ജോറായി മിക്സിങ്ങ് ചെയ്തിരിക്കണൂന്ന്. അപ്പോ അവടെ ചെന്നപ്പോള്‍ മിക്സ് മാറ്റിയോ? അതോ കേരളത്തിലേയോ കേന്ദ്രത്തിലേയോ പൊളിറ്റിക്കല്‍ മിസ്കിങ്ങിനെ പ്രൊബ്ലം ആണോ? ദ്രവ്യേട്ടന്റെ മിസ്കിങ്ങ് പോലെ ആണോ ഈ മിക്സിങ്ങും?
 പാലേരിയിലെ അഭിനയത്തിനു ചിരുത ചേച്ചിക്ക് ഒരു അവാര്‍ഡ് കൊടുക്കാഞ്ഞത് മോശമായി. തകര്‍ത്ത് അഭിനയിച്ചില്ലേ ശ്വേതാന്റി എന്നിട്ടും സഹനടിയ്ക്കുള്ള അവാര്‍ഡ് ആ പായിലെ പെണ്ണിനു കൊടുത്തു. ഹും ഒരു നാട്ടുവേശ്യയുടെ വേഷം ഇത്രയും നന്നായി ക്യാമറയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ഇപ്പോളുള്ള എവളുമാരില്‍ ഏതേലും ഒരുത്തിക് കഴിയോ? പൊറകില്‍ പലരും ഇതിലും നന്നായി അഭിനയിക്കും എന്ന് വാക്കേറിനു ഊഹിക്കാം, പുറകില്‍ അല്ലല്ലോ മുമ്പില്‍ അല്ലേ കാര്യം. ഏത്?

എന്തായാലും ആകെ മാറ്റങ്ങള്‍ നടക്കണൂന്ന് പറഞ്ഞ അണ്ണാച്ചിനാട്ടിലെ പടങ്ങള്‍ക്ക് കാര്യമായി ഒന്നും തടഞ്ഞില്ല കേട്ടോ. കോണ്‍ഗ്രസ്സാണ് കേന്ദ്രം ഭരിക്കണതെങ്കിലും ഒരുമതിരി അവാര്‍ഡൊക്കെ കേരളത്തിനും ബംഗാളിനും കൊടുത്തു. ഇക്കാര്യത്തില്‍ കേന്ദ്രാവഗണന ഒട്ടും ഇല്ല. ഇതിന്റെ പേരില്‍ അണ്ണാച്ചിമാര്‍ കേരളത്തിലെക്കുള്ള പച്ചക്കറിയും പാലും ഇറച്ചിയും തടയാഞ്ഞാല്‍ മതി. പട്ടിണീയായിപ്പോകും.

Sunday, September 12, 2010

ഹാക്കു ചെയ്തു തോല്പിക്കാന്‍ ആകില്ല മക്കളേ ആകില്ല...

പോസ്റ്റര്‍ കീറിയും പടത്തിനു കൂക്കിവിളിച്ചും ഒക്കെ ആയിരുന്നു പണ്ട് അസൂയക്കാരും അലവലാതികളും ചെലപ്പോ കാശുകൊടുത്ത് പടത്തിനു കയറി ഒരു നിലക്കും സഹിക്കാന്‍ പറ്റാത്ത പ്രേക്ഷകന്‍ ഇറങ്ങിപോകുകയും ചെയ്യും. എന്നാല്‍ അതൊക്കെ കടന്നു ഇപ്പോ‍ള്‍ കളി ഇന്റര്‍ നെറ്റിലായി. അല്ലേലും അറിവുള്ള ആള്‍ക്കാര്‍ പറയാറുണ്ട് ഭാവിയുദ്ധങ്ങള്‍ നെറ്റു വഴിയാന്ന്. ദാണ്ടെ അതിന്റെ ആദ്യ സൂചന കണ്ടു. ഒരു കൂട്ടര്‍ കൈവെട്ടിലൂടെ നല്‍കിയ സൂചനപോലെ ദേ മമ്മൂട്ടി.കോം വെബ് സൈറ്റിനിട്ടു പണിതു. ചിമിട്ട് പണി.

സൌധിക്കാരന്‍ കേറി ഹാക്ക് ചെയ്തൂന്നാണ് അതില്‍ ഇപ്പോള്‍ കാണുന്നത്. ചുമ്മാ സൌധിക്കാരന്‍ എന്നൊക്കെ ഒരു ആര്‍ഭാടത്തിനു പറയുന്നതാകാം. പിന്നെ സൌധിക്കാരനു ഇതല്ലേ പണി. മമ്മൂട്ടിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യല്‍. ഇതേതേലും അലവലാതി ചെയ്തിട്ട് അവരുടെ തലയില്‍ വെച്ചു കെട്ടണതാകും. പാവം സൌധിക്കാരന്‍ ചേട്ടന്മാര്‍ അവര്‍ ഇതൊന്നും അറിഞ്ഞിട്ടേ ഉണ്ടാകില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കീ മലയാള സിനിമ എന്ന ഒരു സംഗതിയെ പറ്റിയോ പ്രാഞ്ച്യേട്ടന്‍ എന്ന പുതിയ സിനിമയില്‍ അഭിനയിച്ച് ഒന്നുകൂടെ ഷൈന്‍ ചെയ്ത മമ്മൂട്ടിയെ പറ്റിയോ ആര്‍ക്കറിയാന്‍.
 പ്രാഞ്ച്യേട്ടന്‍ കസറീട്ടുണ്ട്. അതിന്റെ വിജയം കണ്ട് മമ്മുക്കാന്റെ പെര്‍ഫോര്‍മെന്‍സ് കണ്ട് അസൂയ പൂ‍ണ്ട വല്ല ടീമും കൊട്ടേഷന്‍ കൊടുത്ത് പണിതതാണോന്ന് വാക്കേറിനു സംശയം ഇല്ലാതില്ല. മോനേ വേണ്ടാട്ടാ....അര്യങ്ങാടീല്‍ അരിപ്രാഞ്ചീരെ അടുത്ത് ആണോ അരീടെ അട്ടിമറിക്ക് നോക്കുകൂലി വാങ്ങാന്‍ വരണേ? പോടാ പോയി വല്ല തടിയന്‍ താരത്തോടും കളിക്കടാ ഗഡ്യോളേ....പ്രഞ്ചി കാലുമടക്കി ഒരു വെളക്കാ വെളക്കീണ്ടെങ്കുണ്ടല്ലോ..

തീയേറ്ററില്‍ പടം കളിക്കുമ്പോല്‍ ഞാന്‍ ഡാ‍ന്‍സ് ചെയ്തതിനു അവര്‍ കൂകി തോല്പിച്ചു. പിന്നെ മര്യാദക്ക് പടത്തിനു തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനും അറിയാത്ത ചിലര്‍ തോല്പിച്ചു.
 സൈറ്റ് ഹാക്കു ചെയ്യാനേ അവര്‍ക്ക് കഴിയൂ. അല്ലാണ്ടെ മമ്മൂട്ടിയെ തോല്പിക്കാന്‍ ആകില്ല മക്കളേ ആകില്ല.

അഭിനവ കംസന്‍സ്


കൈമഴുകൊണ്ട് കഴുത്തുവെട്ടുന്ന പരശുരാംജിക്ക് മാത്രമല്ല കുട്യോളെ കല്ലിലടിച്ചു കൊല്ലുന്ന കംസനങ്കിളിനും കേരളത്തില്‍ ആരാധകര്‍ ഉണ്ടെന്ന് ദാണ്ടെ ഇപ്പോള്‍ മനസ്സിലായില്ലേ?
ഹോ നിങ്ങള്‍ക്ക് മനസ്സിലായില്ല ഇമ്മടെ കംസസേട്ടന്‍ ഫ്രം ദ്വാരക. പഴയ ദ്വാരകാധിപതി കംസേട്ടന്റെ കഥ കെട്ടിട്ടില്ലേ?  ദേവകി പെങ്ങള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അങ്ങേരുടെ കാലനാകും എന്ന് ഒരു പ്രവചനം ഉണ്ടായതും ചുള്ളന്‍ അങ്കലാപ്പിലായി. സംഗതി എട്ടാം പുത്രന്‍ തന്റെ തലതെറിപ്പിക്കും എന്നാണ് പ്രവചനമാണെങ്കിലും ഇനി നമ്പര്‍ തെറ്റണ്ടാന്ന് കരുതി കയ്യോടെ പിടിച്ച് അളിയനേം പെങ്ങളേം അകത്തിട്ടു. റിസ്കെടുക്കാന്‍ പറ്റിയ സംഗതിയല്ലല്ലോ..ഒരു ചെറിയ എണ്ണപ്പിശകുണ്ടായാല്‍ പോണത് സ്വന്തം തലയാണ് ഏത്. നമ്പര്‍ എട്ടുവരെ ചുള്ളന്‍ ഓരോ കുട്യോളെ കാലില്‍ പിടിച്ച് കാര്‍ത്യാനേച്ചി മുണ്ടലക്കണ പോലെ കല്ലില്‍ അടിച്ച് കൊന്നു. എട്ടാം കുട്ടിയെ കയ്യിലെടുത്ത് നോക്കിയപ്പോള്‍ അതൊരു പെണ്‍കുഞ്ഞ്. കഷ്ടകാലം നേരത്ത് കയര്‍ പാമ്പാവണ്ടാന്ന് കരുതി അമ്മാന്‍ കുട്യേ എടുത്ത് വീശീതും സ്ലിപ്പായി മൊതല് കയ്യീന്ന് പോയി. അന്തംവിട്ട് നിക്കുമ്പോള്‍ ക്ടാവ് വായുവില്‍ നിന്നുകൊണ്ട് ഒറ്റ പറച്ചിലാ.

“ഗഡ്യേ നിന്റെ കാലന്‍ ഭൂവിയില്‍ അവതരിച്ചിട്ടുണ്ട് ടൈം ആകുമ്പോള്‍ നേരിട്ട് വന്ന് പൂശുംട്ടാന്ന്...”
കഴിഞ്ഞ ദിവസം ഇമ്മാതിരി ഒരു പ്രവചനം ഇമ്മടെ കേരളനാട്ടിലും ഉണ്ടായി. പുന്നപ്രയില്ലേ പുന്നപ്ര അവിടെ....

അതേന്ന് അയ്യപ്പ ബൈജൂന്റെ-പ്രശാന്ത് പുന്ന്പ്രയുടെ- നാട് തന്നെ.... ദേവാസുരത്തീ പറയണ പോലെ കായംകുളത്ത് രാജാവും കൊട്ടാരോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കൊച്ചുണ്ണീടെ പേരില്‍ അറിയപ്പെടാനായോഗം..ഈ കായം കുളത്തിന്റെ പോലെ ആണ് പുന്നപ്രയുടെ കാര്യോം. പഴയ് കമ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോളും ചോരതിളക്കും പുന്നപ്രയെന്ന് കേട്ടാ‍ല്‍. ബ്രിട്ടീഷുകാരുടെ തോക്കിനെ  വാരിക്കുന്തം ഒക്കെ എടുത്ത് സഖാക്കള്‍ പോരാടി രക്തസാക്ഷികളായ മണ്ണ്‌. കൂട്ടത്തില്‍ ഉള്ളവരെ വാരിക്കുന്തം കൊടുത്ത് തോക്കിനു മുമ്പില്‍ വിട്ട്  ചില കരിങ്കാലി സഖാക്കള്‍ ഗ്യാപ്പില്‍ കിണറ്റില്‍ ഇറങ്ങിയും പൊന്തയ്ക്കുള്ളില്‍ ഒളിച്ചും രക്ഷപ്പെട്ട മണ്ണ്‌....പറഞ്ഞിട്ടേന്താ അയ്യപ്പ ബൈജു എന്ന ഒരു “കുടിയന്റെ” പേരിലാ ഇപ്പോള്‍ പ്രസിദ്ധി.
ആ പുന്നപ്രയില്‍ ഒരു ക്ടാവ് ജനിച്ചു. ജനിച്ചപ്പോളേ ക്ടാവിന്റെ വായില്‍ രണ്ടു പല്ല്.!!
ജനിച്ച ഉടനെ പല്ലുമുളച്ച പയ്യന്റെ  ഭാവി അറിയാന്‍ പിതാജി ജ്യോത്സ്യനെ സമീപിക്കുന്നു...പ്രശ്നം വച്ചതും ജ്യോത്സ്യന്‍ പ്രശ്നം തുറന്നങ്ട് പറയാന്‍ ആദ്യം ഒരു മടി.....ന്താച്ചാല്‍ പറഞ്ഞോളൂന്ന് പിതാജി...
പ്രശ്നക്കാരന്‍ ക്ടാവിന്റെ പിതാജിയോട് ഇപ്രകാരം ഉരചെയ്തു.....ക്ടാവ് തന്തക്ക് ദോഷകാരകനാകന്‍ വഴിയുണ്ട്...കരുതിയിരുന്നോ....
കേട്ടാല്‍ ആരും ഒന്ന് നെടുങ്ങും...കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കി അവസാനം അവനവനു പാരയായാല്‍ ?
പേടിക്കെണ്ട ഇതൊക്കെ ഓവര്‍കം ചെയ്യാന്‍ ചില പൂജയൊക്കെയുണ്ടെന്നേ....
എന്നാല്‍ പിന്നെ അതങ്ങ്ട് ചെയ്യന്നെ...
പൂജയും മന്ത്രവും ഒക്കെ മുറപോലെ നടന്നു...

അതും കഴിഞ്ഞ് അല്പം ദ്രവ്യന്‍ അടിച്ചപ്പോള്‍ ചുള്ളന്റെ ചിന്തയും ബുദ്ധിയും ബോധവും ഉണര്‍ന്നു. അല്ല ഇനിയിപ്പോള്‍ മന്ത്രവാദത്തില്‍ എന്തേലും ബലക്ഷയം ഉണ്ടായാല്‍ സംഗതി പൊല്ലാപ്പാകില്ലേ?
ചിന്ത ആ റൂട്ടില്‍ നൂറേ നൂറില്‍ പിടിപ്പിച്ചു. ബന്ദു ദിവസത്തെ തമിഴ്നാട്ടിലെ നാഷ്ണല്‍ ഹൈവേ പോലെ ഓട്ടോര്‍ഷക്കാരുടേം ബൈക്കുകാരുടേം ഒന്നും ശല്യമില്ല..ക്ലീന്‍ റോഡ്.
ചിന്തയുടെ സ്പീഡ് കൂടിയ ചുള്ളന്‍  കൂടുതല്‍ കണ്‍ഫൂഷ്യനായി.....ഹൈവേ വിട്ടു ചിന്ത കാടും മലയും കയറി...ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി...
ക്ടാവിനെ അങ്ട് ഫിനിഷ് ചെയ്യുക....
ശുഭസ്യ ശീഘ്രം എന്നാണല്ലോ...

ഒട്ടും അമാന്തണ്ടായില്ല  കംസന്‍‌ജിയുടെ സ്റ്റൈലില്‍ നിലത്തടിച്ചു അവസാനിപ്പിച്ചു.
ആ പ്രശ്നം അവസാനിച്ചപ്പോളാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതകണ്ട് ചുള്ളനെ പോലീസ് പോക്കി. ജ്യോത്സ്യന്‍ ഇക്കാര്യം പ്രവചിച്ചിട്ടുണ്ടാകില്ലേ? ആ ആര്‍ക്കറിയാം എന്തായാലും ചുള്ളമണിയിപ്പോള്‍ പുലിവാലു പിടിച്ചു..ഇനി അഴിപിടിക്കും. ഒന്നു ഒഴിവാക്കിയതോടെ വേറെ ഒന്ന്...കുറച്ചു കാലത്തേക്ക് പ്രശ്നം തന്നെ!
കോടതീ ഹാജരാക്കുമ്പോള്‍ തലകറങ്ങി വീഴാനും, പ്രഷറും പ്രമേഹവും പനിയും ഉണാകാനും ഈ ഗഡി തീവ്രവാദക്കേസിലെ പ്രതിയൊന്നും അല്ലല്ലോ. അതോണ്ടെ മിക്കവാറും കഷ്ടപ്പെടേണ്ടി വരും!
ക്ടാവ് എന്നത് തൃശ്ശൂര്‍ക്കാര്‍ടെ ഭാഷയില്‍ കുട്ടി എന്നാണ് അര്‍ഥം..

Thursday, September 9, 2010

ദ്രവ്യേട്ടനെ ക്രൂശിക്കല്ലേ

ഒന്നുരണ്ടു ദിവസം കൊണ്ട് ദ്രവ്യാരിഷ്ടം അടിച്ച് യമപുരിക്ക് സ്കൂട്ടായത് 26 പേര്‍. അവിടാവിടെ ആള്‍ക്കാര്‍ മരിച്ചു കിടക്കണ സീന്‍ ടി.വിയില്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നത് ചേറില്‍ മീന്‍ ചത്തുപൊന്തണതാണ്. ദ്രവ്യട്ടന്‍ ഇന്നലെ വരെ കുടിയന്മാര്‍ക്കും ഏമാന്മാര്‍ക്കും പാര്‍ടിക്കാരുക്കും മറ്റു ചിലര്‍ക്കും ദിവ്യനാ‍യിരുന്നേല്‍ ഇന്നിപ്പോള്‍ മാലോകര്‍ക്കൊക്കെ മുമ്പില്‍ എന്തോ വല്യ അപരാധിയായി മാറിയിരിക്കുന്നു. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇമ്മാതിരി ഏര്‍പ്പാട് കൊണ്ടു നടക്കാന്‍ പറ്റുമോ? ഇല്ല. അപ്പോള്‍ വേണ്ടപ്പെട്ടവരുടെ സഹായം അതിനു ഉണ്ടാകും. തീര്‍ച്ചയായും ആ സഹായത്തിനു സംഭാവന(ലോട്ടറി ഭാഷയില്‍ ബോണ്ട്..ബോണ്ട്), കൈക്കൂലി ( ഉദ്യോഗസ്ഥ ഭാഷയില്‍ കുറി..കുറി) കള്ള്, പെണ്ണ്‌, പറമ്പ് തുടങ്ങി പല രൂപത്തില്‍ പ്രത്യുപകാരം ചെയ്തുകാണും. എന്നിട്ടിപ്പോ ഒരാപത്തുവന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരൊക്കെ കൂടെ അങ്ങേരെ ഒറ്റയ്ക്ക് കുരിശിലടിക്കുന്നു. നന്ദിയില്ലാത്തവന്മാര്‍.

ഇന്നലെ വരെ കൂട്ടുകൂടിയും കൂട്ടാന്‍ കൂട്ടിയും കള്ളുകുടിച്ച ഷാപ്പിനെ യാതൊരു ദയവും ഇല്ലാതെ അടിച്ചു തകര്‍ത്തു. ഷാപ്പ്  എന്ത് അപരാധമാ ചെയ്തേ? ഇന്നേ വരെ ഷാപ്പ് ആള്‍ക്കാര്‍ടെ അടുത്തെക്ക് ചെന്നിട്ടുണ്ടോ അകത്തു കയറി നാലു കുപ്പി വാങ്ങി അടിക്കാന്‍ പറഞ്ഞിട്ട്? ഇല്ല മറിച്ച് ആള്‍ക്കാര്‍ ഷാപ്പിനെ തേടി ചെല്ലുകയല്ലേ ഉണ്ടയേ? ആ ഷാപ്പിനെ ആണ് ഒരു കുറ്റവാളിയെ പോലെ അടിച്ചു തകര്‍ത്ത് തരിപ്പണമാക്കിയത്. പരീക്ഷക്ക് തോറ്റാല്‍ ഉസ്കൂള്‍ തല്ലിപ്പൊളിക്കണ പോലെ ഉള്ള ഒരു എടപാട് അല്ലേ ഇത്?

ഇനി ദ്രവ്യേട്ടന്റെ കാര്യത്തിലേക്ക് വീണ്ടും വരാം.

ഇന്നിപ്പോള്‍ മാധ്യമങ്ങള്‍ ഒരു കൊടും കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്ന ദ്രവ്യേട്ടന്‍ എന്തൊക്കെ ഉപകാരം ചെയ്തിട്ടുണ്ട്?  ഒന്നാലോചിച്ച് നോക്ക് അങ്ങേരുടെ പിഴ കൊണ്ട് എന്തൊക്കെ ഉപകാരമാ ഉണ്ടായേന്ന്. മദനി അകത്തായതോടെ മാദ്യമങ്ങള്‍ക്ക് വല്യൊരു വാര്‍ത്താ സ്കൂപ്പ് പെട്ടെന്ന് ഇല്ല്യാണ്ടായി. പിന്നെ ലോട്ടറി വിവാദവും വെല്ലുവിളിയും വന്നു. സത്യത്തില്‍ പ്രതിപക്ഷത്തെ ദ്രവ്യേട്ടന്‍ വല്യ ഒരു നാണക്കേടില്‍ നിന്നും രക്ഷിക്കുകയല്ലേ ചെയതത്?  തോമാസദ്യേഹത്തിന്റെ ലോട്ടറി സംവാദത്തിനുള്ള വെല്ലുവിളികേട്ട് നാലാളുകാണ്‍കേ സംവാദത്തിനു വന്നിരുന്നേല്‍ ഹോ കഷ്ടം. പഞ്ചാബി ഹൌസ് സിനിമയില്‍ ബോട്ട് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ഗുസ്തിപിടിക്കാന്‍ നിന്ന കൊച്ചിന്‍ ഹനീഫയുടേയും ഹരിശ്രീ അശോകന്റേം കഥാപാത്രങ്ങളുടെ സ്ഥിതി ചുമ്മാ ഓര്‍ത്തുപോകുന്നു.

എം.എല്‍.എ വരെ കള്ളുകച്ചവടം നടാത്തണ നാടാണിത് എന്നിട്ട് പ്രതിപക്ഷത്തിന്റേം ഭരണപക്ഷത്തിന്റേയും വര്‍ത്താനം കേട്ടാ‍ല്‍ തോന്നും വ്യാജന്റെ കാര്യം അവര്‍ ആദ്യായാ കേക്കണേന്ന്. ഇവരുടെ ഒക്കെ ഒത്താശയില്ലാതെ ഒരു പെട്ടിക്കട പോലും നടത്തുവാന്‍ പറ്റാത്ത നാട്ടില്‍ ഇത്രയും വിപുലമായി വ്യാജന്റെ ഏര്‍പ്പാട് നടത്തീന്ന് ആരു വിശ്വസിക്കും? ഇവരുടെ ഒക്കെ പാര്‍ടി ഓഫീസിലെക്കും പോക്കറ്റിലേക്കും ദ്രവ്യന്‍ ദ്രവരൂപത്തില്‍ വിറ്റു പകരം പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും മണി രൂപത്തില്‍ വാങ്ങുന്നതിന്റെ വിഹിതം എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ട് കഴിഞ്ഞ ദിവസം എന്തായിരുന്നു മന്ത്രീടെ കോലം കത്തിക്കലും കള്ളുഷാപ്പിലേക്ക് കൊടിമരജാഥയും ഒക്കെ. അവിടെ കണ്ട കൊടികളില്‍ പലതും ചിലപ്പോള്‍ ദ്രവ്യേട്ടന്റെ പോക്കറ്റിലെ കാശുകൊടുത്തു വേടിച്ചതാവാം. എം.എല്‍.എ മുതല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് വരെ ഉള്ളവര്‍ അങ്ങേരുടെ കയ്യീന്നു ഫണ്ട് വാങ്ങീട്ടുണ്ടാകില്ലേ? വരണ തിരഞ്ഞെടുപ്പില്‍  ഫണ്ടുമായി നീണ്ടുവരണ ദ്രവ്യേട്ടന്റെ കയ്യ് സ്വപ്നം കണ്ടിട്ടുണ്ടാകില്ലേ? എന്തായാലും പഴയ മണിച്ചന്റെ അനുഭവം നമുക്കുണ്ട്. അങ്ങേരും ഇതുപോലെ പലരേയും കയ്യയച്ചു സഹായിച്ചതാണ് പക്ഷെ ഒരു ആപത്തുവന്നപ്പോള്‍ ഒരുത്തനും കൂടെ ഉണ്ടായില്ലെ അവനവന്‍ തന്നെ വിലപ്പെട്ട പത്തുകൊല്ലം  ജയിലില്‍ കിടന്നു. വാക്കേറിനു ഒറ്റ പ്രാഥനയേ ഉള്ളൂ ദ്രവ്യേട്ടനും അതേ ഗതി വരുത്തരുതേ ഈശ്വരന്മാരേ അങ്ങേരെവെറുതെ വിടണേ!!


എങ്ങിനെ വ്യാജന്‍ ഉണ്ടാക്കാം

 കൊക്കോ കോള പെപ്സി തുടങ്ങിയ സംഗതികളുടെ പോലെ തന്നെ വല്യ സീക്രട്ടായിരുന്നു കള്ളിന്റേയും കൂട്ട്. ഇതുവരെ ഇതിന്റെ റസീപ്പി ഒരു സീക്രട്ടായിരുന്നേല്‍ ഇന്നിതാ കൊച്ചു കുട്യോള്‍ക്ക് വരെ അറിയാം എന്നായി. കള്ളിന്റെ ഷ്ഫുമാരും സൂപ്പര്‍ കെമിസ്റ്റുകളും ഒക്കെ ആയിരുന്നവര്‍ വെറും ഇസ്പേഡ് ഏഴാം കൂലിയായി. “ലൈവായിട്ടല്ലേ“ കള്ളുമിക്സിങ്ങ് കാണിച്ചത്.ചാനലുകാര്‍ കള്ളിന്റെ “മിക്സിങ്ങ്” ഷോ അതും വടക്കനും തെക്കനും വെവ്വേറെയായി. മൈദ മുതല്‍ വൈറ്റ് സിമെന്റ്,ഷമ്പൂ കെമിക്കല്‍ വരെ ഉള്ള അസംസ്കൃത വസ്തുക്കളാണ് കള്ളിലെ ചേരുവയെന്ന് അവര്‍ പറയുന്നു.

2000 ലിറ്റര്‍ വ്യാജന്‍ എങ്ങിനെ തയ്യാറാക്കാം എന്നായിരുന്നു ആദ്യത്തെ സംഭവം
1800 ലിറ്റര്‍ വെള്ളം
 സിലോണ്‍ പേസ്റ്റ്
കലര്‍പ്പില്ലാത്ത ശുദ്ധമായ സ്പിരിറ്റ് 
ഡയസേ പാം- ആവശ്യത്തിന്
പഴങ്കള്ള്
പഞ്ചസാര-20 കിലോ ഇതുപോലെ ഡീറ്റേലായിട്ട് ചാനലില്‍ മുഖം കാണിക്കാതെ അവര്‍ ഓരോന്ന് പറയുന്നു. ചിലര്‍ കള്ള് തീരെ ഉപയോഗിക്കില്ല. അതു തെക്കന്‍ സ്റ്റൈല്‍. പകരം വൈറ്റ് സിമെന്റും, പൈനാപ്പിള്‍ എസ്സന്‍സും ഒക്കെയാണ്.  കുറച്ചു ദിവസത്തെക്ക് കള്ളുഷാപ്പുകള്‍ പേരിനു അടച്ചിടും അന്വേഷണം ബഹളം തിക്കും തിരക്ക് ഇതിനിടയില്‍ കള്ളുകുടി നടക്കില്ലാന്നു കരുതി വിഷമിച്ചവര്‍ക്ക് ഇനി ആശ്വാ‍സമായി സീക്രട്ട് ചാനലില്‍ പലതവണ കാണിച്ചു. ഇനി യൂറ്റൂബിലും വരുമായിരിക്കും. എന്തായാലും റസീപ്പി കുറിച്ചെടുത്തവര്‍ക്ക് ഇനി സ്വന്തമായി ഉണ്ടാക്കി കുടിക്കാം...തലയില്‍ മൂണ്ടിട്ട് ഷാപ്പില്‍ പോണ്ടകാര്യം ഇല്ലാന്ന് ചുരുക്കം...



Friday, September 3, 2010

പീസുപടം കണ്ടു മന്ത്രിപ്പണി പോയി

മന്ത്രിമാര്‍ പെണ്ണുകേസില്‍ പെടുന്നതും രാജിവെക്കുന്നതും ഒന്നും വല്യ സംഭവമല്ല നമ്മുടെ നാട്ടില്‍. എത്രയോ പേര്‍ പെണ്ണുമായി ബന്ധപ്പെട്ട് രാജിവെച്ചിരിക്കുന്നു. ദാണ്ടെ ഒടുവില്‍ നമ്മുടെ തരൂര്‍ജിക്കും പണി പോയി. അതും ചുമ്മാ ഒരു സൌഹൃദത്തിന്റെ പെരില്‍ പറഞ്ഞുണ്ടാക്കിയ പൊല്ലാപ്പോണ്ട്. പക്ഷെ അതിനൊക്കെ ഒരു അന്തസ്സുണ്ട് എന്നാല്‍  തുണ്ടുപടം കണ്ടതിനു മന്ത്രി രാജിവെക്കുകാന്ന് പറഞ്ഞാല്‍ അല്പം കടന്ന കയ്യാണ്. ഓഫീസിലും മറ്റും തരം കിട്ടിയാല്‍ തുണ്ടുപടം കാണാത്തവര്‍ അപൂര്‍വ്വം. അത്തരത്തില്‍ കുറച്ച് തുണ്ടുപടവും അല്ലറ ചില്ലറ ലോട്ടറി സൈറ്റും കണ്ടതിനാണ് ദണ്ടെ ഒരു ചുള്ളനു രാജിവെക്കെണ്ടിവന്നത്.

സംഗതി ഓസ്ട്രേലിയായില്‍ ആണ്. അവിടെ ന്യൂ സൌത്ത് വെയിത്സിലെ ഒരു ക്യാബിനറ്റ് മന്ത്രി തന്റെ ഓഫീസിലിരുന്ന് തുണ്ട് സിനിമ കാണുകയും ചൂതാട്ട സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു ജനങ്ങളോട് മാപ്പു പറയുകയും രാജിവെക്കുകയും ചെയ്യേണ്ടി വന്നു.
ഹല്ലേ ഇതെവിടത്തെ ന്യായം ചുമ്മാ ഇരിക്കുമ്പോള്‍ ബോറടിമാറാന്‍ അല്പം നേരം പോക്കായാല്‍ എന്താ കുഴപ്പം? അതും ആര്‍ക്കും വല്യ ശല്യമില്ലാതെ ഇരുന്ന് തുണ്ടുപടം കാണുകയല്ലേ ചെയ്തുള്ളൂ.

പാര്‍ളമെന്റ് കമ്പ്യൂട്ടര്‍ അതായത് ഔദ്യോഗിക കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നത് അവിടെ വല്യ കുഴപ്പം ആണത്രെ. മന്ത്രിമാരില്‍ നിന്നും ചില നിലവാരം ഒക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ട് രാജി സ്വീകരിക്കുന്നു എന്നുമാണ് ഓസ്ട്രെലിയന്‍ പ്രധാനമന്ത്രി ക്രിസ്റ്റീന കിനിയാലി പറയുന്നത്. അവരും പൊതുജനത്തോട് മാപ്പു പറഞ്ഞുവത്രെ സഹപ്രവര്‍ത്തകന്റെ “മോശം” പെരുമാറ്റത്തില്‍. കഷ്ടം ഇവിടെ ഒക്കെ ആയിരുന്നേല്‍ എത്ര പേറ് രാജിവെക്കേണ്ടി വരുമെന്ന് കമ്പ്യൂട്ടര്‍ പരിശോധിച്ചാ‍ല്‍ അറിയാം.അല്ല നമ്മുടെ എത്ര മന്ത്രിമാര്‍ കമ്പ്യൂട്ടരും ഈമെയിലും ഒക്കെ ഉപയോഗിക്കുന്നുണ്ടെന്ന്ന്‍ ആര്‍ക്കറിയാം. പിന്നെ അല്ലെ തുണ്ടുപടം. സ്വന്തമായി ഈമെയില്‍ വിലാസം പോലും ഇല്ലാത്ത എം.എല്‍.എമാര്‍ ഉണ്ടെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. ആര്‍ക്കറിയാം.

Sunday, August 29, 2010

മനീഷയുടെ കുണ്ടി ഇന്‍ഷൂറന്‍സ്



ചിത്രത്തിനു കടപ്പാട് ഗൂഗിളാനും നെറ്റില്‍ പടമിട്ട വെബ് ചുള്ളന്മാര്‍ക്കും..


ഫുഡ്ബോള്‍ കളിക്കാര്‍ ഒക്കെ തങ്ങളുടെ കാല് ഇന്‍ഷൂര്‍ ചെയ്യാറുണ്ട്. കളിക്കിടയില്‍ പരിക്കു പറ്റി ഉള്ള വരുമാനം ഇല്ലാണ്ടായാല്‍ പിന്നെ ജീവിക്കണ്ടെ. ഇത്തരത്തില്‍ കാലുമാത്രമല്ല ശരീരത്തിന്റെ പാര്‍ട്സായും ഫുള്ളായും ഒക്കെ ഇന്‍ഷൂര്‍ ചെയ്യുന്ന സംവിധാനം അവൈലബിളാണത്രെ. പല നടിമാരും ഇത്തരത്തില്‍ പാര്‍ട്സ് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. ലേറ്റസ്റ്റ് ന്യൂസ് മനീഷ ലിംബയുടേതാണ്. പുള്ളിക്കാരി ഏതാണ്ട് ഇത്തരത്തില്‍ ഒരു സംഗതി ചെയ്തു ഒരു കുണ്ടി ഇന്‍ഷൂറന്‍സ്.

സംഗതി ആദ്യം കേട്ടപ്പോള്‍ കരുതിയത് കേരളത്തിലെ ഏതെങ്കിലും നാരീ രത്നം ആണെന്നാണ്. മറ്റൊന്നുമല്ല കേരളത്തിലെ പ്രൈവറ്റ് ബസ്സില്‍ സഞ്ചരിക്കുന്ന പല പെണ്ണുങ്ങള്‍ക്കും ഇത്തരം ഒരു ഇന്‍ഷൂറന്‍സ് അത്യാവശ്യമാണ്. അനായയ ജാക്കി ശല്യം അല്ലേ. പിന്നെ ആണ് പെണ്ണുമ്പിള്ള ഹിന്ദി സിനിമാ നടിയാണെന്നും അവര്‍ തന്നെ പറഞ്ഞിരിക്കുന്നു തന്റെ കുണ്ടിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും ഒക്കെ. ശരീരത്തിലെ ഏറ്റവും സുന്ദരമായ ഭാഗം ഇതാണത്രെ!! മുഖത്തേക്കാള്‍ മറ്റു ഏതൊരു പര്‍ടിനേക്കാള്‍ സുന്ദരം? കാഴ്ചക്കാരന്റെ കണ്ണിലാണ് സൌന്ദര്യം എന്നല്ലേ പ്രമാണം ആ നിലക്ക് കാണുന്നവര്‍ ഒക്കെ
ഇതിലാകും വേണേല്‍ സൌന്ദര്യം കാണുന്നത്.


എന്തായാലും ഇനി ഈ പാത പിന്തുടര്‍ന്ന് ഏതൊക്കെ നടിമാര്‍ ഏതൊക്കെ പാര്‍ട്സാണാവോ ഇന്‍ഷൂര്‍ ചെയ്യുവാന്‍ പോകുന്നത്? ഹോ 36 “ഡി” യും നാപതു “സി” യുമൊക്കെയായി ഉഗ്രന്‍ സംഗതികള്‍ ഉള്ള നടിമാര്‍ അതൊക്കെ ഇന്‍ഷൂര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ രംഗം കൊഴുക്കും. സ്ഥിരമായി റൂട്ടില്‍ ഉള്ള നടിമാരുടെ വല്ലവരുടേം പാര്‍ട്സ് ആണേല്‍ അതുമതി കുത്തുപാളയെടുക്കുവാന്‍ എന്ന് കുശുമ്പും ഗോസിപ്പും പണിയാക്കിയ പലരും കുശുകുശുക്കുന്നു.

നടിമാരുടെ കാര്യം അവിടെ നില്‍ക്കട്ടെ നടന്‍ ജോണ്‍ അബ്രഹാം എന്തിനാണ് തന്റെ കുണ്ടി ഇന്‍ഷൂര്‍ ചെയ്തതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല...
ഉം മനസ്സിലായി നിങ്ങള്‍ ഊഹിച്ചത് മനസ്സിലായി ഹേയ് പുള്ളി ആ ടൈപ്പല്ല. ഏത് . ചുള്ളന്‍ ഏതാണ്ട് 20 കോടിക്ക് മുകളില്‍ ഒരു തുകയ്ക്കാണ് ഇന്‍ഷൂര്‍ ചെയ്തതെന്ന് കേള്‍വി. മനീഷയുടെ കുണ്ടിയുടെ ഇന്‍ഷൂറന്‍സ് തുക എത്രയാണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ലത്രെ!!

ഊഹിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല അമ്മാതിരി ഊഹത്തിനു സ്കോപ്പുള്ള സംഗതിയാണിത്. എന്തായാലും നടത്തറ ശാന്തേച്ചി ഇന്‍ഷൂര്‍ ചെയ്യാന്‍ ഇടയുള്ള പാര്‍ട് എന്താണെന്ന് എനിക്കൂഹിക്കാം. അത്രയേ പറയാന്‍ പറ്റൂ..!!

Thursday, August 26, 2010

മോര്‍ച്ചറിയിലെ വിശ്രമം

എപ്പളാ ഉള്‍ വിളി ഉണ്ടകാന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതുപോലെ തന്നെ ആണ് മേളീന്നുള്ള വിളിയും. എര്‍ണാകുളത്തുനിന്ന് മഞ്ചേരിക്കുള്ള യാത്രയില്‍ തൃശ്ശൂരെത്തിയപ്പോള്‍ മൂവാറ്റുപുഴക്കാരനു ഒരു വിളിയുണ്ടയി.വെറും വിളിയല്ല ഉള്ളീന്നുള്ള വിളി.വിളീ വന്നാല്‍ പിന്നെ ഒന്നും ചിന്തിക്കാനില്ലല്ലോ ഉടനെ സ്റ്റോപ്പില്‍ ഇറങ്ങി. നേരം കളയാതെ ഒരു ഓട്ടോര്‍ഷ വിളിച്ചു വിട്ടൂ കള്ളുകിട്ടനോടത്ത്ക്ക്. സാധനം കയ്യോടെ വാങ്ങി.

ഒറ്റയ്ക്കു മദ്യപിക്കാന്നുള്ളത് അതും തിരോണായിട്ട് മോശമല്ലേ.അതോണ്ട് സംഗതി റഷ്യയിലൊന്നും മഷിയിട്ട് നോക്കിയാല്‍ കിട്ടില്ലെങ്കിലും മദ്യപര്‍ക്കിടയില്‍ ഇപ്പോളും അതുണ്ട്. ഏത്...ഹ സോഷ്യലിസേ.
ഇവിടേം അത് സംഭവിച്ചു. കുപ്പി വാങ്ങിക്കഴിഞ്ഞപ്പോള്‍ മദ്യപര്‍ക്കിടയിലെ ആ സോഷ്യലിസം വര്‍ക്കൌട്ട് ചെയ്തു. യാത്രക്കാരനും ഓട്ടോക്കാരനും സ്റ്റാറ്റസും സ്ഥലവും നോക്കാതെ ഒരുമിച്ചിരുന്നു കുപ്പി കാലിയാക്കി.

കുപ്പി കാലിയായപ്പോള്‍ ആള്‍ക്കൊന്നു വിശ്രമിക്കണം എന്ന് തോന്നി. സ്വാഭാവികം. ഓട്ടോര്‍ഷക്കാരനോട് വിവരം പറഞ്ഞു. അയാള്‍ ഉടനെ അതിനുള്ള സെറ്റപ്പും ഉണ്ടാക്കി. കുടിച്ച കള്ളിന്റെ നന്ദികാണിച്ചു. പറ്റിയ ഇടത്തു തന്നെ എത്തിച്ചു. വിശ്രമ മന്ദിരത്തിന്റെ അകത്തെക്ക് കടക്കുമ്പോള്‍ അത് താജാണെന്നോ, മറ്റേതെങ്കിലും സംഗതിയാണെന്നോ ഒന്നും വായിക്കാന്‍ പൊതുവില്‍ പദ്യപര്‍ മിനക്കെടാറില്ല. അവര്‍ക്ക് അതിന്റെ ആവശ്യമില്ല കഴിച്ചതിന്റെ കിക്കെറങ്ങണ വരെ സ്വസ്ഥമായി ഒന്നു വിശ്രമിക്കുക.. ഉറങ്ങിയാല്‍ പോരെ സ്ഥലത്തിന്റെ സെറ്റപ്പ് നോക്കണോ എന്ന് അവര്‍ക്കിടയില്‍ ഒരു ചൊല്ലുതന്നെ ഉണ്ട്.

മൂവാറ്റുപുഴക്കാരന്‍ മദ്യപന്‍ ചേട്ടന്‍ അകത്തു കടന്നു. ഹോ കൊള്ളാം   ഒറ്റക്കല്ല വേറേം ആള്‍ക്കാര്‍ അപ്പുറത്തും ഇപ്പുറത്തും വിശ്രമിക്കുന്നുണ്ട്. അവരെ ശല്യപ്പെടുത്താന്‍ ഒന്നും നിന്നില്ല. സ്വസ്ഥമായി വിശ്രമിക്കുവാന്‍ ഇടം കണ്ടതും ഇമ്മടെ കഥാനായകന്‍  കുടിയന്‍ ഒട്ടും ടൈം വേസ്റ്റാക്കാതെ കിടന്നു വിശ്രമിച്ചു. ചുള്ളമണി വിശ്രമത്തിന്റെ പരകോടിയില്‍ എത്തിയപ്പോളാണ് പുകിലും പൊല്ലാപ്പും തുടങ്ങുന്നത്.

പുതിയ അഡ്മിഷനുമായി വന്ന ആശുപത്രി ജീവനക്കാരന്‍ മുറിയുടെ വാതില്‍ തുറന്നതും അടിമുടി ശരീരം ഒന്ന് വിറച്ചു. ഉള്ളീന്ന് ഒരു കാളല്‍. അകത്തെ സീന്‍ കണ്ടതും ചുള്ളന്റെ ഉള്ളിലെ കിളിപറന്നു. എങ്ങിനെ പറക്കാതിരിക്കും.
ഡ്യൂട്ടി ടൈമില്‍ കോട്ടയം പുഷ്പനാഥിന്റെ ഒക്കെ കഥവായിച്ച് ത്രില്ലടിച്ചിട്ടുണ്ടാകും എങ്കിലും ആദ്യായിട്ടല്ലെ ഇങ്ങനെ ഒരു സംഗതി നേരില്‍ കാണണത്. വെവുസലേക്കാള്‍ സൌണ്ടില്‍ കാറി വിളിച്ചു ഓടാന്‍ ഒക്കെ ആഗ്രഹിച്ചെങ്കിലും തൊണ്ടേന്ന് ഒരൂ കിളി കരയണ സൌണ്ട് പോലും പുറത്തുവന്നിട്ടുണ്ടാകില്ല.

മൊര്‍ച്ചറിയുടെ ടേബിളില്‍ എഴുന്നേറ്റിരിക്കുന്ന രൂപം!!

ദൈവേ കൈക്കൂലി വാ‍ങ്ങിയ വല്ല രോഗിയും പ്രേതായതാവോ..ഉള്ള ധൈര്യത്തില്‍ കൂടെയുണ്ടായിരുന്ന പ്രേതത്തെ അവിടെ ഉപേക്ഷിച്ച് ചുള്ളന്‍ സ്കൂട്ടായി.മൊത്തൊക്കെ തുള്ളി ചോരയില്ലാതെ ആള്‍ അടുത്തുള്ളോരോട് വിവരം പറഞ്ഞു. ആള്‍ക്കാര്‍ വന്നു നൊക്കിയപ്പോള്‍ ഒരു ചുള്ളമണി അടിച്ചു കിണ്ട്യയിട്ട് മോര്‍ച്ചറിയിലെ ടേബിളില്‍!!

എന്താ സംഗതീന്ന് തീതിന്നവന്‍ അടക്കം ഉള്ള അവൈലബിള്‍ പബ്ലിക്ക് ചോദിച്ചു.

ഒന്നൂല്യാന്നേ ഒന്നു വിശ്രമിച്ചതാ...ആ ചേട്ടന്‍ കൂളായി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിക്കാര്‍ കണ്ണീ ചോരയില്ലാത്തതു പലതും ചെയ്യും എങ്കിലും ഈ സംഗതി കണ്ടതോടെ കണ്ണില്‍ മാത്രമല്ല മൊത്തത്തില്‍ ശരീത്തിലെ ചോര വറ്റിക്കാണും. ഹും..സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ ആയത് ചേട്ടന്റെ ഭാഗ്യം വേറെ വല്ലവരും ആയിരുന്നേല്‍ ബോധപൂര്‍വ്വം അല്ലാത്ത കൊലപാതകത്തിനു സമാധാനം പറയേണ്ടിവന്നേനെ!!

Tuesday, August 24, 2010

ചാ‍ലക്കുടിയോടാട് മത്സരിക്കല്ലേ....



കാഞ്ഞിരപ്പിള്ളീയും ചാലക്കുടിയും കട്ടക്ക് കടക്കായിരുന്നു മത്സരം. മാര്‍ക്കിസ്റ്റാരും-സംഘപരിവാറുകാരും കണ്ണൂരില്‍ കൊലപാതക മത്സരം നടത്തണപോലെ ആണ് കള്ളിന്റെ കാര്യത്തില്‍ ഈ രണ്ടു സ്ഥലവും. ഒരീസം ചാലക്കുട്യാണേല്‍ അടുത്ത ദിവസം കാഞ്ഞിരപ്പിള്ളി. പൂരാടവും  ഉത്തരാടവും (40 ലക്ഷം) ചാലക്കുടി  ഒന്നാം സ്ഥാനം നിലനിര്‍ത്തി. അന്ന് രണ്ടാം സ്ഥാനം തിരുവനന്ദപുരത്തെ ബാലരാമപുരം സറന്മാര്‍ കൊണ്ടോയി. തിരോണമായപ്പോള്‍ തലേ ദിവസത്തെ അടിച്ച് തലപൊങ്ങാന്‍ പറ്റാണ്ടാണോന്ന് അറിയില്ല ചാലക്കുടീലെ കച്ചോടം കുറഞ്ഞു കാഞ്ഞിരപ്പിള്ളിയില്‍ കൂടി. കാഞ്ഞിരപ്പിള്ളിക്ക് റെക്കോഡ്. എന്തായാലും ഓണത്തിന്റെ ഓവറോള്‍ ട്രോഫി ചാലക്കുടിക്ക് തന്നെയാണ്.



ഈ നെലക്ക് പോയാല്‍ ഗിന്നസ് ബുക്കില്‍ കയറുന്ന ആദ്യത്തെ കോര്‍പ്പറേഷന്‍ ആകും ബീവറേജ് കോര്‍പ്പറേഷന്‍. സ്വന്തം റിക്കോര്‍ഡുതന്നെ വര്‍ഷത്തില്‍ ഒന്നിലധികം തവണ മറികടക്കല്ലേ.എന്നാലും ഇങ്ങനെ ഉണ്ടോ ഒരു വച്ചടി വച്ചടി കേറ്റം? ഓ സോറി...ഇനി കണ്ണുതട്ടണ്ട. 

കോര്‍പ്പറേഷനുകള്‍ തമ്മില്‍ മത്സരം ഉണ്ട് നഷ്ടത്തിന്റെ കണക്ക് പറയുന്നതില്‍ എന്നാല്‍ ഈ കോര്‍പ്പറേഷന്‍ ടോട്ടലി ഡിഫറന്റ്. മാത്രോ കോര്‍പ്പറേഷനുള്ളില്‍ തന്നെ അന്യായ മത്സരമാണ്. അതും മുടിഞ്ഞ മത്സരം. മനസ്സിലായില്ല അല്ലേ?


കോപറേഷന്‍ ഒരേ ശമ്പളവും സാധനവും ആണ് തരുന്നതെങ്കിലും കള്ളുവില്പനയുടെ കാര്യത്തില്‍ വല്യ വാശിയാണ് ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകള്‍ തമ്മില്‍. പിരിവിന്റെ കാര്യത്തില്‍ ഓരോ ലോക്കല്‍ കമ്മറ്റിയും പുലര്‍ത്തുന്ന അതേ ഉത്സാഹം ഇവിടെ കാണാം. വികസനത്തിന്റെ കാര്യത്തിലായലും വോട്ടിന്റെ കാര്യത്തിലായാലും വേറെ എന്തിന്റെ കാര്യത്തിലായാലും ജാതിയും മതവും സ്വത്തവും ഒക്കെ നോക്കും എങ്കിലും കള്ളിന്റെ കാര്യത്തില്‍ കേരള ജനത ഒറ്റകെട്ടാ‍ണ്. കേരളത്തിലെ ഓരോ ഔട്‌ലെറ്റിന്റേയും സമീപവാസികളും അതുവഴി കടന്നുപോകുന്നവരും കയ്യിലുള്ള കാശുകൊടുത്ത് കുപ്പി വാങ്ങി ഈ മത്സരത്തെ ഗംഭീരവിജയം ആക്കും.


വികസനത്തിനു കാശില്ല വീട്ടു ചിലവിനു കാശില്ലാന്നു ഒക്കെ മലയാളി ചുമ്മാ കരയുന്ന കേള്‍ക്കാം. എന്നാല്‍ വീശാന്‍ കാശിനു ഒരു കുറവും ഇല്ല. 20.80 ആണ് മാവേലിത്തമ്പുരാന്റെ വരവു പ്രമാണിച്ച് മലയാളി തിരോണത്തിനു ചിലവിട്ടത്. വികസനത്തിന്റെ കാര്യത്തിലായലും വോട്ടിന്റെ കാര്യത്തിലായാലും വേറെ എന്തിന്റെ കാര്യത്തിലായാലും ജാതിയും മതവും സ്വത്തവും ഒക്കെ നോക്കും എങ്കിലും കള്ളിന്റെ കാര്യത്തില്‍ കേരള ജനത ഒറ്റകെട്ടാ‍ണ്. കള്ളുടിച്ച് കാലുനിലത്തുറക്കാത്ത പ്രജകളെ കണ്ട് മാവേലി കരഞ്ഞ്പോയോ ആവോ?

സ്മോളടിക്കൂ സ്മാര്‍ടാവൂ എന്നാണ് കേരള യുവത്വത്തിന്റെ സ്ലോഗന്‍. വെള്ളമടിക്കാത്തവനെ ആണായി കൂട്ടാനോ കൂട്ടത്തില്‍ കൂട്ടാനോ കൂട്ടാക്കണില്ല പലരും. കുടുമ്പക്കാര്‍ക്കും പിള്ളാര്‍ അല്പം സ്മോളടിക്കുന്നതില്‍ കാര്യമായ കുഴപ്പം ഒന്നും ഇല്ല. കുടുമ്പത്ത് ഒന്നിലധികം കുടിയന്മാര്‍ ഉള്ളത് പലനിലക്കും പ്രയോജനമാണെന്ന് കരുതുന്നവരും ഉണ്ട്.

കുടുമ്പക്കാരും സര്‍ക്കാരും കുടിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പറയുന്നവരും ഉണ്ട്. ലോട്ടറിയും കള്ളുമാണ് കേരളത്തില്‍ ഏറ്റവും വിജയം കണ്ട ബിസിനസ്സ് എങ്കിലും കേരള മുഖ്യനു അത്യ ഇഷ്ടമല്ല ഇതു രണ്ടിനോടും.  തിരുവോണ സന്ദേശത്തില്‍ ഈ അതൃപ്തിയും അസ്വസ്ഥതയും മുഖ്യന്‍ പ്രകടിപ്പിക്കുകയും ചെയ്റ്റിരിക്കണൂ. പാര്‍ടി വിരുദ്ധത ഇവിടെയും കാണാം. അല്ലേ ലോട്ടറിക്കാരില്‍ നിന്നും പാര്‍ടി പത്രത്തിനു പത്തുകാശ് പിരിച്ചും പിന്നെ അതു തിരിച്ചു കൊടുത്തും ഒക്കെ പാര്‍ടി ചരിത്ര സൃഷ്ടിക്കുന്നു. അതുമാതമോ ആള്‍ക്കാരുടെ ആത്മസാക്ഷാക്കാരത്തിനായി പാര്‍ടി പിന്തുണയുള്ള ചാനലില്‍ അന്യസംസ്ഥാന ലോട്ടറിയുടെ  നറുക്കെടുപ്പ് ലൈവായി കാണിച്ചു പരസ്യം വഴി പ്രോത്സാഹിപ്പിച്ചും പരസ്യത്തിനു പണം വാങ്ങിയും ഒക്കെ ഒരു ഭാഗത്ത് നില്‍ക്ക അപ്പുറത്ത് മുഖ്യന്‍ തന്നെ അന്യ സംസത്താന ലോട്ടറിയെ വിമര്‍ക്ക.  മുഖ്യന്‍ പറയുന്നതില്‍ വല്യ കാര്യം ഒന്നും അസംഘടിതരായ ഭൂരിപക്ഷം കുടിയന്മാരും കാണുന്നില്ല. അവര്‍ക്ക് പാര്‍ടിയിലാണ് പ്രതീക്ഷയും വിശ്വാസവും. പഞ്ചായത്ത് ഇലക്ഷന്‍ പ്രമാണിച്ച് പല വിധ പദ്ധതികളും കൊണ്ടുവരണ കൂട്ടത്തില്‍ ഇനി കുടിയന്മാര്‍ക്കായി വല്ല പദ്ധതിയും പ്രഖ്യാപിക്കുമോ എന്നാണ് പലരും ചിന്തിക്കുന്നത്?

മറ്റു കോര്‍പ്പറേഷനുകളെ പോലെ അല്ല ബീവറേജ് കോര്‍പ്പറേഷന്‍ അവര്‍ക്ക് അവരുടേതായ സ്റ്റാറ്റ്സുണ്ട് സാധാ പൌരനോടും സ്റ്റാഫിനോടും സ്നേഹം ഉണ്ട്.  തിരുവോണത്തിനു ബീവറേജ് കോര്‍പ്പറേഷന്‍ അവരുടേ ഡീസന്‍സി കീപ്പ് ചെയ്തു. കൃത്യസമയത്തിനു തുറന്നു പലയിടത്തും വൈകുന്നേരം കട പൂട്ടേണ്ട സമയം കഴിഞ്ഞിട്ടും ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ലഭിച്ചു എന്ന് ഉറപ്പുവരുത്തി. ജോലിക്കാരുടെ ആത്മാര്‍ഥതയാണ് പ്രസ്ഥാനത്തിന്റെ പുരോഗതിയും നിലനില്‍‌പ്പും എന്ന് മനസ്സിലാക്കി പണിക്കാര്‍ക്കൊക്കെ ഒരു അഞ്ഞൂറു രൂപ പോക്കറ്റ് മണി നല്‍കി. പോരാത്തതിനു രൂക്ഷമായ “ചില്ലറക്ഷാമം“ മൂലം പോക്കറ്റില്‍ വീണത് വേറെ. കുടിയനും ഹാപ്പി കുപ്പി കൊടുക്കുന്നവനും ഹാപ്പി.

ധ്യാനവും പ്രാര്‍ഥനയും കൊണ്ട് മനുഷ്യന്‍ നന്നാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ വാക്കേറിനു അതില്‍ വല്യ വിശ്വാസം ഒന്നുമില്ല.  കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ മനശ്ശാന്തിക്കായി വരുന്ന പോട്ട ആശ്രമം ഉള്‍പ്പെടെ അരഡസനോളം കേന്ദ്രങ്ങള്‍ ഉള്ള പ്ലേസാണ് ചാലക്കുടി. ആ ചാലക്കുടിയിലാണ് ഓണായാലും, ക്രിസ്തുമസ്സായാലും, ന്യൂയിയറാ‍യാലും കേരളത്തില്‍ എറ്റവും കൂടുതല്‍ കള്ള് വിറ്റുപോണത്. ഈ പ്രതിഭാസം ശരിക്ക് പഠന വിധേയമാക്കേണ്ട സംഗതിയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കുടിയന്മാര്‍ ഭാര്യമാരുടെ സ്വൈര്യക്കേടില്ലാതെ സ്വസ്ഥമായി കള്ളുകുടിക്കാന്‍ ധ്യാനത്തിന്റെ പേരും പറഞ്ഞ് കുടുമ്പത്തുന്നു പോന്ന് ഇവിടെ ലോഡ്ജില്‍ റൂമെടുത്ത് വെള്ളമടിക്കണോണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

താരശല്യം ഇല്ലാത്ത ഓണം

ആവൂ അങ്ങിനെ ഓണം ഗംഭീരമായി. അത്യാവശ്യം ചെറുപ്പക്കാര്‍ അഭിനയിച്ച നാലഞ്ചു സിനിമ നാട്ടുകാര്‍ക്ക് കാണാനും ഉണ്ട്. കെളവന്മാര്‍ കൊച്ചു പെൺകിളികളുമായി പ്രേമിച്ച് നടക്കണത് കാണേണ്ട ഗതികേടില്ല.നാട്ടുകാര്‍ക്ക് ആശ്വാസം ഉണ്ടെങ്കിലും ഫാന്‍സുകാര്‍ക്ക് വല്ലാത്ത അടിയായി പോയി ഇത്തവണ ഓണം.

ഇത്തവണ സൂപ്പര്‍ താര ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തീയേറ്ററിനു പുറത്ത് ഫ്ലക്സ് വെക്കാനും തോരണം കെട്ടാനും, അകത്ത് കയ്യടിക്കാനും വിസിലടിക്കുവാനു കടലാസുതുണ്ടു പറത്തുവാനും മറ്റു തറവേല കാണിക്കാനും ഒന്നും  ഫാന്‍സ് തൊഴിലാളികള്‍ക്ക് അവസരം ഇല്ലാതെ പോയി. ഒരൊറ്റ സൂപ്പര്‍ സാറിന്റേയും പടം ഇല്ല. സ്മോളടിക്കുവാന്‍ മറ്റു വഴികള്‍ തേടേണ്ട ഗതികേടിലായി. വിനയന്റെ ചിത്രത്തിനു കൂവാന്‍ കൂലി കിട്ടിയോന്ന് അറിയില്ല എന്നാലും പൊതുവില്‍ ഈ രംഗത്തെ പലര്‍ക്കും നിരാശയായിരുന്നു. എന്നാണറിയുന്നത്. മലയാള സിനിമയുടെ അടിത്തറ മാന്തുന്ന പണിയാണീ സംഘം ചെയ്യുന്നതെന്ന് പലരും പരാതിപ്പെടുന്നുണ്ടെങ്കിലും മലയാള സിനിമകൊണ്ട് മറ്റുപലരേക്കാളും ഉപകാരം ഇപ്പോള്‍ ഇവര്‍ക്കാണെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്.

എന്തു വിലകൊടുത്തും തിലകനേയും വിനയനേയും മലയാള സിനിമയുടെ പടി കടത്തില്ലാന്നു പറഞ്ഞ് കച്ച കെട്ടിവര്‍ ഒക്കെ ഇപ്പോള്‍ ആകെ നിരാശരായി ഇരിക്കണൂന്നാണ് കേക്കണേ. സിനിമയ്ക്ക് പൂജ തുടങ്ങിയ അന്നു മുതല്‍ പണി പലവഴിക്ക് വന്നു കൊണ്ടിരുന്നു. ഒടുക്കം സെന്‍സര്‍ഷിപ്പിനും, റിലീസിങ്ങിനും മറ്റും വരെ പണി കൊടുത്തു. ദാ ഇപ്പോള്‍ തീയേറ്ററില്‍ കൂകിയും കൊലവിളിച്ചും നോക്കി. യക്ഷിയുടെ അടുത്ത് ഒന്നും ഏശണില്ല. നാട്ടുകാര്‍ യക്ഷിയുടെ കാണാന്‍ കാശും കൊടുത്ത് ക്യൂവില്‍ നിന്ന്  സിനിമാ കൊട്ടകകളിലേക്ക് പ്രവഹിക്കുന്നു. വിനയന്‍ “ടച്ച്” വേണ്ടുവോളം ഉണ്ടെന്ന് കണ്ടവര്‍ പറയുന്നു. പാട്ടുസീനില്‍ നായിക കുണ്ടി കുലുക്കുന്നത് കണ്ടപ്പോളേ ആളുകള്‍ക്ക് സംഗതി പിടികിട്ടി. സാമ്പിള്‍ ഇതാണേല്‍ പൂരത്തിനു എന്താകും എന്ന് തൃശ്ശൂര്‍ കാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. എന്തായാലും സാമ്പിളിനേക്കാള്‍ ഗംഭീരമായി ഒറിജിനല്‍ എന്നാണ് പടം കണ്ടിറങ്ങുന്നവരുടെ കമന്റ്. കാഴ്ചകാണാന്‍ വരുന്നവനു കലാമൂല്യം നോക്കണോ അതുപോലെ കാശിറക്കിയവനു ഇറക്കിയതും ഇച്ചിരി ലാഭവുമായി തിരിച്ചു കിട്ടിയാല്‍ പോരെ.

സൂപ്പര്‍ സാറന്മാരുടെ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ റോഡിലിറങ്ങി നടക്കുവാന്‍ ആകുന്നു എന്നാണ് രാംദാസിന്റെ അടുത്തുള്ള മൂലയില്‍ നില്‍ക്കുമ്പോള്‍ ആ വഴി നടന്നു പോയ ചേച്ചിമാര്‍ പറയുന്നത്. നേരാവും ഇല്ലെങ്കില്‍ എം.ജി റോഡില്‍ എന്തൊക്കെ പേക്കൂത്ത് കാണണം?

Sunday, August 22, 2010

ദാണ്ടെ അങ്ങേരു മൂന്നാമത് കെട്ട്യേടാ....

അസൂയാലുക്കളും അലവലാതികളും ആവലാതിക്കരുമൊക്കെ ഇതേ പോലെ  അതും ഇതും പറഞ്ഞെന്നിരിക്കും. അവര്‍ക്ക് വേറെ എന്താ പണി. എന്തായാലും അവസാനം അതങ്ങ്ട് ഭംഗിയായി നടന്നു. തരൂരിന്റെ കല്യാണം. കാശ്മീരി സുന്ദരിക്കിനി കേരളക്കാരന്‍ നായര്‍!! ഓ അങ്ങിനെ പറഞ്ഞാല്‍ ഇനി പണിക്കരേട്ടന്‍ പിണങ്ങോ? എന്നാല്‍ പണിക്കരേട്ടനു വേണ്ടി പറയുന്നു “ദില്ലി നായര്‍”..ഹോ എന്തൊക്കെ നോക്കണം ഒരു കാര്യം പറയണമെങ്കില്‍. മദനിയെ പറ്റി പറയണമെങ്കില്‍ മോഡിയെ നാലു തെറി വിളിക്കണം. അദ്യാപകന്റെ കൈവെട്ടിനെ പറ്റി പറയണേല്‍ കണ്ണൂരില്‍ അദ്യാപകന്റെ കഴുത്തുവെട്ടിയതിനെ പറ്റി കൂടെ പറയണം.

എന്തായാലും കല്യാണം എന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം . വരന്റെ രണ്ടു ആണ്മക്കളും വധുവിന്റെ പുത്രനും വിവാഹത്തിനു സാക്ഷ്യം വഹിക്കുക. ആ ഹാ..ഹാ അതാണ് അതിന്റെ ഒരു വെറൈറ്റി. ഇനി വേണേല്‍ വിരുന്ന് പോകുമ്പോള്‍ അവരേയും കൂട്ടുകയും ആകാം. പൂച്ച ചത്താല്‍ അത് ചര്‍ച്ചക്ക് വെക്കണ മാധ്യമങ്ങള്‍ ഇതും ചര്‍ച്ച ചെയ്യുമോന്ന് അറിയില്ല എന്തായാലും  അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അഭിന്ദിക്കാതിരിക്കാന്‍ വയ്യ. വേറെ ഒന്നും അല്ല ഇങ്ങ് തെക്കേ അറ്റത്തുള്ള കേരളക്കാരന്‍ അങ്ങ് വടക്കേ അറ്റത്തുനിന്നും അല്ലേ വധുവിനെ കണ്ടെത്തിയത്? ആദ്യവിവാഹവും വടക്കുള്ള ഒരു മഹിളയെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നെ ഒരു വിദേശി വനിത. കൊള്ളാം അതാണ് അതിന്റെ ഒരു വെറൈറ്റി.

 എം.പി മാര്‍ എത്രയുണ്ടായി കേരളത്തില്‍ ഏതേലും ഒരാള്‍ ഇങ്ങനെ ഒരു സംഗതി ചെയ്തിട്ടുണ്ടോ? സുന്ദരിയായ സുഹൃത്തിന്റെ കിട്ടാഞ്ഞിട്ടാണൊ അതോ ഉള്ളതിനെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ പൂതിയില്ലാഞ്ഞിട്ടാണോ?..അല്ല .. ആണോ ആ എനിക്കറിയില്ല. അയ്നൊക്കെ അല്പം ഗഡ്സ് വേണം അല്ല പിന്നെ. എന്തായാലും  തരൂര്‍ സാറിനു മാത്രേ ഇമ്മാതിരി കാര്യങ്ങള്‍ക്ക്  ഗഡ്സ് ഉണ്ടാകൂ. അയ്ന് ഒരു സലാം.

ഒരു കല്യാണം ആകുമ്പോള്‍ കുറ്റോം കുറവും ഒക്കെ പറയാന്‍ ആളൂണ്ടാകും. എന്തായാലും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട.  ഒന്നുമില്ലേലും മുരളിയെ വിളിച്ചില്ലേലും പോട്ടെ വേറെ ആരെ വിളിച്ചില്ലേലും ആ‍ ചന്ദ്രേട്ടനെ ഒന്നു വിളിക്കേണ്ടതായിരുന്നു. ഇമ്മടെ മറ്റേ ചന്ദ്രേട്ടനേ ഏത്. ബന്ദിന്റെ അന്ന് വഴീപോണോരെ ഒക്കെ വല്ലതും പറഞ്ഞ് നാറ്റിക്കണ.... ഹാ പിടികിട്ടിയില്ലേ....ങാ...അതെന്നെ അബ്ദുള്ളക്കുട്ടി വിഷയത്തിലെ ചന്ദ്രേട്ടന്‍!!

കല്യാണത്തിനു അധികം ആളോളെ വിളീക്കാഞ്ഞത് നന്നായി. ചുമ്മാ ഫുഡ്ഡും അടിച്ച് പല്ലിന്റെട കുത്തി കുറ്റം പറയാനേ ഇവന്മാര്‍ക്ക് അറിയൂ...മാന്യന്മാരുര്‍ വല്യ ഹോട്ടലില്‍ ഒക്കെ നടത്തണ   പോലെ ആണോ ഇത്. അലുവേമ്മെ ടിഷ്യൂ പേപ്പര്‍ ഒട്ടിയമാതിരി ഉള്ള സാരിയും ഉടുത്ത് ചുണ്ടത്ത് അന്യായ ലിഫ്റ്റിക്കിട്ട് അത്യാവശ്യം വയറും വടയും കാണിച്ച് പല്ലിളിക്കുന്ന പെണ്ണുങ്ങള്‍ വരുന്ന അമ്മാതിരി ചടങ്ങിനു അതിന്റെ ഒരു ലുക്കുണ്ട് ലക്ഷ്യമുണ്ട്. ആണുങ്ങള്‍ കോട്ടും ടൈയ്യും ഷെര്‍വാണിയും ഒക്കെയിട്ട് വന്ന് പരസ്പരം കയ്യും കുലുക്കി ഹൌഡൂയുഡൂ പറഞ്ഞ, ചേച്ചിമാരുടെ വയറിലും വായിലും നോക്കി. ഭക്ഷണം വല്ലതും പേരിനു ഇരന്നു വാങ്ങി, കയ്യില്‍ ഒരു ഗ്ലാസ്സില്‍ അല്പം സ്മോളുമായി ഇല്ലായത്ത ബിസിനസ്സ് പ്രൊപ്പോസലിന്റെ വെടിപറഞ്ഞ് പിരിയുമ്പോള്‍ വിളിക്കണേന്ന് പറഞ്ഞ് വിസിറ്റിങ്ങ് കാര്‍ഡ് കൊടക്കണ പണിയല്ല ഇവിടെ. ചാത്തന്‍ സാധനം വല്ല ബാറീന്നോ ബീവറേജീന്നോ വലിച്ചു കേറ്റി വല്ലവന്റേം ബൈക്കില്‍ വന്ന് വല്യവായില്‍ കൂതറ രാഷ്ടീയ വര്‍ത്തമാനം പറയും അല്ലേല്‍ നാട്ടില്‍ ഉള്ള ഏതെങ്കിലും പെണ്ണീന്റെ അവരാധിച്ച കഥപറയും. പിന്നെ വലിച്ചു വാരിതിന്ന് ആകെ ചടങ്ങ് ആകെ അലമ്പാക്കും.

ങാ പിന്നേ... സുനന്ദേച്ചിയുമായി ഉള്ള സൌഹൃദം കൊണ്ട് ഉണ്ടായിരുന്ന മന്ത്രിപ്പണി പോയിക്കിട്ടീന്ന് ചില അസൂയാലുക്കള്‍ ദണ്ടെ ഇവിടെ പൂച്ചം പൂച്ചാം പറയുന്നുണ്ട്. ഡോണ്ട് കെയര്‍ സച്ച് വേഡ്സ്. മന്ത്രിപ്പണി പോയ്യാല്‍ എന്താ മണവാട്ടിയെ കിട്ടിയില്ലേന്ന് തിരിച്ച് ഞാന്‍ ദേ അവന്മാരോട് ചോദിച്ചു, പോരെ. അവന്മാര്‍ പിന്നേം പലതും പറയും സാര്‍ അത് കാര്യമാക്കണ്ട. മലയാളികള്‍ടെ ഒരു ശീലമാ അത്. ആവശ്യമില്ലാത്ത കാര്യത്തെ പറ്റി ചുമ്മാ ചുമ്മാ‍ വള വളാന്ന് പറഞ്ഞൊണ്ടിരിക്കും.ജസ്റ്റ് ഇഗ്നോര്‍.

 എന്തായാലും തരൂര്‍ജിക്കും സുനന്ദ ചെച്ചികും എല്ലാ വിധ വിവാഹ മംഗളാശംസകളും....