Thursday, September 30, 2010

നാണം കെട്ട റെക്കോര്‍ഡുകള്‍

ബിഗ് ബി (ബിഗ് ബ്ലോഗ്ഗര്‍) ബ്രെര്‍ളിച്ചായന്‍ അന്തസ്സായിട്ട് എഴുതിയിട്ടുണ്ടെങ്കിലും ഈ സംഗതി ഒന്നുംകൂടെ എഴുതാതിരിക്കുവാന്‍ എനിക്ക് ആകുന്നില്ല. കളിച്ചു കളിച്ചിപ്പോള്‍ കലാമണ്ടലത്തിന്റെ പേരില്‍ എന്തും കളിക്കാന്നും കാണിച്ചു കൂട്ടാന്നും ആയിരിക്കുന്നു. വള്ളത്തോള്‍ ഇതുണ്ടാക്കുമ്പോള്‍ ഇങ്ങനെ ചില സംഭവം ഉണ്ടാകും എന്ന് കരുതിക്കാണില്ല. അല്ല വെള്ളാപ്പിള്ളിയും ഗോപാലേട്ടനും ഒക്കെ ഭാവിയില്‍ സമുദായത്തിന്റെ നേതാക്കന്മാരായി മാറു എന്ന് മനസ്സിലാക്കിയിരുന്നേല്‍ ഒരു പക്ഷെ ഗുരു ഇങ്ങനെ ചോമ്മാരെ അടക്കം ഉള്ള ആള്‍ക്കാരെ നന്നാക്കുവാന്‍ ഉള്ള ഒരു പരിപാടിക്ക് തന്നെ നിന്നേനില്ല എന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

കാലുമ്മെ ചിലങ്ക കെട്ടണോരൊക്കെ ഇപ്പോല്‍ കലാമണ്ടലംന്ന് പേരിന്റെ കൂടെ ചേര്‍ക്കും. കുച്ചുപ്പിടിയായാലും കൂത്തിച്ചിയാട്ടം ആയാലും കണ്ടപോലെ അവതരിപ്പിച്ചാലും അതിന്റെ പുറകെ ക്യാമറയുമായി പോകാന്‍ ആളുണ്ട്. ഗള്‍ഫില്‍ വരണ വരെ കലാമണ്ടലം കേരളത്തിലാണൊന്ന് വരെ അറിയാത്ത പാര്‍ടികള്‍ വരെ കലാമണ്ടലം കുഞ്ഞി കാര്‍ത്തു എന്നൊക്കെ പേരിടും. എന്നിട്ട്  ചേച്ചി കേരളനടനത്തെ പറ്റി ഏതെങ്കിലും ചാനലുകാരനെ സംഘടിപ്പിച്ച് ഒരു ഇന്റര്‍വ്യൂ നടത്തിപ്പിക്കും. അവരും ഏതോ ഒരു കലാമണ്ഡലം ടീച്ചറുടെ ശിഷ്യയാണെന്നും പതിനചു വര്‍ഷമായി ഉപാസിക്കുന്നു എന്നൊക്കെ ചേട്ടനാണ് എറ്റവും വലിയ പ്രോത്സഹനം എന്നൊക്കെ കാച്ചി വിടും. കിഴങ്ങന്‍ കെട്ടിയോന്‍ സോഫയില്‍ മൂലയില്‍ ചുരുണ്ടുകൂടി ഇരിക്കണുണ്ടാകും!!  കെട്യോനെക്കൊണ്ട് ചേച്ചിക്കും കെട്ട്യോനു ചേച്ചിയെക്കൊണ്ടു ഉപകരവും ഉപദ്രവവും ഇല്ലെങ്കിലും ഉപകാരമുള്ള മറ്റുള്ളവര്‍ പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കും.

 ഗള്‍ഫില്‍ ഒക്കെ വേറെ പണിയില്ലാത്ത തടിച്ചികളായ തള്ളാര്‍ മക്കളെ കൊണ്ട് ഇമ്മാതിരി കൂതറകള്‍ടെ അടുത്ത് വിട്ട് ഡാന്‍സ് പഠിപ്പിക്കും. പഞ്ചായത്തിനു പത്തു സംഘടനയുള്ള അവിടെ കന്നിമാസത്തില്‍ സംഘടിപ്പിക്കണ ഓണപ്പരിപാടിയിലും വാര്‍ഷിക പരിപാടിയിലും ഇതൊക്കെ തിരുകി ക്കേറ്റും. കഴിവുള്ളവര്‍ കാശുകൊടുത്ത് ടിവിയില്‍ സ്പോണ്‍സേര്‍ഡ് പ്രോഗാര്‍മിലോ മറ്റോ വരത്തും. പത്തുപേരോട് ഇന്ന സമയത്ത് പ്രോഗ്രാം ഉണ്ടെന്നും കാണണമെന്നും വിളിച്ച് പറയും. മാനം മര്യാദക്ക് പ്രവര്‍ത്തിക്കുന്ന കൊള്ളാവുന്ന സംഘടനകളില്‍ സ്ഥാനം കിട്ടാതെ വരുമ്പോള്‍ നാണമില്ലാത്ത കുറെ അവന്മാര്‍ ഓരൊ സംഘടനയുടെ പേരും പറഞ്ഞ പത്താള്‍ടെ മുന്നില്‍ പത്രാസു ചയമാന്‍ വേണ്ടി ഉണ്ടാക്കുന്ന ഇമ്മാതിരി സംഘടനകള്‍ പലതും ചുമ്മാ ഉടായ്പാണെന്നാ കേള്‍വി. പൊട്ടക്കിണറ്റില്‍ പുളവന്‍ മൂര്‍ഖന്‍ എന്നാണല്ലോ?


അതു വിടാം നമ്മള്‍ടെ വിഷയം ഹേമലതയും ഗിന്നസും ഒക്കെ ആണല്ലോ. ഏതെങ്കിലും ഒരു ഹേമലതയോ, കുന്ദലതയോ ഒക്കെ ചുമ്മാ എന്തേലും കാട്ടിക്കൂട്ടിയിട്ട് അതിനൊക്കെ റെക്കോര്‍ഡ് കൊടുത്താല്‍ മേല്പറഞ്ഞ കലാമണ്ഡലം ഹേമലതയ്ക്കല്ല കലാമണ്ടലത്തിനാണ് കുറച്ചില്‍. ഒന്നുമില്ലേലും മോഹിനിയാട്ടം എന്ന കലക്ക് ചില ചിട്ടയും രീതിയും ഒക്കെ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. അതു വച്ചാണ് പലരും നൃത്തം ചെയ്യണതും കുറേ കുട്ടികള്‍ സിലബസ്സിട്ട് ആട്ടം പഠിക്കണതും.  ഇതു ചുമ്മാ നീരുകാലത്ത്  ബന്ധവസ്സായ ആനയെ പോലെ അങ്ങോടും ഇങ്ങോടും ആടണതിനു മോഹിനിയാട്ടം എന്ന് പറഞ്ഞാല്‍ വിവരം ഉള്ള ആരെങ്കിലും അംഗീകരിക്കുമോ? 

കലാമണ്ഡലം ഹൈദ്രോസെന്നോ മറ്റൊ ഉള്ള ഒരു കഥാപാത്രം അന്തരിച്ച ലോഹിതദാസ് രചിച്ച കമലദളം എന്ന ചിത്രത്തില്‍ ഉണ്ട്. മാമുക്കോയ ആണ് ആ കഥാ‍പാത്രത്തെ അവതരിപ്പിക്കണത്. കലാമണ്ഡലത്തിന്റെ ഉമ്മറത്തെ ചായക്കടയില്‍ വര്‍ക്കറായ ഇദ്യം കലാമണ്ടലം ഹൈദ്രോസെന്നാണ് സ്വയം വിശേഷിപ്പിക്കണത്. അങ്ങേരു നൂറു ചായ നിന്ന നില്പില്‍ അടിച്ചാല്‍ അങ്ങേര്‍ക്കും കൊടുക്കുമോ ഈ റിക്കോര്‍ഡ്? അതിനേയും ഈ പത്രക്കാര്‍ “കലാമണ്ടലം ഹൈദ്രോസിനു ഗിന്നസ് റെക്കോര്‍ഡ്” എന്നും പറഞ്ഞ് പ്രധാന്യത്തോടെ പുകഴ്ത്തി എഴുതുമോ? കഷ്ടം.


ആയകാലത്ത് ശ്രമിച്ചിരുന്നേല്‍ സില്‍ക്ക് സ്മിതയ്ക്ക്  ക്യാബറാഡാന്‍സിനു എന്തുമാത്രം ഗിന്നസ് റെക്കോഡ് കിട്ടിയേനെ!! സ്മിതയ്ക്ക് പ്രൊഫഷണലിസം ഉണ്ട്. ചെയ്യണ കലയോട് ആത്മാര്‍ഥതയുണ്ടായിരുന്നു. വാക്കേറിനു ഒന്നേ പറയാനുള്ളൂ. ദയവായി ആ കലാമണ്ടലം എന്ന വാല്‍ (തലയോ) പേരിന്റെ കൂടെ ഉള്ളത് ക്രോപ്പ് ചെയ്തു കളയുക ഗിന്നസ് ഹേമലതാന്ന് പറഞ്ഞാലും വേണ്ടില്ല. കലാമണ്ടലത്തിന്റെ പേരും അതുപോലെ മോഹിനിയാട്ടം തുടര്‍ച്ചയായി 101 മണിക്കൂര്‍ നടത്തീന്നും ഉള്ളതും ഒന്നു തിരുത്തുക. അല്ലേല്‍ സായ്പു വിചാരിക്കും ദ്രവ്യനടിച്ച് നില്‍ക്കാന്‍ കെല്പില്ലതെ ആടിയാടി നടക്കണ ആള്‍ക്കാര്‍ടെ സ്റ്റെപ്സാണീ മോഹിനിയാട്ടം എന്ന്!!

നടത്തറ ശാന്തേച്ചി ഇനി നാലാള്‍ കാണ്‍കെ തുടര്‍ച്ചയായി നാനൂറുപേരുമായി അവരുടേ കലയുമായി ബന്ധപ്പെട്ട് വല്ലതും ചെയ്താ‍ല്‍ അതും റിക്കോര്‍ഡാകുമോ?

Tuesday, September 21, 2010

അണ്ണാച്ചിയുടെ സദാചാര പ്രസംഗം

ആണായാലും പെണ്ണായാലും സില്‍മേന്റെ ഏരിയായില്‍ ആണോ കേരളം വിട്ട് അണ്ണാച്ചി നാട്ടില്‍ എത്തിയാലേ പലരും  രക്ഷപ്പെടൂ. നടികളുടെ കാര്യം ആണെല്‍ പറയുകയും വേണ്ട. പാണ്ടി നാട്ടിലെ കാറ്റടിച്ചാല്‍  പെണ്ണുങ്ങള്‍ക്ക് പിന്നെ പലകാര്യത്തിലും പിടിച്ച് നില്‍ക്കാന്‍ ആകില്ലാന്നാ തോന്നുന്നത്. ഇവിടെ ഉള്ളതു മുഴുവന്‍ മൂടിവച്ച് കുടുമ്പത്തീ പിറന്ന പെണ്ണായി അഭിനയിക്കും, വാളയാര്‍ കടക്കേണ്ട താമസം  ഉടുപുടവ ഊരാവുന്നത്ര ഊരി ഉള്ളത് പരമാവധി പൊക്കിക്കാണിച്ചോ നാനോ ബിക്കിനിയിട്ടോ ഒക്കെ ഓടിനടന്ന് അഭിനയിക്കും. പേരും പ്രശസ്തിയും പണവും പത്രാസും പത്രക്കാരും, പപ്പരാസികളും, പ്രെമക്കാരും ഒക്കെ പിന്നെ പുറകീന്ന് മാറില്ല.

അന്തിക്കാട്ടുകാരന്‍ അങ്കിള്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നയന്‍സ് അഥവാ നയനതാരകം കേരളം വിട്ട് വെളിയില്‍ പോയതോടെ ആണ് പേരും പണവും പ്രശസ്തിയും ഒക്കെ ഇത്രയ്ക്കും ഉണ്ടായത്. ജയറാമേട്ടന്റെ നായികയയി വെറും നാട്ടിന്‍ പുറത്തുകാരിയായി മനസ്സിന്റെ അക്കരയില്‍ അഭിനയിച്ചത് മനസ്സില്‍ നിന്നും മായും മുമ്പേ തമിഴകത്തെക്ക് ചേക്കേറി. പറഞ്ഞു തീര്‍ന്ന നേരം കൊണ്ട് ആളാകെ മാറി. പിന്നെ എത്തിയത് ഐറ്റം ഡാ‍ന്‍സും അന്യായ ഐറ്റം ഡ്രസ്സുമൊക്കെയായി ആള്‍ക്കാരെ ഇളക്കാന്‍ പാകത്തിന്.

ചിമ്പുവുമായി  ചുണ്ടുകൊണ്ട് ചില ചില്ലറ ഐറ്റംസ് ഒക്കെ ചെയ്തു. പടമെടുത്ത് പബ്ലിക്കായി പോസ്റ്റര്‍ പതിച്ചതും പാണ്ടിനാട്ടില്‍ പലയിടത്തും ട്രാഫിക് ബ്ലോക്ക് തന്നെ ഉണ്ടായത്രെ! എങ്ങിനെ ഉണ്ടാകാതിരിക്കും അമ്മാതിരിയല്ലേ ചുണ്ട് കടിച്ചീമ്പണത്. പോസ്റ്റര്‍ കണ്ടോനു കണ്ട്രോള്‍ കളയാതെ കണ്ടോണ്ട് നിക്കാന്‍ തോന്നിയ്ല്ലെങ്കിലേ അല്‍ഭുതമുള്ളൂ. ചുള്ളത്തിയെയും ചിമ്പുവിനെയും ചുറ്റിപറ്റി ചില ഗോസിപ്സ്റ്റ് കോടമ്പാക്കം അങ്ങാടീന്ന് കൊടകര വരെ എത്തി. ഗോസിപ്സിലൊന്നും ചുള്ളത്തി ചമ്മിപ്പോകും എന്ന് കരുതേണ്ട. ചുള്ളന്റെ സ്വന്തം പടത്തില്‍ അറിഞ്ഞ് ആര്‍മാദിച്ച് അഭിനയിച്ചു. കണ്ടവരില്‍ ചിലര്‍ കണ്ണുതള്ളി ഇരുന്നു പാട്ട് സീന്‍ കണ്ടു.

ഇതീടയില്‍ ആള്‍ കോടമ്പാക്കം കടന്ന് ആന്ധ്രയിലേക്കും എത്തി. അവിടേയും ഐറ്റംസ് കാട്ടി, പ്രതിഫലം കോടിയില്‍ ടച്ച് ചെയ്തു പ്രൊഡ്യൂസേഴ്സ് കോള്‍ഷീറ്റിനു കാത്തു നിന്നു. ഇതിനിടയിലും ചിമ്പുവുമായി ഉള്ള ചില പ്രേമത്തിന്റെ പേരും പരദൂഷണവും ചുള്ളത്യാരെ ചുറ്റിപറ്റി ചുറ്റിത്തിരിഞ്ഞു. ഇടയ്ക്കെന്തോ ചില ചില്ലറ വശപിശകുണ്ടായതോണ്ടോ എന്തോ രണ്ടും രണ്ടു വഴിക്കായി. ഒടുവില്‍ ആള്‍ തന്നെ സംഗതി ഡിക്ലയര്‍ ചെയ്തു. ആ പയ്യനുമായി ഇനി ഒരുമിച്ച് ഒരു പരിപാടിയും ഇല്ല. തെറ്റിദ്ധരിക്കല്ലേ അഭിനയം ഇല്ലാന്ന്.

അതൊന്ന് ഒതുങ്ങിയപ്പോള്‍ ആണ് കാതലന്‍ പ്രഭുവുമായി ഒരു കണ്ടുമുട്ടലും കൂട്ടു കൂടലും. പരിചയം പ്രേമത്തിലും ഒടുക്കം പേരു പച്ചകുത്തില്‍ലും എത്തി.

 ഈച്ച് ഫോര്‍ മെയ്ഡ്  അദര്‍ സോറി മൈഡ് ഫോര്‍ ഈച്ച് അദര്‍ എന്നും ഒരാളില്ലാതെ മറ്റൊരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലാന്നും പറഞ്ഞ നടക്കണൂ ഇപ്പോള്‍. ഇരുവരും ഒന്നിക്കുന്നതില്‍ ഇരുവര്‍ക്കും വിരോധമില്ല പക്ഷൈ നാട്ടുകാര്‍ക്കാണ് പ്രശ്നം.

ഇതാണ് അണ്ണാച്ചിമാരുടെ ഒരു കാര്യം. ആളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അമ്പലവും ആദരിക്കലും ഒക്കെയായി അങ്ങ്ട് ആര്‍മാദിക്കും. അതേ ആള്‍ തന്നെ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് പറയേ, പ്രവര്‍ത്തിക്കേ ചെയ്താല്‍ ഉടനെ അവര്‍ അലമ്പുണ്ടാക്കും. ഖുശ്ബു ചേച്ചി/ആന്റിക്ക് അമ്പലം പണിത് അവിടെ പൂജയും പുഷ്പാര്‍ച്ചനും നടത്തിയവരാണ് അണ്ണാച്ചിമാര്‍. പെണ്‍കുട്ടികളുടെ അകത്തുള്ള ചര്‍മ്മത്തെ പറ്റിയു മറ്റും ആന്റി ചില സത്യങ്ങള്‍ ഒക്കെ തുറന്നു പറഞ്ഞു. അതോടെ തീര്‍ന്നു അമ്പലം പണിത് ആരാധിച്ചവര്‍ ഒക്കെ അവര്‍ക്കെതിരെ വാളും വട്ടകയുമായി ചാടി.

ഖുശ്ബുവിനു ശേഷം പിന്നെ അമ്പലത്തിനു ഭാഗ്യം സിദ്ധിച്ചത് നമ്മുടെ നയന്‍സിനായിരുന്നു. നയന്‍സിനു നട്ടെല്ലിത്താത്ത നര്‍ത്തകന്‍ എന്നു വിശേഷണമുള്ള നടനുമായി ചില ചുറ്റിക്കളികള്‍ ഒക്കെ ആയി വിവാഹിതര്‍ ആകാന്‍ പോണൂന്ന് കേട്ടതും അമ്പലക്കമ്മറ്റിക്കാരാണോ അതോ മറ്റു വല്ലവരുമാണോ എന്ന് അറിയില്ല ഇരുവരേയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നു. പത്രങ്ങള്‍ അതൊക്കെ എടുത്ത് അച്ചടിമഷിയും പുരട്ടി പുറത്തിറക്കുന്നു ചാനലുകാരും മോശമാക്കിയില്ല.

നടത്തറ ശാന്തേച്ചി, കൂന്നമ്മാവ് കമലാക്ഷി, ജമീലാന്റി ഇവരൊക്കെ ചാരിത്രപ്രസംഗം നടത്തിയാല്‍ അത് കേട്ടിരിക്കുവാന്‍ ഒരു അന്തസ്സും ആഭിജാത്യവും ഉണ്ട്. എന്നാല്‍ മൂന്നും നാലും ചിന്നവീടുള്ള, അമ്മാതിരി റ്റീംസ് ഒക്കെ ആരാധ്യരും ആയ ഒരു നാട്ടിലെ ആള്‍ക്കാര്‍ ഇമ്മാതിരി കാര്യങ്ങളില്‍ കടും പിടുത്തം നടത്തിയാല്‍ എന്തു ചെയ്യും? ചിന്നവീടും അതിലെ മക്കളും തമിഴ്നാട്ടില്‍ അത്രവല്ല അപരാധം ഒന്നുമല്ല.  അധികാര സോപാനത്തില്‍ അമര്‍ന്നിരിക്കുന്ന ആര്‍ക്കൊക്കെ ഇമ്മാതിരി ചിന്നവീടിരിക്കുന്നു. അതില്‍ ചിലര്‍ക്കൊക്കെ ഇപ്പോള്‍ തലവേദന ഇമ്മാതിരി സന്താനങ്ങളും ആ‍ണെന്ന് കേള്‍ക്കുന്നു. എന്നിട്ടാണ് ഇപ്പോള്‍ നമ്മുടെ നയന്‍സിന്റെ കാര്യത്തില്‍ അവിടെ ഒരു അലമ്പും കച്ചറയും ഒക്കെ.കഷ്ടം!!

ഒന്നുമില്ലേലും അറിഞ്ഞ് ആരാധിച്ചതല്ലെ ആനിലക്ക് അവരുടെ വിവാഹം ഒരു ആഘോഷമാക്കി നടത്തിക്കൊടുക്കൂ അണ്ണാച്ചി സുഹൃത്തുക്കളേ. കല്യാണം കഴിച്ചാല്‍ പിന്നെ കാര്യമായി ഒന്നും കാണിക്കില്ല്ലാന്ന് തെറ്റിദ്ധരിച്ചാണോ ഈ കലിപ്പൊക്കെ എന്ന് വാക്കേരിനു സംശയം. ഡൊണ്ട് വറി.... ഇമ്മള്‍ എത്ര കല്യാണം കണ്ടതാ... ഏത്!!

നമ്മുടെ നാട്ടിലേക്ക്  നാരങ്ങമുതല്‍ നവസാരം വരെ ഇപ്പോള്‍ തമിഴ് നാട്ടിന്നു വരുമ്പോള്‍ കേരളത്തീന്ന് ആകെ അങ്ങോട്ട് കയറ്റിയക്കുന്ന പ്രധാന സംഗതി നടികള്‍ മാത്രമാണെന്നാ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നേ. അഥവാ ഒരു നയന്തര പോയാല്‍ ഒമ്പതെണ്ണം വേറെ വരില്ലേ? ഡോണ്ട് വറീന്ന്...താറാവും കുഞ്ഞുങ്ങളെ നീന്തല്‍ പടിപ്പിക്കണ്ട വല്ല കാര്യവും ഉണ്ടോ.

Wednesday, September 15, 2010

സ്രാങ്കും ബച്ചനും കൊച്ചനും പിന്നെ ശശിയും


അവാര്‍ഡെന്നാല്‍ അത്യാവശ്യം ആളും അര്‍ഥവും ഉള്ളോര്‍ക്കാണെന്ന ഒരു ധരണയുണ്ട്. ധാരണയെ അരക്കിട്ടോ അരക്കെട്ടിട്ടോ ഉറപ്പിക്കുവാന്‍ പോന്ന പലതും ഇടയ്ക്കിടെ പറഞ്ഞു കേള്‍ക്കാറുമുണ്ട്. ദാണ്ടെ ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ ദേശീയ ചലച്ചിത്ര അവാര്‍ഡ് തന്നെ ഒന്ന് നോക്കിയേ. എന്തൊക്കെയോ വാസനിക്കുന്നില്ലേ?

മുഖത്ത് ഭാവാഭിനയവും ആവോളം നിറച്ച് നമ്മുടെ മമ്മൂക്കാ നിറഞ്ഞാടിയ പടങ്ങളും അതിലെ വേഷങ്ങളും പലതുണ്ട്. കുട്ടിസ്രാങ്കില്‍ മൂന്ന് വേഷം, പാലേരിയില്‍ രണ്ട്/മൂന്ന്. മേക്കപ്പിടാതെ ഒരുവനും അഭിനയിക്കാറില്ല എന്നാല്‍ നടന്‍ മേക്കപ്പ് മാത്രമായി മോന്തേമ്മല്‍ യാതൊരു ഭാവവും ഇല്ലാതെ ഒരു പാവയായാലോ? പാവനാടകത്തിനു അല്ലല്ലോ അവാര്‍ഡ്. അല്ലെങ്കില്‍ പിന്നെ മികച്ച ലാറ്റക്സ് ഫേസ് നടനുള്ള പുരസ്കാരം ആണേല്‍ തീര്‍ച്ചയായും ആ ബുഡ്ഡക്ക് കൊടുക്കാം. ബച്ചനാണോ കൊച്ചനായി അഭിനയിച്ചതെന്ന് ചില അണ്ണന്മാര്‍ സംശയം പറഞ്ഞുതുടങ്ങി. രമേഷ് സിപ്പിയുടെ പഴയകാല ചിത്രങ്ങളിലെ നായകനായിരുന്നു ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ പാ‍യിലെ നായകന്‍ ബച്ചേട്ടന്‍!!

ഷാജിയേട്ടന്റെ പടത്തിനു അവാര്‍ഡ് കൊടുത്തതില്‍ എന്തോ പാരാതിയും പന്തികേടും ഉണ്ടോന്ന് അറിയില്ല. ഒന്നരപ്പെണ്ണും രണ്ടേമുക്കാല്‍ ആ‍ണും എന്നൊക്കെ പറഞ്ഞ് പഴമ്പുരാണങ്ങള്‍ പലതും പടച്ചിറക്കാറുള്ള പാവം ഗോവാലേട്ടനു ഒന്നും തരായില്ലാന്ന് തോന്നണൂ. ഭൂമിമലയാളത്തിലെ ഒരുമാതിരി പെട്ട ചലച്ചിത്ര അവാര്‍ഡ് ചര്‍ച്ചകള്‍ക്കും ചൂട് പകരാറുള്ള ചന്ദ്രേട്ടനും വെറും കയ്യായിട്ടാണോ ഇരിപ്പ്. അതോ ഇവര്‍ടെ പടം ഒന്നും ഉണ്ടായില്ലെ? മേക്കപ്പ്മാന്റെ അവാര്‍ഡ് കുട്ടിസ്രാങ്കിനു കൊടുത്തത് ഒട്ടും ശരിയായില്ല. പായ്ക്ക് നല്‍കേണ്ടതയിരുന്നു, അമ്മാതിരി പണിയാണ് ആ ചുള്ളന്‍ ചെയ്തിരിക്കുന്നേ.
എന്തായാലും ഇവര്‍ മിണ്ടാതിരിപ്പാണേലും ബച്ചേട്ടന്റെ കൊച്ചന്‍ വേഷത്തിനു അവാര്‍ഡ് കൊടുത്തതും അതില്‍ തന്റെ  അതൃപ്തി അറിയിച്ചുകൊണ്ട് രണ്‍ജിത്തേട്ടന്‍ പഴയ മംഗലശ്ശേരി ശൈലിയില്‍ ഇറങ്ങി. ഇറങ്ങിയപാടെ നാലഞ്ച് ഡയലോഗ് പൂശി. മോത്ത് ലാറ്റക്സ് ഒട്ടിച്ചാല്‍ തന്റെ പ്രാഞ്ച്യേട്ടനില്‍ അഭിനയിച്ച ശശി കോഴിക്കോടിനും ബച്ചനെപോലെ അഭിനയിക്കുവാന്‍ ആകും. അപ്പോള്‍ ശശിയാരായി? മോന്തായം തിരിച്ചറിയാത്ത മേക്കപ്പില്ലാതെ  അഭിനയിക്കാന്‍ ശശിയെ കൊള്ളില്ലെന്നാണോ? ശശി അത്രയ്ക്ക് മോശക്കാരന്‍ ആണോ? എന്തായാലും രണ്‍ജിത്തേട്ടന്‍ പറഞ്ഞത് നേരാണ് നാളെ മേലാകെ കറുത്ത തുണി മൂടി ഒരുത്തി എന്തെലും ഒക്കെ കാണിച്ചാല്‍ അവള്‍ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് കൊടുക്കോ ഇവര്‍?

ശബ്ദം മിക്സ് ചെയ്തതില്‍ എന്തോ കൊഴപ്പം ഉണ്ടെന്ന് പറഞ്ഞാണ് കേരളത്തിലെ ജൂറി റസൂലിക്കാക്ക് സംസ്ഥാന അവാര്‍ഡ്  കൊടുക്കാതിരിന്നത്. ദണ്ടെ കേന്ദ്രത്തിലെ സാറന്മാര്‍ പറയുന്നു പഴശ്ശിരജയിലെ ശബ്ദം ഇക്ക നല്ല ജോറായി മിക്സിങ്ങ് ചെയ്തിരിക്കണൂന്ന്. അപ്പോ അവടെ ചെന്നപ്പോള്‍ മിക്സ് മാറ്റിയോ? അതോ കേരളത്തിലേയോ കേന്ദ്രത്തിലേയോ പൊളിറ്റിക്കല്‍ മിസ്കിങ്ങിനെ പ്രൊബ്ലം ആണോ? ദ്രവ്യേട്ടന്റെ മിസ്കിങ്ങ് പോലെ ആണോ ഈ മിക്സിങ്ങും?
 പാലേരിയിലെ അഭിനയത്തിനു ചിരുത ചേച്ചിക്ക് ഒരു അവാര്‍ഡ് കൊടുക്കാഞ്ഞത് മോശമായി. തകര്‍ത്ത് അഭിനയിച്ചില്ലേ ശ്വേതാന്റി എന്നിട്ടും സഹനടിയ്ക്കുള്ള അവാര്‍ഡ് ആ പായിലെ പെണ്ണിനു കൊടുത്തു. ഹും ഒരു നാട്ടുവേശ്യയുടെ വേഷം ഇത്രയും നന്നായി ക്യാമറയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ഇപ്പോളുള്ള എവളുമാരില്‍ ഏതേലും ഒരുത്തിക് കഴിയോ? പൊറകില്‍ പലരും ഇതിലും നന്നായി അഭിനയിക്കും എന്ന് വാക്കേറിനു ഊഹിക്കാം, പുറകില്‍ അല്ലല്ലോ മുമ്പില്‍ അല്ലേ കാര്യം. ഏത്?

എന്തായാലും ആകെ മാറ്റങ്ങള്‍ നടക്കണൂന്ന് പറഞ്ഞ അണ്ണാച്ചിനാട്ടിലെ പടങ്ങള്‍ക്ക് കാര്യമായി ഒന്നും തടഞ്ഞില്ല കേട്ടോ. കോണ്‍ഗ്രസ്സാണ് കേന്ദ്രം ഭരിക്കണതെങ്കിലും ഒരുമതിരി അവാര്‍ഡൊക്കെ കേരളത്തിനും ബംഗാളിനും കൊടുത്തു. ഇക്കാര്യത്തില്‍ കേന്ദ്രാവഗണന ഒട്ടും ഇല്ല. ഇതിന്റെ പേരില്‍ അണ്ണാച്ചിമാര്‍ കേരളത്തിലെക്കുള്ള പച്ചക്കറിയും പാലും ഇറച്ചിയും തടയാഞ്ഞാല്‍ മതി. പട്ടിണീയായിപ്പോകും.

Sunday, September 12, 2010

ഹാക്കു ചെയ്തു തോല്പിക്കാന്‍ ആകില്ല മക്കളേ ആകില്ല...

പോസ്റ്റര്‍ കീറിയും പടത്തിനു കൂക്കിവിളിച്ചും ഒക്കെ ആയിരുന്നു പണ്ട് അസൂയക്കാരും അലവലാതികളും ചെലപ്പോ കാശുകൊടുത്ത് പടത്തിനു കയറി ഒരു നിലക്കും സഹിക്കാന്‍ പറ്റാത്ത പ്രേക്ഷകന്‍ ഇറങ്ങിപോകുകയും ചെയ്യും. എന്നാല്‍ അതൊക്കെ കടന്നു ഇപ്പോ‍ള്‍ കളി ഇന്റര്‍ നെറ്റിലായി. അല്ലേലും അറിവുള്ള ആള്‍ക്കാര്‍ പറയാറുണ്ട് ഭാവിയുദ്ധങ്ങള്‍ നെറ്റു വഴിയാന്ന്. ദാണ്ടെ അതിന്റെ ആദ്യ സൂചന കണ്ടു. ഒരു കൂട്ടര്‍ കൈവെട്ടിലൂടെ നല്‍കിയ സൂചനപോലെ ദേ മമ്മൂട്ടി.കോം വെബ് സൈറ്റിനിട്ടു പണിതു. ചിമിട്ട് പണി.

സൌധിക്കാരന്‍ കേറി ഹാക്ക് ചെയ്തൂന്നാണ് അതില്‍ ഇപ്പോള്‍ കാണുന്നത്. ചുമ്മാ സൌധിക്കാരന്‍ എന്നൊക്കെ ഒരു ആര്‍ഭാടത്തിനു പറയുന്നതാകാം. പിന്നെ സൌധിക്കാരനു ഇതല്ലേ പണി. മമ്മൂട്ടിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യല്‍. ഇതേതേലും അലവലാതി ചെയ്തിട്ട് അവരുടെ തലയില്‍ വെച്ചു കെട്ടണതാകും. പാവം സൌധിക്കാരന്‍ ചേട്ടന്മാര്‍ അവര്‍ ഇതൊന്നും അറിഞ്ഞിട്ടേ ഉണ്ടാകില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കീ മലയാള സിനിമ എന്ന ഒരു സംഗതിയെ പറ്റിയോ പ്രാഞ്ച്യേട്ടന്‍ എന്ന പുതിയ സിനിമയില്‍ അഭിനയിച്ച് ഒന്നുകൂടെ ഷൈന്‍ ചെയ്ത മമ്മൂട്ടിയെ പറ്റിയോ ആര്‍ക്കറിയാന്‍.
 പ്രാഞ്ച്യേട്ടന്‍ കസറീട്ടുണ്ട്. അതിന്റെ വിജയം കണ്ട് മമ്മുക്കാന്റെ പെര്‍ഫോര്‍മെന്‍സ് കണ്ട് അസൂയ പൂ‍ണ്ട വല്ല ടീമും കൊട്ടേഷന്‍ കൊടുത്ത് പണിതതാണോന്ന് വാക്കേറിനു സംശയം ഇല്ലാതില്ല. മോനേ വേണ്ടാട്ടാ....അര്യങ്ങാടീല്‍ അരിപ്രാഞ്ചീരെ അടുത്ത് ആണോ അരീടെ അട്ടിമറിക്ക് നോക്കുകൂലി വാങ്ങാന്‍ വരണേ? പോടാ പോയി വല്ല തടിയന്‍ താരത്തോടും കളിക്കടാ ഗഡ്യോളേ....പ്രഞ്ചി കാലുമടക്കി ഒരു വെളക്കാ വെളക്കീണ്ടെങ്കുണ്ടല്ലോ..

തീയേറ്ററില്‍ പടം കളിക്കുമ്പോല്‍ ഞാന്‍ ഡാ‍ന്‍സ് ചെയ്തതിനു അവര്‍ കൂകി തോല്പിച്ചു. പിന്നെ മര്യാദക്ക് പടത്തിനു തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനും അറിയാത്ത ചിലര്‍ തോല്പിച്ചു.
 സൈറ്റ് ഹാക്കു ചെയ്യാനേ അവര്‍ക്ക് കഴിയൂ. അല്ലാണ്ടെ മമ്മൂട്ടിയെ തോല്പിക്കാന്‍ ആകില്ല മക്കളേ ആകില്ല.

അഭിനവ കംസന്‍സ്


കൈമഴുകൊണ്ട് കഴുത്തുവെട്ടുന്ന പരശുരാംജിക്ക് മാത്രമല്ല കുട്യോളെ കല്ലിലടിച്ചു കൊല്ലുന്ന കംസനങ്കിളിനും കേരളത്തില്‍ ആരാധകര്‍ ഉണ്ടെന്ന് ദാണ്ടെ ഇപ്പോള്‍ മനസ്സിലായില്ലേ?
ഹോ നിങ്ങള്‍ക്ക് മനസ്സിലായില്ല ഇമ്മടെ കംസസേട്ടന്‍ ഫ്രം ദ്വാരക. പഴയ ദ്വാരകാധിപതി കംസേട്ടന്റെ കഥ കെട്ടിട്ടില്ലേ?  ദേവകി പെങ്ങള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അങ്ങേരുടെ കാലനാകും എന്ന് ഒരു പ്രവചനം ഉണ്ടായതും ചുള്ളന്‍ അങ്കലാപ്പിലായി. സംഗതി എട്ടാം പുത്രന്‍ തന്റെ തലതെറിപ്പിക്കും എന്നാണ് പ്രവചനമാണെങ്കിലും ഇനി നമ്പര്‍ തെറ്റണ്ടാന്ന് കരുതി കയ്യോടെ പിടിച്ച് അളിയനേം പെങ്ങളേം അകത്തിട്ടു. റിസ്കെടുക്കാന്‍ പറ്റിയ സംഗതിയല്ലല്ലോ..ഒരു ചെറിയ എണ്ണപ്പിശകുണ്ടായാല്‍ പോണത് സ്വന്തം തലയാണ് ഏത്. നമ്പര്‍ എട്ടുവരെ ചുള്ളന്‍ ഓരോ കുട്യോളെ കാലില്‍ പിടിച്ച് കാര്‍ത്യാനേച്ചി മുണ്ടലക്കണ പോലെ കല്ലില്‍ അടിച്ച് കൊന്നു. എട്ടാം കുട്ടിയെ കയ്യിലെടുത്ത് നോക്കിയപ്പോള്‍ അതൊരു പെണ്‍കുഞ്ഞ്. കഷ്ടകാലം നേരത്ത് കയര്‍ പാമ്പാവണ്ടാന്ന് കരുതി അമ്മാന്‍ കുട്യേ എടുത്ത് വീശീതും സ്ലിപ്പായി മൊതല് കയ്യീന്ന് പോയി. അന്തംവിട്ട് നിക്കുമ്പോള്‍ ക്ടാവ് വായുവില്‍ നിന്നുകൊണ്ട് ഒറ്റ പറച്ചിലാ.

“ഗഡ്യേ നിന്റെ കാലന്‍ ഭൂവിയില്‍ അവതരിച്ചിട്ടുണ്ട് ടൈം ആകുമ്പോള്‍ നേരിട്ട് വന്ന് പൂശുംട്ടാന്ന്...”
കഴിഞ്ഞ ദിവസം ഇമ്മാതിരി ഒരു പ്രവചനം ഇമ്മടെ കേരളനാട്ടിലും ഉണ്ടായി. പുന്നപ്രയില്ലേ പുന്നപ്ര അവിടെ....

അതേന്ന് അയ്യപ്പ ബൈജൂന്റെ-പ്രശാന്ത് പുന്ന്പ്രയുടെ- നാട് തന്നെ.... ദേവാസുരത്തീ പറയണ പോലെ കായംകുളത്ത് രാജാവും കൊട്ടാരോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കൊച്ചുണ്ണീടെ പേരില്‍ അറിയപ്പെടാനായോഗം..ഈ കായം കുളത്തിന്റെ പോലെ ആണ് പുന്നപ്രയുടെ കാര്യോം. പഴയ് കമ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോളും ചോരതിളക്കും പുന്നപ്രയെന്ന് കേട്ടാ‍ല്‍. ബ്രിട്ടീഷുകാരുടെ തോക്കിനെ  വാരിക്കുന്തം ഒക്കെ എടുത്ത് സഖാക്കള്‍ പോരാടി രക്തസാക്ഷികളായ മണ്ണ്‌. കൂട്ടത്തില്‍ ഉള്ളവരെ വാരിക്കുന്തം കൊടുത്ത് തോക്കിനു മുമ്പില്‍ വിട്ട്  ചില കരിങ്കാലി സഖാക്കള്‍ ഗ്യാപ്പില്‍ കിണറ്റില്‍ ഇറങ്ങിയും പൊന്തയ്ക്കുള്ളില്‍ ഒളിച്ചും രക്ഷപ്പെട്ട മണ്ണ്‌....പറഞ്ഞിട്ടേന്താ അയ്യപ്പ ബൈജു എന്ന ഒരു “കുടിയന്റെ” പേരിലാ ഇപ്പോള്‍ പ്രസിദ്ധി.
ആ പുന്നപ്രയില്‍ ഒരു ക്ടാവ് ജനിച്ചു. ജനിച്ചപ്പോളേ ക്ടാവിന്റെ വായില്‍ രണ്ടു പല്ല്.!!
ജനിച്ച ഉടനെ പല്ലുമുളച്ച പയ്യന്റെ  ഭാവി അറിയാന്‍ പിതാജി ജ്യോത്സ്യനെ സമീപിക്കുന്നു...പ്രശ്നം വച്ചതും ജ്യോത്സ്യന്‍ പ്രശ്നം തുറന്നങ്ട് പറയാന്‍ ആദ്യം ഒരു മടി.....ന്താച്ചാല്‍ പറഞ്ഞോളൂന്ന് പിതാജി...
പ്രശ്നക്കാരന്‍ ക്ടാവിന്റെ പിതാജിയോട് ഇപ്രകാരം ഉരചെയ്തു.....ക്ടാവ് തന്തക്ക് ദോഷകാരകനാകന്‍ വഴിയുണ്ട്...കരുതിയിരുന്നോ....
കേട്ടാല്‍ ആരും ഒന്ന് നെടുങ്ങും...കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കി അവസാനം അവനവനു പാരയായാല്‍ ?
പേടിക്കെണ്ട ഇതൊക്കെ ഓവര്‍കം ചെയ്യാന്‍ ചില പൂജയൊക്കെയുണ്ടെന്നേ....
എന്നാല്‍ പിന്നെ അതങ്ങ്ട് ചെയ്യന്നെ...
പൂജയും മന്ത്രവും ഒക്കെ മുറപോലെ നടന്നു...

അതും കഴിഞ്ഞ് അല്പം ദ്രവ്യന്‍ അടിച്ചപ്പോള്‍ ചുള്ളന്റെ ചിന്തയും ബുദ്ധിയും ബോധവും ഉണര്‍ന്നു. അല്ല ഇനിയിപ്പോള്‍ മന്ത്രവാദത്തില്‍ എന്തേലും ബലക്ഷയം ഉണ്ടായാല്‍ സംഗതി പൊല്ലാപ്പാകില്ലേ?
ചിന്ത ആ റൂട്ടില്‍ നൂറേ നൂറില്‍ പിടിപ്പിച്ചു. ബന്ദു ദിവസത്തെ തമിഴ്നാട്ടിലെ നാഷ്ണല്‍ ഹൈവേ പോലെ ഓട്ടോര്‍ഷക്കാരുടേം ബൈക്കുകാരുടേം ഒന്നും ശല്യമില്ല..ക്ലീന്‍ റോഡ്.
ചിന്തയുടെ സ്പീഡ് കൂടിയ ചുള്ളന്‍  കൂടുതല്‍ കണ്‍ഫൂഷ്യനായി.....ഹൈവേ വിട്ടു ചിന്ത കാടും മലയും കയറി...ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി...
ക്ടാവിനെ അങ്ട് ഫിനിഷ് ചെയ്യുക....
ശുഭസ്യ ശീഘ്രം എന്നാണല്ലോ...

ഒട്ടും അമാന്തണ്ടായില്ല  കംസന്‍‌ജിയുടെ സ്റ്റൈലില്‍ നിലത്തടിച്ചു അവസാനിപ്പിച്ചു.
ആ പ്രശ്നം അവസാനിച്ചപ്പോളാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതകണ്ട് ചുള്ളനെ പോലീസ് പോക്കി. ജ്യോത്സ്യന്‍ ഇക്കാര്യം പ്രവചിച്ചിട്ടുണ്ടാകില്ലേ? ആ ആര്‍ക്കറിയാം എന്തായാലും ചുള്ളമണിയിപ്പോള്‍ പുലിവാലു പിടിച്ചു..ഇനി അഴിപിടിക്കും. ഒന്നു ഒഴിവാക്കിയതോടെ വേറെ ഒന്ന്...കുറച്ചു കാലത്തേക്ക് പ്രശ്നം തന്നെ!
കോടതീ ഹാജരാക്കുമ്പോള്‍ തലകറങ്ങി വീഴാനും, പ്രഷറും പ്രമേഹവും പനിയും ഉണാകാനും ഈ ഗഡി തീവ്രവാദക്കേസിലെ പ്രതിയൊന്നും അല്ലല്ലോ. അതോണ്ടെ മിക്കവാറും കഷ്ടപ്പെടേണ്ടി വരും!
ക്ടാവ് എന്നത് തൃശ്ശൂര്‍ക്കാര്‍ടെ ഭാഷയില്‍ കുട്ടി എന്നാണ് അര്‍ഥം..

Thursday, September 9, 2010

ദ്രവ്യേട്ടനെ ക്രൂശിക്കല്ലേ

ഒന്നുരണ്ടു ദിവസം കൊണ്ട് ദ്രവ്യാരിഷ്ടം അടിച്ച് യമപുരിക്ക് സ്കൂട്ടായത് 26 പേര്‍. അവിടാവിടെ ആള്‍ക്കാര്‍ മരിച്ചു കിടക്കണ സീന്‍ ടി.വിയില്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നത് ചേറില്‍ മീന്‍ ചത്തുപൊന്തണതാണ്. ദ്രവ്യട്ടന്‍ ഇന്നലെ വരെ കുടിയന്മാര്‍ക്കും ഏമാന്മാര്‍ക്കും പാര്‍ടിക്കാരുക്കും മറ്റു ചിലര്‍ക്കും ദിവ്യനാ‍യിരുന്നേല്‍ ഇന്നിപ്പോള്‍ മാലോകര്‍ക്കൊക്കെ മുമ്പില്‍ എന്തോ വല്യ അപരാധിയായി മാറിയിരിക്കുന്നു. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇമ്മാതിരി ഏര്‍പ്പാട് കൊണ്ടു നടക്കാന്‍ പറ്റുമോ? ഇല്ല. അപ്പോള്‍ വേണ്ടപ്പെട്ടവരുടെ സഹായം അതിനു ഉണ്ടാകും. തീര്‍ച്ചയായും ആ സഹായത്തിനു സംഭാവന(ലോട്ടറി ഭാഷയില്‍ ബോണ്ട്..ബോണ്ട്), കൈക്കൂലി ( ഉദ്യോഗസ്ഥ ഭാഷയില്‍ കുറി..കുറി) കള്ള്, പെണ്ണ്‌, പറമ്പ് തുടങ്ങി പല രൂപത്തില്‍ പ്രത്യുപകാരം ചെയ്തുകാണും. എന്നിട്ടിപ്പോ ഒരാപത്തുവന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരൊക്കെ കൂടെ അങ്ങേരെ ഒറ്റയ്ക്ക് കുരിശിലടിക്കുന്നു. നന്ദിയില്ലാത്തവന്മാര്‍.

ഇന്നലെ വരെ കൂട്ടുകൂടിയും കൂട്ടാന്‍ കൂട്ടിയും കള്ളുകുടിച്ച ഷാപ്പിനെ യാതൊരു ദയവും ഇല്ലാതെ അടിച്ചു തകര്‍ത്തു. ഷാപ്പ്  എന്ത് അപരാധമാ ചെയ്തേ? ഇന്നേ വരെ ഷാപ്പ് ആള്‍ക്കാര്‍ടെ അടുത്തെക്ക് ചെന്നിട്ടുണ്ടോ അകത്തു കയറി നാലു കുപ്പി വാങ്ങി അടിക്കാന്‍ പറഞ്ഞിട്ട്? ഇല്ല മറിച്ച് ആള്‍ക്കാര്‍ ഷാപ്പിനെ തേടി ചെല്ലുകയല്ലേ ഉണ്ടയേ? ആ ഷാപ്പിനെ ആണ് ഒരു കുറ്റവാളിയെ പോലെ അടിച്ചു തകര്‍ത്ത് തരിപ്പണമാക്കിയത്. പരീക്ഷക്ക് തോറ്റാല്‍ ഉസ്കൂള്‍ തല്ലിപ്പൊളിക്കണ പോലെ ഉള്ള ഒരു എടപാട് അല്ലേ ഇത്?

ഇനി ദ്രവ്യേട്ടന്റെ കാര്യത്തിലേക്ക് വീണ്ടും വരാം.

ഇന്നിപ്പോള്‍ മാധ്യമങ്ങള്‍ ഒരു കൊടും കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്ന ദ്രവ്യേട്ടന്‍ എന്തൊക്കെ ഉപകാരം ചെയ്തിട്ടുണ്ട്?  ഒന്നാലോചിച്ച് നോക്ക് അങ്ങേരുടെ പിഴ കൊണ്ട് എന്തൊക്കെ ഉപകാരമാ ഉണ്ടായേന്ന്. മദനി അകത്തായതോടെ മാദ്യമങ്ങള്‍ക്ക് വല്യൊരു വാര്‍ത്താ സ്കൂപ്പ് പെട്ടെന്ന് ഇല്ല്യാണ്ടായി. പിന്നെ ലോട്ടറി വിവാദവും വെല്ലുവിളിയും വന്നു. സത്യത്തില്‍ പ്രതിപക്ഷത്തെ ദ്രവ്യേട്ടന്‍ വല്യ ഒരു നാണക്കേടില്‍ നിന്നും രക്ഷിക്കുകയല്ലേ ചെയതത്?  തോമാസദ്യേഹത്തിന്റെ ലോട്ടറി സംവാദത്തിനുള്ള വെല്ലുവിളികേട്ട് നാലാളുകാണ്‍കേ സംവാദത്തിനു വന്നിരുന്നേല്‍ ഹോ കഷ്ടം. പഞ്ചാബി ഹൌസ് സിനിമയില്‍ ബോട്ട് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ഗുസ്തിപിടിക്കാന്‍ നിന്ന കൊച്ചിന്‍ ഹനീഫയുടേയും ഹരിശ്രീ അശോകന്റേം കഥാപാത്രങ്ങളുടെ സ്ഥിതി ചുമ്മാ ഓര്‍ത്തുപോകുന്നു.

എം.എല്‍.എ വരെ കള്ളുകച്ചവടം നടാത്തണ നാടാണിത് എന്നിട്ട് പ്രതിപക്ഷത്തിന്റേം ഭരണപക്ഷത്തിന്റേയും വര്‍ത്താനം കേട്ടാ‍ല്‍ തോന്നും വ്യാജന്റെ കാര്യം അവര്‍ ആദ്യായാ കേക്കണേന്ന്. ഇവരുടെ ഒക്കെ ഒത്താശയില്ലാതെ ഒരു പെട്ടിക്കട പോലും നടത്തുവാന്‍ പറ്റാത്ത നാട്ടില്‍ ഇത്രയും വിപുലമായി വ്യാജന്റെ ഏര്‍പ്പാട് നടത്തീന്ന് ആരു വിശ്വസിക്കും? ഇവരുടെ ഒക്കെ പാര്‍ടി ഓഫീസിലെക്കും പോക്കറ്റിലേക്കും ദ്രവ്യന്‍ ദ്രവരൂപത്തില്‍ വിറ്റു പകരം പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും മണി രൂപത്തില്‍ വാങ്ങുന്നതിന്റെ വിഹിതം എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ട് കഴിഞ്ഞ ദിവസം എന്തായിരുന്നു മന്ത്രീടെ കോലം കത്തിക്കലും കള്ളുഷാപ്പിലേക്ക് കൊടിമരജാഥയും ഒക്കെ. അവിടെ കണ്ട കൊടികളില്‍ പലതും ചിലപ്പോള്‍ ദ്രവ്യേട്ടന്റെ പോക്കറ്റിലെ കാശുകൊടുത്തു വേടിച്ചതാവാം. എം.എല്‍.എ മുതല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് വരെ ഉള്ളവര്‍ അങ്ങേരുടെ കയ്യീന്നു ഫണ്ട് വാങ്ങീട്ടുണ്ടാകില്ലേ? വരണ തിരഞ്ഞെടുപ്പില്‍  ഫണ്ടുമായി നീണ്ടുവരണ ദ്രവ്യേട്ടന്റെ കയ്യ് സ്വപ്നം കണ്ടിട്ടുണ്ടാകില്ലേ? എന്തായാലും പഴയ മണിച്ചന്റെ അനുഭവം നമുക്കുണ്ട്. അങ്ങേരും ഇതുപോലെ പലരേയും കയ്യയച്ചു സഹായിച്ചതാണ് പക്ഷെ ഒരു ആപത്തുവന്നപ്പോള്‍ ഒരുത്തനും കൂടെ ഉണ്ടായില്ലെ അവനവന്‍ തന്നെ വിലപ്പെട്ട പത്തുകൊല്ലം  ജയിലില്‍ കിടന്നു. വാക്കേറിനു ഒറ്റ പ്രാഥനയേ ഉള്ളൂ ദ്രവ്യേട്ടനും അതേ ഗതി വരുത്തരുതേ ഈശ്വരന്മാരേ അങ്ങേരെവെറുതെ വിടണേ!!


എങ്ങിനെ വ്യാജന്‍ ഉണ്ടാക്കാം

 കൊക്കോ കോള പെപ്സി തുടങ്ങിയ സംഗതികളുടെ പോലെ തന്നെ വല്യ സീക്രട്ടായിരുന്നു കള്ളിന്റേയും കൂട്ട്. ഇതുവരെ ഇതിന്റെ റസീപ്പി ഒരു സീക്രട്ടായിരുന്നേല്‍ ഇന്നിതാ കൊച്ചു കുട്യോള്‍ക്ക് വരെ അറിയാം എന്നായി. കള്ളിന്റെ ഷ്ഫുമാരും സൂപ്പര്‍ കെമിസ്റ്റുകളും ഒക്കെ ആയിരുന്നവര്‍ വെറും ഇസ്പേഡ് ഏഴാം കൂലിയായി. “ലൈവായിട്ടല്ലേ“ കള്ളുമിക്സിങ്ങ് കാണിച്ചത്.ചാനലുകാര്‍ കള്ളിന്റെ “മിക്സിങ്ങ്” ഷോ അതും വടക്കനും തെക്കനും വെവ്വേറെയായി. മൈദ മുതല്‍ വൈറ്റ് സിമെന്റ്,ഷമ്പൂ കെമിക്കല്‍ വരെ ഉള്ള അസംസ്കൃത വസ്തുക്കളാണ് കള്ളിലെ ചേരുവയെന്ന് അവര്‍ പറയുന്നു.

2000 ലിറ്റര്‍ വ്യാജന്‍ എങ്ങിനെ തയ്യാറാക്കാം എന്നായിരുന്നു ആദ്യത്തെ സംഭവം
1800 ലിറ്റര്‍ വെള്ളം
 സിലോണ്‍ പേസ്റ്റ്
കലര്‍പ്പില്ലാത്ത ശുദ്ധമായ സ്പിരിറ്റ് 
ഡയസേ പാം- ആവശ്യത്തിന്
പഴങ്കള്ള്
പഞ്ചസാര-20 കിലോ ഇതുപോലെ ഡീറ്റേലായിട്ട് ചാനലില്‍ മുഖം കാണിക്കാതെ അവര്‍ ഓരോന്ന് പറയുന്നു. ചിലര്‍ കള്ള് തീരെ ഉപയോഗിക്കില്ല. അതു തെക്കന്‍ സ്റ്റൈല്‍. പകരം വൈറ്റ് സിമെന്റും, പൈനാപ്പിള്‍ എസ്സന്‍സും ഒക്കെയാണ്.  കുറച്ചു ദിവസത്തെക്ക് കള്ളുഷാപ്പുകള്‍ പേരിനു അടച്ചിടും അന്വേഷണം ബഹളം തിക്കും തിരക്ക് ഇതിനിടയില്‍ കള്ളുകുടി നടക്കില്ലാന്നു കരുതി വിഷമിച്ചവര്‍ക്ക് ഇനി ആശ്വാ‍സമായി സീക്രട്ട് ചാനലില്‍ പലതവണ കാണിച്ചു. ഇനി യൂറ്റൂബിലും വരുമായിരിക്കും. എന്തായാലും റസീപ്പി കുറിച്ചെടുത്തവര്‍ക്ക് ഇനി സ്വന്തമായി ഉണ്ടാക്കി കുടിക്കാം...തലയില്‍ മൂണ്ടിട്ട് ഷാപ്പില്‍ പോണ്ടകാര്യം ഇല്ലാന്ന് ചുരുക്കം...



Friday, September 3, 2010

പീസുപടം കണ്ടു മന്ത്രിപ്പണി പോയി

മന്ത്രിമാര്‍ പെണ്ണുകേസില്‍ പെടുന്നതും രാജിവെക്കുന്നതും ഒന്നും വല്യ സംഭവമല്ല നമ്മുടെ നാട്ടില്‍. എത്രയോ പേര്‍ പെണ്ണുമായി ബന്ധപ്പെട്ട് രാജിവെച്ചിരിക്കുന്നു. ദാണ്ടെ ഒടുവില്‍ നമ്മുടെ തരൂര്‍ജിക്കും പണി പോയി. അതും ചുമ്മാ ഒരു സൌഹൃദത്തിന്റെ പെരില്‍ പറഞ്ഞുണ്ടാക്കിയ പൊല്ലാപ്പോണ്ട്. പക്ഷെ അതിനൊക്കെ ഒരു അന്തസ്സുണ്ട് എന്നാല്‍  തുണ്ടുപടം കണ്ടതിനു മന്ത്രി രാജിവെക്കുകാന്ന് പറഞ്ഞാല്‍ അല്പം കടന്ന കയ്യാണ്. ഓഫീസിലും മറ്റും തരം കിട്ടിയാല്‍ തുണ്ടുപടം കാണാത്തവര്‍ അപൂര്‍വ്വം. അത്തരത്തില്‍ കുറച്ച് തുണ്ടുപടവും അല്ലറ ചില്ലറ ലോട്ടറി സൈറ്റും കണ്ടതിനാണ് ദണ്ടെ ഒരു ചുള്ളനു രാജിവെക്കെണ്ടിവന്നത്.

സംഗതി ഓസ്ട്രേലിയായില്‍ ആണ്. അവിടെ ന്യൂ സൌത്ത് വെയിത്സിലെ ഒരു ക്യാബിനറ്റ് മന്ത്രി തന്റെ ഓഫീസിലിരുന്ന് തുണ്ട് സിനിമ കാണുകയും ചൂതാട്ട സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു ജനങ്ങളോട് മാപ്പു പറയുകയും രാജിവെക്കുകയും ചെയ്യേണ്ടി വന്നു.
ഹല്ലേ ഇതെവിടത്തെ ന്യായം ചുമ്മാ ഇരിക്കുമ്പോള്‍ ബോറടിമാറാന്‍ അല്പം നേരം പോക്കായാല്‍ എന്താ കുഴപ്പം? അതും ആര്‍ക്കും വല്യ ശല്യമില്ലാതെ ഇരുന്ന് തുണ്ടുപടം കാണുകയല്ലേ ചെയ്തുള്ളൂ.

പാര്‍ളമെന്റ് കമ്പ്യൂട്ടര്‍ അതായത് ഔദ്യോഗിക കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നത് അവിടെ വല്യ കുഴപ്പം ആണത്രെ. മന്ത്രിമാരില്‍ നിന്നും ചില നിലവാരം ഒക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ട് രാജി സ്വീകരിക്കുന്നു എന്നുമാണ് ഓസ്ട്രെലിയന്‍ പ്രധാനമന്ത്രി ക്രിസ്റ്റീന കിനിയാലി പറയുന്നത്. അവരും പൊതുജനത്തോട് മാപ്പു പറഞ്ഞുവത്രെ സഹപ്രവര്‍ത്തകന്റെ “മോശം” പെരുമാറ്റത്തില്‍. കഷ്ടം ഇവിടെ ഒക്കെ ആയിരുന്നേല്‍ എത്ര പേറ് രാജിവെക്കേണ്ടി വരുമെന്ന് കമ്പ്യൂട്ടര്‍ പരിശോധിച്ചാ‍ല്‍ അറിയാം.അല്ല നമ്മുടെ എത്ര മന്ത്രിമാര്‍ കമ്പ്യൂട്ടരും ഈമെയിലും ഒക്കെ ഉപയോഗിക്കുന്നുണ്ടെന്ന്ന്‍ ആര്‍ക്കറിയാം. പിന്നെ അല്ലെ തുണ്ടുപടം. സ്വന്തമായി ഈമെയില്‍ വിലാസം പോലും ഇല്ലാത്ത എം.എല്‍.എമാര്‍ ഉണ്ടെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. ആര്‍ക്കറിയാം.