Thursday, March 31, 2011

രംഭ കിണറ്റില്‍ വീണു



വയസ്സ് മുപ്പത്തെട്ടായെങ്കിലും ഇപ്പോളും കാണാന്‍ നല്ല സുന്ദരിയാണ് രംഭ, സൂപ്പര്‍ ഗ്ലാമര്‍. അര്‍ദ്ധരാത്രി ആരെ തിരക്കിയാണോ എന്തോ തിരക്കിട്ട് മുന്നോട്ടു പോകുകയായിരുന്നു രംഭ.   കുണ്ടി കുലുക്കി മുന്നോട്ട് അങ്ങിനെ നടക്കുന്നതിനിടയില്‍ അവള്‍ അറിയാതെ കിണലിലേക്ക് തപ്പോന്ന് വീണു. അന്യായ തൂക്കവും സാമാന്യം വലിയ കുണ്ടിയുള്ള രംഭ കുണ്ടി കുത്തിതന്നെയാണ് കിണറ്റില്‍ വീണത്. ഒരു വലിയാ ശബ്ദത്തോടെ എന്തോ ഒരു സാധനം കിണറ്റില്‍ വീണതും പുറകേ നെലോളിയും കേട്ട് പെരപണി നടക്കുന്നതിനാല്‍ തല്‍ക്കാലം ഷെഡ്ഡില്‍ കിടന്നുറങ്ങായിരുന്ന കുടുമ്പക്കാര്‍ ഓടിവന്നു നോക്കി. നോക്കുമ്പോള്‍ ഉണ്ട് നമ്മുടെ രംഭ കിണറ്റില്‍ വീണു കരകയറാന്‍ പറ്റാതെ കെടന്ന് നൊലോളിക്കുന്നു. പിടികു കയറ്റാന്ന് വച്ചാല്‍ അങ്ങിനെ എളുപ്പം പൊക്കാവുന്ന ഒരു ഉരുപ്പടിയല്ല രംഭ. മാത്രമല്ല ശരീരത്തില്‍ നൂല്‍ വസ്ത്രമില്ല !! ദേഹമാകെ ചെളിയാണെങ്കിലും രംഭ രംഭതന്നെയല്ലേ?

ഇവള്‍ ഇതെങ്ങിനെ കിണറ്റില്‍ വീണു ? എന്താ കാരണം എന്നൊന്നും ആലൊചിക്കാതെ എടുത്തു ചാടി ഇടപെട്ടാല്‍ സംഗതി ഒടുക്കം പുലിവാലായാലോ ... വല്ലാത്ത കാലമാണേ. വീട്ടുകാര്‍ അയലോക്കക്കരെ അറിയിച്ചു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ രംഭയെ കാണാന്‍ വന്നു, ആളുകൂടിയതല്ലാതെ അപകടത്തില്‍ പെട്ട രംഭയെ രക്ഷപ്പെടുത്തുവാന്‍ ഒരു കയറിട്ടു കൊടുക്കുവാനോ കിണറ്റില്‍ ഇറങ്ങാനോ അങ്ങിനെയുള്ള സാഹസത്തിനു പക്ഷെ ആരും മുതിര്‍ന്നില്ല. അതിനിടയില്‍ ആറോ അധികൃതരെ വിളിച്ച് വിവരം പറഞ്ഞു. ആള്‍ക്കാര്‍ക്കിടയില്‍ അതുമിതും ഊഹങ്ങളും അതിന്റെ പേരില്‍ ചര്‍ച്ചകളും തുടങ്ങി. എന്തായാലും ഈ പാതിരാത്രിയില്‍ ഇത്രയും ദൂരം സഞ്ചരിച്ച് ഇവള്‍ എന്തിനാകും കിണറ്റില്‍ ചാടിയത്?  ആത്മഹത്യ ചെയ്യാനായിരിക്കുമോ? ഹേയ് അതാകാന്‍ വഴിയില്ല. ചാടിയതാകാന്‍ വഴിയില്ല. ആള്‍ക്കാര്‍ അതുമിതും പറഞ്ഞുണ്ടാക്കാനും തുടങ്ങി.

ഒരു കാര്യം തീര്‍ച്ചയാണ് മൊതലിനെ കയറ്റണമെങ്കില്‍ ക്രെയിന്‍ വേണ്ടിവരും. നേരം വെളുക്കാതെ എങ്ങിനെ കൊണ്ടുവരും. ഒടുക്കം ക്രെയിനും ജെ.സി.ബിയും ഒക്കെ കൊണ്ടന്നു. കെണറിന്റെ സൈഡ് ഇടിച്ചു. പിന്നെ അതിലേക്ക് ഒരു ചാലു കീറി. ഒക്കെ കഴിഞ്ഞപ്പോള്‍ സുന്ദരിയായ രംഭ പക്ഷെ പുറത്തെക്ക് വരാന്‍ വിമുഖതകാണിച്ചു. വീഴ്ചയില്‍ തുടക്ക് വല്ല പരിക്കും പറ്റിക്കാണും എന്ന് പരിചയക്കാര്‍ പറഞ്ഞു. അടുപ്പക്കാര്‍ വന്നു അനുനയിപ്പിച്ചു അരയില്‍ ബെല്‍റ്റിട്ട് മെല്ലെ ക്രെയില്‍ ഉപയോഗിച്ച് ഒന്ന് ഉയര്‍ത്തിക്കൊടുത്തു. അതോടെ സുന്ദരിപ്പെണ്ണ് കിണറ്റില്‍ നിന്നും പുറത്തുവന്നു.

രംഭാന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് നല്ല ഉഗ്രന്‍ തുടയും കുണ്ടിയും ഇടത്തരം മുഴുപ്പുള്ള മൊലയുമൊക്കെയുള്ള ഇമ്മടെ ആ ആന്ധ്രക്കാരി മാദഗസുന്ദരിയെ അല്ലെ... അഴകിയ ലൈലാ... പാടി.....ചുവന്ന നിക്കറിട്ട് ആടിപ്പാടിയ....ഹാവ് അങ്ങ്ട് കാടുകയറി അല്ലേ..
ഇതേ ആ മൊതലല്ലല്ല ഇമ്മടെ മലപ്പുറം കൊപ്പത്ത് എടത്തൊളിലുള്ള മില്ലുടമ മാനുഹാജിയുടെ രംഭാന്നുള്ള ആനയാന്നേ. രാത്രി ചങ്ങല പൊട്ടിച്ച് പുഴനീന്തിക്കടന്ന് (വീരഗാഥസ്റ്റൈലില്‍) കാമുകനെ കാണാനാണോ അതോ കഷായത്തിന്റെ കയ്പ്പ്പില്‍ നിന്നും രക്ഷപ്പെടാനാണോ എന്തോ അവള്‍ വടക്കോട്ട് ഓടി. ഓടുന്നതിന്റെ എടേല്‍ സൈനുദ്ദീന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണതാണ്. അതിനെ കരക്ക് കേറ്റിയ സംഭവമാണ്...വൃത്തികെട്ടവന്മാര്‍ രംഭാന്ന് കേട്ടപ്ലക്കും മറ്റേ ഓര്‍മ്മവന്നു...ഈ മലയാളികള്‍ എന്ന് നേരെയാകാനാന്ന് ഒരു പിടിയുമില്ല.

Saturday, March 26, 2011

പ്രാഞ്ച്യേട്ടനും ലാലേട്ടനും




ഇമ്മടെ തൃശ്ശൂക്കാരന്‍ പ്രാഞ്ച്യേട്ടന്‍  തിരശ്ശീല തകര്‍ത്താട്യേപ്പോള്‍ തീര്‍ച്ചയായും ലാലേട്ടന്‍സ് ഫാന്‍സിനില്ലേലും ലാലേട്ടനു തോന്നിക്കാണും ഇമ്മക്കും ഒന്ന് ആയാലോന്ന്...  മംഗലശ്ശേരി നീലകണ്ഠനും മാറഞ്ചേരി ഇന്ദുചൂഡനും ആറാംതമ്പ്രാനും ഒക്കെയായി അങ്ങനെ തകര്‍ത്താടിയ ലാലേട്ടന്‍ അടുത്തകാലത്ത നെരുപറഞ്ഞാല്‍ ചീളു പടങ്ങളില്‍ ചുമ്മാ അതും ഇതും കാട്ടി ആകെ ബോറടിപ്പിച്ചോണ്ടിരിക്കാ. ചങ്ങായ്മാരു ചിലരുവന്ന് ചെലവാ‍ശ് കിട്ട്യാല്‍ കയ്യടിക്കും കടലാസു വിതറും അതൊണ്ടായില്ലല്‍ളൊ. കാലിന്റടീലെ (കാലിന്റെ എടേലെ അല്ല കേട്ടോ) മണ്ണ് ഒക്കെ പണ്ടേ ഒലിച്ചു ചെളീല്‍ ചവിട്ടാന്‍ തൊടങ്ങീന്ന് അങ്ങേരു തിരിച്ചറിഞ്ഞതാണോ അതോ ആരെങ്കിലും പറഞ്ഞറിഞ്ഞതാണോന്നറിയില്ല. എന്തായാലും രണ്‍ജിത്തേട്ടന്റെ ചിമിട്ട് പടങ്ങളില്‍ ആണത്തത്തിന്റെ അവതാരമായി അങ്ങനെ വെലസിയ ലാലേട്ടന്‍ പിന്നെ ഒരു മാതിരി മന്ദബുദ്ധി മണ്ണുണ്ണി ടൈപ്പ് പടങ്ങളിലേക്ക് ഒതുങ്ങി. ആകെ ബോറ് ചടച്ച പടങ്ങള്‍.

 രണ്‍ജിത്തേട്ടന്‍ ആണെങ്കില്‍ അസാമാന്യ അവതാരങ്ങളെ വിട്ട് അന്തസ്സ് പടങ്ങള്‍ എടുക്കാന്‍ തുടങ്ങി. അതൊക്കെ അങ്ങനെ അവാര്‍ഡും അംഗീകാരങ്ങളും ഒക്കെയായി അസൂയപ്പെടുത്ത്ാന് തുടങ്ങി. അങ്ങേര്‍ടെ പടങ്ങള്‍ക്ക് മമ്മൂക്ക കണ്ണടച്ച് ഡേറ്റും സപ്പോര്‍ടും നല്‍കി. അതൊരു തുടര്‍ച്ചയായി. കയ്യോപ്പ്, പാലേരി മാണിക്യം പോലുള്ള ഒന്നാംതരം പടങ്ങള്‍...അത്  അവസാനം പ്രാഞ്ച്യേട്ടനില്‍ എത്തിയപ്പോള്‍  ഗംഭീര സംഭവായി. അരിപ്രാഞ്ചീടെ റോളില്‍ മമ്മൂക്ക് കലക്കേം ചെയ്തു. ഇപ്പ്ലമും പത്തുര്‍പ്യണ്ടായാല്‍ പിന്നെ പത്മ കിട്ടോന്ന് നോക്കാന്‍ നടക്കാണ് പലരും എന്നാ കേള്‍ക്കണേ.ഇന്നസെന്റിന്റെ മേനോന്‍ കഥപാത്രത്തെ തൃശ്ശൂര്‍ റൌണ്ടില്‍ പൂരക്കാലത്ത് കണ്ടപോലേന്നാ ചെലര്‍ പറയുന്നേ...  ജയറാമിനടക്കം പത്മ കിട്ടണ കാലമല്ലേന്ന് കളിയാക്ക്യോരുണ്ട്. അത് അസൂയ അല്ലാണ്ടെന്താ.....

അതെന്തേലും ആകട്ടെ ഇമ്മള്‍ടെ വിഷയം ലാലേട്ടനും രണ്‍ജിത്തേട്ടനും തമ്മിലുള്ള വിഷയമാണ്. അടിപൊളി കൂട്ടുകെട്ടായിരുന്നു. അവസാനം ഇറങ്ങിയ പോക്ക് പടം റോക്ക് ആന്റ് റോള്‍ ആയിരുന്നു. അയ്നുശേഷം പിന്നെ അവര്‍ടെ പടം വന്നിട്ടില്ല. പലരും പലതും പറഞ്ഞു. ഇരുവരും പിണങ്ങീന്നും പറഞ്ഞു. ലാലിനെ ഒറ്റക്ക് കിട്ടണില്ലാന്നും മമ്മൂക്കാനേ നേരെ സംസാരിക്കാന്‍ കിട്ടുന്നൂന്നും ഒക്കെ രണ്‍ജിത്തേട്ടന്‍ പറയേം ചെയ്തതോടെ പിന്നെ അതിന്റെ പിന്നാലെ ആയി. പലരും പലതും പറഞ്ഞൂന്റാക്കി. ഒടുക്കം ദാ പരാതി തീര്‍ന്നു. ലാലേട്ടനെ വച്ച് പുതിയ പടം വരാന്‍ പോകാത്രെ. സംഗതി ഒരു കോട്ടയം അച്ചായന്‍ കഥാപാത്രാതെ.
 അന്യായ ആഗ്രഹവും ഭാവനയും ഉള്ള ഒരു ഉഗ്രന്‍ അച്ചായന്‍.  ആനക്കൊമ്പിന്റെ എടേലു പെണ്ണിനെ നിര്‍ത്തി പരിപാടി ചെയ്യാന്‍ പൂതിയുള്ള ആളാണത്രെ കക്ഷി. കൊള്ളാം ലാലേട്ടന്‍ കലക്കും. പുള്ളിയല്ലാണ്ടെ ആരാ ഇമ്മാതിരി ഒരു കഥാപാത്രത്തെ ചെയ്യാന്‍ ഇന്നു ഉള്ളത്. അസാധ്യ റേഞ്ചല്ലേ അങ്ങേര്‍ക്ക്...എന്തായാലും ആ പെണ്ണ് ഇമ്മ്ടെ ശ്വെതാന്റിയായാല്‍ മതിയേ എന്നേ വാക്കേറുനു ആഗ്രഹമുള്ളൂ...രതിച്ചേച്ചി ഉടനെ പുറത്തിറങ്ങില്ലേ...ഓ ഓര്‍ക്കുമ്പോള്‍ ഉള്ളീന്ന് ഒരു കുളിര്‍....പിന്നെ ഏതാണ്ടൊക്കെ പ്ലഗ്ഗിന്‍സ് വേറേയും....

അപ്പോള്‍ കോട്ടയം കുഞ്ഞച്ചനെ കടത്തിവെട്ടണ ഒരു കഥാപാത്രം ആയില്ലേല്‍ സംഗതി പാളും. പതമരാജന്റെ പഴയ ജയകൃഷ്ണനെ  ഇമ്മടെ പ്രാഞ്ച്യേട്ടന്‍ തകര്‍ത്തതാണ്. ആ നെലക്ക് കുഞ്ഞച്ചനെ തകര്‍ക്കണം. അസൂയക്കാര്‍ പറയണണ്ട് കണ്ണൂര്‍-കാസര്‍ഗോഡ് സ്ലാങ്ങില്‍ ദിലീപിനെ വച്ച് ആണ് ഇതു കഴിഞ്ഞാലുള്ള പ്രോജക്ട്ന്ന്. ന്ന് വച്ചാല്‍ ഓന്‍ കണ്ടിമ്മന്ന് ബീണിട്ട് ബൈരം ഉണ്ടാക്കി എന്നോ ഇങ്ങള്‍ ഏട്ത്തു....ഓണ്‍ അപ്പാട് തുള്ളിക്കളഞ്ഞപ്പാ‍....ആ ഓത്തീല്‍ക്ക് ചാടിക്കള ഇമ്മാതിരി ഡയലോഗ്സ് പ്രതീക്ഷിക്കാം...അതൊക്കെ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കണതാണ്. എന്തായാലും കോട്ടയം അച്ചായന്റെ ആശയും പൂതിയും ഒക്കെ ലാലേട്ടന്‍ അടിപൊളിയാക്കട്ടേ എന്ന് ആശിക്കാം.....

ഒരു കാര്യം കൂടെ..ബുദ്ധിയും ബോധവും ഇല്ലാത്തൊര്‍ടെ സംഘമാണോ ഈ ഫാന്‍സെന്ന് പലപ്പോളും തോന്നീട്ടുണ്ട്..ഏയ് ഇവന്മാരു കാരണം ഇമ്മടെ ജോര്‍ജ്ജേട്ടന്‍സ് രാഗത്തിന്റെം, ഇമ്മടെ ജോസിന്റേം മറ്റും പരിസത്ത് പടം കാണാന്‍ പോകാന്‍ പറ്റില്ല..പടം എറങ്ങുമ്പോള്‍ ഈ അലവലാതി ടൈപ്പ് ടീംസിനെ ഒന്ന് മറ്റി നിര്‍ത്തിക്കോളോട്ടാ...


Wednesday, March 23, 2011

പിള്ളച്ചേട്ടന്‍ പിന്മാറിയില്ലായിരുന്നേല്‍...?


പത്താളോട് പറയാനായിരുന്നേല്‍ പേരിനു പിള്ളച്ചേട്ടനെ പിടിച്ചുള്ളിലാക്കീതും പോരായിരുന്നോ? ദാണ്ടെ പുള്ളിക്കാരനെ ജയിലീന്ന് പത്തീസത്തെ പരോളില്‍ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. പുള്ളി നാടിനു വേണ്ടി അല്പം അഴിമതി കാണിച്ചു അതിപ്പോളൊന്നുമല്ല പത്തിരുപത് കൊല്ലം മുമ്പ്. അതിന്റെ പേരില്‍ കോടതിയായ കോടതി മുഴുവന്‍ കേറിയിറങ്ങി കേസുപറഞ്ഞ് പുള്ളിയെ പൂജപ്പുരയിലാക്കി. അകത്തിട്ടതൊക്കെ ശരി പക്ഷെ അകത്തു കിടക്കുന്ന പിള്ളയെന്ന പുള്ളിക്ക് എ.സിയോ, കൊതുകുവലയോ അങ്ങിനെ അത്യാവശ്യം വേണ്ട സൌകര്യങ്ങള്‍ വല്ലതും ചെയ്തു കൊടുത്തോ അതുമില്ല. പലരും അതൊന്നുമില്ലാതെ അകത്തുകിടക്കുന്നുണ്ടെന്ന് പറയാം പക്ഷെ പിള്ളയുടെ പഴയതും പുതിയതുമായ സ്റ്റാറ്റസ് നോക്കണ്ടെ?

പ്രതിപക്ഷനേതാവിന്റെ ഇടപെടലില്‍ പിള്ളച്ചേട്ടന്‍ പിന്മാറിയത് എത്ര നന്നായി. ഇല്ലായിരുന്നേല്‍ഒരു കാര്യം വാക്കേറിനു ഉറപ്പായിരുന്നു ഇത്തവണ അച്ച്യുതാനന്ദന്‍ തോറ്റതു തന്നെ. പൂജപ്പുരയില്‍ നിന്നും ഉണ്ടാകുന്ന ഘടാകകക്ഷി മര്‍ദ്ധത്തിന്റെ ഫലമായി  രൂപപ്പെടുന്ന സഹതാപത്തിരമാലകള്‍ സുനാമിപോലെ പുതുപ്പള്ളിവഴി  അത് മലമ്പുഴയിലും എത്തും.  അതോടെ അവിടെയുള്ള യക്ഷിയൊഴികെ ഭാക്കിയെല്ലാം നിലമ്പരിശാകും. അച്ച്യുതാനന്ദന്റെ ആദര്‍ശം പിള്ള ചേട്ടന്റെ സഹതാപ സുനാമിയില്‍ തകര്‍ന്നു തരിപ്പണമായി അറബിക്കടലില്‍ ഒഴുകിനടക്കും. പിള്ളച്ചേട്ടന്‍ ജയിച്ചാല്‍ പിന്നെ ജനങ്ങള്‍ ജയിലിനു മുമ്പില്‍ നിവേദനവുമായി നിത്യവും ക്യൂ നില്‍ക്കും. ഇനി മന്ത്രിയായാലോ പറയേം വേണ്ട. മന്ത്രിസഭായോഗം ജയിലില്‍ നടത്തേണ്ടി വരുമോ? അങ്ങിനെ വല്ല കീഴ്‌വഴക്കവും ഈ ഇന്ത്യാമഹാരാജ്യത്ത് ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളാമോഡല്‍ എന്ന് കൊട്ടിഘോഷിക്കാന്‍ ഒരു അവസരവുമായി. അധികം കളിച്ചാല്‍ ഇതല്ല ഇതിലപ്പുറവും നടത്തും എന്ന് അച്ച്യുതാനന്ദന്‍ സഖാവ് അറിയാണ്ടെ പോണ്ടാ അല്ല പിന്നെ.

അല്ലെങ്കില്‍ തന്നെ ഈ അച്ച്യുതാനന്ദനെ ആളാക്കിയത് മിമിക്രിക്കാരാണെന്നാ പിള്ളച്ചേട്ടന്റെ പുത്രന്‍ പറയുന്നത്. http://thatsmalayalam.oneindia.in/news/2011/03/23/kerala-ganesh-slams-vs-and-ldf-govt-aid0031.html  പുത്രന്‍ അമ്മയിലും ആത്മയിലുമൊക്കെ അംഗമായി അങ്ങിനെ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഈ ഡൂക്കിലി മിമിക്രിക്കാര്‍ക്ക് ഒരാളെ പൊക്കിക്കൊണ്ടുവന്ന് മുഖ്യനാക്കാമെന്നത് എത്ര നാണക്കേടാണെന്ന് ഒന്ന് നോക്കിക്കേ. അവര്‍ അച്ച്യുതാനന്ദനെ ആളാക്കിയെങ്കില്‍ ഇമ്മക്കെന്തോണ്ട് ഈ സെറ്റപ്പുവച്ച് ഒരു പടമങ്ങെടുത്ത് പിള്ളയെ ആളാക്കിക്കൂടാ? അതേന്ന് രണ്‍ജിപണിക്കരേട്ടനേക്കൊണ്ട് ഒരു സൂപ്പര്‍ സ്ര്കിപ്റ്റ് എഴുതിക്ക. ജോഷിയേട്ടനെകൊണ്ട് സംവിധാനം. വേണേല്‍ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ ഷാജികൈലാസും കയ്‌വച്ചോട്ടെ. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ദിലീപുണ്ടല്ലോ.20-റ്റൊന്റി ഒക്കെ ചെയ്ത് നല്ല തഴക്കമായി.

“ഒന്ന് ഓര്‍ത്തോളൂ മിസ്റ്റര്‍ അച്ച്യുതാനന്ദന്‍ എന്നും ഈ കൊടിവച്ച കാറില്‍ സെക്രട്ടേറിയറ്റിനുള്ളിലേക്കും പുറത്തേകും പോകാന്‍ പറ്റില്ല. അധികാരം അധികകാലം ആ കുമ്പോളേക്കും ആ കൈകളീല്‍ നിന്നും മാറും. ഇതു പിള്ളയാ പറയുന്നേ...വെറും വാക്ക് പറയുന്ന ശീലം പിള്ളക്കില്ലാ... ജ്സറ്റ് റിമമ്പര്‍ ദാറ്റ്..” ഇമ്മാതിരി സ്റ്റൈലന്‍ ഡയലോഗ് ചേര്‍ത്ത് ഇറക്കിയാല്‍ സൂപ്പര്‍ ഹിറ്റായീന്ന് ചോദിച്ചാ‍ല്‍ മതി. വേണമെങ്കില്‍ റിലീസിന്റെ മിനിയാന്നുതന്നെ ഹിറ്റാകും.

Sunday, March 20, 2011

തെരഞ്ഞെടുപ്പിനു തമിഴ്നാട്ടില്‍ നീലന്‍ തരംഗമാകുന്നു


തെരഞ്ഞെടുപ്പെന്നും നീലനെന്നും കേട്ടപ്പോള്‍  ഉഡ്യ്യൊഗസ്ഥയെ കേറിപ്പിടിച്ച് പുലിവാലുപിടിച്ച, പൊട്ടുന്ന് പേടിച്ച് പത്നിയെ പിടിച്ച് സ്ഥാനാര്‍ഥിയാക്കിയ  ചങ്ങായാണെന്ന് കരുതി അല്ലേ. ഇതതല്ല തമിഴ്നാട്ടിലെ നീലതരംഗം എന്നാണ് ഉദ്ദേശിച്ചത്. സംഗതി നീലന്‍  ശ്രമിച്ചത് തന്നെയാണ് തമിഴന്റെ  നീലയിലും ഉള്ളത്. തെരഞ്ഞെടുപ്പും ക്രിക്കറ്റും ഒന്നിച്ച് വന്ന് പണ്ടാരമടങ്ങിയത് തമിഴ് സിനിമാക്കാരെയാണ്. സൂപ്പറും മെഗായും മെഗായുടെ മെഗായുമൊക്കെയായി കോണ്‍ഗ്രസ്സിലെ സീറ്റുമോഹികളെ പോലെ തമിഴ്നാട്ടില്‍  താരങ്ങള്‍ കുറേ ഉണ്ട്. പറഞ്ഞിട്ടെന്താ പടം ഇറക്കിയാല്‍ പൊട്ടീന്ന് ചോദിച്ചാല്‍ മതി. സച്ചിനും സെവാഗും പിന്നെ കേരളത്തില്‍ നിന്നുമുള്ള ആ തല്ലൊളിയുമൊക്കെ ചേര്‍ന്ന് കാണികളെ കാലത്തുമുതല്‍ ടിവിടെ മുമ്പില്‍ പിടിച്ചിരുത്തും. അവിടെന്ന് എഴുന്നേറ്റിട്ടുവേണ്ടെ തീയേറ്ററില്‍ എത്താന്‍. അപ്പോള്‍ പിന്നെ ഈ പണ്ടാരം കഴിയണവരെ പടം ഇറക്കാണ്ടിരിക്കേ പോംവഴിയുള്ളൂ.  അങ്ങിനെ  പെട്ടിയിലിരുന്നു പൊടിപിടിച്ചാലും പോസ്റ്ററില്‍ മാത്രം ഒതുങ്ങി പൊട്ടണ്ടാന്ന് പലരും കരുതിയതോടെ പലരുടേയും പടം പലതും പെട്ടിയിലായി. മലയാളത്തിലാണേല്‍ പടം ഇറങ്ങിയാലും ഇല്ലേലും പൊട്ടുമെന്ന്‍ ഏതാണ്ട്  150-200 % ഉറപ്പാണ്. തമിഴ്നാട്ടില്‍ പടം പത്തുദിവസമെങ്കിലും ഓടും.

പടമിറങ്ങിയാല്ലല്ലേ പോസ്റ്ററൊട്ടിക്കണോനും പടമോടിക്കണോനും സര്‍വ്വോപരി അവര്‍ക്ക് പണം നല്‍കുന്ന തീയേറ്ററുകാരനും പത്തിന്റെ ഗുണം ഉണ്ടാകൂ. പട്ടിണികിടക്കരുതല്ലോന്ന് കരുതി പലതരത്തില്‍ ചിന്തിച്ചപ്പോള്‍ പോംവഴി നീലയുടെ രൂപത്തില്‍ അവതരിച്ചു. പീസുപടം ഉണ്ടെന്ന് കേട്ടാല്‍ പോണ്ടിച്ചേരീന്നു വരെ പിള്ളരും പിള്ളരുടെ പിതാജിമാരും വരും പിന്നല്ലെ. ലോബഡ്ജറ്റില്‍ പീസുപടങ്ങള്‍ പിടിക്കാന്‍ തുടങ്ങി, ബസ്റ്റാന്റ് വെട്യോളെ വച്ച് വരെ പടം എടുത്തൂന്നാ കേള്‍ക്കണേ. അതോടെ പീസുപടങ്ങള്‍ടെ പെരുമഴയായി. ക്രിക്കറ്റും വേണ്ട തെരഞ്ഞെടുപ്പും വേണ്ടാന്ന് പറഞ്ഞ് ക്യൂവായി. തറക്കിരുന്നു പോലും തുണ്ടും തുടയും കാണാന്‍ വരണോര്‍ടെ തിരക്കുകാരണം ബ്ലാക്കില്‍ വരെ ടിക്കറ്റു വിറ്റുപോകുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഉള്ളതുപറയാലോ നല്ല നാലുപടം കളിച്ചാല്‍ കിട്ടണേണ്ടെ ഇരട്ടി വരെ കളക്ഷന്‍ ഉള്ള തീയേറ്ററുകള്‍ അവിടെ ഉണ്ടത്രെ. വന്നു വന്ന് ക്രിക്കറ്റുകാണാനോ തെരഞ്ഞെടുപ്പിനു പോസ്റ്ററൊട്ടിക്കാനോ പിള്ളാരെ കിട്ടാത്ത അവസ്ഥ വരോന്നാണ് പലര്‍ക്കും പേടി. കേരളത്തില്‍ കൂതറനടനുവരെ ഫാന്‍സുകാരുള്ള കാലമല്ലേ കുറച്ചാള്‍ക്ക് കോടമ്പാക്കത്ത് പോയി പോസ്റ്ററൊട്ടിക്കണത് ആലോചിക്കാവുന്നതേ ഉള്ളൂ.

Friday, March 18, 2011

ആന്റിയമ്മ സീരിയലും സീറ്റിനായോടുന്ന അണികളും


സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ 365 ദീസം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു അത് കണ്ടിട്ടില്ലാത്തോര്‍ ചുരുങ്ങിയപക്ഷം ഇമ്മടെ ആന്റിയമമ സീരിയല്‍ കണ്ടിട്ടുണ്ടാകും അതും കണ്ടിട്ടില്ലാത്തോര്‍ മാത്രം മാധ്യമങ്ങളില്‍ വി.എസ്. മത്സരക്കാര്യം കണ്ടാല്‍ മതി.  ആന്റിയമ്മ സീരിയല്‍ കണ്ടിരിക്കണ മന്ദബുദ്ധികള്‍ക്ക് ഈ നാടകങ്ങള്‍ കണ്ടിരിക്കാം. അതിനേക്കാള്‍ ഉദ്വേഗജനകം ഒന്നുമല്ല ഈ സീറ്റുനാടകങ്ങള്‍. അല്പം സസ്പെന്‍സൊക്കെ ചേര്‍ത്തുണ്ടാക്കിയ മൂന്നാം കിട സീരിയല്‍ മാറിനില്‍ക്കും ബോധമുള്ളോര്‍ക്കൊക്കെ ഇത് കണ്ടാല്‍. പുറത്തുള്ളോര്‍ക്ക് പുലിയും പാര്‍ട്ടിക്ക് പൂച്ചയും എന്നൊരു പ്രതീതിയാണ് നായകനുള്ളത്. നായകന്‍ അങ്ങിനെ നാട്ടുകാരുടെ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായി അവരുടെ കണ്ണിലുണ്ണിയായി നിലനില്‍ക്കുന്നു. ആ നായകന്റെ സപ്പോര്‍ട്ടെന്ന് പറയുന്നത് നാട്ടുകാരും മാധ്യമങ്ങളുമാണ്. നായകനായ ആളു പറയറുമണിപോലെ പാഞ്ഞു നടക്കുമ്പോള്‍ ആരോഗ്യമില്ലാന്ന് പറഞ്ഞ് സീറ്റു നിഷേധിക്കുക പിന്നെ  അവൈലബിളായ ആള്‍ക്കാരൊക്കെ ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുക അപ്പോളും തീരുമാനം ആകാതിരിക്കുക. അടുത്ത ദിവസവും ചര്‍ച്ച ചെയ്യുക. വീണ്ടും താഴേക്ക് ചര്‍ച്ചവരുക. തഴേന്ന് മോളീക്ക് പോക അതിങ്ങനെ ആകെ ബഹളങ്ങള്‍. ആളൊള്‍ക്ക് ഇതൊന്നും അറിയാതെ ആളോളും അണികളും അങ്ങിങ്ങ് പ്രതിഷേധപ്രകടനം നടത്തുക. ആരെങ്കിലും അതുമിതും കുശുകുശുത്താല്‍ പോലും അന്നേരം അതെടുത്ത് ചര്‍ച്ചിച്ചും ചര്‍ദ്ദിച്ചും മാധ്യമവാര്‍ത്തക്കാര്‍ ഇതും വെറുതെ വിട്ടില്ല. ആണ്ടെ അണികള്‍ ആകെ ഉഷാറായി. ആ ഉഷാറിന്റെടേല്‍ ഇമ്മള്‍ക്ക് ചുളുവില്‍ ജയിക്കാം.


ആള്‍ക്കാര്‍ക്ക് അവസാന നിമിഷം അരിനല്‍കി അതീന്ന് വോട്ടുല്പാദിപ്പിക്കാന്ന് കരുതിയപ്പോ‍ളാണ് ആണ്ടെ ഇമ്മടെ ബഹു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതു പറ്റില്ലാന്ന് കണിശമായി പറഞ്ഞതോടെ കഞ്ഞികൊടുത്ത് കഴിച്ചലാകാന്നുള്ള ബുദ്ധി കയ്യിലിരുന്നു ആവിയായി. പിള്ളേച്ചനെ അകത്താക്കി അഴിമതിക്കാരനെ അകത്താക്കീന്ന് പറഞ്ഞ് അച്ചുതാനന്ദന്‍ അവസാനിമിഷം ആളായി നില്‍ക്കായിരുന്നു അതിനിടയില്‍ ചെക്കന്റെ പേരില്‍ ആരോപണങ്ങള്‍. അതിങ്ങനെ അലമ്പായി വരണ സമയത്ത് അതീന്ന് ആളോള്‍ടെ ശ്രദ്ധ തിരിക്കാന്‍ വേണ്ട്യാവോ ഈ സീറ്റു നിഷേധവും അലമ്പും. അലമ്പായതോടെ ആള്‍ക്കാരൊക്കെ ആവേശത്തോടെ അങ്ങേര്‍ക്ക് കീ.ജെയ് വിളിച്ചു പിണറായദ്യേഹത്തിന്റെ പടത്തില്‍ പാട്ടയില്‍ ചാണം കലക്കി ഒഴിച്ചു. അതിവിടത്തെ മാധ്യമങ്ങള്‍ മറയില്ലാതെ പലതവണ കാണിക്കാന്‍ തുടങ്ങി. അണികളേക്കാള്‍ ആവേശം വലതുപക്ഷ മാധ്യമങ്ങള്‍ക്ക്. അവരാണെങ്കില്‍ ഒരു ഫുഡ്ബോള്‍ കളിയുടെ കമന്ററി പോലെ അങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു. തിരക്കഥ അനുസരിച്ചല്ലാതെ ക്ലൈമാക്സ് ഒരു തിരനാടകത്തിനും ഉണ്ടാകില്ലല്ലോ അതോണ്ട് സീറ്റുകിട്ടിയാല്‍  അച്ചുമ്മാന്‍ ആദ്യം സപ്പോര്‍ട്ടിങ്ങ് റോള്‍ ചെയ്ത മാധ്യമങ്ങള്‍ക്ക് നല്‍കണം.

അപ്പോള്‍ പറഞ്ഞുവന്നത് സിദ്ധിഖ് ലാലിന്റെ പടത്തിന്റെ കാര്യം. അഞ്ഞൂറാന്‍ ചെക്കന്മാരെ പുറത്താക്കുന്നു. പുറത്തായവരെ പുറകെ കൂടിയവര്‍ പൊതിരെ തല്ലുന്നു. അതല്ലെങ്കില്‍ അന്റിയമ്മ ഒപ്പിടീക്കുന്നു ഒപ്പം ചെക്കനേയും നിര്‍ത്തുന്നു. അടുത്തയശ്ച ഇട്ട ഒപ്പ് കള്ളൊപ്പാകുന്നു ചെക്കന്‍ വേറെ വഴിക്ക് നീങ്ങുന്നു.അങ്ങിനെ ആകകെ തിക്കും തിരക്കും തിരുവാതിര വിളക്കും.

 അതേ സംഗതി തന്നെ ഇവിടെയും. തീയേറ്ററിനു പകരം ടി.വിയിലാണെന്ന് മാത്രം. കഥാപാത്രങ്ങള്‍ അഞ്ഞൂറാനും ആനപ്പാറയില്‍ അച്ചമ്മയും അല്ലാന്നു മാത്രം.
ആവേശവും ആശങ്കയും അനുനിമിഷം അങ്ങനെ മേലേക്ക് കേറുമ്പോള്‍ അതാ വരുന്നു അങ്ങേരു മത്സരിക്കണം എന്ന് ഒരു തീരുമാനം അതൊടെ എല്ലാവരും ആഹ്ലാദ നൃത്തം ചവിട്ടി ജാഥനടത്ത. മിനിയാന്ന് ആരോഗ്യമില്ലാന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയ അച്ച്യുതാനന്ദന്‍ മത്സരിക്കണൂന്ന് കേള്‍ക്കുമ്പോള്‍ അങ്ങേരെന്താ മൂന്നീസം കോണ്ട് വല്ല മുസ്ലിപവറൊ മറ്റോ കഴിച്ച് ആരോഗ്യം വച്ചോന്നൊന്നും ആരും ചോദിക്കില്ല. മുന്നും പിന്നും നോക്കാതെ പോസ്റ്ററൊട്ടിക്കുന്നുപിന്നെ പോളിങ്ങ് ബൂത്തിലേക്ക് പോകുന്നു അച്ചുമ്മാന്‍ നയിക്കുന്ന മുന്നണിക്ക് മുന്നും പിന്നും നോക്കാതെ വോട്ടുകുത്തുന്നു. വൊട്ടുകിട്ടി അധികാരത്തില്‍ അഥവാ എത്തിയാല്‍ പിറ്റേന്ന് മുതല്‍ അങ്ങേരു ഒരു വഴിക്ക് പാര്‍ട്ടി ഒരുവഴിക്ക് എന്നത് തുടര്‍ന്നേക്കാം എന്നാണ് വാക്കേറിനു തോന്നണത്. അതോണ്ട് വാക്കേറിനു ഒന്നേ പറയാനുള്ളൂ വേറെ പണിയൊന്നും ഇല്ലാത്തോര്‍ ഇതു കണ്ടോണ്ടിരിക്ക. അല്ലാത്തോര് വേണേല്‍ ന്റെ കൂടെ ശാന്തേച്ചീട് വീട് വരെ പോകാം. ശാന്തേച്ചീടെ പഴങ്കഥകള്‍ കേട്ടിരിക്കാം. ഉഗ്രന്‍ ത്രില്ലറാണ് അന്യായ മസാലയും ഉണ്ട്. അല്ല പിന്നെ.

Saturday, March 12, 2011

നീലചിത്രത്തില്‍ അഭിനയിച്ച “ ടെസ മായ” ടീച്ചര്‍ക്ക് ജോലി പോയി


ക്ലാസെടുത്തോണ്ടിരിക്കുമ്പോള്‍ ഒരുത്തന്‍ കുശുകുശുക്കുന്നു. എന്താടാ ചെക്കാ കാര്യം എന്ന് തിരക്കിയപ്പോള്‍ അവന്റെ വര്‍ത്താനം കേട്ട്  ടെറ മയേഴ്സെന്ന ടീച്ചര്‍ ഞെട്ടിപോയി. ടീച്ചര്‍ പീസുപടത്തിലെ നട്യാലേ..മായടീച്ചറുടെ (മലയാളത്തില്‍ ടെറ മയേഴ്സണെ ടെസ് മായാന്ന് പറയാം) തേലേല്‍ക്ക് ഒരു പെരുപ്പ് കയറീട്ടുണ്ടാകും എന്തായാലും. മറ്റുള്ളോരെ പെരുപ്പിക്കാനായി പണ്ട് കാട്ടിക്കൂട്ടിയത് പാരയായി. സംഗതി നടന്നത് ഇവിടെ അമ്മാടത്തോ അത്താണീലോ അല്ല കേട്ടോ നടന്നത് അമേരിക്കയിലാണ്. അതും അറിയപ്പെടുന്ന സ്കൂളായ സെന്റ് ലൂസിലുള്ള പാര്‍ക്ക് വേ സ്കൂ‍ൂളില്‍.

തൂട്ടുകിട്ടാന്‍ തുണിയഴിച്ചെറിച്ച് അഭിനയിക്കണ (അതോ അനുഭവിക്കുകയോ?) കാലത്ത്  ഭാവിയില്‍ അദ്യാപികയാകും എന്നൊരു പ്രതീക്ഷയും ആ‍യമ്മക്കുണ്ടായിരുന്നില്ല. അതൊണ്ട്തന്നെ അറിഞ്ഞാര്‍മ്മാദിച്ച് അങ്ങ്ട് അഭിനയിച്ചു. അകത്തേക്കും പുറത്തേക്കും സഹനടന്റെ എന്തോ ഒരു സാധനം കയറിപ്പോണതിന്റെ ക്ലോസപ്പും കോണീന്നുള്ളതുമായ ക്ലിയര്‍ ഷോട്സ് അവര്‍ എടുത്ത് എഡിറ്റ് ചെയ്തു ഇറക്കി. ടെറ എന്ന പേരിനു പകരം പീസുപടത്തില്‍ പേരു റിക്കി ആന്റേഴ്സന്‍ എന്നാക്കി. എന്തായാലും റിക്കി ഇറുക്കിയും റിക്കിയെ ഇറുക്കിയും പണം ഇറക്കിയവര്‍ പടം പൂര്‍ത്തിയാക്കി ഇറക്കി. അത് ഹിറ്റായോ ഇല്ലെയോ എന്നൊന്നും അറിയില്ല. അവര്‍ പിന്നെ രംഗം വിട്ട് അദ്യാപനത്തിലേക്ക് തിരിഞ്ഞു. 2006-ല്‍ ഒരിടത്ത് പഠിപ്പിച്ചോണ്ടിരുന്നപ്പോള്‍ സംഗതി പുറത്തു വന്നു പണി പോയി. എങ്കിലും പുതിയ സ്കൂളില്‍ പണിക്ക് കയറി. പഴയ ചരിത്രമൊന്നും പുതിയ പള്ളിക്കൂടത്തില്‍ പറയാന്‍ പോയതുമില്ല. അവരൊട്ട് അന്വേഷിച്ചുമില്ല.  അങ്ങിനെ പിള്ളാരെ പഠിപ്പിച്ചോണ്ടിരിക്കണ സമയത്ത് ഒരു കുരുത്തം കെട്ടോന് ഒരു സംശയം അല്ലേ ഇതു തന്നെ അല്ലേ അത്. ഉല്പ്ര്ക്ഷത്തില്‍ ആശങ്കാന്നോ മറ്റോ പറയണ പോലെ ഒരു ഇത്.   അവന്‍ മുമ്പ് കണ്ട തുണ്ട് സി.ഡി ഒന്നു കൂടെ എടുത്തിട്ട് ഡീറ്റേലായി പരിശോധിച്ചു. അത് ഇത് അവര്‍ തന്നെ. തന്റെ സയന്‍സ് ടീച്ചര്‍!!

പയ്യന്‍ പിന്നെ താമസിച്ചില്ല.   കാര്യം ആ മഹാപാപി അതെടുത്ത് പിള്ളാര്‍ക്കിടയില്‍ പബ്ലിക്കാക്കി. ക്ലാസില്‍ ബഹളമായി, പിള്ളാരു ടീച്ചറുടെ പീസുപടങ്ങള്‍ പരതാന്‍ പരക്കം പായാന്‍ തുടങ്ങി.പിള്ളാരു പീസുപടം കാണുന്നത് പാപമാണെന്ന് പറഞ്ഞിട്ടോ അതല്ല ഇനിയിപ്പോള്‍ പിള്ളാരു കണ്ടാസ്വദിച്ചോട്ടേന്ന് കരുതിയാലും പിള്ളാരുടെ പിതാജിമാര്‍ സമ്മതിക്കില്ലല്ലോ. അവരൊക്കെ പരാതിപറഞ്ഞു കാണും.പീസുപടത്തില്‍ അഭിനയിച്ച അദ്യാപികക്ക് അതോടെ പണി പോയി കിട്ടി.  എന്തായാലും പണി പോയ ടീച്ചര്‍ക്ക് പഴ്യ പണിക്ക് പോകാന്നുവച്ചാല്‍ പ്രായവുമായി. നാലു പീള്ളാരുമായി. അമേരിക്കയിലായതോണ്ട് സ്വന്തം പിള്ളാരുടെ മുഖത്തെങ്ങിനെ നോക്കും എന്നൊന്നും പേടിക്കാനില്ല.

എന്തായാലും ടീച്ചര്‍ പയ്യനെ പണ്ടാരമടങ്ങിക്കാണും. ഈ കാലന്മാര്‍ക്ക് ലോകത്ത് കാണാന്‍ തന്റെ പീസുപടം മാത്രേ കിട്ടിയുള്ളൂ. ശാന്തേച്ചി മിനിയാന്നുംകൂടെ പറഞ്ഞേ ഉള്ളൂ. ടാ മോനേ ഓള്‍ഡ് ഈസ് ഗോള്‍ഡാന്ന്. ദാ ഇപ്പോള്‍ തന്നെ കണ്ടില്ലെ. ഡിജിറ്റല്‍ ടെക്‍നോളജി ഇത്രയും പുരോഗമിച്ചിട്ടും ഇരുപത് വര്‍ഷം പഴക്കമുള്ള പീസുപടത്തിന്റെ ഡിമാന്റ്.

Monday, March 7, 2011

സാരി വിതരണം ക്രിമിനല്‍ കുറ്റമോ?

പടം എടുത്തത് മോഹന്‍ കൊല്ലം ആണെന്ന് കരുതുന്നു. ചിത്രത്തിനുകടപ്പാട് അങ്ങേരാണെങ്കില്‍ അങ്ങേര്‍ക്ക് അല്ലാത്ത വേറെ ആരേലും ആണെങ്കില്‍ ആള്‍ക്ക്.

അല്ലേ ഇക്കാലത്തൊരു നല്ലകാര്യം ചെയ്യാന്ന് വച്ചാല്‍ അതുംകുഴപ്പം. കാക്ക തിന്നണത് കോഴിക്ക് കണ്ടൂടാന്ന് പറഞ്ഞപോലെ ആയി കണ്ണാടിയിലെ സാരി വിതരണം. വസ്ത്രധാനവും അന്നദാനവും പുണ്യപ്രവര്‍ത്തിയായിട്ടാണ് പൊതുവെ കരുതുന്നത്. ഇന്നാട്ടില്‍ ആദ്യായല്ല ഇതൊക്കെ വിതരണംനടക്കുന്നത്. അത് പണ്ട് പുരാതന പുരാണങ്ങളുടെ കാലം മുതലേ ഉള്ളതാണ്. അല്ലാതെ പെട്ടെന്ന് പാലക്കാട്ട് പൊട്ടിമുളച്ചതൊന്നുമല്ല. അതുകൊണ്ടുതന്നെ ആര്‍ഷഭാരത പരമ്പര്യത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടെ പെണ്ണുങ്ങള്‍ക്ക് സാരിവിതരണം ചെയ്യുന്നത് അത്ര വല്ല തെറ്റുമാണോ? ഇമ്മടെ നാട്ടില്‍ അത് പക്ഷെ പൊല്ലാപ്പും പുകിലുമാണ്. ആണ്ടെ എസ്.എന്‍.ഡി.പിയുടെ യൂത്തന്മാരും പിന്നെ “തീപ്പൊരി” എന്ന സംഘടനയും അങ്ങിനെ ചിലരൊക്കെ ചേര്‍ന്ന് സാരി വിതരണം നടത്തീത് കണ്ടതോടെ സി.പി.എമ്മുകാര്‍ ഓടി വന്നു. സാരി വാങ്ങാന്‍ വന്നവരേയും കൊടുക്കാന്‍ നിന്നവരേയും ഓടിച്ചുവിട്ടു. സംഭവം അന്തര്‍ദേശീയ പ്രശ്നമാക്കി ചൈനയില്‍ വരെ ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു ചെങ്കൊടി ടീംസ്. ഭാര്യ സ്പോണ്‍‌സര്‍ ചെയ്ത സാരി വിതരണം ചെയ്തത് ഉദയഭാസ്കര്‍ എന്ന ആളാണത്രേ. എന്താ അയാള്‍ക്ക്  കയ്യില്‍ കാശുണ്ടേല്‍ സാരി വിതരണം ചെയ്താല്‍ ക്രിമിനല്‍ കുറ്റമാണോ?   ഭാസ്കരേട്ടന്‍ ബിസിനസ്സുകാരനും ബി.ജെ.പി കാരനും ആയതാണോ പ്രശ്നം?


അവസാനകാലത്ത് അരികൊടുത്ത് അരിവാളിനോട്ട് ചെയ്യിക്കാന്‍ നടത്തിയത് ദാണ്ടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറ്റില്ലാന്ന് പറഞ്ഞൂന്ന് കേള്‍ക്കണൂ. അപ്പോള്‍ ഇവര്‍ക്കാകാം അവര്‍ക്കായിക്കൂട. അരികൊടുക്കാന്‍ അവര്‍ക്ക് കയ്യില്‍ ഭരണമില്ലാത്തതൊണ്ട് അവര്‍ സാരി കൊടുക്കുന്നു. അതിനിപ്പോള്‍ എന്താ കുഴപ്പം?


 തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പോലും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രാഷ്ടീയപാര്‍ടിപോലുമല്ലാത്ത “സന്ന്ദ്ധ സംഘടനയ്ക്ക്” സാരിവിതരണം ചെയ്യാന്‍ പാടില്ലേ? സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ആള്‍ സാരി വിതരണം ചെയ്താല്‍ (അങ്ങേരു നോമിനേഷന്‍ നല്‍കീട്ടുമില്ല നിലവില്‍ എം.എല്‍.എയോ  മന്ത്രിയോ അല്ല) അപ്പോള്‍ അതെങ്ങിനെ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാകും?  ഇക്കണക്കിനു ചിന്തിച്ചാല്‍ ഭാവിയില്‍ സ്ഥാനാര്‍ഥിയായേക്കും എന്നും പറഞ്ഞ് തിരഞ്ഞെടുപ്പ് കഴിയണ വരെ കല്യാണം, കൊച്ചിനു പേരിടല്‍ നൂലുകെട്ട്/മാമോദിസ, വീടു പാര്‍ക്കല്‍, തറവാട് ഭാഗം വെക്കല്‍ തുടങ്ങി ആള്‍ക്കാര്‍ മരിച്ചാല്‍ അട്യേന്ത്രം  പോലും നടത്താന്‍ പാടില്ല. വോട്ടേഴ്സിനെ സ്വാധീനിക്കലാകില്ലേ അതൊക്കെ.

വിതരണം ചെയ്തത് സാരി അപ്പോള്‍ അവസാന റൌണ്ട് വരെ അണികള്‍ക്ക് ആവേശം പകരാന്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ കാര്യമോ? മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്ടെ കാര്യമോ? അത് ചട്ട ലംഘനമാകില്ലേ? അതോ മദ്യവും മൊബൈലും ചട്ടത്തിന്റെ പരിധിയില്‍ വരില്ലേ? അസൂയാന്നേ അസൂയ തങ്ങള്‍ക്ക് സാരി പോയിട്ട് ഒരു ബ്ലൌസിന്റെ പീസുപോലും വിതരണം ചെയ്യാന്‍ പറ്റാത്തതില്‍ ഉള്ള അസൂയ. വാശിക്ക് ചെയ്യേണ്ടിയിരുന്നത് സാരിക്ക് പകരം ചുരിതാര്‍ വിതരണം ആയിരുന്നു. അല്ലാണ്ടെ  വ്ങ്ങാന്‍ വന്നോരെ വിരട്ടിയോടിക്കലല്ല. അതെങ്ങനാ തുമ്മിയാല്‍ പോലും ബക്കറ്റുമായി പിരിവിനിറങ്ങാനല്ലാതല്ലെ പിരിക്കുന്നവര്‍ക്ക് പത്തുകൊല്ലം കൂടുമ്പോളെങ്കിലും എന്തേലും കൊടുക്കാനുള്ള ചിന്തയില്ലല്ലോ?

പാര്‍ടി തുടങ്ങിയ കാലം മുതല്‍ വോട്ടു ബിസിനസ്സുകാരാണെന്ന പഴികേള്‍ക്കുകയും പിന്നാലെ വന്നവരും പിറന്നാള്‍ ആകാത്തവരും വരെ അധികാ‍രത്തില്‍ എത്തുകയും ചെയ്യുന്ന കാലത്ത് പിന്നേം പിന്നേം പുറകോട്ട് പോകുന്ന ബി.ജെ.പിയുടെ പ്രവര്‍ത്തകന്‍ സാരി വിതരണം ചെയ്തത് കണ്ട് വിറളി പിടിച്ച് വയറിളകുന്നതെന്തിനാന്ന് മനസ്സിലാകുന്നില്ല. ആയിരം ആള്‍ക്ക് സാരി വിതരണം ചെയ്താല്‍ ആ സീറ്റ് കിട്ടുമെന്ന് കരുതുന്നത് പ്രത്യയശാത്രപരമായി പന്നത്തരമല്ലേ സഗാക്കന്മാരേ? അതു പോട്ടെ വാങ്ങാന്‍ വന്നവരെ വഴക്കുണ്ടാക്കിയും വിരട്ടിയും വിട്ടതോടെ അഥവാ “സ്വാധീന” സാരിവാങ്ങി മാര്‍ക്കിസ്റ്റുപാര്‍ടിക്ക് വോട്ടും ചെയ്യാം എന്ന് കരുതിയവര്‍ ഇനി ജന്മത്ത് വൊട്ടു ചെയ്യുമോ? സഗാക്കന്മാര്‍ നേരുപറഞ്ഞാല്‍ കുറേ കൂടെ വനിതാ സഗാക്കന്മാരെ  സാരി വാങ്ങിപ്പിക്കാന്‍ അങ്ങോട്ട് വിടുകയായിരുന്നു വേണ്ടത്. വേണ്ടത്ര സാരി വിതരണം ചെയ്യാന്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ ബഹളമുണ്ടാക്കും അതോടെ അതൊരു കക്കവെള്ളമാകും അപ്പോള്‍ അതില്‍ നിന്നും കൈനനയാ‌തെ വോട്ട് പിടിക്കാമായിരുന്നു. അല്ലേലും അതൊക്കെ ആലോചിക്കാനുള്ള അറിവ് അണികള്‍ക്ക് ഇല്ലാത്തതാണല്ലോ ഇന്നും അടിത്തറയിളകാതെ നില്‍ക്കുന്നതിന്റെ സീക്രട്ട്.. പോയകാള കൊമ്പന്‍ കാള എന്ന് പറഞ്ഞിരിക്കാനേ ഇനിയിപ്പോള്‍ പറ്റൂ. 

പെണ്ണുങ്ങള്‍ക്ക് സാരി നല്‍കിയാല്‍ മാത്രം പോരാന്നാണ്  പല പാര്‍ട്ടിക്കാരോടും വാക്കേറിനു പറയാന്‍ ഉള്ളത്.
1.ചുരി താര്‍, മിഡി, സെറ്റുമുണ്ട്, ലാച്ച, ജീന്‍സ്, ടോപ് തുടങ്ങിയവ പ്രായ ബേധമനുസരിച്ച്  വിതരണം ചെയ്യാം.താല്പര്യമുള്ളവര്‍ക്ക് താരാതരം പോലെ പാന്റീസ് ബ്രാ തുടങ്ങിയ അണ്ടര്‍ ഐറ്റംസും ആകാം.
2.ഫെയര്‍ ആന്റ് ലൌലി, ഫേഷ്യല്‍ ക്രീം, ഐലൈനര്‍, നാഗവല്ലി സ്ലിം ഓയില്‍, വണ്ണം കുറഞ്ഞോര്‍ക്ക് വണ്ണം വെക്കാന്‍ ദാക്ഷായണി പഞ്ചജീരകഗുണ്ഡംസ്,  രോമം കളയാന്‍ വാക്സിങ്ങ് ക്രീം തുടങ്ങിയ ഐറ്റംസ്.
3.യൂത്തന്‍സിനു ജീന്‍സ്, ബെര്‍മുഡാസ്, പാന്റ് പീസ്, മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്‍, പെട്രോള്‍ കൂപ്പണ്‍, സിഗരറ്റ്, പാന്‍ പരാഗ്.
4.മൊത്തത്തില്‍ പുരുഷന്മാര്‍ക്ക് സ്മോള്‍, മൊബൈല്‍ റീച്ചര്‍ജ്ജ് കൂപ്പണ്‍, കൈലിമുണ്ട്, വെള്ളമുണ്ട്, തോര്‍ത്തുമുണ്ട് .
5.പിന്നെ പ്രമേഹം, പ്രഷര്‍, എന്നിവക്കുള്ള ഗുളിക എല്ലാ വീടുകളിലും നല്‍കാം.
6.വാജിതൈലം, മുസ്ലി പവര്‍, ഐപില്‍ തുടങ്ങിയവ സീക്രട്ടായി നല്‍കാം. 
7.ഫാമിലിക്ക് പച്ചക്കറിയും അരി പിന്നെ വിതരണം ചെയ്യണ്ട കാര്യമില്ല കാരണം രണ്ടുര്‍പ്യക്ക് അരി ലാവിഷായി ലഭിക്കല്ലേ. അതും ഉഗ്രന്‍ പാലക്കാടന്‍ മട്ടയെ വെല്ലുന്ന സാധനം!!

 സത്യായിട്ടും ബെര്‍ളിച്ചായന്റെ പോസ്റ്റില്‍നിന്നും ആവേശംകൊണ്ടോ കടം കൊണ്ടോ അല്ലാ ഈ പോസ്റ്റെഴുതുന്നത്. സി.വി.സി നിയമനത്തില്‍ തെറ്റുപറ്റിയെന്ന് മന്‍‌മോഹന്‍‌ജി പറഞ്ഞത് എല്ലാ പത്രത്തിലും ഉണ്ട്. എന്നുകരുതി ഇനി അത് മറ്റാരെങ്കിലും വാര്‍ത്തയാക്കിയാല്‍ മോഷണമാണെന്ന് പറയാമോ?