Sunday, July 24, 2011

പീഠനവാര്‍ത്തകള്‍

പീഠനവാര്‍ത്തകള്‍ അനുദിനം ജനപ്രിയമായിരിക്കുകയാണ്. ഈ നെലക്ക് പോയാല്‍ ഭാവിയില്‍ പീഠനത്തിനു പ്രത്യേകം ന്യൂസുകള്‍ ഉണ്ടായേക്കാം. ഇത് തികച്ചും ഭാവനയാണ്. 
നമസ്കാരം മഞ്ഞാവിഷന്‍ പെണ്‍‌വാണിഭ വാര്‍ത്തകളിലേക്ക് സ്വാഗതം. വാര്‍ത്തകള്‍ വായിക്കുന്നത് പീഠനനാന്ദന്‍

പീസു നടിയുടെ വെളിപ്പെടുത്തല്‍ പ്രമുഖര്‍ കുടുങ്ങിയേക്കും

മൊച്ചിയില്‍ കഴിഞ്ഞ ആഴ്ച  അനാശാസ്യത്തിനു പിടിയിലായ പീസുനടി തന്റെയൊപ്പം കിടക്ക പങ്കിട്ടവരുടെ ലിസ്റ്റ് പുറത്ത് വിട്ടു. അഞ്ചുമാസം കൊണ്ട് ആയിരത്തിലധികം പേരുമായാണ് നടി കിടക്ക പങ്കിട്ടതെന്ന് പറയുന്നു. നടിക്കൊപ്പം പങ്കിട്ടവരുടെ കൂട്ടത്തില്‍ പ്രമുഖരും ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. ഒരു രാത്രിക്ക് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണത്രെ നടി ഈടാക്കിക്കൊണ്ടിരുന്നത്. ഇടക്ക് തണ്ടെല്‍ വേദനയെ തുടര്‍ന്ന് ഒരു സ്വകാര്യ ആയുര്‍ വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്കെത്തിയ നടിയെ ഒരു പ്രമുഖ വിടന്‍ പീഠിപ്പിക്കുവാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. 

“തനിക്ക് പ്രായം എഴുപത് കഴിഞ്ഞതാണെന്നും അതിനാല്‍ കേസില്‍ ഉള്‍പ്പെടുത്തരുതെന്നും“ നടിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രമുഖ നേതാവ്   പെണ്ണ്‌ പരമുപിള്ള (p.pramupilla)  പറഞ്ഞു. 

തന്റെ  അറസ്റ്റിനു പിന്നെ പ്രൊഫഷണല്‍ രംഗത്തെ കിടമത്സരമാണെന്നും താന്‍ നിരപരാധിയാണെന്നും മഞ്ഞരമ ചാനലിനോട് പീസുനടി വ്യക്തമാക്കി. തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട കുണ്ടറ സുനന്ദ, നടത്തറ ശാന്ത തുടങ്ങിയവരാണ് ഗൂഡാലോചന നടത്തിയതെന്നും ഇവരൊക്കെ പ്രുലരുമായും  കിടപ്പറ പങ്കിടുന്നുണ്ടെന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ ഉടനെ പുറത്തുവിടുമെന്നും പീസ്‌നടി ഭീഷണിപ്പെടുത്തി.

കോമ മഗലം പെണ്‍കുട്ടിയ പീഠിപ്പിച്ച കേസില്‍ മുത്തശ്ശനും വല്യപ്പനും പിടിയില്‍
വല്യപ്പനും മുത്തശ്ശനും പീഠിപ്പിച്ചതായി  പ്ലസ്റ്റു വിദ്യാര്‍ഥിനിയും +2 മാസം ഗര്‍ഭിണിയുമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ കോഴിവുഡ്ഡിലെ ചില പ്രമുഖരും ഉണ്ടെന്ന് പാഷാണം ചാനലിന് വിവരം ലഭിച്ചു. പ്രേക്ഷകര്‍ക്ക് സ്ഥിരം ശല്യമായ ഒരു കോഴിവുഡ്ഡ് നടന്‍ പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ബിറ്റ്റ്റൂബില്‍ പ്രചരിച്ചിരുന്നു. ചാന്‍സ് തരാം ചാന്‍സ് തരാം എന്ന് പറഞ്ഞത് പീഠനത്തിനു വിധേയയായിക്കി എന്നാണ് പെണ്‍കുട്ടിയുടെ വാദം. എന്നാല്‍  പീഠനത്തിനു ചാന്‍സ് തരാം എന്നായിരുന്നു അത് സിനിമയില്‍ ചാന്‍സ് തരാമെന്ന് തെറ്റിദ്ധരിച്ചത് തന്റെ കുഴപ്പം അല്ലെന്നാനായിരുന്നു സംഭവത്തെ കുറിച്ച് കോഴിവുഡ്ഡ് നടന്റെ പ്രതികരണം.

സ്വവര്‍ഗ്ഗാനുരാഗി ചമഞ്ഞ് പീഠിപ്പിച്ചു
സ്വവര്‍ഗ്ഗാനുരാഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഠിപ്പിച്ചു. തലതിരുഞ്ഞൂര്‍ സ്വദേശിയായ 45 കാരിയാണ് പീഠനത്തിനിരയായത്. യാദൃശ്ചികമായി സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരു സോഷ്യല്‍ സെറ്റപ്പില്‍ നിന്നും പരിചയപ്പെട്ട “സ്ത്രീ” യുവതിയുമായി സൌഹൃദം കൂടുകയായിരുന്നു. സ്ത്രീകളെ പോലെ ആകര്‍ഷകമായി വസ്ത്രം ധരിച്ച് മാന്യമായി പെരുമാറിയ “സ്ത്രീയു”മായി യുവതി പെട്ടെന്ന് അടുപ്പത്തിലായി. തുടര്‍ന്ന്  സ്വകാര്യമായി കാണണം എന്ന് പറഞ്ഞപ്പോള്‍ യുവതി “സ്ത്രീയെ” തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടുതല്‍ അടുത്തിടപഴകിയപ്പോളാണ് ഇയാള്‍ ആണാ‍ണെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് ബഹളം വച്ചപ്പോള്‍ ഇയാള്‍ തന്നെ ബലമായി പീഠിപ്പിക്കുകയായിരുന്നു എന്നും നാപത്തഞ്ചുകാരിയായ യുവതി മഞ്ഞാവിഷനോട് പറഞ്ഞു. 90 കാരനായ ഇയാള്‍ മൂന്ന് വട്ടം വിവാഹിതനും പതിനഞ്ച് പിള്ളാരുടെ പിതാവുമാണെന്ന്  പിന്നീട് തിരിച്ചറിഞ്ഞു. 

2 comments:

Anonymous said...

വല്യപ്പനും മുത്തശ്ശനും പീഠിപ്പിച്ചതായി പ്ലസ്റ്റു വിദ്യാര്‍ഥിനിയും +2 മാസം ഗര്‍ഭിണിയുമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ കോഴിവുഡ്ഡിലെ ചില പ്രമുഖരും ഉണ്ടെന്ന് പാഷാണം ചാനലിന് വിവരം ലഭിച്ചു. പ്രേക്ഷകര്‍ക്ക് സ്ഥിരം ശല്യമായ ഒരു കോഴിവുഡ്ഡ് നടന്‍ പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ബിറ്റ്റ്റൂബില്‍ പ്രചരിച്ചിരുന്നു. ചാന്‍സ് തരാം ചാന്‍സ് തരാം എന്ന് പറഞ്ഞത് പീഠനത്തിനു വിധേയയായിക്കി എന്നാണ് പെണ്‍കുട്ടിയുടെ വാദം. എന്നാല്‍ പീഠനത്തിനു ചാന്‍സ് തരാം എന്നായിരുന്നു അത് സിനിമയില്‍ ചാന്‍സ് തരാമെന്ന് തെറ്റിദ്ധരിച്ചത് തന്റെ കുഴപ്പം അല്ലെന്നാനായിരുന്നു സംഭവത്തെ കുറിച്ച് കോഴിവുഡ്ഡ് നടന്റെ പ്രതികരണം.



ഇത് കലക്കി. ആരെയാ ഉദ്ദേശിചതെന്ന് വ്യക്തം. അവനൊരു കോഴിതന്നെ!!

Ayyayye said...

aareyanavo udheshichath :P