Friday, September 16, 2011

പടം പൊട്ടി പയ്യന്‍ പഠിക്കാന്‍ പോകുന്നൂത്രെ!!



അവസാനം ദാ അതും പൊട്ടി. തൃശ്ശൂര്‍ പൂരത്തിനു സാമ്പിള്‍ തയ്യാറാക്കണോരു അവനാന്റെ പണി മിണ്ടതിരുന്നു ചെയ്യും എന്നിട്ട് അതൊക്കെ നാട്ടുകാര്‍ക്ക് മുമ്പില്‍ അന്തസ്സായി അങ്ട് പൊട്ടിക്കും. ഈ ചുള്ളന്‍ പടം വരണേനു മുമ്പേ പടത്തിനെ പറ്റി എട്ടും പതിനെട്ടും നിലയില്‍ അന്യായ അലക്ക് അലക്കും. ഒടുക്കം പടം തീയേറ്ററില്‍ വരുമ്പോളോ ഇരുപത്തെട്ട് നിലയില്‍ പൊട്ടുകയും ചെയ്യും. പടം പൊട്ടുന്നത് പതിവായതോടെ പയ്യന്റെ നക്ഷത്ര പദവിയില്‍ തിളക്കം കുറഞ്ഞിട്ടുണ്ട്. ഇനി ജന്മ നക്ഷത്രത്തിന്റെ കുഴപ്പമാണോ അതോ വായിലെ നാവിന്റെ കുഴപ്പമാണോ എന്താണെന്ന് ആസ്ഥാന ജ്യോതിഷികളും അമ്മയുടെ അടുപ്പക്കാരും ഒക്കെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ അറിയുന്ന പയ്യനെ ഈ മലയാളത്തില്‍ ഇങ്ങനെ കെട്ടിപ്പൂട്ടി വക്കാതെ വല്ല ഹോളീ വുഡ്ഡിലേക്കും കയറ്റി വിടേണ്ട സമയം അധിക്രമിച്ചിരിക്കുനു. 

പയ്യന്റെ പടങ്ങള്‍ പലതും പൊട്ടുന്നുണ്ടെങ്കിലും പണം പ്രോഡ്യൂസറുടെ ആയതിനാലോ എന്തോ പയ്യന്റെ അഹങ്കാരത്തിനു അശ്ശേഷം കുറവില്ല. പയ്യന്റെ പടത്തിനേക്കാള്‍ പ്രേക്ഷകര്‍ക്കു പ്രിയം “രാജപ്പന്റെ“ കോമഡി തിരുകിയ ചെറിയ മൂവിക്കാണ്.ഇംഗ്ലീഷ് പറയാന്‍ അറിയണ പയ്യന്‍ ദാണ്ടെ തല്‍ക്കാലം പ്ഠിക്കാന്‍ പോകാത്രെ. സ്വാശ്രയ കോളേജിലോ അതോ സര്‍ക്കാര്‍ കോളേജിലോ എന്ന് സഖാക്കള്‍ നോക്കേണ്ട. വല്യ നേതാവിന്റെ മോന്റെ പോലെ ഇന്ത്യക്ക് വെളിയിലോട്ടാണത്തെ പയ്യന്‍ പോണത്. എന്ത് പഠിക്കണം എങ്ങിനെ പഠിക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഒരാള്‍ കൂടെയുള്ളതുകൊണ്ട് പയ്യനു പ്രശ്നമില്ല. പണ്ട് പഠിക്കാന്‍ പോയോടത്തുനിന്നും പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടാണ് പടത്തില്‍ കയറിയത്. എന്തായാലും പയ്യന്റെ സമയഗുണം കോണ്ട് പയ്യെ പയ്യെ അങ്ങ് പിടിച്ചു കയറി. പറഞ്ഞിട്ടെന്താ ഒടുക്കം പലതും പറഞ്ഞ് പ്രേക്ഷ്നെ വെറുപ്പിച്ച് കളഞ്ഞു. എന്തായാലും പയ്യന്‍ പോയി നാലക്ഷരം പഠിച്ചില്ലേലും പബ്ലിക്കിനോട് പത്തു വര്‍ത്താ‍നം പറയാനെങ്കിലും പഠിക്കട്ടെ. 

വായ്‌നാറ്റമൊഴിവാക്കാന്‍ വല്ല കോള്‍ഗേറ്റോ കോറെക്സോ വാങ്ങി വാ വൃത്തിയാക്കാം, എന്നാല്‍   വാ തുറന്ന് പറയുന്നത് വയ്യാവേലിയാകുന്ന കാലത്ത് വല്ല ഗുളികനും വായ്ക്കകത്തിരിക്കുന്നുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ മിക്കവാറും ഈ നെലക്ക് പോയാല്‍ ഇനി “പുറത്തേക്കുള്ള വഴി” ആകും അടുത്ത പടം. 

Sunday, July 24, 2011

പീഠനവാര്‍ത്തകള്‍

പീഠനവാര്‍ത്തകള്‍ അനുദിനം ജനപ്രിയമായിരിക്കുകയാണ്. ഈ നെലക്ക് പോയാല്‍ ഭാവിയില്‍ പീഠനത്തിനു പ്രത്യേകം ന്യൂസുകള്‍ ഉണ്ടായേക്കാം. ഇത് തികച്ചും ഭാവനയാണ്. 
നമസ്കാരം മഞ്ഞാവിഷന്‍ പെണ്‍‌വാണിഭ വാര്‍ത്തകളിലേക്ക് സ്വാഗതം. വാര്‍ത്തകള്‍ വായിക്കുന്നത് പീഠനനാന്ദന്‍

പീസു നടിയുടെ വെളിപ്പെടുത്തല്‍ പ്രമുഖര്‍ കുടുങ്ങിയേക്കും

മൊച്ചിയില്‍ കഴിഞ്ഞ ആഴ്ച  അനാശാസ്യത്തിനു പിടിയിലായ പീസുനടി തന്റെയൊപ്പം കിടക്ക പങ്കിട്ടവരുടെ ലിസ്റ്റ് പുറത്ത് വിട്ടു. അഞ്ചുമാസം കൊണ്ട് ആയിരത്തിലധികം പേരുമായാണ് നടി കിടക്ക പങ്കിട്ടതെന്ന് പറയുന്നു. നടിക്കൊപ്പം പങ്കിട്ടവരുടെ കൂട്ടത്തില്‍ പ്രമുഖരും ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. ഒരു രാത്രിക്ക് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണത്രെ നടി ഈടാക്കിക്കൊണ്ടിരുന്നത്. ഇടക്ക് തണ്ടെല്‍ വേദനയെ തുടര്‍ന്ന് ഒരു സ്വകാര്യ ആയുര്‍ വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്കെത്തിയ നടിയെ ഒരു പ്രമുഖ വിടന്‍ പീഠിപ്പിക്കുവാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. 

“തനിക്ക് പ്രായം എഴുപത് കഴിഞ്ഞതാണെന്നും അതിനാല്‍ കേസില്‍ ഉള്‍പ്പെടുത്തരുതെന്നും“ നടിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രമുഖ നേതാവ്   പെണ്ണ്‌ പരമുപിള്ള (p.pramupilla)  പറഞ്ഞു. 

തന്റെ  അറസ്റ്റിനു പിന്നെ പ്രൊഫഷണല്‍ രംഗത്തെ കിടമത്സരമാണെന്നും താന്‍ നിരപരാധിയാണെന്നും മഞ്ഞരമ ചാനലിനോട് പീസുനടി വ്യക്തമാക്കി. തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട കുണ്ടറ സുനന്ദ, നടത്തറ ശാന്ത തുടങ്ങിയവരാണ് ഗൂഡാലോചന നടത്തിയതെന്നും ഇവരൊക്കെ പ്രുലരുമായും  കിടപ്പറ പങ്കിടുന്നുണ്ടെന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ ഉടനെ പുറത്തുവിടുമെന്നും പീസ്‌നടി ഭീഷണിപ്പെടുത്തി.

കോമ മഗലം പെണ്‍കുട്ടിയ പീഠിപ്പിച്ച കേസില്‍ മുത്തശ്ശനും വല്യപ്പനും പിടിയില്‍
വല്യപ്പനും മുത്തശ്ശനും പീഠിപ്പിച്ചതായി  പ്ലസ്റ്റു വിദ്യാര്‍ഥിനിയും +2 മാസം ഗര്‍ഭിണിയുമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ കോഴിവുഡ്ഡിലെ ചില പ്രമുഖരും ഉണ്ടെന്ന് പാഷാണം ചാനലിന് വിവരം ലഭിച്ചു. പ്രേക്ഷകര്‍ക്ക് സ്ഥിരം ശല്യമായ ഒരു കോഴിവുഡ്ഡ് നടന്‍ പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ബിറ്റ്റ്റൂബില്‍ പ്രചരിച്ചിരുന്നു. ചാന്‍സ് തരാം ചാന്‍സ് തരാം എന്ന് പറഞ്ഞത് പീഠനത്തിനു വിധേയയായിക്കി എന്നാണ് പെണ്‍കുട്ടിയുടെ വാദം. എന്നാല്‍  പീഠനത്തിനു ചാന്‍സ് തരാം എന്നായിരുന്നു അത് സിനിമയില്‍ ചാന്‍സ് തരാമെന്ന് തെറ്റിദ്ധരിച്ചത് തന്റെ കുഴപ്പം അല്ലെന്നാനായിരുന്നു സംഭവത്തെ കുറിച്ച് കോഴിവുഡ്ഡ് നടന്റെ പ്രതികരണം.

സ്വവര്‍ഗ്ഗാനുരാഗി ചമഞ്ഞ് പീഠിപ്പിച്ചു
സ്വവര്‍ഗ്ഗാനുരാഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഠിപ്പിച്ചു. തലതിരുഞ്ഞൂര്‍ സ്വദേശിയായ 45 കാരിയാണ് പീഠനത്തിനിരയായത്. യാദൃശ്ചികമായി സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരു സോഷ്യല്‍ സെറ്റപ്പില്‍ നിന്നും പരിചയപ്പെട്ട “സ്ത്രീ” യുവതിയുമായി സൌഹൃദം കൂടുകയായിരുന്നു. സ്ത്രീകളെ പോലെ ആകര്‍ഷകമായി വസ്ത്രം ധരിച്ച് മാന്യമായി പെരുമാറിയ “സ്ത്രീയു”മായി യുവതി പെട്ടെന്ന് അടുപ്പത്തിലായി. തുടര്‍ന്ന്  സ്വകാര്യമായി കാണണം എന്ന് പറഞ്ഞപ്പോള്‍ യുവതി “സ്ത്രീയെ” തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടുതല്‍ അടുത്തിടപഴകിയപ്പോളാണ് ഇയാള്‍ ആണാ‍ണെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് ബഹളം വച്ചപ്പോള്‍ ഇയാള്‍ തന്നെ ബലമായി പീഠിപ്പിക്കുകയായിരുന്നു എന്നും നാപത്തഞ്ചുകാരിയായ യുവതി മഞ്ഞാവിഷനോട് പറഞ്ഞു. 90 കാരനായ ഇയാള്‍ മൂന്ന് വട്ടം വിവാഹിതനും പതിനഞ്ച് പിള്ളാരുടെ പിതാവുമാണെന്ന്  പിന്നീട് തിരിച്ചറിഞ്ഞു. 

Tuesday, July 19, 2011

കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കുള്ള ദൂരം

കുണ്ടലിനിയും കുണ്ടിയും തമ്മിലുള്ള ദൂരം വലുതാണെന്ന് വിവരമുള്ള പലരും പറയാറുണ്ട്. എന്നാല്‍ കള്ളസ്വാമികളെ സംബന്ധിച്ച് കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കോ, യോഗാസനത്തില്‍ നിന്നും യോനി-ആസനാദികളിലേക്കോ ഉള്ള ദൂരം എന്ന പറയുന്നത് ആശുപത്രിയും മോര്‍ച്ചറിയും പോലെ  കയ്യെത്തും ദൂരത്തുള്ള സംഗതിയാണ്. കാഷായം ധരിച്ചിരിക്കുന്നവന്റെ മുമ്പില്‍ കാശും കാണിക്കയും കൊണ്ട് കാലുതൊട്ട് വന്ദിച്ചാല്‍ കൊര്‍ച്ചീസംകൊണ്ട് ഉണര്‍ത്താവുന്ന സംഗതിയാണെന്നോ, അല്ലെങ്കില്‍ കുണ്ടിയില്‍ ഉണ്ടാകുന്ന ഉണര്‍ച്ചയാണ് കുണ്ടലിനി എന്നോ തെറ്റിദ്ധരിച്ചവരും ധാരാളം ഉണ്ട്. എന്നാലോ കുണ്ടലിനി കുണ്ടലിനി എന്ന് കേട്ടാല്‍ അതിനെ പറ്റി വല്യവായില്‍ പറഞ്ഞോണ്ടിരിക്കും. കാടലയും കടലും പോലെ രണ്ടും രണ്ടാണെന്ന് തിരിച്ചറിയാത്ത ക്നാപ്പന്മാരും ക്ലാപ്പികളും കുറേ  ഉണ്ടെനാണ് സത്യം. നമ്മുടെ നിത്യാനന്ദജിയുടെയും പ്രധാന ശിഷ്യ രഞ്ജിതയുടെയും നേതൃത്വത്തില്‍ നടന്ന കുണ്ടലിനിയുണര്‍ത്തല്‍ കര്‍മ്മത്തിലൂടെ ദാണ്ടെ കഴിഞ്ഞ ദിവസം ഒന്ന് കൂടെ തെളിയിച്ചു. 

രഞ്ജിത എന്ന് കെട്ടപ്പോള്‍ ഉള്ളീല്‍ ഉള്‍ക്കുളിരുണ്ടാകയൊന്നു വേണ്ട കേട്ടോ. രണ്‍ജിതയും സ്വാമികളും തമ്മില്‍  ഗുരുവും ശിഷ്യൌം തമ്മിലുള്ള ബന്ധമാണെന്നാണ് വാക്കേറിന്റെ വിശ്വാസം. എന്നാല്‍ അതിലപ്പുറം ചില ബന്ധമുണ്ടെന്നും അത് അവിഹിതമാണെന്നും ചില കുബുദ്ധികള്‍ പറഞ്ഞുണ്ടക്കുകയുണ്ടായി, വിവാദമുണ്ടാക്കി. ഒരു സ്വാമിയും ശിഷ്യയും ഭോഗവിദ്യ പ്രാക്ടീസ് നടത്തുന്നതിന്റെ സി.ഡി.പുറത്ത് വിട്ടു. എന്നാല്‍ സ്വാമികളുമായി കിടക്കയില്‍ കണ്ടത് രഞ്ജിതയാണെന്നോ അല്ലെന്നോ വിവാദം ഉണ്ട്. എന്തായാലും  സിനിമ സ്ക്രീനില്‍ കണ്ടനാള്‍ മുതല്‍ രഞ്ഞ്ജിതക്ക് കുണ്ടിയുണ്ടെന്നാണ് വാക്കേറിനു തോന്നിയിട്ടുള്ളത്. കാണികള്‍ക്ക് കണ്ണുനിറയെ കണാന്‍ വേണ്ടി കാണിച്ചിടത്തോളം കൊള്ളാം. എന്തായാലും കുണ്ടിയുള്ളവളുമായി കുപ്പിയിലുള്ളത് കുടിക്കുന്നതിന്റേയും കുഴലൂത്തിന്റേയും കുത്തിമറിയുന്നതിന്റേയും ടേപ്പ് പുറത്ത് വന്നതോടെ സകല ഇമേജും കുഴിയില്‍പോയ ഒരു സ്വാമിയുടെ ദുഖം അത് പോയവര്‍ക്കേ അറിയൂ. ലോകത്തൊരുപാട് സ്ഥലങ്ങളില്‍ ഉള്ള ശിഷ്യരും അവരേക്കാള്‍ വിലമതിപ്പുള്ള സ്വത്തുക്കളും സ്വന്തം പ്രതിച്ഛായയും ഒക്കെ സി.ഡി സമ്പ്രേഷണം ചെയ്തതോടെ പോയിക്കിട്ടി. പരവതാനിവിരിച്ച് പവിത്രമാക്കിയിരുന്ന പ്രശസ്തിയും പത്രാസും പത്രക്കാര്‍ പലതും പറഞ്ഞും പ്രസിദ്ധീകരിച്ചും സ്വാമിയുടെ മാനഭിമാനത്തെ കുപ്രസിധിയുടെ ഊടുവഴിയിലൂടെയും ഓടയിലൂടെയും വഴിതിരിച്ചു വിട്ടു. 

എന്തു വിലകൊടുത്തും ഇല്ലാണ്ടാ‍യ ഇമേജ് തിരിച്ചെടുക്കണമെന്ന ദൃഢപ്രതിഞ്ജയിലായിരുന്നു സ്വാമികള്‍ സ്വാമികള്‍. അതിനു മണ്ണെണ്ണയൊഴിച്ച് വട്ടത്തില്‍ തീകൂട്ടി മണ്ണെണ്ണാഗ്നിമധ്യത്തില്‍ നില്‍ക്കുന്നത് പോലെ പല വിധ വേഷംകെട്ടും നടത്തി. വേഷം കെട്ട് ഓണ്‍ ദ സ്പോട്ടില്‍ നാലു നിലയില്‍ പൊട്ടി. ഒടുക്കം സ്വാമികള്‍ യോഗയിലെയോ ആധ്യാത്മികതയിലേയോ ഒടുക്കത്തെ വജ്രായുധമായ കുണ്ടലിനിയുമായി കളത്തിലിറങ്ങി. കളത്തില്‍ ഇറങ്ങുമ്പോള്‍ കൊള്ളാവുന്നവരെ കൂട്ടത്തില്‍ ചേര്‍ക്കേണ്ട. അതോണ്ട് നല്ല കുണ്ടിയുള്ള (സിനിമയില്‍ കണ്ടതാണ് വച്ചുകെട്ടാണോന്ന് അറിയില്ല) നടി രഞ്ജിതയേയും കൂട്ടി. കൊള്ളാം ഇവരെ കൂടാതെശിഷ്യരുടെ കൂട്ടത്തില്‍ കുണ്ടിയുള്ളവരും ഇല്ലാത്തവരുമായ കുണ്ടിണികളും കുണ്ടന്മാര്‍(?കുണ്ടിയുള്ളവന്മാര്‍ എന്ന അര്‍ഥത്തിലാണ് പറഞ്ഞത്.)- തെറ്റിദ്ധരിക്കരുത് കോഴിക്കോട്-മലപ്പുറം പ്രദേശത്തെ അര്‍ഥമല്ല ഉദ്ദേശിച്ചത്- ഒക്കെ ഒരു പൊതുവേദിയില്‍ കൂടുന്നു. കുറേ മാധ്യമപ്രവര്‍ത്തകരും മദാമ്മമാരും കുണ്ടലിനി ഉണരുന്നത് കാണാന്‍ കയ്യില്‍ ക്യാമറയുമായി വരുന്നു.

വന്നവര്‍ക്ക് മുമ്പില്‍ കുണ്ടലിനി ഉണര്‍ത്താനുള്ള “വിസില്‍” വിളിയുയര്‍ന്നില്ലെങ്കിലും സംഗീതം ഉയരുന്നു. ഒച്ചയും ബഹളവും കാരണമാണോ അതോക്യാമറ കണ്ട് നാണിച്ചാണോ എന്തോ കുണ്ടലിനി ഉണര്‍ന്നില്ല. എന്നാല്‍ ഉണര്‍ത്തീട്ട് തന്നെ കാര്യം എന്ന് പറഞ്ഞ് ചിലര്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ഉയര്‍ന്നു ചാടി.  എന്ന് കരു നിരന്നിരുന്നവര്‍ക്കിടയില്‍ ചിലര്‍ ഉയര്‍ന്നു ചാടി നോക്കി. ചിലര്‍ ബാധയേറ്റപോലെ തുള്ളിക്കള്ളിക്കുന്നു, കുട്ട്യോള്‍ കൊറ്റം കുത്തി കളിക്കണ പോലെ ചിലരുടെ പെര്‍ഫോമെന്‍സ്. നേരുപറയാലോ സംഗതിയുടെ യൂറ്റൂബ് കണ്ടപ്പോള്‍ ഇവര്‍ ഏതാണ്ട് ഇംഗ്ലീഷ് ബ്ലൂഫിലിമില്‍ അഭിനയിക്കുന്ന പ്രൊഫഷണല്‍  പെണ്ണുങ്ങള്‍ പോലും ഇരുന്ന ഇരിപ്പില്‍ ഇമ്മാതിരി പെര്‍ഫോമന്‍സ് കാണിക്കുമോന്ന് സംശയമാണ്.

ഇതെല്ലാം കണ്ട് സ്വാമിതിരുവടികള്‍ പുഞ്ചിരിച്ചോണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവരെ വിഡ്ഡികളാക്കുമ്പോള്‍ ഉള്ള ഒരു ഊഊഊഊ ചിരീയില്ലേ അതെന്നെ. എന്താ ചെയ്യാ വകതിരിവില്ലാത്തവര്‍ക്കും വട്ടുപിടിച്ചവര്‍ക്കും വല്ലതും കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ ഇമ്മടെ നാട്ടില്‍ ഒരു ചൊല്ലില്ലെ ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ന് അതെന്നെ. എന്തായാലും ഇനി കുണ്ടലിനി പെര്‍ഫോമെന്‍സിനു ശേഷം ശിഷ്യകളുമായി കര്‍ട്ടനു പിന്നില്‍ രഹസ്യമായി “കുണ്ടലിനി” ഉണര്‍ന്നോ ഉണര്‍ത്തിയോ എന്നൊക്കെ സി.ഡി.വല്ലതും വന്നാല്‍ കാണാം.!! 

കമ്യൂണിസ്റ്റാരനായാലും കാമുകന്‍ കാമുകന്‍ തന്നെ!!



കമ്യൂണിസ്റ്റാരനായാലും കമ്യൂണിസ്റ്റ് രാജ്യക്കാരനായാലും കാമുകന്‍ കാമുകന്‍ തന്നെ എന്ന് ദാണ്ടെ ഒന്നുകൂടെ ഉറപ്പിച്ചിരിക്കുന്നു. കണ്ടവന്റെ മുമ്പിലും ക്യാമറക്കു മുമ്പിലും മറക്കേണ്ടത് മറയില്ലാതെ കാണിച്ചാല്‍ ആരെങ്കിലും വെറുതെയിരിക്കുമോ? ക്യാമറയ്ക്കു മുമ്പില്‍ കാമുകി ബിക്കിനിയിട്ട് നില്‍ക്കണത് കണ്ട കാമുകന്‍ സഹിച്ചില്ല. ചുള്ളമണി ചൂടായി ചാടി വീണു. കാമുകിയുടെ മാറിടം മറച്ചിരിരുന്ന മറ്റേ തുണിയങ്ങ് മാറ്റി. ഏതായാലും ഇത്രയായില്ലേ എന്നാ പിന്നെ ബാക്കി കൂടെ കാണട്ടേടീന്ന് പറഞ്ഞ് ആക്രോശിച്ചു. സംഭവം നടന്നത് ഇമ്മടെ കേരളത്തില്‍ അല്ല കേട്ടോ, സംഗതി ചൈനയിലാണ്. 

ഐലന്റ് റസ്ക്യൂ ടീം എന്ന ഒരു പരിപാടി ചിത്രീകരിച്ചോണ്ടിരിക്കുന്നു. ഇമ്മടെ ബേവാച്ച് ക്യാറ്റഗറിയില്‍ പെട്ട സംഗതി. പൊതുസ്ഥലം പോരാത്തതിനു കഥാ നായികയ്ക്കൊപ്പം സമാന മനസ്കരായി ബിക്കിനിക്കാരികള്‍ കുറേ ഉണ്ട്. ക്യാമറക്കാരും ക്രൂവും കാണികളും കുറച്ചുണ്ട്. ഇതിനിടയിലാണ് നായകന്റെ രംഗപ്രവേശവും പെട്ടെന്നുള്ള പ്രതിഷേധവും അരങ്ങേറിയത്. അല്പ നേരത്തേക്ക് അനാവൃതമായ ചൈനീസ് മാറിടത്തെ മനോഹരമായി ക്യാമറ പകര്‍ത്തി. ഭരതന്‍ ടച്ചുണ്ടോ അതോ രാജീവ് കുമാര്‍ ടെക്നോളജിയാണോന്നൊക്കെ വിലയിരുത്തപ്പെടാന്‍ പോണേ ഉള്ളൂ. എന്തായാലും സംഗതി നെറ്റില്‍ ചൂടോടെ ചലിച്ചോണ്ടിരിക്കുന്നു. പയ്യനെ പോലീസ് പൊക്കി. പയ്യന്റെ വിഷമം പോലീസിനറിയില്ലല്ലോ.

ചില അലവലാതികള്‍ കാമുകിയും കാമുകനും ഷോക്കാരും ചേര്‍ന്ന് പബ്ലിസിറ്റി സ്റ്റണ്ടായി കാണ്ടേക്കാം. (ഗുണമില്ലാത്ത പാട്ടാരനെ പൊക്കി കൊണ്ട് നടന്ന് പണമുണ്ടാക്കണ, പൊറത്താക്കുമ്പോള്‍ “കാണികള്‍” അലമ്പുണ്ടാക്കുന്ന ചീനല്‍ പരിപാടികള്‍ കണ്ടവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ)  ചൈനയിലെ കാര്യത്തില്‍ ചിലപ്പൊള്‍ കാമുകനെ കുറ്റം പറയുവാനും ആളുകൂടിയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ വാക്കേറു കാമുകനോപ്പമാണ്. കാരണം ഈ ചുള്ളനു കാമുകിയോടുള്ളത് ആത്മാര്‍ഥമായ പ്രേമം ആകണം. കാമുകന്മാര്‍ മൂന്നു വിധം ഉണ്ട്. ഒന്ന് കാമുകിയെ സ്വന്തം കാര്യത്തിനും കാര്യം കഴിഞ്ഞാല്‍ കളയുന്നവര്‍, രണ്ട് കാമുകിയെ വളക്കുന്നതിനിടയില്‍ കയ്യില്‍ പെട്ട് ഒടുക്കം കല്യാണം കഴിക്കേണ്ടി വരുന്ന ഹതഭാഗ്യന്മാര്‍, മൂന്നാം വിഭാഗം എന്ന് പറയുന്നത് കാര്യം കഴിഞ്ഞ് കണ്ടവനു കാഴ്ചവെക്കുന്നവര്‍ . (അതിപ്പോള്‍ കേരളത്തിലാണേല്‍ പുത്യേ ട്രന്റനുസരിച്ച് കാമുകിയെ കാമുകനു മുമ്പെ കുടുമ്പത്തെ കാര്‍ന്നോന്മാര്‍ കളിച്ചിട്ടുണ്ടോന്ന് നോക്കണം.) കാമുകിയെ കാണുവാന്‍ ക്യാമറകണ്ടാല്‍ കണ്ണുമൂക്കുമില്ലാതെ മൂടും മുലയും കാണിക്കന്‍ മടിയില്ലാത്ത കാമുകിമര്‍ക്ക് ഇതൊരു പാഠമാകട്ടെ!!

Wednesday, June 1, 2011

ആളൂര്‍ വക്കീലിനും ആകാശപ്പറവകള്‍ക്കും അഭിവാദ്യങ്ങള്‍



ആവൂ ആ മഹാത്മാവിനെ സൌമ്യയുടെ കൊലപാതകത്തിന്റെ പേരും പറഞ്ഞ് ജീവപര്യന്തത്തിനു ശിക്ഷിക്കുമോന്ന് പേടിച്ചിരിക്കായിരുന്നു. ആളൂരു വക്കീലും അഞ്ചു വക്കീലന്മാരും അയാള്‍ക്ക് വേണ്ടി അണിനിരക്കും എന്ന് കേട്ടപ്പോല്‍ ആ പേടി മാറി. പോരാത്തതിനു ആകാശപ്പറവകള്‍ എന്നൊരു ടീമും ഉണ്ടെന്ന് കേട്ടപ്പോള്‍ പേടി പമ്പ കടന്നു.ക്രിമിനല്‍ കേസില്‍ പെട്ട മന്ത്രിമാരേയും മത നേതാക്കന്മാരേയും മാത്രം ബഹുമാനിച്ചു ശീലിച്ച മലയാളിയെ സംബന്ധിച്ച്  ഗോവിന്ദച്ചാമിയെന്ന ചാര്‍ളി തോമസ് എന്ന മഹാത്മാവ് അണ്ണാച്ചി ഒരു കൊടും ക്രൂരനും കിരാതനുമാകും, എന്നാല്‍ വക്കീലെങ്കിലും അയാളെ ആ രീതിയില്‍ കാണുന്നില്ല എന്നതില്‍ അതിയായ സന്തോഷം. അറിഞ്ഞിടത്തോലം ആളൂര്‍ വക്കീല്‍ ആളൊരു കേമനാണെന്ന് മനസ്സിലായി. വല്ലാത്ത ഒരു ആരാധനയും തോന്നി, ഹാജരായ കേസുകളില്‍ അധികവും ഒരുമാതിരിപ്പെട്ട ക്രിമിനലുകളെ ഒക്കെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയെടുത്തു, പിന്നെ കേസിനു രണ്ടുമുതല്‍ അഞ്ചു വരെ ലക്ഷം ഫീസ് ഇതൊക്കെ  തന്നെ കാരണം.  ഈ ചാര്‍ളി തോമസ് എന്ന മഹാത്മാവിനേയും എത്രയും വേഗംകേസില്‍ നിന്നും ഊരിയെടുത്ത് അദ്ദേഹത്തിന്റെ സേവന മേഘലയില്‍ തുടരുവാന്‍ അനുവദിക്കണം. ഇപ്പോള്‍ തന്നെ അകത്തായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സേവനം ട്രെയിനിലും മറ്റും ഇല്ലാതായിരിക്കുന്നു. വക്കീല്‍ പറഞ്ഞ വാക്കില്ലേ  “മനസ്സുകൊണ്ട് സൌമ്യക്കൊപ്പമാണ്‍` എന്നാല്‍ ഗോവിന്ദസ്വാമി നിരപരാധിയുമാണ്...” ഹോ അത്  പത്രത്തില്‍ കണ്ടപ്പോള്‍ കുളിരു കോരി.


വക്കീലിനെതിരെ ചിലര്‍ ബസ്സിലും, ബ്ലോഗ്ഗിലും, ഫേസ്ബുക്കിലുമൊക്കെ അലമ്പുണ്ടാക്കുന്നുണ്ടെന്ന് കേട്ടു. അത് കാര്യക്കാണ്ടാട്ടാ... അവര്‍ വലിയ വക്കീലിനെ കൊണ്ടന്ന് സൌമ്യക്ക് വേണ്ടി വാദിക്കൊന്നുമില്ല.  അവിടെ നെറ്റില്‍ കിടന്ന് ചുമ്മാ കുറച്ച് ബഹളം വെക്കും ചര്‍ച്ചിക്കും മെയില്‍ ഫോര്‍വേഡ് ചെയ്യും അത്രേ ഉള്ളൂ. മന്ത്രി സഭയുണ്ടാക്കുമ്പോള്‍ ഇമ്മടെ ആള്‍ക്കാര്‍ക്ക് പ്രധാന വകുപ്പ്  നല്‍കണംന്ന് നായന്മാരും എസ്.എന്‍.ഡി.പിക്കാരും പറയില്ലേ . എന്ന് കരുതി കാര്യങ്ങളും കാര്യപ്പെട്ട വകുപ്പും കോണിക്കാരു വിട്ടു കോടുക്കോ. ഇല്ലാലോ അത്രേ ഉള്ളൂ. അവര്‍ അവിടെ കിടന്ന് പറഞ്ഞോട്ടേന്നെ. പിന്നെ വക്കീലിനു  ഭീഷണിയ്യുണ്ടെന്ന് പത്രത്തില്‍ വായിച്ചു. ആദ്യം പേടിച്ചു പോയി. പിന്നെയാണ് ഹിന്ദു തീവ്രവാദികളില്‍ നിന്നും ആണെന്ന് അറിഞ്ഞത്. അത് പോട്ട് ചീള് ഒന്നും സംഭവിക്കില്ല. പിന്നെ കണ്ണൂരു സ്കൂള്‍ മാഷായിരുന്ന സംസ്ഥന നേതാവായ സ്വന്തം പ്രവര്‍ത്തകനെ കുട്യോള്‍ടെ മുന്നിലിട്ടു കൊത്തിക്കൊന്നിട്ട് എന്തെങ്കിലുംമുണ്ടായോ. പിന്നാ ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍. ചുമ്മാ ഓലപ്പാമ്പ് . അല്ല ഇത് വക്കീല് ചുമ്മാ ഒരു ഇളക്കം ഉണ്ടാക്കാന്‍ ഇറക്കിയ നമ്പറാണോ? എന്തായാലും കേസ് ഫാസ്ട്രാക്ക് കോടതിയിലാണേല്‍ അവിടെ നിന്നും മാറ്റാന്‍ ശ്രമിക്കണം. ഈ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസില്‍ പെട്ടെന്ന് വിധിവരും, മിക്കവാറും പ്രതിക്ക് ശിക്ഷയും കിട്ടും. കേസ് പരമാവധി നീട്ടുകയണേല്‍ പ്രതിയെ ശിക്ഷിക്കാന്‍ പറഞ്ഞ് ഈ അലമ്പുണ്ടാക്കുന്നവരുടെ ചൂടു കുറയും.




ആതമഹത്യക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പാവം  വികലാംഗനെ മനസ്സിലാക്കുവാന്‍ മലയാളിക്കായില്ല. പണ്ടു മുതലേ  ട്രെയിനീന്നു വീണാലും ആതമഹത്യക്ക് ശ്രമിക്കുന്ന പെണ്ണുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചാലും രക്ഷകന്റെ രക്തം അവരുടെ മേല്‍ ആകും. ഇനി രക്ഷിക്കുവാനുള്ളത് കഠിനമായ പരിശ്രമമാണേല്‍ അവരുടെ ശരീരത്തില്‍ ശുക്ലം/ബീജം ആയെന്നുമിരിക്കും. ( കിണറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ ശരീരത്തിലും ഇത്തരത്തില്‍ എന്തോ കണ്ടത്തിയിരുന്നു) അതിന്റെ പേരില്‍ ഒരാളെ പിടിച്ച് ശിക്ഷിക്കാന്ന് പറഞ്ഞാല്‍ ഹോ എന്ത് മഹാ പാതകമാണ്. എന്തായിത് വെള്ളരിക്കാപട്ടണമോ? ഇപ്പത്തന്നെ നമ്മുടെ മന്ത്രിമാരില്‍ എത്ര പേര്‍ ക്രിമിനല്‍ കേസും, തട്ടിപ്പ് കേസ്, പെണ്ണുകേസ്, വിജിലന്‍സ് കേസ് തുടങ്ങിയവ നേരിടുന്നുണ്ട്. അതിനൊന്നും കുഴപ്പമില്ല.


ആകാശപ്പറവകള്‍ എന്നൊരു ടീംസ് ഇതിനിടയില്‍ പ്രതിക് വേണ്ടി ചരടു വലിക്കണൂന്ന് കേട്ടു. ആകാശപ്പറവകള്‍ക്കും അഭിവാദ്യങ്ങള്‍. ജന്മം കൊണ്ട് വഴിതെറ്റിയ ഒരു കുഞ്ഞാടിനെ അല്പം വൈകിയാണെങ്കിലും തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവന്നത് തന്നെ വലിയ കാര്യം. കൂട്ടത്തിലെത്തിയ കുഞ്ഞാട് വല്ല കുരുത്തക്കേടും കാണിച്ചാല്‍ അവനെ തട്ടുകേടില്ലാതെ തങ്ങളുടെ കൂട്ടത്തിലെക്ക് തിരിച്ചുകൊണ്ടു വരണമല്ലോ. നിങ്ങള്‍ അവനെ തള്ളിപ്പറയാത്തതിലും പത്രക്കാര്‍ പറയണ പോലെ ഹെല്പ് ചെയ്യുന്നതിലും അതിയായ നന്ദിയുണ്ട്. എത്രയും വേഗം ഈ കുഞ്ഞാടിനെ രക്ഷിച്ചെടുത്ത് പഴയ പോലെ ട്രെയിനിലെ പുണ്യപ്രവര്‍ത്തികള്‍ തുടരുവാന്‍ അനുവദിക്കുക. ഇനിയും ഇത്തരം ക്രിമിനലുകളായ കുഞ്ഞാടുകളെ കൂട്ടത്തില്‍ കൊണ്ടുവന്ന് അഥവാ അവര്‍ വല്ല കുറ്റകൃത്യവും ചെയ്താല്‍ നല്ലൊന്നാന്തരം വക്കീലന്മാരെ അണിനിരത്തി രക്ഷിച്ചെടുകൂ.


ചാമിയൊരു തമിഴ് നാടോട്യായതോണ്ട് ആരും വക്കാലത്തുമായി കോടതിയില്‍ കയറില്ലാന്നായിരുന്നു പലരും കരുതീത്. എന്നാല്‍ വക്കാലത്തേറ്റെടുക്കാന്‍ അഞ്ചു പേരില്‍ കൂടുതല്‍ വരും എന്ന് കേട്ടപ്പോള്‍ ഹോ അവരൊക്കെ ഞെട്ടിക്കാണും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും അര നിരപരാധി ശിക്ഷിക്ക പ്പെടരുതെന്ന് പറയുന്നത് കേള്‍ക്കാം. ആ ആയിരത്തില്‍ ഈ മഹാത്മാ ശ്രീ സ്രീ ചാളിയേയും പെടുത്താം.  രാഷ്ടീയകാര്‍ക്കും കാശുള്ളോര്‍ക്കും ഭാക്കി 999 മതി. നേരുപറഞ്ഞാല്‍ നാടോട്യോള്‍ടെ കാര്യത്തില്‍ താല്പര്യമുള്ള കുറച്ച് വക്കീലന്മാരും, ആ‍കാശപ്പറവകളും പിന്നെ എഴുത്തുകാരും മാത്രെ ഉള്ളൂ. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ക്രിമിനലുകള്‍ക്കും ഒക്കെ സാന്ത്വനമേകുന്ന നിങ്ങള്‍ക്ക് നന്മ വരട്ടെ. ഗോവിന്ദ ചാമിയെന്ന മഹാത്മാവിനെ തന്റെ കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവരൂ.

Thursday, April 28, 2011

എന്റെ സള്‍ഫാനെ നിരോധിക്കല്ലേ സൂമാരേട്ടനെ ചീത്തവിളിക്കല്ലേ!!



കാര്യം പറയുന്നവരേയും കാര്‍ന്നോന്മാരെയും കണ്ടാല്‍ കളിയാക്കാനും അംഗീകരിക്കാതിരിക്കാനും മലയാളിക്ക് ഒരു പ്രത്യേക താല്പര്യം ആണ്. എന്തൊക്കെ നല്ല കാര്യങ്ങള്‍ പറഞ്ഞതാ ബസ്സിലൂടെയും ബ്ലോഗ്ഗിലൂടേയും ഇമ്മടെ സൂമാരേട്ടന്‍ എന്നിട്ടെന്തായി ഇപ്പോള്‍ സമാധാനമായല്ലോ സൂമാരേട്ടന്‍ ആ ബസ്സങ്ങ് പൂട്ടി കെട്ടി. അങ്ങേരു എന്റെ സള്‍ഫാനെ പറ്റി നല്ല നാലു കാര്യം പറഞ്ഞപ്പോള്‍  ഏതാണ്ട് പൊതുസ്ഥലത്ത് വച്ച് പെണ്ണുങ്ങളോട് കമന്റടിച്ചനെ കൈകാര്യം ചെയ്യണ പോലെ അല്ലേ കൈകാര്യം ചെയ്തേ. എന്റോ സള്‍ഫാന്‍ എന്തോന്ന് സാധനം എന്നറിയാത്തോനും അതിന്റെ ദുരിതം അനുഭവിക്കാത്തവനുമൊക്കെ ചേര്‍ന്ന് ഇമ്മടെ സൂമാരേട്ടനെ ഇട്ടു പൊരിച്ചു. കാര്യമെന്താന്ന് അറിയില്ലെങ്കിലും കിട്ടണോടത്ത് കേറി കത്തിവെക്കാന്‍ മടിയില്ലാത്ത  കേരളത്തില്‍ നാളെ ഒരു ഹര്‍ത്താല്‍ ആചരിക്കുകയാണ്. എന്തായാലും എന്റോ സള്‍ഫാന്‍ കാരണം കോഴിയും കുപ്പിയും കപ്പയുമൊക്കെയായി ആഘോഷിക്കുവാന്‍ ഒരു ഹോളിഡേ മലയാളിക്ക് കിട്ടി. മുഖ്യന്‍ ഉപവാസം നടത്തി കയ്യടി നേട്യേത് കണ്ട് കുശുമ്പായിട്ട് പിണറായി പകരം പാരയിറക്കീതാ‍ണെന്നാണ് ഹസനാദി കോണ്‍ഗ്രസ്സാര്‍ പറയുന്നത്. പിണറായി സഖാവ് ആ ടൈപ്പല്ലാന്ന് ആര്‍ക്കാ അറിയാത്തത്. ആള്‍ക്കിത്തരം ചീപ്പ് പബ്ലിസിറ്റ്യോട് ഒന്നും താല്പര്യം ഉണ്ടെന്ന് ഇന്നേ വരെ എനിക്ക് തോന്നീട്ടില്ല.

അതു പോട്ടെ പറഞ്ഞോണ്ട് വന്നത് എന്റെ സള്‍ഫാനെയും സൂമാരേട്ടനെയും പറ്റിയാണ്.  സംഗതി എന്തായാലും ഒന്നൊന്നര സാധനമാണെന്നും തളിച്ച പ്രദേശത്തെ ജീവിതം മുഴുവന്‍ ദുരിതമാണെന്നും കണ്ണും കാതും ഉള്ളോര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. എന്നാലും കോണ്‍ഗ്രസ്സാര്‍ക്കും കമ്മീഷന്‍ ഏജന്റുമാര്‍ക്കും (ബോത്ത് ആര്‍ മാതമറ്റിക്സ് എന്ന് ചിലര്‍ പറയുന്നുണ്ട്, ഇമ്മക്കറിയില്ലാട്ടാ) അതിനിനിയും  കൊല്ലങ്ങള്‍ നീളുന്ന മറ്റേടത്തെ പഠനം നടത്തി കണ്ടു പിടിച്ചേ കാര്യം “മനസ്സിലാകൂ”. ശരിയല്ലേ ഒരു കാര്യം പഠിക്കണേല്‍ അതിന്റേതായ സമയം എടുക്കും. എന്തായാലും എന്റോ സള്‍ഫാന്‍ നിരോധിക്കണമെന്ന കാര്യത്തില്‍  കാര്യങ്ങളെ പറ്റി ഏകദേശ ധാരണയുള്ള ഏതൊരുത്തനും ഒറ്റ നിലപാടേ എടുക്കുന്നുള്ളൂ എന്താകും കാരണം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല. ഇന്ത്യക്കും പിന്നെ ഇമ്മടെ സൂമാരേട്ടാനും അമ്മാതിരി ചിലര്‍ക്കും മാത്രം ഉള്ള ഈ പിന്തിരിപ്പന്‍നിലപാടിന്റെ പിന്നിലെ സംഗതി എന്താന്ന് അറിയില്ല. ചെറ്യേ രാജ്യങ്ങള്‍ വരെ എന്റോ സള്‍ഫാന്‍ നിരോധിക്കണമെന്നും പറഞ്ഞ് ജനീവയിലെ സമ്മേളനത്തില്‍ പറയുമ്പോള്‍ ഇമ്മടെ ഇന്ത്യ അതല്ല അളിയാ അതിനെ അങ്ങിനെ നിരോധിക്കരുതെന്ന് പറയുന്നു. കേട്ടാല്‍ തോന്നും ഇന്റോസള്‍ഫാന്‍ കമ്പനിടെ ഉടമ ഇമ്മള്‍ടെ അളിയനോ മച്ചമ്പിയോ ആണ് എന്ന്. കീടനാശിനീടെ കാര്യത്തില്‍ ഇത്രക്ക് ശുഷ്കാന്തി കാണിക്കണ ഇന്ത്യ ഇന്നേ വരെ സ്വന്തം കര്‍ഷകരുടെ കാര്യത്തിനു പോലും ഇത്രയ്ക്ക് വാശിപിടിച്ചിട്ടില്ലാന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഈ ശുഷ്കാന്തിയുടെ പിന്നില്‍ മറ്റു ചിലതിന്റെ കാന്തിയുണ്ടെന്ന് കുശുമ്പ് കുത്തണോരും കമ്യൂണിസ്റ്റുകാരും ഉണ്ട്. ഇതെന്റെ അഭിപ്രയമല്ല കേട്ടോ‍. ഞാന്‍ ഇമ്മടെ സൂമാരേട്ടന്റെ ഒപ്പമാണ്.

ഇമ്മടെ സൂമാരേട്ടനു എന്റോ സള്‍ഫാനെ പറ്റി പറയാന്‍ നൂറു നാക്കാണ്.എനിക്ക് സൂമാരേട്ടാനോട് വല്ലാത്ത ആരാധനയും ആദരവും തോന്നുന്നു. എന്തൊക്കെ കാര്യങ്ങളാ അങ്ങേരു പറഞ്ഞത്.  ഈ അന്തക സള്‍ഫാന്‍ കര്‍ഷകര്‍ക്ക് ചീപ്പ് വിലക്കാണ് ലഭിക്കുന്നതെന്നും ചീപ്പ് വിലക്കക്കിട്ടിയില്ലേല്‍  ഇവിടെ ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ നമ്പര്‍ ഇങ്ക്രീസ് ചെയ്യുമെന്നാണ് പുള്ളിക്കാരന്റെ വാദം. അതായത് ഇമ്മടെ നാട്ടിലെ കര്‍ഷക ആതമഹത്യ തട്ുന്നതിലും എന്റെ സള്‍ഫാനു വലിയ പങ്കുണ്ടെന്ന്.  യൂറോപ്പില്‍ ഈ മൊതല്‍ നിരോധിച്ചത് വേറെ ചിലരുടെ ലോബിയിങ്ങ് മൂലമാണെന്നാണ് ചേട്ടന്റെ നിഗമനം. മാത്രോ തിരോന്തരത്തെ തണലും, ദില്ലീലെ  സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍‌വയോണ്‍‌മെന്റ് എന്ന സംഘടനയും  ഒക്കെ ഈ യൂറോപ്പീന്ന് ചില്ലറ വാങ്ങണ ടീംസാണത്രേ!! മാത്രമല്ല സൂമാരേട്ടന്‍ വേറെ ഒന്നുംകൂടെ പറഞ്ഞുവെക്കണുണ്ട്. കാസര്‍ഗോട്ടുള്ളത് മറ്റെന്തോ പ്രശ്നമാണത്രേ. രക്തബന്ധം ഉള്ളോര്‍ തമ്മിലുള്‍ല കല്യാണം നല്ലതല്ലാന്ന് ബോധവല്‍ക്കണം നടത്തണമെന്നും അങ്ങേരു പറയുന്നു. അതായത് രക്തബന്ധം ഉള്ളോര്‍ടെ വിവാഹം ആകാം കാസര്‍ഗോഡ് പ്രശ്നത്തിന്റെ ഒരു കാരണം എന്നാകാം അങ്ങേര് പറഞ്ഞോണ്ട് വരണത്.  തമിഴ്നാട്ടില്‍ ആങ്ങള പെങ്ങള്‍ടെ മോള്‍ക്ക് പുടവയും പിന്നെ പിള്ളാരെയും സമ്മാനിക്കുന്നു. ഇമ്മടെ നാട്ടില്‍ അമ്മാവന്റെ മോള്‍/മോന്‍ കല്യാണം നടക്കുന്നു. ഇത്  കാസര്‍ഗോഡ് മാത്രമല്ല എന്തായാലും തലതിരിഞ്ഞവര്‍ തര്‍ക്കത്തിനായി ഇക്കാര്യം പറഞ്ഞേക്കാം അത് തല്‍ക്കാലം വിടുക.

 സൂമാരേട്ടന്റെ കണ്ടുപിടുത്തവും അനുകൂല പഠന പ്രബന്ധവും ഒക്കെ ചേര്‍ത്ത് എന്റെ എന്റോ സള്‍ഫാന്‍ പഠനങ്ങള്‍ എന്നോ മറ്റോ പേരിട്ട്  ഇംഗ്ലീഷിലാക്കി ഇമ്മടെ നാട്ടീന്ന് എന്റോ സള്‍ഫാനു കീ ജെയ് വിളിക്കാന്‍ പോയോര്‍ടെ കയ്യില്‍ കൊടുത്തയക്കേണ്ടതായിരുന്നു. അവര്‍ക്കതൊരു മൊതല്‍ക്കൂട്ടാകും. ദാ വായിക്ക് എന്ന് പറഞ്ഞ് ഖത്തറീന്നും, ബഹ്‌റ്ൈനില് നിന്നും വന്നോര്‍ക്ക് കൊടുക്കാലോ.

സൂമാരേട്ടന്‍ പറയുന്നതീന്ന് മനസ്സിലായത് എന്റോ സള്‍ഫാനെ എതിര്‍ക്കുന്നവര്‍ക്കൊക്കെ പേറ്റന്റ്റുള്ള കമ്പനികളീന്ന് ഏതാണ്ട് ചില്ലാനം തടയും എന്നാണ്. അപ്പോള്‍ ചില മന്ദബുദ്ധികള്‍ക്ക് ഒരു സംശയം ഈ എന്റോ സള്‍ഫാനു വേണ്ടി വാദിക്കണോര്‍ക്കും ചില്ലാനം തടയില്ലേ? ഇത്രേം കുട്യോള്‍ എണീക്കാനും നടക്കാനും വയ്യാതെ കാസര്‍കോട്ട് കിടക്കുമ്പോള്‍ എന്താ എന്റോ സള്‍ഫാനെ അനുകൂലിക്കണ എന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ സൂമരേട്ടന്‍ ചെയ്യേണ്ടത് സ്വന്തം കുടുമ്പത്തെ കുഞ്ഞുങ്ങള്‍ക്ക് ഡെയ്‌ലി രണ്ടു ടീസ്പൂണ്‍ വച്ച് ഈ ദിവൌഷധം കൊടുക്ക്. അങ്ങിനെ കൊടുത്തിട്ട് കൊഴപ്പം ഒന്നും ഇല്ലെങ്കില്‍ ദാണ്ടെ ഇവര്‍ക്ക് ഒരു കുഴപ്പവുമില്ല നിങ്ങളും ധൈര്യമായി ഉപയോഗിച്ചോളൂന്ന് പറയാം. ഇന്നിപ്പോള്‍ ഈ പ്രശ്നത്തിന്റെ പേരില്‍ കുരിശുമ്മെ കെടക്കണ കമ്പനിയും പവാറും പവാറിനെക്കാള്‍ പവറുള്ളവരും പട്ടങ്ങള്‍ നല്‍കി സൂമാരേട്ടനെ ആദരിക്കാനും മതി. അതോടെ ഈ പറയുന്നവരുടെ വായും അടയും

 മാത്രമല്ല ഒന്നു മനസ്സുവച്ചാല്‍ ഒരു വ്യവസായ സാധ്യതയും ഇതില്‍ തെളിയുന്നുണ്ട്. കുട്യോള്‍ടെ കാര്യം എന്ന് പറഞ്ഞാല്‍ പിന്നെ ആ‍ട്ടുംകാട്ടം പൊടിച്ച് കുപ്പീലാക്കിയിട്ട് പരസ്യം നല്‍കിയാല്‍ അത് പത്തു പാക്കറ്റ് വാങ്ങി കുട്യോള്‍ക്ക് മൂന്നു നേരം ക്കൊടുക്കണ ടീംസാണ് ഇമ്മടെ നാട്ടിലുള്ളത്. ആ നെലക്ക് പിണ്ണാക്കിലോ പരുത്തിക്കുരുവിലോ എന്റോ സള്‍ഫാന്‍ ചേര്‍ത്ത് ഉഗ്രന്‍ പാക്കറ്റിലാക്കി കൊടുത്തല്‍ നല്ല ഡിമാന്റായിരിക്കും. പരസ്യത്തിനു വേണേല്‍ വേണേല്‍ പന്തെറിയുന്ന അലവലാതി ചെക്കനേയും കൂട്ടുപിടിക്കാം. ഐ ആം എ എന്റോ സള്‍ഫാന്‍ ബോയ് എന്നും ഗേള്‍ എന്നും പറഞ്ഞ് പരസ്യം നല്‍കിയാല്‍ മതി. എപ്പോള്‍ വിറ്റു തീര്‍ന്നൂന്ന് ചോദിച്ചാല്‍ മതി!!

Sunday, April 17, 2011

പൂനത്തിനു തുണിയഴിക്കാന്‍ അല്പം സ്പേസ് നല്‍കൂ പ്ലീസ്


അല്ലെങ്കിലും ആരെങ്കിലും നല്ലകാര്യം ചെയ്യാന്ന് വച്ചാല്‍ ആള്‍ക്കാര്‍ക്ക് അസൂയയാണെന്നേ. ഇന്ത്യന്‍ ടീം ജയിച്ചപ്പോള്‍ ചിലര്‍ ഫ്ലാറ്റു നല്‍കി, പണം നല്‍കി, പദവിനല്‍കിയൊക്കെയാ ടീമിനെ അഭിനന്ദിച്ചതും അംഗീകരിച്ചതും. പൂനം ചേച്ചിക്കും അമ്മാതിരി ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ടീമിനു മുമ്പില്‍ ഒന്നു തുണീയഴിച്ചു കാണിക്കണം. അതിലൂടെ അവരെ അഭിനന്ദിക്കണം. അതിനാണ് കുറേ സദാചാരക്കാരും മറ്റും പ്രശ്നം ഉണ്ടാക്കുന്നത്. അവര്‍ കാണിച്ചോട്ടെന്ന് വിചാരിച്ചാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ പൂനം തുണിയഴിക്കും എന്ന് പ്രഖ്യാപിച്ചതും പലയിടത്തുനിന്നും പരാതിയും പാരയും പൊന്തിവരാന്‍ തുടങ്ങി. അതിലൊന്നും പിന്മാറാന്‍ പൂനം ചേച്ചി തയ്യാറായില്ല. ഇന്ത്യയില്‍ തുണിയഴിക്കാന്‍ പ്ലേസ് ഇല്ലെങ്കില്‍ പാരീസില്‍ പോയി തുണിയഴിച്ച് കാണിക്കുമെന്നായി ചേച്ചി. പക്ഷെ എന്തു ചെയ്യാനാ ആലിങ്കായ് പഴുത്തപ്പോള്‍ കാക്കക്ക് വായില്‍ പുണ്ണെന്ന് പറഞ്ഞപോലെ ഇന്ത്യന്‍ ടീം ജയിച്ചപ്പോള്‍ ചേച്ചിക്ക് മൂത്രത്തില്‍ കല്ലുവന്നതും അതു കളയാന്‍ ആശുപത്രീലായതും. പുറത്തുവന്നാലും താന്‍ തുണിയഴിക്കാന്‍ തയ്യാറാ‍ണെന്ന് പൂനം ചേച്ചി പറയുന്നുണ്ട്, പക്ഷെ പറ്റിയ പ്ലേസ് ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടത്രെ.


ഓണത്തിന്റെടേല്‍ പുട്ടുകച്ചവടമെന്ന് പറയുന്നപോലെ ദാണ്ടെ ചേച്ചിയുടെ തുണിയഴിക്കലിനെ വിറ്റു കാശാക്കാനാണ് ഒരോര്‍ത്തര്‍ ശ്രമിക്കുന്നത്. മറ്റാരുമല്ല ഇമ്മടെ ബോളീവുഡ്ഡുകാര്‍ തന്നെ.  രാജ്യത്തിനു വേണ്ടി ആരെങ്കിലും എന്തെങ്കിലും ഒന്ന് ചെയ്യാന്ന് വച്ചാല്‍ അപ്പോള്‍ അതിനെ എങ്ങിനെ വിറ്റു കാശാക്കാമെന്നാണ് ഈ ബോളീവുഡ്ഡുകാരുടെ നോട്ടം. ചേച്ചേടെ ശുദ്ധമായ മനസ്സുകൊണ്ട് മാത്രമാണ്   ഇന്ത്യന്‍ ടീം ലോകകപ്പില്‍ വിജയിച്ചാല്‍ വസ്ത്രമഴിച്ച് അവര്‍ക്ക് മുമ്പില്‍ നില്‍ക്കാന്നൊരു ഓഫര്‍ വച്ചത്. അത് അവര്‍ക്കൊരു ഇന്‍സ്പിരേഷന്‍ ആയ്ക്കോട്ടെ എന്ന് കരുതിമാത്രം. ഇതില്‍ വേറെ ഒരു ദുരുദ്ദേശ്യവുമില്ല ടീമിനെ അഭിനന്ദിക്കുക എന്ന സദുദ്ദേശ്യം മാത്രം. നേരുപറഞ്ഞാല്‍ അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. ഇന്ത്യാ രാജ്യത്തെത്ര നടിമാരുണ്ട് മോഡലുമാരുണ്ട് എന്നിട്ട് ആരെങ്കിലും ടീമിനെ ഒന്ന് തുണിയഴിച്ചിട്ട് അഭിനന്ദിക്കാന്‍ മുന്നോട്ടുവന്നോ? അതാണ് ചേച്ചിക്ക് രാജ്യത്തെ ടീമിനോടുള്ള സ്നേഹം. അത് കേള്‍ക്കേണ്ട താമസം ബോളീവുഡ്ഡുകാര്‍ പണവും പടവുമായി എത്തിയത്രെ. എന്നാല്‍ ചേച്ചി ആ ടൈപ്പല്ല, അമ്മാതിരിസംഗതി സിനിമയില്‍ കാ‍ണിക്കാന്‍ അവരെ കിട്ടില്ല. അതിനു വേറെ ആളെനോക്ക് എന്ന് കര്‍ശനമായി തന്നെ പറഞ്ഞു. അതാണ് ക്യാരക്ടര്‍. 


നഗ്നത ആഭസമാണെന്നാണ് ചിലരൊക്കെ  മനസ്സില്‍ കരുതുന്നതും പുറത്ത് പറഞ്ഞോണ്ടിരിക്കുന്നതും. എന്നാത് അത് ഒരിക്കലും ഒരു ആഭസമേ അല്ലെന്നും മറിച്ച് അത് ആസ്വദിക്കാനോ അല്ലെങ്കില്‍ ആളുകള്‍ക്ക് ആഹ്ലാദം പ്രകടിപ്പിക്കാനോ അല്ലെങ്കില്‍ മറ്റു പലതിനുമുള്ളതാണെന്നോ ആണ് വാക്കേറിനു മനസ്സിലായത് തന്നെ ഇമ്മടെ പൂ നം ചേച്ചി പറഞ്ഞപ്പോളാണ്. നമ്മള്‍ ജനിക്കുന്നത് തന്നെ നഗ്നരായിട്ടാണെന്നും ആ നിലക്ക് അതിനെ മോശമായി കാണുന്നത് നല്ലതല്ലെന്നുമൊക്കെ ചേച്ചി വച്ചു കാച്ചീട്ടുണ്ട്. അപ്പോളാണ് ഒരു സംശയം എന്നാ പിന്നെ ജനിച്ച കോലത്തില്‍ തന്നെ ചേച്ചിക്ക് നടന്നൂടെയെന്ന്. അതെന്തേലുമാകട്ടെ. ചേച്ചിയെ ഒന്ന് വിളിക്കാമെന്ന് വച്ചാല്‍ എന്താ ചെയ്യാ ചിലരുടെ ഭീഷണി കൊണ്ടോ മറ്റൊ ചേച്ചീടെ ഫോണ്‍ ഓഫാക്കി വച്ചിരിക്കാണത്രെ. ഓണാക്കിയാലും വിളിക്കാന്‍ നമ്പറുമില്ല. എന്തായാലും ചേച്ചിക്ക് പിന്തുണയുമായി വാക്കേറ് ഉണ്ട്. പിന്നെ പാരീസു വരെ ഒന്നും പോണ്ടാന്നേ ചേച്ചിയും ടീമും സന്നദ്ധമാണെങ്കില്‍ ഇമ്മടെ ശാന്തേച്ചീടെ വീടിന്റെ  ചായ്പില്‍ സൌകര്യം ഒരുക്കാം. ..അല്ല ഇനി ടീമില്ലേലും.......ഏത്!!

Thursday, April 14, 2011

ഓര്‍ക്കെന്താ കൊമ്പുണ്ടോ?



അല്ലേ ഇത്രേം ആള്‍ക്കാരു ക്യൂവില്‍ നില്‍ക്കുമ്പോള്‍ കാവ്യ കൊച്ചു നേരെ അങ്ങ് ചെന്ന് വോട്ടും കുത്തി വീട്ടില്‍ പോകാന്നു പറഞ്ഞാല്‍ അതെവിടത്തെ ന്യായം? അതനുവദിച്ചു കൂടാ..ഹേയ് ഒരുനെലക്കും സമ്മതിക്കാന്‍ പറ്റില്ല. അല്ലേല്‍ പിന്നെ നമ്മളെന്തിനാ ആണുങ്ങളാണെന്നും പറഞ്ഞോണ്ട് മുണ്ടും മടക്കിക്കുത്തി നടക്കുന്നേ. എന്തായാലും ഓന്‍ ആങ്കുട്യാട്ടാ‍ വല്ലോര്‍ക്കും വിരോധമുണ്ടോന്ന് ചോദിക്കേണ്ടതാമസം ചാടിപറഞ്ഞില്ലേ “ജനാധിപത്യപരമായി വോട്ടു രേഖപ്പെടുത്തണമെങ്കില്‍ ക്യൂവില്‍ നില്‍ക്കട്ടേന്ന്...” അതാണ് ആണത്തം. അങ്ങനെ തന്നെ വേണം. ഇതെന്താ സിനിമേടെ സെറ്റൊന്നുമല്ലല്ലോ താരം വരുമ്പോള്‍ മറ്റുള്ളവര്‍ ഓച്ചാനിച്ച് മാഡത്തിനു വഴിമാറിക്കൊടുക്കാനൊക്കെ.

ചൂണക്കുട്ടനായ ചൂള്ളമണീടെ പേരറിയില്ല. അതോണ്ട് തല്‍ക്കാലം പൌരന്‍ എന്നു വിളിക്കാം. ഇമ്മടെ പൌരന്‍ ചേട്ടന്‍  അങ്ങിനെ ഒബ്ജക്ഷന്‍ പറഞ്ഞതിനു പിന്നില്‍ പീറ പബ്ലിസിറ്റി മുന്നില്‍ കണ്ടാണെന്ന് പലരും പറഞ്ഞോണ്ട് നടക്കുന്നുണ്ട്. അത് കേട്ടാല്‍ തോന്നും പൌരേട്ടന്‍ ഇതൊക്കെ നേരത്തെ പ്ലാന്‍ ചെയ്ത് അലമ്പുണ്ടാക്കണ ഡയലോഗടിച്ച് സീനുണ്ടാക്കീതാന്ന്. ഒരു മാതിരി ചില ഗ്ലോറിഫൈഡ് കുറ്റവാളികളെ  പ്രത്യേക രീതിയില്‍ കോടതിയില്‍ ഹാജരാക്കണതും ജാമ്യം നേടണതും അല്ലെങ്കില്‍ ബോധം കെട്ട് ആശുപത്രീലാക്കുന്നതുമായ കാര്യങ്ങള്‍ ഒക്കെ കണ്ടു ശീലിച്ചവര്‍ക്ക് ഇങ്ങനെ ഒക്കെ തോന്നാം. ഇമ്മടെ പൌരന്‍ ചേട്ടന്‍ ക്യൂനിന്ന് പ്രാന്തായിക്കാണും. ആ നേരത്താണ് ആണ്ടെ ഒരു നടിയും ഫാമിലിയും ചുമ്മാ നാലു പോലീസുകാര്‍ക്കൊപ്പം നേരയങ്ങ് വന്ന് വോട്ട് ചെയ്ത് പോകാന്‍ നോക്കണൂ. പൌരേട്ടനിലെ പൌരന്‍ ഉണരാതിരിക്കോ?

കാവ്യാന്ന് പറഞ്ഞാല്‍ മലയാള സിനിമയിലെ ഒരു നടിയെന്നതിനപ്പുറം പ്രോട്ടോകോള്‍ പ്രകാരം പരിഗണന അര്‍ഹിക്കണ വ്യക്തിയൊന്നുമല്ലല്ലോ. അപ്പോള്‍  സരസൂ, ജാനു, തുടങ്ങിയവരൊക്കെ നിക്കണ പോലെ ക്യൂ നിന്ന് വോട്ടു ചെയ്യട്ടെ. എന്തിനു ശാന്തേച്ചി വരെ ക്യൂ നില്‍ക്കണു പിന്നെയല്ലെ കാവ്യ. ഇതിന്റെടേല്‍ ഈ മാധ്യമക്കാരുടെ ഒരു  കാര്യം. അവര്‍ സംഭവം കാപ്ചര്‍ ചെയ്തു കയ്യോടെ ന്യൂസിലിട്ടു. വോട്ടു ചെയ്യാതെ കാവ്യ മടങ്ങി. കേട്ടാ‍ല്‍ തോന്നും ആരെങ്കിലും വിരട്ടി വിട്ടതാണെന്ന്. ക്യൂനിക്കണ്ടോടത്ത് ക്യൂ നില്‍ക്കണം. അല്ലാതെ താരജ്യാഡയും പരിഗണനയുമൊന്നും വോട്ട് ചെയ്യാന്‍ വരുമ്പോള്‍ പ്രതീക്ഷിക്കരുത് കൊച്ചേ...

ലാലേട്ടന്‍ എന്തയിരുന്നു. വോട്ടു ചെയ്യൂ വോട്ടിന്റെ മൂല്യമറിയൂ എന്നൊക്കെയുള്ള രീതിയിലല്ലായിരുന്നോ വര്‍ത്താനം. എന്നിട്ടു ചുള്ളന്‍ വോട്ടു ചെയ്തുമില്ല. അപ്പോള്‍ ആളോള്‍ ആരായി? ഇതൊക്കെ തന്നെയാന്നെ പരസ്യത്തില്‍ പറയുന്നതൊന്നു പ്രവര്‍ത്തിയില്‍ മറ്റൊ

Thursday, March 31, 2011

രംഭ കിണറ്റില്‍ വീണു



വയസ്സ് മുപ്പത്തെട്ടായെങ്കിലും ഇപ്പോളും കാണാന്‍ നല്ല സുന്ദരിയാണ് രംഭ, സൂപ്പര്‍ ഗ്ലാമര്‍. അര്‍ദ്ധരാത്രി ആരെ തിരക്കിയാണോ എന്തോ തിരക്കിട്ട് മുന്നോട്ടു പോകുകയായിരുന്നു രംഭ.   കുണ്ടി കുലുക്കി മുന്നോട്ട് അങ്ങിനെ നടക്കുന്നതിനിടയില്‍ അവള്‍ അറിയാതെ കിണലിലേക്ക് തപ്പോന്ന് വീണു. അന്യായ തൂക്കവും സാമാന്യം വലിയ കുണ്ടിയുള്ള രംഭ കുണ്ടി കുത്തിതന്നെയാണ് കിണറ്റില്‍ വീണത്. ഒരു വലിയാ ശബ്ദത്തോടെ എന്തോ ഒരു സാധനം കിണറ്റില്‍ വീണതും പുറകേ നെലോളിയും കേട്ട് പെരപണി നടക്കുന്നതിനാല്‍ തല്‍ക്കാലം ഷെഡ്ഡില്‍ കിടന്നുറങ്ങായിരുന്ന കുടുമ്പക്കാര്‍ ഓടിവന്നു നോക്കി. നോക്കുമ്പോള്‍ ഉണ്ട് നമ്മുടെ രംഭ കിണറ്റില്‍ വീണു കരകയറാന്‍ പറ്റാതെ കെടന്ന് നൊലോളിക്കുന്നു. പിടികു കയറ്റാന്ന് വച്ചാല്‍ അങ്ങിനെ എളുപ്പം പൊക്കാവുന്ന ഒരു ഉരുപ്പടിയല്ല രംഭ. മാത്രമല്ല ശരീരത്തില്‍ നൂല്‍ വസ്ത്രമില്ല !! ദേഹമാകെ ചെളിയാണെങ്കിലും രംഭ രംഭതന്നെയല്ലേ?

ഇവള്‍ ഇതെങ്ങിനെ കിണറ്റില്‍ വീണു ? എന്താ കാരണം എന്നൊന്നും ആലൊചിക്കാതെ എടുത്തു ചാടി ഇടപെട്ടാല്‍ സംഗതി ഒടുക്കം പുലിവാലായാലോ ... വല്ലാത്ത കാലമാണേ. വീട്ടുകാര്‍ അയലോക്കക്കരെ അറിയിച്ചു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ രംഭയെ കാണാന്‍ വന്നു, ആളുകൂടിയതല്ലാതെ അപകടത്തില്‍ പെട്ട രംഭയെ രക്ഷപ്പെടുത്തുവാന്‍ ഒരു കയറിട്ടു കൊടുക്കുവാനോ കിണറ്റില്‍ ഇറങ്ങാനോ അങ്ങിനെയുള്ള സാഹസത്തിനു പക്ഷെ ആരും മുതിര്‍ന്നില്ല. അതിനിടയില്‍ ആറോ അധികൃതരെ വിളിച്ച് വിവരം പറഞ്ഞു. ആള്‍ക്കാര്‍ക്കിടയില്‍ അതുമിതും ഊഹങ്ങളും അതിന്റെ പേരില്‍ ചര്‍ച്ചകളും തുടങ്ങി. എന്തായാലും ഈ പാതിരാത്രിയില്‍ ഇത്രയും ദൂരം സഞ്ചരിച്ച് ഇവള്‍ എന്തിനാകും കിണറ്റില്‍ ചാടിയത്?  ആത്മഹത്യ ചെയ്യാനായിരിക്കുമോ? ഹേയ് അതാകാന്‍ വഴിയില്ല. ചാടിയതാകാന്‍ വഴിയില്ല. ആള്‍ക്കാര്‍ അതുമിതും പറഞ്ഞുണ്ടാക്കാനും തുടങ്ങി.

ഒരു കാര്യം തീര്‍ച്ചയാണ് മൊതലിനെ കയറ്റണമെങ്കില്‍ ക്രെയിന്‍ വേണ്ടിവരും. നേരം വെളുക്കാതെ എങ്ങിനെ കൊണ്ടുവരും. ഒടുക്കം ക്രെയിനും ജെ.സി.ബിയും ഒക്കെ കൊണ്ടന്നു. കെണറിന്റെ സൈഡ് ഇടിച്ചു. പിന്നെ അതിലേക്ക് ഒരു ചാലു കീറി. ഒക്കെ കഴിഞ്ഞപ്പോള്‍ സുന്ദരിയായ രംഭ പക്ഷെ പുറത്തെക്ക് വരാന്‍ വിമുഖതകാണിച്ചു. വീഴ്ചയില്‍ തുടക്ക് വല്ല പരിക്കും പറ്റിക്കാണും എന്ന് പരിചയക്കാര്‍ പറഞ്ഞു. അടുപ്പക്കാര്‍ വന്നു അനുനയിപ്പിച്ചു അരയില്‍ ബെല്‍റ്റിട്ട് മെല്ലെ ക്രെയില്‍ ഉപയോഗിച്ച് ഒന്ന് ഉയര്‍ത്തിക്കൊടുത്തു. അതോടെ സുന്ദരിപ്പെണ്ണ് കിണറ്റില്‍ നിന്നും പുറത്തുവന്നു.

രംഭാന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് നല്ല ഉഗ്രന്‍ തുടയും കുണ്ടിയും ഇടത്തരം മുഴുപ്പുള്ള മൊലയുമൊക്കെയുള്ള ഇമ്മടെ ആ ആന്ധ്രക്കാരി മാദഗസുന്ദരിയെ അല്ലെ... അഴകിയ ലൈലാ... പാടി.....ചുവന്ന നിക്കറിട്ട് ആടിപ്പാടിയ....ഹാവ് അങ്ങ്ട് കാടുകയറി അല്ലേ..
ഇതേ ആ മൊതലല്ലല്ല ഇമ്മടെ മലപ്പുറം കൊപ്പത്ത് എടത്തൊളിലുള്ള മില്ലുടമ മാനുഹാജിയുടെ രംഭാന്നുള്ള ആനയാന്നേ. രാത്രി ചങ്ങല പൊട്ടിച്ച് പുഴനീന്തിക്കടന്ന് (വീരഗാഥസ്റ്റൈലില്‍) കാമുകനെ കാണാനാണോ അതോ കഷായത്തിന്റെ കയ്പ്പ്പില്‍ നിന്നും രക്ഷപ്പെടാനാണോ എന്തോ അവള്‍ വടക്കോട്ട് ഓടി. ഓടുന്നതിന്റെ എടേല്‍ സൈനുദ്ദീന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണതാണ്. അതിനെ കരക്ക് കേറ്റിയ സംഭവമാണ്...വൃത്തികെട്ടവന്മാര്‍ രംഭാന്ന് കേട്ടപ്ലക്കും മറ്റേ ഓര്‍മ്മവന്നു...ഈ മലയാളികള്‍ എന്ന് നേരെയാകാനാന്ന് ഒരു പിടിയുമില്ല.

Saturday, March 26, 2011

പ്രാഞ്ച്യേട്ടനും ലാലേട്ടനും




ഇമ്മടെ തൃശ്ശൂക്കാരന്‍ പ്രാഞ്ച്യേട്ടന്‍  തിരശ്ശീല തകര്‍ത്താട്യേപ്പോള്‍ തീര്‍ച്ചയായും ലാലേട്ടന്‍സ് ഫാന്‍സിനില്ലേലും ലാലേട്ടനു തോന്നിക്കാണും ഇമ്മക്കും ഒന്ന് ആയാലോന്ന്...  മംഗലശ്ശേരി നീലകണ്ഠനും മാറഞ്ചേരി ഇന്ദുചൂഡനും ആറാംതമ്പ്രാനും ഒക്കെയായി അങ്ങനെ തകര്‍ത്താടിയ ലാലേട്ടന്‍ അടുത്തകാലത്ത നെരുപറഞ്ഞാല്‍ ചീളു പടങ്ങളില്‍ ചുമ്മാ അതും ഇതും കാട്ടി ആകെ ബോറടിപ്പിച്ചോണ്ടിരിക്കാ. ചങ്ങായ്മാരു ചിലരുവന്ന് ചെലവാ‍ശ് കിട്ട്യാല്‍ കയ്യടിക്കും കടലാസു വിതറും അതൊണ്ടായില്ലല്‍ളൊ. കാലിന്റടീലെ (കാലിന്റെ എടേലെ അല്ല കേട്ടോ) മണ്ണ് ഒക്കെ പണ്ടേ ഒലിച്ചു ചെളീല്‍ ചവിട്ടാന്‍ തൊടങ്ങീന്ന് അങ്ങേരു തിരിച്ചറിഞ്ഞതാണോ അതോ ആരെങ്കിലും പറഞ്ഞറിഞ്ഞതാണോന്നറിയില്ല. എന്തായാലും രണ്‍ജിത്തേട്ടന്റെ ചിമിട്ട് പടങ്ങളില്‍ ആണത്തത്തിന്റെ അവതാരമായി അങ്ങനെ വെലസിയ ലാലേട്ടന്‍ പിന്നെ ഒരു മാതിരി മന്ദബുദ്ധി മണ്ണുണ്ണി ടൈപ്പ് പടങ്ങളിലേക്ക് ഒതുങ്ങി. ആകെ ബോറ് ചടച്ച പടങ്ങള്‍.

 രണ്‍ജിത്തേട്ടന്‍ ആണെങ്കില്‍ അസാമാന്യ അവതാരങ്ങളെ വിട്ട് അന്തസ്സ് പടങ്ങള്‍ എടുക്കാന്‍ തുടങ്ങി. അതൊക്കെ അങ്ങനെ അവാര്‍ഡും അംഗീകാരങ്ങളും ഒക്കെയായി അസൂയപ്പെടുത്ത്ാന് തുടങ്ങി. അങ്ങേര്‍ടെ പടങ്ങള്‍ക്ക് മമ്മൂക്ക കണ്ണടച്ച് ഡേറ്റും സപ്പോര്‍ടും നല്‍കി. അതൊരു തുടര്‍ച്ചയായി. കയ്യോപ്പ്, പാലേരി മാണിക്യം പോലുള്ള ഒന്നാംതരം പടങ്ങള്‍...അത്  അവസാനം പ്രാഞ്ച്യേട്ടനില്‍ എത്തിയപ്പോള്‍  ഗംഭീര സംഭവായി. അരിപ്രാഞ്ചീടെ റോളില്‍ മമ്മൂക്ക് കലക്കേം ചെയ്തു. ഇപ്പ്ലമും പത്തുര്‍പ്യണ്ടായാല്‍ പിന്നെ പത്മ കിട്ടോന്ന് നോക്കാന്‍ നടക്കാണ് പലരും എന്നാ കേള്‍ക്കണേ.ഇന്നസെന്റിന്റെ മേനോന്‍ കഥപാത്രത്തെ തൃശ്ശൂര്‍ റൌണ്ടില്‍ പൂരക്കാലത്ത് കണ്ടപോലേന്നാ ചെലര്‍ പറയുന്നേ...  ജയറാമിനടക്കം പത്മ കിട്ടണ കാലമല്ലേന്ന് കളിയാക്ക്യോരുണ്ട്. അത് അസൂയ അല്ലാണ്ടെന്താ.....

അതെന്തേലും ആകട്ടെ ഇമ്മള്‍ടെ വിഷയം ലാലേട്ടനും രണ്‍ജിത്തേട്ടനും തമ്മിലുള്ള വിഷയമാണ്. അടിപൊളി കൂട്ടുകെട്ടായിരുന്നു. അവസാനം ഇറങ്ങിയ പോക്ക് പടം റോക്ക് ആന്റ് റോള്‍ ആയിരുന്നു. അയ്നുശേഷം പിന്നെ അവര്‍ടെ പടം വന്നിട്ടില്ല. പലരും പലതും പറഞ്ഞു. ഇരുവരും പിണങ്ങീന്നും പറഞ്ഞു. ലാലിനെ ഒറ്റക്ക് കിട്ടണില്ലാന്നും മമ്മൂക്കാനേ നേരെ സംസാരിക്കാന്‍ കിട്ടുന്നൂന്നും ഒക്കെ രണ്‍ജിത്തേട്ടന്‍ പറയേം ചെയ്തതോടെ പിന്നെ അതിന്റെ പിന്നാലെ ആയി. പലരും പലതും പറഞ്ഞൂന്റാക്കി. ഒടുക്കം ദാ പരാതി തീര്‍ന്നു. ലാലേട്ടനെ വച്ച് പുതിയ പടം വരാന്‍ പോകാത്രെ. സംഗതി ഒരു കോട്ടയം അച്ചായന്‍ കഥാപാത്രാതെ.
 അന്യായ ആഗ്രഹവും ഭാവനയും ഉള്ള ഒരു ഉഗ്രന്‍ അച്ചായന്‍.  ആനക്കൊമ്പിന്റെ എടേലു പെണ്ണിനെ നിര്‍ത്തി പരിപാടി ചെയ്യാന്‍ പൂതിയുള്ള ആളാണത്രെ കക്ഷി. കൊള്ളാം ലാലേട്ടന്‍ കലക്കും. പുള്ളിയല്ലാണ്ടെ ആരാ ഇമ്മാതിരി ഒരു കഥാപാത്രത്തെ ചെയ്യാന്‍ ഇന്നു ഉള്ളത്. അസാധ്യ റേഞ്ചല്ലേ അങ്ങേര്‍ക്ക്...എന്തായാലും ആ പെണ്ണ് ഇമ്മ്ടെ ശ്വെതാന്റിയായാല്‍ മതിയേ എന്നേ വാക്കേറുനു ആഗ്രഹമുള്ളൂ...രതിച്ചേച്ചി ഉടനെ പുറത്തിറങ്ങില്ലേ...ഓ ഓര്‍ക്കുമ്പോള്‍ ഉള്ളീന്ന് ഒരു കുളിര്‍....പിന്നെ ഏതാണ്ടൊക്കെ പ്ലഗ്ഗിന്‍സ് വേറേയും....

അപ്പോള്‍ കോട്ടയം കുഞ്ഞച്ചനെ കടത്തിവെട്ടണ ഒരു കഥാപാത്രം ആയില്ലേല്‍ സംഗതി പാളും. പതമരാജന്റെ പഴയ ജയകൃഷ്ണനെ  ഇമ്മടെ പ്രാഞ്ച്യേട്ടന്‍ തകര്‍ത്തതാണ്. ആ നെലക്ക് കുഞ്ഞച്ചനെ തകര്‍ക്കണം. അസൂയക്കാര്‍ പറയണണ്ട് കണ്ണൂര്‍-കാസര്‍ഗോഡ് സ്ലാങ്ങില്‍ ദിലീപിനെ വച്ച് ആണ് ഇതു കഴിഞ്ഞാലുള്ള പ്രോജക്ട്ന്ന്. ന്ന് വച്ചാല്‍ ഓന്‍ കണ്ടിമ്മന്ന് ബീണിട്ട് ബൈരം ഉണ്ടാക്കി എന്നോ ഇങ്ങള്‍ ഏട്ത്തു....ഓണ്‍ അപ്പാട് തുള്ളിക്കളഞ്ഞപ്പാ‍....ആ ഓത്തീല്‍ക്ക് ചാടിക്കള ഇമ്മാതിരി ഡയലോഗ്സ് പ്രതീക്ഷിക്കാം...അതൊക്കെ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കണതാണ്. എന്തായാലും കോട്ടയം അച്ചായന്റെ ആശയും പൂതിയും ഒക്കെ ലാലേട്ടന്‍ അടിപൊളിയാക്കട്ടേ എന്ന് ആശിക്കാം.....

ഒരു കാര്യം കൂടെ..ബുദ്ധിയും ബോധവും ഇല്ലാത്തൊര്‍ടെ സംഘമാണോ ഈ ഫാന്‍സെന്ന് പലപ്പോളും തോന്നീട്ടുണ്ട്..ഏയ് ഇവന്മാരു കാരണം ഇമ്മടെ ജോര്‍ജ്ജേട്ടന്‍സ് രാഗത്തിന്റെം, ഇമ്മടെ ജോസിന്റേം മറ്റും പരിസത്ത് പടം കാണാന്‍ പോകാന്‍ പറ്റില്ല..പടം എറങ്ങുമ്പോള്‍ ഈ അലവലാതി ടൈപ്പ് ടീംസിനെ ഒന്ന് മറ്റി നിര്‍ത്തിക്കോളോട്ടാ...


Wednesday, March 23, 2011

പിള്ളച്ചേട്ടന്‍ പിന്മാറിയില്ലായിരുന്നേല്‍...?


പത്താളോട് പറയാനായിരുന്നേല്‍ പേരിനു പിള്ളച്ചേട്ടനെ പിടിച്ചുള്ളിലാക്കീതും പോരായിരുന്നോ? ദാണ്ടെ പുള്ളിക്കാരനെ ജയിലീന്ന് പത്തീസത്തെ പരോളില്‍ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. പുള്ളി നാടിനു വേണ്ടി അല്പം അഴിമതി കാണിച്ചു അതിപ്പോളൊന്നുമല്ല പത്തിരുപത് കൊല്ലം മുമ്പ്. അതിന്റെ പേരില്‍ കോടതിയായ കോടതി മുഴുവന്‍ കേറിയിറങ്ങി കേസുപറഞ്ഞ് പുള്ളിയെ പൂജപ്പുരയിലാക്കി. അകത്തിട്ടതൊക്കെ ശരി പക്ഷെ അകത്തു കിടക്കുന്ന പിള്ളയെന്ന പുള്ളിക്ക് എ.സിയോ, കൊതുകുവലയോ അങ്ങിനെ അത്യാവശ്യം വേണ്ട സൌകര്യങ്ങള്‍ വല്ലതും ചെയ്തു കൊടുത്തോ അതുമില്ല. പലരും അതൊന്നുമില്ലാതെ അകത്തുകിടക്കുന്നുണ്ടെന്ന് പറയാം പക്ഷെ പിള്ളയുടെ പഴയതും പുതിയതുമായ സ്റ്റാറ്റസ് നോക്കണ്ടെ?

പ്രതിപക്ഷനേതാവിന്റെ ഇടപെടലില്‍ പിള്ളച്ചേട്ടന്‍ പിന്മാറിയത് എത്ര നന്നായി. ഇല്ലായിരുന്നേല്‍ഒരു കാര്യം വാക്കേറിനു ഉറപ്പായിരുന്നു ഇത്തവണ അച്ച്യുതാനന്ദന്‍ തോറ്റതു തന്നെ. പൂജപ്പുരയില്‍ നിന്നും ഉണ്ടാകുന്ന ഘടാകകക്ഷി മര്‍ദ്ധത്തിന്റെ ഫലമായി  രൂപപ്പെടുന്ന സഹതാപത്തിരമാലകള്‍ സുനാമിപോലെ പുതുപ്പള്ളിവഴി  അത് മലമ്പുഴയിലും എത്തും.  അതോടെ അവിടെയുള്ള യക്ഷിയൊഴികെ ഭാക്കിയെല്ലാം നിലമ്പരിശാകും. അച്ച്യുതാനന്ദന്റെ ആദര്‍ശം പിള്ള ചേട്ടന്റെ സഹതാപ സുനാമിയില്‍ തകര്‍ന്നു തരിപ്പണമായി അറബിക്കടലില്‍ ഒഴുകിനടക്കും. പിള്ളച്ചേട്ടന്‍ ജയിച്ചാല്‍ പിന്നെ ജനങ്ങള്‍ ജയിലിനു മുമ്പില്‍ നിവേദനവുമായി നിത്യവും ക്യൂ നില്‍ക്കും. ഇനി മന്ത്രിയായാലോ പറയേം വേണ്ട. മന്ത്രിസഭായോഗം ജയിലില്‍ നടത്തേണ്ടി വരുമോ? അങ്ങിനെ വല്ല കീഴ്‌വഴക്കവും ഈ ഇന്ത്യാമഹാരാജ്യത്ത് ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളാമോഡല്‍ എന്ന് കൊട്ടിഘോഷിക്കാന്‍ ഒരു അവസരവുമായി. അധികം കളിച്ചാല്‍ ഇതല്ല ഇതിലപ്പുറവും നടത്തും എന്ന് അച്ച്യുതാനന്ദന്‍ സഖാവ് അറിയാണ്ടെ പോണ്ടാ അല്ല പിന്നെ.

അല്ലെങ്കില്‍ തന്നെ ഈ അച്ച്യുതാനന്ദനെ ആളാക്കിയത് മിമിക്രിക്കാരാണെന്നാ പിള്ളച്ചേട്ടന്റെ പുത്രന്‍ പറയുന്നത്. http://thatsmalayalam.oneindia.in/news/2011/03/23/kerala-ganesh-slams-vs-and-ldf-govt-aid0031.html  പുത്രന്‍ അമ്മയിലും ആത്മയിലുമൊക്കെ അംഗമായി അങ്ങിനെ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഈ ഡൂക്കിലി മിമിക്രിക്കാര്‍ക്ക് ഒരാളെ പൊക്കിക്കൊണ്ടുവന്ന് മുഖ്യനാക്കാമെന്നത് എത്ര നാണക്കേടാണെന്ന് ഒന്ന് നോക്കിക്കേ. അവര്‍ അച്ച്യുതാനന്ദനെ ആളാക്കിയെങ്കില്‍ ഇമ്മക്കെന്തോണ്ട് ഈ സെറ്റപ്പുവച്ച് ഒരു പടമങ്ങെടുത്ത് പിള്ളയെ ആളാക്കിക്കൂടാ? അതേന്ന് രണ്‍ജിപണിക്കരേട്ടനേക്കൊണ്ട് ഒരു സൂപ്പര്‍ സ്ര്കിപ്റ്റ് എഴുതിക്ക. ജോഷിയേട്ടനെകൊണ്ട് സംവിധാനം. വേണേല്‍ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ ഷാജികൈലാസും കയ്‌വച്ചോട്ടെ. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ദിലീപുണ്ടല്ലോ.20-റ്റൊന്റി ഒക്കെ ചെയ്ത് നല്ല തഴക്കമായി.

“ഒന്ന് ഓര്‍ത്തോളൂ മിസ്റ്റര്‍ അച്ച്യുതാനന്ദന്‍ എന്നും ഈ കൊടിവച്ച കാറില്‍ സെക്രട്ടേറിയറ്റിനുള്ളിലേക്കും പുറത്തേകും പോകാന്‍ പറ്റില്ല. അധികാരം അധികകാലം ആ കുമ്പോളേക്കും ആ കൈകളീല്‍ നിന്നും മാറും. ഇതു പിള്ളയാ പറയുന്നേ...വെറും വാക്ക് പറയുന്ന ശീലം പിള്ളക്കില്ലാ... ജ്സറ്റ് റിമമ്പര്‍ ദാറ്റ്..” ഇമ്മാതിരി സ്റ്റൈലന്‍ ഡയലോഗ് ചേര്‍ത്ത് ഇറക്കിയാല്‍ സൂപ്പര്‍ ഹിറ്റായീന്ന് ചോദിച്ചാ‍ല്‍ മതി. വേണമെങ്കില്‍ റിലീസിന്റെ മിനിയാന്നുതന്നെ ഹിറ്റാകും.

Sunday, March 20, 2011

തെരഞ്ഞെടുപ്പിനു തമിഴ്നാട്ടില്‍ നീലന്‍ തരംഗമാകുന്നു


തെരഞ്ഞെടുപ്പെന്നും നീലനെന്നും കേട്ടപ്പോള്‍  ഉഡ്യ്യൊഗസ്ഥയെ കേറിപ്പിടിച്ച് പുലിവാലുപിടിച്ച, പൊട്ടുന്ന് പേടിച്ച് പത്നിയെ പിടിച്ച് സ്ഥാനാര്‍ഥിയാക്കിയ  ചങ്ങായാണെന്ന് കരുതി അല്ലേ. ഇതതല്ല തമിഴ്നാട്ടിലെ നീലതരംഗം എന്നാണ് ഉദ്ദേശിച്ചത്. സംഗതി നീലന്‍  ശ്രമിച്ചത് തന്നെയാണ് തമിഴന്റെ  നീലയിലും ഉള്ളത്. തെരഞ്ഞെടുപ്പും ക്രിക്കറ്റും ഒന്നിച്ച് വന്ന് പണ്ടാരമടങ്ങിയത് തമിഴ് സിനിമാക്കാരെയാണ്. സൂപ്പറും മെഗായും മെഗായുടെ മെഗായുമൊക്കെയായി കോണ്‍ഗ്രസ്സിലെ സീറ്റുമോഹികളെ പോലെ തമിഴ്നാട്ടില്‍  താരങ്ങള്‍ കുറേ ഉണ്ട്. പറഞ്ഞിട്ടെന്താ പടം ഇറക്കിയാല്‍ പൊട്ടീന്ന് ചോദിച്ചാല്‍ മതി. സച്ചിനും സെവാഗും പിന്നെ കേരളത്തില്‍ നിന്നുമുള്ള ആ തല്ലൊളിയുമൊക്കെ ചേര്‍ന്ന് കാണികളെ കാലത്തുമുതല്‍ ടിവിടെ മുമ്പില്‍ പിടിച്ചിരുത്തും. അവിടെന്ന് എഴുന്നേറ്റിട്ടുവേണ്ടെ തീയേറ്ററില്‍ എത്താന്‍. അപ്പോള്‍ പിന്നെ ഈ പണ്ടാരം കഴിയണവരെ പടം ഇറക്കാണ്ടിരിക്കേ പോംവഴിയുള്ളൂ.  അങ്ങിനെ  പെട്ടിയിലിരുന്നു പൊടിപിടിച്ചാലും പോസ്റ്ററില്‍ മാത്രം ഒതുങ്ങി പൊട്ടണ്ടാന്ന് പലരും കരുതിയതോടെ പലരുടേയും പടം പലതും പെട്ടിയിലായി. മലയാളത്തിലാണേല്‍ പടം ഇറങ്ങിയാലും ഇല്ലേലും പൊട്ടുമെന്ന്‍ ഏതാണ്ട്  150-200 % ഉറപ്പാണ്. തമിഴ്നാട്ടില്‍ പടം പത്തുദിവസമെങ്കിലും ഓടും.

പടമിറങ്ങിയാല്ലല്ലേ പോസ്റ്ററൊട്ടിക്കണോനും പടമോടിക്കണോനും സര്‍വ്വോപരി അവര്‍ക്ക് പണം നല്‍കുന്ന തീയേറ്ററുകാരനും പത്തിന്റെ ഗുണം ഉണ്ടാകൂ. പട്ടിണികിടക്കരുതല്ലോന്ന് കരുതി പലതരത്തില്‍ ചിന്തിച്ചപ്പോള്‍ പോംവഴി നീലയുടെ രൂപത്തില്‍ അവതരിച്ചു. പീസുപടം ഉണ്ടെന്ന് കേട്ടാല്‍ പോണ്ടിച്ചേരീന്നു വരെ പിള്ളരും പിള്ളരുടെ പിതാജിമാരും വരും പിന്നല്ലെ. ലോബഡ്ജറ്റില്‍ പീസുപടങ്ങള്‍ പിടിക്കാന്‍ തുടങ്ങി, ബസ്റ്റാന്റ് വെട്യോളെ വച്ച് വരെ പടം എടുത്തൂന്നാ കേള്‍ക്കണേ. അതോടെ പീസുപടങ്ങള്‍ടെ പെരുമഴയായി. ക്രിക്കറ്റും വേണ്ട തെരഞ്ഞെടുപ്പും വേണ്ടാന്ന് പറഞ്ഞ് ക്യൂവായി. തറക്കിരുന്നു പോലും തുണ്ടും തുടയും കാണാന്‍ വരണോര്‍ടെ തിരക്കുകാരണം ബ്ലാക്കില്‍ വരെ ടിക്കറ്റു വിറ്റുപോകുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഉള്ളതുപറയാലോ നല്ല നാലുപടം കളിച്ചാല്‍ കിട്ടണേണ്ടെ ഇരട്ടി വരെ കളക്ഷന്‍ ഉള്ള തീയേറ്ററുകള്‍ അവിടെ ഉണ്ടത്രെ. വന്നു വന്ന് ക്രിക്കറ്റുകാണാനോ തെരഞ്ഞെടുപ്പിനു പോസ്റ്ററൊട്ടിക്കാനോ പിള്ളാരെ കിട്ടാത്ത അവസ്ഥ വരോന്നാണ് പലര്‍ക്കും പേടി. കേരളത്തില്‍ കൂതറനടനുവരെ ഫാന്‍സുകാരുള്ള കാലമല്ലേ കുറച്ചാള്‍ക്ക് കോടമ്പാക്കത്ത് പോയി പോസ്റ്ററൊട്ടിക്കണത് ആലോചിക്കാവുന്നതേ ഉള്ളൂ.

Friday, March 18, 2011

ആന്റിയമ്മ സീരിയലും സീറ്റിനായോടുന്ന അണികളും


സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ 365 ദീസം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു അത് കണ്ടിട്ടില്ലാത്തോര്‍ ചുരുങ്ങിയപക്ഷം ഇമ്മടെ ആന്റിയമമ സീരിയല്‍ കണ്ടിട്ടുണ്ടാകും അതും കണ്ടിട്ടില്ലാത്തോര്‍ മാത്രം മാധ്യമങ്ങളില്‍ വി.എസ്. മത്സരക്കാര്യം കണ്ടാല്‍ മതി.  ആന്റിയമ്മ സീരിയല്‍ കണ്ടിരിക്കണ മന്ദബുദ്ധികള്‍ക്ക് ഈ നാടകങ്ങള്‍ കണ്ടിരിക്കാം. അതിനേക്കാള്‍ ഉദ്വേഗജനകം ഒന്നുമല്ല ഈ സീറ്റുനാടകങ്ങള്‍. അല്പം സസ്പെന്‍സൊക്കെ ചേര്‍ത്തുണ്ടാക്കിയ മൂന്നാം കിട സീരിയല്‍ മാറിനില്‍ക്കും ബോധമുള്ളോര്‍ക്കൊക്കെ ഇത് കണ്ടാല്‍. പുറത്തുള്ളോര്‍ക്ക് പുലിയും പാര്‍ട്ടിക്ക് പൂച്ചയും എന്നൊരു പ്രതീതിയാണ് നായകനുള്ളത്. നായകന്‍ അങ്ങിനെ നാട്ടുകാരുടെ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായി അവരുടെ കണ്ണിലുണ്ണിയായി നിലനില്‍ക്കുന്നു. ആ നായകന്റെ സപ്പോര്‍ട്ടെന്ന് പറയുന്നത് നാട്ടുകാരും മാധ്യമങ്ങളുമാണ്. നായകനായ ആളു പറയറുമണിപോലെ പാഞ്ഞു നടക്കുമ്പോള്‍ ആരോഗ്യമില്ലാന്ന് പറഞ്ഞ് സീറ്റു നിഷേധിക്കുക പിന്നെ  അവൈലബിളായ ആള്‍ക്കാരൊക്കെ ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുക അപ്പോളും തീരുമാനം ആകാതിരിക്കുക. അടുത്ത ദിവസവും ചര്‍ച്ച ചെയ്യുക. വീണ്ടും താഴേക്ക് ചര്‍ച്ചവരുക. തഴേന്ന് മോളീക്ക് പോക അതിങ്ങനെ ആകെ ബഹളങ്ങള്‍. ആളൊള്‍ക്ക് ഇതൊന്നും അറിയാതെ ആളോളും അണികളും അങ്ങിങ്ങ് പ്രതിഷേധപ്രകടനം നടത്തുക. ആരെങ്കിലും അതുമിതും കുശുകുശുത്താല്‍ പോലും അന്നേരം അതെടുത്ത് ചര്‍ച്ചിച്ചും ചര്‍ദ്ദിച്ചും മാധ്യമവാര്‍ത്തക്കാര്‍ ഇതും വെറുതെ വിട്ടില്ല. ആണ്ടെ അണികള്‍ ആകെ ഉഷാറായി. ആ ഉഷാറിന്റെടേല്‍ ഇമ്മള്‍ക്ക് ചുളുവില്‍ ജയിക്കാം.


ആള്‍ക്കാര്‍ക്ക് അവസാന നിമിഷം അരിനല്‍കി അതീന്ന് വോട്ടുല്പാദിപ്പിക്കാന്ന് കരുതിയപ്പോ‍ളാണ് ആണ്ടെ ഇമ്മടെ ബഹു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതു പറ്റില്ലാന്ന് കണിശമായി പറഞ്ഞതോടെ കഞ്ഞികൊടുത്ത് കഴിച്ചലാകാന്നുള്ള ബുദ്ധി കയ്യിലിരുന്നു ആവിയായി. പിള്ളേച്ചനെ അകത്താക്കി അഴിമതിക്കാരനെ അകത്താക്കീന്ന് പറഞ്ഞ് അച്ചുതാനന്ദന്‍ അവസാനിമിഷം ആളായി നില്‍ക്കായിരുന്നു അതിനിടയില്‍ ചെക്കന്റെ പേരില്‍ ആരോപണങ്ങള്‍. അതിങ്ങനെ അലമ്പായി വരണ സമയത്ത് അതീന്ന് ആളോള്‍ടെ ശ്രദ്ധ തിരിക്കാന്‍ വേണ്ട്യാവോ ഈ സീറ്റു നിഷേധവും അലമ്പും. അലമ്പായതോടെ ആള്‍ക്കാരൊക്കെ ആവേശത്തോടെ അങ്ങേര്‍ക്ക് കീ.ജെയ് വിളിച്ചു പിണറായദ്യേഹത്തിന്റെ പടത്തില്‍ പാട്ടയില്‍ ചാണം കലക്കി ഒഴിച്ചു. അതിവിടത്തെ മാധ്യമങ്ങള്‍ മറയില്ലാതെ പലതവണ കാണിക്കാന്‍ തുടങ്ങി. അണികളേക്കാള്‍ ആവേശം വലതുപക്ഷ മാധ്യമങ്ങള്‍ക്ക്. അവരാണെങ്കില്‍ ഒരു ഫുഡ്ബോള്‍ കളിയുടെ കമന്ററി പോലെ അങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു. തിരക്കഥ അനുസരിച്ചല്ലാതെ ക്ലൈമാക്സ് ഒരു തിരനാടകത്തിനും ഉണ്ടാകില്ലല്ലോ അതോണ്ട് സീറ്റുകിട്ടിയാല്‍  അച്ചുമ്മാന്‍ ആദ്യം സപ്പോര്‍ട്ടിങ്ങ് റോള്‍ ചെയ്ത മാധ്യമങ്ങള്‍ക്ക് നല്‍കണം.

അപ്പോള്‍ പറഞ്ഞുവന്നത് സിദ്ധിഖ് ലാലിന്റെ പടത്തിന്റെ കാര്യം. അഞ്ഞൂറാന്‍ ചെക്കന്മാരെ പുറത്താക്കുന്നു. പുറത്തായവരെ പുറകെ കൂടിയവര്‍ പൊതിരെ തല്ലുന്നു. അതല്ലെങ്കില്‍ അന്റിയമ്മ ഒപ്പിടീക്കുന്നു ഒപ്പം ചെക്കനേയും നിര്‍ത്തുന്നു. അടുത്തയശ്ച ഇട്ട ഒപ്പ് കള്ളൊപ്പാകുന്നു ചെക്കന്‍ വേറെ വഴിക്ക് നീങ്ങുന്നു.അങ്ങിനെ ആകകെ തിക്കും തിരക്കും തിരുവാതിര വിളക്കും.

 അതേ സംഗതി തന്നെ ഇവിടെയും. തീയേറ്ററിനു പകരം ടി.വിയിലാണെന്ന് മാത്രം. കഥാപാത്രങ്ങള്‍ അഞ്ഞൂറാനും ആനപ്പാറയില്‍ അച്ചമ്മയും അല്ലാന്നു മാത്രം.
ആവേശവും ആശങ്കയും അനുനിമിഷം അങ്ങനെ മേലേക്ക് കേറുമ്പോള്‍ അതാ വരുന്നു അങ്ങേരു മത്സരിക്കണം എന്ന് ഒരു തീരുമാനം അതൊടെ എല്ലാവരും ആഹ്ലാദ നൃത്തം ചവിട്ടി ജാഥനടത്ത. മിനിയാന്ന് ആരോഗ്യമില്ലാന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയ അച്ച്യുതാനന്ദന്‍ മത്സരിക്കണൂന്ന് കേള്‍ക്കുമ്പോള്‍ അങ്ങേരെന്താ മൂന്നീസം കോണ്ട് വല്ല മുസ്ലിപവറൊ മറ്റോ കഴിച്ച് ആരോഗ്യം വച്ചോന്നൊന്നും ആരും ചോദിക്കില്ല. മുന്നും പിന്നും നോക്കാതെ പോസ്റ്ററൊട്ടിക്കുന്നുപിന്നെ പോളിങ്ങ് ബൂത്തിലേക്ക് പോകുന്നു അച്ചുമ്മാന്‍ നയിക്കുന്ന മുന്നണിക്ക് മുന്നും പിന്നും നോക്കാതെ വോട്ടുകുത്തുന്നു. വൊട്ടുകിട്ടി അധികാരത്തില്‍ അഥവാ എത്തിയാല്‍ പിറ്റേന്ന് മുതല്‍ അങ്ങേരു ഒരു വഴിക്ക് പാര്‍ട്ടി ഒരുവഴിക്ക് എന്നത് തുടര്‍ന്നേക്കാം എന്നാണ് വാക്കേറിനു തോന്നണത്. അതോണ്ട് വാക്കേറിനു ഒന്നേ പറയാനുള്ളൂ വേറെ പണിയൊന്നും ഇല്ലാത്തോര്‍ ഇതു കണ്ടോണ്ടിരിക്ക. അല്ലാത്തോര് വേണേല്‍ ന്റെ കൂടെ ശാന്തേച്ചീട് വീട് വരെ പോകാം. ശാന്തേച്ചീടെ പഴങ്കഥകള്‍ കേട്ടിരിക്കാം. ഉഗ്രന്‍ ത്രില്ലറാണ് അന്യായ മസാലയും ഉണ്ട്. അല്ല പിന്നെ.

Saturday, March 12, 2011

നീലചിത്രത്തില്‍ അഭിനയിച്ച “ ടെസ മായ” ടീച്ചര്‍ക്ക് ജോലി പോയി


ക്ലാസെടുത്തോണ്ടിരിക്കുമ്പോള്‍ ഒരുത്തന്‍ കുശുകുശുക്കുന്നു. എന്താടാ ചെക്കാ കാര്യം എന്ന് തിരക്കിയപ്പോള്‍ അവന്റെ വര്‍ത്താനം കേട്ട്  ടെറ മയേഴ്സെന്ന ടീച്ചര്‍ ഞെട്ടിപോയി. ടീച്ചര്‍ പീസുപടത്തിലെ നട്യാലേ..മായടീച്ചറുടെ (മലയാളത്തില്‍ ടെറ മയേഴ്സണെ ടെസ് മായാന്ന് പറയാം) തേലേല്‍ക്ക് ഒരു പെരുപ്പ് കയറീട്ടുണ്ടാകും എന്തായാലും. മറ്റുള്ളോരെ പെരുപ്പിക്കാനായി പണ്ട് കാട്ടിക്കൂട്ടിയത് പാരയായി. സംഗതി നടന്നത് ഇവിടെ അമ്മാടത്തോ അത്താണീലോ അല്ല കേട്ടോ നടന്നത് അമേരിക്കയിലാണ്. അതും അറിയപ്പെടുന്ന സ്കൂളായ സെന്റ് ലൂസിലുള്ള പാര്‍ക്ക് വേ സ്കൂ‍ൂളില്‍.

തൂട്ടുകിട്ടാന്‍ തുണിയഴിച്ചെറിച്ച് അഭിനയിക്കണ (അതോ അനുഭവിക്കുകയോ?) കാലത്ത്  ഭാവിയില്‍ അദ്യാപികയാകും എന്നൊരു പ്രതീക്ഷയും ആ‍യമ്മക്കുണ്ടായിരുന്നില്ല. അതൊണ്ട്തന്നെ അറിഞ്ഞാര്‍മ്മാദിച്ച് അങ്ങ്ട് അഭിനയിച്ചു. അകത്തേക്കും പുറത്തേക്കും സഹനടന്റെ എന്തോ ഒരു സാധനം കയറിപ്പോണതിന്റെ ക്ലോസപ്പും കോണീന്നുള്ളതുമായ ക്ലിയര്‍ ഷോട്സ് അവര്‍ എടുത്ത് എഡിറ്റ് ചെയ്തു ഇറക്കി. ടെറ എന്ന പേരിനു പകരം പീസുപടത്തില്‍ പേരു റിക്കി ആന്റേഴ്സന്‍ എന്നാക്കി. എന്തായാലും റിക്കി ഇറുക്കിയും റിക്കിയെ ഇറുക്കിയും പണം ഇറക്കിയവര്‍ പടം പൂര്‍ത്തിയാക്കി ഇറക്കി. അത് ഹിറ്റായോ ഇല്ലെയോ എന്നൊന്നും അറിയില്ല. അവര്‍ പിന്നെ രംഗം വിട്ട് അദ്യാപനത്തിലേക്ക് തിരിഞ്ഞു. 2006-ല്‍ ഒരിടത്ത് പഠിപ്പിച്ചോണ്ടിരുന്നപ്പോള്‍ സംഗതി പുറത്തു വന്നു പണി പോയി. എങ്കിലും പുതിയ സ്കൂളില്‍ പണിക്ക് കയറി. പഴയ ചരിത്രമൊന്നും പുതിയ പള്ളിക്കൂടത്തില്‍ പറയാന്‍ പോയതുമില്ല. അവരൊട്ട് അന്വേഷിച്ചുമില്ല.  അങ്ങിനെ പിള്ളാരെ പഠിപ്പിച്ചോണ്ടിരിക്കണ സമയത്ത് ഒരു കുരുത്തം കെട്ടോന് ഒരു സംശയം അല്ലേ ഇതു തന്നെ അല്ലേ അത്. ഉല്പ്ര്ക്ഷത്തില്‍ ആശങ്കാന്നോ മറ്റോ പറയണ പോലെ ഒരു ഇത്.   അവന്‍ മുമ്പ് കണ്ട തുണ്ട് സി.ഡി ഒന്നു കൂടെ എടുത്തിട്ട് ഡീറ്റേലായി പരിശോധിച്ചു. അത് ഇത് അവര്‍ തന്നെ. തന്റെ സയന്‍സ് ടീച്ചര്‍!!

പയ്യന്‍ പിന്നെ താമസിച്ചില്ല.   കാര്യം ആ മഹാപാപി അതെടുത്ത് പിള്ളാര്‍ക്കിടയില്‍ പബ്ലിക്കാക്കി. ക്ലാസില്‍ ബഹളമായി, പിള്ളാരു ടീച്ചറുടെ പീസുപടങ്ങള്‍ പരതാന്‍ പരക്കം പായാന്‍ തുടങ്ങി.പിള്ളാരു പീസുപടം കാണുന്നത് പാപമാണെന്ന് പറഞ്ഞിട്ടോ അതല്ല ഇനിയിപ്പോള്‍ പിള്ളാരു കണ്ടാസ്വദിച്ചോട്ടേന്ന് കരുതിയാലും പിള്ളാരുടെ പിതാജിമാര്‍ സമ്മതിക്കില്ലല്ലോ. അവരൊക്കെ പരാതിപറഞ്ഞു കാണും.പീസുപടത്തില്‍ അഭിനയിച്ച അദ്യാപികക്ക് അതോടെ പണി പോയി കിട്ടി.  എന്തായാലും പണി പോയ ടീച്ചര്‍ക്ക് പഴ്യ പണിക്ക് പോകാന്നുവച്ചാല്‍ പ്രായവുമായി. നാലു പീള്ളാരുമായി. അമേരിക്കയിലായതോണ്ട് സ്വന്തം പിള്ളാരുടെ മുഖത്തെങ്ങിനെ നോക്കും എന്നൊന്നും പേടിക്കാനില്ല.

എന്തായാലും ടീച്ചര്‍ പയ്യനെ പണ്ടാരമടങ്ങിക്കാണും. ഈ കാലന്മാര്‍ക്ക് ലോകത്ത് കാണാന്‍ തന്റെ പീസുപടം മാത്രേ കിട്ടിയുള്ളൂ. ശാന്തേച്ചി മിനിയാന്നുംകൂടെ പറഞ്ഞേ ഉള്ളൂ. ടാ മോനേ ഓള്‍ഡ് ഈസ് ഗോള്‍ഡാന്ന്. ദാ ഇപ്പോള്‍ തന്നെ കണ്ടില്ലെ. ഡിജിറ്റല്‍ ടെക്‍നോളജി ഇത്രയും പുരോഗമിച്ചിട്ടും ഇരുപത് വര്‍ഷം പഴക്കമുള്ള പീസുപടത്തിന്റെ ഡിമാന്റ്.

Monday, March 7, 2011

സാരി വിതരണം ക്രിമിനല്‍ കുറ്റമോ?

പടം എടുത്തത് മോഹന്‍ കൊല്ലം ആണെന്ന് കരുതുന്നു. ചിത്രത്തിനുകടപ്പാട് അങ്ങേരാണെങ്കില്‍ അങ്ങേര്‍ക്ക് അല്ലാത്ത വേറെ ആരേലും ആണെങ്കില്‍ ആള്‍ക്ക്.

അല്ലേ ഇക്കാലത്തൊരു നല്ലകാര്യം ചെയ്യാന്ന് വച്ചാല്‍ അതുംകുഴപ്പം. കാക്ക തിന്നണത് കോഴിക്ക് കണ്ടൂടാന്ന് പറഞ്ഞപോലെ ആയി കണ്ണാടിയിലെ സാരി വിതരണം. വസ്ത്രധാനവും അന്നദാനവും പുണ്യപ്രവര്‍ത്തിയായിട്ടാണ് പൊതുവെ കരുതുന്നത്. ഇന്നാട്ടില്‍ ആദ്യായല്ല ഇതൊക്കെ വിതരണംനടക്കുന്നത്. അത് പണ്ട് പുരാതന പുരാണങ്ങളുടെ കാലം മുതലേ ഉള്ളതാണ്. അല്ലാതെ പെട്ടെന്ന് പാലക്കാട്ട് പൊട്ടിമുളച്ചതൊന്നുമല്ല. അതുകൊണ്ടുതന്നെ ആര്‍ഷഭാരത പരമ്പര്യത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടെ പെണ്ണുങ്ങള്‍ക്ക് സാരിവിതരണം ചെയ്യുന്നത് അത്ര വല്ല തെറ്റുമാണോ? ഇമ്മടെ നാട്ടില്‍ അത് പക്ഷെ പൊല്ലാപ്പും പുകിലുമാണ്. ആണ്ടെ എസ്.എന്‍.ഡി.പിയുടെ യൂത്തന്മാരും പിന്നെ “തീപ്പൊരി” എന്ന സംഘടനയും അങ്ങിനെ ചിലരൊക്കെ ചേര്‍ന്ന് സാരി വിതരണം നടത്തീത് കണ്ടതോടെ സി.പി.എമ്മുകാര്‍ ഓടി വന്നു. സാരി വാങ്ങാന്‍ വന്നവരേയും കൊടുക്കാന്‍ നിന്നവരേയും ഓടിച്ചുവിട്ടു. സംഭവം അന്തര്‍ദേശീയ പ്രശ്നമാക്കി ചൈനയില്‍ വരെ ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു ചെങ്കൊടി ടീംസ്. ഭാര്യ സ്പോണ്‍‌സര്‍ ചെയ്ത സാരി വിതരണം ചെയ്തത് ഉദയഭാസ്കര്‍ എന്ന ആളാണത്രേ. എന്താ അയാള്‍ക്ക്  കയ്യില്‍ കാശുണ്ടേല്‍ സാരി വിതരണം ചെയ്താല്‍ ക്രിമിനല്‍ കുറ്റമാണോ?   ഭാസ്കരേട്ടന്‍ ബിസിനസ്സുകാരനും ബി.ജെ.പി കാരനും ആയതാണോ പ്രശ്നം?


അവസാനകാലത്ത് അരികൊടുത്ത് അരിവാളിനോട്ട് ചെയ്യിക്കാന്‍ നടത്തിയത് ദാണ്ടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറ്റില്ലാന്ന് പറഞ്ഞൂന്ന് കേള്‍ക്കണൂ. അപ്പോള്‍ ഇവര്‍ക്കാകാം അവര്‍ക്കായിക്കൂട. അരികൊടുക്കാന്‍ അവര്‍ക്ക് കയ്യില്‍ ഭരണമില്ലാത്തതൊണ്ട് അവര്‍ സാരി കൊടുക്കുന്നു. അതിനിപ്പോള്‍ എന്താ കുഴപ്പം?


 തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പോലും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രാഷ്ടീയപാര്‍ടിപോലുമല്ലാത്ത “സന്ന്ദ്ധ സംഘടനയ്ക്ക്” സാരിവിതരണം ചെയ്യാന്‍ പാടില്ലേ? സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ആള്‍ സാരി വിതരണം ചെയ്താല്‍ (അങ്ങേരു നോമിനേഷന്‍ നല്‍കീട്ടുമില്ല നിലവില്‍ എം.എല്‍.എയോ  മന്ത്രിയോ അല്ല) അപ്പോള്‍ അതെങ്ങിനെ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാകും?  ഇക്കണക്കിനു ചിന്തിച്ചാല്‍ ഭാവിയില്‍ സ്ഥാനാര്‍ഥിയായേക്കും എന്നും പറഞ്ഞ് തിരഞ്ഞെടുപ്പ് കഴിയണ വരെ കല്യാണം, കൊച്ചിനു പേരിടല്‍ നൂലുകെട്ട്/മാമോദിസ, വീടു പാര്‍ക്കല്‍, തറവാട് ഭാഗം വെക്കല്‍ തുടങ്ങി ആള്‍ക്കാര്‍ മരിച്ചാല്‍ അട്യേന്ത്രം  പോലും നടത്താന്‍ പാടില്ല. വോട്ടേഴ്സിനെ സ്വാധീനിക്കലാകില്ലേ അതൊക്കെ.

വിതരണം ചെയ്തത് സാരി അപ്പോള്‍ അവസാന റൌണ്ട് വരെ അണികള്‍ക്ക് ആവേശം പകരാന്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ കാര്യമോ? മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്ടെ കാര്യമോ? അത് ചട്ട ലംഘനമാകില്ലേ? അതോ മദ്യവും മൊബൈലും ചട്ടത്തിന്റെ പരിധിയില്‍ വരില്ലേ? അസൂയാന്നേ അസൂയ തങ്ങള്‍ക്ക് സാരി പോയിട്ട് ഒരു ബ്ലൌസിന്റെ പീസുപോലും വിതരണം ചെയ്യാന്‍ പറ്റാത്തതില്‍ ഉള്ള അസൂയ. വാശിക്ക് ചെയ്യേണ്ടിയിരുന്നത് സാരിക്ക് പകരം ചുരിതാര്‍ വിതരണം ആയിരുന്നു. അല്ലാണ്ടെ  വ്ങ്ങാന്‍ വന്നോരെ വിരട്ടിയോടിക്കലല്ല. അതെങ്ങനാ തുമ്മിയാല്‍ പോലും ബക്കറ്റുമായി പിരിവിനിറങ്ങാനല്ലാതല്ലെ പിരിക്കുന്നവര്‍ക്ക് പത്തുകൊല്ലം കൂടുമ്പോളെങ്കിലും എന്തേലും കൊടുക്കാനുള്ള ചിന്തയില്ലല്ലോ?

പാര്‍ടി തുടങ്ങിയ കാലം മുതല്‍ വോട്ടു ബിസിനസ്സുകാരാണെന്ന പഴികേള്‍ക്കുകയും പിന്നാലെ വന്നവരും പിറന്നാള്‍ ആകാത്തവരും വരെ അധികാ‍രത്തില്‍ എത്തുകയും ചെയ്യുന്ന കാലത്ത് പിന്നേം പിന്നേം പുറകോട്ട് പോകുന്ന ബി.ജെ.പിയുടെ പ്രവര്‍ത്തകന്‍ സാരി വിതരണം ചെയ്തത് കണ്ട് വിറളി പിടിച്ച് വയറിളകുന്നതെന്തിനാന്ന് മനസ്സിലാകുന്നില്ല. ആയിരം ആള്‍ക്ക് സാരി വിതരണം ചെയ്താല്‍ ആ സീറ്റ് കിട്ടുമെന്ന് കരുതുന്നത് പ്രത്യയശാത്രപരമായി പന്നത്തരമല്ലേ സഗാക്കന്മാരേ? അതു പോട്ടെ വാങ്ങാന്‍ വന്നവരെ വഴക്കുണ്ടാക്കിയും വിരട്ടിയും വിട്ടതോടെ അഥവാ “സ്വാധീന” സാരിവാങ്ങി മാര്‍ക്കിസ്റ്റുപാര്‍ടിക്ക് വോട്ടും ചെയ്യാം എന്ന് കരുതിയവര്‍ ഇനി ജന്മത്ത് വൊട്ടു ചെയ്യുമോ? സഗാക്കന്മാര്‍ നേരുപറഞ്ഞാല്‍ കുറേ കൂടെ വനിതാ സഗാക്കന്മാരെ  സാരി വാങ്ങിപ്പിക്കാന്‍ അങ്ങോട്ട് വിടുകയായിരുന്നു വേണ്ടത്. വേണ്ടത്ര സാരി വിതരണം ചെയ്യാന്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ ബഹളമുണ്ടാക്കും അതോടെ അതൊരു കക്കവെള്ളമാകും അപ്പോള്‍ അതില്‍ നിന്നും കൈനനയാ‌തെ വോട്ട് പിടിക്കാമായിരുന്നു. അല്ലേലും അതൊക്കെ ആലോചിക്കാനുള്ള അറിവ് അണികള്‍ക്ക് ഇല്ലാത്തതാണല്ലോ ഇന്നും അടിത്തറയിളകാതെ നില്‍ക്കുന്നതിന്റെ സീക്രട്ട്.. പോയകാള കൊമ്പന്‍ കാള എന്ന് പറഞ്ഞിരിക്കാനേ ഇനിയിപ്പോള്‍ പറ്റൂ. 

പെണ്ണുങ്ങള്‍ക്ക് സാരി നല്‍കിയാല്‍ മാത്രം പോരാന്നാണ്  പല പാര്‍ട്ടിക്കാരോടും വാക്കേറിനു പറയാന്‍ ഉള്ളത്.
1.ചുരി താര്‍, മിഡി, സെറ്റുമുണ്ട്, ലാച്ച, ജീന്‍സ്, ടോപ് തുടങ്ങിയവ പ്രായ ബേധമനുസരിച്ച്  വിതരണം ചെയ്യാം.താല്പര്യമുള്ളവര്‍ക്ക് താരാതരം പോലെ പാന്റീസ് ബ്രാ തുടങ്ങിയ അണ്ടര്‍ ഐറ്റംസും ആകാം.
2.ഫെയര്‍ ആന്റ് ലൌലി, ഫേഷ്യല്‍ ക്രീം, ഐലൈനര്‍, നാഗവല്ലി സ്ലിം ഓയില്‍, വണ്ണം കുറഞ്ഞോര്‍ക്ക് വണ്ണം വെക്കാന്‍ ദാക്ഷായണി പഞ്ചജീരകഗുണ്ഡംസ്,  രോമം കളയാന്‍ വാക്സിങ്ങ് ക്രീം തുടങ്ങിയ ഐറ്റംസ്.
3.യൂത്തന്‍സിനു ജീന്‍സ്, ബെര്‍മുഡാസ്, പാന്റ് പീസ്, മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്‍, പെട്രോള്‍ കൂപ്പണ്‍, സിഗരറ്റ്, പാന്‍ പരാഗ്.
4.മൊത്തത്തില്‍ പുരുഷന്മാര്‍ക്ക് സ്മോള്‍, മൊബൈല്‍ റീച്ചര്‍ജ്ജ് കൂപ്പണ്‍, കൈലിമുണ്ട്, വെള്ളമുണ്ട്, തോര്‍ത്തുമുണ്ട് .
5.പിന്നെ പ്രമേഹം, പ്രഷര്‍, എന്നിവക്കുള്ള ഗുളിക എല്ലാ വീടുകളിലും നല്‍കാം.
6.വാജിതൈലം, മുസ്ലി പവര്‍, ഐപില്‍ തുടങ്ങിയവ സീക്രട്ടായി നല്‍കാം. 
7.ഫാമിലിക്ക് പച്ചക്കറിയും അരി പിന്നെ വിതരണം ചെയ്യണ്ട കാര്യമില്ല കാരണം രണ്ടുര്‍പ്യക്ക് അരി ലാവിഷായി ലഭിക്കല്ലേ. അതും ഉഗ്രന്‍ പാലക്കാടന്‍ മട്ടയെ വെല്ലുന്ന സാധനം!!

 സത്യായിട്ടും ബെര്‍ളിച്ചായന്റെ പോസ്റ്റില്‍നിന്നും ആവേശംകൊണ്ടോ കടം കൊണ്ടോ അല്ലാ ഈ പോസ്റ്റെഴുതുന്നത്. സി.വി.സി നിയമനത്തില്‍ തെറ്റുപറ്റിയെന്ന് മന്‍‌മോഹന്‍‌ജി പറഞ്ഞത് എല്ലാ പത്രത്തിലും ഉണ്ട്. എന്നുകരുതി ഇനി അത് മറ്റാരെങ്കിലും വാര്‍ത്തയാക്കിയാല്‍ മോഷണമാണെന്ന് പറയാമോ?

Saturday, February 26, 2011

സീറ്റ് ഡ്രീംസ്


ഇലക്ഷന്‍ അടുത്തതോടെ കേരളത്തില്‍ ഇത് സീറ്റ് ഡ്രീംസിന്റെ കാലം. വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലേലും മത്സരിച്ചാല്‍ മതിയെന്ന പറഞ്ഞ് സീറ്റിനായി ഡ്രീംസ് കണ്ട് നടക്കണോരെക്കോണ്ട്  ഒരു പൊറുതിയും ഉണ്ടാകില്ല. കന്നിമാസത്തില്‍ ഒന്നിനു പുറകെ ഒമ്പത് പട്ടികള്‍ പോകണ പോലെയാണ് ഒരു സീറ്റിനു വേണ്ടി പത്തൊമ്പതുംമിരുപതും പേര്‍ പരക്കം പായുന്നത്. ജാതകത്തിലെ രാശിനോക്കിയും ജാതിപറഞ്ഞും ജാഥയില്‍ ആളെ കാണിച്ചുമൊക്കെ പലരും പലതരം അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി. പാര്‍ട്ടിക്കാരെ കൂടാതെ പണക്കാരായ പ്രാഞ്ച്യേട്ടന്മാരും പൊളിറ്റിക്സിന്റെ എ.ബി.സി.ഡി അറിഞ്ഞില്ലേലും പടത്തിലഭിനയിക്കുന്നവര്‍ വരെ പാര്‍ടി ടിക്കറ്റ് കരിഞ്ചന്തയില്‍ കിട്ടോന്നറിയാനുള്ള നെട്ടോട്ടമാണ്.

കര്‍ക്കടകമാസത്തില്‍ കാക്കാലനെ കാണണത്രയും കണ്ടുകിട്ടാത്ത പല കോണ്‍ഗ്രസ്സ് നേതാക്കന്മാരും തെക്ക്ന്നും വടക്കുന്നും ഇപ്പോള്‍ തൃശ്ശൂരില്‍ വന്ന് വണ്ടിയിറങ്ങിയിരിക്കുന്നു. പൂരക്കാലത്ത് പീപ്പിക്കാരു വരണപോലെ ഇനിയിപ്പോള്‍ തിരഞ്ഞെടുപ്പിന്റെ പരിപാടി കഴിയോളം അവരിവിടെ ഉണ്ടാകും. ബിഷപ്പ് ഹൌസൈന്റെ ഭാഗത്ത് ഇപ്പോളേ ട്രാഫിക്ക് ജാം തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ അരമനയിലും അങ്ങാടീലും ഒക്കെ കയറിയിറങ്ങി അവന്മാര്‍ സീറ്റിനായി പാദസേവയും പാരവെച്ചും പായാരം പറച്ചിലുമായി പൊറുതികേടാക്കും. പള്ളിക്കാര്‍ടെ പവറും പത്രാസും ഇല്ലാത്തതിനാല്‍ പാവം പൂജാരിമാര്‍ക്ക് പത്തിന്റെ ഗുണമില്ല. എന്നാലും പ്രശ്നവശാല്‍ ചില പരിഹാരക്രിയകള്‍...എന്നൊക്കെ കാച്ചി മുണ്ടിന്റെ കൊന്തലയില്‍ വെക്കാന്‍ കാശ് വല്ലതും തരപ്പെടുത്താം എന്ന് മാത്രം.

എണ്ണത്തോണിയിലിട്ട് എഴുന്നേറ്റു നില്‍ക്കാന്‍ ആകുന്ന പരുവത്തിലാക്കിയവര്‍ മുതല്‍ നാല്പത്തഞ്ചു കഴിഞ്ഞിട്ടും വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രോമാഞ്ചമായവര്‍ വരെ സീറ്റ് ഡ്രീംസുമായി സിറ്റിയില്‍ ചുറ്റിത്തിരിയുന്നുണ്ട്. പുനര്‍ നിര്‍ണ്ണയം കഴിഞ്ഞതോടെ പാവം പ്രതാപനാണേല്‍ നാട്ടിക സംവരണമണ്ഡലമായതിന്റെ പൊല്ലാപ്പിലാണ്. യുവതുര്‍ക്കി വി.എസ്. സുനില്‍കുമാറിന്റെ മണ്ഡലം തന്നെ ക്യാന്‍സലായി. പഴയ പോരാളിയും പിന്നീട് ആലപ്പുഴയിലേക്ക് പോയ ആളുമായ സുധീരേട്ടന്‍ സ്ഥലത്തെത്തിയിട്ടുള്ളത് സീറ്റിനാണെന്ന് പറയുന്നവര്‍ ഉണ്ട്. മണലൂര്‍ മണ്ഡലത്തില്‍ മാറ്റുരയ്ക്കുവാന്‍ മറ്റാരേക്കാളും മൂപ്പരാണ് മിടുക്കന്‍ എന്ന് ഒന്നുരണ്ടാള്‍ പറഞ്ഞാല്‍ പണിയായോ? അനില്‍ അക്കരെ ആളുഷാറാണ് അടാട്ട് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും പറ്റാവുന്ന പരമാവധി ഷൈന്‍ ചെയ്യുന്നുമുണ്ട് ആനിലക്ക് ആള്‍ക്കൊരു സീറ്റ് കൊടുക്കാതിരിക്കാന്‍ പറ്റോ?  സി.എന്‍ ബാലകൃഷ്ണന്‍ സീനിയറായ ആള്‍ അങ്ങേരു വടക്കാഞ്ചേരിയില്‍ നോട്ടമിട്ടതായി കേള്‍ക്കുന്നു, പണ്ട് പോസ്റ്ററൊട്ടിക്കലും ചുമരെഴുത്തും കഴിഞ്ഞ് കുഞ്ഞുട്യായി കുടുമ്പത്തേക്ക് പോണ്ടി വന്നു. തേറമ്പിലിനെ തല്‍ക്കാലം തഴയുമെന്നാണ് തോന്നുന്നത്.  

ഗുരുവായൂരില്‍ പിന്നെ പതിവുപൊലെ ഏതെങ്കിലും മുസ്ലീം ആയിരിക്കും മത്സരിക്കാന്ന് കേള്‍ക്കുന്നു. ഒല്ലൂരിലേ കാര്യം ഓര്‍ക്കുമ്പോളേ ഓര്‍മ്മ പോകും. അത്രയധികം ക്രിസ്ത്യന്‍ നാമധാരികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ ക്യൂവാണെന്ന് കേള്‍ക്കുന്നു. ദാ വരുന്നു കുന്ദംകുളം പാലിശ്ശേരിയെ പരാജയത്തിന്റെ പാല്പായസം കുടിപ്പിക്കാം എന്ന് കരുതി അവിടേക്ക് അങ്കത്തിനായി ആള്‍ക്കാര്‍ പുറപ്പെട്ടിട്ടുണ്ട്. പക്ഷെ പാലിശ്ശേരി പണിയറിയാവുന്ന ആളായതൊണ്ട് പരിപാടികള്‍ നേരത്തെ തുടങ്ങീന്നാണ് പലരും പറയുന്നത്. മാര്‍ക്കിസ്റ്റുപാര്‍ടിയില്‍ പാദസേവയും പാരവെക്കലും പൊതുവിലെ കുറവായതോണ്ട് പാലിശ്ശേരിയുടെ കാര്യം പാര്‍ടി തീരുമാനിക്കും. ഇനിയിപ്പോള്‍ ഇരിങ്ങാലക്കുടയാണ്. മണ്ഡലത്തില്‍ മാര്‍ക്കറ്റില്ലെങ്കിലും മുന്നണി മര്യാദയുടെ പേരില്‍ മാണിസാറിന്റെ പാര്‍ടിക്ക് തന്നെ കൊടുക്കുമായിരിക്കും. തൊടുപുഴയില്‍ നിന്നും തുടലും പൊട്ടിച്ച് തല്ലും തകരാറുമായി തലതെറിച്ചവര്‍ ട്രാന്‍സ്പോര്‍ട് ബസ്സില്‍ വന്നിറങ്ങുമോന്ന് ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇപ്പോള്‍ സന്ദേഹം ഇല്ലാതില്ല.   മണി മത്സര രംഗത്ത് മാറ്റുരയ്ക്കുവാന്‍ മാര്‍ക്കിസ്റ്റുപാര്‍ടിയുടെ സ്വതന്ത്ര കുപ്പായമണിഞ്ഞിറ ങ്ങുംമെന്നൊരു ന്യൂസ്  ചാലക്കുടിപുഴയുടെ കുഞ്ഞോളങ്ങളില്‍ തത്തിക്കളിക്കുന്നുണ്ട്. മത്സരിക്കുന്നത് മണിയാണേല്‍ മണ്ഡലത്തില്‍ സാവിത്രേച്ചിയോ ബെന്നി ബെഹനാനോ മത്സരിച്ചാലും മോശമല്ലാത്തൊരു മത്സരം കാണാനാകും. 

ഖദറിനു കഞ്ഞിപിഴിയാന്‍ കഴിവില്ലാത്തവന്‍ വരെ ഇപ്പോള്‍ കയ്യില്‍  കൊള്ളാവുന്ന മൊബൈലും പോക്കറ്റില്‍ പെടക്കണ ഗാന്ധിയുമായി കാറില്‍ വിലസാന്‍ തുടങ്ങിയിരിക്കുന്നു. ഖാദിബോര്‍ഡിനി കാലം തെളിഞ്ഞൂന്ന് പറഞ്ഞാല്‍ മതി. ആരെങ്കിലും മത്സരിക്കാന്‍ പോണൂന്ന് കേട്ടാല്‍  ഖാദികൊണ്ട് ഷര്‍ട്ടും കോണകവും വരെ അണിഞ്ഞ് അണികളായും അളിയന്മാരായും അയലോക്കക്കാരായും  ആളുകള്‍ അടുത്തുകൂടും. എന്തായാലും രാമനിലയത്തിന്റെ രണ്ട് കിലോമീറ്റര്‍ റേഞ്ചില്‍ സ്ഥാനാര്‍ഥിക്കുപ്പായം തുന്നിയവരുടേയും അവരുടെ തുണി തിരുമ്മാന്‍ നടക്കണോര്‍ടെം തിക്കും തിരക്കുമാണ്. പണ്ട് കിങ്ങില്‍ പറയണ പോലെ കോണകം തിരുമ്മി നടന്നവര്‍ കേന്ദ്രമന്ത്രിമാരാകുമോ? കാത്തിരുന്നു കാണാം കോണ്‍ഗ്രസ്സാണോ അതോ വി.എസ്സാണൊ വീണ്ടും വരിക എന്ന്.

Saturday, February 12, 2011

അസാഞ്ചേക്ക് ലീക്സ് ഉണ്ണികള്‍



അസാഞ്ചേ ആളത്ര മോശക്കാരനല്ലാന്ന് ആദ്യം അമേരിക്കക്കുതന്നെ പിടികിട്ടി പിന്നെ ആഗോളതലത്തിലുള്ളവര്‍ക്കും. വിക്കീലീക്സ് വഴി  അങ്ങോളമിങ്ങോളം ഉള്ള അമെരിക്കന്‍ എംബസ്സിക്കാര്‍ ആരെപറ്റിയെന്തൊക്കെ പറഞ്ഞൂന്നുള്ളതൊക്കെ അങ്ങാടിപ്പാട്ടാക്കിക്കൊണ്ട് അവര്‍ക്കിട്ട് നല്ല എട്ടിന്റെ പണിതന്നെ ചുള്ളമണി കൊടുത്തു. അസാഞ്ചസ്സിന്റെ വെളിപ്പെടുത്തല്‍ അക്ഷാര്‍ത്തത്തില്‍ അര്‍ദ്ധരാത്രിക്ക് സൂര്യന്‍ ഉദിച്ച അവസ്ഥയായി, അമേരിക്ക ആകെ അങ്കലാപ്പിലായി. രണ്ട് പെണ്ണുങ്ങള്‍ അസാഞ്ചെ തങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മര്യാദപാലിച്ചില്ലെന്നും പറഞ്ഞ് കൊടുത്ത കേസില്‍ അറസ്റ്റുചെയ്തു അകത്താക്കി അതോണ്ടൊന്നും അവന്‍ ഒതുങ്ങുന്ന മട്ടില്ല. ജ്യാമ്യമെടുത്ത് പുറത്തുവന്നു. 

ഇമ്മടെ  സായ്ബ് ചെയ്തപോലെ ദാ അവന്‍ (അളിയന്‍) ഇന്നെ പറ്റി ഇങ്ങനെ ഒക്കെ പറയാന്‍ ഇടയുണ്ട് ഇങ്ങളാരും അത് വിശ്വസിക്കരുതെ കേട്ടാ..... ആളു ശരിയല്ല. അപ്പടി നൊണ്യാണ് പറയാന്‍ പോണത്..... എന്നൊക്കെ പറയാന്നുവച്ചാല്‍ രേഖകള്‍ വിക്കീ ലീക്സായി അതോണ്ട് ഇനി വിക്കി വിക്കിപറയാന്‍ പോലും അമേരിക്കക്ക് പറ്റില്ല. 

ഇന്നലെ വരെ ഇമ്മളാരും അറിയാതെ ഇരുന്ന അസാഞ്ചേ ആളൊരു ഇന്റര്‍നാഷ്ണല്‍ ഫിഗറായി. ആരായാലും അയാള്‍ക്കൊരു വീക്നെസ്സൊക്കെ ഉണ്ടാകും എന്നത് അറിയാമല്ലോ  അധികം കാത്തിരിക്കും മുമ്പ്തന്നെ ആവഴിക്ക് ദാണ്ടെ ഒരു വെളിപ്പെടുത്തല് വന്നു‍. വിക്കീലീക്സ് കൂടാതെ അസാഞ്ചെ വേറെയും ചില വീക്‍നെസ്സും ലീക്സും ഉണ്ടായിട്ടുണ്ടെന്നും അങ്ങിനെ ലീക്കായ വകയില്‍ ഉണ്ണികള്‍ ഉണ്ടെത്രെ!! ഒന്നും രണ്ടുമല്ല  അസാഞ്ചേക്ക് അവിടേം ഇവിടെയുമായി  നാലു അവിഹിത സന്തതികള്‍ ഉണ്ടെന്നാണ് ലേറ്റസ്റ്റായി ലീക്കായ വിവരം. അവസാനത്തെ സന്തതിക്ക് ആറുമാസമാണത്രെ പ്രായം. ഇതൊക്കെ അങ്ങേരുടെ കൂടെ ഉണ്ടായിരുന്ന പിന്നെ കൂട്ടം പിരിഞ്ഞു പോയ മുന്‍ വക്താവ് ഡാനിയല്‍ ഡോംഷിറ്റ് ബെര്‍ഗ് എന്ന  ഒരു കുഞ്ഞാടിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുസ്തകത്തിലെ കുമ്പസാരമാണ്. എല്ലാ ഭൂഖണ്ഡത്തിലും ഒട്ടേറെ അസാഞ്ചുമാര്‍ ഉണ്ടാകുന്നത് ചുള്ളനിഷ്ടമാണെന്ന് ഇടയ്ക്കിടെ പറയാറുണ്ടെത്രെ!!.  അളിയനായാലും അനുയായിയായാലും അറിയാന്‍ പാടില്ലാത്ത അറിഞ്ഞാല്‍ അതെപ്പോളെങ്കിലും അവസരം നോക്കി അങ്ങ് അലക്കും എന്നത് ഒരു ഗ്ലോബല്‍ സംഗതിയാണ്. അതോണ്ട് അവിഹിതത്തിനും അനാശാസ്യത്തിനു പോകുമ്പോള്‍ ഇമ്മാതിരി ഐറ്റംസിനെ അറിയിക്കാതെ പോകുക. എന്തായാലും അസാഞ്ചേയുടെ ആഗ്രഹം  ശാന്തേച്ചി കേള്‍ക്കണ്ട  എനിക്കും വേണം ഒരു വിക്സ് ലീക്കുണ്ണിയെന്നും പറഞ്ഞ് പുറകെ പോകും. 

Friday, February 11, 2011

പിള്ളസാറിനു പത്മശ്രീ നല്‍കരുതോ?


അഴിമതി രജ്യദ്രോഹമാണെന്നും രാജ്യത്തിന്റെന്റെ  ഖജനാവ് കൊള്ളയടിക്കലാണെന്നും ഒക്കെയായിരുന്നു വാക്കേറു ഇന്നലെ വരെ വിശ്വസിച്ചിരുന്നത്.  എന്നാല്‍ ദാണ്ടെ ഇമ്മടെ പിള്ളച്ചേട്ടന്‍ പറഞ്ഞപ്പോളാ സംഗതി അങ്ങിനെയൊന്നുമല്ലാന്ന് പിടികിട്ടിയത്.  അദ്ദേഹം ഇപ്പോള്‍ അഴിമതിക്കേസില്‍ ശിക്ഷവാങ്ങി ജയിലില്‍ പോകൂന്നത് രാജ്യത്തിനു വേണ്ടിയാണെന്നാണ് പറഞ്ഞുകേള്‍ക്കണത്. അതു നേരാ രാജ്യത്തിനു വേണ്ടി പണ്ട് മഹാത്മാഗാന്ധിയും നെഹൃവും ഭഗത് സിങ്ങും ഒക്കെ ജയിലില്‍ കിടന്നിട്ടുണ്ടല്ലോ.   വാക്കേറു മാത്രമല്ല അഴിമതി ഒരു കുറ്റമാണെന്നും അഴിമതിക്കാരെ ശിക്ഷിക്കണം എന്നും കോടതിയും അങ്ങിനെ തന്നെ ആകണം ധരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പിള്ളേച്ചനെ ശിക്ഷിക്കുകയില്ലായിരുന്നല്ലോ? അങ്ങേരു അടുത്ത ഇലക്ഷനില്‍ മത്സരിച്ച് ജയിച്ച് വീണ്ടും “രാജ്യസേവനം“ നടത്തേണ്ടതായിരുന്നു അതു നഷ്ടമായി. പത്തിരുപത് കൊല്ലം മുമ്പ് രാജ്യത്തിനു വേണ്ടി അല്ലറ ചില്ല്ലറ അഡ്ജസ്റ്റുമെന്റ് ചെയ്യാന്‍ ചങ്കൂറ്റം കാണിച്ച പിള്ളസാര്‍ ഇപ്പോള്‍ എന്തൊക്കെ ചെയ്തേനെ. അങ്ങിനെ നോക്കുമ്പോള്‍ കനത്ത നഷടമാണ് നാട്ടുകാര്‍ക്കുണ്ടായതെന്ന് പറയേണ്ടതില്ലല്ലോ?

നമ്മുടെ നാട്ടില്‍ പോക്കറ്റടിച്ചവനെ പെട്ടന്ന് ശിക്ഷിക്കും അഴിമതി നടത്തിയ പക്ഷെ പാര്‍ടിക്കാരനെ ശിക്ഷിക്കണേല്‍ പലപ്പോഴും പത്തിരുപത് കൊല്ലം കഴിയണം. ദാണ്ടെ നിരവധി കൊല്ലത്തെ വിചാരണക്കോടുവില്‍ കീഴ്ക്കോടതി “തെറ്റിദ്ധാരണയുടെ” പേരില്‍ പിള്ളസാറിനെ അഞ്ചുവര്‍ഷം ശിക്ഷിച്ചു. അതു പക്ഷെ അപ്പോളേ അപ്പീലു പോയി അതിലെ ആള്‍ക്കാരൊക്കെ ഡീസന്റായി പുറത്തിറങ്ങി. എന്തയാലും  ഈ അലമ്പ്  കേസ്‌കെട്ട്  കെട്ടിപ്പൂട്ടുവാന്‍ കോണ്‍ഗ്രസ്സിന്റെ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചതാ‍ണത്രെ. അപ്പോളുണ്ട്രാ ഇമ്മടെ അച്ച്യുതാന്ദന്‍ സഖാവ് “ വിടില്ല... വിടില്ല... ഞാന്‍... അഴിമതി നടത്തണ ഒരുത്തനേയും...” എന്ന ലൈനില്‍ കേസുകെട്ടുമായി കോടതി കയറി. കൊള്ളാവുന്ന വക്കീലിനെ വച്ച് കോടതി കയറാന്‍ സഖവിനു കാശെവിടുന്നാന്ന് കുശുമ്പന്മാരും കുത്തിത്തിരുപ്പരും ചോദിച്ചു.

അഴിമതിക്കാര്‍ക്കെതിരെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണം ഉന്നയിക്കുക എന്തെങ്കിലും ഒരു അന്വേഷണത്തിനുത്തരവിടുക അടുത്ത ഭരണം വരുമ്പോള്‍ അതൊക്കെ കെട്ടിയൊതുക്കി പരണത്ത് പണ്ടാരമടങ്ങുക എന്ന രാഷ്ടീയക്കാര്‍ക്കിടയിലെ പൊതു മാന്യതയും ധാരണയും തെറ്റിച്ച് അച്ചുതാനന്ദന്‍ സഖാവ് പിള്ളേച്ചനെ വെള്ളം കുടിപ്പിക്കുവാന്‍ ഇറങ്ങിയപ്പോള്‍ സംഗതി പാളി. കേസു വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരിക്കുക, കേസു നീട്ടുവാന്‍ പറ്റുമോന്നു നോക്കുക തുടങ്ങി ഒരു   സര്‍ക്കാര്‍ വക്കീലിനെ കോണ്ടാകാവുന്ന കാര്യം വരെ ചെയ്തു, സ്നേഹപൂര്‍വ്വം സഖാവേ കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടലോ പിന്നെ എന്തിനാ ഇത്ര തിക്കും തിരക്കും എന്നും പുറത്തുനിന്നും പലരും പറഞ്ഞു. വേണ്ട്രാ വേണ്ട്രാ തൃശ്ശൂക്കാര്‍നെ പുലിക്കളി പഠിപ്പിക്കണ്ട്രാന്നുള്ള ലൈനില്‍ സഖാവ് മുന്നോട്ട് തന്നെ. അദ്ദേഹം കൊള്ളാവുന്ന വക്കീലിനെ വച്ച് കൃത്യമായി കടലാസും രേഖകാളും ഹാജരാക്കി കേസു നടത്തി. അതോടെ പിള്ളേച്ചന്‍ പരുങ്ങലിലായീന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒടുക്കം പണിയും കിട്ടി.

അഴിമതിക്ക് അരീടത്രയും പഞ്ഞമില്ലാത്ത ഒരു രാജ്യത്ത് അയന്റെ കണക്കിന്റേം കാര്യത്തിന്റെം പുറകെ പോയാല്‍ പ്രാന്താകും. ദാണ്ടെ ടെലികോം കുമ്പകോണക്കേസില്‍ നമ്മുടെ രാജാസാഹിബ് അഴിമതിയുടെ പേരില്‍ അകത്തിരിക്കുന്നു. പിള്ളസാറിന്റെ ഭാഷ ലോണെടുത്താല്‍ അങ്ങേരും രാജ്യത്തിനു വേണ്ടി അകത്തിരിക്കുന്നു എന്ന് വേണേല്‍ പറയാം. അത് അന്യായ കോടികളുടെ കാര്യത്തില്‍ ആണെങ്കില്‍ ഇതു ചുമ്മാ ഒരു രണ്ടരക്കോടിയുടെ വിഷയത്തിലാണ് . അഴിമതിക്ക് തന്നെ അവമതിയുണ്ടാക്കുന്ന ഒരു തുക.

അമേരിക്കയില്‍ ഡേടിങ്ങ് നടക്കണത് സാധാരണമാണെന്ന് പറയണപോലെ ഇമ്മടെ നാട്ടില്‍ അഴിമതി ഒരു സാധാരണ സംഗതിയാണ്. അതില്ലാത് പാര്‍ടിക്കും ആള്‍ക്കാര്‍ക്കും ഏതാണ്ടൊരു നാണക്കേടു പോലെ ആയിരിക്കുന്നു. അഴിമതിക്കേസുകള്‍ കോടതിയില്‍ എത്തണത് തന്നെ അഞ്ചാണ്ടില്‍ ഒരെണ്ണം എന്ന തോതിലാണ് അതിലൊക്കെ ശിക്ഷിക്കപ്പെടുക എന്നത്  അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് (കയ്യു കഴക്കും അപൂര്‍വ്വം എന്നെഴുതീട്ട്). ആനിലക്ക് ആദ്യമായി ഒരു മുന്‍ മന്ത്രിയെ ജയിലില്‍ കേറ്റുന്ന ക്രൂരകൃത്യം അച്യുതാനന്ദന്‍ നടത്തി ക്രെഡിറ്റ് എടുത്തിരിക്കുന്നു. അങ്ങേരല്ലേലും രാഷ്ടീയക്കാര്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസം ആണല്ലോ. ഇമ്മടെ ലീഡര്‍ജി അവസാനകാലത്ത് അവശനായി കെടക്കണ കെടപ്പിലും പാമോയില്‍ കേസുമായി കോടതി കയറായിരുന്നു സഖാവ്. ശത്രുവാണേലും എതിര്‍ പാര്‍ടിക്കാരനാണേലും (രാഷ്ടീയക്കാര്‍ക്കിടയില്‍ എതിരും അതിരും ഒക്കെ ഒരു സങ്കല്പം അല്ലേ സാമീ) ഒരു രാഷ്ടീയക്കാരനെ ശിക്ഷിക്കാന്‍ മാത്രം കടും പിടുത്തം ഇങ്ങേര്‍ക്ക് മാത്രേ ഉണ്ടാകൂ. അഴിമതിക്കാര്‍ക്കെതിരെ ഒരയവും ഇല്ലാണ്ടെ അതുമിതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു കിട്ടീലോ പാര്‍ടീലെ പോളിറ്റ് ബ്യൂറോന്ന് പുറത്താക്കി. എന്നിട്ടു നേരെ ആയോ ദാണ്ടെ പിറ്റേന്ന് നേരെ പിള്ളാച്ചനെതിരെ കേസുമായി കോടതിയില്‍. ഇപ്പോ ദാ ഇമ്മടെ ശശിമൂപ്പര്‍ടെ കാര്യം പത്രക്കാര്‍ക്കും മുമ്പില്‍ പത്രാ‍സോടെ പറഞ്ഞിട്ടുണ്ട്. അതിനുള്ളത് വേറെ വരും. ഈ നെലക്ക് പോയാല്‍ നടപടിയെടുത്ത് നടപടിയെടുത്ത് പാര്‍ടി ഒരു വഴിക്കാകും.  അതു പോട്ട് അതവരുടെ വിഷയം.

പാവം പിള്ളസാര്‍ പത്തുപതിനാലു വയസ്സുമുതല്‍ അതായത് പിള്ളരുകളിയുടെ പ്രായം  മുതല്‍ രജ്യത്തിനു വേണ്ടി രാഷ്ടീയക്കാരന്റെ കുപ്പായമിട്ട് കഷ്ടപ്പെടാണ്. ഒരു ചെക്കന്‍ ഉള്ളതിനേയും പിടിച്ച് രാഷ്ടീയത്തിലിറക്കി. ഖജനാവിനു നഷ്ടമുണ്ടായിട്ടും രാജ്യത്തിന്റെ നന്മയെ മാത്രം മുന്നില്‍ കണ്ട് ടെന്റര്‍ തുക ഇരട്ടികളാക്കികോണ്ട്രാക്ട് കൊടുത്തു. ഇത്രയൊക്കെ ചെയ്ത ആ മാത്മാവിനെയാണ് ദാണ്ടെ ഈ 76 ആം വയസ്സില്‍ പിടിച്ച് ജയിലില്‍ ഇടാന്‍ പോണത്. അഴിമതിയും രാഷ്ടീയവും ഒരമ്മപെറ്റ മക്കളേക്കാള്‍ അടുപ്പക്കാരാണ്. ആ നിലക്ക് അദ്ദെഹത്തെ കുറ്റം പറയുവാന്‍ ഒക്കുമോ? ജയറാമിനു വരെ പതമശ്രീ നല്‍കിയ നാടാണ് എന്നിട്ട് ഇത്രയും ത്യാഗം ചെയ്ത ഈ മഹാത്മവിനെ മാത്രം നമ്മള്‍ മാനിക്കുന്നില്ല. എത്രയും പെട്ടെന്ന് അദ്ദേഹത്തിനു ഒരു പത്മ നല്‍കണം എന്നേ വാക്കേറിനു ആദ്യം തന്നെ പറയാന്‍ ഉള്ളൂ.

Tuesday, February 8, 2011

സര്‍വ്വകലാശാലയില്‍ ക്യമ്പസ്സ് നീലചിത്രം



സര്‍വ്വകലാശാല എന്നു പറയുമ്പോള്‍ തന്നെ അതില്‍ സര്‍വ്വ കലകളുടേയും ശാല എന്ന് ബോധം ഉള്ളവര്‍ക്ക് മനസ്സിലാകും. കാമകല എന്നു പറയുമ്പോള്‍ കാമം ഒരു കലയാണെന്നും ആര്‍ക്കും മനസ്സിലാകുവാന്‍ ബുദ്ധിമുട്ടില്ല.  അപ്പോള്‍ സര്‍വ്വകലാശാലയില്‍ അല്പം കാമകലയൊക്കെ ആകാം എന്ന് കരുതിയവരെ കുറ്റം പറയാന്‍ പറ്റുമോ? അറിവുകള്‍ ആര്‍ജ്ജിക്കുവാനും ആര്‍ജ്ജിച്ചവ അന്യര്‍ക്ക് പകര്‍ന്നുകൊടുക്കാനും ആണല്ലോ ആള്‍ക്കാര്‍ ശ്രമിക്കേണ്ടത്. ആ നിലക്ക് ദാണ്ടെ സര്‍വ്വകലാശാലയില്‍ ചിലര്‍  ചേര്‍ന്ന് ഒരു നീലചിത്രം അതായത് മറ്റവന്‍ ബ്ലൂ ഫിലിം അതേന്ന് ഇമ്മടെ ബ്ലൂ എടുത്തൂന്നുള്ളതും എടുത്ത മൊതല്‍ പുറത്തായീന്നുള്ളതും ഇത്രവലിയ അപരാധം ആണോ? ഇമ്മടെ j.എന്‍.യു ഇല്ലേ. ഓ പുറത്തെക്ക് വലിയ ബുജികള്‍ടെ ഒക്കെ സര്‍വ്വകലാശാലയെന്നാണ് പറച്ചില്‍ എന്തൊ ആകട്ടെ. അവിടെ ദാണ്ടെ ഒരു പുതിയ പൊല്ലാപ്പും പുകിലും പുകയുമൊക്കെ ഉണ്ടായിരിക്കുന്നു. പണ്ടൊക്കെ വല്യ വിപ്ലകരമായ ചിന്തകളുടേയും സമരങ്ങളുടേയും പേരില്‍ ആയിരുന്നു പ്രസിദ്ധിയെങ്കില്‍ ഇന്ന് ദാണ്ടെ വാര്‍ത്തയില്‍ വന്നത്  നീലചിത്രത്തിന്റെ പേരില്‍ ആണെന്നു മാത്രം.

ഇത് ക്യാമ്പസ് സിനിമകളുടെ കാലം ആണല്ലോ. ഇമ്മടെ കേരളത്തില്‍ എന്തിനു കേരളവര്‍മ്മയില്‍ വരെ ക്യാമ്പസ് സിനിമ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ അതില്‍ ഒരു വല്യ പുതുമ ഒന്നും ഇല്ല. അപ്പോള്‍ അങ്ങ് ജെ.എന്‍.യുവിലെ ഏതാനും ചുള്ളന്മാരും ചുള്ളത്ത്യോളും ചേര്‍ന്ന് അവിടെ പഠിക്കുന്ന പെണ്‍കൊച്ചിനെയും വച്ച് ഒരു ക്യാമ്പസ് നീലന്‍ അങ്ങട് പൂശി. ഇമ്മിണി വല്യ ക്യാമറയൊക്കെ വച്ച് ചിത്രീകരിക്കാന്‍ ഉള്ള ശേഷി ഇല്ലാഞ്ഞിട്ടോ എന്തോ ഒരു ചുള്ളമണിയുടെ ലാപ്‌ടോപ്പ് ക്യാം വച്ചാണ് എടുത്തതത്രെ. ഹോസ്റ്റലില്‍ ആയിരുന്നു ലോക്കേഴനെന്നും കേള്‍ല്‍ക്കുന്നു.  സംഗതി പുറത്തിറങ്ങി  വില്പനവരെ ആയി. വിതരണത്തിനിടയില്‍ സംഗതി അധികൃതരുടെ ശ്രദ്ധയിലും പെട്ടു. അയ്ന്ന്റെ എടേല്‍ അസൂയകൊണ്ടോ എന്തോ  ചിലര്‍ ചേര്‍ന്ന് ക്യാമ്പസ് നീലചിത്രത്തിലെ ഒരു അഭിനേതാവിനെ പിടിച്ചിട്ട്  നടുമ്പുറത്തിനു പൂശീന്നും കേള്‍ക്കുന്നു.

സ്ക്രിപ്റ്റൊന്നും ഇല്ലാതെ തന്നെ സൂപ്പര്‍ ഹിറ്റായ ഇതിനെ ക്യാമ്പസ് ബ്ലൂഫിലിം സിനിമ എന്ന കറ്റഗറിയില്‍ പെടുത്തേണ്ട സംഭവത്തെ പലരും അപലപിക്കാനും ആപല്‍ക്കരമായ കാര്യമെന്നു പറയാനും വന്നിരിക്കുന്നു. എന്തായാലും മൊബൈല്‍ ഫോണും, ഡിജിറ്റല്‍ക്യാമറയും ഒക്കെ ചേറ്ന്ന് ഈ നെലക്കു പോയാല്‍ ഗതികെട്ട് ഒടുക്കം നീലചിത്രനിര്‍മ്മാണത്തില്‍ ബിരുധമോ ബിരുധാനന്തര ബിരുധമോ ഒക്കെ നല്‍കേണ്ട കാലം അതി വിദൂരമല്ലാതാകുമോ?

Thursday, February 3, 2011

ഐസ്ക്രീം റിയാലിറ്റി ഷോ എപ്പ വരും?



റ്റാറ്റാ നാനോയിടെ പരസ്യത്തില്‍ ബാല്‍ക്കണിയില്‍ നിന്നു അക്ഷമയോടെ അച്ചമ്മയോട് എപ്പവരും എന്ന് ചോദിക്കണ ക്ടാവിന്റെ അവസ്ഥയിലാ‍ണ് വാക്കേറും വാക്കേറിനെ പോലെ ചിന്തിക്കുന്ന ചിലരും. മുന്‍സിപ്പാലിറ്റി ഓടയുടെ നാറുന്ന പരിസരത്തുള്ള തട്ടുകടയിലെ  ചൂടുള്ള കപ്പയും ബോട്ടിയും അടിക്കണ അതേ ഫീലിങ്സിലാണ് ടി.വിയുടെ മുമ്പില്‍ ഇരുന്ന് ഇക്കാന്റെ റിയാലിറ്റി വര്‍ത്താനം കേള്‍ക്കുമ്പോള്‍. പക്ഷെ എപ്പ വരും എപ്പ വരും എന്ന ആകാംഷയാണ് മനസ്സില്‍ എപ്പോളും. പരസ്യത്തിന്റെ ബോറടി അധികം ഇല്ലാന്നുള്ളത് നേരെന്നെ പക്ഷെ ഈ കുത്തിയിരിപ്പിന്റെ ബോറടി മാറുന്നില്ല. അങ്ങേരു കായ് കൊടുത്തേന്റെയും കേസട്ടിമറിക്കാന്‍ കോട്ടിട്ടവരെ കണ്ടേന്റെയും കാര്യമേ പറയുന്നുള്ളൂ. അതോണ്ടായില്ലല്ലോ. ഒരല്പം എരിവും പുളിയും ഒക്കെ വേണ്ടെ? ഏത്..ബിരിയാണീന്റൊപ്പം രസം അതാ സ്റ്റൈലെന്ന് പറയണപോലെ കേസൊതുക്കലിന്റൊപ്പം  അളിയന്റെ ലീലാവിലാസങ്ങള്‍ കൂടെ.

അളിയന്റെ അന്തിക്കളികളിലെയും അന്തപുരകേളികളിലേയും അപ്രകാശിതമായ കാര്യങ്ങള്‍ വല്ലതും അറിയുമോ ഈ അളിയന്? അങ്ങിനെ അറിയാമെങ്കില്‍ ദേ ഇനിയും അത്  പഴയ “മാനസീകരോഗി” സീരിയല്‍ പോലെ നീട്ടതെ അങ്ങ് പറയൂ പ്ലീസ്. അതല്ലേല്‍ ഒരു പുസ്തകമായി എഴുതിയിറക്കിയാലും മതി കേട്ടോ. അളിയന്റെ ആത്മ കഥയെന്നോ അളിയന്റെ അസ്ലീലകഥയെന്നോ ഒക്കെ ഒരു ടൈറ്റില്‍ കൊടുത്ത് ഇറക്കിയാല്‍ അന്യായ ചിലവായിരിക്കും. ഇന്നിപ്പോള്‍ ഇരുപത്തയ്യായിരം കോപ്പിയാണ് “ഗോഡ് ഓഫ് സ്മോള്‍ തിങ്ക്സിന്റെ” മലയാള പരിഭാഷയെങ്കില്‍ ഇമ്മക്ക് ഒരു അമ്പതിനായിരം തന്നെ അങ്ങ്ട് കാച്ചാം. അണ്ണാച്ചി എയ്ന്തിരന്റെ ഓഡിയോ കാസറ്റ് വിറ്റുപോണേലും സ്പീഡില്‍ അളിയന്റെ ഐക്രീം കഥകള്‍ ഇവിടെ വിറ്റുപോകും. അല്ല അയ്‌ന്റെ എടേല് ഇങ്ങള്‍ക്ക് മലയാളം എഴുതാനും ബായിക്കാനും അറിയില്ലാന്ന് പറയുന്നത് കേട്ടു. പക്ഷേങ്കില് ഇങ്ങടെ ഇംഗ്ലീഷ് ഉസാറാ‍ണ് കേട്ടാ‍. അപ്പോള്‍ പിന്നെ അയ്‌ലുമതി. ഇംഗ്ലീസില്. അതാകുമ്പോള്‍ മറ്റേ കാര്യങ്ങള്‍ മടികൂടാതെ എയ്താനും പറ്റും മാത്രമല്ല മട്ടമ്പോലെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തെം ചെയ്യാം.

ഇങ്ങളിങ്ങനെ എടയ്ക്കെടക്ക് വന്ന്  ഇങ്ങനെ പറയണേന്റെ എടേല് ഒരു എസ്.എം.എസ്സൊക്കെ അയക്കാന്‍ ആള്‍ക്കാരോട് ആവശ്യപ്പെട്ടൂടെ. കുട്ടിയളിനെ പറ്റി കൂടുതല്‍ പറയണമെങ്കില്‍ നിങ്ങളുടെ സപ്പോര്‍ട് കൂടിയേ തീരൂ. അയ്ന് എസ്.എം.എസ് നിര്‍ത്താണ്ടെ അയക്ക ഫോര്‍മാറ്റ് <അളിയന്‍ സ്പേസ് ഐസ്ക്രീം സ്പേസ് കുട്ടി> എന്ന് പറഞ്ഞങ്ങ്ട് സംഗതി ഉഷാറാക്ക്‍ന്നേ. പിന്നെ ഒരു കാര്യം ഇതിങ്ങനെ അധികം  നീണ്ട് നിക്കുന്ന് തോന്നണുണ്ടാ. ഒരു പടക്കം പൊട്ട്യേപ്പോ പിള്ളാരൊക്കെ ആ വഴിക്ക് പോയി. കാറ്റുള്ളപ്പോള്‍ തൂറ്റണംന്ന് കാര്‍ന്നോന്മാര്‍ പറയണത് കേട്ടിട്ടില്ലേ.. അപ്പോ ബെക്കങ്ങ്ട് ആയ്ക്കോ.

അളിയന്‍ അവളുടെ അടിപ്പാവാടയുടെ അടിയിലൂടെ....ആള്‍ക്കാര്‍ രസംകേറി ഇരിക്കുമ്പോള്‍ ബാക്കി ഇങ്ങള്‍ കണ്ട് പിടിച്ചോണം എന്ന സ്റ്റൈലില്‍ ഇടയ്ക്കിടെ അങ്ങ്ട് കാച്ച്ന്ന്..ഏത്.

അയ്നും ഇയ്നൊക്കെ ഈ റിയാലിറ്റി ഷോ നടത്തണോര്‍ക്ക് ഈ‌യ്നൊരു റിയാലിറ്റി ഷോ അങ്ങ്ട് നടത്തിക്കൂടേ? അളിയന്റെ സ്റ്റാര്‍ സ്റ്റിങ്ങര്‍ എന്നൊ മറ്റോ ഒരു പേരും കൊടുക്കാം. വിജയിക്ക് ഒരു കോടി വിലയുള്ള ഒരു ഐസ്ക്രീം വാണീഭ കേന്ദ്രം സമ്മാനം. അനുയായികള്‍ ഒക്കെ അയ്യോ ടാ ഇത്‌ഇമ്മടെ പുലി ഐസ്ക്രീം ഇക്കയല്ലേ ഓരുക്കൊരു എസ്.എം.എസ്സ് അയക്കാന്ന് പറഞ്ഞ് ആവേശം കൊള്ളട്ടേന്ന്. അല്ലേലും അടുത്ത എലക്ഷനാകുമ്പോള്‍ അളിയന്റെ മണ്ഡലത്തിലെ ആള്‍ക്കാര്‍ക്ക് നല്ല കോളാണ്. എലക്ഷന്‍ പ്രഖ്യാപിക്കണ അന്നുമുതല്‍ ആള്‍ക്കാര്‍കൊക്കെ ആടുബിരിയാണി ആയിരിക്കും സ്പോണ്‍സര്‍ ചെയ്യണത്. അതുകാത്തിരിക്കണ ആള്‍ക്കാരുണ്ടെന്നാണ് തൃശ്ശൂര്‍ റൌണ്ടില്‍ സംസാരം. എന്തായാലും ഇങ്ങള് നേരം കളയാണ്ടെ പറയാനുള്ളത് വല്ലതും ഉണ്ടേല്‍ പറ. ഇമ്മടെ ശാന്തേച്ചിയും അത് കേള്‍ക്കാന്‍ കൊതിച്ചിരിക്കാണ്.

Sunday, January 30, 2011

കലോത്സവത്തിനിടെ കാമോത്സവം



കുട്ടികളുടെ കലോത്സവം അരങ്ങു തകര്‍ക്കുമ്പോള്‍ അപ്പുറത്ത് കാറില്‍ കാമോത്സവത്തിനുള്ള ശ്രമത്തിലായിരുന്നൂത്രെ ഒരു അദ്യാപകനും സംഘാടകവിഭാഗത്തിലെ ഒരു ചെച്ചിയും. സായ്പിനു ചുമ്മാ സെക്സാണെങ്കില്‍ ഇമ്മടെ നാട്ടില്‍ അത് കലയാണ്. കലയേയും കലാകാരന്മാരെയും ആദരവോടെ കാണും എങ്കിലും കാമകലയില്‍ ഏര്‍പ്പെടുന്നോരോട് ഇമ്മക്കെന്നും ചിറ്റമ്മ നയമാണ്. അതിനു ആവശ്യമായ പ്രോത്സാഹനോ പ്രചാരണോം നല്‍കണ കാര്യത്തില്‍ നാം ഇനിയും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല. ഒരു പക്ഷെ ഇതിനോടുള്ള പ്രതിഷേധസൂചകമായിക്കൂടെയാകണം കലോത്സവ വേദിക്കരികെ സ്കൂള്‍ ഗ്രൌണ്ടില്‍ കാറിനെ വേദിയാക്കിക്കൊണ്ട് ഇത്തരം ഒരു ഉദ്യമത്തിനു മുതിര്‍ന്നത്. പ്രതിഷേധമാണോ അതോ പരസ്പരസുഖത്തിനായിട്ടാണോ പരീക്ഷണത്തിനായിട്ടാണൊ പണത്തിനാണോ അതോ ഇനി വേറെ വല്ല ഉദ്ദേശ്യത്തിലുമാണോന്നറിയില്ല രണ്ടാളും കൂടെ കാമകലയില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യൊടെ പിടിച്ചു. പിടിക്കപ്പെട്ട ചെച്ചിക്ക് 45 വയസ്സ് പ്രായം ഉണ്ടെന്ന് പറയുന്നു. എന്തായാലും സദാചാരസമിതിക്കാരും സംഘാടക സമിതിക്കാരും കൂടെ രണ്ടാളെയും പിടിച്ച് പുറത്താക്കി.

സംഗതികേട്ടപ്പോള്‍ വാക്കേറിനു ഒറ്റ സംശയമേ ഉണ്ടായുള്ളൂ. ഈ മാരുതി കാറിനകത്ത് ഇമ്മാതിരി “ഇമ്മോറല്‍” പരിപാടിക്ക് നില്‍ക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും അസൂയക്കാരും അയല്‍ക്കാരും ആയ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് ഒരു മിനിറ്റ് ആലോചിക്കായിരുന്നില്ലേ?  മാത്രമോ ഒരു മാരുതി കാറില്‍ സംഗതി ഒപ്പിക്കാന്ന് വച്ചാല്‍ അതിനു ചില പരിമിതികല്‍ ഇല്ലേ? ചേച്ചീടേ പ്രായം വച്ച് നോക്കുമ്പോള്‍ പ്രവര്‍ത്തിപരിചയം ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്. വല്ലഭിക്ക് വായും ആയുധം എന്നാണല്ലോ. 

 ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ കാറിനകത്ത്ന്നും കയ്യീന്നും പോയില്ലേ കാര്യങ്ങള്‍? കാലത്തേ കാലിചായകിട്ടിയില്ലേലും കള്ളു കിട്ടിയില്ലേല്‍ കള്ളുടിയന്മാര്‍ക്ക് കൈവിറക്കും എന്ന് പറഞ്ഞപോലെ കാമം മുട്ടി നില്‍ക്കണോര്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റീട്ട്ണ്ടാവില്ല. സാഹചര്യം ആണല്ലോ സഹയാത്രികയുടെ സാരിക്കിടയില്‍ കയ്യിടാന്‍ പ്രേരിപ്പിക്കുന്നത് എന്ന്‍ പറഞ്ഞപോലെ

കലോത്സവത്തിനിടെ കാമോത്സവം



കുട്ടികളുടെ കലോത്സവം അരങ്ങു തകര്‍ക്കുമ്പോള്‍ അപ്പുറത്ത് കാറില്‍ കാമോത്സവത്തിനുള്ള ശ്രമത്തിലായിരുന്നൂത്രെ ഒരു അദ്യാപകനും സംഘാടകവിഭാഗത്തിലെ ഒരു ചെച്ചിയും. സായ്പിനു ചുമ്മാ സെക്സാണെങ്കില്‍ ഇമ്മടെ നാട്ടില്‍ അത് കലയാണ്. കലയേയും കലാകാരന്മാരെയും ആദരവോടെ കാണും എങ്കിലും കാമകലയില്‍ ഏര്‍പ്പെടുന്നോരോട് ഇമ്മക്കെന്നും ചിറ്റമ്മ നയമാണ്. അതിനു ആവശ്യമായ പ്രോത്സാഹനോ പ്രചാരണോം നല്‍കണ കാര്യത്തില്‍ നാം ഇനിയും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല. ഒരു പക്ഷെ ഇതിനോടുള്ള പ്രതിഷേധസൂചകമായിക്കൂടെയാകണം കലോത്സവ വേദിക്കരികെ സ്കൂള്‍ ഗ്രൌണ്ടില്‍ കാറിനെ വേദിയാക്കിക്കൊണ്ട് ഇത്തരം ഒരു ഉദ്യമത്തിനു മുതിര്‍ന്നത്. പ്രതിഷേധമാണോ അതോ പരസ്പരസുഖത്തിനായിട്ടാണോ പരീക്ഷണത്തിനായിട്ടാണൊ പണത്തിനാണോ അതോ ഇനി വേറെ വല്ല ഉദ്ദേശ്യത്തിലുമാണോന്നറിയില്ല രണ്ടാളും കൂടെ കാമകലയില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യൊടെ പിടിച്ചു. പിടിക്കപ്പെട്ട ചെച്ചിക്ക് 45 വയസ്സ് പ്രായം ഉണ്ടെന്ന് പറയുന്നു. എന്തായാലും സദാചാരസമിതിക്കാരും സംഘാടക സമിതിക്കാരും കൂടെ രണ്ടാളെയും പിടിച്ച് പുറത്താക്കി.

സംഗതികേട്ടപ്പോള്‍ വാക്കേറിനു ഒറ്റ സംശയമേ ഉണ്ടായുള്ളൂ. ഈ മാരുതി കാറിനകത്ത് ഇമ്മാതിരി “ഇമ്മോറല്‍” പരിപാടിക്ക് നില്‍ക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും അസൂയക്കാരും അയല്‍ക്കാരും ആയ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് ഒരു മിനിറ്റ് ആലോചിക്കായിരുന്നില്ലേ?  മാത്രമോ ഒരു മാരുതി കാറില്‍ സംഗതി ഒപ്പിക്കാന്ന് വച്ചാല്‍ അതിനു ചില പരിമിതികല്‍ ഇല്ലേ? ചേച്ചീടേ പ്രായം വച്ച് നോക്കുമ്പോള്‍ പ്രവര്‍ത്തിപരിചയം ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്. വല്ലഭിക്ക് വായും ആയുധം എന്നാണല്ലോ. 

 ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ കാറിനകത്ത്ന്നും കയ്യീന്നും പോയില്ലേ കാര്യങ്ങള്‍? കാലത്തേ കാലിചായകിട്ടിയില്ലേലും കള്ളു കിട്ടിയില്ലേല്‍ കള്ളുടിയന്മാര്‍ക്ക് കൈവിറക്കും എന്ന് പറഞ്ഞപോലെ കാമം മുട്ടി നില്‍ക്കണോര്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റീട്ട്ണ്ടാവില്ല. സാഹചര്യം ആണല്ലോ സഹയാത്രികയുടെ സാരിക്കിടയില്‍ കയ്യിടാന്‍ പ്രേരിപ്പിക്കുന്നത് എന്ന്‍ പറഞ്ഞപോലെ

Thursday, January 27, 2011

യമുനയുടെ യാമങ്ങള്‍ക്ക് ലക്ഷങ്ങളോ?


അനാശാസ്യവും അവിഹിതവും ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഒരു അലങ്കാരമാണ്. അതിനെതിരെ അറസ്റ്റും അച്ചടക്കനടപടിയും (അതിന്റെ പേരില്‍ അന്യസംസ്ഥാനത്തേക്ക് ഉഴിച്ചിലിനയക്കലും) എടുക്കാന്ന് പറഞ്ഞാല്‍? അല്ലേ ഇതെന്തോരു നാട്. ഒരു ആണിനും പെണിനും ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കാന്‍ പാടില്ലേ? കയ്യില്‍ കാശു വെക്കാന്‍ പാടില്ലേ? കയ്യില്‍ കാശുവെക്കണതും അഞ്ച് നക്ഷത്ര ഹോട്ടലില്‍ താമസിക്കണതും ഇത്രവലിയ തറ്റാണോ? പ്രായപൂര്‍ത്തി ഒന്നല്ല ഒന്നരതവണയായ ആള്‍ക്കാരെ ഇങ്ങനെ തെറ്റിദ്ധരിക്കാമോ? ഐ.ടി കമ്പനിക്കരനുമായി ഒരു സ്ക്രിപ്റ്റിന്റെ ചര്‍ച്ച നടത്തുകായിരുന്നു. ആ സ്മയത്ത് അഡ്വാന്‍സായി നല്‍കിയ പണം ചേച്ചിയുടെ കയ്യില്‍ നിന്നും കാശുപിടിച്ചു. ഇത്രേ ഉള്ളൂ സംഭവം എന്ന് വേണമെങ്കില്‍ പത്രക്കാര്‍ക്ക് എഴുതായിരുന്നു. ആള്‍ടേ പത്രാസും പബ്ലിസിറ്റിയും നോക്കണ്ടേ? എന്നാല്‍ അതിനെ പറ്റിയാണ് ഇമ്മാതിരിയൊക്കെ പറഞ്ഞുണ്ടാക്കുന്നത് കഷ്ടം തോന്നുന്നു.

ഒരാശ്വാസത്തിനാണ് ആള്‍ക്കാര്‍ അനാശാസ്യം നടത്തുന്നത് അതു ദേ വലിയ വെല്ലുവിളികള്‍ നേരിടുന്നു. അനന്തകാലം മുതല്‍ ഉള്ള ഒരു സമ്പ്രദായം അന്യം നിന്നു പോകാതിരുന്നാല്‍ മതിയായിരുന്നു.. ആശിച്ച് അന്യായ കാശു കൊടുത്ത് അത്യാവശ്യം കൊള്ളാവുന്ന ഒരു സെറ്റപ്പില്‍ ആര്‍മാദിക്കാന്ന് വച്ചപ്പോള്‍ ദാണ്ടെ പോലീസ് റെയ്ഡും മാധ്യമങ്ങളില്‍ വാര്‍ത്തയുമായിരിക്കുന്നു. ആള്‍ ഒരു മാന്യന്‍ കൂടെ ഉള്ള പെണ്ണാണെങ്കില്‍ പടങ്ങളില്‍ നിറഞ്ഞു പടന്ന് നില്‍ക്കുന്നവള്‍. പറഞ്ഞിട്ടെന്താ കാര്യം പണി പാളിയില്ലേ? പബ്ലിക്കറിഞ്ഞില്ലേ. പറയണ കേട്ടാ‍ല്‍ തൊന്നും ഇതൊക്കെ ഇവരു മാത്രേ നടത്തുന്നുള്ളൂന്ന്. ഇതൊക്കെ ഇന്നോരൊക്കെ ഇത്രയിത്ര വച്ച് വാങ്ങി നടത്തുന്നുണ്ടെന്ന് ഇമ്മടെ ബോയ്സ് നടി മുമ്പേ പറഞ്ഞതാണ്. ആരു കേള്‍ക്കാന്‍ കേട്ടോരൊക്കെ അതിന്റെ പേരില്‍ പത്രക്കാരന്റെ നെഞ്ചത്ത് കേറിയതും പ്രകടനം നടത്തിയതും മിച്ചം.

കേട്ടപ്പോള്‍ ശന്തേച്ചിക്ക് കുറച്ചൊന്നുമല്ല കെലിപ്പു വന്നത്. അല്ല ഫീല്‍ഡിലുള്ളവര്‍ക്ക് കാശിന്റേയും കസ്റ്റമറുടേം കാര്യം വരുമ്പോള്‍ പരസ്പരം കുശൂമ്പും കുന്നായ്മയും തോന്നുക പുത്തരിയല്ലല്ലോ? ഒറ്റരാത്രി അതും ഏതാനും മണിക്കൂറ് നേരത്തിനു രണ്ടരലക്ഷം (രണ്ടാണെന്നും പറയുന്നു). പത്തുമുപ്പത്തെട്ട് വയസ്സുണ്ടെന്ന് കേള്‍ക്കുന്ന പെണ്ണിനു രണ്ടരലക്ഷം കൊടുത്തവനെ സമ്മതിക്കണം. എവന്‍ ഏതു കോത്താ‍ഴത്തെ സോഫ്റ്റ്‌വെയര്‍ കച്ചോടക്കാരനാണടോ? എന്ന് വാക്കേറും ചിന്തിക്കാതിരുന്നില്ല. അവള്‍ക്കുള്ളതും എനിക്കുള്ളതും ഒന്നുതന്നെയല്ലേ എന്റെ തമ്പുരാനേന്നും പറഞ്ഞാണ് ശാന്തേച്ചി തന്റെ കയ്യ് താടിക്ക താങ്ങായിവച്ച് ഇരിക്കുന്നത്. 
ചമഞ്ഞിറങ്ങിയാല്‍ ഞാനല്ലേടാ അവളേക്കാള്‍ പത്തിരട്ടി സുന്ദരിയെന്ന് ചങ്കില്‍ കൊള്ളുന്ന ഒരു ചോദ്യവും. എന്തായാലും കാര്യവും അവര്‍ക്ക് ബോധ്യമായി. പഞ്ചനക്ഷത്ര ഹോട്ടലിലായാലും ശരി പഴയ പൊട്ടിപ്പുളിഞ്ഞ പത്തയ പുരായായാലും തോളില്‍ നക്ഷത്രവും തലയില്‍ തൊപ്പിയുമുള്ള ഏമാന്മാര്‍ കേറണംന്ന് വച്ചാല്‍ കയറും എന്നതുതന്നെ.

കളിക്ക് വരുന്ന കസ്റ്റമര്‍ കാശുകാരനായാലും കാത്താഴത്തുകാരനായാലും ശരി ഒരിക്കല്‍ മാത്രമേ കളിയുള്ളൂ എന്ന പോളിസിയുമായി സില്‍മാനടി യമുനേച്ചി സെക്സിന്റെ കച്ചോടത്തിനിറങ്ങിയപ്പോള്‍ കാമാന്ധന്മാരും കൊതിയന്മാരുമായ കാശുകാര്‍ ഒരിക്കലെങ്കില്‍ ഒരിക്കല്‍ സംഗതി ഒന്ന് ഒത്താല്‍ മതി എന്നും പറഞ്ഞ കോണ്ടവുമായി ക്യൂവായിരുന്നൂന്നാ അസൂയക്കാര്‍ പറയുന്നേ. ഇമ്മക്കതൊന്നും അറിയില്ല. എന്തായാലും റെയ്ഡു നടന്നു. റെയ്ഡിനിടെ എട്ടൊമ്പതെണ്ണത്തിനെ പൊക്കി. വണ്‍ കസ്റ്റമര്‍ ഫോര്‍ വണ്‍‌ടൈം വണ്ടര്‍ എന്ന പോളിസിയുമായി നടക്കുന ഒരു ബ്രോക്കര്‍ടെ ഹ്ലെപോടെ ഇമ്മടെ യെമുനേച്ചി കച്ചോടം പൊടിപൊടിക്കായിരുന്നൂത്രെ!. പടത്തില്‍ അഭിനയിക്കണേണ്ടെ പത്തിരട്ടി അതും മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട്!! പണം നല്‍കി ഒരിക്കല്‍ സഹശയനം നടത്തിയവനെ പിന്നെ പരിസരത്തടിപ്പിക്കില്ല  എന്തായാലും പോളിസി കൊള്ളാം.കേട്ടത് ശരിയാണെങ്കില്‍ യമുനയുടെ നിദ്രാവിഹീനങ്ങളായ യാമങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും ലക്ഷങ്ങളുടെ വരുമാനം ഉണ്ടാകില്ലെന്നാണ് അസൂയക്കാര്‍ക്ക് ആശ്വാസമാകുന്നത്.

കേട്ടപ്പോള്‍ കൊതി തോന്നാതിരുന്നില്ല. കാഴ്ചക്കില്ലെങ്കിലും രണ്ടരലക്ഷം ചിലവാക്കി കളിനടത്തണമെങ്കില്‍  വേറെ എന്തെങ്കിലും കാര്യത്തില്‍ “സ്പെഷ്യാലിറ്റി” ഉണ്ടാകും എന്ന് ഊഹിക്കാനേ തരമുള്ളൂ. ഈ ഊഹം വച്ച് യമുനേച്ചീടെ കസ്റ്റമറായി പോയിവര്‍ ആ ഈ ഊഒ.... ആയോന്ന് അറിയില്ല. പേഴ്സണലായിട്ട് അറിയാന്നു വച്ചാല്‍ പോയോരാരും പറയുന്നുമില്ല അവരെയൊട്ടു പരിചയോം ഇല്ല. എന്തായാലും ഈ റെയ്ഡ് മൂലം അവിഹത്തിനും അനാശാസ്യത്തിനും അലപം ഒരു ശമനം ഉണ്ടാകും പക്ഷെ അടുത്ത തവണ ഡിമാന്റ് കൂട്ടാനും വഴിയൊരുങ്ങു. ഇന്ന് അമ്പതിനു കിട്ടണത് നാളെ അയ്യായിരം കൊടുക്കേണ്ടിവരും.

എത്ര നല്ലതിനെ കാച്ചിയാലും നടിയെ കാച്ചുക എന്നതില്‍ പ്രത്യേകം ത്രില്ല് ഉണ്ടെന്നാണ് ചിലരൊക്കെ പറയുന്നത്. ചില നടിമരെ ടിവിയില്‍ കാണുമ്പോളും പടത്തില്‍ കാണുമ്പോളും അവരെ പറ്റി ചുമ്മാ ചില ഊഹവും അവര്‍ക്കൊരു റേറ്റും പറയും. യമുനേച്ചീടെ രണ്ടുമണിക്കൂറിനു രണ്ടരലക്ഷം എന്ന് റേറ്റ് കേട്ടടത്തോളം അഞ്ചായിരം പോയിട്ട് അമ്പതിനായിരത്തിനു വരെ അഞ്ചുമിനിറ്റ് നേരത്തേക്ക് ഇവര്‍ പറഞ്ഞ ഐറ്റംസിനെ കിട്ടും എന്ന് തോന്നുന്നില്ല. എന്തോ ആകട്ടേ. കുടുമ്പത്ത് കെടക്കപ്പായയില്‍ കിടന്നുറങ്ങുന്ന നല്ലവരായ നടിമാരെ പറ്റി പലര്‍ക്കും പലതും പറഞ്ഞ്  സുഖിക്കല്‍ ഒരു പുറം ചൊറിയല്‍ പോലെ മറ്റു ചിലര്‍ക്ക് വേറെ ചിലതുപൊലെ ആണ്. ഇമ്മാതിരി ഗോസിപ്പ് പടരുന്നതിനെ പറ്റി പാവം നടിമാര്‍  വല്ലതും  അറിയുന്നുണ്ടാകുമോ? ശ്യോ  സ്മാര്‍ടായ അല്പം തടിച്ച ആ കൊച്ചിനെപറ്റി ഇന്നാളാരോ പറഞ്ഞല്ലോ.....ആ ആ‍രാന്ന് ഓര്‍മ്മയില്ല.....

Wednesday, January 26, 2011

പ്രാഞ്ച്യേട്ടനില്ലാത്ത പത്മശ്രീ ജയറാമിനോ?



പലേടത്തുന്നായി പത്തു പതിമൂന്ന് മലയാള്യോള്‍ക്ക് കിട്ടിയ കൂട്ടത്തില്‍ ഇമ്മടെ ജറാ‍മേട്ടനു വരെ കിട്ടി പത്മശ്രീ. പെടക്കണ പച്ചയുടെ പുത്തന്‍ ഇറക്കിയിട്ടും പക്ഷെ പ്രാഞ്ച്യേട്ടനു പണ്ടു കിട്ടിയില്ല. കിട്ടാത്തമുന്തിരി പുളിക്കുന്ന് പ്രാഞ്ച്യേട്ടന്‍ ഒട്ടും പറഞ്ഞുമില്ല. ചെണ്ടകൊട്ടാന്‍ അറിയും എന്നാല്‍ നല്ലൊരു ചെണ്ടക്കാരന്‍ ആണോ അല്ല...പാചകം അറിയും എന്നാല്‍ നല്ലൊരു പാചകക്കാരന്‍ ആണോ>.... മിമിക്രി കാണിക്കും എന്നാല്‍ നല്ലൊരു മിമിക്രിക്കാരനാണോ അല്ല... എന്ന രീതിയില്‍ ഒരു ഡായലോഗ് പണ്ട് കാച്ചിയ നടന്‍.....സില്‍മേല്‍ അഭിനയിക്കും എന്നാല്‍ വല്ലാണ്ടെ റേഞ്ചുള്ള നടനാനോ? ആ ആര്‍ക്കറിയാം.  പണ്ട് മദ്രാസില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തുകാര്‍ക്ക് പറ്റാത്തതെന്തോ പറഞ്ഞൂന്ന്‍ പറഞ്ഞ് കയ്യിലുണ്ടായിരുന്ന കുഞ്ഞവാര്‍ഡും അംഗീകരാങ്ങളും കയ്യോടെ തല്ലിയുടച്ച് ഈ ജയറാമേട്ടനെ കേരളത്തിലേക്ക് കെട്ടു കെട്ടിച്ചതിന്റെ പ്രായശ്ചിത്തം ആണോ എന്നറിയില്ല പുള്ളിയെ തമിഴ്നാട്ടുകാരാണ് റെക്കമന്റ് ചെയ്തത്. അവിടെ വേറെ ആളില്ലാഞ്ഞിട്ടാണോ അതോ പത്മശ്രീയിലൊന്നും വല്യ കാര്യമില്ല മുല്ലപ്പെരിയാറും ടെലികോമും ഒക്കെയാ തമിഴനു നോട്ടമുള്ളൂ എന്നതിനാലോ ജയറാമിനെ റെക്കമെന്റ് ചെയ്തതെന്ന് ചില അസൂയാലുക്കള്‍ പറയുന്നു. അല്ലേലും അസൂയക്കാര്‍ക്ക് അയലോക്കക്കാരെ വരെ കണ്ടൂടല്ലോ. എന്തായാലും ഇതിന്റെ പേരില്‍ ചോദിക്കാനും പറയാനും നില്‍ക്കണ്ട.വഴക്കിനും വക്കാണത്തിനും അങ്ങോട്ട് ചെന്നാല്‍ അണ്ണാച്ചിമാര്‍ ഇമ്മടെ കോഴിക്കറി മുട്ടിക്കും.

അവിചാരിതമായി അണ്ണാച്ചിമാര്‍ ജയറാമിന്റെ പേരു റെക്കമെന്റ് ചെയ്തതോടെ അരിക്കച്ചോടക്കാരും അണ്ടിക്കച്ചോടക്കാരും (കശുവണ്ടി) മുതല്‍ മറ്റു പല കച്ചോടക്കാരും കേട്ട പാതി കേള്‍ക്കാത്ത പാതി അടുത്ത വണ്ടിക്ക് അണ്ണാച്ചിനാട്ടിലേക്ക് പോയ്യീന്നും അടുത്ത അവസരത്തില്‍ തങ്ങള്‍ടെ പേരും പറ്റിയാല്‍ ചേര്‍ക്കാന്‍ പറ്റോന്നുള്ള അന്വേഷണത്തിലാണെന്നും ഒക്കെ പറയണ കേള്‍ക്കണുണ്ട്. എന്തായാലും അണ്ണാച്ചിമാര്‍ അടുത്തകൊല്ലം ആര്‍ക്കൊക്കെ പത്മക്ക് പ്രിഫറന്‍സ് കൊടുക്കും എന്ന് അതുവരെ കാത്തിരിക്കേണ്ടിവരും. ആ വഴിക്ക് ആരേലും കായ് മുടക്കാന്‍ മുതിരുന്നുണ്ടെങ്കില്‍ പ്രാഞ്ച്യേട്ടന്റെ സി.ഡി ഒന്നൂടെ കാണുന്നത് നല്ലതാ‍ണ്.

കിട്ടിയ പത്മ മിമിക്രിക്ക് സമര്‍പ്പിച്ചത് അങ്ങേരുടെ നിലവാരം. അതാണ് പറയുന്നത് ആളും തരവും ഒക്കെ നോക്കി വേണം ഇമ്മാതിരി കാര്യങ്ങള്‍ കൊടുക്കാന്‍ എന്ന് അസൂയാലുക്കളും അല്പബുദ്ധികളും അങ്ങും ഇങ്ങും പറഞ്ഞെന്നു വരാം. വന്നവഴി മറക്കാത്തതിനു ജയറാമിനെ വാക്കേറ് അഭിനന്ദിക്കുന്നു. അല്ലാണ്ടെ തിരുവല്ലയില്‍ റബ്ബറിന്റെടേലു വീടും വച്ച്  കപ്പയും ഉണക്കമീനു കൂട്ടി കഴിഞ്ഞിരുന്ന ആള്‍ക്കാര്‍ അഞ്ചാറു പടത്തില്‍ മൂടും മുലയും കാട്ടി തുള്ളി നാലു കാശാകുമ്പോള്‍ പഠിച്ചത് നോര്‍ത്തിലാന്ന് മമ്മീം ഡാടീം അമേരിക്കയിലാന്ന് പറയണ സംസ്കാരം അങ്ങേരു കാണിച്ചില്ലല്ലോ. ഇനിയിപ്പോള്‍ മിമിക്രിശ്രീ എന്ന് പേരിനു മുമ്പ് ചേര്‍ക്കോന്നാണ് ചിലരുടെ സംശയം. എന്തായാലും പത്മ കിട്ടിയത് ജയറാമിനായതോണ്ടാണോന്നറിയില്ല ഇമ്മടെ സൂമാരന്‍ സാറും, തിലകനദ്യേഹവും ഒന്നും പറഞ്ഞിട്ടില്ലാന്നാ കേള്‍ക്കണത്. മോഹന്‍ലാലിനോ ഗണേശ് കുമാറിനോ അല്ലാത്തതിനാലാകാം ചിലപ്പോള്‍ ഇന്ററസ്റ്റില്ലാത്തത്. എന്തായാലും ഇനി അടുത്ത കൊല്ലം ഇനി ഷക്കീലക്കോ,  ഫ..പുല്ലേ ....ഷിറ്റ്....ഒറ്റ തന്തക്ക് പിറക്കണം....എന്നൊക്കെ പറയുന്ന നടനോ കിട്ടാഞ്ഞാല്‍ മതി. കിട്ടിയാല്‍ ഈ അംഗീകാരം ഞാന്‍......സമര്‍പ്പിക്കുന്നൂന്ന് പറയോ?

Friday, January 21, 2011

സൂചനയാണിതു സൂചനമാത്രം...സൂചന കണ്ട് പഠിച്ചില്ലെങ്കില്‍....



സര്‍വ്വ്വരാജ്യതൊഴിലാളികള്‍ക്ക് കേരളത്തിന്റെ സംഭാവനയെന്തെന്ന് ചോദിച്ചാല്‍ അഭിമാനത്തോടെ പറയാവുന്നതാണ് നോ‍ക്കു കൂലി. ലോകത്ത് ചിലപ്പോള്‍ നോക്കുകൂലീന്നൊരു സംഗതി നിലനില്‍ക്കുന്ന ഏക നാടാകും  കേരളം. ലോറിയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഉടമയടക്കം ഏതു ഊച്ചാളിക്കും എപ്പോ‍ാള്‍ വേണമെങ്കിലും ഇറക്കാം. പക്ഷെ തലേകെട്ടും കയ്യൂക്കുമായി നടക്കുന്ന സ്ഥലത്തെ തൊഴിലാളി സഖാക്കള്‍ക്ക് അതിന്റെ നോക്കു കൂലി നല്‍കണം. നിങ്ങള്‍ ഇറക്കുന്നത് തൊഴിലാളികള്‍ നോക്കി നില്‍ക്കുന്നതിനുള്ള കൂലിയെ ആണ് നോക്കു കൂലി എന്നു പറയുന്നത്. കേരളത്തില്‍ വ്യവസായം തുടങ്ങിയാല്‍ മുതലാളി ചിലപ്പോള്‍ ചുമടെടുക്കേണ്ടിവരും, നോക്കുകൂലി നല്‍കേണ്ടിവര്‍ം എന്നൊക്കെയുള്ള  കാര്യം കാറല്‍  മാര്‍ക്സ് പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പത്തിരുപത് വയസ്സില്‍ ഒരാവശ്യവും ഇല്ലാത്തതൊക്കെ വായിച്ച് വേസ്റ്റാക്കാന്‍ ടൈം ഇല്ല.  എന്തായാലും കെരളത്തിലെ പ്രമുഖ മുതലാളിയായ കൊച്ചൌസേപ്പിനെ കൊണ്ട് ഒരുതവണെയെങ്കിലും ചുമടെടുപ്പിച്ചത് ഒരു സൂചനയാണെന്നാണ് വാക്കേറിനു തോന്നുന്നത്. ഇനിയിപ്പോള്‍ സാക്ഷാല്‍ അംബാനിവരെ ചുമടെടുക്കേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. എന്തയാലും അംബാനിയദ്യേം അന്റലീനയിലെ വാസത്തിനിടയില്‍ വല്ലപ്പോഴും അല്പം ചുമടൊക്കെ എടുത്ത് ശീലിക്കുന്നത് നല്ലതാണ്. കേരളത്തില്‍ വല്ല വ്യവസായവും ഭാവിയില്‍ തുടങ്ങാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ അന്നേരം നിന്ന് വിയര്‍ക്കാന്‍ നിക്കണ്ടല്ലൊ.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളീന്ന് പറയണ ഒരു തൃശ്ശൂര്‍ക്കാരന്‍ കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു കാര്യവും ഇല്ലാതെ ജീവിക്കാന്‍ വേണ്ടി മാത്രം ഒരു സംഗതി കണ്ടെത്തി. വിഗാര്‍ഡ് എന്നു പേരിട്ട് അത് ചെറിയ തോതില്‍ കച്ചോടം ചെയ്യാന്‍ തുടങ്ങി.കാശുള്ള സകല  അണ്ടനും അടകോടനും വരെ  ടി.വിയും ഫ്രിഡ്ജും ഒക്കെ വാങ്ങി പക്ഷെ    കിഴക്ക് മഴകാറുകണ്ടാല്‍ കറണ്ടു പോകുകയും ഉള്ളപ്പോള്‍ വേണ്ടത്ര വോള്‍ടേജില്ല്ല്ലാതിരിക്കുകയും ചെയ്യുന്ന കേരളത്തില്‍ കരണ്ടിന്റെ കാരുണ്യം ഒന്നു കൊണ്ട് മാത്രം സംഗതി ക്ലിക്കായി. കമ്പനിയുണ്ടാക്കി കച്ചോ‍ടം ചെയ്തു കശുണ്ടാക്കി എന്നാല്‍ അതൊണ്ട് മാത്രം വിവരം ഉണ്ടാകണം എന്നില്ലല്ലോ. കേരളത്തില്‍ അദ്യം കമ്പനിയുണ്ടാക്കി എന്നതില്‍ നിന്നും തന്നെ ആള്‍ക്ക് പ്രാക്ടിക്കലായി വല്യ വിവരം ഇല്ലാന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകും. ഇനി നാട്ടുകാരെ സഹായിക്കാനും സേവിക്കാനും ആണ് കമ്പനി കേരളത്തില്‍ തുടങ്ങിയതെങ്കില്‍ ആ നേരം വല്ല ബാറും തുടങ്ങായിരുന്നു ബേധം. കേരളത്തിനു പുറത്ത് കമ്പനിതുടങ്ങുക സാധനം കേരളത്തില്‍ വില്‍ക്കാലോ ഇതൊക്കെ ഇനിയും ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുവേണോ മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് വാങ്ങിയ ആള്‍ക്ക്. കഷ്ടം.. അങ്ങേര്‍ക്കില്ലെങ്കില്‍ തന്നെ മക്കള്‍ക്ക് അലപ്ം കൂടെ ലോകപരിചയം ഉണ്ടല്ലോ അവരും ഇത് ഇനിയും പറഞ്ഞു കൊടുത്തില്ലേ?

മലയാളിക്ക് അല്പം ഉല്ലസിക്കാനും അത്യാവശ്യം കുളി സീന്‍ കാണാനും ഒക്കെയായി വീഗാലാന്റെന്നൊരു സംഗതീം തുടങ്ങി. വാട്ടര്‍ തീം പാര്‍ക്ക്.കുത്തക മുതലാളി തുടങിയതിന്റെ “പ്രതികാരമായി“ തൊഴിലാളീ സഹകരണസംഘവും അമ്യൂസ്മെന്റ് പാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കൈനോക്കി. അതല്ലേലും ഇമ്മാതിരി സംഗതിക്ക് അതേ നാണയത്തില്‍ തന്നെ മുതലാളിത്തത്തിനു മറുപടി നല്‍കണമല്ലോ. അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയാല്‍ ഉടനെ നമ്മളും തുടങ്ങും പാര്‍ക്ക്, മുര്‍ഡോക് ചാനല്‍ തുടങ്ങിയാല്‍ ഇമ്മളും ചാനല്‍ തുടങ്ങും. കാടും കായലും കയ്യേരിയാല്‍ ഇമ്മള്‍ കണ്ടലിന്റെ സംരക്ഷണത്തിന്റെ പേരില്‍ കയ്യേറിയും തീരദേശ നിയമാം ലംഘിച്ചും കണ്ടല്‍ പാര്‍ക്ക് തുടങ്ങും. നിയമ ലംഘനമാണന്നോ നമ്മുടെ ഒരു ആഗോള ലൈന്‍. ബാറുകള്‍ ഒന്നും നേരിട്ടു തൊഴിലാളി സംഘങ്ങള്‍ നടത്തുന്നില്ലാന്നാ വാക്കേറിന്റെ അറിവ്. അങ്ങിനെയുള്ള ആദര്‍ശവാന്മാരായ അവകാശ ബോധമുള്ള ഉത്തരവാദിത്വത്തെ പറ്റി സദാ ഓര്‍മ്മനശിച്ച ഒരു വിഭാഗം ജെവിച്ചിരിക്കുമ്പോള്‍ നിയമം ഒക്കെ ഉണ്ടെന്ന് പരഞ്ഞ് മാന്യമായ എന്തു പരിപാടി  കൊണ്ടന്നാലും നടക്കില്ല മോനേ ദിനേശാന്ന് സ്പോട്ടില്‍ പറയുവാന്‍ ചങ്കൂറ്റമുള്ള ഒരു വിഭാഗം ആണെന്ന് കാണിച്ചു കൊടുത്തു ചിറ്റിലപ്പിള്ളിക്ക്.

കൊച്ചൌസേപ്പിനു മാധ്യമപബ്ലിസിറ്റിക്കുള്ള ഒരു തരികിടപരിപാടിയാണിതെന്ന തൊഴിലാളി സഖാക്കളുടെ തൊഴിലൊന്നും ചെയ്യാത്ത ചില നേതാക്കള്‍ പറയുന്നുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. കൊച്ചൌസേപ്പ് കാശുമുടക്കി നല്ലോണം പരസ്യം നല്‍കുന്ന കാലത്ത് ഇമ്മാതിരി തറപരിപാടിക്ക് മുതിരുമോ? ആകാന്‍ വഴിയില്ല കാരണം അങ്ങേരു രാഷ്ടീയക്കാരനോ നേതാവൊ അല്ല. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഉദ്ദേശ്യവും ഇല്ല. എന്തായാലും കൊച്ചൌസേപ്പ് ആളു നിസാരക്കാരനല്ലെന്ന് ആളെ പറ്റി അന്വേഷിച്ചാല്‍ മനസ്സിലാക്കാം.

 കേരളത്തില്‍ ഒരു വ്യവസായം തുടങ്ങിയ വലിയ തെറ്റുകാരനാണ് കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി. കുറേ പേര്‍ അതോണ്ട് തൊഴിലെടുത്ത് ജീവിക്കുന്നു എന്നത് എത്ര വലിയ പാപമാണ്. കാലം കുറേ ആയി ഈ തെറ്റുകാരനെ അവകാശബോധം ആവോളം ഉള്ള തൊഴിലാളികള്‍ സഹിക്കുന്നു. അതും പോരഞ്ഞ്  പിന്നെ കൊച്ചിയില്‍ ഗോഡൌണ്‍ തുടങ്ങിയതും സാധനങ്ങള്‍ സൂക്ഷിക്കുന്നതും ഒരു തെറ്റ്. തന്റെ സ്ഥാപനത്തില്‍ തൊഴിലാളികളെ വച്ചത് രണ്ടാമത്തെ തെറ്റ്. അവര്‍ക്ക് ലേബര്‍ കാര്‍ഡ് എടുത്തത് അതിലും വലിയതെറ്റ്. അങ്ങീനെതെറ്റുകളുടെ ഒരു വലിയ നിരതന്നെ ചെയ്ത ആളാണ് ചിറ്റിലപ്പിള്ളി എന്ന് മനസ്സിലാകും. ഒരു കിഡ്ണി ദാനം ചെയ്ത് വല്യ കാര്യമായി എന്നു കരുതുന്നുണ്ടാകും പക്ഷെ അതു വേ..ഇതു റേ..ഇത് കൊച്ചിയാണ് കൊച്ചി. വിശ്വനാഥന്റേയും ബിലാലിന്റേയും കൊച്ചി. നോക്കുകൂലി നല്‍കാന്‍ പറ്റില്ലെങ്കില്‍ സ്വന്തമയി അങ്ങ് ഇറക്കിയേക്കൂ മാഷേന്ന് പറയുവാന്‍ ചങ്കുറപ്പുള്ളവരുടെ നാട്. കൊച്ചൌസേപ്പിന്റെ ഗോഡൌണില്‍ ഇറക്കാന്‍ കൊണ്ടന്നത് കയ്യോടെ മുതലാളിയെ കൊണ്ട് ഇറക്കിപ്പിച്ച് കയ്യടിവാങ്ങിയ തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

എന്തായാലും പ്രശ്നത്തിനിടയില്‍ അങ്ങേരെക്കൊണ്ട് മാപ്പും പറയിപ്പിച്ചു മാത്രമല്ല എത്രയും വേഗം ഗോഡൌണ്‍ അവിടെ നിന്നും മാറ്റിക്കാമെന്നും നമ്മുടെ തൊഴിലാളീ സഖാക്കള്‍ ഉറപ്പും നേടി. അതേ തോറ്റിട്ടില്ലാ തോറ്റിട്ടില്ലാ...തോറ്റചരിത്രം കേട്ടിട്ടില്ലാ....

Wednesday, January 19, 2011

പട്ടിയുടെ പരാക്രമം

കേരളംന്ന് കേട്ടാല്‍ ഉടനെ കെട്ടും ബാണ്ഡവുമായി പുറപ്പെടുന്ന സായ്പന്മാര്‍ക്ക് ഇവിടെ എത്തിയാല്‍ കോവളത്ത് പോയി കോണകവും ഉടുത്ത് കിടന്നാല്‍ വലിയ സന്തോഷമാണ്. കോവളം കടപ്പുറത്ത് കൊഴുപ്പും മുഴുപ്പും ഉള്ള മൊതലോള് നിരന്നു കിടക്കുന്നതും നടക്കുന്നതും ഓടുന്നതും കാണുമ്പോള്‍ ആരായാലും ഒന്ന് നോക്കിപോകും. നോക്കുകമാത്രമല്ല ചുവന്നുതുടുത്ത ലത് കാണുമ്പോള്‍  ഒന്ന് കടിക്കാനും ഒക്കെ തോന്നും. കൊച്ചുനിക്കറുമിട്ട് കൂട്ടുകാരനൊപ്പം കൊച്ചുവെളുപ്പാന്‍ കാലത്ത് ചുമ്മാ ജോഗ്ഗിങ്ങിനിറങ്ങിയ മദാമ്മയെ കണ്ട്പ്പോള്‍ പട്ടിക്ക് കണ്ട്രോള്‍ പോയി. പട്ടിയെ പറഞ്ഞിട്ടു കാര്യം ഇല്ല. പട്ടി ഒരു കേരളക്കാരന്‍ അപ്പോള്‍ പിന്നെ കണ്ടാല്‍ കൊതിതോന്നുന്ന നല്ലൊന്തരം സാധനം രാവിലെ തന്നെ കണികണ്ടാല്‍ കേറി കടിച്ചെന്നിരിക്കും.ചുള്ളമണി  പുറകെ ചെന്നു കടിച്ചു പറിച്ചു. പട്ടിയെ പറഞ്ഞിട്ടെന്താ കാര്യം മനുഷ്യന്മാരു വരെ കടിച്ചു പറിക്കും കണ്ടാല്‍ അമ്മാതിരി ഐറ്റംസല്ലേ വന്നിറങ്ങണത്. എന്തായാലും ദൈവത്തിന്റെ സ്വന്തം നാടിനെ സ്വപ്നം കണ്ട് വന്ന മദാമ്മ മലയാ‍ളിപട്ടിയുടെ കടികൊണ്ട് ആശുപത്രീലായി. രാവിലെ കൊച്ചുവര്‍ത്താനം പറഞ്ഞ് കടപ്പുറത്തുക്കൂടെ ഓടുന്നതിനിടയിലാണ് വെറുതെ വായില്‍ നോക്കി നിന്നിരുന്ന പട്ടി മദാമ്മയുടെ തുടു തുടുത്ത തുടയ്ക്കിട്ടു കടിച്ചത്. ചറപറാന്നുള്ള കടികൊണ്ട് മദാമ്മ നിലത്തു വീണു നെലോളിച്ചു . ആരൊക്കെയോ ചേര്‍ന്ന് ആശുപത്രീലാക്കി. ആശുപത്രിയിലെ അവസ്ഥകണ്ട് ഇങ്ങനെയും ആശുപത്രിയോ എന്ന് പറഞ്ഞ്  അന്തം വിട്ടുകാണും. എത്രമാന്യമായാണ് തന്നോട് പട്ടി പെരുമാറിയതെന്ന്  ഓര്‍ക്കാനും കടിച്ച പട്ടിക്ക് സ്തുതി പറഞ്ഞ് കാണാനും വരെ ചിലപ്പോള്‍ വഴിയുണ്ട്. 

കടികൊണ്ട് നെലോളിക്കുന്നതിനിടയില്‍ അലഞ്ഞു തിരിയുന്ന തെരുവു പട്ടികളെ പറ്റിയും മദാമ്മ പറഞ്ഞിരിക്കാം.. പട്ടിയെ പിടിച്ച് കൊന്നാല്‍ അതു കുറ്റമാകുന്ന നാടാണെന്നും മേനകാ ഗാന്ധീന്നൊരു മൃഗസ്നേഹിയുണെന്നും ഒക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റോ?ഇമ്മടെ പഞ്ചായത്തോളില്‍ പണ്ട് പട്ടിപിടിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആള്‍ക്കാരൊക്കെ ഉണ്ടായിരുന്നു. ഓടിച്ചിട്ട് കുടുക്കിട്ട് പട്ടിയെ പിടിച്ച് ഇഞ്ചക്ഷന്‍ വച്ച് കൊല്ലും. വാലിന്റെണ്ണത്തിനായിരുന്നു കാശ് വല്ല അഞ്ചോ പത്തോ ആയിരുന്നു ആ കാശ്. എന്താ ചെയ്യാ ഇപ്പോള്‍ അമ്മതിരി പരിപാടി നിരോധിച്ചതോണ്ട് അവര്‍ തൊഴില്‍ രഹിതരായി. ഇന്നാളോരു സംഘടന തെരുവു പട്ടികള്‍ക്ക് വന്ധ്യം കരണം നടത്തിയ വകയില്‍ എണ്ണത്തിനു എണ്ണായിരത്തി ചില്ലാന്‍ വാങ്ങീന്നാ കേട്ടേ. വന്ധ്യം കരണം നടത്തീതോണ്ട് പട്ടിക്ക് പല്ലില്ലാണ്ടാകില്ലല്ലോന്നൊന്നും ചോദിക്കരുത്.

അലഞ്ഞുതിരിയുന്ന പട്ടികള്‍ മദാമ്മമാര്‍ക്ക് മാത്രമ‌ല്ല മലയാളി മങ്കമാര്‍ക്കും കുട്ടികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കാരുണ്ട്. അവരെയും ഈ പട്ടികള്‍ ഓടിച്ചിട്ട് കടിക്കും. കടികൂടാതെ തെരുവുപട്ടികള്‍ സദാചാരത്തിനു നിരക്കാത്ത പണിക്കും നിക്കാറുണ്ട്. കന്നിമാസമായാല്‍ പിന്നെ ബെസ്റ്റോപ്പെന്നോ പബ്ലിക്ക് റോഡെന്നോ നോട്ടമില്ല പരസ്യമായി ഇവര്‍ കലാ പരിപാടി നടത്തും. പരിപാടിക്കൊടുവില്‍ ചില രാഷ്ടീയക്കാര്‍ സീറ്റിനും സ്ഥാനമാനത്തിനു നടത്തണപോലെ ഒരു മാതിരി മുഖം തിരിഞ്ഞു നിന്നുള്ള പിടിവലി വേറെ. അതു നമ്മുടെ സംസ്കാരത്തിനും സദാചാരത്തിനും പറ്റിയ ഏര്‍പ്പാടാണോ? ഭാവിതലമുറ ഇതു കണ്ട് വഴിതെറ്റില്ലേ?

മലയാളക്കരയില്‍ എത്തുന്ന മദാമ്മ മങ്കമാരെ മറവുകിട്ടിയാല്‍ മനുഷ്യപട്ടികളും വെറുതെ വിടാറില്ല. ഗ്യാപ് കിട്ടിയാല്‍ കുണ്ടിക്കോ മുലക്കോ പിടിച്ച് നാലും പോം പോം അടിച്ചില്ലേല്‍ എന്തോ ഒരു വല്ലായ്കയും വിറയലും ഉണ്ട് ഇമ്മടെ നാട്ടിലുള്ളോര്‍ക്ക്.  കൊച്ചിയിലെ തിരക്കിനിടയിലും ഇടവഴികളിലും ഒക്കെ ഒത്തുകിട്ടിയാല്‍ ഇമ്മാതിരി പണിയൊപ്പിക്കണോര്‍ ഇഷ്ടമാതിരിയാണ്. എന്തായാലും കെട്ടും കിടക്കയും എടുത്ത് ദൈവത്തിന്റെ നാടുകാണുവാന്‍ വന്നോര്‍ക്ക് ഈ നാട്ടിലെ സംസ്കാരം ഇന്നതാണെന്ന് മനസ്സിലാക്കാന്‍ ഉള്ള അവസം ഒരിക്കലും ഇമ്മടെ ആള്‍ക്കാര്‍ മിസ്സാക്കാറില്ല. ബന്തും ഹര്‍ത്താലും ടൂറിസത്തിന്റെ ഭാഗമാണെന്ന് കരുതിയ സായ്പന്മാരുണ്ടത്രെ. അവര്‍ തിരിച്ചു ചെന്ന് ഹര്‍ത്താല്‍ ടൂറിസത്തെ പറ്റി ടിറ്ററില്‍ ഒക്കെ എഴുതുന്നുണ്ടോ ആവോ? എന്തായാലും പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് ഗേയ്റ്റില്‍ പലരും എഴുതിവക്കണ പോലെ ഇമ്മടെ ടൂറിസത്തിന്റെ പരസ്യത്തില്‍ തെരുവുപട്ടികളുണ്ട് സൂക്ഷിക്കുക എന്നു ഒരു മുന്‍ കരുതല്‍ എഴുതണ അവസ്ഥ വരുമോ?

Friday, January 14, 2011

കാമുകിയെ ഒഴിവാക്കാന്‍ കാരണം “സെക്സ്”“ !!


സെക്സും സെക്സിയായ കാമുകിയും സാമാന്യം ആര്‍ക്കും മടുപ്പുണ്ടാക്കാത്ത കാര്യമാണ്. സെക്സ് മൂലം പ്രേമം പൊളിയുന്നതും ഒട്ടും പുതുമയുള്ള കാര്യവുമല്ല. എന്തായാലും പ്രേമം പൊളിയാന്‍ പലര്‍ക്കും പല കാരണമാണ്. ദാണ്ടെ ഇവിടേ ഒരു പ്രസിദ്ധയുടെ പ്രേമം പൊളിഞ്ഞത് ഒരു “സെക്സ്“” പുസ്തകം മൂലം. ഇമ്മടെ പോപ്പ് ഗായിക (പോക്ക് ഗായികയല്ല!!) മഡോണേച്ചീടെ പഴയ കാമുകന്‍ വനില ഐസേട്ടന്‍ (റോബര്‍ട്ട് വാന്‍ വിങ്കിള്‍) അവരെ ഉപേക്ഷിച്ചത് 1992-ല്‍ അവര്‍ ഇറക്കിയ  “സെക്സ്” പുസ്തകം കണ്ടിട്ടാണത്രെ. മഡോണേച്ചീം ഐസേട്ടനും ആയകാലത്ത്  അത്യാവശ്യം നല്ല തോതില്‍ ആര്‍മാദിച്ച് നടക്കായിരുന്നു. അതിന്റെടേല്‍ ചുള്ളത്ത്യര്‍ക്ക് ചില വീക്‍നെസ്സൊക്കെ ഉണ്ടെന്ന് ചുള്ളന്‍ കണ്ടെത്തി. അതിലൊരു വീക്‍നെസ്സ് തുണിയുടുക്കാതെ ചുറ്റിക്കറങ്ങുന്നതും അത്തരം ഫോട്ടോ എടുക്കുന്നതും. അതെന്തായാലും അവരുടെ സ്വന്തം ഇഷ്ടം എന്നു കരുതി ക്ഷമിച്ചു. 

പ്രേമത്തിനു കണ്ണില്ലെങ്കിലും പ്രേമിക്കുന്നവനു ചിലതിലൊക്കെ കണ്ണുണ്ടെന്നത് നേരാണല്ലോ. അതൊണ്ട് പലതും കണ്ടില്ലെന്ന് വെക്കും.  മഡോണേച്ചിക്ക് തന്നേക്കാളും പ്രായക്കൂടുതല്‍ ഉണ്ടെന്ന് ചുള്ളനറിയാര്‍ന്നു. പക്ഷെ പ്രേമിക്കാനും പരിപാടിക്കും കൊള്ളാവുന്നതാണെങ്കില്‍ പിന്നെ ആരായാലും പ്രായം ഒരു കാര്യമായെടുക്കില്ല. ഒപ്പം കാശും പബ്ലിസിറ്റിയും ഉണ്ടെങ്കില്‍ പറയുകയും വേണ്ട. അതോണ്ടൊക്കെ ചുള്ളന്‍ പ്രായം ഒരു പ്രശ്നമാക്കിയെടുത്തില്ല. കാണാന്‍ മാത്രമല്ല പലതുകൊണ്ടും കൊള്ളാവുന്ന ഒരു കാമുകിയാണ് മഡോണയെന്ന് മറ്റു പലരേക്കാളും നന്നായി മനസ്സിലാക്കിയ ആളായിരുന്നു ഈ കാമുകന്‍ . നല്ലൊരു പ്രണിയിനിയാണെന്ന് ചുള്ളമണി സര്‍ട്ടിഫിക്കേറ്റും കൊടുത്തു പക്ഷെ പറഞ്ഞിട്ടെന്താ  മറ്റേ വീക്‍നെസ്സില്ലെ തുണിയുടുക്കാതെ ഫോട്ടോ പിടുത്തം അതൊണ്ട് ഒടുക്കം ചേടത്ത്യാരെ ഉപേക്ഷിക്കേണ്ടിവന്നു ഇമ്മടെ ഐസേട്ടന്. 

ഡാ ഐസേ നിന്റെ കാമുകി എഴുതിയ പുസ്തകം കലക്കീട്ട്ണ്ട്‌ട്രാന്ന് നാലാള്‍ പറയുമ്പോല്‍ ആളാകെ ഐസാകുന്ന അവസ്ഥയിലായി. കമ്പിപുസ്തകത്തിന്റെ ലെവലില്‍ ഉള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചതും പോരാ ഉടുതുണിയില്ലാത്ത ഫോട്ടോസ് ഉള്ള പുസ്തകത്തില്‍ തന്റെ ചിത്രവും നല്‍കിയിരിക്കുന്നു.  കാമുകി സ്വന്തം പടം കൊടുത്താല്‍ ആര്‍ക്കു ചേതം  പക്ഷെ തന്റെ പടം കൂടെ ചേര്‍ത്ത് ആകെ നാണം കെടുത്തിക്കളഞ്ഞല്ലോന്ന് ഓര്‍ത്തപ്പോള്‍ പിന്നെ ഒട്ടും താമസിച്ചില്ല. ഇമ്മടെ ശ്രീമണ്ഡന്‍ ചേട്ടന്റെ സ്റ്റൈലില്‍ ഒരു ഗുഡ് ബൈ പറഞ്ഞ് സഥലം ക്ലീനാക്കി.

പടം കടം ഗൂഗിള്‍&http://absolutemadonna.com/