Sunday, August 29, 2010

മനീഷയുടെ കുണ്ടി ഇന്‍ഷൂറന്‍സ്



ചിത്രത്തിനു കടപ്പാട് ഗൂഗിളാനും നെറ്റില്‍ പടമിട്ട വെബ് ചുള്ളന്മാര്‍ക്കും..


ഫുഡ്ബോള്‍ കളിക്കാര്‍ ഒക്കെ തങ്ങളുടെ കാല് ഇന്‍ഷൂര്‍ ചെയ്യാറുണ്ട്. കളിക്കിടയില്‍ പരിക്കു പറ്റി ഉള്ള വരുമാനം ഇല്ലാണ്ടായാല്‍ പിന്നെ ജീവിക്കണ്ടെ. ഇത്തരത്തില്‍ കാലുമാത്രമല്ല ശരീരത്തിന്റെ പാര്‍ട്സായും ഫുള്ളായും ഒക്കെ ഇന്‍ഷൂര്‍ ചെയ്യുന്ന സംവിധാനം അവൈലബിളാണത്രെ. പല നടിമാരും ഇത്തരത്തില്‍ പാര്‍ട്സ് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. ലേറ്റസ്റ്റ് ന്യൂസ് മനീഷ ലിംബയുടേതാണ്. പുള്ളിക്കാരി ഏതാണ്ട് ഇത്തരത്തില്‍ ഒരു സംഗതി ചെയ്തു ഒരു കുണ്ടി ഇന്‍ഷൂറന്‍സ്.

സംഗതി ആദ്യം കേട്ടപ്പോള്‍ കരുതിയത് കേരളത്തിലെ ഏതെങ്കിലും നാരീ രത്നം ആണെന്നാണ്. മറ്റൊന്നുമല്ല കേരളത്തിലെ പ്രൈവറ്റ് ബസ്സില്‍ സഞ്ചരിക്കുന്ന പല പെണ്ണുങ്ങള്‍ക്കും ഇത്തരം ഒരു ഇന്‍ഷൂറന്‍സ് അത്യാവശ്യമാണ്. അനായയ ജാക്കി ശല്യം അല്ലേ. പിന്നെ ആണ് പെണ്ണുമ്പിള്ള ഹിന്ദി സിനിമാ നടിയാണെന്നും അവര്‍ തന്നെ പറഞ്ഞിരിക്കുന്നു തന്റെ കുണ്ടിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും ഒക്കെ. ശരീരത്തിലെ ഏറ്റവും സുന്ദരമായ ഭാഗം ഇതാണത്രെ!! മുഖത്തേക്കാള്‍ മറ്റു ഏതൊരു പര്‍ടിനേക്കാള്‍ സുന്ദരം? കാഴ്ചക്കാരന്റെ കണ്ണിലാണ് സൌന്ദര്യം എന്നല്ലേ പ്രമാണം ആ നിലക്ക് കാണുന്നവര്‍ ഒക്കെ
ഇതിലാകും വേണേല്‍ സൌന്ദര്യം കാണുന്നത്.


എന്തായാലും ഇനി ഈ പാത പിന്തുടര്‍ന്ന് ഏതൊക്കെ നടിമാര്‍ ഏതൊക്കെ പാര്‍ട്സാണാവോ ഇന്‍ഷൂര്‍ ചെയ്യുവാന്‍ പോകുന്നത്? ഹോ 36 “ഡി” യും നാപതു “സി” യുമൊക്കെയായി ഉഗ്രന്‍ സംഗതികള്‍ ഉള്ള നടിമാര്‍ അതൊക്കെ ഇന്‍ഷൂര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ രംഗം കൊഴുക്കും. സ്ഥിരമായി റൂട്ടില്‍ ഉള്ള നടിമാരുടെ വല്ലവരുടേം പാര്‍ട്സ് ആണേല്‍ അതുമതി കുത്തുപാളയെടുക്കുവാന്‍ എന്ന് കുശുമ്പും ഗോസിപ്പും പണിയാക്കിയ പലരും കുശുകുശുക്കുന്നു.

നടിമാരുടെ കാര്യം അവിടെ നില്‍ക്കട്ടെ നടന്‍ ജോണ്‍ അബ്രഹാം എന്തിനാണ് തന്റെ കുണ്ടി ഇന്‍ഷൂര്‍ ചെയ്തതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല...
ഉം മനസ്സിലായി നിങ്ങള്‍ ഊഹിച്ചത് മനസ്സിലായി ഹേയ് പുള്ളി ആ ടൈപ്പല്ല. ഏത് . ചുള്ളന്‍ ഏതാണ്ട് 20 കോടിക്ക് മുകളില്‍ ഒരു തുകയ്ക്കാണ് ഇന്‍ഷൂര്‍ ചെയ്തതെന്ന് കേള്‍വി. മനീഷയുടെ കുണ്ടിയുടെ ഇന്‍ഷൂറന്‍സ് തുക എത്രയാണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ലത്രെ!!

ഊഹിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല അമ്മാതിരി ഊഹത്തിനു സ്കോപ്പുള്ള സംഗതിയാണിത്. എന്തായാലും നടത്തറ ശാന്തേച്ചി ഇന്‍ഷൂര്‍ ചെയ്യാന്‍ ഇടയുള്ള പാര്‍ട് എന്താണെന്ന് എനിക്കൂഹിക്കാം. അത്രയേ പറയാന്‍ പറ്റൂ..!!

Thursday, August 26, 2010

മോര്‍ച്ചറിയിലെ വിശ്രമം

എപ്പളാ ഉള്‍ വിളി ഉണ്ടകാന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതുപോലെ തന്നെ ആണ് മേളീന്നുള്ള വിളിയും. എര്‍ണാകുളത്തുനിന്ന് മഞ്ചേരിക്കുള്ള യാത്രയില്‍ തൃശ്ശൂരെത്തിയപ്പോള്‍ മൂവാറ്റുപുഴക്കാരനു ഒരു വിളിയുണ്ടയി.വെറും വിളിയല്ല ഉള്ളീന്നുള്ള വിളി.വിളീ വന്നാല്‍ പിന്നെ ഒന്നും ചിന്തിക്കാനില്ലല്ലോ ഉടനെ സ്റ്റോപ്പില്‍ ഇറങ്ങി. നേരം കളയാതെ ഒരു ഓട്ടോര്‍ഷ വിളിച്ചു വിട്ടൂ കള്ളുകിട്ടനോടത്ത്ക്ക്. സാധനം കയ്യോടെ വാങ്ങി.

ഒറ്റയ്ക്കു മദ്യപിക്കാന്നുള്ളത് അതും തിരോണായിട്ട് മോശമല്ലേ.അതോണ്ട് സംഗതി റഷ്യയിലൊന്നും മഷിയിട്ട് നോക്കിയാല്‍ കിട്ടില്ലെങ്കിലും മദ്യപര്‍ക്കിടയില്‍ ഇപ്പോളും അതുണ്ട്. ഏത്...ഹ സോഷ്യലിസേ.
ഇവിടേം അത് സംഭവിച്ചു. കുപ്പി വാങ്ങിക്കഴിഞ്ഞപ്പോള്‍ മദ്യപര്‍ക്കിടയിലെ ആ സോഷ്യലിസം വര്‍ക്കൌട്ട് ചെയ്തു. യാത്രക്കാരനും ഓട്ടോക്കാരനും സ്റ്റാറ്റസും സ്ഥലവും നോക്കാതെ ഒരുമിച്ചിരുന്നു കുപ്പി കാലിയാക്കി.

കുപ്പി കാലിയായപ്പോള്‍ ആള്‍ക്കൊന്നു വിശ്രമിക്കണം എന്ന് തോന്നി. സ്വാഭാവികം. ഓട്ടോര്‍ഷക്കാരനോട് വിവരം പറഞ്ഞു. അയാള്‍ ഉടനെ അതിനുള്ള സെറ്റപ്പും ഉണ്ടാക്കി. കുടിച്ച കള്ളിന്റെ നന്ദികാണിച്ചു. പറ്റിയ ഇടത്തു തന്നെ എത്തിച്ചു. വിശ്രമ മന്ദിരത്തിന്റെ അകത്തെക്ക് കടക്കുമ്പോള്‍ അത് താജാണെന്നോ, മറ്റേതെങ്കിലും സംഗതിയാണെന്നോ ഒന്നും വായിക്കാന്‍ പൊതുവില്‍ പദ്യപര്‍ മിനക്കെടാറില്ല. അവര്‍ക്ക് അതിന്റെ ആവശ്യമില്ല കഴിച്ചതിന്റെ കിക്കെറങ്ങണ വരെ സ്വസ്ഥമായി ഒന്നു വിശ്രമിക്കുക.. ഉറങ്ങിയാല്‍ പോരെ സ്ഥലത്തിന്റെ സെറ്റപ്പ് നോക്കണോ എന്ന് അവര്‍ക്കിടയില്‍ ഒരു ചൊല്ലുതന്നെ ഉണ്ട്.

മൂവാറ്റുപുഴക്കാരന്‍ മദ്യപന്‍ ചേട്ടന്‍ അകത്തു കടന്നു. ഹോ കൊള്ളാം   ഒറ്റക്കല്ല വേറേം ആള്‍ക്കാര്‍ അപ്പുറത്തും ഇപ്പുറത്തും വിശ്രമിക്കുന്നുണ്ട്. അവരെ ശല്യപ്പെടുത്താന്‍ ഒന്നും നിന്നില്ല. സ്വസ്ഥമായി വിശ്രമിക്കുവാന്‍ ഇടം കണ്ടതും ഇമ്മടെ കഥാനായകന്‍  കുടിയന്‍ ഒട്ടും ടൈം വേസ്റ്റാക്കാതെ കിടന്നു വിശ്രമിച്ചു. ചുള്ളമണി വിശ്രമത്തിന്റെ പരകോടിയില്‍ എത്തിയപ്പോളാണ് പുകിലും പൊല്ലാപ്പും തുടങ്ങുന്നത്.

പുതിയ അഡ്മിഷനുമായി വന്ന ആശുപത്രി ജീവനക്കാരന്‍ മുറിയുടെ വാതില്‍ തുറന്നതും അടിമുടി ശരീരം ഒന്ന് വിറച്ചു. ഉള്ളീന്ന് ഒരു കാളല്‍. അകത്തെ സീന്‍ കണ്ടതും ചുള്ളന്റെ ഉള്ളിലെ കിളിപറന്നു. എങ്ങിനെ പറക്കാതിരിക്കും.
ഡ്യൂട്ടി ടൈമില്‍ കോട്ടയം പുഷ്പനാഥിന്റെ ഒക്കെ കഥവായിച്ച് ത്രില്ലടിച്ചിട്ടുണ്ടാകും എങ്കിലും ആദ്യായിട്ടല്ലെ ഇങ്ങനെ ഒരു സംഗതി നേരില്‍ കാണണത്. വെവുസലേക്കാള്‍ സൌണ്ടില്‍ കാറി വിളിച്ചു ഓടാന്‍ ഒക്കെ ആഗ്രഹിച്ചെങ്കിലും തൊണ്ടേന്ന് ഒരൂ കിളി കരയണ സൌണ്ട് പോലും പുറത്തുവന്നിട്ടുണ്ടാകില്ല.

മൊര്‍ച്ചറിയുടെ ടേബിളില്‍ എഴുന്നേറ്റിരിക്കുന്ന രൂപം!!

ദൈവേ കൈക്കൂലി വാ‍ങ്ങിയ വല്ല രോഗിയും പ്രേതായതാവോ..ഉള്ള ധൈര്യത്തില്‍ കൂടെയുണ്ടായിരുന്ന പ്രേതത്തെ അവിടെ ഉപേക്ഷിച്ച് ചുള്ളന്‍ സ്കൂട്ടായി.മൊത്തൊക്കെ തുള്ളി ചോരയില്ലാതെ ആള്‍ അടുത്തുള്ളോരോട് വിവരം പറഞ്ഞു. ആള്‍ക്കാര്‍ വന്നു നൊക്കിയപ്പോള്‍ ഒരു ചുള്ളമണി അടിച്ചു കിണ്ട്യയിട്ട് മോര്‍ച്ചറിയിലെ ടേബിളില്‍!!

എന്താ സംഗതീന്ന് തീതിന്നവന്‍ അടക്കം ഉള്ള അവൈലബിള്‍ പബ്ലിക്ക് ചോദിച്ചു.

ഒന്നൂല്യാന്നേ ഒന്നു വിശ്രമിച്ചതാ...ആ ചേട്ടന്‍ കൂളായി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിക്കാര്‍ കണ്ണീ ചോരയില്ലാത്തതു പലതും ചെയ്യും എങ്കിലും ഈ സംഗതി കണ്ടതോടെ കണ്ണില്‍ മാത്രമല്ല മൊത്തത്തില്‍ ശരീത്തിലെ ചോര വറ്റിക്കാണും. ഹും..സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ ആയത് ചേട്ടന്റെ ഭാഗ്യം വേറെ വല്ലവരും ആയിരുന്നേല്‍ ബോധപൂര്‍വ്വം അല്ലാത്ത കൊലപാതകത്തിനു സമാധാനം പറയേണ്ടിവന്നേനെ!!

Tuesday, August 24, 2010

ചാ‍ലക്കുടിയോടാട് മത്സരിക്കല്ലേ....



കാഞ്ഞിരപ്പിള്ളീയും ചാലക്കുടിയും കട്ടക്ക് കടക്കായിരുന്നു മത്സരം. മാര്‍ക്കിസ്റ്റാരും-സംഘപരിവാറുകാരും കണ്ണൂരില്‍ കൊലപാതക മത്സരം നടത്തണപോലെ ആണ് കള്ളിന്റെ കാര്യത്തില്‍ ഈ രണ്ടു സ്ഥലവും. ഒരീസം ചാലക്കുട്യാണേല്‍ അടുത്ത ദിവസം കാഞ്ഞിരപ്പിള്ളി. പൂരാടവും  ഉത്തരാടവും (40 ലക്ഷം) ചാലക്കുടി  ഒന്നാം സ്ഥാനം നിലനിര്‍ത്തി. അന്ന് രണ്ടാം സ്ഥാനം തിരുവനന്ദപുരത്തെ ബാലരാമപുരം സറന്മാര്‍ കൊണ്ടോയി. തിരോണമായപ്പോള്‍ തലേ ദിവസത്തെ അടിച്ച് തലപൊങ്ങാന്‍ പറ്റാണ്ടാണോന്ന് അറിയില്ല ചാലക്കുടീലെ കച്ചോടം കുറഞ്ഞു കാഞ്ഞിരപ്പിള്ളിയില്‍ കൂടി. കാഞ്ഞിരപ്പിള്ളിക്ക് റെക്കോഡ്. എന്തായാലും ഓണത്തിന്റെ ഓവറോള്‍ ട്രോഫി ചാലക്കുടിക്ക് തന്നെയാണ്.



ഈ നെലക്ക് പോയാല്‍ ഗിന്നസ് ബുക്കില്‍ കയറുന്ന ആദ്യത്തെ കോര്‍പ്പറേഷന്‍ ആകും ബീവറേജ് കോര്‍പ്പറേഷന്‍. സ്വന്തം റിക്കോര്‍ഡുതന്നെ വര്‍ഷത്തില്‍ ഒന്നിലധികം തവണ മറികടക്കല്ലേ.എന്നാലും ഇങ്ങനെ ഉണ്ടോ ഒരു വച്ചടി വച്ചടി കേറ്റം? ഓ സോറി...ഇനി കണ്ണുതട്ടണ്ട. 

കോര്‍പ്പറേഷനുകള്‍ തമ്മില്‍ മത്സരം ഉണ്ട് നഷ്ടത്തിന്റെ കണക്ക് പറയുന്നതില്‍ എന്നാല്‍ ഈ കോര്‍പ്പറേഷന്‍ ടോട്ടലി ഡിഫറന്റ്. മാത്രോ കോര്‍പ്പറേഷനുള്ളില്‍ തന്നെ അന്യായ മത്സരമാണ്. അതും മുടിഞ്ഞ മത്സരം. മനസ്സിലായില്ല അല്ലേ?


കോപറേഷന്‍ ഒരേ ശമ്പളവും സാധനവും ആണ് തരുന്നതെങ്കിലും കള്ളുവില്പനയുടെ കാര്യത്തില്‍ വല്യ വാശിയാണ് ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകള്‍ തമ്മില്‍. പിരിവിന്റെ കാര്യത്തില്‍ ഓരോ ലോക്കല്‍ കമ്മറ്റിയും പുലര്‍ത്തുന്ന അതേ ഉത്സാഹം ഇവിടെ കാണാം. വികസനത്തിന്റെ കാര്യത്തിലായലും വോട്ടിന്റെ കാര്യത്തിലായാലും വേറെ എന്തിന്റെ കാര്യത്തിലായാലും ജാതിയും മതവും സ്വത്തവും ഒക്കെ നോക്കും എങ്കിലും കള്ളിന്റെ കാര്യത്തില്‍ കേരള ജനത ഒറ്റകെട്ടാ‍ണ്. കേരളത്തിലെ ഓരോ ഔട്‌ലെറ്റിന്റേയും സമീപവാസികളും അതുവഴി കടന്നുപോകുന്നവരും കയ്യിലുള്ള കാശുകൊടുത്ത് കുപ്പി വാങ്ങി ഈ മത്സരത്തെ ഗംഭീരവിജയം ആക്കും.


വികസനത്തിനു കാശില്ല വീട്ടു ചിലവിനു കാശില്ലാന്നു ഒക്കെ മലയാളി ചുമ്മാ കരയുന്ന കേള്‍ക്കാം. എന്നാല്‍ വീശാന്‍ കാശിനു ഒരു കുറവും ഇല്ല. 20.80 ആണ് മാവേലിത്തമ്പുരാന്റെ വരവു പ്രമാണിച്ച് മലയാളി തിരോണത്തിനു ചിലവിട്ടത്. വികസനത്തിന്റെ കാര്യത്തിലായലും വോട്ടിന്റെ കാര്യത്തിലായാലും വേറെ എന്തിന്റെ കാര്യത്തിലായാലും ജാതിയും മതവും സ്വത്തവും ഒക്കെ നോക്കും എങ്കിലും കള്ളിന്റെ കാര്യത്തില്‍ കേരള ജനത ഒറ്റകെട്ടാ‍ണ്. കള്ളുടിച്ച് കാലുനിലത്തുറക്കാത്ത പ്രജകളെ കണ്ട് മാവേലി കരഞ്ഞ്പോയോ ആവോ?

സ്മോളടിക്കൂ സ്മാര്‍ടാവൂ എന്നാണ് കേരള യുവത്വത്തിന്റെ സ്ലോഗന്‍. വെള്ളമടിക്കാത്തവനെ ആണായി കൂട്ടാനോ കൂട്ടത്തില്‍ കൂട്ടാനോ കൂട്ടാക്കണില്ല പലരും. കുടുമ്പക്കാര്‍ക്കും പിള്ളാര്‍ അല്പം സ്മോളടിക്കുന്നതില്‍ കാര്യമായ കുഴപ്പം ഒന്നും ഇല്ല. കുടുമ്പത്ത് ഒന്നിലധികം കുടിയന്മാര്‍ ഉള്ളത് പലനിലക്കും പ്രയോജനമാണെന്ന് കരുതുന്നവരും ഉണ്ട്.

കുടുമ്പക്കാരും സര്‍ക്കാരും കുടിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പറയുന്നവരും ഉണ്ട്. ലോട്ടറിയും കള്ളുമാണ് കേരളത്തില്‍ ഏറ്റവും വിജയം കണ്ട ബിസിനസ്സ് എങ്കിലും കേരള മുഖ്യനു അത്യ ഇഷ്ടമല്ല ഇതു രണ്ടിനോടും.  തിരുവോണ സന്ദേശത്തില്‍ ഈ അതൃപ്തിയും അസ്വസ്ഥതയും മുഖ്യന്‍ പ്രകടിപ്പിക്കുകയും ചെയ്റ്റിരിക്കണൂ. പാര്‍ടി വിരുദ്ധത ഇവിടെയും കാണാം. അല്ലേ ലോട്ടറിക്കാരില്‍ നിന്നും പാര്‍ടി പത്രത്തിനു പത്തുകാശ് പിരിച്ചും പിന്നെ അതു തിരിച്ചു കൊടുത്തും ഒക്കെ പാര്‍ടി ചരിത്ര സൃഷ്ടിക്കുന്നു. അതുമാതമോ ആള്‍ക്കാരുടെ ആത്മസാക്ഷാക്കാരത്തിനായി പാര്‍ടി പിന്തുണയുള്ള ചാനലില്‍ അന്യസംസ്ഥാന ലോട്ടറിയുടെ  നറുക്കെടുപ്പ് ലൈവായി കാണിച്ചു പരസ്യം വഴി പ്രോത്സാഹിപ്പിച്ചും പരസ്യത്തിനു പണം വാങ്ങിയും ഒക്കെ ഒരു ഭാഗത്ത് നില്‍ക്ക അപ്പുറത്ത് മുഖ്യന്‍ തന്നെ അന്യ സംസത്താന ലോട്ടറിയെ വിമര്‍ക്ക.  മുഖ്യന്‍ പറയുന്നതില്‍ വല്യ കാര്യം ഒന്നും അസംഘടിതരായ ഭൂരിപക്ഷം കുടിയന്മാരും കാണുന്നില്ല. അവര്‍ക്ക് പാര്‍ടിയിലാണ് പ്രതീക്ഷയും വിശ്വാസവും. പഞ്ചായത്ത് ഇലക്ഷന്‍ പ്രമാണിച്ച് പല വിധ പദ്ധതികളും കൊണ്ടുവരണ കൂട്ടത്തില്‍ ഇനി കുടിയന്മാര്‍ക്കായി വല്ല പദ്ധതിയും പ്രഖ്യാപിക്കുമോ എന്നാണ് പലരും ചിന്തിക്കുന്നത്?

മറ്റു കോര്‍പ്പറേഷനുകളെ പോലെ അല്ല ബീവറേജ് കോര്‍പ്പറേഷന്‍ അവര്‍ക്ക് അവരുടേതായ സ്റ്റാറ്റ്സുണ്ട് സാധാ പൌരനോടും സ്റ്റാഫിനോടും സ്നേഹം ഉണ്ട്.  തിരുവോണത്തിനു ബീവറേജ് കോര്‍പ്പറേഷന്‍ അവരുടേ ഡീസന്‍സി കീപ്പ് ചെയ്തു. കൃത്യസമയത്തിനു തുറന്നു പലയിടത്തും വൈകുന്നേരം കട പൂട്ടേണ്ട സമയം കഴിഞ്ഞിട്ടും ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ലഭിച്ചു എന്ന് ഉറപ്പുവരുത്തി. ജോലിക്കാരുടെ ആത്മാര്‍ഥതയാണ് പ്രസ്ഥാനത്തിന്റെ പുരോഗതിയും നിലനില്‍‌പ്പും എന്ന് മനസ്സിലാക്കി പണിക്കാര്‍ക്കൊക്കെ ഒരു അഞ്ഞൂറു രൂപ പോക്കറ്റ് മണി നല്‍കി. പോരാത്തതിനു രൂക്ഷമായ “ചില്ലറക്ഷാമം“ മൂലം പോക്കറ്റില്‍ വീണത് വേറെ. കുടിയനും ഹാപ്പി കുപ്പി കൊടുക്കുന്നവനും ഹാപ്പി.

ധ്യാനവും പ്രാര്‍ഥനയും കൊണ്ട് മനുഷ്യന്‍ നന്നാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ വാക്കേറിനു അതില്‍ വല്യ വിശ്വാസം ഒന്നുമില്ല.  കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ മനശ്ശാന്തിക്കായി വരുന്ന പോട്ട ആശ്രമം ഉള്‍പ്പെടെ അരഡസനോളം കേന്ദ്രങ്ങള്‍ ഉള്ള പ്ലേസാണ് ചാലക്കുടി. ആ ചാലക്കുടിയിലാണ് ഓണായാലും, ക്രിസ്തുമസ്സായാലും, ന്യൂയിയറാ‍യാലും കേരളത്തില്‍ എറ്റവും കൂടുതല്‍ കള്ള് വിറ്റുപോണത്. ഈ പ്രതിഭാസം ശരിക്ക് പഠന വിധേയമാക്കേണ്ട സംഗതിയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കുടിയന്മാര്‍ ഭാര്യമാരുടെ സ്വൈര്യക്കേടില്ലാതെ സ്വസ്ഥമായി കള്ളുകുടിക്കാന്‍ ധ്യാനത്തിന്റെ പേരും പറഞ്ഞ് കുടുമ്പത്തുന്നു പോന്ന് ഇവിടെ ലോഡ്ജില്‍ റൂമെടുത്ത് വെള്ളമടിക്കണോണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

താരശല്യം ഇല്ലാത്ത ഓണം

ആവൂ അങ്ങിനെ ഓണം ഗംഭീരമായി. അത്യാവശ്യം ചെറുപ്പക്കാര്‍ അഭിനയിച്ച നാലഞ്ചു സിനിമ നാട്ടുകാര്‍ക്ക് കാണാനും ഉണ്ട്. കെളവന്മാര്‍ കൊച്ചു പെൺകിളികളുമായി പ്രേമിച്ച് നടക്കണത് കാണേണ്ട ഗതികേടില്ല.നാട്ടുകാര്‍ക്ക് ആശ്വാസം ഉണ്ടെങ്കിലും ഫാന്‍സുകാര്‍ക്ക് വല്ലാത്ത അടിയായി പോയി ഇത്തവണ ഓണം.

ഇത്തവണ സൂപ്പര്‍ താര ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തീയേറ്ററിനു പുറത്ത് ഫ്ലക്സ് വെക്കാനും തോരണം കെട്ടാനും, അകത്ത് കയ്യടിക്കാനും വിസിലടിക്കുവാനു കടലാസുതുണ്ടു പറത്തുവാനും മറ്റു തറവേല കാണിക്കാനും ഒന്നും  ഫാന്‍സ് തൊഴിലാളികള്‍ക്ക് അവസരം ഇല്ലാതെ പോയി. ഒരൊറ്റ സൂപ്പര്‍ സാറിന്റേയും പടം ഇല്ല. സ്മോളടിക്കുവാന്‍ മറ്റു വഴികള്‍ തേടേണ്ട ഗതികേടിലായി. വിനയന്റെ ചിത്രത്തിനു കൂവാന്‍ കൂലി കിട്ടിയോന്ന് അറിയില്ല എന്നാലും പൊതുവില്‍ ഈ രംഗത്തെ പലര്‍ക്കും നിരാശയായിരുന്നു. എന്നാണറിയുന്നത്. മലയാള സിനിമയുടെ അടിത്തറ മാന്തുന്ന പണിയാണീ സംഘം ചെയ്യുന്നതെന്ന് പലരും പരാതിപ്പെടുന്നുണ്ടെങ്കിലും മലയാള സിനിമകൊണ്ട് മറ്റുപലരേക്കാളും ഉപകാരം ഇപ്പോള്‍ ഇവര്‍ക്കാണെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്.

എന്തു വിലകൊടുത്തും തിലകനേയും വിനയനേയും മലയാള സിനിമയുടെ പടി കടത്തില്ലാന്നു പറഞ്ഞ് കച്ച കെട്ടിവര്‍ ഒക്കെ ഇപ്പോള്‍ ആകെ നിരാശരായി ഇരിക്കണൂന്നാണ് കേക്കണേ. സിനിമയ്ക്ക് പൂജ തുടങ്ങിയ അന്നു മുതല്‍ പണി പലവഴിക്ക് വന്നു കൊണ്ടിരുന്നു. ഒടുക്കം സെന്‍സര്‍ഷിപ്പിനും, റിലീസിങ്ങിനും മറ്റും വരെ പണി കൊടുത്തു. ദാ ഇപ്പോള്‍ തീയേറ്ററില്‍ കൂകിയും കൊലവിളിച്ചും നോക്കി. യക്ഷിയുടെ അടുത്ത് ഒന്നും ഏശണില്ല. നാട്ടുകാര്‍ യക്ഷിയുടെ കാണാന്‍ കാശും കൊടുത്ത് ക്യൂവില്‍ നിന്ന്  സിനിമാ കൊട്ടകകളിലേക്ക് പ്രവഹിക്കുന്നു. വിനയന്‍ “ടച്ച്” വേണ്ടുവോളം ഉണ്ടെന്ന് കണ്ടവര്‍ പറയുന്നു. പാട്ടുസീനില്‍ നായിക കുണ്ടി കുലുക്കുന്നത് കണ്ടപ്പോളേ ആളുകള്‍ക്ക് സംഗതി പിടികിട്ടി. സാമ്പിള്‍ ഇതാണേല്‍ പൂരത്തിനു എന്താകും എന്ന് തൃശ്ശൂര്‍ കാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. എന്തായാലും സാമ്പിളിനേക്കാള്‍ ഗംഭീരമായി ഒറിജിനല്‍ എന്നാണ് പടം കണ്ടിറങ്ങുന്നവരുടെ കമന്റ്. കാഴ്ചകാണാന്‍ വരുന്നവനു കലാമൂല്യം നോക്കണോ അതുപോലെ കാശിറക്കിയവനു ഇറക്കിയതും ഇച്ചിരി ലാഭവുമായി തിരിച്ചു കിട്ടിയാല്‍ പോരെ.

സൂപ്പര്‍ സാറന്മാരുടെ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ റോഡിലിറങ്ങി നടക്കുവാന്‍ ആകുന്നു എന്നാണ് രാംദാസിന്റെ അടുത്തുള്ള മൂലയില്‍ നില്‍ക്കുമ്പോള്‍ ആ വഴി നടന്നു പോയ ചേച്ചിമാര്‍ പറയുന്നത്. നേരാവും ഇല്ലെങ്കില്‍ എം.ജി റോഡില്‍ എന്തൊക്കെ പേക്കൂത്ത് കാണണം?

Sunday, August 22, 2010

ദാണ്ടെ അങ്ങേരു മൂന്നാമത് കെട്ട്യേടാ....

അസൂയാലുക്കളും അലവലാതികളും ആവലാതിക്കരുമൊക്കെ ഇതേ പോലെ  അതും ഇതും പറഞ്ഞെന്നിരിക്കും. അവര്‍ക്ക് വേറെ എന്താ പണി. എന്തായാലും അവസാനം അതങ്ങ്ട് ഭംഗിയായി നടന്നു. തരൂരിന്റെ കല്യാണം. കാശ്മീരി സുന്ദരിക്കിനി കേരളക്കാരന്‍ നായര്‍!! ഓ അങ്ങിനെ പറഞ്ഞാല്‍ ഇനി പണിക്കരേട്ടന്‍ പിണങ്ങോ? എന്നാല്‍ പണിക്കരേട്ടനു വേണ്ടി പറയുന്നു “ദില്ലി നായര്‍”..ഹോ എന്തൊക്കെ നോക്കണം ഒരു കാര്യം പറയണമെങ്കില്‍. മദനിയെ പറ്റി പറയണമെങ്കില്‍ മോഡിയെ നാലു തെറി വിളിക്കണം. അദ്യാപകന്റെ കൈവെട്ടിനെ പറ്റി പറയണേല്‍ കണ്ണൂരില്‍ അദ്യാപകന്റെ കഴുത്തുവെട്ടിയതിനെ പറ്റി കൂടെ പറയണം.

എന്തായാലും കല്യാണം എന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം . വരന്റെ രണ്ടു ആണ്മക്കളും വധുവിന്റെ പുത്രനും വിവാഹത്തിനു സാക്ഷ്യം വഹിക്കുക. ആ ഹാ..ഹാ അതാണ് അതിന്റെ ഒരു വെറൈറ്റി. ഇനി വേണേല്‍ വിരുന്ന് പോകുമ്പോള്‍ അവരേയും കൂട്ടുകയും ആകാം. പൂച്ച ചത്താല്‍ അത് ചര്‍ച്ചക്ക് വെക്കണ മാധ്യമങ്ങള്‍ ഇതും ചര്‍ച്ച ചെയ്യുമോന്ന് അറിയില്ല എന്തായാലും  അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അഭിന്ദിക്കാതിരിക്കാന്‍ വയ്യ. വേറെ ഒന്നും അല്ല ഇങ്ങ് തെക്കേ അറ്റത്തുള്ള കേരളക്കാരന്‍ അങ്ങ് വടക്കേ അറ്റത്തുനിന്നും അല്ലേ വധുവിനെ കണ്ടെത്തിയത്? ആദ്യവിവാഹവും വടക്കുള്ള ഒരു മഹിളയെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നെ ഒരു വിദേശി വനിത. കൊള്ളാം അതാണ് അതിന്റെ ഒരു വെറൈറ്റി.

 എം.പി മാര്‍ എത്രയുണ്ടായി കേരളത്തില്‍ ഏതേലും ഒരാള്‍ ഇങ്ങനെ ഒരു സംഗതി ചെയ്തിട്ടുണ്ടോ? സുന്ദരിയായ സുഹൃത്തിന്റെ കിട്ടാഞ്ഞിട്ടാണൊ അതോ ഉള്ളതിനെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ പൂതിയില്ലാഞ്ഞിട്ടാണോ?..അല്ല .. ആണോ ആ എനിക്കറിയില്ല. അയ്നൊക്കെ അല്പം ഗഡ്സ് വേണം അല്ല പിന്നെ. എന്തായാലും  തരൂര്‍ സാറിനു മാത്രേ ഇമ്മാതിരി കാര്യങ്ങള്‍ക്ക്  ഗഡ്സ് ഉണ്ടാകൂ. അയ്ന് ഒരു സലാം.

ഒരു കല്യാണം ആകുമ്പോള്‍ കുറ്റോം കുറവും ഒക്കെ പറയാന്‍ ആളൂണ്ടാകും. എന്തായാലും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട.  ഒന്നുമില്ലേലും മുരളിയെ വിളിച്ചില്ലേലും പോട്ടെ വേറെ ആരെ വിളിച്ചില്ലേലും ആ‍ ചന്ദ്രേട്ടനെ ഒന്നു വിളിക്കേണ്ടതായിരുന്നു. ഇമ്മടെ മറ്റേ ചന്ദ്രേട്ടനേ ഏത്. ബന്ദിന്റെ അന്ന് വഴീപോണോരെ ഒക്കെ വല്ലതും പറഞ്ഞ് നാറ്റിക്കണ.... ഹാ പിടികിട്ടിയില്ലേ....ങാ...അതെന്നെ അബ്ദുള്ളക്കുട്ടി വിഷയത്തിലെ ചന്ദ്രേട്ടന്‍!!

കല്യാണത്തിനു അധികം ആളോളെ വിളീക്കാഞ്ഞത് നന്നായി. ചുമ്മാ ഫുഡ്ഡും അടിച്ച് പല്ലിന്റെട കുത്തി കുറ്റം പറയാനേ ഇവന്മാര്‍ക്ക് അറിയൂ...മാന്യന്മാരുര്‍ വല്യ ഹോട്ടലില്‍ ഒക്കെ നടത്തണ   പോലെ ആണോ ഇത്. അലുവേമ്മെ ടിഷ്യൂ പേപ്പര്‍ ഒട്ടിയമാതിരി ഉള്ള സാരിയും ഉടുത്ത് ചുണ്ടത്ത് അന്യായ ലിഫ്റ്റിക്കിട്ട് അത്യാവശ്യം വയറും വടയും കാണിച്ച് പല്ലിളിക്കുന്ന പെണ്ണുങ്ങള്‍ വരുന്ന അമ്മാതിരി ചടങ്ങിനു അതിന്റെ ഒരു ലുക്കുണ്ട് ലക്ഷ്യമുണ്ട്. ആണുങ്ങള്‍ കോട്ടും ടൈയ്യും ഷെര്‍വാണിയും ഒക്കെയിട്ട് വന്ന് പരസ്പരം കയ്യും കുലുക്കി ഹൌഡൂയുഡൂ പറഞ്ഞ, ചേച്ചിമാരുടെ വയറിലും വായിലും നോക്കി. ഭക്ഷണം വല്ലതും പേരിനു ഇരന്നു വാങ്ങി, കയ്യില്‍ ഒരു ഗ്ലാസ്സില്‍ അല്പം സ്മോളുമായി ഇല്ലായത്ത ബിസിനസ്സ് പ്രൊപ്പോസലിന്റെ വെടിപറഞ്ഞ് പിരിയുമ്പോള്‍ വിളിക്കണേന്ന് പറഞ്ഞ് വിസിറ്റിങ്ങ് കാര്‍ഡ് കൊടക്കണ പണിയല്ല ഇവിടെ. ചാത്തന്‍ സാധനം വല്ല ബാറീന്നോ ബീവറേജീന്നോ വലിച്ചു കേറ്റി വല്ലവന്റേം ബൈക്കില്‍ വന്ന് വല്യവായില്‍ കൂതറ രാഷ്ടീയ വര്‍ത്തമാനം പറയും അല്ലേല്‍ നാട്ടില്‍ ഉള്ള ഏതെങ്കിലും പെണ്ണീന്റെ അവരാധിച്ച കഥപറയും. പിന്നെ വലിച്ചു വാരിതിന്ന് ആകെ ചടങ്ങ് ആകെ അലമ്പാക്കും.

ങാ പിന്നേ... സുനന്ദേച്ചിയുമായി ഉള്ള സൌഹൃദം കൊണ്ട് ഉണ്ടായിരുന്ന മന്ത്രിപ്പണി പോയിക്കിട്ടീന്ന് ചില അസൂയാലുക്കള്‍ ദണ്ടെ ഇവിടെ പൂച്ചം പൂച്ചാം പറയുന്നുണ്ട്. ഡോണ്ട് കെയര്‍ സച്ച് വേഡ്സ്. മന്ത്രിപ്പണി പോയ്യാല്‍ എന്താ മണവാട്ടിയെ കിട്ടിയില്ലേന്ന് തിരിച്ച് ഞാന്‍ ദേ അവന്മാരോട് ചോദിച്ചു, പോരെ. അവന്മാര്‍ പിന്നേം പലതും പറയും സാര്‍ അത് കാര്യമാക്കണ്ട. മലയാളികള്‍ടെ ഒരു ശീലമാ അത്. ആവശ്യമില്ലാത്ത കാര്യത്തെ പറ്റി ചുമ്മാ ചുമ്മാ‍ വള വളാന്ന് പറഞ്ഞൊണ്ടിരിക്കും.ജസ്റ്റ് ഇഗ്നോര്‍.

 എന്തായാലും തരൂര്‍ജിക്കും സുനന്ദ ചെച്ചികും എല്ലാ വിധ വിവാഹ മംഗളാശംസകളും....

Thursday, August 19, 2010

കാശുപോയാലെന്താ കാണാന്‍ പറ്റീലേ

ചിത്രത്തിനു കടപ്പാട് ഗൂഗിളാനും അതവിടെ ഇട്ട വെബിനു

കേട്ടപാതി കേള്‍ക്കാത്ത പാതി കുറ്റം പറയാന്‍ വരട്ടെ ഇമ്മാതിരി അനുഭവം ഉണ്ടായാല്‍ ആരാ‍യാലും പെട്ടു പോകില്ലേ? എന്താന്നല്ലെ മസലദകളായ സോറി മദാലസകളായ രണ്ടു കിടിലന്‍ ചരക്കുകള്‍ നിങ്ങള്‍ടെ അടുത്ത് വന്ന് കൊഞ്ചിക്കുഴയാന്‍ വരുന്നു എന്നിരിക്കട്ടെ. ഹൌ എന്തൊരു അനുഭവം ആയിരിക്കും. അതില്‍ ഒരുത്തി നിങ്ങള്‍ക്ക് മുമ്പില്‍ മാമ്പഴ മാറിടങ്ങള്‍ പ്രദര്‍ശിപ്പിക്കുക കൂടി ചെയ്താല്‍!! എപ്പോ പോയീ കണ്ട്രോള്‍ എന്ന് ചോദിച്ചാല്‍ മതി. അങ്ങിനെ കണ്ണും തുറിച്ച് കണ്ട്രോള്‍ വിട്ടു നില്‍ക്കുമ്പോള്‍ ഒരുത്തി മണ്ടേക്കുടെ നിങ്ങളുടെ കാശും അടിച്ചോണ്ടുപോയാല്‍. സത്യം പറയാലോ ഞാനാണേല്‍ അടിച്ചോണ്ടു പോയ്ക്കോട്ടെ എന്നു വക്കും.

സംഗതി ദേ ഇങ്ങനെ. പെണ്ണിനും കള്ളിനും പഞ്ഞമില്ലാത്ത പാരീസിലാണ് സംഭവം. പട്ടാപകല്‍ പച്ചക്ക് പലതും കണ്ട് കണ്ണുപുളിച്ചവരാണെന്നാണ് വെപ്പ്.  പറഞ്ഞിട്ടെന്താകാര്യം പബ്ലിക്കായി പരിധിയേതുമില്ലാതെ പട്ടിയെ പോലെ പലതും ചെയ്യും എങ്കിലും മനുഷ്യനല്ലേ കൊള്ളാവുന്നത് കണ്ടാല്‍ കണ്ട്രോള്‍ പോകാതിരിക്കോ? കാര്‍ഡിട്ട് പിന്നടിച്ചാല്‍ പണം തുപ്പുന്ന മെഷീനില്‍ നിന്നും പണമെടുക്കുവാന്‍ ചെന്ന് പിന്നും അടിച്ച് പണവും പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി രണ്ടു യുവതികള്‍ അടുത്തുവരുന്നു. ചിണുക്കവും കിണുക്കവും കണ്ടപ്പോള്‍ കൊള്ളാമെന്ന് തോന്നി. അതിനിടയില്‍ ഒരുത്തി തുണി പൊക്കി മുലകാണിക്കുന്നു. ഹോ...എന്നാ കാഴ്ചയാ... കാശിനേക്കാള്‍ വലുതാണല്ലോ ഇമ്മാതിരി ചിലത്. കാശെടുക്കുവാന്‍ വന്നവന്‍ കാഴ്ചകണ്ട് നില്‍ക്കുന്നു. ഫ്രക്ഷന്‍ ഓഫ് സെക്കന്റില്‍ മറ്റേ പെണ്ണ്‌ പണം വലിച്ചെടുക്കുന്നു. ഞൊടിയിടയില്‍ രണ്ടു പേരും സ്കൂട്ടാവുന്നു. പിന്നെ പണം പോയവന്‍ മറ്റേ അണ്ണാനില്ലേ ലെവന്റെ പോലെ ആകുന്നു...ഹാ അണ്ടി പോയ അണ്ണാന്റെ പോലേന്ന്.

പെണ്ണു തുണിമാറ്റിക്കാണിച്ച മുഴുത്ത സംഗതി അടക്കം ഉള്ള സംഗതികള്‍ വള്ളിപുള്ളി വിടാതെ ക്യാമറ പകര്‍ത്തിയെങ്കിലും ഇതുവരെ ഇരുവരെയും കണ്ടെത്തുവാന്‍ ആയിട്ടില്ല. എന്തായാലും പോലീസിനു നാട്ടുകാരോട് ഒന്നേ പറയാനുള്ളൂ. പണമെടുക്കുവാന്‍ പോയാല്‍ പണമെടുത്തിട്ട് പോകുക. എ.ടി.എമ്മില്‍ നിന്നും പണമെടുക്കുവാന്‍ എത്തുന്ന ഋഷിസൃംഗന്മാരെ പറ്റിച്ച് പണമടിക്കുവാന്‍ പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു. പെണ്ണ്   പണമടിച്ചോണ്ട് പോയാല്‍ പരാതിപ്പെട്ടിട്ടു കാര്യം ഇല്ലാന്നും അവനവന്‍ അവനനവന്റെ മൊതല്‍ സൂക്ഷിക്കുകയാണ് വേണ്ടതെന്നും അവര്‍ ഉപദേശിക്കുന്നു.

ഹോ  പണം പോയാലും വേണ്ടില്ല ഞാന്‍ നൂറുരൂപ എടുക്കുവാന്‍ കേരളത്തിലെ ഏതെങ്കിലും എ.ടി.എമ്മില്‍ കയറുമ്പോള്‍ ഇങ്ങനെ സംഭവിക്കണേ. വല്ലതും കാണിക്കുവാന്‍ സ്വന്തമായി ഉള്ള ഏതു പെണ്ണും (18-35 ഏജ് ഗ്രൂപ്പ്) ധൈര്യമായി പദര്‍ശിപ്പിച്ചോളൂ ഞാന്‍ ഒരാളോടും പറയില്ല ഒരിടത്തും  പരതിപ്പെടില്ല സത്യം !!

കൂലിയെഴുത്തിന്റെ നല്ല കാലം



വര്‍ഷക്കാലമായാല്‍ ചുമ്മാ പീട്യേതിണ്ണയില്‍ പുകയും വിട്ട് ഒറ്റനമ്പര്‍ ലോട്ടറിയുടെ ഫലവും നോക്കി നേരം കളയുന്ന യൂണീയന്‍ കാര്‍ക്ക് അപ്രതീക്ഷിതമായി നല്ലൊരു നോക്കുകാശിനുള്ള വക കിട്ട്യാലോ? അതേ അവസ്ഥയാണിപ്പോള്‍ മദനിയുടെ അറസ്റ്റോടെ ഇമ്മടെ കൂലിയെഴുത്തുകാര്‍ക്കും ഇരവാദികള്‍ക്കും വന്നിട്ടുള്ളത്. ചാകരയല്ലെ ചാകര. രാജ്യത്ത് തൊഴിലുറപ്പു പദ്ധതിയുണെങ്കിലും സാംസ്കാരിക തൊഴിലാളികള്‍ക്ക് ഇമ്മാതിരി വല്ല വിഷയങ്ങളും വന്നാലേ ഗുണമുള്ളൂ. ഇന്നാളാ സ്വത്വവാദവുമായി വല്ലാതെ അങ്ങ് നിറഞ്ഞാടുന്ന സമയത്താണ് സീരിയലിന്റെ ഇടയില്‍ കറന്റ് പോയപോലെ പെട്ടെന്ന് നിര്‍ത്തേണ്ടി വന്നത്. അതോടെ അന്നത്തെ പോ.കോ. സാ താരങ്ങള്‍ അണിയറയിലേക്ക് മുങ്ങി.

പെണ്ണുങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലും അഞ്ഞൂറാന്മാര്‍ ഇടപെടില്ല എന്നു പറഞ്ഞപോലെ ആണ് ഇവരുടെ കാര്യം. കൈവെട്ടും ഭീകര ക്യാമ്പും കള്ളനോട്ടും അതിര്‍ത്തിയിലെ പാക്കിസ്താ‍ന്റെ നുഴഞ്ഞു കയറ്റവും ഒക്കെയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഈ പോ.കോ സാ ഇടപെടില്ല.  കൈവെട്ടിയവനെ അറസ്റ്റു ചെയ്താല്‍ അല്ലെങ്കില്‍ അവരെ പറ്റി അന്വേഷിച്ച് നാലിടത്ത് റെയ്ഡു ചെയ്താല്‍ ഇടപെടാന്‍ ചെറിയ സ്കോപ്പുണ്ട്. അല്ലാതുള്ളതൊന്നും  തങ്ങള്‍ക്ക് ഇടപെടാനോ എഴുതാനോ സംസാരിക്കാനോ ഉള്ളതല്ലെന്ന് പോ.കോ സാ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ്.


സംഘപരിവാറുകാര്‍ ഭരിക്കുന്ന സംസ്ഥാനമാണെന്ന “ചീത്തപ്പേരു” പണ്ട് ഗുജറാത്തിനു മാത്രേ ഉണ്ടായിരുന്നുള്ളൂ.  അവന്മാര്‍ അന്വേഷിച്ച് കള്ളക്കേസുണ്ടാക്കിയതല്ലേ ഒരു ക്യാമ്പിനെ പറ്റി. ഹോ അല്ലാതെ അവിടെ വല്ലതും നടന്നോ.ഇപ്പോ ദേ കര്‍ണ്ണാടക കള്ളക്കേസുണ്ടാക്കിക്കൊണ്ടു വന്നിരിക്കുന്നു. അതും ആര്‍ക്കെതിരെ? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സഖ്യം ഉണ്ടാക്കിയതിന്റെ ചൊരുക്കാകുമോ ഇത്? ആ ആര്‍ക്കറിയാം. എന്തോ ആകട്ടെ.

 ഇപ്പോ ദേ കര്‍ണ്ണാടകയ്ക്കും കിട്ടി "ചീത്തപ്പേരു". എന്താ ചെയ്യാ  നാട്ടുകാരൊക്കെ കൂടെ അവരെ വോട്ടു ചെയ്തു അധികാരത്തില്‍ കയറ്റി. കമ്യൂണിസത്തെ കുറിച്ചും പുരോഗമനവാദത്തെ പറ്റിയും കര്‍ണ്ണാടകക്കാര്‍ക്ക് വല്ല വിവരവും വകതിരിവും ഉണ്ടോ? അതിനൊക്കെ കേരളത്തെ കണ്ടു പടിക്കണം സംഘികള്‍ അണിനിരത്തുന്ന സകല  സവര്‍ണ്ണ-ഭൂരിക്ഷ സ്ഥാനാര്‍ഥികളേയും മലയാളി തോല്പിച്ചു കളയും. മാത്രമോ ലീഗുകാരെയും ഐ.എന്‍.എലുകാരെയും ഒക്കെ ജയിപ്പിക്കും. പറ്റിയാല്‍ അവരില്‍ മൂന്നാലുപേരെ മന്ത്രിയും ആക്കും. ഏത് അതണ് മതേതര മലയാളി.

ഇനി ദേ ഇവരു മാത്രം അല്ല കേട്ടോ മൌദൂദിസത്തിനെ ജനാധിപത്യത്തില്‍ മുക്കിയെടുത്ത് പുതിയ സംഘടനകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചു വരും എന്ന് കരുതാം. എന്തിനു വേണ്ടിവന്നാല്‍ താലിബാനിസം വരെ ജനാധിപത്യത്തിന്റെ കുപ്പിയിലാക്കി കേരളത്തില്‍ വന്‍ വിജയമാക്കി മാറ്റും. പക്ഷെ നമ്മള്‍ സെക്യുലറിസത്തില്‍ മുറുകെ പിടിച്ച് പ്രസംഗിക്കും. മറ്റേ ടീമിനെ കേരളത്തില്‍ അടുപ്പിക്കില്ല. അവരാണേല്‍ വോട്ടിന്റെ കുത്തക കച്ചവടക്കാര്‍ എന്ന പേരു അഭിമാനമായി കൊണ്ടു നടക്കും. സംഘപരിവാരത്തിനാണേല്‍ ഇപ്പോള്‍ കഷ്ടകാലമാണെന്ന്പ റയാനുണ്ടോ. ചാത്തന്‍ സേവപോലെ ഒടുക്കം തിരിച്ചടിച്ചോണ്ടിരിക്കാന്നാ പലരും പറയുന്നേ. മലേഗാവും മറ്റുമൊക്കെയായി അന്വേഷണം അവരുടെ ഉമ്മറത്തുനിന്നും പോകുന്നില്ല. പണ്ടാണേല്‍ ആരോപണം മാത്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോല്‍ അതല്ല സ്ഥിതി.സ്വാമിനിയൊക്കെ അകത്താണ്.



അതു പോട്ടെ  പറഞ്ഞോണ്ടു വന്നത് കേരളത്തിലെ ചര്‍ച്ചാ വിഷയം ആണല്ലോ.


 തീപ്പൊരി ചോദ്യങ്ങളുമായി ന്യൂസിനെ ലൈവാക്കുന്ന നികേഷിന്റെ അഭാവം ഫീല്‍ ചെയ്തു എങ്കിലും ഒരാഴ്ച കേരളത്തിലെ സകല മാധ്യമങ്ങളിലും  അറസ്റ്റും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായും ലൈവായും വോട്ടായും ഒക്കെ നിറഞ്ഞാടി. നേരാണോന്ന് അറിയില്ല ക്ലൈമാക്സ് ലൈവ്  കണ്ട് പാരിജാതം സീരിയലുകാരന്‍ നാണിച്ചുപോയീന്നാ കേട്ടെ. ഈച്ച ചത്താല്‍ വരെ ചാനലുകള്‍ ചര്‍ച്ചചെയ്യുന്ന കാലമാണ്.അടുത്തു കിട്ടിയവരെ ഒക്കെ സ്റ്റുഡിയോയില്‍ വിളിച്ചിരുത്തിയും വരാന്‍ പറ്റാത്തോരെ ഫോണില്‍ വിളിച്ചും ഒറ്റശ്വാസത്തില്‍ നൂറ്റൊന്നു ചോദ്യം ചോദിക്കും.

ഇമ്മാതിരി ചര്‍ച്ചക്ക് ചില സ്ഥിരം ആള്‍ക്കാരുണ്ട്, അവര്‍ക്കിനി വല്ല യൂണിയനോ മറ്റോ ഉണ്ടോന്ന് അറിയില്ല. ഇ ചര്‍ച്ചകളില്‍  ആവേശത്തോടെ ഇടപെടുന്ന സുരേന്ദ്രേട്ടനെ  ഇത്തവണ കാര്യായി കണ്ടില്ല, അതോ ഇനി ഞാന്‍ കണ്ട ചാനലില്‍ ആള്‍ വരാഞ്ഞതാണോന്നും അറിയില്ല. കാരശ്ശേരി മാഷും ടീമും ഒക്കെ ഉഷാറയി പങ്കെടുത്തതു. അതു കൊണ്ടാണോ അതൊ അമ്മ സംഘടന താരങ്ങളെ വിലക്കുന്നപോലെ, നല്ല ഉഷാറായി കാര്യം പറഞ്ഞിരുന്ന ഷാജിക്കാനേ ചാനലുകളില്‍ നിന്നും അനൌദ്യോഗികമായി വിലക്കിയെന്നൊക്കെ പറയുന്നത് കേട്ടു അതു മാതിരി ഇനി സുരേന്ദ്രേട്ടനെ വല്ലവരും വിലക്കിയോന്നു അറിയില്ല.  എന്തായാലും ഏഴുദിവസവും ഇടതടവില്ലാതെ പണിചെയ്ത ചര്‍ച്ച തൊഴിലാളികള്‍ക്ക് മാധ്യമങ്ങള്‍ ഓണായിട്ട് എന്തേലും ബോണസ്സ് കൊടുക്കേണ്ടതാണെന്നേ വാക്കേറിനു പറയാനുള്ളൂ.

മിഥുനം സിനിമയില്‍ ഇന്നസെന്റിനെതിരെ കൂടോത്രം ചെയ്യാന്‍  മന്ത്രവാദിയായി വരുന്ന നെടുമുടി വേണു തേങ്ങയുടക്കുവാന്‍ വൈകുമ്പോള്‍ അസ്വസ്ഥനാകുന്ന ജഗതിയുടെ കഥാപാത്രത്തെ പോലെ അറസ്റ്റു വൈകുന്നതില്‍ പരിവാറുകാര്‍ക്കും മറ്റും ആകെ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. അതേതായാലും തെര്‍ന്നു.  മാരാര്‍ വെച്ചപ്പോള്‍ മാക്രി തുടങ്ങീന്ന് പറയുന്ന പോളെ ഇനി ഇരവാദികളുടെ ഊഴമാണ്. അവര്‍ പരിവാറിനെ പോലെ അല്ല. പൈന്റു കിട്ടിയ ശിങ്കാരി മേളക്കാരെ പോലെ വളരെ ഉഷാറായി നിന്നു കൊട്ടിക്കോളും. ഇനി ഇസ്രായേല്‍, അമേരിക്ക, ഗുജറാത്ത്, മോഡി, പുരോഹിത്, ശ്രീരാമസേന തുടങ്ങിയ പേരുകള്‍ ലേഖനങ്ങളിലൂടെ ഇട്ട് പൊരിക്കും. പൊരിച്ചെടുത്തവയെ ചൂടോടെ ചിലര്‍ ഈമെയില്‍, ഫേസ് ബുക്ക്, ബസ്സ് തുടങ്ങിയവ വഴി പലവഴിക്ക് പാക്ക് ചെയ്ത് അയക്കും.

കുത്തക വലതുപക്ഷ മാധ്യമങ്ങള്‍ ഒക്കെ പക്ഷെ പോ.കോ സാ ടീം ലീഡേഴ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “സവര്‍ണ്ണരുടെ ആഘോഷമായ“ ഓണത്തിന്റെ പുറകെ പോകും എന്നതാണ് ഒരു വലിയ പ്രതിസന്ധി. അവരു കസവുമുടുപ്പിച്ച് കൊണ്ടിരുത്തുന്ന കണ്ട സിനിമാ നടിമാരുടെ കൊഞ്ചലും കുടുമ്പ മഹിമയും നുണയില്‍ ചാലിച്ച് മലയാളിക്ക് വിളമ്പുന്നതിനിടയില്‍ എന്തോന്ന് മദനി. എന്തായാലും ഓണം വിഷു ക്രിസ്തുമസ്സ് എന്നിവയോട് വല്യ പ്രതിപത്തിയൊന്നും ഇല്ലാത്ത സ്ഥിരം “മാധ്യമങ്ങള്‍” ടേ തിണ്ണ തന്നെ അഭയം. അവിടെയാണെങ്കില്‍ ഇമ്മാതിരി ആള്‍ക്കാര്‍ക്ക് വിശാലമായി ഇരിക്കാനായി ഇഷ്ടം പോലെ കസേര കിടക്കല്ലേ.

എന്തായാലും ഇത്തവണ ഇരവാദികള്‍ടെ ഇടയിലെ സ്ഥിരം മുഖങ്ങള്‍ക്ക് പകരം ചില പുതുമുഖങ്ങള്‍ ഒക്കെ ഉണ്ടെന്നാണ് കേള്‍ക്കണത്. അല്ല എത്രകാലംന്ന് വച്ചാ സിനിമകാണണോര്‍ ഈ മമ്മൂട്ടിയേയും മൊഹന്‍ ലാലിനേയും സഹിക്ക. ഇടയ്ക്ക് ഒരു ചെയ്ഞ്ചൊകെ വേണ്ടെ?

Wednesday, August 18, 2010

കണ്ണില്‍ ചോരയില്ലാത്തവര്‍

മാര്‍ക്കിസ്റ്റുകാരെ പോലെ അല്ല പുറത്താക്കിയവരോടും പുറത്തു പോയവരോടും ദയവും അലിവും ഉള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍ എന്നാണ് പൊതുവെ വെപ്പ്. എന്നാല്‍ മുരളീധരന്റെ കാര്യത്തില്‍ മാക്കിസ്റ്റുകാരേക്കാളും കടും പിടുത്തത്തില്‍ ആണ് ചില നേതാക്കന്മാര്‍.

എം.വി രാഘവനോടും അബ്ദുള്ളക്കുട്ടിയോടും വരെ മാര്‍ക്കിസ്റ്റുകാര്‍ക്ക് ഇത്ര ശത്രുത കാണും എന്ന് കരുതുന്നില്ല. കൂടിവന്നാല്‍ ബന്ദു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കാറില്‍ സഞ്ചരിക്കുന്ന അബ്ദുള്ളക്കുട്ടിയേയും അതേ റോഡിലൂടെ മറ്റൊരു കാറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്ന കുടുമ്പിനിയേയും ചേര്‍ത്ത് ചിലതു പറയും അല്ലാതെ ഇമ്മാതിരി ശത്രുതയൊന്നും അവര്‍ക്കില്ല.

എന്നാലും ഇത്രയ്ക്കും കടുപ്പം ഉണ്ടാകില്ല. എന്തൊക്കെ ആയാലും ഇങ്ങനെ കണ്ണില്‍ ചോരയില്ലാത്തവര്‍ ആകരുത് കോണ്‍ഗ്രസ്സുകാര്‍. ഒന്നുമില്ലേലും ഖദറുമിട്ട് ഗാന്ധിയുടെ ശിഷ്യന്മാരെന്ന് പറഞ്ഞു ഗന്ധിത്തലയുള്ള നോട്ടും പോക്കറ്റില്‍ ഇട്ട് നടക്കുന്നവരല്ലേ...അലപം ദയവൊക്കെ കാണിച്ചുകൂടെ?

ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. ബ്രിട്ടീഷുകാരുടെ കയ്യീന്നു ഒരു സംഗതി നേടിയെടുക്കുവാന്‍ ഉള്ള കഷ്ടപ്പാട് പഴയ കോണ്‍ഗ്രസ്സുകാരോട് ചോദിച്ചാല്‍ മതി. ആ കോണ്‍ഗ്രസ്സില്‍ ഒരു മൂന്നുരൂപ മെമ്പറാകുവാന്‍ ഒരു മനുഷ്യന്‍ പിന്നാലെ നടക്കുവാന്‍ തുടങ്ങീട്ട് കാലം എത്രയായി.

സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുവാന്‍ സ്പെഷ്യല്‍ ചെരിപ്പ് വരെ ഉണ്ടാക്കിയ കമ്പനിക്കാര്‍ വരെ ഇദ്യേഹത്തിനു ഒരു ചെരുപ്പുണ്ടാക്കുവാന്‍ തയ്യാറാകില്ല. കാരണം അത് എപ്പോള്‍ തേഞ്ഞൂന്ന് ചോദിച്ചാല്‍ മതി. അമ്മാതിരി നടത്തം ദില്ലിയിലും കേരളത്തിലും കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് പുറകെ നടന്നു. എന്തു കാര്യം? കോന്തന്‍ കൊല്ലത്തുപോയപോലെ എന്നൊരു ചൊല്ലുണ്ട് ഇപ്പോള്‍ അത് ഇദ്യം ഡെല്‍ഹിക്ക് പോയപോലെ എന്ന് ആള്‍ക്കാര്‍ പറയുവാന്‍ തുടങ്ങി.

പുറത്താക്കലും തിരിച്ചെടുക്കലും പിന്നെ വല്യ വല്യ സ്ഥാനം കൊടുക്കലും ഒന്നും കോണ്‍ഗ്രസ്സില്‍ ഒരു പുത്തരിയല്ല. മഞ്ചേരിയില്‍ വച്ച് ഒരു പെണ്ണുമായി പിടികൂടിയ ഉണ്ണിത്താന്‍ സാറിനെ പേരിനു സസ്പെന്റ് ചെയ്തെങ്കിലും പകലോടെ തിരിച്ചെടുത്തു. എത്രയോ വിമതന്മാരെ പിന്നീട് തിരിച്ചെടുത്ത് പഞ്ചായത്ത പ്രസിഡണ്ടുമാരാക്കി. എന്നിട്ടും ഈ പാവത്തിനോട് എന്തിനീ ക്രൂരത?

ഒന്നുമില്ലേലും പഴയ കെ.പി.സി.സി പ്രസിഡണ്ടല്ലെ? മുതിര്‍ന്ന നേതാവിന്റെ മകനല്ലേ? ഒരു അരിശത്തിനു മദാമ്മാ ഗാന്ധീന്നു പറഞ്ഞ് പ്രസിഡ്ണ്ടിന്റെ ഒന്ന് പരിഹസിച്ചതാണോ കുഴപ്പം? അലുമിനിയം പട്ടേല്‍ന്ന് ഒരു മുതിര്‍ന്ന നേതാവിനെ പറഞ്ഞതാണോ കുറ്റം? പിണറായി വിജയന്‍ നയിക്കുന്ന മാര്‍ക്കിസ്റ്റുപാര്‍ടിക്കൊപ്പം സഹകരിച്ചത് ഇത്ര വലിയ തെറ്റാണോ? കുറച്ചു കാലത്തേക്കെങ്കിലും ഡിക്ക് എന്നൊരു സംഘടനയുണ്ടാക്കി തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് എന്തേങ്കിലും ഒരു എങ്കേജ്മെന്റ് നല്‍കിയത് ഇത്ര വല്യ അപരാധമാണോ?

ശാത്രുവിനോട് ക്ഷമിക്കുവാന്‍ പഠിപ്പിച്ച ഗാന്ധിയുടെ ശിഷ്യന്മാര്‍ക്ക് ഇത് ഇത്ര വല്യ കാര്യാണോ? സംഗതി ഇറങ്ങിപോകുമ്പോള്‍ ഇനി ആ പടിചവിട്ടില്ല്യാന്ന് ഒക്കെ പറഞ്ഞു. അതിനു എന്തോരം മാപ്പു പറഞ്ഞു. ഇന്യേങ്കിലും ക്ഷമിച്ചൂടെ.

ഒന്നുമില്ലേലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ കോണ്ട് കോണ്‍ഗ്രസ്സിനു നേട്ടമേ ഉണ്ടയിട്ടുള്ളൂ. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പോലും ജയിക്കാത്ത ഷാനവാസ് ലക്ഷത്തില്‍ പരം ഭൂരിപക്ഷത്തിനു വയനാട്ടില്‍ നിന്നും ജയിച്ചില്ലേ? ആരാ കാരണം.അറ്റ്ലിസ്റ്റ് ഷാനവാസിനെങ്കിലും അതിന്റെ നന്ദി വേണം.

കഷ്ടം കേട്ടിട്ടും കണ്ടിട്ടും കരച്ചില്‍ വരുന്നു. അചനെ ക്കൊണ്ട് കുറേ കത്തെഴുതിച്ചു. പേപ്പറും പേനേലെ മഷിയും വേസ്റ്റായത് മിച്ചം. ആന്റണിയുടെ ഉപദേശം സ്വീകരിച്ചു മിണ്ടാതിരിന്നു. ചിലരെക്കോണ്ട് യോഗത്തില്‍ കാര്യം അവതരിപ്പിച്ചു. എന്നിട്ടും ദയതോന്നിയില്ല.

കോണ്‍ഗ്രസ്സില്‍ മെംബറാകാതെ ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം ഇല്ലെന്ന് വരെ അദ്യേത്തിനു തോന്നീട്ടുണ്ടാകും അല്ലേല്‍ ഇത്രയും വല്യ ഒരു പ്രസ്ഥാവന ഉണ്ടാകോ?അദ്യേം ഇനി കോണ്‍ഗ്രസ്സില്‍ മെമ്പര്‍ഷിപ്പിനായി മരണം വരെ ഉപവാസം ഇരിക്കാന്‍ പോകാത്രേ. പ്ലീസ് ആ കടും കൈ ചെയ്യരുത്. ദേവാസുരത്തില്‍ ഇന്നസെന്റ് മോഹന്‍ലാലിനോട് പറയുന്ന പോലെ ഒന്നേ വാക്കേറിനു പറയാനുള്ളൂ ആ ശപം ഏറ്റുവാങ്ങുവാന്‍ ഉള്ള കരുത്ത് അദ്യേം തന്നെ മുന്‍ കൈ എടുത്ത് പണിയിച്ച കെ.പി.സി.സി കെട്ടിടത്തിനുണ്ടാകില്ല.

Tuesday, August 17, 2010

ടിന്റുമോനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ടിന്റുമോന്‍ വാര്‍ത്തകള്‍

സ്കൂള്‍ വിട്ടു വരികയായിരുന്ന ടിന്റുമോനെ ഓട്ടോറിക്ഷയില്‍ വന്ന ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.മുഖം മൂടിയണീഞ്ഞെത്തിയ സംഘം വഴിയരികിലൂടെ നടന്നുവരികയായിരുന്ന ടിന്റുമോനെ പൊക്കിയെടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റുവാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമിയുടെ കയ്യില്‍ കടിച്ച് ടിന്റുമോന്‍ തന്ത്രപൂര്‍വ്വം തടിയൂരി. മാത്രമല്ല കളിതന്നോടാണോ എന്ന് ചോദിച്ച് ടിന്റുമോന്‍ ഓട്ടോ റിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചു വിട്ടു. കിഡ്ണാപിങ്ങ് അറ്റം‌പ്റ്റ് പരാജയപ്പെട്ട സംഘം ഓടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു!!

ടിന്റുമോന്‍ സംരക്ഷണ സമിതി പ്രതിഷേധിച്ചു
ടിന്റുമോനെ തട്ടിയെടുക്കുവാന്‍ ഒരു സംഘം അക്രമികള്‍ നടത്തിയ ശ്രമത്തില്‍ ടിന്റുമോന്‍ സംരക്ഷണ സമിതി പ്രതിഷേധിച്ചു. മലയാളികളുടെ മാനസപുത്രനായ ടിന്റുമോനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന്ടി ന്റുമോന്‍ സംരക്ഷണ സമിതി പ്രസിഡണ്ട് അറിയിച്ചു. പ്രതിഷേധ സമരങ്ങള്‍ക്ക് രൂപം നല്‍കിവരികയാണെന്ന് അവര്‍ പറഞ്ഞു. ടിന്റുമോന്റെ ജീവനും രൂപത്തിനും വാക്കിനും സംരക്ഷണം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ ആവശ്യമെങ്കില്‍ ടിന്റുമോനു തങ്ങള്‍ സൌജന്യമായി സംരക്ഷണം നല്‍കാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പ്രസിദ്ധ ഗുണ്ട പീക്കിരി പാച്ചുവും ടീമും  മുന്നോട്ടുവന്നു. ഇക്കാര്യത്തില്‍ ടിന്റുമോന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

Sunday, August 15, 2010

പ്രായം ഒരു പ്രശ്നമല്ല

പ്രായവും പിള്ളാരും പലതിനും പ്രശ്നമാണെന്ന് നമ്മുടെ നാട്ടിനു പലരും പരാതി പറയും. പക്ഷെ ഇംഗ്ലണ്ടുകാരന്‍
ഹെഡ്രിയ്ക്കും വാലറൈന്‍ (വാലന്റൈന്‍ അല്ല) ബെര്‍കോവിട്സിനും പ്രായവും പിള്ളാരും പണവുമൊന്നും
പ്രണയത്തിനും പരിണയത്തിനും ഒരു പ്രശ്നമല്ല. അതുകൊണ്ടുതന്നെ 97-87 ഉം വയസ്സുള്ള രണ്ടാളും വയസ്സുകാലത്ത്
ഒന്നാകാമെന്ന് തീരുമാനിച്ചു. പ്രണയവിവാഹത്തിനു പ്രശ്നം ഉണ്ടാകാമെങ്കിലും പ്രണയത്തിനു പ്രായം ഒരു
പ്രശ്നമല്ലല്ലൊ. ഹെന്‍‌ട്രിയപ്പൂപ്പന്റെ കവിതകള്‍ വായിച്ച് ബെര്‍കോവിട് വെല്ല്യമ്മക്ക് അടുപ്പം തോന്നി. സംസാരവും
സല്ലാപവും ഒക്കെ തുടര്‍ന്നതോടെ അടുപ്പം അറിയാതെ പ്രണയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

വല്യപ്പനാണൊ വല്യമ്മയാണൊ ആദ്യം മനസ്സുതുറന്നതെന്ന് അറിയില്ല. എന്തായ്‍ാലും വയസ്സുകാലത്ത് അനുരാഗ
വിലോചനനായ വല്യപ്പനെ പടിയിനു നിര്‍ത്താതെ  അറിയാവുന്നവരും അടുപ്പക്കാരും ചേര്‍ന്ന് സംഗതി വലിച്ചു
നീട്ടാതെ ജൂത ആചാരപ്രകാരം ഉള്ള കല്യാണത്തിനു ക്ലൈമാക്സക്കി. നമ്മുടെ നാട്ടിനു ഒക്കെ ആയിരുന്നേനു കലഹത്തിലും കൊലപാതകത്തിലും കലാശിച്ചേനെ!!

പുത്തന്‍ കല്യാണത്തിനു പ്രായക്കൂടുതലിന്റേതല്ലാതെ പുതുമയൊന്നും ഉണ്ടെന്ന് പറയുവാന്‍ പറ്റില്ല. കാരണം പത്തെഴുപത് കൊല്ലം മുമ്പ് ഒരു കല്യാണം ഒക്കെ ആയമ്മ കഴിച്ചിരുന്നു. അതിനു പിള്ളാരും ഉണ്ട്. പ്രായത്തിനു പത്തു
വയസ്സ് മൂപ്പാണെങ്കിലും കല്യാണത്തിന്റെ സീനിയോരിറ്റി വല്യമ്മക്ക് തന്നെ. അപ്പൂപ്പന്‍ അറുപത് വര്‍ഷം മുമ്പാണ്
വിവാഹ് കഴിച്ചത്.ഇനിയിപ്പോള്‍ ഇതിനെ മറികടക്കുവാന്‍ നൂറും കഴിഞ്ഞിരിക്കുന്ന വല്ലവരും മുതിരുമോന്ന് നോക്കാം. ഇല്ലേനു ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കൂടിയ പുതുമണവാളനും പുതുമണവാട്ടിയുമായി ഇപ്പോള്‍ റിക്കോര്‍ഡിട്ട ഇവര്‍ വഴിയെ ഗിന്നസ്സ് ബുക്കിലും കയറിക്കൂടിയേക്കാം.

Friday, August 13, 2010

ആരെങ്കിലും ഒരാള്‍ പറയണമല്ലോ പറഞ്ഞാല്‍ ചില പ്പോള്‍ പൊല്ലപ്പാകും പുറത്താക്കും. അതുകൊണ്ട്‌ പലരും പറയാറില്ല. എന്തയാലും ശ്രീനിവാസന്‍ ഒടുക്കം അതങ്ങട്‌ ബ്രേക്ക്‌ ചെയ്തു.

എട്ടു പടം പൊട്ടിയാലും മൂല്യമിടിയാത്ത മുന്‍ നിര നടന്മാരാണ്‌ മലയാള സിനിമയെ വഴിതെറ്റിക്കുന്നതെന്ന്. എട്ടെണ്ണം പൊട്ടിയാല്‍ ഒമ്പതാമത്തെത്‌ വിജയിക്കും എന്നു കരുതുന്നവരാണത്രെ ഇവര്‍!!

തീര്‍ന്നില്ല പല സിനിമകളും മൂക്കാതെ പഴുക്കുന്നത്‌ പോലെ ആണത്രെ!! തിരക്കഥാ രൂപത്തില്‍ തങ്കള്‍ പുറത്തുവിടുന്ന ചില മാങ്ങകളും ശരിക്കു മൂത്തോന്ന് ഇടയ്ക്ക്‌ ഒന്ന് പരിശോധിചൂടേ ചേട്ടോ?

പറഞ്ഞ കൂട്ടത്തില്‍ സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക്‌ യാതൊരു പണിയും ഇല്ലെന്നും ശ്രീനിസാര്‍ തട്ടിവിട്ടു. ഇതുകേട്ടാല്‍ തോന്നും രാഷ്ടീയപാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ക്ക്‌ കളക്ട്രേറ്റിലാ പണീന്ന്!! അല്ല പിന്നെ..

പണിയുള്ളവന്‍ ഈ പണിക്ക്‌ നില്‍ക്കില്ല സറേ..കേട്ടിട്ടില്ലേ തെമ്മാടികളുടെ അവസാനത്തെ അത്താണിയാണ്‌ രാഷ്ടീയം എന്ന്. പറഞ്ഞയാള്‍ ഇന്നു ജീവിചിരിപ്പില്ല. ആള്‍ ജീവിചിരിക്കുമ്പോള്‍ മലയാള സിനിമയ്ക്ക്‌ സംഘടനയും ഉണ്ടായിരുന്നില്ല. അപ്പന്‍ സാറിന്റെ ഒക്കെ പുസ്ത്കത്തില്‍ നിന്നും അടിചുമാറ്റാറുണ്ടെന്ന് സമ്മതിക്കുന്ന സ്തിതിക്ക്‌ എന്തായാലും സിനിമയിലൂടേയും അല്ലാതെയും പലതും പറയുന്ന ശ്രീനിസാറിനു വേണേല്‍ ഇതു പറയാം കേട്ടോ.കഴിവില്ലാത്തവന്റെ അവസാനത്തെ അത്താണിയാണ്‌ മലയാള സിനിമയുടെ സംഘടനകള്‍ എന്ന് വേണമെങ്കില്‍ പറയാം...

കഴിവുള്ളവരെ വിലക്കുക എന്നത്‌ വേഗത്തില്‍ വളരുന്ന ഒരു അജണ്ടയായ മലയാള സിനിമയില്‍ ഒരു പക്ഷെ തനിക്കും വിലക്കുണ്ടാകും എന്ന് ശ്രീനിസാറും ഭയപ്പെടുന്നു. എന്തായാലും ഇത്രയെങ്കിലും പറഞ്ഞ ശ്രീനിസാറിനെ സമ്മതിക്കണം. കൊടു കൈ..

ഒ ഇനിയിപ്പോ പോയാല്‍ പോട്ട്‌ പുല്ല് എന്ന് അങ്ങേരും കരുതിയാണോ? ചിലര്‍ ഉണ്ട്‌ ഇഷ്ടമില്ലാത്ത കല്യാണത്തിനു പോയ്യാല്‍ ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കും. ആ പേരും പറഞ്ഞ്‌ പോരും. സാറിനാണേല്‍ അത്യാവശ്യം പേരും പ്രശസ്തിയും പണവും ആയി. സര്‍ക്കാര്‍ ജോലിയാണേല്‍ പെന്‍ഷന്‍ ആകണ്ട പ്രായം ആയി. പുത്രന്‍ ആണേല്‍ പണിയും തുടങ്ങി. പയ്യന്റെ ആദ്യത്തെ പടം തന്നെ പെരുന്തചന്റെ കഥപറഞ്ഞപോലെ പിതാജിക്കിട്ടു പണീയും തന്നു. ആ നിലക്ക്‌ പണി നിര്‍ത്താന്‍ ഉള്ള പുറപ്പാടാണോ?

കണ്ടില്ലേ ഒറ്റ പടം കൊണ്ട്‌ പയ്യന്‍ പേരെടുത്തത്‌. ദോഷം പറയരുതല്ലോ പയ്യന്റെ പടം പിതാജിയുടെ പടത്തേക്കാള്‍ പത്തുമടങ്ങ്‌ കൊള്ളാം. കണ്ടില്ലേ പുതിയ പയ്യന്മാരെ വച്‌ ചെയ്ത അവന്റെ പടം ഹിറ്റ്‌ പിതാജിയുടെ പോപ്പുലര്‍ സ്റ്റാര്‍ പടം? അല്ലെങ്കില്‍ വേണ്ട അതൊക്കെ നേരിട്ട്‌ തീയേറ്ററില്‍ ആളില്ലാത്ത കസേരകള്‍ തന്നെ പറയുന്നുണ്ടല്ലോ പിന്നെ ഞാനും എന്തിനാ പറയുന്നേ?

ആ പടത്തിനെ കാര്യം പറഞ്ഞാല്‍ ബഹു ജോറാ. കഥമോഷ്ടിച്ചതെന്നും പറഞ്ഞ്‌ ഒരു വിദ്വാന്‍ കുറേ ഒചപ്പാടും കോടതികയറ്റലും നടത്തി. കേട്ടാല്‍ തോന്നും ആദ്യമായിട്ടാ കഥയും തിരക്കഥയും ഒക്കെ മോഷ്ടിക്കുന്നതെന്ന്. ഇമ്മള്‍ ഇത്‌ എത്ര കണ്ടതും കേട്ടതുമാണ്‌. കഥമോഷ്ടിചൂത്രെ!!
കഥമോഷണത്തെ പറ്റി ഒരു പടം തെന്നെ ചെയ്തിട്ടുണ്ട്‌. പിന്നല്ലേ. എന്തയാലും ആ വിദ്വാന്റെ പരാതി ഒരു വിധം ഒതുക്കി പടം പുറത്തിറക്കി.


എന്തായാലും തടിയുള്ള അത്യാവശ്യം പ്രായവുമുള്ള താരത്തെയും പ്രായം കുറഞ്ഞ നടിയെയും വച്‌ പടം ചെയ്തു. കാലം മാറി കോലവും ഇമേജും മാറി പക്ഷെ ആരു അറിയാന്‍, അറിഞ്ഞാല്‍ തന്നെ ആരു സമ്മതിക്കാന്‍. ഇതു തമിഴ്‌നാടൊന്നുമല്ലോ ബോറന്‍ പടവുമായി വരുന്ന താരത്തെ തീയേറ്ററില്‍ കണ്ടാല്‍ ആര്‍ത്തിരമ്പാന്‍. കൂലിക്കെടുത്ത പയ്യന്മാരെ കൊണ്ടു വരെ കയ്യടിപ്പിക്കുവാന്‍ ഇവിടെ ബുദ്ധിമുട്ടാണ്‌. മേല്‍പറഞ്ഞ അത്യാവശ്യം തടിയുള്ള താരം അന്യായ മേക്കപ്പിട്ട്‌ മെലിഞ്ഞ സുന്ദരിക്കൊപ്പം എന്തൊക്കെയോ കാണിക്കുവന്‍ ശ്രമിച്ച്‌ ചിത്രത്തെക്കാള്‍ പ്രേക്ഷകര്‍ പയ്യന്റെ പടത്തിനു കയറിയാല്‍ അവരെയും കുറ്റം പറയാന്‍ പറ്റില്ല കേട്ടോ. കാശുകൊടുത്ത്‌ ഇതു കണ്ടിരിക്കുവാനും നല്ല ക്ഷമ വേണം. വാശിപിടിച്‌ കേസും കൂട്ടവും ഒക്കെ ഒരു വിധം ഒതുക്കി പടം പുറത്തിറക്കി. ഇതിലും ബേധം തിരക്കഥ മറ്റേ അണ്ണന്റെയാണെന്നും പറഞ്ഞ്‌ അവന്റെ തലയില്‍ വചു കൊടുത്തല്‍ മതിയായിരുന്നു. അതൊടെ അവന്റെ കൂമ്പ്‌ കരിയും തന്റെ ഇമേജ്‌ പോകേം ഇല്ല. പോയ്യ ബുദ്ധി ജെ.സി.ബി വച്‌ പിടിചാല്‍ തിരിച്‌ കിട്ടില്ലല്ലോ?

പടത്തിനു സ്പീഡില്ല എണ്‍പതിലെ കോമഡി എന്നൊക്കെ പലരും പരാതിപറഞ്ഞു. വിവര ദോഷികള്‍ ഇവര്‍ക്ക്‌ മലയാള്‍ സിനിമയെ പറ്റി എന്തറിയാം? പ്രോഡ്യൂസറുടെ പെട്ടിയിലെ പണം തന്റെ പക്കലായാല്‍ ഈ പരതിക്കൊന്നും ഒരു സ്ഥാനവും ഇല്ലാന്നുള്ളതാണ്‌ പൊതുവെ മലയാള സിനിമാ ഫീല്‍ഡിലെ പോളിസി.

പണ്ട്‌ നസീര്‍ സാറൊക്കെ പടം പൊട്ടിയാല്‍ പുതിയ പടം ചെയ്യാന്‍ പ്രോഡ്യൂസര്‍ക്ക്‌ ഫ്രീയായി കോള്‍ഷീറ്റ്‌ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്‌. എന്നുകരുതി പുതിയ തിരക്കഥ എഴുതിക്കൊടുക്കാന്‍ പറ്റുമോ? കൊടുത്താല്‍ തന്നെ അത്‌ പ്രോഡ്യ്‌ഊസര്‍ക്ക്‌ കൂടുതല്‍ നഷ്ടം അല്ലേ വരുത്തുക? അങ്ങിനെ നോക്കിയാല്‍ എത്ര തിരക്കഥ എഴുതേണ്ടിവരും? പറയുന്നവര്‍ക്ക്‌ പറയേ വേണ്ടൂ... ഒരെണ്ണം ഒപ്പിക്കുവാന്‍ പെടുന്ന പെടാപാട്‌ അവര്‍ക്ക്‌ അറിയില്ലല്ലോ...

എന്തായാലും അഴീക്കോടു മാഷും തിലകനും പിന്നെ വിനയനും ഒക്കെ ഉടനെ കളത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. പോലീസ്‌ പിടിക്കാന്‍ വന്നതോടെ മദനിക്ക്‌ പനി വന്ന സ്ഥിതിക്ക്‌ അതിനി മക്സിമം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത വാര്‍ത്തയില്‍ ഒതുങ്ങിയേക്കും. അതുപിന്നെ അങ്ങിനെ ആണല്ലോ പണം ഉള്ളവനും പത്രാസുള്ളവനും പൊളിറ്റിക്സുള്ളവനും ഒക്കെമൃല്‍ പോലീസോ കോടതിയോ പിടിമുറുക്കിയാല്‍ പനിയും പ്രഷറും വരും!! അപ്പോള്‍ പറന്‍ഞ്ഞുവന്നത്‌ ഒന്നു ഉഷാറാക്കിയാല്‍ ഇനി കുറച്‌ ദിവസത്തേക്ക്‌ സാംസ്കാരിക പണിക്കാര്‍ക്ക്‌ ഒരു പണീയായീന്ന് !!

Thursday, August 12, 2010

ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!


മുലകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് ചോദിച്ചാല്‍ അത് ചക്കകൊണ്ട് എന്തൊക്കെ വിഭവം ഉണ്ടാക്കാം എന്ന്
ചോദിക്കണ പോലെ ആകും. അത്രയധികം സാധ്യതകള്‍ ഉള്ള ഒരു സാധനം ആണത്. ഷക്കീല മുതല്‍ ഷക്കീരവരെയുള്ളവര്‍ ഈ ഒരു സാധനം കോണ്ട് പലതും കാണിച്ചിട്ടുണ്ട് ഇപ്പോളും കാണിക്കുന്നു. മനുഷ്യ നേത്രങ്ങളുടേയും ക്യാമറാ നേത്രങ്ങളുടേയും ഇടയില്‍ ഇത്രമാത്രം ഫോക്കല്‍ പോയന്റായ ഒരു സംഗതി ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ലോകകപ്പ് കളിയുടെ ഭ്രാന്തന്‍ നിമിഷങ്ങള്‍ക്കിടയിലും ഗ്യാലറിയില്‍ ഇളകിയാ‍ടിയ പ്രശസ്ത ലിങ്കറി മോഡല്‍ ലാറിസ തന്റെ മാറിടത്തിനിടയില്‍ മൊമ്പൈല്‍ വച്ച് അടുത്ത കാലത്ത് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  സമ്പന്നമായ ജീവിതം നയിക്കുന്നവരില്‍ പലരുടേയും സമ്പത്തിന്റെ രഹസ്യത്തില്‍ ഒരു പങ്ക് അവരുടെ സമ്പന്നമായ മാറിടം കൂടെയാണ്.

വല്ലാത്ത ഒരു ഗുരുത്വാകര്‍ഷണമാണ് ഈ പറഞ്ഞ സാധനത്തിനുള്ളത്. അല്പം ഒന്ന് ഉഷാറായ മാറിടം ഉണ്ടോ ഷാളിടാതെ ചുമ്മാ ഒന്ന് പുറത്തിറങ്ങിയാല്‍മതി പൂവാലന്മാരുടെ ഒരു പടയെ തന്നെ പുറകെ കൂട്ടാം. വലിപ്പം കൂടിയാലും കുറഞ്ഞാലും ഈ ഒരു സാധനത്തിന്റെ കാര്യത്തില്‍ കുഴപ്പമാണ്. ചിലരുടെ മനസ്സമാധാനം കെടുത്തുന്നതില്‍ ഈ സാധനം വലിയ പങ്കാണ് നിര്‍വ്വഹിക്കുന്നത്. വലിപ്പക്കുറവിന്റെ പേരില്‍ ജീവിതം മുരടിക്കുന്നതാണേല്‍ മറ്റു ചിലര്‍ക്ക് വലിപ്പം കൂടിയതിന്റെ പ്രോബ്ലംസ്. നേരിട്ടുമാത്രമല്ല, സിനിമകള്‍,ചിത്രങ്ങള്‍, കഥകള്‍ എന്നിവയുടെ രൂപത്തില്‍ പുരുഷന്മാരുടെ കാശുകളയുവാനും ഉറക്കം കളയുവാനും മാത്രമല്ല സ്തീകള്‍ടെ മണികളയുവാനും മാറിടത്തിനു നല്ല ഉഷാറാണ്. വലിപ്പക്രമീകരണത്തിനായുള്ള പലതരത്തിലുള്ള പ്ലസ്റ്റിക് സര്‍ജറികള്‍, വിവിധ തരം ബ്രാകള്‍, അകത്തുവെക്കണ സിലികോണ്‍ പാഡുകള്‍ തുടങ്ങി   മുലയുമായി ബന്ധപ്പെട്ട എടപാടിനൊക്കെ വലിയ വിപണന സാധ്യതയാണുള്ളത്.

മുലകൊണ്ടുള്ള മസ്സാജിങ്ങു പോലെ പലരും പല വിധ സാധ്യതകള്‍ കണ്ടപ്പോള്‍ ദാണ്ടെ കിര അയിന്‍ വഴ്സെഗി എന്ന കണക്ടികട്ട് സ്വദേശിനി മുലകൊണ്ട് ചിത്രം വരയ്ക്കുന്നു. മാറിട ബ്രഷിന്റെ വലിപ്പം 38 ഡിഡി. പെയ്ന്റിങ്ങിനെ
രീതിയൊക്കെ ട്രഡീഷ്ണല്‍ തന്നെ. ആദ്യം കിരയുടെ മാറിട ബ്രഷ് പെയ്ന്റില്‍ മുക്കുന്നു. എന്നിട്ട് അവയെ പതിയെ വ്യത്യസ്ഥമായ രീതിയില്‍ ക്യാന്‍‌വാസില്‍ അമര്‍ത്തുന്നു. വീണ്ടും മുക്കുന്നു അമര്‍ത്തുന്നു. ബ്രഷിന്റെ അറ്റത്തുള്ള കണ്ണുകള്‍ ക്യാന്‍‌വാസില്‍ വ്യത്യസ്ഥമായ പല അടയാളങ്ങളും സൃഷ്ടിക്കുന്നുണ്ടത്രെ. എന്തായാലും ക്യാന്‍ വാസിന്റെ ഭാഗ്യം!!

 പെയ്ന്റിങ്ങിന്റെ ലൈവ് പ്രദര്‍ശനം ഉണ്ടോന്ന് അറിയില്ല എങ്കിലും പെയ്ന്റിങ്ങുകള്‍ വില്പനയ്ക്കായി ടര്‍ടില്‍ കിസ്സ് (http://www.turtlekiss.com/) എന്ന സൈറ്റിലൂടെ നെറ്റില്‍ വച്ചിട്ടുണ്ട്. 2001-ല്‍ ആണ് കിര തന്റെ ആദ്യ രചന പുറത്തിറക്കുന്നത്. രചനയുടെ മികവും രചയിതാവിന്റെ ബ്രഷിന്റെ പ്രത്യേകതയും കൊണ്ട്  അന്നു മുതല്‍ ഇന്നുവരെ മാറിടത്തിന്റെ ചൂടുള്ള ചിത്രങ്ങള്‍ ചൂടോടെ വിറ്റുപോകുന്നുണ്ട്. ആയിരത്തോളം ചിത്രങ്ങള്‍ വരച്ചിട്ടും കിരയുടെ ബ്രഷിനുവലിയ കേടുപാടില്ലെന്നാണ് അറിയുന്നത്.

 കലയിലൂടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്ന് കിര പറയുമ്പോളും രചനയ്ക്കിടയില്‍ അനുഭവപ്പെടുന്ന വികാരത്തെ പറ്റിയാണ് പലരും ചിന്തിക്കുന്നത്!! ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കിരയുടെ മുമ്പില്‍  ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!

പിളരാനായി ഒരു പുതു ദളം?

സ്വന്തമായി ഒരു ബെന്‍സ് കാറ്, ബാറ്, ഓഡിറ്റോറിയം,  പത്രം, പെണ്ണ്, സിനിമ.... കാശുള്ള പലര്‍ക്കും പത്താള്‍ക്ക് മുമ്പില്‍ പത്രാസുകാണിക്കാന്‍ അങ്ങിനെ പല പല സംഗതികളോടാണ് താല്പര്യം. ചിലര്‍ക്ക് പാര്‍ടിയോടാണ് താല്പര്യം. പ്രസ്ഥാവനയിറക്കാനും പ്രതിഷേധിക്കാനും  സ്വന്തമായി ഒരു പാര്‍ടി. ചിലര്‍ക്ക് താല്പര്യം സാഹിത്യത്തോടാണ്. സ്വന്തമായി പുസ്തകം എഴുതാന്‍ സര്‍ഗ്ഗ ശേഷിയും സമയവും ഇല്ലെങ്കില്‍ എന്താ പുസ്തകം എഴുതിത്തരാന്‍ ആള്‍ക്കാര്‍ ആവശ്യപോലെ ഉള്ള കാലമാണ്. പുരാണം മുതല്‍ പുരോഗമന സാഹിത്യം വരെ പത്തു പുത്തന്‍ കൊടുത്താല്‍ പടച്ചു കയ്യില്‍ തരം. പുസ്തകം മാത്രമല്ല സ്വന്തമായി ബ്ലോഗ്ഗുവരെ കൂലിക്ക് എഴുതിക്കണ ആ ള്‍ക്കാരുണ്ടെന്നാണ് കേള്‍വി,  പോക്കറ്റില്‍ നിന്നും പണമിറക്കിയാല്‍  പിന്നീടത് പുസ്തകമാക്കി ഇറക്കാലോ (പതിനായിരം മുതല്‍ മേളിലോട്ട് വാങ്ങി ബ്ലോഗ്ഗുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന പ്രസാദകരും ഉണ്ടെന്ന് പറയപ്പെടുന്നു ആര്‍ക്കറിയാം ആര്‍ക്കാ അതൊക്കെ അന്വേഷിക്കാന്‍ നേരം, അവരായി അവരുടെ പുസ്തകമായി) .

പത്രം, പാര്‍ടി, പുസ്തകം ഇതു മൂന്നും പോക്കറ്റില്‍ ഇട്ടു കൊണ്ടു നടക്കുന്ന വിദ്വാന്മാരും കൂട്ടത്തില്‍ ഉണ്ട്. ഇതോണ്ട്ഗുണം പലതാണ്. മറ്റു പത്രക്കാര്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും പാര്‍ടിയുടെ പേരില്‍ ഇറക്കുന്ന  പ്രസ്ഥാവന പ്രാധാന്യത്തോടെ സ്വന്തം പത്രത്തില്‍ അച്ചടിച്ച് വായനക്കാരനു മേല്‍ അടിച്ചേല്പിക്കാം. പുസ്തകം സ്വന്തം പ്രസ്സില്‍ അടിക്കാം, പത്രത്തില്‍ പരസ്യം കൊടുക്കാം, പലരെക്കൊണ്ടു പുകഴ്ത്തി എഴുതിപ്പിച്ചും പുത്തന്‍ ഇറക്കി അവാര്‍ഡ് തരപ്പെടുത്തിയും അതൊക്കെ പടമെടുത്തും അല്ലാതെയും പത്രത്തില്‍ കൊടുക്കാം. മള്‍ടിപിള്‍ പോസിബിലിറ്റീസ്!!

അതെന്തോ ആകട്ടെ കര്‍ക്കിടക മാസമായിട്ട് ആനയൂട്ട് കഴിഞ്ഞ തേക്കിന്‍ കാട് മൈതാനം പിന്നെ മറ്റൊരു സംഗതിക്ക്കൂടെ സാക്ഷ്യം വഹിച്ചു. പുതിയ ഒരു പ്രസ്ഥാനം തന്റെ മടിത്തട്ടില്‍  ജന്മമെടുത്തതിന്റെ സാഫല്യത്തില്‍ സാംസ്കാരിക നഗരി പതിവുപോലെ പുളകം കൊണ്ടു. ആനയൂട്ടിന്റെ അത്രയും ആളൂണ്ടാ യില്ലെങ്കിലും ശമ്പളദിവസം ബീവറേജിന്റെ മുമ്പില്‍  ഉണ്ടാകുന്നത്ര ആളൊക്കെ കൂടി. വല്യ വല്യ കാര്യങ്ങള്‍ ഒക്കെ പറയുന്നത് കേട്ടു. അക്കൂട്ടത്തില്‍ സൊഷ്യലിസത്തെ പറ്റിയൊക്കെ പറയുന്നത് കേട്ടു അതെന്താന്ന് കേട്ടവര്‍ക്ക് വലിയ പിടിയൊന്നും കിട്ടിയെന്ന് തോന്നുന്നില്ല, എനിക്ക് പക്ഷെ പിടികിട്ടി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പി.ഡ.ബ്ലിയൂ ഒക്കെ ജനിക്കും മുമ്പ് പണിതൊണ്ട് ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ വന്ന്  എന്തോരം ഉച്ചത്തില്‍ വന്ന് തട്ടിയാലും തകരാത്ത വിധം വടക്കുംനാഥന്റെ ആനപ്പള്ള ചുറ്റുമതിലിനു നല്ല ബലമാ!!

വളരും തോറും പിളരുക പിളരും തോറും വളരുക എന്ന മാണിയന്‍ സിദ്ധാന്തം പക്ഷെ കേരളാ കൊൺഗ്രസ്സിനു മാത്രം ഉള്ളതാണ്, ബാക്കിയുള്ളവരൊക്കെ പിളര്‍ന്നാല്‍ പിന്നെ വളര്‍ച്ച പടവലങ്ങാ സ്റ്റൈലില്‍ ആണ്. പ്രത്യേകിച്ച് ജനതാ ദളത്തിന്റെ വിവിധ ദളങ്ങള്‍ക്ക് മാണീയന്‍ സിദ്ധാന്തം തീരെ ബാധകമല്ല. എന്തായാലും പുതിയ ഒരു ദളം കൂടെ വിരിഞ്ഞിരിക്കുന്നു. അതും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തൃശ്ശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍. പുതിയ പാര്‍ടി വന്നതോടെ അതിലേക്കുള്ള നേതാക്കന്മാരുടെ കുത്തൊഴുക്കായിരുന്നൂന്ന് ചിലര്‍ പറയുന്നുണ്ട്. ഞാനെങ്ങും കണ്ടില്ല.

 എന്തായാലും കേരളത്തില്‍ കസ്റ്റമേഴ്സ് പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കണ പോലെ ആണ് ഇത്തരം കുഞ്ഞുപാര്‍ടികളില്‍  നേതാക്കന്മാര്‍ വരുന്നതും പോകുന്നതും ( ഉള്ളവര്‍ ഒക്കെനേതാക്ക്ന്മാര്‍ ആയതോണ്ട് ഇത്തരം പോക്കറ്റ് പ്രസ്ഥാനങ്ങള്‍ക്ക് അണികള്‍ മാറും എന്ന് പേടിക്കാന്‍ ഇല്ല). പുതിയ ഓഫര്‍ വന്നാല്‍ ഉടനെ അതിന്റെ സിം എടുക്കും ഓഫറ് തീരുന്നതൊടെ പലരും അതിനെ കളയും. അപ്പോഴേക്കും മറ്റുവല്ലവരും പുതിയ മൊബൈല്‍ ഫോൺ സര്‍വ്വീസോ ഓഫറോ കൊണ്ടുവരും. കുറച്ചുകാലമായി കേരള രാഷ്ടീയത്തിലും ഇതിന്റെ ഒരു ആവര്‍ത്തനം കാണാം. മുരളി ആദ്യം ഡിക്ക് ഉണ്ടാക്കി (സോറി സായ്പിന്റെ ഭാഷയിലെ ഡിക്ക് അല്ല ഇത് ഡി.ഐ.സി.(കെ). എന്തായാലും ഇതു വെറും.... ആണെന്ന് മലയാളീകരിച്ച് ചിലര്‍ പറഞൂന്ന് കേട്ടു).
ജാഥയും പ്രക്ടണവു പ്രചരണയോഗവുമൊക്കെയായീ പലര്‍ക്കും പണികിട്ടി. അതികം താമസിയാതെ അത് എന്‍.സി.പിയുമായി ലയിച്ചു. പിന്നെ കുറച്ചു കഴിഞ്ഞതും ലയനം മതിയാക്കി പുറത്തുവന്നു. ഇപ്പോള്‍ തേരാ പാര കോൺഗ്രസ്സിന്റെ പടിപ്പുരയ്ക്ക് മുന്നില്‍ നടക്കുന്നു.  ഇത്രനാളായിട്ടും അകത്ത് കടത്താത്ത സ്ഥിതിക്ക്  ഇനിയിപ്പോള്‍

പുതുതായി മുരളി പാര്‍ടിയുണ്ടാക്കുമോ ഇല്ലയോ എന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞേ അറിയാന്‍ പറ്റൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനത്തില്‍ പങ്കുപറ്റാന്‍ പറ്റിയ വിധത്തില്‍ ഉള്ള പ്രസ്ഥാവനഒക്കെ അങ്ങേരു പടച്ചു വിട്ടുകൊണ്ടിരിക്കാണല്ലോ. തമ്പ്രാന്റെ വെളക്കത്ത് വാര്യര്‍ടെ അത്താഴം.  പക്ഷെ പറഞ്ഞിട്ടെന്താ പഴങ്കഞ്ഞിയാണെന്ന് മാത്രം!!

അധികാരം ആളുകളെ അധമന്മാരാക്കും എന്ന് ആരാണാവോ പറഞ്ഞത്. എന്തയാലും ദളിന്റെ പിളര്‍പ്പിനു പിന്നിലും അധികാരത്തിന്റെ അണിയറയില്‍ അനിവാര്യമായതും- ആകസ്മികമല്ലാത്തതുമായ ആ പിടിവലി ഉണ്ടായി. പാര്‍ളമെന്റില്‍ ഒരു കസേര സ്വപ്നം കണ്ട നേതാവിവും പിണറായി പിണങ്ങിയെന്നും അതേ തുടര്‍ന്ന് അങ്ങേര്‍ക്ക് നേരത്തെ നോട്ടമുണ്ടായിരുന്ന കോഴിക്കോട് സീറ്റു കിട്ടിയില്ലാന്നും പണ്ട് പറയുന്നത് കേട്ടിരുന്നു. ആദ്യമായി ഒരു മണ്ടലമായി പ്രമോഷന്‍ കിട്ടിയ വയനാട് അതും ആദിവാസികളും അടിസ്ഥാന വിഭാഗവും തിങ്ങി പാര്‍ക്കുന്ന, ദള്‍നേതാവ് ജനിച്ച് വളര്‍ന്ന തട്ടകം തന്നെ ഓഫര്‍ എല്‍.ഡി.ഫ് ഓഫര്‍ ചെയ്തു. പക്ഷെ നേതാവിനെ ജനത്തിനുംജനത്തെ നേതവിനും ശരിക്കും അറിയാവുന്നതു കൊണ്ട്  ആകാം അദ്ദേഹം ആ സാഹസത്തിനു മുതിര്‍ന്നില്ല. സീറ്റു വിഭജനത്തില്‍ തുടങ്ങിയ അഭിപ്രായ ഭിന്നത രൂക്ഷമായി, തിരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയതോടെ സംഗതി തര്‍ക്കമായി തകരാറായി ഒടുക്കം തൊഴുത്തില്‍ കുത്തായി തോല്‍‌വിയായി. കോഴിക്കോടും വടകരയും പാരവെപ്പിന്റെ പഴയ്തും പുതിയതുമായ പല പരീക്ഷണങ്ങള്‍ക്ക് വേദിയായി, ഇടതുപക്ഷത്തിന്റെ വേദിയില്‍ ഇന്നും ജീവനും കൊണ്ട്രക്ഷപ്പെട്ട സോഷ്യലിസവും, വിപ്ലവവും, പുരോഗമനവും ഒക്കെ പോയവഴിക്ക് പുല്ലുമുളക്കില്ല.  സഖാക്കളും ദളത്തിന്റെആളുകളും തമ്മില്‍ ഉള്ള തര്‍ക്കത്തിനിടയില്‍ ചുളുവില്‍ വലതുപക്ഷത്തെ ചുള്ളന്മാര്‍ ജയിച്ചു കയറി. ജയിച്ചൂന്ന്മാത്രമല്ല  അതില്‍ ഒരാള്‍ സഹമന്ത്രിവരെ ആയി.  ഒന്നു ചീയുമ്പോള്‍ ഒരു പാടെണ്ണത്തിനു വളം എന്നാണല്ലോ!!

തിരഞ്ഞെടുപ്പിന്റെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വലതുപക്ഷ സാമ്പ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടാന്‍ പ്രസംഗിച്ചുംപുസ്തകം എഴുതിയും നടന്ന നേതാവ് രായ്കു രാമാനം കൂടുവിട്ട് കൂടുമാറി. (മജീഷ്യന്‍ സാമ്രാജും, മുതുകാടും മൂക്കത്ത് വിരല്‍ വച്ചുകാണും)   വലതു പക്ഷ പാളയത്തില്‍ എത്തേണ്ടതാമസം  പുതിയ കസേരയും കിട്ടി. കൂടുവിട്ടു കൂടുമാറുന്ന പ്രക്രിയനടക്കുന്ന സമയത്ത്  കുറച്ചു പിള്ളാര്‍ പിണറായിക്കൊപ്പം കൂറു കാണിച്ച് നിന്നു. ഇവിടെയും ദളിന്റെ ജന്മസിദ്ധമായകഴിവ്/പിഴവ് പൂറത്തു ചാടി. സ്വാഭാവികമായും അതിനെ ഒരു പിളര്‍പ്പെന്ന് പലരും വ്യാഖ്യാനിച്ചു. പിന്നെ അതിന്റെപേരിലായി പിടിവലി. ഒറിജിനല്‍ ഞങ്ങളാണെന്ന് പറഞ്ഞ് പ്രസ്ഥാവന പ്രസംഗം പാര്‍ടിയോഫീസില്‍ പിടിവലി.

എന്തായാലും പതിവു പോലെ പിളര്‍ന്ന ദളിനു പുതിയ രൂപത്തില്‍ പിറവിയുണ്ടായി. പേരിനൊപ്പം ഡെമോക്രസിയും, സോഷ്യലിസവും പതിവുപോലെ കറക്ടായി അളവുനോക്കി ആണിയടിച്ച് ഫിറ്റു ചെയ്തു. ആട്ടുന്നിടത്തില്ല എള്ള് പിന്നെഅല്ലേ ആട്ടും കൂട്ടില്‍ എന്ന് പറഞ്ഞ പോലെ ഇടതു ചേരിയില്‍ ഇല്ലാത്ത സോഷ്യലിസവും ഡെമോക്രസിയുമാ ഇനി വലതു ചെരിയില്‍ എന്ന് ചോദിക്കണോര്‍ടെ കൂട്ടത്തില്‍ വാക്കേറും ഉണ്ട്.

എന്തായാലും പ്രകടനവും പൊതുയോഗവും കഴിഞ്ഞ് പൊതുജനം പിരിഞ്ഞപ്പോള്‍  സ്റ്റേജും പന്തലും കെട്ടണ പണിക്കാരില്‍ ഒരാള്‍ പറയുന്നത് കേട്ടു ഇനി എന്നാണാവോ ഇതും പിളര്‍ന്ന് മറ്റൊരു ദളം വിടരുക എന്ന്. ദളല്ലേ അധികാരം കിട്ടിയാല്‍ പിന്നെ അധികം താമസിയാതെ എപ്പം വേണമെങ്കിലും അതു സംഭവിക്കാം!!

Wednesday, August 11, 2010

ബിനോയ്‌വിശ്വമേ ഈ ചതിവേണ്ടായിരുന്നു

കമ്പ്യൂട്ടറിന്റേയും മറ്റു പലതിന്റേയും കാര്യത്തില്‍ കാലത്തിനൊത്ത് ഉയരുവാന്‍ മടിയുള്ളവരാണ് സഖാക്കള്‍ എങ്കിലും മക്കളുടെ വിവാഹക്കാര്യത്തില്‍ കാലത്തിനൊപ്പമോ അതിനു മുമ്പിലോ സഞ്ചരിക്കുന്നവരാണ് . പ്രത്യേകിച്ച് മന്ത്രി മക്കളുടെ കാര്യത്തില്‍. തൃശ്ശൂര്‍ പൂരത്തിനു ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയമാതിരി പൊന്നും പണ്ടവും ഒക്കെ അണിഞ്ഞാണ്പല മന്ത്രിമാരുടേയും മുന്‍ മുഖ്യമന്ത്രിയുടേം ഒക്കെ മക്കള്‍ കല്യാണം കഴിച്ച്കൊ ണ്ടുവന്നിട്ടുള്ളതും/കുടുമ്പത്തുനിന്നും പടിയിറങ്ങിയിട്ടുള്ളതും.

 എന്തിനു ജ്വല്ലറിക്കാര്‍ വരെ തങ്ങളുടെ പരസ്യത്തിനു ഒരു ബഞ്ച് മാര്‍ക്കായി എടുത്തിട്ടുള്ളത് തന്നെ ഇത്തരം കല്യാണങ്ങളെ ആണെന്ന് കേട്ടിട്ടില്ലേ? അവര്‍ പരസ്യ ഏജന്‍സിക്കാര്‍ കണ്‍സെപ്റ്റ് നല്‍കണ സമയത്ത് പറയുത്രെ ഇന്ന മന്ത്രിയുടെ മകന്റെ ഭാര്യ കല്യാണത്തിനു ഇത്രയ്ക്ക് ആഭരണം അണിഞ്ഞിരുന്നു നമ്മള്‍ടെ പരസ്യം അപ്പോള്‍ അതിനേക്കാള്‍ മികച്ച് നില്‍ക്കണം എന്നാണ്. ആലൂക്കേടേ പരസ്യമാണോന്ന് കല്യാണ ഫോട്ടോ കണ്ട് ചോദിച്ചവരുണ്ട്.അത്കേട്ട് അണികള്‍ക്ക് ഉണ്ടായ പുളകം, അയല്‍‌വാസികള്‍ക്കുണ്ടായ അസൂയ..ഹോ..

പരസ്പരം എന്തൊക്കെ പറഞ്ഞാലും പാരവെച്ചാലും മക്കള്‍ടെ കല്യാണത്തിന്റെ ആര്‍ഭാടകാര്യത്തില്‍ നമ്മള്‍ കക്ഷിരഷ്ടീയ വ്യത്യാസം പുലര്‍ത്താറില്ലാന്നുള്ളത് അറിയാവുന്നതല്ലേ? അഴിമതിക്ക് അനുകൂല നിലപാടുള്ള അബ്കാരിമുതല്‍ അരിക്കച്ചോടക്കാരന്‍ വരെ പത്തു പുത്തന്‍ ഉള്ളവരെ ഒക്കെ നമ്മള്‍ ക്ഷണിക്കും.  കുടിവെള്ള പൈപ്പിന്റെ കര്യത്തില്‍ അഴിമതി ആരോപണം ഏറ്റുവാങ്ങിയ അച്ഛന്‍ മന്ത്രിയായിരിക്കുമ്പോള്‍ ആര്‍ഭാടം ഒട്ടും കുറക്കാതെ മകള്‍ടെ വിവാഹം നടത്തുവാന്‍ പതിനേഴ് വയസ്സുള്ളപ്പോള്‍ തന്നെ അതങ്ങട് നടത്തിയില്ലേ അപ്പുറത്തുള്ള ഒരാള്‍. ഒടുക്കം ആ നവാബ് കേസുകൊടുത്ത് കോടതി കയറ്റീന്നുള്ളത് നേരുതന്നെ. അതെന്തോ ആകട്ടെ ഇക്കാര്യത്തില്‍ നമ്മള്‍ ഒരു നിലയും വിലയും ഒക്കെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

അങ്ങിനെ ഒരു സെറ്റപ്പില്‍ കാര്യങ്ങള്‍ കഷ്ടപ്പെട്ട് എത്തിച്ചിട്ടിപ്പോ ഈ ഒറ്റ സംഗതി വല്ലാത്ത മാനക്കേടായി. മോള്‍ടെ കല്യാണം നാലാളെ വിളിച്ച് നല്ലോണം ആര്‍ഭാടമായി നടത്തേണ്ട ഒരു സംഗതിയാ പഴയ ആദര്‍ശം വച്ചു പുലര്‍ത്തണ ക‌മ്യൂണിസ്റ്റ് സഖാക്കള്‍ടെ ശൈലിയില്‍ ലളിതമായി സംഘടിപ്പിച്ചിരിക്കുന്നേ. പഴയ സഖാക്കന്മാര്‍ പാര്‍ടിയോഫീസില്‍ വച്ച് പരസ്പരം മാലയണിഞ്ഞ് വിവാഹിതരായിരിക്കും. അതൊക്കെ പണ്ട്. ഇന്നങ്ങനെ ആണോ?

ഇതൊക്കെ അറിയാത്തതാണോ? എന്നിട്ട് നിങ്ങള്‍ എന്താ ചെയ്തത്. സാധാരണ വേഷത്തില്‍  ആളും ആര്‍ഭാടവും ഇല്ലാതെ അടുത്ത കുടുമ്പക്കാരും ബന്ധുക്കളും മാത്രം പങ്കെടുത്ത് ഒരു റജിസ്റ്റാര്‍ ഓഫീസില്‍ വച്ച് സംഗതിയങ്ങട് നടത്തി. ഒരു മന്ത്രിയുടെ മകള്‍ ആണെന്ന യാതൊരു ഗമയും ഇല്ലാതെ ഹിന്ദു പത്രത്തില്‍ സബ്.എഡിറ്ററായ രശ്മിയും ദേശാഭിമാനിയില്‍ സബ്.എഡിറ്ററായ ഷംസുദീനും വിവാഹിതരായി എന്നത് കേട്ട് ഈ നാട്ടിലെ ചില പിന്തിരിപ്പന്മാര്‍ ഒക്കെ പുളകമണിഞ്ഞിരിക്കും. അതാണ് നന്നായത്.ഇങ്ങനെ വേണം സമൂഹത്തിനു മാതൃക കാണിക്കാന്‍ എന്നൊക്കെ പറഞ്ഞിരിക്കും. കെ.ഈ.എന്‍ കുഞ്ഞമ്മദിനെപ്പോലുള്ളവര്‍ നേരിട്ട് വന്ന് അഭിന്ദിച്ചെന്നും ഇരിക്കും. പക്ഷെ മറ്റുള്ളവരുടെ കാര്യമോ? എന്തായാലും ഇതൊരു എട്ടിന്റെ പണിയായിപ്പോയി. മന്ത്രിമക്കളുടെ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ടിയൊക്കെ വച്ച്  നാട്ടുകാര്‍ക്ക് ഒരു മാ‍തൃകയാക്കുവാന്‍ ഉള്ള ശ്രമങ്ങളെ പിന്നോട്ടടിക്കയാണ് ഈ ഒറ്റ പരിപാടിയിലൂടെ സഖാവ് ചെയ്തത്. കഴിഞ്ഞ കല്യാണം എത്ര കെങ്കേമമായിട്ടാണ് നടത്തിയതെന്ന് സഖാവിനു അറിയാത്തതൊന്നും അല്ലല്ലോ? മാധ്യമങ്ങള്‍ കുത്തിപൊക്കിയപ്പൊള്‍ നാട്ടുകാര്‍ക്ക് അല്പം ഭക്ഷണം നല്‍കിയത് വല്യ കുറ്റാന്ന് തിരിച്ചു ചോദിച്ച് നമ്മള്‍ വായടപ്പിച്ചില്ലേ? അതൊക്കെ ഇപ്പോള്‍ പാഴായി. വല്യേട്ടന്‍ പാര്‍ടിക്കിട്ട് ഒരു പണികൊടുക്കാന്‍ ഉള്ള അവസരം ഒത്തുവന്നത് പ്രയോജനപ്പെടുത്തിയതാണെന്ന് കുബുദ്ധികള്‍ക്ക് പറയാന്‍ അവസരവും നല്‍കി!!

ഇനി നാളെ മറ്റു മന്ത്രിമാരുടെ മക്കള്‍ക്ക് എങ്ങിനെ തലയുയര്‍ത്തി കല്യാണ മണ്ടപത്തിലേക്ക് പോകാന്‍ പറ്റും, എങ്ങിനെ അബ്കാരികള്‍ അടക്കം ഉള്ള വേണ്ടപ്പെട്ടവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡ് നല്‍കാന്‍ പറ്റും?...ഹും കണ്ടില്ലേ ഇവരുടെ ഒരു ആര്‍ഭാടം നമ്മുടെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകളുടെ കല്യാണം എത്ര ലളിതമായിരുന്നു, മാതൃകയായിരുന്നു. ഈ ഒരു കുത്തുവാക്ക് കേള്‍ക്കാതിരിക്കാന്‍ ഇനി ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് വല്ല വക്കാ...വക്കാ.. പാട്ടും കേട്ട് വേണ്ടേ നടക്കാന്‍. പാവം പിള്ളാര്‍ എത്ര കിലോ സ്വര്‍ണ്ണം സ്ത്രീധനമായി വാങ്ങേണ്ടവരാണ്/കൊടുക്കേണ്ടവരാണ്.

ഇനി ഈ മാനക്കേട് എങ്ങിനെ തീര്‍ക്കും എന്ന് വിശാലമായ വല്ല പാര്‍ടി യോഗവുംവിളിച്ച് ചര്‍ച്ച ചെയ്യേണ്ടിവരും. നമ്മള്‍ ചര്‍ച്ച ചെയ്തു പാര്‍ടി കീഴ് ഘടകങ്ങളില്‍ ഇതേ പറ്റി ഒരക്ഷരം ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുതെന്ന് വേണേല്‍ ഇണ്ടാസ് കൊടുക്കാം. എന്നിട്ട് ആരേലും ചോദിക്കാന്‍ ചങ്കൂറ്റം കാണിച്ചാല്‍ അവനെ പിടിച്ച് പുറത്താക്കാം. പറ്റിയാല്‍ ബന്ദു ദിവസം വഴിയേ പോണ വല്ല ഫാമിലിയുമായി ബന്ധപ്പെടുത്തി അപരാധം പറഞ്ഞുണ്ടാക്കാം, എന്നിട്ടത് ചാനലില്‍ കൊടുക്കാം. അവന്‍ ഒതുങ്ങും. പിന്നെയുള്ളത് നാട്ടുകാര്‍ അവര്‍ക്ക്പണികൊടുക്കാന്‍ പെട്രോളിന്റെയോ മദ്യത്തിന്റേയോ വില വര്‍ദ്ധിപ്പിച്ചാല്‍ മതി.

എന്നാലും ഒരു കൂട്ടര്‍ ഭാക്കിയല്ലേ? മാധ്യമക്കാര്‍..  അവര്‍ ഇത് ഒക്കെ ഡിജിറ്റലായി സൂക്ഷിക്കും. ഇപ്പത്തന്നെ കല്യാണത്തിന്റെ കാര്യം കണ്ടപാതി കാണാത്ത പാതി അതെടുത്ത് വാര്‍ത്തയുമാക്കി, അത് മന്ത്രിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. മറ്റുള്ളവര്‍ടെ നെഞ്ചത്ത് കുത്താനാ.  അവര്‍ ഇനി  അവസരം വരുമ്പോള്‍ ഇതെടുത്ത്  തലങ്ങും വിലങ്ങും അമ്മനമാടും....

ഇരുപതു കൊല്ലം മുമ്പ് സത്യന്‍ അന്തിക്കാട് തന്ന പണി ഓര്‍മ്മയില്ലേ? പാര്‍ടി തോറ്റതിന്റെ കാരണം എന്താന്ന് ലളിതമായി ചോദിക്കണ ഉത്തമന്റെ സീന്‍ വെറും രണ്ടു മിനിറ്റില്‍ താഴെ.. ഇപ്പോളും പാര്‍ടി തോല്‍ക്കുമ്പോളും സകല ബൂര്‍സ്വാ വലതുപക്ഷ മാധ്യമങ്ങളിലും ഈ സീന്‍ ഇടയ്ക്കിടെ ഉയര്‍ന്നു വരും.... പാര്‍ടി തോറ്റകാര്യം പ്രതിക്രിയകാ വാതകം ഒന്നും ഇല്ലാതെ ലളിതമായി പറഞ്ഞുകൊടുക്കാന്‍... കാലങ്ങളായി നമ്മള്‍ തോല്‍ക്കുമ്പോള്‍ അണികളെ അടക്കിനി ര്‍ത്തിയിരുന്നത് ഇമ്മാതിരി കടിച്ചാല്‍ പൊട്ടാത്ത ഉടായ്പ് ഡയലോഗിലൂടെ ആയിരുന്നു...അതിന്റെ കടക്കലാണ് അന്ന് അങ്ങേര്‍ കത്തിവെച്ചത്..

ഇപ്പോള്‍ മാധ്യമങ്ങള്‍ ആ കത്തി ഇടയ്ക്കിടെ എടുത്ത് കുത്തിക്കൊണ്ടിരിക്കുന്നു. ഇനിയിപ്പോള്‍ ഈ കല്യാണത്തിന്റെ കാര്യവും അതുപോലെ ഒരു ചരിത്രപരമായ പാരയായി എന്നും നിലനില്‍ക്കും.  നേരത്തെകാലത്തെ മക്കളെ മന്തിയുടെ സ്റ്റാറ്റസില്‍ കെട്ടിച്ചവരും കെട്ടിച്ചു കൊണ്ടുവന്നവരും ഭാഗ്യവാന്മാര്‍!!

Monday, August 9, 2010

അദ്യാപനത്തേക്കാള്‍ മികച്ചത് ബ്ലൂഫിലിം അഭിനയം?

സഹതാരത്തോടൊപ്പം ലിസല ടീച്ചര്‍

ചിത്രത്തിനു കടപ്പാട് ഗൂഗിളിനും ചിത്രം നല്‍കി അവരോട് സഹകരിക്കുന്ന മറ്റു വെബ്സൈറ്റ് സംഘത്തിനും

അദ്യാപനത്തേക്കാള്‍ മികച്ചതാണ്  ബ്ലൂഫിലിം  അഭിനയം എന്ന് ആരെങ്കിലും പറയുമോ? അതിനു വേണ്ടി ആരെങ്കിലും  അദ്യാപികയുടെ ജോലി ഉപേക്ഷിക്കുമോ? അദ്യാപികയാകുവാന്‍ അന്യായ കാശും അതിലപ്പുറം റെക്കമെന്റേഷനുമൊക്കെയായി മാനേജ് മെന്റിന്റെ പുറകെ നടന്ന് പിന്നെ നാടൊട്ടുക്ക് നടന്ന് പിള്ളാരെ ചാക്കിട്ട് ഒക്കെ ത്യാഗം സഹിക്കുന്നവരാണ്  മലയാളികള്‍.  അദ്യാപികയാകണോ അതോ ബ്ലൂഫിലിം നായികയാകണോ എന്ന് ചോദിച്ചാല്‍ “അയ്യേ..” എന്നേ മാനവും മര്യാദയും ഉണ്ടെന്ന് നടിക്കുന്ന മലയാളികള്‍ പറയൂ. രഹസ്യമായി കാണും ആസ്വദിക്കും പറ്റിയാല്‍ അനുകരിക്കും എന്നല്ലാതെ ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ ഒന്നും തങ്ങള്‍ റെഡിയല്ല എന്ന് അവര്‍ തീര്‍ത്തു പറയും. എന്നാല്‍ ചോദ്യം ലിസലെ ബെയ്‌ലി എന്ന ബ്രിട്ടീഷുകാരിയോടാണെങ്കില്‍ ഉടനെ  അവര്‍ പറയും.  അദ്യാപനത്തേക്കാള്‍  മാന്യമായതും സംതൃപ്തി ലഭിക്കുന്നതുമായ പണീയാണ്  ബ്ലൂഫിലിം അഭിനയമെന്ന്.   ഉള്ള പണി പുല്ലുപോലെ വലിച്ചെറിഞ്ഞ് ബ്ലൂഫിലിമിന്റെ  പുറകെ പോയവരാണ് ആയമ്മ.

നടിയാകുക പിന്നെ വെടിയാകുക അല്ലെങ്കില്‍ നടിയാകാന്‍ വന്ന് വെടിയാകുക പിന്നെ കുറേ കഴിഞ്ഞു വടിയാകുക എന്നൊക്കെ നമ്മുടെ നാട്ടിലും നടപ്പുള്ളതാണ്.  എങ്ങിനെ എങ്കിലും നടിയാകുവാന്‍ എന്തു വിട്ടു വീഴ്ചക്കും തയ്യാറാകുന്നവരും ഉണ്ട്. നടിയാകുവാന്‍ ആഗ്രമില്ലാത്ത ടീച്ചമാര്‍ കുറവായിരിക്കും.എന്നാല്‍ അവര്‍ ഏതറ്റം വരെ പോകും എന്നതില്‍ സംശയം ഉണ്ട്. ചുമ്മാ ആഗ്രഹിച്ചാല്‍ പോരല്ലോ അതിനുവേണ്ടി പരിശ്രമിക്കുകയും വേണം.

ഈഫ് ദേര്‍ ഈസ് എ വില്‍ ദേര്‍ ഈസ് എ വേ എന്നൊക്കെ ഈ ടീച്ചര്‍മാര്‍ കുട്ടികളെ കുറേ ഉപദേശിക്കും. ഇതില്‍ എത്രപേര്‍ അതൊക്കെ പ്രയോഗത്തില്‍ കൊണ്ടുവരും? എന്തായാലും  ലണ്ടണിലെ സണ്ടര്‍ലാന്റില്‍ ഉള്ള ഗിണ്ടന്‍ ഹോള്‍ ക്രയിസ്റ്റ് സ്കൂളിലെ ഇംഗ്ലീഷ് അദ്യാപിക ആയിരുന്ന ലിസലെ ടീച്ചര്‍ അതു പ്രാക്ടിക്കലായി തന്നെ തെളിയിച്ചു. ഒരു നടിയാകുവാന്‍ പുറപ്പെട്ട അവര്‍  ഇന്ന് ലോകം അറിയപ്പെടുന്ന ഒന്നാന്തരം  നീലചിത്ര നായികയാണ്.  ലണ്ടണിലെ ജോയ് ബെയര്‍ പിൿചേഴ്സ്, ടെലിവിഷന്‍ എക്സ് എന്നിവര്‍ക്കു വേണ്ടി നിരവധി നീല ചിത്രങ്ങള്‍ ഈ ടീച്ചര്‍ അഭിനയിച്ചും സംവിധാനം ചെയ്തും ഇതിനോടകം ശ്രദ്ധ നേടി.

ഒരു നടിയാകുക എന്നത് മറ്റു പല ടീച്ചര്‍മാരെയും പോലെ ലിസലെ ടീച്ചറുടേയും പണ്ടുതൊട്ടേ ഉള്ള ആഗ്രഹം ആയിരുന്നു. അതിനു വേണ്ടി അവര്‍ എന്തു ത്യാഗത്തിനും തയ്യാറായിരുന്നു. എന്തായാലും നടിയായേ അടങ്ങൂ എന്ന് പറഞ്ഞ് ഉള്ള ടീച്ചറു ജോലിയും കളഞ്ഞ് പുറപ്പെട്ട ലിസലെ ടീച്ചര്‍ക്കും മറ്റു പലരേയും പോലെ  ആദ്യം നിരാശയായിരുന്നു ഫലം. പക്ഷെ അവര്‍ പിന്മാറാന്‍ തയ്യാറായില്ല. നടിയാകുവാനുള്ള നിരന്തരമായ അലച്ചിലിനു ഒടുവില്‍ അവരുടെ ആഗ്രഹ സാഫല്യം ബ്ലൂഫിലിമിന്റെ രൂപത്തില്‍ മുന്നില്‍ വന്നു.  മുന്നില്‍ വന്ന അവസരത്തെ തട്ടിക്കളയരു തെന്നാണെല്ലൊ, പിന്നെ ഒട്ടും താമസിച്ചില്ല. ഒള്ളതൊക്കെ ഊരിക്കളഞ്ഞ് അഭിനയം തുടങ്ങി. നടിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായുണ്ടാകുന്ന ഗുണം ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയാണല്ലോ. അതില്‍ അവര്‍ ഒട്ടും വിട്ടു വീഴ്ചക്ക് തയ്യാറായില്ല. എല്ലാം തുറന്നുകാട്ടിയും കഴിയുന്ന വിധത്തില്‍ ഒക്കെ അകത്തിയും അകത്താക്കിയും അഭിനയിച്ചു അല്ല ക്യാമറയ്ക്കു മുമ്പില്‍ ജീവിച്ചു. എന്തായാലും അതിന്റെ ഫലം കണ്ടു. ലിസലെ ടീച്ചറുടെ അഭിനയം കണ്ടവര്‍ കണ്ടവര്‍ കണ്ണും പിന്നെ വേറെ എന്തൊക്കെയോ കൂടെ  തള്ളി ഇരുന്നു പോയി!!

സുന്ദരികാളായ തങ്ങളുടെ അദ്യാപികമാരെ നോക്കി വെള്ളമിറക്കാനും അവരെ പറ്റി ആലോചിച്ച്   സ്വകാര്യമായി വല്ലതും ചെയ്യാനും അല്ലെങ്കില്‍ ട്യൂഷ്യന്‍ ടീച്ചര്‍ പോലുള്ള ചില സിനിമയില്‍ ഒക്കെ അദ്യാപികയും ശിഷ്യനും തമ്മില്‍ ഉള്ള രംഗങ്ങള്‍ ഒക്കെ കണ്ട് വായില്‍ വെള്ളമൂറാനേ ഇമ്മടെ നാട്ടിലെ ചെക്കന്മാര്‍ക്ക് യോഗമുള്ളൂ. ഇന്നേവരെ സ്വന്തം അദ്യാപികയുടെ പീസ് സ്ക്രീനില്‍ കാണാന്‍ ഇവര്‍ക്കൊന്നും പറ്റിയിട്ടില്ല (അദ്യാപികയുടെ അംഗലാവണ്യം കാണുവാനും ആസ്വദിക്കുന്നതിനും ചില ഭാഗ്യവാന്മാര്‍ ഉണ്ടായേക്കാം.. റയര്‍ കേസസ് ജസ്റ്റ് ഇഗ്നോറിറ്റ്). എന്തായാലും ലണ്ടണിലെ പയ്യന്മാര്‍ക്ക് ആ അപൂര്‍വ്വമായ അവസരം കിട്ടി. ടീച്ചര്‍ സഹനടീനടന്മാര്‍ക്കൊപ്പം  മനസ്സ് അറിഞ്ഞ് ആര്‍മാദിക്കുന്നതും അഴിഞ്ഞാടുന്നതും അവര്‍ വേണ്ടപോലെ ആസ്വദിച്ചു.  ലിസലെ ടീച്ചറുടെ ബ്ലൂഫിലിമുകള്‍ കണ്ടതില്‍ പിന്നെ തങ്ങള്‍ക്ക് അവരോടുള്ള ആദരവും സ്നേഹവും മറ്റെന്തൊക്കെയോ വികാരവും വര്‍ദ്ധിച്ചിരിക്കാണെന്ന് അവര്‍ പലയിടത്തും പറഞ്ഞു നടക്കുന്നു.

എന്തായാലും ഈ മുന്‍ അദ്യാപികക്ക് പൂര്‍വ്വവിദ്യാര്‍ഥികള്‍ മാത്രമല്ല അവരില്‍ പലരുടേയും രക്ഷിതക്കള്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു ആരാധകര്‍ ആണുള്ളത്. തന്റെ പുതിയ ജോലിയില്‍ അവര്‍ തികച്ചും സംതൃപ്തയാണത്രെ!! മെനി വേയ്സ് വേയ്സ്!!

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് കഴിവുണ്ടെന്ന് അവര്‍  പലതവണ തെളിയിച്ചു. അഭിനയിച്ചും സംവിധാനം ചെയ്തും ലിസല ടീച്ചര്‍ അദ്യാപകര്‍ക്കിടയില്‍ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . ഒരോ പുതിയ ചിത്രവും തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നൂ എന്നാണ് ടീച്ചര്‍ പറയുന്നത്. ടീച്ചര്‍മാര്‍ക്ക് ആത്മവിശ്വാസം വ്ദ്ധിക്കുവാന്‍ ബ്ലൂഫിലിമില്‍ അഭിനയിക്കാന്നുള്ള്ത് പുതിയ അറിവാണ്. ഇവര്‍ ഇനി ഇതിനു  പേറ്റെന്റ് എടുക്കുമോ ആവോ? എന്തായാലും അവര്‍ ജീവിക്കുന്നത് നമ്മുടെ നാട്ടില്‍ ആകാഞ്ഞത് നന്നായി അല്ലെങ്കില്‍ ചാന്‍സ് മോഹികളായ വിദ്യാര്‍ഥികളെ കൊണ്ട് പൊറുതി മുട്ടിയേനെ!!

ലിസലെ ടീച്ചറുടെ പാഠ്യേതര വിഷയത്തില്‍ ഉള്ള  പ്രകടനം കണ്ട് ആവേശം മൂത്ത് മദാലസകളായ കൂടുതല്‍ ടീച്ചര്‍മാര്‍ ഈ രംഗത്തേക്ക് വരട്ടെ എന്നാണ് പിള്ളാരുടെ പ്രാര്‍ഥന. ഇങ്ങനെ ഒക്കെ ആയാമതിയോ ടീച്ചര്‍ക്കും ഒരു നടിയൊക്കെ ആകണ്ടേന്ന് സുന്ദരിമാരായ മറ്റു അദ്യാപികമാരോടും ചെറുക്കന്മാര്‍ ചോദിക്കാന്‍ തുടങ്ങിയോ ആവോ?

Saturday, August 7, 2010

പ്രേക്ഷകാ എന്റെ യക്ഷിയെ കാത്തോളണേ

വികലാംഗരെയും യക്ഷികളേയും ബന്ധപ്പെട്ട കഥകള്‍ കൊണ്ട് സിനിമയില്‍ സ്വന്തമായി ഒരു അഡ്രസ്സ് ഉണ്ടാക്കിയ ആളാണ് വിനയന്‍. പന്നിപെറണപോലെ ഈ ഗണത്തില്‍ ഉള്ള കുറേ സിനിമകള്‍ ഇദ്ദേഹം എടുത്തുകൂട്ടി. ദോഷം പറയരുതല്ലോ ഇക്കൂട്ടത്തില്‍ കൊള്ളാവുന്ന സിനിമകളും ഉണ്ടായിരുന്നു. കലാഭവന്‍ മണീക്ക് അവസാന നിമിഷം അവാര്‍ഡ് പ്രതീക്ഷ നല്‍കി ഒടുക്കം ബോധക്കേടുണ്ടാക്കിയ സിനിമയും ഇദ്ദേഹത്തിന്റെ തന്നെ.

മലയാള സിനിമയിലെ മാടമ്പിമാരോട് മുട്ടിയതോടെ വിനയനെ ഏതുവിധേനയും വഴിമുട്ടിക്കാനുള്ള വഴികളെ പറ്റിയായി ബന്ധപ്പെട്ട പലരുടേയും ചിന്ത എന്നു വേണം കരുതുവാന്‍. എന്തായാലും പലരും പല വഴിക്ക് ചിന്തയും കൊണ്ട് പാഞ്ഞു. അങ്ങിനെ ഇരിക്കെ ആണ് തിലകന്‍ സംഭവം വരുന്നത്. തിലകനും താര തിളക്കം ഉള്ള ചില നടന്മാരും ഇടവേളനടനു മൊക്കെയായി ഒന്നും രണ്ടും പറഞ്ഞ് ചില ചെറിയ ഉടക്ക്. കുശുംബും കുന്നായ്മയും ആണെന്ന് കരുതിയ സംഭവം കുറച്ചു ദിവസം കൊണ്ട് ഒരു വലിയ അഗ്നിപര്‍വ്വതമായി പൊട്ടിത്തെറിച്ചു.

ഇരുപക്ഷത്തും ആളുകള്‍ അണിനിരന്നു അങ്കം കുറിച്ചു. അനുദിനം അണിനിരക്കുന്നവരുടെ എണ്ണത്തിലും വണ്ണത്തിലും മാറ്റം വന്ന് അതങ്ങനെ വലുതായി, ഒടുക്കം  ഒരു സാംസ്കാരിക രംഗത്തെ അതികായന്‍ സാക്ഷാല്‍ സുകുമാര്‍ അഴീക്കൊട് മാഷ് വരെ അണിനിരന്ന ഒന്നൊന്നര “റിയാലിറ്റി ഷോ“ ആയി.

മോഹന്‍ ലാലിനെ പറ്റിയും തന്റെ സൌന്ദര്യത്തെ സംസ്കാരത്തെ പറ്റിയും അഴീക്കോട് മാഷ് വച്ച് കാച്ചി. വിഗ്ഗിനെ കുറിച്ചും മറ്റു ചില വിശേഷങ്ങളെ പറ്റിയും ഒക്കെ മാഷ്ടെ മൊഴിയും അതിനുള്ള മറുമൊഴിയും ഇടതടവില്ലതെ പ്രവഹിച്ചു.മലയാള സിനിമാ സംസ്കാരിക രഗത്ത് തറ ഡയലോഗുകള്‍ തമ്മില്‍ ഏറ്റുമുട്ടി തീപ്പൊരി ചിതറി.

 വമ്പന്മാരുടെ കൂട്ടത്തല്ലിനിടയില്‍ മണ്ടേക്കൂടെ കയറി ഒത്തുകിട്ടിയവനെ ഒക്കെ ഇടിച്ച് കൈത്തരിപ്പ് മാറ്റണ ചില ടീംസ് ഉണ്ട്. ഇവിടെയും അതു സംഭവിച്ചു. കണ്ണൂരിലുള്ള കഥാകാരന്‍ പത്മനാഭന്‍ സാര്‍ ഗ്യാപ് മൊതലാക്കി ഇടയ്ക്കുകയറി അഴീക്കോട് മാഷ്ടെ ചെറുതായി പണിതു. മെയിന്‍ ചില ആളുകളുടെ വിഗ്ഗിന്റെയും മറ്റും വിഷയത്തില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തിരുന്ന മാഷ് അത് അത്ര കാര്യമാക്കിയില്ലാന്ന് തോന്നണൂ,  എന്തായാലും സംഗതി ചാനലുകള്‍ സാംസ്കരിക മഹാ യുദ്ധത്തെ പരസ്പരം മത്സരിച്ച്
അവതരിപ്പിച്ചു, എസ്.എം.എസ് വോട്ടെടുപ്പ് നടത്തി കേട്ടുനിന്നവന്റേയും കണ്ടുനിന്നവന്റേയും കാശ് കളഞ്ഞു.

എന്തായാലും എല്ലാവരും സഹായിച്ച് തിലകന്‍ അമ്മയില്‍ നിന്നും സ്ഥിരമായി ഔട്ടായി. കുറച്ചുകാലം
പ്രസംഗത്തിലും പ്രസ്ഥാവനയിലും ഒക്കെ ഒന്ന് പയറ്റിനോക്കി. പിന്നെ മെല്ലെ ഒതുങ്ങി. എന്നാലും ആള്‍ പൂര്‍ണ്ണമായുംരംഗം വിട്ടില്ല. ഇംഗ്ലീഷ് സിനിമയില്‍ ഒരു കൈ നോക്കാന്‍ ശ്രമിച്ചു. ഡാമില്‍ കൈവെച്ചു പക്ഷെ കൈ വഴുക്കിപ്പോയി.തങ്ങളൊക്കെ ഇവിടെ ജീവിച്ചിരിക്കുമ്പോല്‍ തിലകനു അവസരമോ? പലഭാഗത്തുനിന്നും പ്രഷറു വന്നു സംഗതിപ്രശ്നമായതോടെ അവര്‍ അവരുടെ പാട്ടിനു പോയി. ഇപ്പോള്‍ കാലങ്ങളായി പ്രത്യേകിച്ച് സിനിമയൊന്നുംഇല്ലാതിരുന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നൊക്കെ വാര്‍ത്തയുണ്ട്.കോലാഹലം ഒക്കെ ഒന്ന് കെട്ടടങ്ങിയ സമയം. ചാനലുകാര്‍ കൈവെട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളും കാര്യങ്ങളുമൊക്കെയായി ആകെ വല്ലാതങ്ങ് എംഗേജ്ഡ് ആയി. അവളില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടി ആങ്ങള അങ്കം വെട്ടണം എന്ന് പണ്ടൊരു പെണ്ണ് ചോദിച്ച പോലെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. വാര്‍ത്തക്കപ്പുറം ആയുസ്സുള്ള ഒരു വിവാദവും ഇവിടെ ജനിക്കില്ല ജീവിക്കില്ല. ഇതും അതുപൊലെ തന്നെ. അങ്കം വെട്ടിയവര്‍ അവരോര്‍ടെ വഴിക്ക് പോയി. ഇടയ്ക്ക് ചിലര്‍ ഗള്‍ഫില്‍ ഒക്കെ ചെല്ലുമ്പോള്‍ തിലകന്‍ വിഷയത്തില്‍ പ്രവാസി പത്രക്കാരോട് വല്ലതും പറഞ്ഞാലായി.

 അങ്ങനെയിരിക്കെ ആണ് വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ പണിയൊക്കെ കഴിഞ്ഞ്
പുറത്തിറക്കുവാന്‍ ഒരുങ്ങിയത്. പണികൊടുക്കുവാന്‍ കാത്തിരുന്നവര്‍ കയ്യോടെ കൊടുത്തൂന്ന് വേണം കരുതുവാന്‍, തീയേറ്ററില്‍ എത്തും മുമ്പെ  തല്‍ക്കാലം അവര്‍ യക്ഷിയെ തളച്ചു. വീണ്ടും തര്‍ക്കമായി വാദമായി  എന്തായാലും പടം പുറത്തിറക്കാന്‍ പറ്റാതായീന്ന് ചുരുക്കം. തന്റെ യക്ഷിയെ പലര്‍ക്കും പേടിയാണെന്നാണ് വിനയന്‍ ഭാഷ്യം.  തര്‍ക്കവും വാദവും കഴിഞ്ഞു ഇനിയിപ്പോള്‍ യക്ഷി എപ്പോള്‍ വരും എന്ന് അറിയില്ല. എന്താ‍ലും പ്രേതവും പിശാശും ഇല്ലാതെ ഇടക്കിളവന്‍ & തൈകിളവന്‍ നടന്മാരുടെ പൈങ്കിളി പ്രണയം കണ്ട് ബോറടിച്ചിരിക്കുന്ന പ്രേക്ഷകന്‍ ചിലപ്പോള്‍ തന്റെ യക്ഷിയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്നതിലാണ് നിര്‍മ്മാതാവിന്റെ പ്രതീക്ഷ. അതു കൊണ്ടു തന്നെ പ്രേക്ഷകാ എന്റെ യക്ഷിയേ കാത്തോളണേ എന്ന ഒറ്റ പ്രാര്‍ഥനയേ അങ്ങേര്‍ക്കുള്ളൂ. കാശിറക്കി കാത്തിരിക്കുന്ന കക്ഷിയുടേ പ്രതീക്ഷ യക്ഷി
നിറവേറ്റട്ടെ പാരകള്‍ പലവഴിക്ക് വരും എന്തായാലും പടം ഇറങ്ങിയാല്‍ കാശുകൊടുത്ത് കാണാന്‍ വരുന്നവനും, കൂലിക്ക് കൂവാന്‍ തയ്യാറുള്ളവര്‍ക്കും ചാകരയാകാഞ്ഞാല്‍ മതി!!

Thursday, August 5, 2010

കാമുകന്മാര്‍ ജാഗ്രതൈ!!

ടിപ്പറ് ഓടുന്ന റോഡിലൂടെ നടന്നുപോകുന്നവരുടേം ബൈക്കോടിക്കുന്നവരുടേം ലൈഫ് പോലെ ആണ് മൊബൈല്‍ വഴി പെണ്ണുങ്ങളെ വളച്ചെടുക്കുന്ന കാമുകന്മാരുടേയും ലൈഫ്. എപ്പോളാ പണികിട്ടുകാന്ന് അറിയില്ല. ഇപ്പോ തന്നെ അടുത്തടുണ്ടായ രണ്ടു സംഭവം നോക്കിയേ.

മൊബൈല്‍ ഫോണിന്റെ വ്യാപകമായ പ്രചാരണം കേരളത്തിലെ കാമുകീ കാമുകന്മാര്‍ക്ക് പുതിയ ഒരു പറുദീസയാണ് തുറന്നു കൊടുത്തത്. പണ്ടത്തെ പോലെ പാത്തും പതുങ്ങിയും കാണുവാനൊ, ബൌസിനുള്ളില്‍ ഒളിപ്പിച്ച് പ്രേമലേഖനം മറ്റാരും കാണാതെ കൊണ്ടുനടക്കാനോ നില്‍ക്കണ്ട. എപ്പോലും ഏതു സമയത്തും വിളിക്കാം ആളും തരവും നോക്കണ്ട ആര്‍ക്കും ആരെയും പ്രേമിക്കാം എന്തും തുറന്നു ചോദിക്കാം പറയാം. തുറന്നു കാണിക്കലുകള്‍ കൂടുതലും പകലാണ് നടക്കുന്നതെങ്കിലും  തുറന്നു പറച്ചില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാത്രികളില്‍ ആണ്.

പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ രാത്രികണ്ടു പിടിച്ചതു വ്യക്തമായ ചില ഉദ്ദേശ്യങ്ങളൊടെ ആയിരിക്കണം. ഒന്ന് ഉറങ്ങാന്‍ പിന്നെ കക്കാനും വേലി ചാടാനും ആണെന്ന് പഴയ തലമുറ പറയുമ്പോള്‍ അതുമാത്രമല്ല കുറുങ്ങാനും കൂടിയാണെന്നാണ് പുതിയ തലമുറ പറയുന്നത്. അതെന്തോ ആകട്ടെ ആവശ്യക്കാര്‍ അവനവന്റെ സൌകര്യത്തിനു രാത്രിയെ കസ്റ്റമസ് ചെയ്തു ഉപയോഗിക്കട്ടെ.

പറഞ്ഞു വന്നത് കാമുകന്മാരെ പറ്റിയാണ്. കല്യാണം കഴിയാത്ത കന്യകമാരെ ആണ് പണ്ടൊക്കെ കാമുകന്മാര്‍ അടിച്ചോണ്ട് പോയിരുന്നത്. ഇന്ന് കാലം മാറി കഥമാറി. ഇപ്പോള്‍ കോ ഹാബിറ്റേഷന്റെ കാലമാണ്. അപ്പോല്‍ കാലത്തിനൊത്ത് ഉയരണ്ടെ. ഒന്നുമുതല്‍ മൂന്നുവരെ കുട്ടികള്‍ ഉള്ള സ്തീകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഒരു കാമുകന്‍ തന്റെ ഇരട്ടി പ്രായം ഉള്ള കാമുകിയെ കിലോമീറ്ററുകള്‍ അകലെ പോയി ചെന്നു കണ്ടു കളിച്ചു !! കളികഴിഞ്ഞപ്പോള്‍ കാമുകിയേക്കാള്‍ കാമുകിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ആകൃഷ്ടനായ കക്ഷി പുള്ളീക്കാരിയെ കൊന്നു സ്വര്‍ണ്ണം കൈക്കലാക്കി. ആശതീരുകയും ചെയ്തു അത്യാവശ്യത്തിനുള്ളത് കിട്ട്വേം ചെയ്തു. എന്തായാലും അതുവരെ എല്ലാതിനു ആത്മാര്‍ഥമായി കൂടെ നിന്ന മൊബൈല്‍ ഫോൺ ആപല്‍ സന്ധിയില്‍ കൈവിട്ടു. കാമുകനെ ഒറ്റുകൊടുത്തു അവന്‍ അകത്തുമായി.

ഇനി മറ്റൊരു കഥ.
മൂന്നു മക്കളുടെ അമ്മയായ യുവതിയെ കാണാനാകുന്നു. നാട്ടുകാരും വീട്ടുകാരും തിരച്ചിലും പരാതിയുമായി നാലുപാടും നടന്നു. അധികം അന്വേഷിക്കും മുമ്പെ അടുത്തുള്ള ഒരു ചെറുപ്പക്കാരനും മിസ്സിങ്ങ് ആണെന്ന് മനസ്സിലായി. ആ ഒരു ആശ്വാസത്തില്‍(?) ഇരിക്കുമ്പോള്‍ ആണ് കുറച്ചു നാള്‍ കഴിഞ്ഞപ്പോല്‍ ഒരു യുവതിയുടെ ജഡം കായലില്‍ പൊങ്ങിയത്. വീട്ടുകാര്‍ അത് തങ്ങളുടെ മിസ്സായ മകള്‍ ആണെന്ന് ഉറപ്പിച്ചു. വേണ്ട നടപടികള്‍ക്ക് ശേഷം ജഡം സംസ്കരിച്ചു. പോലീസില്‍ നല്‍കിയ പരാതിയില്‍ അപ്പോളും അന്വേഷണം തുടര്‍ന്നുകൊണ്ടിരിന്നു. മിസ്സായ ചെക്കന്റെ മൊബൈല്‍ ഫോൺ വഴി പിന്തുടര്‍ന്നു. പിന്തുടര്‍ന്നെത്തിയത് ഒരു പഴയ വാതിലിനു മുമ്പില്‍. വാതില്‍ തുറന്നപ്പോള്‍ “സംസ്കരിക്കപ്പെട്ട” ലേഡി ജീവനോടെ നില്‍ക്കുന്നു!! ഏതു ധൈര്യശാലിക്കും ഒരു ആന്തലിനുള്ള വക ഉണ്ടാകാണ്ടിരിക്കോ? അതു പോട്ടെ.

ഭര്‍ത്താവിനേയും മക്കളേയും മറ്റു ബന്ധുക്കള്‍/നാട്ടുകാര്‍ തുടങ്ങിയ ഫെല്ലോസിനെ ആരെയും ശല്യപ്പെടുത്തതെ സ്വസ്ഥമായി ജീവിച്ചിരുന്ന പെണ്ണിനെ കോടതിയില്‍ കയറ്റി. ഒറ്റക്കല്ല കൂട്ടിനു പണ്ടേ തന്നോടൊപ്പം നാടുവിട്ട കാമുകനും ഉണ്ട്. സംഗതി ചോദ്യമായി വിസ്താരമായി.

തനിക്ക് ഇവന്റെ കൂടെ തന്നെ റെസ്റ്റ് ലൈഫ് ജീവിച്ചാല്‍ മതിയെന്ന് പെണ്ണ്‌. എന്നാല്‍ തനിക്കിനി ഇവളെ വേണ്ടെന്ന് ചെക്കന്‍. അവനെ കുറ്റം പറയുവാന്‍ പറ്റില്ല കിട്ടിയ അവസരം മുതലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതാവും പാവം. പെണ്ണും മോശമാക്കിയില്ല അവള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ങാഹാ അപ്പോള്‍ എന്നെ ചുമ്മാ കളയാന്‍ ആണോ പരിപാടി. എന്നാല്‍ ദാ പിടിച്ചോന്ന് പറഞ്ഞ് എട്ടിന്റെ ഒരു പണി തിരിച്ചു കൊടുത്തു.

“ദാ ഇയ്യാള്‍ എന്നെ പീഠിപ്പിച്ചേ” ....
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ല പറയുന്നത് സ്വന്തമായി ഭര്‍ത്താവും മൂന്നു കൊച്ചുങ്ങലൂം ഉള്ള ഒരു സ്ത്രീ സ്വന്തം കാമുകനെ നോക്കി ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എന്താ ഉണ്ടാകാന്ന് അറിയാലോ.. ഭാക്കി ചിന്ത്യം.അവന്റെ കാര്യം കട്ടപ്പൊഹ.
അതോണ്ട് മൊബൈല്‍ കാമുകന്മാര്‍ ഒരു മുന്‍ കരുതല്‍ എപ്പോളും എടുക്കണത് നല്ലതാണെന്നേ വാക്കേറിനു പറയാന്‍ ഉള്ളൂ..

Tuesday, August 3, 2010

തരൂര്‍ കല്യാണം കഴിച്ചാല്‍ തനിക്കെന്താടോ?

ആടോടിയെന്ന് കേട്ടാല്‍ ആനയിടഞ്ഞൂന്നും ആമിന പെറ്റൂന്ന് കേട്ടാ‍ല്‍ അബ്ദുള്ളക്കുട്ടി അടിച്ച് പറ്റായീന്നും പറയാന്‍ മടിക്കാത്ത ആള്‍ക്കാര്‍ക്ക് യാതൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടില്‍,  പ്രത്യേകിച്ച് വിപ്ലവ ലേബലുള്ളവര്‍ക്കിടയില്‍. ബന്ദു ദിവസം രണ്ടു വണ്ടിയില്‍ രണ്ടു വഴിക്ക് രണ്ടു ഉദ്ദേശ്യത്തോടെ പോയ ആള്‍ക്കാരെ പറ്റി എന്തൊക്കെ അപരാധമാ ഇവര്‍ പറഞ്ഞുണ്ടാക്കിയേ ഇക്കൂട്ടര്‍!! കഷ്ടം.... അഛനും അമ്മയും മകനും കൂടെ പട്ടാപകല്‍ ബന്ദു ദിവസം സ്വന്തം കാറിലും അതേ റോഡിലൂടെ മറ്റൊരു കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എം.എല്‍.എ യാത്രപോയതും ദുരൂഹമാണെന്നും അവിഹിതത്തിനാണെന്ന ദ്വനിയോടെയും അവതരിപ്പിക്കുക.

  അറിഞ്ഞോണ്ടായാലും അറിയാണ്ടായാലും വഴീപോയോരെ പറ്റി  വങ്കത്തരം വായേന്ന് വീഴേണ്ട താമസം ആരുടെയൊക്കെയോ സാക്ഷാല്‍കാരമായ  ചാനല്‍ ഉടനെ അത് ഉടഞ്ഞുപോയ (ബ്രേക്കിങ്ങ്) ന്യൂസാക്കി.   ലോട്ടറിക്കാരന്റെ വരെ സംഭാവന വാ‍ങ്ങിയ  പത്രം(സംഗതി നാലാളറിഞ്ഞപ്പോള്‍ കാശ് തിരിച്ചു കൊടുത്തൂന്ന് പറയുന്നു, കൊടുത്തത് മറവില്‍ തിരിച്ചു വാങ്ങിയോന്ന് ആരും ഇതുവരെ  അന്വേഷിച്ചിട്ടും പറഞ്ഞിട്റ്റും ഇല്ല!!)   നെറ്റില്‍ അവൈലബിള്‍ ആയ വേര്‍ഷനില്‍ അന്നും അച്ചടി വെര്‍ഷന്‍ പിറ്റേന്നും വളിച്ച വര്‍ത്തയെ വളച്ചെടുത്ത് വിളമ്പി. ദുരുദ്ദേശ്യപരമായ പരാമര്‍ശം ആണെന്ന് കൂടെ ഉള്ളവര്‍ പറഞ്ഞെങ്കിലും സംഗതി വെറും വിഡ്ഡിത്തം ആയീന്നും ദുരുദ്ദേശ്യം നിറഞ്ഞ വക്കുകള്‍ വാസ്തവം അല്ലാന്നും ഒക്കെ മറ്റു മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചെങ്കിലും പറഞ്ഞ അള്‍ കുടുക്കില്‍ കൈയ്യിട്ട കുരങ്ങനെ പോലെ പിടുത്തം വിട്ടില്ല.

ഹോട് ഡോഗ് എന്നാല്‍ ചുട്ടെടുത്ത/ചൂടുള്ള നായയും വിയര്‍പ്പോഹരി എന്നാല്‍ വിയര്‍പ്പില്‍ നിന്നും ഉണ്ടാകുന്ന ഒരുതരം ഓഹരിയാണെന്നും ഒക്കെ എഴുതുന്ന യോഗ്യന്മാര്‍ വേണ്ടുവോളം ഉണ്ട് നാട്ടില്‍. പോസ്റ്ററൊട്ടിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും ഒക്കെ നടക്കുന്നവര്‍ പത്രത്തില്‍ കയറിയാല്‍ ഇതല്ല ഇതിലും വലിയ വാര്‍ത്തകള്‍ ഉണ്ടാകും.

 അതെന്തോ ആകട്ടെ. വാര്‍ത്തകൊണ്ട് ഉപജീവനം കഴിക്കുന്ന മാധ്യമങ്ങള്‍ക്ക് താങ്കളെയും തരൂര്‍ജിയേയും തരൂര്‍ജിയുണ്ടാക്കുന്ന വാക്കുകളേയും വിവാദങ്ങാളേയും  വല്യ മതിപ്പാണെന്നത് പറയേണ്ട കാര്യം പണ്ടെ ഇല്ല. വിമാനയാത്ര സംബന്ധിച്ച് ട്വിറ്റര്‍ വിവാദം, ഐ.പി.എല്‍ വിവാദം ഇങ്ങനെ എത്ര സംഭവങ്ങള്‍. ഒറ്റ വിവാദം കൊണ്ട് മന്ത്രിക്കുപ്പായം കീറി കയ്യീ തന്നു ഇവന്മാര്‍. ഇപ്പോള്‍ ദാ ചര്‍ച്ചാ വിഷയം താങ്കള്‍ കൂട്ടുകാരിയായ സുന്ദയെ വിവാഹം കഴിക്കുവാന്‍ പോകുന്നു എന്ന ഊഹാപോഹങ്ങളാണ് വാര്‍ത്താ തരംഗങ്ങളായി മലയാളിക്ക് ചുറ്റും പറന്നു നടക്കുന്നത്.

 തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മത്സരിക്ക തോല്‍ക്ക, പാര്‍ടിയിലെ ഉന്നത പതവി കളഞ്ഞ്  തെറിവിളിച്ച് പുറത്തുപോകുക പിന്നെ അതേ പാര്‍ടിയില്‍ മൂന്നുരൂപ മെമ്പര്‍ഷിപ്പിനായി ഇടയ്ക്കിടെ ഡെല്‍ഹിക്ക് പോക നിരാശനായി മടങ്ങിവരിക എന്നല്ലാണ്ടെ  വിവാഹവും വിവാഹമോചനവും ഒക്കെ തുടര്‍ച്ചയായി നടത്തുന്നത് കേരള രാഷ്ടീയത്തില്‍ പതിവില്ല. അക്കാര്യത്തില്‍ താങ്കള്‍ ഒരു പുതുമ സൃഷ്ടിക്കുന്നതില്‍ മലയാളിയായ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

വിദേശത്തൊക്കെ പോയി ലോകം എന്താന്നും ലോകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നും നേരിട്ട് കണ്ടും അനുഭവിച്ചും ഒക്കെ ധാരാളം പരിചയം ഉള്ള ഒരാളെന്ന നിലക്ക് എന്തുകൊണ്ട് താങ്കള്‍ക്ക് ലിവിങ്ങ് ഫ്രണ്ടായി അവര്‍ക്കൊപ്പം ജീവിച്ചുകൂടാന്ന് ട്വിറ്റര്‍ വഴി ചോദിക്കുവാന്‍ ഞാന്‍ ആലോചിച്ചതാണ്. പക്ഷെ എന്റെ ചിന്തയുടെ തലമല്ലല്ലോ മേല്പറഞ്ഞ വിഭാഗത്തിനു. അവര്‍ പിന്നെ അതിന്റെ പുറകില്‍ തൂങ്ങും, അനാവശ്യം പറഞ്ഞു പരത്തും. ജോണ്‍ അബ്രഹാം നോര്‍ത്തിന്ത്യയിലും കമലഹാസന്‍ തമിഴ് നാട്ടില്‍ ആയതു നന്നായി ഇവിടെ ആയിരുന്നേല്‍ എന്തൊക്കെ പറഞ്ഞേനേ, ഇങ്ങേരെ പോലുള്ളവര്‍ വിളമ്പുന്ന വിഡ്ഡിത്തം രേഖയില്‍ നിന്നും നീക്കാനേ നേരം ഉണ്ടാകൂ!!

തരൂര്‍ കല്യാണം കഴിച്ചാല്‍ തനിക്കെന്താടോന്ന് തിരിച്ചു ചോദിക്കുന്ന വിഭാഗത്തിലാണ് ഞാനുള്‍പ്പെടെ പലരും.  തരൂര്‍ കല്യാ‍ണം കഴിക്കണതും ഭാര്യക്കൊപ്പം ജീവിക്കുന്നതും ഒന്നും ശരാശരി മലയാളിയെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. പിന്നെ അന്യന്റെ അടുക്കളപ്പുറത്തെ ചപ്പും ചവറു ചികഞ്ഞ് നാറ്റം ആസ്വദിക്കുന്ന അതു ചുറ്റും പടര്‍ത്തുന്നവര്‍ക്ക് അതൊരു വലിയ വിഷയമാണ്. അതുകൊണ്ട് കല്യാണം കഴിക്കുവാന്‍ വല്ല ഉദ്ദേശ്യവും ഉണ്ടെങ്കില്‍ കല്യാണത്തിനു പെണ്ണിനെ ക്ഷണിച്ചില്ലെങ്കിലും ദയവായി  ദുസ്സൂചന പറയുവാന്‍ ഉളുപ്പില്ലാത്ത മറ്റേ ജനപ്രതിനിധിയെ (?)യെ ക്ഷണിക്കണം. ഇല്ലേല്‍ അതുമതി തരൂരിനെ തരുണിക്കൊപ്പം ദുരൂഹ സാഹചര്യത്തില്‍ കല്യാണ പന്തലില്‍ കണ്ടൂ, കല്യാണപന്തലില്‍ വച്ച് ആളുകള്‍ വളഞ്ഞുവെന്നും, തരൂര്‍ ആ പെണ്ണിന്റെ കഴുത്തില്‍ താലിയണിച്ചൂന്നും ഒക്കെ ചുള്ളന്‍ ചെലപ്പോ വിളിച്ചു പറയുവാന്‍. കേള്‍ക്കേണ്ട താമസം തരൂര്‍ പരസ്യമായി വേണ്ടാധീനത്തിനു ശ്രമിച്ചൂന്ന് ചാനലില്‍ ഉടയുന്ന(ബ്രേക്കിങ്ങ്) വാര്‍ത്തയും നല്‍കും.പിന്നെ ചര്‍ച്ചയായി ചൊറിമാന്തലായി. ഇമ്മാതിരി ആള്‍ക്കാരുടെ മോന്തയും മുരളലും മോങ്ങലും കാണേം കേള്‍ക്കണ കാരണം ടി.വി ഓൺ ചെയ്യാന്‍ വരെ പേടിയാണിപ്പാ. പ്ലീസ് അവരെയും ക്ഷണിക്കണം, അതിനു മുമ്പ് കല്യാണം എന്താന്ന് പറ്റാവുന്ന രീതിയില്‍ ഇങ്ങേരെ പോലുള്ളവരെ പറഞ്ഞു മനസ്സിലാക്കണം- ബുദ്ധിമുട്ടാണ് എങ്കിലും ശ്രമിക്കുക. !!

ട്വിറ്ററില്‍ ഇട്ടിട്ടു കാര്യം ഉണ്ടകും എന്ന് തോന്നുന്നില്ല. ട്വിറ്റര്‍ എന്നാല്‍ സാമ്രാജ്യത്വത്തിന്റെ ടീച്ചറാണോന്ന് തിരിച്ച് ചോദിക്കും ചിലപ്പോള്‍.

Monday, August 2, 2010

ആണോ പെണ്ണോ?

ഈ  മൊതല്‍ ആണോ പെണ്ണൊ? കുറേ നോക്കിയിട്ടും പിടികിട്ടണീല്ല്യാന്നേ
http://www.youtube.com/watch?v=8LAAq7P9wNI&feature=related

Sunday, August 1, 2010

ഒരു കല്യാണവും മാധ്യമങ്ങളും


ചിത്രത്തിനു കടപ്പാട് ഗൂഗിളിനും അവരോട് സഹകരിക്കുന്ന മറ്റു വെബ്സൈറ്റ് സംഘത്തിനും

ഒരു കല്യാണം ആകുമ്പോള്‍ ചില കുറ്റവും കുറവും ഒക്കെ ഉണ്ടായെന്നിരിക്കും. ചിലരെ ക്ഷണിക്കാന്‍ വിട്ടുപോയെന്നിരിക്കും, ചിലര്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്നിരിക്കും, ചിലപ്പോള്‍ കല്യാ‍ണപ്പെണ്ണ് കാമുകനൊപ്പം ഒളിച്ചോടിയെന്ന് വരും, വെപ്രാളത്തിനും തിരക്കിനിടയില്‍ ചെറുക്കന്‍ ചിലപ്പോള്‍ വധുവിന്റെ അമ്മയുടെ കഴുത്തില്‍ താലി കെട്ടിയെന്നിരിക്കും അതിപ്പോള്‍ കുത്തിപ്പൊക്കി ഇത്ര വലിയ വാര്‍ത്തയൊക്കെ ആക്കാനുണ്ടോ?

പറഞ്ഞോണ്ട് വന്നത് നമ്മുടെ ചെത്സിയുടെ കല്യാണത്തിനു ഉണ്ടായ പുകിലാണ്. ചെത്സീന്നു പറഞ്ഞാല്‍ അറിയില്ലേല്‍ അവള്‍ടെ അമ്മച്ചിയെ പറ്റി പാറയാം. ആയമ്മ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയാ പേര് ഹിലരി ക്ലിന്റൺ...ഓ എന്നിട്ടും പിടി കിട്ടിയില്ലാന്നോ? മോണിക്കയെയും ക്ലിന്റനേം അറിയോ..ആ അതെന്ന് അത് പറഞ്ഞപ്പോളേക്കും സംഗതിയോടി. ഓടും എനിക്കറിയാം എങ്ങിനെ ഓടാതിരിക്കും...അമ്മാതിരി ഓട്ടമല്ലേ അവരെ പറ്റിയുണ്ടായ കഥകള്‍ക്ക് ആഗോളതലത്തില്‍ തന്നെ കിട്ടിയത്.

അതുപോട്ടെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയെ ഈ കല്യാണത്തിനു ക്ഷണിച്ചില്ലാന്നാണ് ഈ പത്രക്കാര്‍ പൊക്കിക്കൊണ്ടു നടന്ന വാര്‍ത്തയേ. ചുമ്മ പറഞ്ഞതല്ലത്രേ അതിയാന്‍ നേരിട്ട് പറഞ്ഞതണത്രെ തന്നെ കല്യാണത്തിനു ക്ഷണിച്ചില്ലാന്ന്.ഇതു കേട്ടാല്‍ തോന്നും അമേരിക്കയില്‍ നടക്കുന്ന സകല കല്യാണത്തിനും അങ്ങേരെ ക്ഷണിക്കാറുണ്ടെന്ന്. ഒരു പ്രസിഡണ്ടിനു ചേരുന്ന കാര്യമാണോ ഇത് കല്യാണത്തിനു ക്ഷണിച്ചില്ലാന്ന് പരാതി പറയല്‍. എന്തായാലും കേട്ട്പാതി കേള്‍ക്കാത്ത പാതി പത്രക്കാര്‍ക്ക് അതൊരു ഭൂലോക വാര്‍ത്തയായി.

പപ്പരാസികള്‍ക്ക് അവിടെ കയറി ആര്‍ഭാടിക്കുവാനൊന്നും അവര്‍ അവസരം നല്‍കിയില്ല. അല്ലെങ്കില്‍ തന്നെ ഈ പപ്പരാസികള്‍ തന്റെ പപ്പയ്ക്കിട്ടു പണി നല്ലോണം കൊടുത്തവരാണെന്ന് കല്യാണപെണ്ണിനും അറിയാവുന്നകാര്യം ആണല്ലോ. പിന്നെ എങ്ങിനെ അടുപ്പിക്കും ഈ വര്‍ഗ്ഗത്തെ. ആണും പെണ്ണും തമ്മില്‍ എന്തെങ്കിലും ഇടപാടു നടത്തുന്നത് അമേരിക്കയില്‍ പുത്തരിയൊന്നുമല്ല. എന്നിട്ടും അവര്‍ അത് ഒരു ആഗോള സംഭവമാക്കി. അപ്പന്റെ പേരു ചീത്തയാക്കി.

പത്രമായ പത്രത്തില്‍ ഒക്കെ മോണിക്കയുടെ വെളിപ്പെടുത്തലുകള്‍. അവരുടെ വീട്ടിലെ അടിച്ചുതളിക്കാരിയുടെ ഇന്റര്‍വ്യൂ. ക്ലിന്റനുമായി ലീലാവിലാസം നടത്തിയ സമയത്ത് മോണിക്കയുടെ പാന്റിയില്‍ പറ്റിയതിന്റെ ഡി.എന്‍.എ ടസ്റ്റു വരെ പത്രക്കാര്‍ വിളമ്പി. മാധ്യമങ്ങളിലൂടെ അവളൂടെ അടിയുടുപ്പ് മാലോകരുടെ മനസ്സില്‍ ഒരു ഉള്‍ക്കുളിരായി ചിര പ്രതിഷ്ടനേടി. എന്തിനു മലയാ‍ളത്തിലെ ഒരു സിനിമയില്‍ വരെ അത് സംഭവമായി. സഹപത്രാധിപര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന നടന്റെ തീപ്പൊരി ഡയലോഗില്‍ വരെ മോണിക്കയുടെ അടിയുടുപ്പ് സ്ഥാനം പിടിച്ചു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസ്സല്പം നീറിയെങ്കിലും ഹിലരി ക്ലിന്റന്‍ മാപ്പുകൊടുത്തു. കുടുമ്പത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റേയും ഒക്കെ കാര്യങ്ങള്‍ നല്ലനിലക്ക് നോക്കി നടത്തുന്നു അവര്‍. ഹും ഭര്‍ത്താവിന്റെ ലീലാവിലാസം നാലാള്‍ അറിഞ്ഞാല്‍ ഏതെങ്കിലും മലയാളി മങ്കയായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ കാണാമായിരുന്നു കളി !! (സോറി ഉണ്ണീത്താന്‍ സാറിന്റെയും നീലന്‍ സാറിന്റേയും ഒക്കെ കാര്യം മറക്കുന്നില്ല. അതൊക്കെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം) ചട്ടീം കലവും മൊബൈലും എടുത്ത് അപ്പോതന്നെ തന്റെ കുടുമ്പത്തേക്ക് കെട്ടു കെട്ടു. ആങ്ങളമാര്‍ക്കും അയലോക്കക്കാര്‍ക്കും മുമ്പില്‍ ഭര്‍ത്താവിന്റെ ഗുണഗണം വിളമ്പും. പിന്നെ അടുത്തുള്ള വക്കീലിനെ കണ്ട് ചൂടോടെ ഡൈവോഴ്സ് നോട്ടീസ് അയക്കും!!

എന്നാല്‍ മോണിക്കയുടെ കഥയും ചിത്രവുമെല്ലാം വാര്‍ത്തയായും, പുസ്തകമായും, സിനിമയായും ഒക്കെ വിറ്റു കാശാക്കിയവര്‍ ദാണ്ടെ ഈ കല്യാണത്തിന്റെ സമയം ആയപ്പോള്‍ ആയമ്മയെ തഴഞ്ഞു. കോടികള്‍ തന്നെ മാധ്യമ മുതലാളീമാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാലോകരുടെ ഉറക്കം കെടുത്തിയ മദാലസയായ ആ പെമ്പെര്‍ന്നോത്തിയെ തള്ളിക്കളഞ്ഞില്ലേ എല്ലാവരും. അമേരിക്കയില്‍ എത്രയോ പ്രസിഡണ്ടുമാര്‍ അധികാരത്തില്‍ വന്നു പോയി. അവര്‍ക്കൊന്നും ഉണ്ടാകാത്ത വിധം തനിക്ക് ചരിത്രത്തില്‍ ഇക്കിളിയോടുകൂടിയ ഇടം നല്‍കിയ മോണിക്കയെ ക്ലിന്റന്‍ തന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണിച്ചോ?

അല്ലെങ്കില്‍ മോണിക്ക ആന്റിയെ ചെത്സി നേരിട്ടു പോയി ക്ഷണിച്ചോ? ഒരുത്തനെങ്കിലും അന്വേഷിച്ചോ? അതേ പറ്റി അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോന്ന് അറിയുവാന്‍ ആരെങ്കിലും അവരുടെ ഇന്റര്‍വ്യൂ കൊടുത്തോ?

കാര്യം കഴിഞ്ഞപ്പോള്‍ അവരേം വേണ്ട അവരുടെ അടിയുടുപ്പിനേയും വേണ്ട...