Tuesday, December 14, 2010

വെളിക്കിരിക്കാന്‍ ഒരു സുരാജ് (കൂതറ) ബസ്സ്,


കാണാന്‍ കൊള്ളാവുന്ന കൊച്ചുങ്ങളെയും കൊച്ചമ്മമാരെയും കാണുവാനായി കാലത്ത് തന്നെ കാല്‍‌നടയായി റൌണ്ടില്‍ നാലു റൌണ്ടടിച്ച് റിട്ടേണ്‍ വന്നപ്പോളാണ് ഒരു കാര്യം കേട്ടത്. ഒരു ചുള്ളന്റെ ബസ്സില്‍ മറ്റൊരു ചുള്ളന്‍ പതിവായി വന്ന് തൂറീട്ട് പോകാത്രെ!! ഛായ് വൃത്തികേട്... എന്തായാലും പതിവായി ഒരുത്തന്‍ ഇങ്ങനെ ഒരു സംഭവം ചെയ്യണത് പൊറുപ്പിക്കാന്‍ പറ്റണ കാര്യം അല്ല.
ആരെങ്കിലും അവനവന്റെ ഉമ്മറത്തായാലും പറമ്പിലായാലും ബസ്സിലായാലും വന്ന് തൂറീട്ട് പോയാല്‍ ഒന്നുകില്‍ അവനെ പിടിച്ച് കയ്യോടെ സ്ഥലം വൃത്തിയാക്കിക്കുക അല്ലെങ്കില്‍ അത് അവനവന്‍ തന്നെ കോരിക്കളയുക. എന്നാല്‍ ചിലര്‍ അത് നൊക്കിയിരുന്നു അതും ഇതു പറയും എന്ന് ഇപ്പോളാ അറിഞ്ഞത്. 

കേട്ടപാതി കേള്‍ക്കാത്ത പാതി വാക്കേറിനും കെലിപ്പായി പിന്നെ സംഗതി വിശദമായി ചോദിച്ചപ്പോളാണ് സംഗതി നടക്കണത് പറമ്പിലും പാടത്തും പൊതു സ്ഥലത്തൊന്നുമല്ല ബസ്സിലാണെന്ന്.

ബസ്സെന്ന് കേട്ടാല്‍  തിരക്കുള്ളപ്പോള്‍ ചിലര്‍ക്ക് പെണ്ണുങ്ങളെ ജാക്കിവെച്ച് യാത്രചെയ്യാനും ട്രാന്‍സ്പോര്‍ട് ബസ്സെന്നാല്‍ ബന്തിന്റന്ന് കല്ലെറിഞ്ഞുപൊളിക്കാനും ഒക്കെ ഉള്ള ഒരു സംഗതിയാണ് എനിക്ക് ഓര്‍മ്മവരിക. പിന്നെയാണ് ഗൂഗിള്‍ ഇന്റര്‍ നെറ്റില്‍ ഒരു ബസ്സൊക്കെ ഇറക്കിയത്. ബസ്സുവന്നതോടെ ബ്ലോഗ്ഗില്‍ ചൊറിച്ചിലും പാരയും പഞ്ചാരയുമായി നടന്നിരുന്നവരൊക്കെ ഇടിച്ചു കേറി. പരസ്പരം പുകഴ്ത്തലും പാരവെപ്പും സ്വയം പൊക്കിത്തരവും കൊണ്ട് ഗൂഗിളാനുപോലും തോന്നിക്കാണും പണ്ടാരമടങ്ങാന്‍ ഏതു നേരത്താ ഈ രോമം ഉണ്ടാക്കാന്‍ തോന്നിയതെന്ന്.

ബോറന്മാര്‍ ഒരുപാട് ഉണ്ടെങ്കിലും അതില്‍ അന്യായ ബോറനൊരുത്തന്‍ ഉണ്ട് അവന്റെ വിവരത്തെ നമിച്ചാലും ജ്യാഡയുണ്ടല്ലോ.നേരീട്ട് അറിയില്ലെങ്കിലും നെറ്റിലെ ചില സംഗതികളില്‍ നിന്നും അറിയുന്നതും മനസ്സിലാക്കണതും സ്വയം പൊക്കലിന്റെ കാര്യത്തില്‍ ഈ ഗഡിയെ സഹിക്കാന്‍ എളുപ്പം അല്ലാന്നാണ്. ഒരുമാതിരി സുരാജ് (കൂതറ) സ്റ്റൈല്‍ ആണ് ആ ഗഡീഡെ  ബസ്സും കോപ്പും കൊടച്ചക്രവും. സകലതിനോടും സകലരോടും പുച്ചം ഒക്കെ കാണിച്ച്. താനാണെങ്കില്‍ വല്യ കോത്താഴത്തെ കുണ്‍സ്രാള്‍ ആണെന്ന ഭാവവും ആയി നടക്കുന്ന ചില മൈഗുണ്‍സില്ലേ ആ ഒരു കാറ്റഗറിക്കാരന്‍ ആണെന്ന് തോന്നുന്നു.. ഇമ്മാതിരി ആള്‍ക്കാരാണ് വല്യ വിവരക്കാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടി ചുമ്മാ ഓരോന്ന് അടിച്ചു വിടാറുള്ളത്. പന്നനെന്ന് വിളിച്ചാല്‍ പിന്നെ അതു മതി പന്നന്മാരൊക്കെ വന്ന പാവം ഈ എന്റെ മെക്കിട്ട് കേറാന്‍.

 ബസ്സില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ ഈ ചുള്ളന്റെ ബസ്സില്‍ ആരോ തൂറിയിട്ടു പോയ്യീന്ന് പറഞ്ഞാ ഇപ്പോള്‍ നെലോളിയും വിളിയും. ഓന്റെ ബസ്സില്‍ കയറിയപ്പോളാകും ഹോ വെളിക്കിരിക്കാന്‍ ഇതെന്നെ പറ്റിയ സ്ഥലം എന്ന് കണ്ടത്. ചില സംഗതികള്‍ കണ്ടാല്‍ ചിലര്‍ക്ക് ഓക്കാനം വരും ചിലര്‍ക്ക് അവിടെ ഒന്ന് തൂറിയാല്‍ കൊള്ളാന്നും തോന്നും. എന്തായാലും അവിടെ പോയി തൂറിയവന്റെ സമ്മതിക്കണം. തൂറിയവനില്ലേലും ചന്തിക്കെങ്കിലും നാണം വേണ്ടെ? 

എവന്റെ ഒക്കെ ബസ്സില്‍ തൂറി ഇട്ടിട്ടു വേണോ  കൊള്ളാവുന്ന മാഗസിന്‍ നടത്തുന്ന മറ്റവനൊക്കെ പരസ്യവും പത്രാസും കാണിക്കാന്‍? ഇപ്പോള്‍ ദാണ്ടെ അതു കോരിക്കളയാതെ അതിന്റെ മണവും ആസ്വദിച്ച് ചുള്ളന്‍ നാട്ടാരോട് പയ്യാരം പറഞ്ഞിരിപ്പാത്രേ!! കഷ്ടം.

എന്തായാലും ഇതൊക്കെ ചുമ്മാ ഒരു ജ്യാഡയാണെന്നേ.... അവന്റെ ഒക്കെ ജ്യാഡ സഹിക്കണ ആള്‍ക്കാരെയും അവനെയൊക്കെ എടുത്ത് പൊക്കി തലേല്‍ ഏറ്റി നടക്കണോരെയും സമ്മതിക്കണം.  ഇമ്മാതിരി സുരാജന്മാരെ ഫോളോവേഴ്സ് എങ്ങനെ അവനെ സഹിക്കണാവോ?ഗള്‍ഫാരാവും അവനെയൊക്കെ ഇങ്ങനെ തലോടിയും പുകഴ്ത്തിയും ഒക്കെ നടക്കണേ.അല്ലാണ്ടെ ആര്‍ക്കാ ഇമ്മാതിരി മൊതലോളെ പൊക്കിക്കൊണ്ട് നടക്ക...

എന്തായാലും ജ്യാഡകള്‍ ഇതിലൊന്നു ഒതുങ്ങുന്നില്ല. ഇന്നാളൊരുത്തന്‍ പറയാണ് കൌമുദിക്കാര്‍ ഇനി സ്റ്റാഫിനെ ഒക്കെ പിരിച്ചു വിട്ട് അവന്റെ ബ്ലോഗ്ഗില്‍നിന്നും പടവും അവന്റെ മാഗസിനീന്ന് മാറ്ററും അടിച്ചോണ്ടിരിക്കോ എന്നുള്ള ലെവലില്‍. കൌമുദിയൊക്കെ ഇവന്റെ കണ്ടോണ്ടല്ലേ കൊല്ലങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരണം ആരംഭിച്ചത്. എന്താ ചെയ്യാ ഓരോരോ അല്പന്‍സിനെ കൊണ്ട്.


വഴക്കിനും വക്കാണത്തിനു വാക്കേറിനു യാതൊരു താല്പര്യവും ഇല്ല. എന്നാലും വല്ലപ്പോഴും ഇമ്മാതിരി ചൊറിഞ്ഞുവരണ കാര്യങ്ങള്‍ കാണുമ്പോള്‍ വല്ലതും പറയാതിരിക്കാനും പറ്റണില്ല.

എന്തായാലും വാക്കേറിനു വെളിക്കിരിക്കാന്‍ തോന്നിയാല്‍ ഒരു കാരണവശാലും ഇമ്മാതിരി ഐറ്റത്തിന്റെ വെളിപ്രദേശത്ത് പോകില്ല.വെളിക്കിരുന്നില്ലേലും വേണ്ടില്ലാന്ന് വെക്കും.

Monday, December 13, 2010

കോത്താഴ്ത്ത് കോര്‍പ്പറേറ്റും ആയുര്‍വ്വേദവും



കോത്താഴത്ത്  പൊന്നന്‍ മണീച്ച ഇന്ത്യന്‍ എന്ന കോര്‍പ്പറേട് കമ്പനിയെപറ്റി കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരിക ശന്തേച്ചീനെയാണ്. ശാന്തേച്ചി പേരിനു ഒരു പരോപകാരിയാണ്. പലതരക്കാര്‍ക്കും പാതിരാത്രിവരെ പലപ്പോഴും പരോപകാരം ചെയ്യും പാരവെക്കും. എന്നാല്‍ പറഞ്ഞുവരുമ്പോള്‍ ശാന്തേച്ചി ഒന്നൊന്നൊര പതിവ്രത. ശാന്തേച്ചിയുമായെന്ന പോലെ കോത്താഴത്ത്  പൊന്നന്‍ മണീച്ച ഇന്ത്യന്‍  എന്ന കോര്‍പ്പറേറ്റുമായും പലകാരണങ്ങളാലും പലരും  നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും . കണ്ടിരുന്നാലും കേട്ടിരുന്നാലും കൂട്ടിരുന്നാലും കൂടെ നടന്നാലും മതിവരില്ല ചില കൂട്ടര്‍ക്ക്. കാശില്ലാത്തോര്‍ടെ കമ്പനിയെന്ന് പറയും എങ്കിലും കാശുള്ള ആള്‍ക്കാരുമായാണ് കമ്പനിക്ക് ഡീലിങ്ങ്സ്. കാശില്ലാത്തവര്‍ ചുമ്മാ കമ്പനീടെ പേരും പറഞ്ഞ് ഒരു കാര്യവും ഇല്ലാതെ പറഞ്ഞ് തല്ല്ലൂടിയും തലപൊളിച്ചു നടക്കുന്നു. കൂലിപ്പണീയെടുക്കുന്നവര്‍ അടക്കം കമ്പനീടെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ചിലര്‍ കാലണക്ക് കാര്യമില്ലെങ്കിലും  കമ്പനിക്ക് കപ്പം കൊടുക്കുന്നു.

പുറമേക്ക്  പറച്ചിലില്‍ പരമദരിദ്രരാണെങ്കിലും കമ്പനീടെ നടത്തിപ്പുകാരില്‍ പലരും അവരുടെ പുത്രന്മാരും പുത്രികളും ഒക്കെ പൂ‍ത്തകാശുകാരാണ്. തൊഴുത്തില്‍ കുത്തുണ്ടെങ്കിലും തൊഴില്‍ സമരമൊന്നും ഈ കമ്പനിയില്‍ ഇല്ല കേട്ടോ. ഇനി ആരെങ്കിലും വല്ല സമരത്തിനു മുതിരും എന്ന് കണ്ടാല്‍ ഉടനെ പിടിച്ചു പുറത്താക്കി പടിയടക്കും. പിന്നെ പത്തയാലത്തു പോലും കടത്തില്ലാന്നു മാത്രമല്ല പ്രത്യേക പൊതുയോഗം വിളിച്ച് പള്ളുവിളിക്കും.

 പേരിനു കമ്പനിക്ക് ചില പൊളപ്പന്‍ പോളിസികളൊക്കെ ഉണ്ട്. പേരിനുമാത്രമേ ഉള്ളൂ. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും കമ്പനിയുടെ പേരും നടത്തിപ്പും പ്രോഡക്ടും തമ്മില്‍ ഇല്ല. പറച്ചിലില്‍ കോര്‍പറേറ്റ് വിരുദ്ധതയൊക്കെ വല്ലാതെ ഉണ്ടെങ്കിലും പറ്റാവുന്നത്  ബൂര്‍ഷ്വാ മുതലാളിമാരില്‍ നിന്നും പോരാത്തത് പബ്ലിക്കിന്റെ കയ്യീന്നും  ഊറ്റുക എന്നതാണ് കമ്പനിയുടെ ഒരു നടപ്പു രീതി. കോര്‍പ്പറേറ്റ് കാറ്റഗറിയില്‍ പെട്ട ഒരുമാതിരിപെട്ട മാധ്യമങ്ങള്‍ക്കൊക്കെ കമ്പനിയോട് വലിയ താല്പര്യം ഇല്ലാത്രെ!! കിട്ടുന്ന അവസരത്തിലൊക്കെ കമ്പനിയെ അവര്‍ കൊട്ടുകയും ചെയ്യും.

കമ്പനിയുടെ തൊഴിലാളികളും ആശ്രിതരും അകാരണമായി കമ്പനിയെ ഭയപ്പെടുന്നവരും  കടുത്ത ആരാധകരും ആയതിനാല്‍ കമ്പനിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ വാങ്ങിക്കും, വായിക്കും എന്ന് വാക്കേറിനു ഉറപ്പ് പറായാന്‍ പറ്റില്ല. വായിക്കാന്‍ കൊള്ളാവുന്നതൊക്കെ വല്ലപ്പോളുമേ വരാറുള്ളൂ. അങ്ങിനെ ഇരിക്കെ ആണ് കമ്പനിയുടെ ചുള്ളനും കഴിവുള്ളവനും സര്‍വ്വോപരി കാമോദാരനുമായ ഒരു  ഏരിയാ മാനേജരെ പറ്റി പലരും പൂച്ചം പൂച്ചം പറയാന്‍ തുടങ്ങുന്നത്.  കാര്യം കോര്‍പ്പറേറ്റായാലും കോളനിക്കാരന്‍ ആയാലും കാമത്തിന്റെ കാര്യത്തില്‍ വല്ല വ്യത്യാസവുമുണ്ടോ? ചുള്ളനെതിരെ പരാതികള്‍ പലതുവന്നു. ഒന്ന് കമ്പനിക്കകത്തുതന്നെ ഉള്ള ഒരു കീഴ്ജീവനക്കാരന്റെ പെണ്ണും പിള്ളയോട് പുള്ളിക്കാരനു ഒരു ഇത്. ആ ഇത് പലരും അറിഞ്ഞു കണ്ടു കണ്ടവരില്‍ ചിലര്‍ അതും ഇതും പറഞ്ഞു. പറച്ചില്‍ പരാതിയായി പരാതിയുടെ വിവരം പുറത്തറിഞ്ഞു. പെണ്‍ വിഷയമായതിനാല്‍ പത്താളറിഞ്ഞത് പലവഴിക്ക് പരന്ന് പതിനായിരമാള്‍ അറിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലാന്നു അറിയാലോ?

തല്‍ക്കാലം കമ്പനീട് കോര്‍പ്പറേറ്റ് മാനേജര്‍ കുറച്ചുപേര്‍ കൂട്ടം കൂടി. കമ്പനിയുടെ മാനം കപ്പലുകേറാതിരിക്കണം കൂട്ടത്തില്‍ ഒപ്പം ഉള്ള ചുള്ളനെ പതുക്കെ രക്ഷപ്പെടുത്തുവാന്‍ പഴുതും ഉണ്ടാക്കണം. പഴയകാലമല്ല പാലേരിമാണിക്യന്‍ രാജപ്പനെ പബ്ലിക്കായി നാറ്റിച്ച നാടാ‍ണ്. പലരും പലവഴിക്ക്  പലതരത്തില്‍ ആലോചിച്ചെങ്കിലും പുറത്തുപറയാവുന്ന ഒരു കാരണം കിട്ടിയില്ല. ആലോചനകള്‍ക്കൊടുക്കം ആയുര്‍വ്വേദം എന്ന് പറഞ്ഞ പോലെ ഒടുക്കം അതില്‍ തന്നെ അങ്ങ് പിടിച്ചു. പുള്ളിക്കാരനെ തല്‍ക്കാലം ആശുപത്രിയില്‍ ചികിത്സിക്കാന്‍ പറഞ്ഞയക്കുക.

ആയുര്‍വ്വേദത്തെ പറ്റി ആഡ്യന്മാരുടെ വേദം എന്നൊക്കെ ആവോളം പറഞ്ഞിട്ടുണ്ടെങ്കിലും അവസാനം അതൊരു പിടിവള്ളിതന്നെയായി കോര്‍പറേറ്റ് കമ്പനിക്ക്!!

Saturday, December 4, 2010

ഒബാമ പോളീ ടെക്സ്നിക്കില്‍ പഠിച്ചിട്ടുണ്ടോ?

ഇതാണ് പ്രശ്നം പോ‍ളീടെക്നിക്കില്‍ പഠിക്കാത്തതിന്റെ കുഴപ്പം. കണ്ടില്ലേ ഈ സായ്പന്മാര്‍ക്കും അമേരിക്കക്കാര്‍ക്കും ഒക്കെ വല്യ വിവരം ആണെന്നാ ഇതുവരെ ധരിച്ചു വച്ചിരിക്കുന്നെ. എന്നാല്‍ ദാണ്ടെ ഹീറോ എന്ന ഒരു വാക്കിന്റെ അര്‍ഥമോ അത് എവിടെ ഉപയോഗിക്കണംന്നോ ഒന്നും അവര്‍ക്ക് അറിയില്ലാന്ന് വന്നാല്‍. അമേരിക്കന്‍ പ്രസിഡണ്ടാണെന്ന് പറഞ്ഞ് നാടൂട്ടുക്ക് യാത്ര ചെയ്യുന്ന ഒബാമജി വല്യ വല്യ യൂണിവേഴ്സിറ്റിയിലൊക്കെ പഠിച്ചിട്ടുണ്ടാകാം പക്ഷെ നേരെ ചൊവ്വിനെ ഒരു വാക്ക് ഉപയോഗിക്കാന്‍ തന്നെ അറിയില്ലാന്നു വന്നാല്‍.

കൊര്‍ച്ചീസം മുമ്പ് ഇമ്മടെ ഒബാമജി ഇന്ത്യയില്‍ വന്നു. വല്യ സ്വീകരണം മാധ്യമങ്ങള്‍ടെ വല്യ വല്യ വാക്കുകള്‍ നിരത്തി വല്ലാതെ അങ്ങ് പുകഴ്ത്തി. ഒബാമജിയും വന്ന പാടെ മന്‍‌മൊഹന്‍‌ജിയെ അടക്കം ഉള്ള സകലമാന ആള്‍ക്കാരെയും നോക്കി ചിരിച്ചു. ചിലര്‍ക്ക് കൈകൊടുത്തു ഗാന്ധിജിയെ അടക്കം ചിലരെ പറ്റി പുകഴ്ത്തി പറഞ്ഞു. പക്ഷെ ആ പറഞ്ഞ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരാളെ വിട്ടു പോയി എന്നാണ് വാക്കേറിനു മനസ്സിലായത്. വിട്ടുപോയത് നമ്മളും ഒബാമജിയും അറിഞ്ഞില്ലെങ്കിലും പോയ ആള്‍ക്ക് അത് അറിയാതിരിക്കില്ല. എന്തേലും ആകട്ടെ ഇനി പേരുകാരന്‍ ആരാന്നൊന്നും ആലോചിച്ച് പുകവിടാനും പുകിലുണ്ടാക്കാനും നില്‍ക്കണ്ട. അതാരേലും ആകട്ടെ.



ഹീറോ എന്ന വാക്കിനു സായ്പിന്റെ ഭാഷയില്‍ നയകന്‍, വിജയി എന്നൊക്കെ ആകും അര്‍ഥം. ആ നിലക്ക് അങ്ങേരു ഗാന്ധിജിയെ പറ്റിയും ആ വാക്കു കൊണ്ട് വിശേഴിപ്പിച്ചു പോലും. സംഗതി എന്തായാലും ഒബാമയല്ലെ പറഞ്ഞത് പലരും അത് ഒരു വലിയ കാര്യമായി പത്രത്തില്‍ നിരത്തി എന്നാല്‍ ഇമ്മടെ സൂമാരന്‍ മാഷ്ക്ക് അത് പിടിച്ചില്ല. പിടിക്കാത്തത് പുള്ളിക്കാരന്‍ പബ്ലിക്കായി പറഞ്ഞു പ്രശ്നമുണ്ടാക്കുന്നത് പലപ്പോളും നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്തായാലും ഒബാമജിയുടെ പ്രയോഗം പുള്ളിക്ക് പിടിച്ചില്ല. ആള്‍ അത് പതിവുപോലെ പബ്ലിക്കായി  തന്നെ പറഞ്ഞു. യുദ്ധത്തില്‍ ജയിച്ചവരെയാണ് ഹീറോ എന്ന് വിളിക്കാത്രെ!! എന്ന് വച്ചാല്‍ ഗാന്ധിജിയൊന്നും യുദ്ധം ചെയ്തിട്ടില്ലാന്ന്. കഷ്ടം നമ്മളൊക്കെ പഠിച്ചത് അഹിംസയെ ആയുധമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി പടനയിച്ചു എന്നാണ്.

എന്തായാലും ക്രിസ്തുവിനെയും, ബുദ്ധനേയും ആരും ഹീറോ എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതുപോലെ ഗാ‍ാന്ധിജിയേയും അങ്ങിനെ വിളിക്കരുത് എന്നാണ് സൂമാരന്‍ മാഷ്ടെ അഭിപ്രായം. മഹാത്മാവ് എന്ന് തന്നെ പ്രയോഗിക്കണം എന്ന്. എന്തായാലും ഒബാമ ഇനിയെങ്കിലും ഇതൊക്കെ ഒന്നുകില്‍ സുകുമാരന്‍ മാഷ്ടെ അടുത്ത്ന്ന് പഠിക്ക അല്ലെങ്കില്‍ പോളീടെക്നിക്കില്‍ പോയി പഠിച്ചാലോന്ന് ആലോചിക്കുക......അതല്ലേ വേണ്ടത്? അല്ല ഇനി നിങ്ങള്‍ക്ക് വേറെ വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ താഴെ എഴുതിക്കൊളൂ...