എന്തെങ്കിലും ചെറിയ ഒരു സംഗതിയുണ്ടായാല്‍ മതി അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ മതി ഉറങ്ങാന്‍ കിടക്കുന്നിടത്തുനിന്നായാലും ഉണ്ണാനിരിക്കുന്നിടത്തുനിന്നായാലും ഉടന്‍ പ്ലക്കാര്‍ഡും,പ്രകടനവുമായി പബ്ലിക്ക് ഇളകും. കേരളത്തിലെ കര്യമല്ല തമിഴന്റെ കാര്യമാണ്. ആ ഖുശ്ബു ആന്റി സെക്സിനെ കുറിച്ച് ചിലതൊക്കെ പറഞ്ഞു. ഉടനെ ചീത്തവിളിച്ചും പോസ്റ്ററില്‍ ചീമുട്ടയെറിഞ്ഞും പ്രകടനം കൂടാതെ അവരെ കോടതിയായ കോടതികളില്‍ കേസും കൊടുത്തു.
കേസും കോടതിയുമായി പൊറുതി മുട്ടിയ അവര്‍ ഒടുവില്‍ വല്യ കോടതിയില്‍ പോയി അനുകൂല വിധിയും വാങ്ങി തമിഴനു നേരെ ഒരു ചിരിയും പാസ്സാക്കി വീടു പിടിച്ചു. ദാണ്ടെ തീര്‍ന്നില്ല നമ്മുടെ ജയറാം അണ്ണന്റെ കാര്യം. തമിഴ്നാട്ടില്‍ ആരും കൊതിക്കുന്ന് ഉഗ്രന്‍ ഒരു വീടുവച്ച് അണ്ണന് സ്വസ്ഥമായി ജീവിക്കായിരുന്നു. ആണ്ടെ കഷ്ടകാലത്തിനു എന്തോ കാര്യത്തില്‍ ഒരു അഭിപ്രായം പറഞ്ഞു. വീടിന്റെ ചില്ലും ചെടിച്ചട്ടിയും ഒക്കെ അണ്ണന്മാര് രാത്രിക്ക് രാത്രി തല്ലിയുടച്ചു. ഒടുക്കം അണ്ണന് അണ്ണാച്ചിനാട്ടിലെ അടിപൊളി വീടു വിട്ട് കേരളത്തില്‍ പൊറുതിയായെന്നാണ് കേള്‍വി.
നയന്‍സിന്റെ കാര്യം പറയണ്ട. ആ പെണ്‍കൊച്ചൊന്നു കണങ്കാലിനു മേലെ തുണിപൊക്കി കാണിച്ചാല്‍ അതുകണ്ട് വായും പൊളിച്ചിരുന്ന അണ്ണന്മാര് ദാണ്ടെ പെണ്ണൊരു തമിഴനെ പ്രേമിച്ചതോടെ അവള്‍ക്കെതിരെ ആയി. ജന്മനാലുള്ള വീക്നെസ്സായ ജാഥയും പ്രകടനവും കൂടാതെ കേസും കൊതിയും ഒക്കെയായി തമിഴന്മാര് ആ കൊച്ചിനെ വച്ചുപൊറുപ്പിക്കുന്നില്ല.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതിനു പകരം ഇനി ഒന്നുകില്‍ അണ്ണാച്ചി അമ്പലം പണിയും അല്ലെങ്കില്‍ അവന്റെ അണ്ടംകീറും എന്ന് പറയേണ്ടി വരുമോ?
വന്നു വന്ന അണ്ണാച്ചിമാര്‍ക്ക് ഇപ്പോള്‍ സിനിമയിലെ ആര്‍ക്കെതിരെ എങ്കിലും എപ്പോളും അലമ്പുണ്ടാക്കിക്കൊണ്ടിരിക്കണം. ലേറ്റായെങ്കിലും ലേറ്റസ്റ്റായി നടന് ആര്യയെ ആണ് അണ്ണാച്ചിമാര് ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം അന്വേഷിച്ച് സിനിമയില്‍ എത്തിയ ആര്യയ്ക്കൊരു അഡ്രസ്സുണ്ടാക്കിയത് അണ്ണാച്ചിമാരാണെന്ന് പറയപ്പെടുന്നു. അവര്‍ പതിവുപോലെ ആര്യയെ അങ്ങ്ട് എടുത്തുപൊക്കി.
എന്നിട്ട് ആര്യ ചെയ്തതോ മുല്ലപ്പെരിയാറില്‍ വേറെ അണക്കെട്ട് പണിയണമെന്നും പറഞ്ഞ് നടക്കുന്ന മലയാളികള്‍ നല്കിയ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ അണ്ണന്മാര്ക്ക് ആസ്വാദന നിലവാരം ഇല്ലെന്നും മലയാളിക്കാണ് ആസ്വാദന നിലവാരം എന്നും പറഞ്ഞ് ഒരു ചെറിയ ഡയലോഗ് കാച്ചി. പൊതുവില്‍ ഈ അവാര്‍ഡൊക്കെ സ്വീകരിക്കുമ്പോള്‍ നുണയും പുകഴ്ത്തലും ഒക്കെ പതിവാണ്. ഒരു മോഹന്‍ ലാലിനെക്കൊണ്ട് അഴീക്കോടു മാഷ്ക്ക് ഒരു അവാര്‍ഡ് കൊടുപ്പിച്ചാല്‍ അറിയാം അല്ലെങ്കില്‍ ടി. പത്മനാഭനു ഒരു പൊന്നാട മാഷേക്കൊണ്ട് അണീക്കുക അപ്പോള്‍ അറിയാം എന്താ പറയുന്നതെന്ന്.
അവാര്‍ഡ് തരണത് ഏതു അലവലാതിയായാലും അവനെയും അവന്റെ സ്പോണ്സറേയും അല്പം പൊക്കിപറയും അയാള്ടെ അയല്‍ക്കാരനേയും ശത്രുവിനേയും അല്പം അലമ്പാക്കി പറയും. അല്ലാണ്ടെ ഇതൊക്കെ ആരെങ്കിലും കാര്യമായെടുക്കുമോ?