Monday, November 22, 2010

അങ്ങിനെ ആ റിസ്ക് ഒഴിവായിക്കിട്ടി..

പോപ്പിനു സ്തുതി. ഹോ വല്ലാത്തൊരു ടെന്‍ഷനായിരുന്നു. വേലിചാടിയും വളച്ചെടുത്തും എഞ്ചോയ് ചെയ്യാന്‍ പോകുമ്പോള്‍ മാത്രമല്ല സ്വന്തം ഭാര്യയുമായും,അന്യന്റെ ഭാര്യയുമായും ബന്ധപ്പെടുമ്പോളും ഒക്കെ ഈ സാധനവും ധരിച്ചോണ്ട് ചെയ്യുന്നത് പാപമല്ലേ പാപമല്ലേ എന്നൊരു ചിന്ത ഉള്ളിന്റെ ഉള്ളില്‍ വല്ലാതെ അലട്ടിയിരുന്നവര്‍ക്ക് ഇനി ധൈര്യമായി മുന്നോട്ട് പോകാം.  പാപമാകുമോ പിള്ളാരുണ്ടകുമോ എന്നൊന്നും ആലോചിച്ച് ടെന്‍ഷനടിക്കണ്ട.

പറഞ്ഞോണ്ടു വരുന്നത് കോണ്ടത്തെ പറ്റിയാണ്.  പോപ്പിന്റെ പ്രസ്താവന വന്നതൊണ്ട് വിശ്വാസികള്‍ക്കിനി ധൈര്യമായി കോണ്ടം ഉപയോഗിക്കാം. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എന്തൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം എന്തായാലും വാക്കേറിനു ആ വക ചിന്തയും ചോദ്യവും ഒന്നും ഇല്ല. കാരണം ചില അവസരങ്ങളില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാമെന്ന്  പോപ്പ് ഇപ്പോളെങ്കിലും പറഞ്ഞല്ലോ, അതു തന്നെ ധാരാളം. വാക്കേറ് സാധാരണ റോഡില്‍ ഇറങ്ങി നടക്കുമ്പോളും, കിടന്നുറങ്ങുമ്പോളും, ഊണുകഴിക്കുമ്പോളും ഒന്നും ഈ സാധനം ധരിക്കാറില്ല.  “ചില പ്രത്യേക അവസരങ്ങളില്‍ മാത്രം“. അതായത്  സ്ത്രീകളുമായി ശാരീരികമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതും റിസ്കൊഴിവാക്കുവാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ ഉപയോഗിക്കൂ. 

എയ്ഡ്സ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഒരു പ്രമാണത്തിന്റെ ലംഘനമാണ്. അപ്പോള്‍ ആ ലംഘനം വച്ച് നോക്കുമ്പോള്‍ ഈ സംഗതി ഉപയോഗിക്കുന്നത് അത്ര വല്യ പാപമായി വാക്കേറിനു തോന്നുന്നില്ല.

എന്നതായാലും വാക്കേറിന്റെ ഫ്രണ്ടും  പൂവാലനുമായ ജോബിക്കിനി “ചില പ്രത്യേക അവസരങ്ങളില്‍ “ കോണ്ടം ആകാം എന്ന നിലപാടിന്റെ നിലാവത്ത് ധൈര്യമായി എരുമത്തടം ഏല്യാമ്മയുമായി ബന്ധപ്പെടാം.

4 comments:

വാക്കേറുകള്‍ said...

ഹോ വല്ലാത്തൊരു ടെന്‍ഷനായിരുന്നു. വേലിചാടിയും വളച്ചെടുത്തും എഞ്ചോയ് ചെയ്യാന്‍ പോകുമ്പോള്‍ മാത്രമല്ല സ്വന്തം ഭാര്യയുമായി ബന്ധപ്പെടുമ്പോളും ഒക്കെ ഈ സാധനവും ധരിച്ചോണ്ട് ചെയ്യുന്നത് പാപമല്ലേ പാപമല്ലേ എന്നൊരു ചിന്ത ഉള്ളിന്റെ ഉള്ളില്‍ വല്ലാതെ അലട്ടിയിരുന്നവര്‍ക്ക് ഇനി ധൈര്യമായി മുന്നോട്ട് പോകാം. പാപമാകുമോ പിള്ളാരുണ്ടകുമോ എന്നൊന്നും ആലോചിച്ച് ടെന്‍ഷനടിക്കണ്ട.

ഷൈജൻ കാക്കര said...

ഗർഭഛിദ്രത്തെ നമുക്ക്‌ നിരോധിക്കം പക്ഷെ ഗർഭനിരോധന മാർഗ്ഗത്തെ എന്തിന്‌ നിരോധിക്കണം... കോണ്ടത്തിന്റെ ഉപയോഗംകോണ്ട്‌ ഗുണമുണ്ടെന്ന്‌ ഈ വൈകിയ വേളയിലെങ്ങിലും മനസ്സിലാകുന്നുവെങ്ങിൽ... നിലപാടുകൾ തിരുത്തുക... ജനലക്ഷങ്ങളെ തെറ്റിന്‌ പ്രേരിപ്പക്കരുത്‌... നിർമ്മലമായ സ്നേഹത്തിന്റെ പുർത്തികരണസമയത്ത്‌ ഒരു മനസാക്ഷിക്കുത്ത്‌... അതിനിടയാവരുത്‌ സഭയുടെ തെറ്റിദ്ധാരണകൾ...

Anonymous said...

കാക്കര സഭയെ കൊട്ടാന്‍ കിട്ടിയ അവസരം ഉപയോഗിച്ചു എന്നേ ഉള്ളൂ. ജനലക്ഷങ്ങളെ എങ്ങിനെയാണ് തെറ്റിനു പ്രേരിപ്പിക്കുന്നത്?

വാക്കേറിനോടു വിയോജിക്കുന്നു.
അന്യന്റെ ഭാര്യയേയും, വളച്ചേടുത്ത പെണ്ണുങ്ങളേയും ശാരീരികമായി ബന്ധപ്പെടുവാനുള്ള അനുമതിയല്ല കോണ്ടം ഉപയോഗിക്കാം എന്നതിലൂടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കുവാനുള്ള വെളിവു തനിക്കില്ലേ?

എയ്ഡ്സ് പകരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അന്യരുമായുള്ള ലൈംഗീകബന്ധമാണ്. സ്വന്തം ഇണയോടല്ലാതെ അന്യസ്ത്രീകളോട് ബന്ധപ്പെടുന്നത് പാപമാണ്. പാപം ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഉള്ള മാരകരോകങ്ങള്‍ക്ക് അടിമപ്പെടുന്നത്.


ലിബിന്‍ തോമസ്

ഷൈജൻ കാക്കര said...

ലിബിൻ... കാക്കരയുടെ പോസ്റ്റിൽ കുറച്ചുകൂടി എഴുതിയിട്ടുണ്ട്... സമയം കിട്ടിയാൽ വായിക്കുക...

സഭയെ കൊട്ടാൻ കിട്ടിയ അവസരം കാക്കര ഉപയോഗിച്ചു എന്നത്‌ ശരി തന്നെ... അപ്പോൾ താങ്ങളും സമതിക്കുന്നു... ഒരു അവസരമുണ്ടായി എന്ന്‌...

ദമ്പതികൾ ലൈംഗീകമായി ബദ്ധപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കരുത്‌... ഇതാണ്‌ വിശ്വാസപരമായി സഭ പഠിപ്പിക്കുന്നത്‌... വിശ്വാസപരമായ കാര്യങ്ങളിൽ സഭ പറയുന്നതിന്‌ വിരുദ്ധമായി ചെയ്യുന്നത്‌ പാപവും... അപ്പോൾ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന്‌ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്‌ ദമ്പതികൾ പാപമാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു... കോണ്ടം ഉപയോഗിക്കുന്നത്‌ പാപമല്ല എന്ന്‌ കാക്കര വിശ്വസിക്കുന്നതുകൊണ്ടാണ്‌ സഭയുടെ തെറ്റായ വിശ്വാസത്തെ കൊട്ടിയത്‌... സഭ വിമർശനത്തിന്‌ അതീതമല്ല...