പത്രമാകുമ്പോള്‍ പലതും പുറത്തറിയിക്കും പറ്റാത്തതു പുറത്തറിയിക്കാതിരിക്കും അതുപോലെ പരസ്പരം പകര്‍ത്തും പാരവെക്കും. ദാണ്ടെ ഇപ്പോള്‍ ഒരു സീരിയല്‍ നടിയുടെ പടവും അഭിമുഖവും അടിച്ചുമാറ്റിയെന്നും പറഞ്ഞാണ് പുകിലും പുക്കാറും ഉണ്ടാക്കുന്നത്. വല്ല കാര്യവുമുണ്ടോ?
ഇന്നിപ്പോള്‍ കൌമുദിയെ കുറ്റം പറയുന്നവര്‍ നാളെ ഇതുതന്നെ അല്ലേ ചെയ്യുക? അല്ലാ ഹേ ഇവരുടെ അടക്കം പല ഓണ്‍ലൈന്‍ പത്രം/മാസിക/ഗ്രൂപ്പിലും പ്രത്യക്ഷപ്പെടുന്ന എത്ര എണ്ണത്തില്‍ ഉണ്ട് സ്വന്തമായി എടുത്ത ചിത്രം? വൈറ്റ് ഹൌസിന്റെയും, ഒബാമയുടേയും, രജനീകാന്തിന്റേയും, അമിതാഭ്ജിയുടേയും,സോണിയാജിയുടേയും ചിത്രം ഇവന്മാര്‍ അവിടെ പോയി എടുക്കുമോ?
പറഞ്ഞുവന്നത് "പാരിജാതം" നടിയുടെ അഭിമുഖത്തെ പറ്റിയാണ്. കൌമുദിയില്‍ പടവും സംഭാഷണവും കണ്ടതോടെ ഓണലൈന്‍ മാഗസിനില്‍ മുമ്പ് ഇന്റര്‍വ്യൂ കൊടുത്ത ചുള്ളന്‍ കൌമുദിയിലെ സാറെ വിളിക്കുന്നു. തന്റെ മൊതല്‍ അടിച്ചു മാറ്റിയെന്നും പറഞ്ഞ് പരാതിയോ പോക്രിത്തരമോ എന്തോ പറയുന്നു. പിന്നെ അധിക സമയം കഴിയും മുമ്പെ ചുള്ളനു (സൈബര്‍ സെല്ലീന്നു) വിളീവന്നു പോലും!!
സാധാരണ പരാതി പറയുക മൊതല്‍ നഷ്ടപ്പെട്ടവന്‍ ആണ് പുതിയകാലത്ത് അടിച്ചുമാറ്റിയവന്‍ ആണ് പരാതി പറയുന്നത് കൊള്ളാം!!
കൌമുദിയെന്നത് കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു പത്രം. മനോരമ പോലെ അത്രയ്ക്കങ്ങട് വായിച്ചു ശീലം ഇല്ലേലും ഞാനടക്കമുള്ള കേരളീയര്‍ക്ക് കേട്ടുകേള്‍വിയുള്ള ഒന്ന്. അവര്‍ക്ക് അത്യാവശ്യത്തിനു ജോര്‍ജ്ജുട്ടി (ശമ്പളം) കൊടുത്ത് നിലനിര്‍ത്തുന്ന ഒരു പത്രപ്രവര്‍ത്തക വൃന്ദം തന്നെ ഉണ്ടാകുമല്ലോ? സ്വന്തമായി ക്യാമറായും മറ്റു സെറ്റപ്പും ഉണ്ടാകും. ആ നെലക്കും ഗെറ്റപ്പിനും അനുസരിച്ച് അവര്‍ക്ക് നെറ്റില്‍ നിന്നും അടിച്ചുമാറ്റേണ്ട കാര്യം ഉണ്ടോ?
ദാണ്ടെ ഇത്രയും ശരിയാണല്ലോ?
ദാണ്ടെ ഇത്രയും ശരിയാണല്ലോ?
എന്നാല്‍ പിന്നെ ഭാക്കി കൂടെ കേള്‍ക്ക്. മൂന്നാലുമാസം മുമ്പെ മുന്നില്‍ തന്നെ പടവും കൊടുത്ത് പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂ വള്ളിപുള്ളിയൊക്കെ അല്പം മാറ്റി വരികളില്‍ ചിലതു ചീകിയൊതുക്കി ഈ ആഴ്ച വീണ്ടും കൌമുദിയില്‍ വന്നാല്‍ !!
ദാണ്ടെ ഇത് ബസ്സിലും ബ്ലോഗ്ഗിലും ചര്‍ച്ചയും തലോടലും തല്ലലുമൊക്കെയായി നീങ്ങുന്നതിനിടയില്‍ ശശിയെന്നൊരു വിദ്വാന്‍ പറയുന്നു അങ്ങേരു എഴുതീതും ഇതുപോലെ “അബദ്ധത്തില്‍” കൌമുദിയില്‍ വന്നിരുന്നെന്നും തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ ക്ഷമ പറഞ്ഞ് തിരുത്തീന്നും. എന്തായാലും താന്‍ എടുത്ത പടവും ഇന്റവ്യൂവും മോഷ്ടിച്ചൂന്നും പറഞ്ഞ് ബഹളം വെക്കുന്ന ചുള്ളന് എന്താണാവോ ഉണ്ടാകുക?
പത്താളും പബ്ലിക്കും അറിഞ്ഞോട്ടേന്നു കരുതി ഇന്നാളു നമ്മുടെ ഒരു ചേച്ചി ചിലതു അടിച്ചുമറ്റി ബ്ലോഗ്ഗിലിട്ടു. അന്ന് ഈ നിരക്ഷരനും കൂട്ടരും എന്തായിരുന്നു കൂട്ടം കൂടലും കൂക്കുവിളിക്കലും. ദാ ഷിയാസെന്നൊരു പയ്യന്റെ പടവും ഇന്റര്‍വ്യൂവും മോഷ്ടിച്ചപ്പോള്‍ ആളുമില്ല ആള്‍ക്കൂട്ടവുമില്ല. നിര്‍കഷരനും ചര്‍ച്ചാ സംഘവും ബസ്സും ബ്ലോഗ്ഗും പൂട്ടി നേരത്തെ സ്ഥലം വിട്ടോ?
എന്തായാലും ഈ വാക്കേറിന്റെ പാര്‍ടി പ്രോപര്‍ടിയാകാഞ്ഞത് ഭാഗ്യം. അല്ലേല്‍ കയ്യോടെ പുലിവാലും പുകിലുമായി എന്തോക്കെ ഉണ്ടായേനേ.ഇപ്പോള്‍ ഈ ചുള്ളന്‍ ബ്ലോഗ്ഗിലും ബസ്സിലും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്ത്ണം എന്നും പറഞ്ഞ് ഇണ്ടാസ് എപ്പോളേ വന്നേനെ.....
1 comment:
പത്താളും പബ്ലിക്കും അറിഞ്ഞോട്ടേന്നു കരുതി ഇന്നാളു നമ്മുടെ ഒരു ചേച്ചി ചിലതു അടിച്ചുമറ്റി ബ്ലോഗ്ഗിലിട്ടു. അന്ന് ഈ നിരക്ഷരനും കൂട്ടരും എന്തായിരുന്നു കൂട്ടം കൂടലും കൂക്കുവിളിക്കലും. ദാ ഷിയാസെന്നൊരു പയ്യന്റെ പടവും ഇന്റര്‍വ്യൂവും മോഷ്ടിച്ചപ്പോള്‍ ആളുമില്ല ആള്‍ക്കൂട്ടവുമില്ല. നിര്‍കഷരനും ചര്‍ച്ചാ സംഘവും ബസ്സും ബ്ലോഗ്ഗും പൂട്ടി നേരത്തെ സ്ഥലം വിട്ടോ?
Post a Comment