Saturday, November 13, 2010

വോട്ടുകൂടിയാല്‍ തോല്‍ക്കും

തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണം കൂടിയാല്‍ വിജയിക്കും എന്നത് സാധാരണക്കാരുടെ ധാരണ എന്നാല്‍ കേരളമാര്‍ക്സിയന്‍ തലത്തില്‍ അതങ്ങിനെ അല്ല എന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി, വോട്ടിന്റെ എണ്ണം വര്‍ദ്ധിച്ചു എന്നൊക്കെ ആണ് അന്യായ പരാജയം ഏറ്റു വാങ്ങിയിട്ടും പാര്‍ടികാരുടെ അവകാശവാദം. അതായത് വോട്ടു കൂടും തോറും പരജയപ്പെടുന്ന സീറ്റുകളുടെ എണ്ണവും കൂടും എന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍.വളരും തോറും പിളരും പിളരും തോറും വളരും എന്ന കേരളാ കോണ്‍ഗ്രസ്സിനെ പറ്റിയുള്ള മാണിയന്‍ സിദ്ധാന്തത്തെ പോലെ ഒന്നാണ് കേരളത്തില്‍ മാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് പരാജയ സിദ്ധാന്തം എന്ന് വേണേല്‍ കരുതുവാന്‍. എന്തായാലും വോട്ടു കൂടുതല്‍ കിട്ടിയതുകൊണ്ട് സീറ്റു കുറവു ലഭിച്ച അവസ്ഥയിലും അണികള്‍ക്ക് ആവേശം പകരുന്ന ഈ സിദ്ധാന്തത്തിനു പേറ്റന്റെടുക്കുന്നത് നല്ലതാണ്...

കടം വാങ്ങിയായാലും കെട്ടിവെക്കുവാന്‍ കാശുണ്ടേല്‍ ക-കാരനൊഴികെ ഏതു കൊഞ്ഞാണ്ടനും കാര്യമായ പണിയെടുക്കാതെ ജയിക്കാന്‍ പറ്റിയ ചാന്‍സായിരുന്നു ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതെഴുതുന്ന വാക്കേറു പോലും വോട്ടു ചെയ്യാന്‍ പോയപ്പോള്‍ കൊഞ്ഞാണ്ടനാണോ കൊള്ളരുതാത്തവനാണോ എന്നൊന്നും  നോക്കിയില്ല ഒരേ ഒരു കാര്യം മാത്രം നോക്കി കമ്യൂണിസ്റ്റുകാരനാണോ അല്ലെയോ എന്ന്. കക്ഷി സ്വന്തം ഇടവകക്കാരനാണോ ക്നാനായക്രിസ്ത്യാനിയാണോ കുര്‍ബാന അറ്റന്റ് ചെയ്യുന്നവനാണോ എന്നൊക്കെ നോക്കുവാന്‍ നിന്നാല്‍ കണ്‍ഫ്യൂഷനായി വോട്ടിന്റെ കുത്തു മാറി കമ്യൂണിസ്റ്റുകാരനായാലോ എന്ന് കരുതി കടലാസ് കിട്ടിയതും കയ്യോടെ എതിര്‍ കക്ഷിക്ക് കുത്തി.

വായിക്കണോര്‍ക്ക് തോന്നും വാക്കേറിനെന്താ ഇടതന്മാരോട് ഇത്രയ്ക്കു വിരോധം എന്താന്ന് വച്ചാല്‍ അതൊരു നീണ്ട ലിസ്റ്റാണ്, അതോണ്ട് ആ വഴിക്ക് കാര്യമായി പോകുന്നില്ല.  എന്തായാലും ഒന്നു പറയാം. ടൂവീലര്‍ എടുത്ത് കുടുമ്പത്ത്ന്നു ഇറങ്ങിയാല്‍ ഉടനെ കിട്ടും ഒരു ചാര്‍ജ്ജ്. (തിരഞ്ഞെടുപ്പായപ്പോള്‍ ഇതില്‍ ഒരു മയം ഒക്കെ വരുത്തിയെങ്കിലും മടിയിലെ കാശ് പോയവനു മനസ്സിലുണ്ടാകുമല്ലോ?) റോഡ് ടാക്സടച്ചില്ലേല്‍ ഫൈനടിക്കുന്നവര്‍ പക്ഷെ റോഡൊക്കെ കുളവും കിണറുമൊക്കെയായി കിടക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. വാതോരാതെ വികസനത്തെ പറ്റി പറയുന്നതല്ലാതെ റോഡിലെ കുഴിക്കൊഴികെ മറ്റൊന്നിനും വികസനം ഇല്ല.

വര്‍ത്താനത്തിലെ ആദര്‍ശവും അച്ചുമ്മാമനും ഒന്നും എപ്പോളും വിലപ്പോകില്ലെന്ന് എന്തായാലും പാര്‍ടികാര്‍ പഠിച്ചിട്ടുണ്ടകണം.കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞാല്‍ ചെവിക്കല്ലടിച്ചു പോട്ടിക്കുന്ന പണിയെടുത്തിട്ടും പരാജയം മിച്ചം. പാര്‍ടികണക്കെടുപ്പില്‍ പാര്‍ടിയുടെ അടിത്തറയ്ക്ക് കോട്ടമൊന്നും ഇല്ലാന്ന് നേതാക്കന്മാര്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊക്കെ അടിയുറച്ച  അണികള്‍ വിഴുങ്ങുന്നുണ്ടെങ്കിലും അടിത്തറയ്ക്കടിയിലെ മണ്ണുവരെ ഒലിച്ചുപോയെന്ന് വാക്കേറിനു വരെ അറിയാം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തോറ്റൂന്ന് സമ്മതിക്കണ പാരമ്പര്യം പണ്ടേ ഇല്ലാത്തവര്‍  പതിവു പല്ലവി ആവര്‍ത്തിച്ച് അകത്ത് ആശങ്കയും പുറത്ത് ആശ്വാസവും കണ്ടെത്തി. കണക്കില്‍ പറഞ്ഞു ജയിച്ചെങ്കിലും 60 വര്‍ഷമായി ഇന്നേവരെ ഭരണം ദു:സ്വപ്നത്തില്‍ പോലും കാണാത്ത പല പല പഞ്ചായത്തിലും കോണ്‍ഗ്രസ്സുകാര്‍ കസേരയ്ക്കു വേണ്ടി അടിതുടങ്ങി. ചാലിശ്ശേരിയില്‍ ആനയും പൂരവും വെടിക്കെട്ടും വരെ നടത്തിയെന്നാണ് കേള്‍ക്കണത്.

പാര്‍ടിക്കാര്‍ ഇവിടെ വിയര്‍പ്പൊഴുക്കി പണിയെടുക്കുമ്പോള്‍ യു.ഡി.എഫുകാര്‍ ചിലയിടത്ത് ചുമ്മാ ഇരുന്നു ബോറടിച്ചകാരനം പരസ്പരം സൌഹൃദമത്സരം വരെ നടത്തി ചില സീറ്റുകള്‍ ചുമ്മാകളഞ്ഞു . അഹങ്കാരം അല്ലാണ്ടെ എന്ത് പറയുവാന്‍ അല്ല അവര്‍ക്കൊക്കെ എന്തും ആകാലോ!! ഒരു കാര്യം ഉറപ്പാണ്‌ കോണ്‍ഗ്രസ്സുകാരുടെ പ്രവര്‍ത്തനമികവോ ചെന്നിത്തലയദ്യേഹത്തിന്റെ ഗ്ലാമറോ കണ്ടല്ല പൊതുജനം വോട്ടുകുത്തി കണ്ട കോണ്‍ഗ്രസ്സുകാരെയൊക്കെ ജയിപ്പിച്ചത് എന്നാണ് വാക്കേറിനു മനസ്സിലായത്. കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചോണ്ട് നാട്ടില്‍ എന്തേലും മാറ്റം ഉണ്ടാകും എന്ന് ജനത്തിനു കാര്യമായ പ്രതീക്ഷയൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ ഒരു ആശ്വാസം കമ്യൂണിസ്റ്റുകാര്‍ അല്ല ഭരിക്കുന്നത് എന്നു മാത്രം. ആ ഒറ്റ ആശ്വാസത്തിനു വേണ്ടിയാണ്ഇക്കണ്ട ത്യാഗം സഹിച്ച കുണ്ടും കുഴിയും നിറഞ്ഞ റോഡീക്കൂടെ സഞ്ചരിച്ച് ക്യൂ നിന്ന് കണ്ണീ കണ്ട കോണ്‍ഗ്രസ്സുകാരെ ഒക്കെ ജനം വിജയിപ്പിച്ചതെന്നാണ് വാക്കേറിനു തോന്നിയത്. എന്തിനു ബി.ജെ.പിക്കു വരെ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ കഴിഞ്ഞില്ലേ. ജയിച്ചവരില്‍ പലര്‍ക്കും ഇനിയും സംഗതി വിശ്വസമായിട്ടില്ലാന്ന കേക്കണത്. തൃശ്ശൂരില്‍   ഒരു ചുള്ളന്‍ സത്യപ്രതിഞ്ജ കഴിഞ്ഞു  കുഴഞ്ഞു വീണൂത്രെ!! എന്തൊക്കെ ഇനി കാണാന്‍ ഇരിക്കുന്നു.

ജയിച്ചതില്‍ പാതിയും പെണ്ണുങ്ങള്‍ അവരില്‍ ചിലരാണേല്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആണ് പഞ്ചായത്തില്‍ എത്തിയത്. പാരിജാതം സീരിയലിലെ പാരവെപ്പും കണ്ട് അയ്യോടാ സാര്‍ സിങ്ങറിലെ കൂതറപാട്ടുകാര്‍ക്ക് എസ്.എം.എസ്സും അയച്ച് വയറുകുറയ്ക്കുവാന്‍ ചവണ തൈലം പുരട്ടി കുശുമ്പുകുത്തി കുടുമ്പത്തിരുന്നവര്‍ കൂട്ടത്തോടെ പഞ്ചായത്തില്‍ എത്തിയാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ ഇടയില്‍ നായ പെട്ടപോലെ ആകും, അതൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? പേന്‍ നോക്കിയും പാരവച്ചും പലര്‍ക്കും നേരം കളയാം എന്ന് കരുതാം.

നിയമസഭാതിരഞ്ഞെടുപ്പിന്റെ പടിക്കലെ പ്രകടനം ആണ് ഈ കണ്ടത്. അപ്പോള്‍ അതിന്റെ പടി കടന്നാലത്തെ അവസ്ഥ എന്താകും? നൂറ്റിനാല്പതില്‍ വല്ല നാലോ അഞ്ചോ കിട്ടിയാലായി.  പാലക്കാട്ടുനിന്നോ കാസര്‍കോടുനിന്നോ ഒരു ബി.ജെ.പി കാരന്‍ നിയമസഭയില്‍ എത്തിയില്ലേലും ചുമ്മാ ഒന്ന് മത്സരിക്കാണേല്‍ എസ്.ഡി.പി.ഐക്ക് ഒരു പക്ഷെ ഒന്നോ രണ്ടൊ എം.എല്‍.എ മാരെ എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതാണ് വര്‍ഗ്ഗസ്നേഹം.

5 comments:

വാക്കേറുകള്‍ said...

ജയിച്ചതില്‍ പാതിയും പെണ്ണുങ്ങള്‍ അവരില്‍ ചിലരാണേല്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആണ് പഞ്ചായത്തില്‍ എത്തിയത്. പാരിജാതം സീരിയലിലെ പാരവെപ്പും കണ്ട് അയ്യോടാ സാര്‍ സിങ്ങറിലെ കൂതറപാട്ടുകാര്‍ക്ക് എസ്.എം.എസ്സും അയച്ച് വയറുകുറയ്ക്കുവാന്‍ ചവണ തൈലം പുരട്ടി കുശുമ്പുകുത്തി കുടുമ്പത്തിരുന്നവര്‍ കൂട്ടത്തോടെ പഞ്ചായത്തില്‍ എത്തിയാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ ഇടയില്‍ നായ പെട്ടപോലെ ആകും, അതൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? പേന്‍ നോക്കിയും പാരവച്ചും പലര്‍ക്കും നേരം കളയാം എന്ന് കരുതാം.

K.P.Sukumaran said...

:)

kARNOr(കാര്‍ന്നോര്) said...

പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?

Anonymous said...

ഒരു കാര്യം ഉറപ്പാണ്‌ കോണ്‍ഗ്രസ്സുകാരുടെ പ്രവര്‍ത്തനമികവോ ചെന്നിത്തലയദ്യേഹത്തിന്റെ ഗ്ലാമറോ കണ്ടല്ല പൊതുജനം വോട്ടുകുത്തി കണ്ട കോണ്‍ഗ്രസ്സുകാരെയൊക്കെ ജയിപ്പിച്ചത് എന്നാണ് വാക്കേറിനു മനസ്സിലായത്. കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചോണ്ട് നാട്ടില്‍ എന്തേലും മാറ്റം ഉണ്ടാകും എന്ന് ജനത്തിനു കാര്യമായ പ്രതീക്ഷയൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ ഒരു ആശ്വാസം കമ്യൂണിസ്റ്റുകാര്‍ അല്ല ഭരിക്കുന്നത് എന്നു മാത്രം. ആ ഒറ്റ ആശ്വാസത്തിനു വേണ്ടിയാണ്ഇക്കണ്ട ത്യാഗം സഹിച്ച കുണ്ടും കുഴിയും നിറഞ്ഞ റോഡീക്കൂടെ സഞ്ചരിച്ച് ക്യൂ നിന്ന് കണ്ണീ കണ്ട കോണ്‍ഗ്രസ്സുകാരെ ഒക്കെ ജനം വിജയിപ്പിച്ചതെന്നാണ് വാക്കേറിനു തോന്നിയത്. എന്തിനു ബി.ജെ.പിക്കു വരെ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ കഴിഞ്ഞില്ലേ.

haha kollaam vaakkere..b.j.p vijayicha palakkad thammiladiyum rajiyum thudangiyallo?