Monday, December 13, 2010

കോത്താഴ്ത്ത് കോര്‍പ്പറേറ്റും ആയുര്‍വ്വേദവും



കോത്താഴത്ത്  പൊന്നന്‍ മണീച്ച ഇന്ത്യന്‍ എന്ന കോര്‍പ്പറേട് കമ്പനിയെപറ്റി കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരിക ശന്തേച്ചീനെയാണ്. ശാന്തേച്ചി പേരിനു ഒരു പരോപകാരിയാണ്. പലതരക്കാര്‍ക്കും പാതിരാത്രിവരെ പലപ്പോഴും പരോപകാരം ചെയ്യും പാരവെക്കും. എന്നാല്‍ പറഞ്ഞുവരുമ്പോള്‍ ശാന്തേച്ചി ഒന്നൊന്നൊര പതിവ്രത. ശാന്തേച്ചിയുമായെന്ന പോലെ കോത്താഴത്ത്  പൊന്നന്‍ മണീച്ച ഇന്ത്യന്‍  എന്ന കോര്‍പ്പറേറ്റുമായും പലകാരണങ്ങളാലും പലരും  നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും . കണ്ടിരുന്നാലും കേട്ടിരുന്നാലും കൂട്ടിരുന്നാലും കൂടെ നടന്നാലും മതിവരില്ല ചില കൂട്ടര്‍ക്ക്. കാശില്ലാത്തോര്‍ടെ കമ്പനിയെന്ന് പറയും എങ്കിലും കാശുള്ള ആള്‍ക്കാരുമായാണ് കമ്പനിക്ക് ഡീലിങ്ങ്സ്. കാശില്ലാത്തവര്‍ ചുമ്മാ കമ്പനീടെ പേരും പറഞ്ഞ് ഒരു കാര്യവും ഇല്ലാതെ പറഞ്ഞ് തല്ല്ലൂടിയും തലപൊളിച്ചു നടക്കുന്നു. കൂലിപ്പണീയെടുക്കുന്നവര്‍ അടക്കം കമ്പനീടെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ചിലര്‍ കാലണക്ക് കാര്യമില്ലെങ്കിലും  കമ്പനിക്ക് കപ്പം കൊടുക്കുന്നു.

പുറമേക്ക്  പറച്ചിലില്‍ പരമദരിദ്രരാണെങ്കിലും കമ്പനീടെ നടത്തിപ്പുകാരില്‍ പലരും അവരുടെ പുത്രന്മാരും പുത്രികളും ഒക്കെ പൂ‍ത്തകാശുകാരാണ്. തൊഴുത്തില്‍ കുത്തുണ്ടെങ്കിലും തൊഴില്‍ സമരമൊന്നും ഈ കമ്പനിയില്‍ ഇല്ല കേട്ടോ. ഇനി ആരെങ്കിലും വല്ല സമരത്തിനു മുതിരും എന്ന് കണ്ടാല്‍ ഉടനെ പിടിച്ചു പുറത്താക്കി പടിയടക്കും. പിന്നെ പത്തയാലത്തു പോലും കടത്തില്ലാന്നു മാത്രമല്ല പ്രത്യേക പൊതുയോഗം വിളിച്ച് പള്ളുവിളിക്കും.

 പേരിനു കമ്പനിക്ക് ചില പൊളപ്പന്‍ പോളിസികളൊക്കെ ഉണ്ട്. പേരിനുമാത്രമേ ഉള്ളൂ. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും കമ്പനിയുടെ പേരും നടത്തിപ്പും പ്രോഡക്ടും തമ്മില്‍ ഇല്ല. പറച്ചിലില്‍ കോര്‍പറേറ്റ് വിരുദ്ധതയൊക്കെ വല്ലാതെ ഉണ്ടെങ്കിലും പറ്റാവുന്നത്  ബൂര്‍ഷ്വാ മുതലാളിമാരില്‍ നിന്നും പോരാത്തത് പബ്ലിക്കിന്റെ കയ്യീന്നും  ഊറ്റുക എന്നതാണ് കമ്പനിയുടെ ഒരു നടപ്പു രീതി. കോര്‍പ്പറേറ്റ് കാറ്റഗറിയില്‍ പെട്ട ഒരുമാതിരിപെട്ട മാധ്യമങ്ങള്‍ക്കൊക്കെ കമ്പനിയോട് വലിയ താല്പര്യം ഇല്ലാത്രെ!! കിട്ടുന്ന അവസരത്തിലൊക്കെ കമ്പനിയെ അവര്‍ കൊട്ടുകയും ചെയ്യും.

കമ്പനിയുടെ തൊഴിലാളികളും ആശ്രിതരും അകാരണമായി കമ്പനിയെ ഭയപ്പെടുന്നവരും  കടുത്ത ആരാധകരും ആയതിനാല്‍ കമ്പനിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ വാങ്ങിക്കും, വായിക്കും എന്ന് വാക്കേറിനു ഉറപ്പ് പറായാന്‍ പറ്റില്ല. വായിക്കാന്‍ കൊള്ളാവുന്നതൊക്കെ വല്ലപ്പോളുമേ വരാറുള്ളൂ. അങ്ങിനെ ഇരിക്കെ ആണ് കമ്പനിയുടെ ചുള്ളനും കഴിവുള്ളവനും സര്‍വ്വോപരി കാമോദാരനുമായ ഒരു  ഏരിയാ മാനേജരെ പറ്റി പലരും പൂച്ചം പൂച്ചം പറയാന്‍ തുടങ്ങുന്നത്.  കാര്യം കോര്‍പ്പറേറ്റായാലും കോളനിക്കാരന്‍ ആയാലും കാമത്തിന്റെ കാര്യത്തില്‍ വല്ല വ്യത്യാസവുമുണ്ടോ? ചുള്ളനെതിരെ പരാതികള്‍ പലതുവന്നു. ഒന്ന് കമ്പനിക്കകത്തുതന്നെ ഉള്ള ഒരു കീഴ്ജീവനക്കാരന്റെ പെണ്ണും പിള്ളയോട് പുള്ളിക്കാരനു ഒരു ഇത്. ആ ഇത് പലരും അറിഞ്ഞു കണ്ടു കണ്ടവരില്‍ ചിലര്‍ അതും ഇതും പറഞ്ഞു. പറച്ചില്‍ പരാതിയായി പരാതിയുടെ വിവരം പുറത്തറിഞ്ഞു. പെണ്‍ വിഷയമായതിനാല്‍ പത്താളറിഞ്ഞത് പലവഴിക്ക് പരന്ന് പതിനായിരമാള്‍ അറിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലാന്നു അറിയാലോ?

തല്‍ക്കാലം കമ്പനീട് കോര്‍പ്പറേറ്റ് മാനേജര്‍ കുറച്ചുപേര്‍ കൂട്ടം കൂടി. കമ്പനിയുടെ മാനം കപ്പലുകേറാതിരിക്കണം കൂട്ടത്തില്‍ ഒപ്പം ഉള്ള ചുള്ളനെ പതുക്കെ രക്ഷപ്പെടുത്തുവാന്‍ പഴുതും ഉണ്ടാക്കണം. പഴയകാലമല്ല പാലേരിമാണിക്യന്‍ രാജപ്പനെ പബ്ലിക്കായി നാറ്റിച്ച നാടാ‍ണ്. പലരും പലവഴിക്ക്  പലതരത്തില്‍ ആലോചിച്ചെങ്കിലും പുറത്തുപറയാവുന്ന ഒരു കാരണം കിട്ടിയില്ല. ആലോചനകള്‍ക്കൊടുക്കം ആയുര്‍വ്വേദം എന്ന് പറഞ്ഞ പോലെ ഒടുക്കം അതില്‍ തന്നെ അങ്ങ് പിടിച്ചു. പുള്ളിക്കാരനെ തല്‍ക്കാലം ആശുപത്രിയില്‍ ചികിത്സിക്കാന്‍ പറഞ്ഞയക്കുക.

ആയുര്‍വ്വേദത്തെ പറ്റി ആഡ്യന്മാരുടെ വേദം എന്നൊക്കെ ആവോളം പറഞ്ഞിട്ടുണ്ടെങ്കിലും അവസാനം അതൊരു പിടിവള്ളിതന്നെയായി കോര്‍പറേറ്റ് കമ്പനിക്ക്!!

1 comment:

Anonymous said...

ചുള്ളനെതിരെ പരാതികള്‍ പലതുവന്നു. ഒന്ന് കമ്പനിക്കകത്തുതന്നെ ഉള്ള ഒരു കീഴ്ജീവനക്കാരന്റെ പെണ്ണും പിള്ളയോട് പുള്ളിക്കാരനു ഒരു ഇത്. ആ ഇത് പലരും അറിഞ്ഞു കണ്ടു കണ്ടവരില്‍ ചിലര്‍ അതും ഇതും പറഞ്ഞു. പറച്ചില്‍ പരാതിയായി പരാതിയുടെ വിവരം പുറത്തറിഞ്ഞു. പെണ്‍ വിഷയമായതിനാല്‍ പത്താളറിഞ്ഞത് പലവഴിക്ക് പരന്ന് പതിനായിരമാള്‍ അറിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലാന്നു അറിയാലോ?

തല്‍ക്കാലം കമ്പനീട് കോര്‍പ്പറേറ്റ് മാനേജര്‍ കുറച്ചുപേര്‍ കൂട്ടം കൂടി. കമ്പനിയുടെ മാനം കപ്പലുകേറാതിരിക്കണം കൂട്ടത്തില്‍ ഒപ്പം ഉള്ള ചുള്ളനെ പതുക്കെ രക്ഷപ്പെടുത്തുവാന്‍ പഴുതും ഉണ്ടാക്കണം. പഴയകാലമല്ല പാലേരിമാണിക്യന്‍ രാജപ്പനെ പബ്ലിക്കായി നാറ്റിച്ച നാടാ‍ണ്. പലരും പലവഴിക്ക് പലതരത്തില്‍ ആലോചിച്ചെങ്കിലും പുറത്തുപറയാവുന്ന ഒരു കാരണം കിട്ടിയില്ല. ആലോചനകള്‍ക്കൊടുക്കം ആയുര്‍വ്വേദം എന്ന് പറഞ്ഞ പോലെ ഒടുക്കം അതില്‍ തന്നെ അങ്ങ് പിടിച്ചു. പുള്ളിക്കാരനെ തല്‍ക്കാലം ആശുപത്രിയില്‍ ചികിത്സിക്കാന്‍ പറഞ്ഞയക്കുക.


haha... pudikitti kettaa pudikitti...pinne ee KAMANIYANTHRANATHI LEHYAM aano aalkku kodukkan ponnath?

ente comment entha cut cheyyane?