Tuesday, December 14, 2010

വെളിക്കിരിക്കാന്‍ ഒരു സുരാജ് (കൂതറ) ബസ്സ്,


കാണാന്‍ കൊള്ളാവുന്ന കൊച്ചുങ്ങളെയും കൊച്ചമ്മമാരെയും കാണുവാനായി കാലത്ത് തന്നെ കാല്‍‌നടയായി റൌണ്ടില്‍ നാലു റൌണ്ടടിച്ച് റിട്ടേണ്‍ വന്നപ്പോളാണ് ഒരു കാര്യം കേട്ടത്. ഒരു ചുള്ളന്റെ ബസ്സില്‍ മറ്റൊരു ചുള്ളന്‍ പതിവായി വന്ന് തൂറീട്ട് പോകാത്രെ!! ഛായ് വൃത്തികേട്... എന്തായാലും പതിവായി ഒരുത്തന്‍ ഇങ്ങനെ ഒരു സംഭവം ചെയ്യണത് പൊറുപ്പിക്കാന്‍ പറ്റണ കാര്യം അല്ല.
ആരെങ്കിലും അവനവന്റെ ഉമ്മറത്തായാലും പറമ്പിലായാലും ബസ്സിലായാലും വന്ന് തൂറീട്ട് പോയാല്‍ ഒന്നുകില്‍ അവനെ പിടിച്ച് കയ്യോടെ സ്ഥലം വൃത്തിയാക്കിക്കുക അല്ലെങ്കില്‍ അത് അവനവന്‍ തന്നെ കോരിക്കളയുക. എന്നാല്‍ ചിലര്‍ അത് നൊക്കിയിരുന്നു അതും ഇതു പറയും എന്ന് ഇപ്പോളാ അറിഞ്ഞത്. 

കേട്ടപാതി കേള്‍ക്കാത്ത പാതി വാക്കേറിനും കെലിപ്പായി പിന്നെ സംഗതി വിശദമായി ചോദിച്ചപ്പോളാണ് സംഗതി നടക്കണത് പറമ്പിലും പാടത്തും പൊതു സ്ഥലത്തൊന്നുമല്ല ബസ്സിലാണെന്ന്.

ബസ്സെന്ന് കേട്ടാല്‍  തിരക്കുള്ളപ്പോള്‍ ചിലര്‍ക്ക് പെണ്ണുങ്ങളെ ജാക്കിവെച്ച് യാത്രചെയ്യാനും ട്രാന്‍സ്പോര്‍ട് ബസ്സെന്നാല്‍ ബന്തിന്റന്ന് കല്ലെറിഞ്ഞുപൊളിക്കാനും ഒക്കെ ഉള്ള ഒരു സംഗതിയാണ് എനിക്ക് ഓര്‍മ്മവരിക. പിന്നെയാണ് ഗൂഗിള്‍ ഇന്റര്‍ നെറ്റില്‍ ഒരു ബസ്സൊക്കെ ഇറക്കിയത്. ബസ്സുവന്നതോടെ ബ്ലോഗ്ഗില്‍ ചൊറിച്ചിലും പാരയും പഞ്ചാരയുമായി നടന്നിരുന്നവരൊക്കെ ഇടിച്ചു കേറി. പരസ്പരം പുകഴ്ത്തലും പാരവെപ്പും സ്വയം പൊക്കിത്തരവും കൊണ്ട് ഗൂഗിളാനുപോലും തോന്നിക്കാണും പണ്ടാരമടങ്ങാന്‍ ഏതു നേരത്താ ഈ രോമം ഉണ്ടാക്കാന്‍ തോന്നിയതെന്ന്.

ബോറന്മാര്‍ ഒരുപാട് ഉണ്ടെങ്കിലും അതില്‍ അന്യായ ബോറനൊരുത്തന്‍ ഉണ്ട് അവന്റെ വിവരത്തെ നമിച്ചാലും ജ്യാഡയുണ്ടല്ലോ.നേരീട്ട് അറിയില്ലെങ്കിലും നെറ്റിലെ ചില സംഗതികളില്‍ നിന്നും അറിയുന്നതും മനസ്സിലാക്കണതും സ്വയം പൊക്കലിന്റെ കാര്യത്തില്‍ ഈ ഗഡിയെ സഹിക്കാന്‍ എളുപ്പം അല്ലാന്നാണ്. ഒരുമാതിരി സുരാജ് (കൂതറ) സ്റ്റൈല്‍ ആണ് ആ ഗഡീഡെ  ബസ്സും കോപ്പും കൊടച്ചക്രവും. സകലതിനോടും സകലരോടും പുച്ചം ഒക്കെ കാണിച്ച്. താനാണെങ്കില്‍ വല്യ കോത്താഴത്തെ കുണ്‍സ്രാള്‍ ആണെന്ന ഭാവവും ആയി നടക്കുന്ന ചില മൈഗുണ്‍സില്ലേ ആ ഒരു കാറ്റഗറിക്കാരന്‍ ആണെന്ന് തോന്നുന്നു.. ഇമ്മാതിരി ആള്‍ക്കാരാണ് വല്യ വിവരക്കാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടി ചുമ്മാ ഓരോന്ന് അടിച്ചു വിടാറുള്ളത്. പന്നനെന്ന് വിളിച്ചാല്‍ പിന്നെ അതു മതി പന്നന്മാരൊക്കെ വന്ന പാവം ഈ എന്റെ മെക്കിട്ട് കേറാന്‍.

 ബസ്സില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ ഈ ചുള്ളന്റെ ബസ്സില്‍ ആരോ തൂറിയിട്ടു പോയ്യീന്ന് പറഞ്ഞാ ഇപ്പോള്‍ നെലോളിയും വിളിയും. ഓന്റെ ബസ്സില്‍ കയറിയപ്പോളാകും ഹോ വെളിക്കിരിക്കാന്‍ ഇതെന്നെ പറ്റിയ സ്ഥലം എന്ന് കണ്ടത്. ചില സംഗതികള്‍ കണ്ടാല്‍ ചിലര്‍ക്ക് ഓക്കാനം വരും ചിലര്‍ക്ക് അവിടെ ഒന്ന് തൂറിയാല്‍ കൊള്ളാന്നും തോന്നും. എന്തായാലും അവിടെ പോയി തൂറിയവന്റെ സമ്മതിക്കണം. തൂറിയവനില്ലേലും ചന്തിക്കെങ്കിലും നാണം വേണ്ടെ? 

എവന്റെ ഒക്കെ ബസ്സില്‍ തൂറി ഇട്ടിട്ടു വേണോ  കൊള്ളാവുന്ന മാഗസിന്‍ നടത്തുന്ന മറ്റവനൊക്കെ പരസ്യവും പത്രാസും കാണിക്കാന്‍? ഇപ്പോള്‍ ദാണ്ടെ അതു കോരിക്കളയാതെ അതിന്റെ മണവും ആസ്വദിച്ച് ചുള്ളന്‍ നാട്ടാരോട് പയ്യാരം പറഞ്ഞിരിപ്പാത്രേ!! കഷ്ടം.

എന്തായാലും ഇതൊക്കെ ചുമ്മാ ഒരു ജ്യാഡയാണെന്നേ.... അവന്റെ ഒക്കെ ജ്യാഡ സഹിക്കണ ആള്‍ക്കാരെയും അവനെയൊക്കെ എടുത്ത് പൊക്കി തലേല്‍ ഏറ്റി നടക്കണോരെയും സമ്മതിക്കണം.  ഇമ്മാതിരി സുരാജന്മാരെ ഫോളോവേഴ്സ് എങ്ങനെ അവനെ സഹിക്കണാവോ?ഗള്‍ഫാരാവും അവനെയൊക്കെ ഇങ്ങനെ തലോടിയും പുകഴ്ത്തിയും ഒക്കെ നടക്കണേ.അല്ലാണ്ടെ ആര്‍ക്കാ ഇമ്മാതിരി മൊതലോളെ പൊക്കിക്കൊണ്ട് നടക്ക...

എന്തായാലും ജ്യാഡകള്‍ ഇതിലൊന്നു ഒതുങ്ങുന്നില്ല. ഇന്നാളൊരുത്തന്‍ പറയാണ് കൌമുദിക്കാര്‍ ഇനി സ്റ്റാഫിനെ ഒക്കെ പിരിച്ചു വിട്ട് അവന്റെ ബ്ലോഗ്ഗില്‍നിന്നും പടവും അവന്റെ മാഗസിനീന്ന് മാറ്ററും അടിച്ചോണ്ടിരിക്കോ എന്നുള്ള ലെവലില്‍. കൌമുദിയൊക്കെ ഇവന്റെ കണ്ടോണ്ടല്ലേ കൊല്ലങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരണം ആരംഭിച്ചത്. എന്താ ചെയ്യാ ഓരോരോ അല്പന്‍സിനെ കൊണ്ട്.


വഴക്കിനും വക്കാണത്തിനു വാക്കേറിനു യാതൊരു താല്പര്യവും ഇല്ല. എന്നാലും വല്ലപ്പോഴും ഇമ്മാതിരി ചൊറിഞ്ഞുവരണ കാര്യങ്ങള്‍ കാണുമ്പോള്‍ വല്ലതും പറയാതിരിക്കാനും പറ്റണില്ല.

എന്തായാലും വാക്കേറിനു വെളിക്കിരിക്കാന്‍ തോന്നിയാല്‍ ഒരു കാരണവശാലും ഇമ്മാതിരി ഐറ്റത്തിന്റെ വെളിപ്രദേശത്ത് പോകില്ല.വെളിക്കിരുന്നില്ലേലും വേണ്ടില്ലാന്ന് വെക്കും.

2 comments:

Anonymous said...

എവന്റെ ഒക്കെ ബസ്സില്‍ തൂറി ഇട്ടിട്ടു വേണോ കൊള്ളാവുന്ന മാഗസിന്‍ നടത്തുന്ന മറ്റവനൊക്കെ പരസ്യവും പത്രാസും കാണിക്കാന്‍? ഇപ്പോള്‍ ദാണ്ടെ അതു കോരിക്കളയാതെ അതിന്റെ മണവും ആസ്വദിച്ച് ചുള്ളന്‍ നാട്ടാരോട് പയ്യാരം പറഞ്ഞിരിപ്പാത്രേ!! കഷ്ടം.

കൊള്ളാം വാക്കേറെ ഇതുപോലെ ധാരാളം സുരാജുമാര്‍ താങ്കളുടെ ഭാഷയില്‍ കൂതറകള്‍ ഉണ്ട് ബസ്സിലും ബ്ലോഗ്ഗിലും.
അവന്റെ ബസ്സില്‍ പരസ്യം ചെയ്ത പാര്‍ടിയേ വേണം പറയാന്‍. മാഗസിന്‍ നടത്തുന്നവനു അല്പം ചില അന്തസ്സൊക്കെ വേണ്ടെ?

Anonymous said...

ഹും നാറുന്നു. കോരിക്കള.. (പോസ്റ്റ് ലേബലില്‍ ഹാസ്യം, വിമര്‍ശനം എന്നൊക്കെ കണ്ടു. എവിടെ ഹാസ്യം? എവിടെ വിവാദം? എവിടെ വിമര്‍ശനം)