Sunday, April 17, 2011

പൂനത്തിനു തുണിയഴിക്കാന്‍ അല്പം സ്പേസ് നല്‍കൂ പ്ലീസ്


അല്ലെങ്കിലും ആരെങ്കിലും നല്ലകാര്യം ചെയ്യാന്ന് വച്ചാല്‍ ആള്‍ക്കാര്‍ക്ക് അസൂയയാണെന്നേ. ഇന്ത്യന്‍ ടീം ജയിച്ചപ്പോള്‍ ചിലര്‍ ഫ്ലാറ്റു നല്‍കി, പണം നല്‍കി, പദവിനല്‍കിയൊക്കെയാ ടീമിനെ അഭിനന്ദിച്ചതും അംഗീകരിച്ചതും. പൂനം ചേച്ചിക്കും അമ്മാതിരി ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ടീമിനു മുമ്പില്‍ ഒന്നു തുണീയഴിച്ചു കാണിക്കണം. അതിലൂടെ അവരെ അഭിനന്ദിക്കണം. അതിനാണ് കുറേ സദാചാരക്കാരും മറ്റും പ്രശ്നം ഉണ്ടാക്കുന്നത്. അവര്‍ കാണിച്ചോട്ടെന്ന് വിചാരിച്ചാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ പൂനം തുണിയഴിക്കും എന്ന് പ്രഖ്യാപിച്ചതും പലയിടത്തുനിന്നും പരാതിയും പാരയും പൊന്തിവരാന്‍ തുടങ്ങി. അതിലൊന്നും പിന്മാറാന്‍ പൂനം ചേച്ചി തയ്യാറായില്ല. ഇന്ത്യയില്‍ തുണിയഴിക്കാന്‍ പ്ലേസ് ഇല്ലെങ്കില്‍ പാരീസില്‍ പോയി തുണിയഴിച്ച് കാണിക്കുമെന്നായി ചേച്ചി. പക്ഷെ എന്തു ചെയ്യാനാ ആലിങ്കായ് പഴുത്തപ്പോള്‍ കാക്കക്ക് വായില്‍ പുണ്ണെന്ന് പറഞ്ഞപോലെ ഇന്ത്യന്‍ ടീം ജയിച്ചപ്പോള്‍ ചേച്ചിക്ക് മൂത്രത്തില്‍ കല്ലുവന്നതും അതു കളയാന്‍ ആശുപത്രീലായതും. പുറത്തുവന്നാലും താന്‍ തുണിയഴിക്കാന്‍ തയ്യാറാ‍ണെന്ന് പൂനം ചേച്ചി പറയുന്നുണ്ട്, പക്ഷെ പറ്റിയ പ്ലേസ് ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടത്രെ.


ഓണത്തിന്റെടേല്‍ പുട്ടുകച്ചവടമെന്ന് പറയുന്നപോലെ ദാണ്ടെ ചേച്ചിയുടെ തുണിയഴിക്കലിനെ വിറ്റു കാശാക്കാനാണ് ഒരോര്‍ത്തര്‍ ശ്രമിക്കുന്നത്. മറ്റാരുമല്ല ഇമ്മടെ ബോളീവുഡ്ഡുകാര്‍ തന്നെ.  രാജ്യത്തിനു വേണ്ടി ആരെങ്കിലും എന്തെങ്കിലും ഒന്ന് ചെയ്യാന്ന് വച്ചാല്‍ അപ്പോള്‍ അതിനെ എങ്ങിനെ വിറ്റു കാശാക്കാമെന്നാണ് ഈ ബോളീവുഡ്ഡുകാരുടെ നോട്ടം. ചേച്ചേടെ ശുദ്ധമായ മനസ്സുകൊണ്ട് മാത്രമാണ്   ഇന്ത്യന്‍ ടീം ലോകകപ്പില്‍ വിജയിച്ചാല്‍ വസ്ത്രമഴിച്ച് അവര്‍ക്ക് മുമ്പില്‍ നില്‍ക്കാന്നൊരു ഓഫര്‍ വച്ചത്. അത് അവര്‍ക്കൊരു ഇന്‍സ്പിരേഷന്‍ ആയ്ക്കോട്ടെ എന്ന് കരുതിമാത്രം. ഇതില്‍ വേറെ ഒരു ദുരുദ്ദേശ്യവുമില്ല ടീമിനെ അഭിനന്ദിക്കുക എന്ന സദുദ്ദേശ്യം മാത്രം. നേരുപറഞ്ഞാല്‍ അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. ഇന്ത്യാ രാജ്യത്തെത്ര നടിമാരുണ്ട് മോഡലുമാരുണ്ട് എന്നിട്ട് ആരെങ്കിലും ടീമിനെ ഒന്ന് തുണിയഴിച്ചിട്ട് അഭിനന്ദിക്കാന്‍ മുന്നോട്ടുവന്നോ? അതാണ് ചേച്ചിക്ക് രാജ്യത്തെ ടീമിനോടുള്ള സ്നേഹം. അത് കേള്‍ക്കേണ്ട താമസം ബോളീവുഡ്ഡുകാര്‍ പണവും പടവുമായി എത്തിയത്രെ. എന്നാല്‍ ചേച്ചി ആ ടൈപ്പല്ല, അമ്മാതിരിസംഗതി സിനിമയില്‍ കാ‍ണിക്കാന്‍ അവരെ കിട്ടില്ല. അതിനു വേറെ ആളെനോക്ക് എന്ന് കര്‍ശനമായി തന്നെ പറഞ്ഞു. അതാണ് ക്യാരക്ടര്‍. 


നഗ്നത ആഭസമാണെന്നാണ് ചിലരൊക്കെ  മനസ്സില്‍ കരുതുന്നതും പുറത്ത് പറഞ്ഞോണ്ടിരിക്കുന്നതും. എന്നാത് അത് ഒരിക്കലും ഒരു ആഭസമേ അല്ലെന്നും മറിച്ച് അത് ആസ്വദിക്കാനോ അല്ലെങ്കില്‍ ആളുകള്‍ക്ക് ആഹ്ലാദം പ്രകടിപ്പിക്കാനോ അല്ലെങ്കില്‍ മറ്റു പലതിനുമുള്ളതാണെന്നോ ആണ് വാക്കേറിനു മനസ്സിലായത് തന്നെ ഇമ്മടെ പൂ നം ചേച്ചി പറഞ്ഞപ്പോളാണ്. നമ്മള്‍ ജനിക്കുന്നത് തന്നെ നഗ്നരായിട്ടാണെന്നും ആ നിലക്ക് അതിനെ മോശമായി കാണുന്നത് നല്ലതല്ലെന്നുമൊക്കെ ചേച്ചി വച്ചു കാച്ചീട്ടുണ്ട്. അപ്പോളാണ് ഒരു സംശയം എന്നാ പിന്നെ ജനിച്ച കോലത്തില്‍ തന്നെ ചേച്ചിക്ക് നടന്നൂടെയെന്ന്. അതെന്തേലുമാകട്ടെ. ചേച്ചിയെ ഒന്ന് വിളിക്കാമെന്ന് വച്ചാല്‍ എന്താ ചെയ്യാ ചിലരുടെ ഭീഷണി കൊണ്ടോ മറ്റൊ ചേച്ചീടെ ഫോണ്‍ ഓഫാക്കി വച്ചിരിക്കാണത്രെ. ഓണാക്കിയാലും വിളിക്കാന്‍ നമ്പറുമില്ല. എന്തായാലും ചേച്ചിക്ക് പിന്തുണയുമായി വാക്കേറ് ഉണ്ട്. പിന്നെ പാരീസു വരെ ഒന്നും പോണ്ടാന്നേ ചേച്ചിയും ടീമും സന്നദ്ധമാണെങ്കില്‍ ഇമ്മടെ ശാന്തേച്ചീടെ വീടിന്റെ  ചായ്പില്‍ സൌകര്യം ഒരുക്കാം. ..അല്ല ഇനി ടീമില്ലേലും.......ഏത്!!

No comments: