Thursday, April 14, 2011

ഓര്‍ക്കെന്താ കൊമ്പുണ്ടോ?



അല്ലേ ഇത്രേം ആള്‍ക്കാരു ക്യൂവില്‍ നില്‍ക്കുമ്പോള്‍ കാവ്യ കൊച്ചു നേരെ അങ്ങ് ചെന്ന് വോട്ടും കുത്തി വീട്ടില്‍ പോകാന്നു പറഞ്ഞാല്‍ അതെവിടത്തെ ന്യായം? അതനുവദിച്ചു കൂടാ..ഹേയ് ഒരുനെലക്കും സമ്മതിക്കാന്‍ പറ്റില്ല. അല്ലേല്‍ പിന്നെ നമ്മളെന്തിനാ ആണുങ്ങളാണെന്നും പറഞ്ഞോണ്ട് മുണ്ടും മടക്കിക്കുത്തി നടക്കുന്നേ. എന്തായാലും ഓന്‍ ആങ്കുട്യാട്ടാ‍ വല്ലോര്‍ക്കും വിരോധമുണ്ടോന്ന് ചോദിക്കേണ്ടതാമസം ചാടിപറഞ്ഞില്ലേ “ജനാധിപത്യപരമായി വോട്ടു രേഖപ്പെടുത്തണമെങ്കില്‍ ക്യൂവില്‍ നില്‍ക്കട്ടേന്ന്...” അതാണ് ആണത്തം. അങ്ങനെ തന്നെ വേണം. ഇതെന്താ സിനിമേടെ സെറ്റൊന്നുമല്ലല്ലോ താരം വരുമ്പോള്‍ മറ്റുള്ളവര്‍ ഓച്ചാനിച്ച് മാഡത്തിനു വഴിമാറിക്കൊടുക്കാനൊക്കെ.

ചൂണക്കുട്ടനായ ചൂള്ളമണീടെ പേരറിയില്ല. അതോണ്ട് തല്‍ക്കാലം പൌരന്‍ എന്നു വിളിക്കാം. ഇമ്മടെ പൌരന്‍ ചേട്ടന്‍  അങ്ങിനെ ഒബ്ജക്ഷന്‍ പറഞ്ഞതിനു പിന്നില്‍ പീറ പബ്ലിസിറ്റി മുന്നില്‍ കണ്ടാണെന്ന് പലരും പറഞ്ഞോണ്ട് നടക്കുന്നുണ്ട്. അത് കേട്ടാല്‍ തോന്നും പൌരേട്ടന്‍ ഇതൊക്കെ നേരത്തെ പ്ലാന്‍ ചെയ്ത് അലമ്പുണ്ടാക്കണ ഡയലോഗടിച്ച് സീനുണ്ടാക്കീതാന്ന്. ഒരു മാതിരി ചില ഗ്ലോറിഫൈഡ് കുറ്റവാളികളെ  പ്രത്യേക രീതിയില്‍ കോടതിയില്‍ ഹാജരാക്കണതും ജാമ്യം നേടണതും അല്ലെങ്കില്‍ ബോധം കെട്ട് ആശുപത്രീലാക്കുന്നതുമായ കാര്യങ്ങള്‍ ഒക്കെ കണ്ടു ശീലിച്ചവര്‍ക്ക് ഇങ്ങനെ ഒക്കെ തോന്നാം. ഇമ്മടെ പൌരന്‍ ചേട്ടന്‍ ക്യൂനിന്ന് പ്രാന്തായിക്കാണും. ആ നേരത്താണ് ആണ്ടെ ഒരു നടിയും ഫാമിലിയും ചുമ്മാ നാലു പോലീസുകാര്‍ക്കൊപ്പം നേരയങ്ങ് വന്ന് വോട്ട് ചെയ്ത് പോകാന്‍ നോക്കണൂ. പൌരേട്ടനിലെ പൌരന്‍ ഉണരാതിരിക്കോ?

കാവ്യാന്ന് പറഞ്ഞാല്‍ മലയാള സിനിമയിലെ ഒരു നടിയെന്നതിനപ്പുറം പ്രോട്ടോകോള്‍ പ്രകാരം പരിഗണന അര്‍ഹിക്കണ വ്യക്തിയൊന്നുമല്ലല്ലോ. അപ്പോള്‍  സരസൂ, ജാനു, തുടങ്ങിയവരൊക്കെ നിക്കണ പോലെ ക്യൂ നിന്ന് വോട്ടു ചെയ്യട്ടെ. എന്തിനു ശാന്തേച്ചി വരെ ക്യൂ നില്‍ക്കണു പിന്നെയല്ലെ കാവ്യ. ഇതിന്റെടേല്‍ ഈ മാധ്യമക്കാരുടെ ഒരു  കാര്യം. അവര്‍ സംഭവം കാപ്ചര്‍ ചെയ്തു കയ്യോടെ ന്യൂസിലിട്ടു. വോട്ടു ചെയ്യാതെ കാവ്യ മടങ്ങി. കേട്ടാ‍ല്‍ തോന്നും ആരെങ്കിലും വിരട്ടി വിട്ടതാണെന്ന്. ക്യൂനിക്കണ്ടോടത്ത് ക്യൂ നില്‍ക്കണം. അല്ലാതെ താരജ്യാഡയും പരിഗണനയുമൊന്നും വോട്ട് ചെയ്യാന്‍ വരുമ്പോള്‍ പ്രതീക്ഷിക്കരുത് കൊച്ചേ...

ലാലേട്ടന്‍ എന്തയിരുന്നു. വോട്ടു ചെയ്യൂ വോട്ടിന്റെ മൂല്യമറിയൂ എന്നൊക്കെയുള്ള രീതിയിലല്ലായിരുന്നോ വര്‍ത്താനം. എന്നിട്ടു ചുള്ളന്‍ വോട്ടു ചെയ്തുമില്ല. അപ്പോള്‍ ആളോള്‍ ആരായി? ഇതൊക്കെ തന്നെയാന്നെ പരസ്യത്തില്‍ പറയുന്നതൊന്നു പ്രവര്‍ത്തിയില്‍ മറ്റൊ

No comments: