Friday, October 15, 2010

ചേച്ചിയുടെ മനസ്സിന്റെ തൂവലില്‍ മോഷ്ടിച്ച മഷി

അല്ലെങ്കിലും ഈ ആണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല.
ദാണ്ടെ പുതിയ സംഭവം.നിരക്ഷരന്‍ ഒരു മാന്യനാണെന്നാണ് പൊതുവെ വെപ്പ് എന്നിട്ട് അയാള്‍ ചെയ്ത അന്യായം കണ്ടില്ലേ. വഴീ പോണോര്‍ക്കൊക്കെ ഒരു ചേച്ചിയെ ചീത്തവിളിക്കാനവസരം ഒരുക്കി. കഷ്ടം....അയ്യാളോടുണ്ടായിരുന്ന മുഴുവന്‍ ബഹുമാനവും തല്‍ക്കാലത്തേക്ക് ഇല്ലാണ്ടായി...

ഷിബൂനോട് ആയിരം പ്രാവശ്യം ചേച്ചി പറഞ്ഞൂത്രേ ഒന്നു വാടാ എന്നു.(ഹോ എന്നോടങ്ങാനം പറഞ്ഞിരുന്നേല്‍ എപ്പോള്‍ എത്തീന്ന് ചോദിച്ചാല്‍ മതി)

അപ്പോള്‍ അവന്‍ പറഞ്ഞൂത്രെ “നീ തുടങ്ങിക്കോ ഞാന്‍ പിന്നാലെ വരാം“ എന്ന് (ഒരു ഗ്യാപ് നല്ലതാ) ശ്യോ ആരെങ്കിലും കേട്ടാല്‍ എന്തു വിചാരിക്കും? ...ഞാന്‍ വിചാരിച്ചത് എന്താന്ന് ഊഹിക്കാലോ എന്റെ നിലവാരത്തില്‍ ഉള്ള പലരും ഇതെന്നെ വിചാരിച്ചു കാണും. വിചാരത്തിനു വല്ല വിവേകവുമുണ്ടോ?
ഷിബ്ബു വിവാദം ഉണ്ടാക്കാന്‍ പറഞ്ഞു ചേച്ചി അതിനു ശ്രമിച്ചു അതിനു അവരെ കുറ്റം പറയാന്‍ പറ്റുമോ? എന്തായാലും സംഗതി വിഷയമായതോടെ ഷിബു കയ്യോഴിഞ്ഞൂന്നാ മനസ്സിലാകുന്നേ..
ഷിബു പറയുന്നത് ചേച്ചിയുമായി ഒരു ബന്ധവുമില്ലെനാണ്. വിവാദമായപ്പോള്‍ ചേച്ചിയെ ഷിബു തള്ളിപ്പറഞ്ഞതാണോ എന്ന് വാക്കേറു ചിന്തീക്കാതിരിക്കുന്നില്ല. മലപ്പുറത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേദിപങ്കിട്ട് മദനിയെ ഒടുക്കം ചിലര്‍ തള്ളിപ്പറഞ്ഞപോലെ!!


 ഒരു പൊതുതാല്പര്യ സംഗതിയെന്ന നിലക്ക് ചേച്ചി ഒരു പ്രവര്‍ത്തിക്കു മുതിരന്നപ്പോള്‍ കോളേജില്‍ ചീമുട്ടയെറിഞ്ഞ സ്വഭാവം ഇനിയെങ്കിലും മാറ്റിക്കൂടേ കുരങ്ങന്മാരേ എന്ന് ചേച്ചി തുടര്‍ന്ന് ചോദിക്കുമ്പോളാ..എന്തായാലും തുടര്‍ന്ന് വായിച്ചപ്പോളാ സംഗതി ഞാന്‍ ഉദ്ദേശിച്ചതല്ലെന്ന് മനസ്സിലായത്. ഇത് വിഷയം ബ്ലോഗ്ഗും ബ്ലോഗ്ഗിലെ പോസ്റ്റുമോഷണവുമാണ്. ഞാന്‍വല്ലാണ്ടെ തെറ്റിദ്ധരിച്ചു..

പൊതുതാല്പര്യാര്‍ഥം പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. നളിനി ജമീല, നമിത തുടങ്ങിയവരും ചില കോര്‍ണറുകളില്‍ നിന്നും എതിര്‍പ്പ് നേരിടുന്നവരാണ്.

ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ വിവരവും ഉള്ള എല്ലാവര്‍ക്കും തുടങ്ങാവുന്നതാണെങ്കിലും തുടങ്ങിയാല്‍ എളുപ്പം എഴുത്തു തുടരാവുന്നതുമായ ഒരു സംഭവമാണ്‍` ബ്ലോഗ്ഗെന്ന് പറയുവാന്‍ പറ്റില്ല. ചിലര്‍ നേരിട്ടെഴുതും മറ്റുചിലര്‍ കൂലിക്കെഴുതും. കൂലിയെഴുത്തും കമന്റിടലും കൂട്ടത്തില്‍ കൂക്കിവിളീയും കുശുബുകുത്തലും ഒക്കെ ബ്ലോഗ്ഗിന്റെ ഒരു രസമാണ്. ദാണ്ടെ  നിരക്ഷരന്‍  നാടൊട്ടുക്ക് സഞ്ചരിച്ച് പടമെടുത്ത് പറ്റാവുന്നിടത്തോളം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. അയ്യാള്‍ക്കതു പറ്റും എന്നാല്‍ എല്ലാവര്‍ക്കും അതു പറ്റില്ലല്ലോ....അപ്പോള്‍ ചിലര്‍ അടിച്ചുമാറ്റുക എന്ന സാഹസത്തിനു മുതിരുന്നു. അടിച്ചുമാറ്റിയതിനെ ചോദ്യം ചെയ്യാണ്ടിരിക്കാ‍ന്‍ കമന്റ് മോഡറേഷന്‍ പുറം ചൊറിയുന്നവര്‍ക്കും അഭിനന്ദനം അറിയിക്കുന്നവരും ആയ അംഗങ്ങള്‍ക്ക് മാത്രം അവസരം നല്‍കുക. അതൊരു ഉഗ്രന്‍ ഐഡിയയാണ്.

ദാണ്ടെ നമ്മുടെ നായിക ചേച്ചി  http://shibu1.blogspot.com/2009/05/camera-tragedy.html  എന്ന ബ്ലോഗ്ഗില്‍ നിന്നും  http://sheebaramachandran.blogspot.com/2010/10/blog-post_13.htmll    അടിച്ചു മാറ്റിയെന്നാണിപ്പോള്‍    ബസ്സിലുള്ളവരുടെ ചര്‍ച്ചകള്‍. ഇവര്‍ക്കൊക്കെ വേറെ പണീയില്ലേ? സംഗതി ചേച്ചി ചാക്കിട്ടു പൊക്കി തലമാറ്റി പ്രസിദ്ധീകരിച്ചത് കൊള്ളാവുന്ന ഒരു ബ്ലോഗ്ഗറുടെ പോസ്റ്റാണ്. എന്നാലും പെണ്ണല്ലേ പാവമല്ലേ വിട്ടേക്കാം എന്ന് കരുതേണ്ടതിനു പകരം നിരക്ഷരന്‍ അതെടുത്തിട്ട് ഇപ്പോള്‍ തുറന്ന ചര്‍ച്ചക്ക് തുറന്നുവച്ചു. ചേച്ചി പോസ്റ്റില്‍ കടന്നു കാര്യം പറയുന്നതിനു വിലക്കിയെങ്കിലും ഇങ്ങനെ ഒരു പണി പിന്നാലെ വരും എന്ന് കരുതിക്കാണില്ല. എന്തായാലും ഷീബേച്ചിയുടെ മോഷണം കയ്യോട് പിടിച്ചിട്ട് പബ്ലിക്കായി വിചാരണ്‍ക്ക് വെച്ചത് സ്ത്രീകളോടുള്ള അധിക്രമം ആയി. സംഗതി മറ്റൊരുവന്‍ എഴുതിയിട്ട് ഉണങ്ങാതിരുന്ന മഷിയാണ് ചേച്ചിയുടേ മനസ്സിന്റെ തൂവല്‍ തുമ്പില്‍  പുരണ്ടത്  ഷിബുവണ്ണന്റെ മഷി!!


കൊള്ളാവുന്ന പോസ്റ്റുകള്‍ എഴുതി പബ്ലിക്കിനു പറ്റാവുന്ന ഒരു ഉപകാരം ചെയ്യാന്നു വച്ചാല്‍ അതും സമ്മതിക്കില്ല മനുഷ്യന്മാര്‍. അപ്പോള്‍ പറയും മോഷണമാണെന്ന്. അല്ലെങ്കിലും അസൂയക്കാരെക്കൊണ്ടിപ്പോള്‍ ഇരിക്കപ്പോറുതിയില്ലാണ്ടായിട്ടുണ്ട്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ഞാന്‍ ചേച്ചിയെ അഭിനന്ദിക്കുന്നു, പിന്തുണയ്കുന്നു. ചേച്ചിക്ക് ഒരു പബ്ലിസിറ്റിക്കായി പറ്റാവുന്ന രീതിയില്‍ ഒരു പരീക്ഷണം നടത്തി. പബ്ലിസിറ്റിക്കു വേണ്ടി അന്യായ അക്രമത്തിനൊന്നും ചേച്ചി തയ്യാറായില്ലല്ലോ. ചിലര്‍ അല്പം ഹോട്ടായ സംഗതികള്‍ ഒക്കെ എഴുതി ശ്രദ്ധപിടിക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ അല്പം ബോള്‍ഡായി ചില ഇടപെടല്‍ നടത്തുന്നു. ഇതൊക്കെ ശ്രദ്ധപിടിക്കാന്‍ ഉള്ള ശ്രമമാണ്. ദാണ്ടെ http://poochakanny.blogspot.com/  ഒരു  പെണ്‍കൊച്ച്  എന്തൊക്കെയാ എഴുതിയത്. എന്നിട്ടെന്തായി ആരേലും തിരിഞ്ഞു നോക്കിയോ? ഞാന്‍ സ്വകാര്യമായി ഒരു ആപ്ലി നല്‍കിയെങ്കിലും അവള്‍ടെ തനിസ്വരൂപം മനസ്സിലാക്കിയപ്പോള്‍ കയ്യോടെ പിടുത്തം വിട്ടു. ഇമ്മക്ക് കമ്പനിയടിക്കാന്‍ പറ്റിയ കക്ഷിയല്ലാന്നേ...കയ്യില്‍ നില്‍ക്കില്ല!! എന്തായാലും മനസ്സിന്റെ തൂവലില്‍ ഷിബുവിന്റെ മഷിമുക്കിയെഴുതുന്ന ചേച്ചിക്ക് വാക്കേറിന്റെ അഭിനന്ദനം..ചേച്ചി ഇനി എന്നാ‍ണാവോ ഈയ്യുള്ളവന്റെ ബ്ലോഗ്ഗില്‍ നിന്നും ഒരെണ്ണം മോഷ്ടിക്കുക. ഇവിടെ ഒരു പോസ്റ്റ് ആരെങ്കിലും മോഷ്ടിക്കണേ ബ്ലോഗ്ഗ് തേവരേന്ന് പ്രാര്‍ഥിച്ചിരിക്കുമ്പോള്‍ ഒരോരുത്തര്‍ മോഷ്ടിച്ചതിനെ എടുത്തിട്ട് വിചാരണ ചെയ്യുന്നു. കശ്മലന്‍സ്....


ബ്ലോഗ്ഗെന്ന് പറഞ്ഞാല്‍ തന്നെ ശ്രദ്ധിക്കപ്പെടാനും കമന്റുകിട്ടി നാലാള്‍ടെ മുന്നില്‍ ഞെളിയാനും ഉള്ള ഒരു സംഗതിയാണെന്ന് കരുതുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. പരമാവധി പബ്ലിസിറ്റിക്ക് പരിശ്രമിക്കുമ്പോള്‍ പലര്‍ക്കും പിടിവിട്ടു പോകും. ദാണ്ടെ കാറ്റടിച്ചാല്‍ കമന്നുവീഴുന്ന ഒരു കാര്‍ന്നോരു കൊച്ചുപിള്ളാരുമായുള്ള ചില ഇടപഴകലുകള്‍ ഒക്കെ പച്ചക്കെഴുതി പബ്ലിക്കാക്കുന്നു എന്നൊരു ആരോപണം. ചുള്ളനു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പെണ്‍ ഫ്രണ്ട്സുണ്ടത്രെ. ചില ഫ്രാഡുകള്‍ കാര്‍ന്നോരെ പറ്റിക്കാന്‍ ശ്രമിക്കും പക്ഷെ അമ്മാന്‍ പിടികൊടുക്കില്ല. അതിനൊക്കെ അമ്മാനു അമ്മാന്റെതായ സൂത്രവിദ്യകള്‍ ഉണ്ട്. അമ്മാന്‍ പെണ്ണുങ്ങളെ ബ്ലോഗ്ഗ്, ഓര്‍ക്കുട്ട് എന്നിവിടങ്ങളില്‍ നിന്നും ഒക്കെ അങ്ങട് പരിചയപ്പെടും. പരിചയ പെട്ടത്  പെണ്ണാണെങ്കില്‍ മാത്രം പങ്കുകൂടും അമ്മാന്‍. ഇതൊക്കെ അസൂയക്കാര്‍ കാര്‍ന്നോരെ പറ്റി പറഞ്ഞുണ്ടാക്കുന്നതാണ്. കാര്യം പറഞ്ഞാല്‍ കാര്‍ന്നോര്‍ എഴുതുന്നത് ബോറാണെങ്കിലും കാലന്‍ കയ്യോടെ കൂട്ടിക്കൊണ്ടുവാന്‍ നില്‍ക്കണ പ്രായത്തിലും പെണ്ണുങ്ങളെ തപ്പിയെടുത്ത് കമ്പനിയടിക്കുന്നു എന്നതില്‍ വാക്കേറിനു കാര്‍ന്നോരോട് വല്യ ബഹുമാനമാണ്.


പറഞ്ഞുവന്നത് പബ്ലിസിറ്റിയുടെ കാര്യമാണ്. ചിലര്‍ ആദ്യകാലത്ത് കുറച്ചോക്കെ എഴുതി ആള്‍ക്കാര്‍ടെ കയ്യട്യൊക്കെ വേടിച്ച് ബ്ലോഗ്ഗിലെ പുലിയായി  സ്വയങ്ങട് നിശ്ചയിച്ച് അത്യാവശ്യം അതിന്റെ ഒരു നെഗളിപ്പുമായി നടക്കായിരുന്നു. കുറേ ആള്‍ക്കാര്‍ ഇയ്യാളെ  കുണ്‍സ്രാളായി പൊക്കി. പുറം ചൊറിയലുകാരും പബ്ലിസ്റ്റിറ്റിക്കാരും ഒക്കെ പുറകെ കൂടി. അതോടെ ചുള്ളന്‍ അല്പം കൂടുതല്‍ ഉഷാറായി. പക്ഷെ പൊക്കിക്കൊണ്ടുനടന്നവര്‍ തന്നെ പിന്നെ ചുള്ളനെ പിടുത്തം വിട്ടു. ചുള്ളന്റെ കയ്യിലെ മരുന്നിനു കുറവു വന്നതും എഴുത്തില്‍ വെള്ളിവീണതും ഒരുമിച്ചായതോടെ ആള്‍ തല്‍ക്കാലം മറ്റു മണ്ഡലങ്ങളിലേക്ക് മാറി. എന്നാല്‍ ഇമ്മാതിരി തട്ടിപ്പൊന്നും ഇല്ലാതെ ഇന്നും നിലവാരത്തോടെ എഴുതുന്ന ബെര്‍ളിച്ചായന്‍, കുമാരന്‍ കണ്ണൂര്‍ തുടങ്ങിയ ചുള്ളന്മാരെ സമ്മതിക്കണം. ബെര്‍ളിച്ചായന്‍ ഓരോ പോസ്റ്റിലും പല പുത്യേ സംഗതികളും രസങ്ങളും ചേര്‍ക്കുന്നു.


എന്തായാലും ഷീബേച്ചി ധര്യമായി മോഷ്ടിച്ചോളൂ. ദാ ഇമ്മടെ കയ്യിലും അഞ്ചാറു കിടു പോസ്റ്റുണ്ട് കേട്ടോ ഷക്കീലയെ പറ്റിയും കിരയെ പ്റ്റിയും ലാറിസയെപറ്റിയുമൊക്കെ ഒഴിവുള്ളപ്പോല്‍ എപ്പളാന്ന് വച്ചാല്‍ ഏതാന്ന് വച്ചാല്‍ വന്ന് മോഷ്ടിച്ചോളൂ...വെറുതെ മറ്റുള്ളോര്‍ടെ മോഷ്ടിച്ച് മോശപ്പേരുണ്ടാക്കണ്ട വല്ല കാര്യവുമുണ്ടോ..ഇതിപ്പോള്‍ അവര്‍ക്ക് പബ്ലിസിറ്റിയും ചേച്ചിക്ക് മോശം സിറ്റിയും...


അന്യായ ചീത്തവിളിയാന്ന് അവിടെ നടക്കണേ....കേട്ടിട്ട് സഹിക്കണില്ല ചേച്ചീ....ഹോ കഷ്ടം കശ്മലന്മാര്‍ കട്ടിക്കൂട്ടണ കണ്ടിട്ട് കരളു പൊട്ടുണൂ....
ചേച്ചി വിഷമിക്കേണ്ട  ഏതു പോസ്റ്റാന്നുവച്ചാല്‍ എടുത്തോളൂ...പബ്ലിക്കായി പ്രസിദ്ധീകരിച്ചോളൂ എനിക്കും ഒരു പബ്ലിസിറ്റിയാവും..!!


----------------



http://vakkerukal.blogspot.com/2010/08/blog-post_04.html
http://vakkerukal.blogspot.com/2010/08/blog-post_29.html
http://vakkerukal.blogspot.com/2010/08/blog-post_08.html


ചേച്ചിയ്ക്ക് പിന്തുണനല്‍കിയതിന്റെ പേരില്‍ ഇനി എന്നെ കുറച്ചാളുകള്‍ തെറിവിളിച്ചേക്കും..സാരല്യ ചേച്ചിക്ക് വേണ്ടി ഞനത്  തല്‍ക്കാലം സഹിക്കും!!

6 comments:

വാക്കേറുകള്‍ said...

നിരക്ഷരന്‍ ഒരു മാന്യനാണെന്നാണ് പൊതുവെ വെപ്പ് എന്നിട്ട് അയാള്‍ ചെയ്ത അന്യായം കണ്ടില്ലേ. വഴീ പോണോര്‍ക്കൊക്കെ ഒരു ചേച്ചിയെ ചീത്തവിളിക്കാനവസരം ഒരുക്കി. കഷ്ടം....അയ്യാളോടുണ്ടായിരുന്ന മുഴുവന്‍ ബഹുമാനവും തല്‍ക്കാലത്തേക്ക് ഇല്ലാണ്ടായി...

ഷിബൂനോട് ആയിരം പ്രാവശ്യം ചേച്ചി പറഞ്ഞൂത്രേ ഒന്നു വാടാ എന്നു.(ഹോ എന്നോടങ്ങാനം പറഞ്ഞിരുന്നേല്‍ എപ്പോള്‍ എത്തീന്ന് ചോദിച്ചാല്‍ മതി)

അപ്പോള്‍ അവന്‍ പറഞ്ഞൂത്രെ “നീ തുടങ്ങിക്കോ ഞാന്‍ പിന്നാലെ വരാം“ എന്ന് (ഒരു ഗ്യാപ് നല്ലതാ) ശ്യോ ആരെങ്കിലും കേട്ടാല്‍ എന്തു വിചാരിക്കും? ...ഞാന്‍ വിചാരിച്ചത് എന്താന്ന് ഊഹിക്കാലോ എന്റെ നിലവാരത്തില്‍ ഉള്ള പലരും ഇതെന്നെ വിചാരിച്ചു കാണും. വിചാരത്തിനു വല്ല വിവേകവുമുണ്ടോ?................

ഷാനിദ് അലി said...

ഗോള്‍ പോസ്റ്റു തുറന്നു വെച്ചാല്‍ ആരാ ഗോള്‍ അടിക്കാത്തെ അല്ലെ ????

എഴുത്തിന്റെ സ്റ്റൈല്‍ എനിക്കിഷ്ടായി ....

Anonymous said...

ദാണ്ടെ കാറ്റടിച്ചാല്‍ കമന്നുവീഴുന്ന ഒരു കാര്‍ന്നോരു കൊച്ചുപിള്ളാരുമായുള്ള ചില ഇടപഴകലുകള്‍ ഒക്കെ പച്ചക്കെഴുതി പബ്ലിക്കാക്കുന്നു എന്നൊരു ആരോപണം. ചുള്ളനു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പെണ്‍ ഫ്രണ്ട്സുണ്ടത്രെ. ചില ഫ്രാഡുകള്‍ കാര്‍ന്നോരെ പറ്റിക്കാന്‍ ശ്രമിക്കും പക്ഷെ അമ്മാന്‍ പിടികൊടുക്കില്ല. അതിനൊക്കെ അമ്മാനു അമ്മാന്റെതായ സൂത്രവിദ്യകള്‍ ഉണ്ട്. അമ്മാന്‍ പെണ്ണുങ്ങളെ ബ്ലോഗ്ഗ്, ഓര്‍ക്കുട്ട് എന്നിവിടങ്ങളില്‍ നിന്നും ഒക്കെ അങ്ങട് പരിചയപ്പെടും. പരിചയ പെട്ടത് പെണ്ണാണെങ്കില്‍ മാത്രം പങ്കുകൂടും അമ്മാന്‍. ഇതൊക്കെ അസൂയക്കാര്‍ കാര്‍ന്നോരെ പറ്റി പറഞ്ഞുണ്ടാക്കുന്നതാണ്. കാര്യം പറഞ്ഞാല്‍ കാര്‍ന്നോര്‍ എഴുതുന്നത് ബോറാണെങ്കിലും കാലന്‍ കയ്യോടെ കൂട്ടിക്കൊണ്ടുവാന്‍ നില്‍ക്കണ പ്രായത്തിലും പെണ്ണുങ്ങളെ തപ്പിയെടുത്ത് കമ്പനിയടിക്കുന്നു എന്നതില്‍ വാക്കേറിനു കാര്‍ന്നോരോട് വല്യ ബഹുമാനമാണ്.
...................
hahaha vaakkere aaraa ee kaarnnoru?

Anonymous said...

CHECHI 'SILSILA HE SILSILA" YUDE TYPE ANENNU THONNUNNU MONE....VITTU PITI.......ITHINONNUM ITHRA NYAYEEKARANAM AVASYAMILLA. THETTU THETTU THANNE, ATHU AMGEEKARIKKUNNATHANU ABHIKAMYAM.

Anonymous said...

ചേച്ചിയെ തെറിവിളിക്കുന്നവര്‍ക്കിടയില്‍ ഒരാളെങ്കിലും ഉണ്ടായല്ലോ സപ്പോര്‍ട് ചെയ്യാന്‍ എന്നതില്‍ സനന്തോഷം.
വാക്കേറെ ഇവിടെ ഒരു കാര്യം പ്രസക്തമാണ്. ഷിബുവിന്റെ പോസ്റ്റ് വായിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ചേച്ചിയുടെ പോസ്റ്റ് വായിച്ചിട്ടുണ്ടാകും. അപ്പോള്‍ ഷിബു ടാങ്ക്സ് പറയല്ലേ വേണ്ടത്. നിരക്ഷരനെപോലെ ഒരു ബ്ലോഗ്ഗര്‍ ഈ വിഷയത്തെ പബ്ലിസിറ്റി നകിയതിലൂടെ ഇരുവര്‍ക്കും ഉണ്ടായി നേട്ടം. അപ്പോള്‍ ഇരുവരും നിരക്ഷരനു നന്ദിപറയണം. വക്കേറു നിരക്ഷരനെ വിമര്‍ശിച്ചത് ശരിയായില്ല. നല്ലൊരു ബ്ലോഗ്ഗര്‍ മാ‍ത്രമല്ല നല്ല വ്യക്തിയും കൂടെ ആണ് നിരക്ഷരന്‍.

നിങ്ങളുടെ വിമര്‍ശനത്തില്‍ കുറിക്കുകൊള്ളുന്ന പലതും ഉണ്ട്. വാക്കുകള്‍ വാരിവലിച്ചെഴുതാതെ കുറച്ച് എഴുതി കാര്യം അവതരിപ്പിക്കുക, വായനക്കാരെ ബോറടിപ്പിക്കുന്നത് ഒഴിവാക്കുക.

കാര്‍ന്നോര്‍ടെ കാര്യം ഞനും കേട്ടു. ആളൊരു വെയിന്‍ പേഷ്യന്റാകാം ചിലപ്പോള്‍.... പക്ഷെ മരുന്നു തീര്‍ന്ന എഴുത്തുകാരന്‍ ആരാണാവോ? ആലോചിച്ചിട്ട് പിടികിട്ടിയില്ല. ക്ലൂ ഉണ്ടോ?

Manoraj said...

എഴുത്തിന്റെ ശൈലി കൊള്ളാട്ടോ.. കാര്‍ന്നോരെന്തുദ്ദേശിച്ചത് ഞാനുദ്ദേശിക്കുന്ന ആളെയാണോ ആവോ.. അങ്ങിനെയെങ്കില്‍ ഒരു ഹി..ഹി.. കാരണം പലരും അതേ പറ്റി പറഞ്ഞിട്ടുണ്ടേ.. പിന്നെ അല്പം കൂടെ വെട്ടിത്തുറന്ന് പറയ് മാഷേ.. എന്നാലല്ലേ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവൂ..

ഓ.ടോ : കര്‍ത്താവേ, എന്റെയൊന്നും പോസ്റ്റ് മോഷണത്തിന് പോലും കൊള്ളത്തില്ലല്ല്യോ!!