Saturday, October 16, 2010

പിള്ളാര്‍ടെ തലയെണ്ണാന്‍ പോലീസ്

കുറേ കാലമായി പിള്ളാര്‍ടെ എണ്ണം വച്ച് മാനേജ്മെന്റ് ചില കസര്‍ത്തൊക്കെ കളിക്കണൂ. ഭൂമി മലയാളത്തില്‍ ജനിക്കാത്ത പിള്ളാരെ വരെ വച്ച് ടീച്ചര്‍മാര്‍ക്ക് ജോലിയും മാനേജ്മെന്റിനു ലക്ഷങ്ങളും ഉറപ്പാക്കി. ഇനി ആ പണീ പരണത്തുവെച്ചാല്‍ മതിയെന്ന് പറഞ്ഞ് നല്ലൊരു ഉഗ്രന്‍ വിധി വന്നിരിക്കുന്നു. പിള്ളാര്‍ടെ വിരലടയാളവും പടവും ഒക്കെ എടുത്ത് എണ്ണം കൃത്യമായി തിട്ടപ്പെടുത്തുവാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പിള്ളാരെ തിട്ടപ്പെടുത്തുവാന്‍ പതിവുപോലെ വിദ്യാഭ്യാസവകുപ്പിന്റെ ഏമാന്‍ മാരല്ല്ല  പകരം പോലീസ് ഏമാന്മാര്‍ തന്നെ വേണം എന്നും കോടതി പറഞ്ഞു കളഞ്ഞു.

കേട്ടപാതി കേള്‍ക്കാത്തപാതി പിള്ളാര്‍ടെ തലയെണ്ണിയാല്‍ പണികിട്ടും എന്ന് ഉറപ്പുള്ളവര്‍ ഉറഞ്ഞുതുള്ളി. കോടതിവിധിയ്ക്കെതിരെ പതിവുപോലെ ചര്‍ച്ചയും പ്രതികരണവും പതിയശബ്ദത്തില്‍ ഉള്ള  ബഹളവും. ടീച്ചര്‍മാരെ മാനേജ്മെന്റ് സൌകര്യപൂര്‍വ്വം നിയമിക്കും ബാക്കിപലതിനും പി.എസ്.സിയും മറ്റും ആണ് നിയമനം നടത്തുന്നതെങ്കില്‍ ഇവിടെ മാനേജ്മെന്റ് നടത്തും നിയമനം കിമ്പളം അവര്‍ വാങ്ങും. എന്നാല്‍ ശമ്പളൊ പെന്‍ഷനും ഖജാവീന്ന് കൊടുക്കണം. അതിങ്ങനെ കാലങ്ങളായി തുടരുന്ന സംഗതി. കയ്യില്‍ ബിരുധവും പോക്കറ്റില്‍ കാശുള്ള ഏതാള്‍ക്കും മാഷോ ടീച്ചറോ ആകാം. പണമില്ലാത്ത ബി.എഡ്. എം.എഡ് ഒക്കെ എടുത്തവര്‍ക്ക് പാരലല്‍ കോളേജില്‍ പഠിപ്പിക്കാം.

 ഇമ്മാതിരി ഉടായ്പ് ഭൂമി മലയാളത്തില്‍ ഇങ്ങനെ തുടരുന്നതിന്റെ ഇടയില്‍ ആണ് കോടതി ഉത്തരവുണ്ടാകുന്നത്. ലക്ഷങ്ങള്‍ ഓരോനിയമനത്തിനും എണ്ണിവാങ്ങുന്നവരും ചുമ്മാ കാശുകോടുത്ത് മാഷാകുന്ന ആരും നെഞ്ചത്ത് കൈവെച്ചു പോകും. കുട്ടികള്‍ടെ എണ്ണത്തില്‍ തട്ടിപ്പുനടത്തിയതിനെയും മറ്റും ആണ് കോടതി എതിര്‍ക്കുന്നത് അപ്പോള്‍ കോടതിവിധിയെ എതിര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുമല്ലോ..
ഒരു സ്കൂളില്‍ പ്രത്യേക പരിശോധനയില്‍ ഒന്നും രണ്ടുമല്ല 180 പിള്ളാ‍ര്‍ടെ ഡിഫറന്‍സാണത്രേ കണ്ടത്. അപ്പോള്‍ കേരളത്തില്‍ മൊത്തം ഉള സംഗതിയുടെ ഗുട്ടന്‍സും ഗുരുതരാവസ്ഥയും ആര്‍ക്കും ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എന്തായാലും ഈ 180ന്റെ കാര്യം റിപ്പോര്‍ട്ടക്കി സര്‍ക്കാറിനു കൊടുത്തു അത് സര്‍ക്കാരിന്റെ “പരിഗണനയില്‍” ആണത്രേ!! ഹ്..ഹ..പരിഗണനയില്‍ നിന്നും പരണത്തേക്ക് പോകാഞ്ഞാല്‍ മതി.

എന്തായാലും ഇപ്പോള്‍ പിള്ളര്‍ടെ എണ്ണം എടുക്കുവാന്‍ പോലീസ് വരുന്നതിനെ എതിര്‍ക്കുന്നതില്‍ പിള്ളാര്‍ടെ സംഘടനകളും ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇതുവരെ എണ്ണം എടുത്തതിന്റെ ഗുണമാണല്ലോ ഇപ്പോള്‍ കാണുന്നത്.

1 comment:

വാക്കേറുകള്‍ said...

ഒരു സ്കൂളില്‍ പ്രത്യേക പരിശോധനയില്‍ ഒന്നും രണ്ടുമല്ല 180 പിള്ളാ‍ര്‍ടെ ഡിഫറന്‍സാണത്രേ കണ്ടത്. അപ്പോള്‍ കേരളത്തില്‍ മൊത്തം ഉള സംഗതിയുടെ ഗുട്ടന്‍സും ഗുരുതരാവസ്ഥയും ആര്‍ക്കും ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എന്തായാലും ഈ 180ന്റെ കാര്യം റിപ്പോര്‍ട്ടക്കി സര്‍ക്കാറിനു കൊടുത്തു അത് സര്‍ക്കാരിന്റെ “പരിഗണനയില്‍” ആണത്രേ!! ഹ്..ഹ..പരിഗണനയില്‍ നിന്നും പരണത്തേക്ക് പോകാഞ്ഞാല്‍ മതി.