Saturday, March 26, 2011

പ്രാഞ്ച്യേട്ടനും ലാലേട്ടനും




ഇമ്മടെ തൃശ്ശൂക്കാരന്‍ പ്രാഞ്ച്യേട്ടന്‍  തിരശ്ശീല തകര്‍ത്താട്യേപ്പോള്‍ തീര്‍ച്ചയായും ലാലേട്ടന്‍സ് ഫാന്‍സിനില്ലേലും ലാലേട്ടനു തോന്നിക്കാണും ഇമ്മക്കും ഒന്ന് ആയാലോന്ന്...  മംഗലശ്ശേരി നീലകണ്ഠനും മാറഞ്ചേരി ഇന്ദുചൂഡനും ആറാംതമ്പ്രാനും ഒക്കെയായി അങ്ങനെ തകര്‍ത്താടിയ ലാലേട്ടന്‍ അടുത്തകാലത്ത നെരുപറഞ്ഞാല്‍ ചീളു പടങ്ങളില്‍ ചുമ്മാ അതും ഇതും കാട്ടി ആകെ ബോറടിപ്പിച്ചോണ്ടിരിക്കാ. ചങ്ങായ്മാരു ചിലരുവന്ന് ചെലവാ‍ശ് കിട്ട്യാല്‍ കയ്യടിക്കും കടലാസു വിതറും അതൊണ്ടായില്ലല്‍ളൊ. കാലിന്റടീലെ (കാലിന്റെ എടേലെ അല്ല കേട്ടോ) മണ്ണ് ഒക്കെ പണ്ടേ ഒലിച്ചു ചെളീല്‍ ചവിട്ടാന്‍ തൊടങ്ങീന്ന് അങ്ങേരു തിരിച്ചറിഞ്ഞതാണോ അതോ ആരെങ്കിലും പറഞ്ഞറിഞ്ഞതാണോന്നറിയില്ല. എന്തായാലും രണ്‍ജിത്തേട്ടന്റെ ചിമിട്ട് പടങ്ങളില്‍ ആണത്തത്തിന്റെ അവതാരമായി അങ്ങനെ വെലസിയ ലാലേട്ടന്‍ പിന്നെ ഒരു മാതിരി മന്ദബുദ്ധി മണ്ണുണ്ണി ടൈപ്പ് പടങ്ങളിലേക്ക് ഒതുങ്ങി. ആകെ ബോറ് ചടച്ച പടങ്ങള്‍.

 രണ്‍ജിത്തേട്ടന്‍ ആണെങ്കില്‍ അസാമാന്യ അവതാരങ്ങളെ വിട്ട് അന്തസ്സ് പടങ്ങള്‍ എടുക്കാന്‍ തുടങ്ങി. അതൊക്കെ അങ്ങനെ അവാര്‍ഡും അംഗീകാരങ്ങളും ഒക്കെയായി അസൂയപ്പെടുത്ത്ാന് തുടങ്ങി. അങ്ങേര്‍ടെ പടങ്ങള്‍ക്ക് മമ്മൂക്ക കണ്ണടച്ച് ഡേറ്റും സപ്പോര്‍ടും നല്‍കി. അതൊരു തുടര്‍ച്ചയായി. കയ്യോപ്പ്, പാലേരി മാണിക്യം പോലുള്ള ഒന്നാംതരം പടങ്ങള്‍...അത്  അവസാനം പ്രാഞ്ച്യേട്ടനില്‍ എത്തിയപ്പോള്‍  ഗംഭീര സംഭവായി. അരിപ്രാഞ്ചീടെ റോളില്‍ മമ്മൂക്ക് കലക്കേം ചെയ്തു. ഇപ്പ്ലമും പത്തുര്‍പ്യണ്ടായാല്‍ പിന്നെ പത്മ കിട്ടോന്ന് നോക്കാന്‍ നടക്കാണ് പലരും എന്നാ കേള്‍ക്കണേ.ഇന്നസെന്റിന്റെ മേനോന്‍ കഥപാത്രത്തെ തൃശ്ശൂര്‍ റൌണ്ടില്‍ പൂരക്കാലത്ത് കണ്ടപോലേന്നാ ചെലര്‍ പറയുന്നേ...  ജയറാമിനടക്കം പത്മ കിട്ടണ കാലമല്ലേന്ന് കളിയാക്ക്യോരുണ്ട്. അത് അസൂയ അല്ലാണ്ടെന്താ.....

അതെന്തേലും ആകട്ടെ ഇമ്മള്‍ടെ വിഷയം ലാലേട്ടനും രണ്‍ജിത്തേട്ടനും തമ്മിലുള്ള വിഷയമാണ്. അടിപൊളി കൂട്ടുകെട്ടായിരുന്നു. അവസാനം ഇറങ്ങിയ പോക്ക് പടം റോക്ക് ആന്റ് റോള്‍ ആയിരുന്നു. അയ്നുശേഷം പിന്നെ അവര്‍ടെ പടം വന്നിട്ടില്ല. പലരും പലതും പറഞ്ഞു. ഇരുവരും പിണങ്ങീന്നും പറഞ്ഞു. ലാലിനെ ഒറ്റക്ക് കിട്ടണില്ലാന്നും മമ്മൂക്കാനേ നേരെ സംസാരിക്കാന്‍ കിട്ടുന്നൂന്നും ഒക്കെ രണ്‍ജിത്തേട്ടന്‍ പറയേം ചെയ്തതോടെ പിന്നെ അതിന്റെ പിന്നാലെ ആയി. പലരും പലതും പറഞ്ഞൂന്റാക്കി. ഒടുക്കം ദാ പരാതി തീര്‍ന്നു. ലാലേട്ടനെ വച്ച് പുതിയ പടം വരാന്‍ പോകാത്രെ. സംഗതി ഒരു കോട്ടയം അച്ചായന്‍ കഥാപാത്രാതെ.
 അന്യായ ആഗ്രഹവും ഭാവനയും ഉള്ള ഒരു ഉഗ്രന്‍ അച്ചായന്‍.  ആനക്കൊമ്പിന്റെ എടേലു പെണ്ണിനെ നിര്‍ത്തി പരിപാടി ചെയ്യാന്‍ പൂതിയുള്ള ആളാണത്രെ കക്ഷി. കൊള്ളാം ലാലേട്ടന്‍ കലക്കും. പുള്ളിയല്ലാണ്ടെ ആരാ ഇമ്മാതിരി ഒരു കഥാപാത്രത്തെ ചെയ്യാന്‍ ഇന്നു ഉള്ളത്. അസാധ്യ റേഞ്ചല്ലേ അങ്ങേര്‍ക്ക്...എന്തായാലും ആ പെണ്ണ് ഇമ്മ്ടെ ശ്വെതാന്റിയായാല്‍ മതിയേ എന്നേ വാക്കേറുനു ആഗ്രഹമുള്ളൂ...രതിച്ചേച്ചി ഉടനെ പുറത്തിറങ്ങില്ലേ...ഓ ഓര്‍ക്കുമ്പോള്‍ ഉള്ളീന്ന് ഒരു കുളിര്‍....പിന്നെ ഏതാണ്ടൊക്കെ പ്ലഗ്ഗിന്‍സ് വേറേയും....

അപ്പോള്‍ കോട്ടയം കുഞ്ഞച്ചനെ കടത്തിവെട്ടണ ഒരു കഥാപാത്രം ആയില്ലേല്‍ സംഗതി പാളും. പതമരാജന്റെ പഴയ ജയകൃഷ്ണനെ  ഇമ്മടെ പ്രാഞ്ച്യേട്ടന്‍ തകര്‍ത്തതാണ്. ആ നെലക്ക് കുഞ്ഞച്ചനെ തകര്‍ക്കണം. അസൂയക്കാര്‍ പറയണണ്ട് കണ്ണൂര്‍-കാസര്‍ഗോഡ് സ്ലാങ്ങില്‍ ദിലീപിനെ വച്ച് ആണ് ഇതു കഴിഞ്ഞാലുള്ള പ്രോജക്ട്ന്ന്. ന്ന് വച്ചാല്‍ ഓന്‍ കണ്ടിമ്മന്ന് ബീണിട്ട് ബൈരം ഉണ്ടാക്കി എന്നോ ഇങ്ങള്‍ ഏട്ത്തു....ഓണ്‍ അപ്പാട് തുള്ളിക്കളഞ്ഞപ്പാ‍....ആ ഓത്തീല്‍ക്ക് ചാടിക്കള ഇമ്മാതിരി ഡയലോഗ്സ് പ്രതീക്ഷിക്കാം...അതൊക്കെ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കണതാണ്. എന്തായാലും കോട്ടയം അച്ചായന്റെ ആശയും പൂതിയും ഒക്കെ ലാലേട്ടന്‍ അടിപൊളിയാക്കട്ടേ എന്ന് ആശിക്കാം.....

ഒരു കാര്യം കൂടെ..ബുദ്ധിയും ബോധവും ഇല്ലാത്തൊര്‍ടെ സംഘമാണോ ഈ ഫാന്‍സെന്ന് പലപ്പോളും തോന്നീട്ടുണ്ട്..ഏയ് ഇവന്മാരു കാരണം ഇമ്മടെ ജോര്‍ജ്ജേട്ടന്‍സ് രാഗത്തിന്റെം, ഇമ്മടെ ജോസിന്റേം മറ്റും പരിസത്ത് പടം കാണാന്‍ പോകാന്‍ പറ്റില്ല..പടം എറങ്ങുമ്പോള്‍ ഈ അലവലാതി ടൈപ്പ് ടീംസിനെ ഒന്ന് മറ്റി നിര്‍ത്തിക്കോളോട്ടാ...


1 comment:

Anonymous said...

ഡാ....മൈഗു...നീ ലാലേട്ടന്‍ ഫാന്‍സിനെ പറ്റി കുറ്റം പറയും അല്ലേടാ...ടാ രോമമേ...നിനക്കറിയോ ലാലേട്ടന്‍ യൂണിവേഴ്സല്‍ സ്റ്റാറാണ്. അവന്റെ ഒരു പ്രാഞ്ച്യേട്ടന്‍. ലാലേട്ടന്റെ പുതിയ സിനിമ ക്രിസ്ത്യന്‍ ബ്രദേഴ്സ് കണ്ടില്ലേ നീ..ഒന്ന് പോയി കാണ് എന്ന് പറയേടാ കോപ്പേ. ചെറ്റേ അവന്റെ ഒരു പ്രാഞ്ച്യേട്ടനും കയ്യൊപ്പും. ലാലേട്ടന്‍ പുതിയ സിനിമയില്‍ നല്ല ഉഗ്രന്‍ പെര്‍ഫോമെന്‍സ് തന്നെ കാഴ്ചവെക്കും. ധൈര്യമുണ്ടെങ്കില്‍ നീ ഫാന്‍സിനെ പറ്റി നേരിട്ട് വന്ന് പറയെട..