Sunday, March 20, 2011

തെരഞ്ഞെടുപ്പിനു തമിഴ്നാട്ടില്‍ നീലന്‍ തരംഗമാകുന്നു


തെരഞ്ഞെടുപ്പെന്നും നീലനെന്നും കേട്ടപ്പോള്‍  ഉഡ്യ്യൊഗസ്ഥയെ കേറിപ്പിടിച്ച് പുലിവാലുപിടിച്ച, പൊട്ടുന്ന് പേടിച്ച് പത്നിയെ പിടിച്ച് സ്ഥാനാര്‍ഥിയാക്കിയ  ചങ്ങായാണെന്ന് കരുതി അല്ലേ. ഇതതല്ല തമിഴ്നാട്ടിലെ നീലതരംഗം എന്നാണ് ഉദ്ദേശിച്ചത്. സംഗതി നീലന്‍  ശ്രമിച്ചത് തന്നെയാണ് തമിഴന്റെ  നീലയിലും ഉള്ളത്. തെരഞ്ഞെടുപ്പും ക്രിക്കറ്റും ഒന്നിച്ച് വന്ന് പണ്ടാരമടങ്ങിയത് തമിഴ് സിനിമാക്കാരെയാണ്. സൂപ്പറും മെഗായും മെഗായുടെ മെഗായുമൊക്കെയായി കോണ്‍ഗ്രസ്സിലെ സീറ്റുമോഹികളെ പോലെ തമിഴ്നാട്ടില്‍  താരങ്ങള്‍ കുറേ ഉണ്ട്. പറഞ്ഞിട്ടെന്താ പടം ഇറക്കിയാല്‍ പൊട്ടീന്ന് ചോദിച്ചാല്‍ മതി. സച്ചിനും സെവാഗും പിന്നെ കേരളത്തില്‍ നിന്നുമുള്ള ആ തല്ലൊളിയുമൊക്കെ ചേര്‍ന്ന് കാണികളെ കാലത്തുമുതല്‍ ടിവിടെ മുമ്പില്‍ പിടിച്ചിരുത്തും. അവിടെന്ന് എഴുന്നേറ്റിട്ടുവേണ്ടെ തീയേറ്ററില്‍ എത്താന്‍. അപ്പോള്‍ പിന്നെ ഈ പണ്ടാരം കഴിയണവരെ പടം ഇറക്കാണ്ടിരിക്കേ പോംവഴിയുള്ളൂ.  അങ്ങിനെ  പെട്ടിയിലിരുന്നു പൊടിപിടിച്ചാലും പോസ്റ്ററില്‍ മാത്രം ഒതുങ്ങി പൊട്ടണ്ടാന്ന് പലരും കരുതിയതോടെ പലരുടേയും പടം പലതും പെട്ടിയിലായി. മലയാളത്തിലാണേല്‍ പടം ഇറങ്ങിയാലും ഇല്ലേലും പൊട്ടുമെന്ന്‍ ഏതാണ്ട്  150-200 % ഉറപ്പാണ്. തമിഴ്നാട്ടില്‍ പടം പത്തുദിവസമെങ്കിലും ഓടും.

പടമിറങ്ങിയാല്ലല്ലേ പോസ്റ്ററൊട്ടിക്കണോനും പടമോടിക്കണോനും സര്‍വ്വോപരി അവര്‍ക്ക് പണം നല്‍കുന്ന തീയേറ്ററുകാരനും പത്തിന്റെ ഗുണം ഉണ്ടാകൂ. പട്ടിണികിടക്കരുതല്ലോന്ന് കരുതി പലതരത്തില്‍ ചിന്തിച്ചപ്പോള്‍ പോംവഴി നീലയുടെ രൂപത്തില്‍ അവതരിച്ചു. പീസുപടം ഉണ്ടെന്ന് കേട്ടാല്‍ പോണ്ടിച്ചേരീന്നു വരെ പിള്ളരും പിള്ളരുടെ പിതാജിമാരും വരും പിന്നല്ലെ. ലോബഡ്ജറ്റില്‍ പീസുപടങ്ങള്‍ പിടിക്കാന്‍ തുടങ്ങി, ബസ്റ്റാന്റ് വെട്യോളെ വച്ച് വരെ പടം എടുത്തൂന്നാ കേള്‍ക്കണേ. അതോടെ പീസുപടങ്ങള്‍ടെ പെരുമഴയായി. ക്രിക്കറ്റും വേണ്ട തെരഞ്ഞെടുപ്പും വേണ്ടാന്ന് പറഞ്ഞ് ക്യൂവായി. തറക്കിരുന്നു പോലും തുണ്ടും തുടയും കാണാന്‍ വരണോര്‍ടെ തിരക്കുകാരണം ബ്ലാക്കില്‍ വരെ ടിക്കറ്റു വിറ്റുപോകുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഉള്ളതുപറയാലോ നല്ല നാലുപടം കളിച്ചാല്‍ കിട്ടണേണ്ടെ ഇരട്ടി വരെ കളക്ഷന്‍ ഉള്ള തീയേറ്ററുകള്‍ അവിടെ ഉണ്ടത്രെ. വന്നു വന്ന് ക്രിക്കറ്റുകാണാനോ തെരഞ്ഞെടുപ്പിനു പോസ്റ്ററൊട്ടിക്കാനോ പിള്ളാരെ കിട്ടാത്ത അവസ്ഥ വരോന്നാണ് പലര്‍ക്കും പേടി. കേരളത്തില്‍ കൂതറനടനുവരെ ഫാന്‍സുകാരുള്ള കാലമല്ലേ കുറച്ചാള്‍ക്ക് കോടമ്പാക്കത്ത് പോയി പോസ്റ്ററൊട്ടിക്കണത് ആലോചിക്കാവുന്നതേ ഉള്ളൂ.