Friday, September 3, 2010

പീസുപടം കണ്ടു മന്ത്രിപ്പണി പോയി

മന്ത്രിമാര്‍ പെണ്ണുകേസില്‍ പെടുന്നതും രാജിവെക്കുന്നതും ഒന്നും വല്യ സംഭവമല്ല നമ്മുടെ നാട്ടില്‍. എത്രയോ പേര്‍ പെണ്ണുമായി ബന്ധപ്പെട്ട് രാജിവെച്ചിരിക്കുന്നു. ദാണ്ടെ ഒടുവില്‍ നമ്മുടെ തരൂര്‍ജിക്കും പണി പോയി. അതും ചുമ്മാ ഒരു സൌഹൃദത്തിന്റെ പെരില്‍ പറഞ്ഞുണ്ടാക്കിയ പൊല്ലാപ്പോണ്ട്. പക്ഷെ അതിനൊക്കെ ഒരു അന്തസ്സുണ്ട് എന്നാല്‍  തുണ്ടുപടം കണ്ടതിനു മന്ത്രി രാജിവെക്കുകാന്ന് പറഞ്ഞാല്‍ അല്പം കടന്ന കയ്യാണ്. ഓഫീസിലും മറ്റും തരം കിട്ടിയാല്‍ തുണ്ടുപടം കാണാത്തവര്‍ അപൂര്‍വ്വം. അത്തരത്തില്‍ കുറച്ച് തുണ്ടുപടവും അല്ലറ ചില്ലറ ലോട്ടറി സൈറ്റും കണ്ടതിനാണ് ദണ്ടെ ഒരു ചുള്ളനു രാജിവെക്കെണ്ടിവന്നത്.

സംഗതി ഓസ്ട്രേലിയായില്‍ ആണ്. അവിടെ ന്യൂ സൌത്ത് വെയിത്സിലെ ഒരു ക്യാബിനറ്റ് മന്ത്രി തന്റെ ഓഫീസിലിരുന്ന് തുണ്ട് സിനിമ കാണുകയും ചൂതാട്ട സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു ജനങ്ങളോട് മാപ്പു പറയുകയും രാജിവെക്കുകയും ചെയ്യേണ്ടി വന്നു.
ഹല്ലേ ഇതെവിടത്തെ ന്യായം ചുമ്മാ ഇരിക്കുമ്പോള്‍ ബോറടിമാറാന്‍ അല്പം നേരം പോക്കായാല്‍ എന്താ കുഴപ്പം? അതും ആര്‍ക്കും വല്യ ശല്യമില്ലാതെ ഇരുന്ന് തുണ്ടുപടം കാണുകയല്ലേ ചെയ്തുള്ളൂ.

പാര്‍ളമെന്റ് കമ്പ്യൂട്ടര്‍ അതായത് ഔദ്യോഗിക കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നത് അവിടെ വല്യ കുഴപ്പം ആണത്രെ. മന്ത്രിമാരില്‍ നിന്നും ചില നിലവാരം ഒക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ട് രാജി സ്വീകരിക്കുന്നു എന്നുമാണ് ഓസ്ട്രെലിയന്‍ പ്രധാനമന്ത്രി ക്രിസ്റ്റീന കിനിയാലി പറയുന്നത്. അവരും പൊതുജനത്തോട് മാപ്പു പറഞ്ഞുവത്രെ സഹപ്രവര്‍ത്തകന്റെ “മോശം” പെരുമാറ്റത്തില്‍. കഷ്ടം ഇവിടെ ഒക്കെ ആയിരുന്നേല്‍ എത്ര പേറ് രാജിവെക്കേണ്ടി വരുമെന്ന് കമ്പ്യൂട്ടര്‍ പരിശോധിച്ചാ‍ല്‍ അറിയാം.അല്ല നമ്മുടെ എത്ര മന്ത്രിമാര്‍ കമ്പ്യൂട്ടരും ഈമെയിലും ഒക്കെ ഉപയോഗിക്കുന്നുണ്ടെന്ന്ന്‍ ആര്‍ക്കറിയാം. പിന്നെ അല്ലെ തുണ്ടുപടം. സ്വന്തമായി ഈമെയില്‍ വിലാസം പോലും ഇല്ലാത്ത എം.എല്‍.എമാര്‍ ഉണ്ടെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. ആര്‍ക്കറിയാം.

3 comments:

വാക്കേറുകള്‍ said...

പക്ഷെ അതിനൊക്കെ ഒരു അന്തസ്സുണ്ട് എന്നാല്‍ തുണ്ടുപടം കണ്ടതിനു മന്ത്രി രാജിവെക്കുകാന്ന് പറഞ്ഞാല്‍ അല്പം കടന്ന കയ്യാണ്. ഓഫീസിലും മറ്റും തരം കിട്ടിയാല്‍ തുണ്ടുപടം കാണാത്തവര്‍ അപൂര്‍വ്വം. അത്തരത്തില്‍ കുറച്ച് തുണ്ടുപടവും അല്ലറ ചില്ലറ ലോട്ടറി സൈറ്റും കണ്ടതിനാണ് ദണ്ടെ ഒരു ചുള്ളനു രാജിവെക്കെണ്ടിവന്നത്.

Jishad Cronic said...

:)

Sajivan said...

തുണ്ടുപടം കാണാനല്ലാതെ വേറെ എന്തിനാ PC എന്നാവും നമ്മുടെ മന്ത്രിമാന്യന്മാര്‍‌ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടാവുക!!