Wednesday, September 15, 2010

സ്രാങ്കും ബച്ചനും കൊച്ചനും പിന്നെ ശശിയും


അവാര്‍ഡെന്നാല്‍ അത്യാവശ്യം ആളും അര്‍ഥവും ഉള്ളോര്‍ക്കാണെന്ന ഒരു ധരണയുണ്ട്. ധാരണയെ അരക്കിട്ടോ അരക്കെട്ടിട്ടോ ഉറപ്പിക്കുവാന്‍ പോന്ന പലതും ഇടയ്ക്കിടെ പറഞ്ഞു കേള്‍ക്കാറുമുണ്ട്. ദാണ്ടെ ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ ദേശീയ ചലച്ചിത്ര അവാര്‍ഡ് തന്നെ ഒന്ന് നോക്കിയേ. എന്തൊക്കെയോ വാസനിക്കുന്നില്ലേ?

മുഖത്ത് ഭാവാഭിനയവും ആവോളം നിറച്ച് നമ്മുടെ മമ്മൂക്കാ നിറഞ്ഞാടിയ പടങ്ങളും അതിലെ വേഷങ്ങളും പലതുണ്ട്. കുട്ടിസ്രാങ്കില്‍ മൂന്ന് വേഷം, പാലേരിയില്‍ രണ്ട്/മൂന്ന്. മേക്കപ്പിടാതെ ഒരുവനും അഭിനയിക്കാറില്ല എന്നാല്‍ നടന്‍ മേക്കപ്പ് മാത്രമായി മോന്തേമ്മല്‍ യാതൊരു ഭാവവും ഇല്ലാതെ ഒരു പാവയായാലോ? പാവനാടകത്തിനു അല്ലല്ലോ അവാര്‍ഡ്. അല്ലെങ്കില്‍ പിന്നെ മികച്ച ലാറ്റക്സ് ഫേസ് നടനുള്ള പുരസ്കാരം ആണേല്‍ തീര്‍ച്ചയായും ആ ബുഡ്ഡക്ക് കൊടുക്കാം. ബച്ചനാണോ കൊച്ചനായി അഭിനയിച്ചതെന്ന് ചില അണ്ണന്മാര്‍ സംശയം പറഞ്ഞുതുടങ്ങി. രമേഷ് സിപ്പിയുടെ പഴയകാല ചിത്രങ്ങളിലെ നായകനായിരുന്നു ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ പാ‍യിലെ നായകന്‍ ബച്ചേട്ടന്‍!!

ഷാജിയേട്ടന്റെ പടത്തിനു അവാര്‍ഡ് കൊടുത്തതില്‍ എന്തോ പാരാതിയും പന്തികേടും ഉണ്ടോന്ന് അറിയില്ല. ഒന്നരപ്പെണ്ണും രണ്ടേമുക്കാല്‍ ആ‍ണും എന്നൊക്കെ പറഞ്ഞ് പഴമ്പുരാണങ്ങള്‍ പലതും പടച്ചിറക്കാറുള്ള പാവം ഗോവാലേട്ടനു ഒന്നും തരായില്ലാന്ന് തോന്നണൂ. ഭൂമിമലയാളത്തിലെ ഒരുമാതിരി പെട്ട ചലച്ചിത്ര അവാര്‍ഡ് ചര്‍ച്ചകള്‍ക്കും ചൂട് പകരാറുള്ള ചന്ദ്രേട്ടനും വെറും കയ്യായിട്ടാണോ ഇരിപ്പ്. അതോ ഇവര്‍ടെ പടം ഒന്നും ഉണ്ടായില്ലെ? മേക്കപ്പ്മാന്റെ അവാര്‍ഡ് കുട്ടിസ്രാങ്കിനു കൊടുത്തത് ഒട്ടും ശരിയായില്ല. പായ്ക്ക് നല്‍കേണ്ടതയിരുന്നു, അമ്മാതിരി പണിയാണ് ആ ചുള്ളന്‍ ചെയ്തിരിക്കുന്നേ.
എന്തായാലും ഇവര്‍ മിണ്ടാതിരിപ്പാണേലും ബച്ചേട്ടന്റെ കൊച്ചന്‍ വേഷത്തിനു അവാര്‍ഡ് കൊടുത്തതും അതില്‍ തന്റെ  അതൃപ്തി അറിയിച്ചുകൊണ്ട് രണ്‍ജിത്തേട്ടന്‍ പഴയ മംഗലശ്ശേരി ശൈലിയില്‍ ഇറങ്ങി. ഇറങ്ങിയപാടെ നാലഞ്ച് ഡയലോഗ് പൂശി. മോത്ത് ലാറ്റക്സ് ഒട്ടിച്ചാല്‍ തന്റെ പ്രാഞ്ച്യേട്ടനില്‍ അഭിനയിച്ച ശശി കോഴിക്കോടിനും ബച്ചനെപോലെ അഭിനയിക്കുവാന്‍ ആകും. അപ്പോള്‍ ശശിയാരായി? മോന്തായം തിരിച്ചറിയാത്ത മേക്കപ്പില്ലാതെ  അഭിനയിക്കാന്‍ ശശിയെ കൊള്ളില്ലെന്നാണോ? ശശി അത്രയ്ക്ക് മോശക്കാരന്‍ ആണോ? എന്തായാലും രണ്‍ജിത്തേട്ടന്‍ പറഞ്ഞത് നേരാണ് നാളെ മേലാകെ കറുത്ത തുണി മൂടി ഒരുത്തി എന്തെലും ഒക്കെ കാണിച്ചാല്‍ അവള്‍ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് കൊടുക്കോ ഇവര്‍?

ശബ്ദം മിക്സ് ചെയ്തതില്‍ എന്തോ കൊഴപ്പം ഉണ്ടെന്ന് പറഞ്ഞാണ് കേരളത്തിലെ ജൂറി റസൂലിക്കാക്ക് സംസ്ഥാന അവാര്‍ഡ്  കൊടുക്കാതിരിന്നത്. ദണ്ടെ കേന്ദ്രത്തിലെ സാറന്മാര്‍ പറയുന്നു പഴശ്ശിരജയിലെ ശബ്ദം ഇക്ക നല്ല ജോറായി മിക്സിങ്ങ് ചെയ്തിരിക്കണൂന്ന്. അപ്പോ അവടെ ചെന്നപ്പോള്‍ മിക്സ് മാറ്റിയോ? അതോ കേരളത്തിലേയോ കേന്ദ്രത്തിലേയോ പൊളിറ്റിക്കല്‍ മിസ്കിങ്ങിനെ പ്രൊബ്ലം ആണോ? ദ്രവ്യേട്ടന്റെ മിസ്കിങ്ങ് പോലെ ആണോ ഈ മിക്സിങ്ങും?
 പാലേരിയിലെ അഭിനയത്തിനു ചിരുത ചേച്ചിക്ക് ഒരു അവാര്‍ഡ് കൊടുക്കാഞ്ഞത് മോശമായി. തകര്‍ത്ത് അഭിനയിച്ചില്ലേ ശ്വേതാന്റി എന്നിട്ടും സഹനടിയ്ക്കുള്ള അവാര്‍ഡ് ആ പായിലെ പെണ്ണിനു കൊടുത്തു. ഹും ഒരു നാട്ടുവേശ്യയുടെ വേഷം ഇത്രയും നന്നായി ക്യാമറയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ഇപ്പോളുള്ള എവളുമാരില്‍ ഏതേലും ഒരുത്തിക് കഴിയോ? പൊറകില്‍ പലരും ഇതിലും നന്നായി അഭിനയിക്കും എന്ന് വാക്കേറിനു ഊഹിക്കാം, പുറകില്‍ അല്ലല്ലോ മുമ്പില്‍ അല്ലേ കാര്യം. ഏത്?

എന്തായാലും ആകെ മാറ്റങ്ങള്‍ നടക്കണൂന്ന് പറഞ്ഞ അണ്ണാച്ചിനാട്ടിലെ പടങ്ങള്‍ക്ക് കാര്യമായി ഒന്നും തടഞ്ഞില്ല കേട്ടോ. കോണ്‍ഗ്രസ്സാണ് കേന്ദ്രം ഭരിക്കണതെങ്കിലും ഒരുമതിരി അവാര്‍ഡൊക്കെ കേരളത്തിനും ബംഗാളിനും കൊടുത്തു. ഇക്കാര്യത്തില്‍ കേന്ദ്രാവഗണന ഒട്ടും ഇല്ല. ഇതിന്റെ പേരില്‍ അണ്ണാച്ചിമാര്‍ കേരളത്തിലെക്കുള്ള പച്ചക്കറിയും പാലും ഇറച്ചിയും തടയാഞ്ഞാല്‍ മതി. പട്ടിണീയായിപ്പോകും.

4 comments:

വാക്കേറുകള്‍ said...

പാലേരിയിലെ അഭിനയത്തിനു ചിരുത ചേച്ചിക്ക് ഒരു അവാര്‍ഡ് കൊടുക്കാഞ്ഞത് മോശമായി. തകര്‍ത്ത് അഭിനയിച്ചില്ലേ ശ്വേതാന്റി എന്നിട്ടും സഹനടിയ്ക്കുള്ള അവാര്‍ഡ് ആ പായിലെ പെണ്ണിനു കൊടുത്തു. ഹും ഒരു നാട്ടുവേശ്യയുടെ വേഷം ഇത്രയും നന്നായി ക്യാമറയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ഇപ്പോളുള്ള എവളുമാരില്‍ ഏതേലും ഒരുത്തിക് കഴിയോ? പൊറകില്‍ പലരും ഇതിലും നന്നായി അഭിനയിക്കും എന്ന് വാക്കേറിനു ഊഹിക്കാം, പുറകില്‍ അല്ലല്ലോ മുമ്പില്‍ അല്ലേ കാര്യം. ഏത്?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:))

ഒരു യാത്രികന്‍ said...

എന്തായാലും ബച്ചന് അവാര്‍ഡു കൊടുത്തത് ശുദ്ദ ചെറ്റത്തരമായിപ്പോയി എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതേ make up man ന്‍റെ അവാര്‍ഡ് പാ യ്ക് കൊട്ക്കാംആയിരുന്നു........സസ്നേഹം

ഒരു യാത്രികന്‍ said...
This comment has been removed by the author.