Sunday, September 12, 2010

അഭിനവ കംസന്‍സ്

കൈമഴുകൊണ്ട് കഴുത്തുവെട്ടുന്ന പരശുരാംജിക്ക് മാത്രമല്ല കുട്യോളെ കല്ലിലടിച്ചു കൊല്ലുന്ന കംസനങ്കിളിനും കേരളത്തില്‍ ആരാധകര്‍ ഉണ്ടെന്ന് ദാണ്ടെ ഇപ്പോള്‍ മനസ്സിലായില്ലേ?
ഹോ നിങ്ങള്‍ക്ക് മനസ്സിലായില്ല ഇമ്മടെ കംസസേട്ടന്‍ ഫ്രം ദ്വാരക. പഴയ ദ്വാരകാധിപതി കംസേട്ടന്റെ കഥ കെട്ടിട്ടില്ലേ?  ദേവകി പെങ്ങള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അങ്ങേരുടെ കാലനാകും എന്ന് ഒരു പ്രവചനം ഉണ്ടായതും ചുള്ളന്‍ അങ്കലാപ്പിലായി. സംഗതി എട്ടാം പുത്രന്‍ തന്റെ തലതെറിപ്പിക്കും എന്നാണ് പ്രവചനമാണെങ്കിലും ഇനി നമ്പര്‍ തെറ്റണ്ടാന്ന് കരുതി കയ്യോടെ പിടിച്ച് അളിയനേം പെങ്ങളേം അകത്തിട്ടു. റിസ്കെടുക്കാന്‍ പറ്റിയ സംഗതിയല്ലല്ലോ..ഒരു ചെറിയ എണ്ണപ്പിശകുണ്ടായാല്‍ പോണത് സ്വന്തം തലയാണ് ഏത്. നമ്പര്‍ എട്ടുവരെ ചുള്ളന്‍ ഓരോ കുട്യോളെ കാലില്‍ പിടിച്ച് കാര്‍ത്യാനേച്ചി മുണ്ടലക്കണ പോലെ കല്ലില്‍ അടിച്ച് കൊന്നു. എട്ടാം കുട്ടിയെ കയ്യിലെടുത്ത് നോക്കിയപ്പോള്‍ അതൊരു പെണ്‍കുഞ്ഞ്. കഷ്ടകാലം നേരത്ത് കയര്‍ പാമ്പാവണ്ടാന്ന് കരുതി അമ്മാന്‍ കുട്യേ എടുത്ത് വീശീതും സ്ലിപ്പായി മൊതല് കയ്യീന്ന് പോയി. അന്തംവിട്ട് നിക്കുമ്പോള്‍ ക്ടാവ് വായുവില്‍ നിന്നുകൊണ്ട് ഒറ്റ പറച്ചിലാ.

“ഗഡ്യേ നിന്റെ കാലന്‍ ഭൂവിയില്‍ അവതരിച്ചിട്ടുണ്ട് ടൈം ആകുമ്പോള്‍ നേരിട്ട് വന്ന് പൂശുംട്ടാന്ന്...”
കഴിഞ്ഞ ദിവസം ഇമ്മാതിരി ഒരു പ്രവചനം ഇമ്മടെ കേരളനാട്ടിലും ഉണ്ടായി. പുന്നപ്രയില്ലേ പുന്നപ്ര അവിടെ....

അതേന്ന് അയ്യപ്പ ബൈജൂന്റെ-പ്രശാന്ത് പുന്ന്പ്രയുടെ- നാട് തന്നെ.... ദേവാസുരത്തീ പറയണ പോലെ കായംകുളത്ത് രാജാവും കൊട്ടാരോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കൊച്ചുണ്ണീടെ പേരില്‍ അറിയപ്പെടാനായോഗം..ഈ കായം കുളത്തിന്റെ പോലെ ആണ് പുന്നപ്രയുടെ കാര്യോം. പഴയ് കമ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോളും ചോരതിളക്കും പുന്നപ്രയെന്ന് കേട്ടാ‍ല്‍. ബ്രിട്ടീഷുകാരുടെ തോക്കിനെ  വാരിക്കുന്തം ഒക്കെ എടുത്ത് സഖാക്കള്‍ പോരാടി രക്തസാക്ഷികളായ മണ്ണ്‌. കൂട്ടത്തില്‍ ഉള്ളവരെ വാരിക്കുന്തം കൊടുത്ത് തോക്കിനു മുമ്പില്‍ വിട്ട്  ചില കരിങ്കാലി സഖാക്കള്‍ ഗ്യാപ്പില്‍ കിണറ്റില്‍ ഇറങ്ങിയും പൊന്തയ്ക്കുള്ളില്‍ ഒളിച്ചും രക്ഷപ്പെട്ട മണ്ണ്‌....പറഞ്ഞിട്ടേന്താ അയ്യപ്പ ബൈജു എന്ന ഒരു “കുടിയന്റെ” പേരിലാ ഇപ്പോള്‍ പ്രസിദ്ധി.
ആ പുന്നപ്രയില്‍ ഒരു ക്ടാവ് ജനിച്ചു. ജനിച്ചപ്പോളേ ക്ടാവിന്റെ വായില്‍ രണ്ടു പല്ല്.!!
ജനിച്ച ഉടനെ പല്ലുമുളച്ച പയ്യന്റെ  ഭാവി അറിയാന്‍ പിതാജി ജ്യോത്സ്യനെ സമീപിക്കുന്നു...പ്രശ്നം വച്ചതും ജ്യോത്സ്യന്‍ പ്രശ്നം തുറന്നങ്ട് പറയാന്‍ ആദ്യം ഒരു മടി.....ന്താച്ചാല്‍ പറഞ്ഞോളൂന്ന് പിതാജി...
പ്രശ്നക്കാരന്‍ ക്ടാവിന്റെ പിതാജിയോട് ഇപ്രകാരം ഉരചെയ്തു.....ക്ടാവ് തന്തക്ക് ദോഷകാരകനാകന്‍ വഴിയുണ്ട്...കരുതിയിരുന്നോ....
കേട്ടാല്‍ ആരും ഒന്ന് നെടുങ്ങും...കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കി അവസാനം അവനവനു പാരയായാല്‍ ?
പേടിക്കെണ്ട ഇതൊക്കെ ഓവര്‍കം ചെയ്യാന്‍ ചില പൂജയൊക്കെയുണ്ടെന്നേ....
എന്നാല്‍ പിന്നെ അതങ്ങ്ട് ചെയ്യന്നെ...
പൂജയും മന്ത്രവും ഒക്കെ മുറപോലെ നടന്നു...

അതും കഴിഞ്ഞ് അല്പം ദ്രവ്യന്‍ അടിച്ചപ്പോള്‍ ചുള്ളന്റെ ചിന്തയും ബുദ്ധിയും ബോധവും ഉണര്‍ന്നു. അല്ല ഇനിയിപ്പോള്‍ മന്ത്രവാദത്തില്‍ എന്തേലും ബലക്ഷയം ഉണ്ടായാല്‍ സംഗതി പൊല്ലാപ്പാകില്ലേ?
ചിന്ത ആ റൂട്ടില്‍ നൂറേ നൂറില്‍ പിടിപ്പിച്ചു. ബന്ദു ദിവസത്തെ തമിഴ്നാട്ടിലെ നാഷ്ണല്‍ ഹൈവേ പോലെ ഓട്ടോര്‍ഷക്കാരുടേം ബൈക്കുകാരുടേം ഒന്നും ശല്യമില്ല..ക്ലീന്‍ റോഡ്.
ചിന്തയുടെ സ്പീഡ് കൂടിയ ചുള്ളന്‍  കൂടുതല്‍ കണ്‍ഫൂഷ്യനായി.....ഹൈവേ വിട്ടു ചിന്ത കാടും മലയും കയറി...ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി...
ക്ടാവിനെ അങ്ട് ഫിനിഷ് ചെയ്യുക....
ശുഭസ്യ ശീഘ്രം എന്നാണല്ലോ...

ഒട്ടും അമാന്തണ്ടായില്ല  കംസന്‍‌ജിയുടെ സ്റ്റൈലില്‍ നിലത്തടിച്ചു അവസാനിപ്പിച്ചു.
ആ പ്രശ്നം അവസാനിച്ചപ്പോളാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതകണ്ട് ചുള്ളനെ പോലീസ് പോക്കി. ജ്യോത്സ്യന്‍ ഇക്കാര്യം പ്രവചിച്ചിട്ടുണ്ടാകില്ലേ? ആ ആര്‍ക്കറിയാം എന്തായാലും ചുള്ളമണിയിപ്പോള്‍ പുലിവാലു പിടിച്ചു..ഇനി അഴിപിടിക്കും. ഒന്നു ഒഴിവാക്കിയതോടെ വേറെ ഒന്ന്...കുറച്ചു കാലത്തേക്ക് പ്രശ്നം തന്നെ!
കോടതീ ഹാജരാക്കുമ്പോള്‍ തലകറങ്ങി വീഴാനും, പ്രഷറും പ്രമേഹവും പനിയും ഉണാകാനും ഈ ഗഡി തീവ്രവാദക്കേസിലെ പ്രതിയൊന്നും അല്ലല്ലോ. അതോണ്ടെ മിക്കവാറും കഷ്ടപ്പെടേണ്ടി വരും!
ക്ടാവ് എന്നത് തൃശ്ശൂര്‍ക്കാര്‍ടെ ഭാഷയില്‍ കുട്ടി എന്നാണ് അര്‍ഥം..

2 comments:

വാക്കേറുകള്‍ said...

കൈമഴുകൊണ്ട് കഴുത്തുവെട്ടുന്ന പരശുരാംജിക്ക് മാത്രമല്ല കുട്യോളെ കല്ലിലടിച്ചു കൊല്ലുന്ന കംസനങ്കിളിനും കേരളത്തില്‍ ആരാധകര്‍ ഉണ്ടെന്ന് ദാണ്ടെ ഇപ്പോള്‍ മനസ്സിലായില്ലേ?
ഹോ നിങ്ങള്‍ക്ക് മനസ്സിലായില്ല ഇമ്മടെ കംസസേട്ടന്‍ ഫ്രം ദ്വാരക. പഴയ ദ്വാരകാധിപതി കംസേട്ടന്റെ കഥ കെട്ടിട്ടില്ലേ? ദേവകി പെങ്ങള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അങ്ങേരുടെ കാലനാകും എന്ന് ഒരു പ്രവചനം ഉണ്ടായതും ചുള്ളന്‍ അങ്കലാപ്പിലായി. സംഗതി എട്ടാം പുത്രന്‍ തന്റെ തലതെറിപ്പിക്കും എന്നാണ് പ്രവചനമാണെങ്കിലും ഇനി നമ്പര്‍ തെറ്റണ്ടാന്ന് കരുതി കയ്യോടെ പിടിച്ച് അളിയനേം പെങ്ങളേം അകത്തിട്ടു. റിസ്കെടുക്കാന്‍ പറ്റിയ സംഗതിയല്ലല്ലോ..ഒരു ചെറിയ എണ്ണപ്പിശകുണ്ടായാല്‍ പോണത് സ്വന്തം തലയാണ് ഏത്. നമ്പര്‍ എട്ടുവരെ ചുള്ളന്‍ ഓരോ കുട്യോളെ കാലില്‍ പിടിച്ച് കാര്‍ത്യാനേച്ചി മുണ്ടലക്കണ പോലെ കല്ലില്‍ അടിച്ച് കൊന്നു. എട്ടാം കുട്ടിയെ കയ്യിലെടുത്ത് നോക്കിയപ്പോള്‍ അതൊരു പെണ്‍കുഞ്ഞ്. കഷ്ടകാലം നേരത്ത് കയര്‍ പാമ്പാവണ്ടാന്ന് കരുതി അമ്മാന്‍ കുട്യേ എടുത്ത് വീശീതും സ്ലിപ്പായി മൊതല് കയ്യീന്ന് പോയി. അന്തംവിട്ട് നിക്കുമ്പോള്‍ ക്ടാവ് വായുവില്‍ നിന്നുകൊണ്ട് ഒറ്റ പറച്ചിലാ.

“ഗഡ്യേ നിന്റെ കാലന്‍ ഭൂവിയില്‍ അവതരിച്ചിട്ടുണ്ട് ടൈം ആകുമ്പോള്‍ നേരിട്ട് വന്ന് ..............

Anonymous said...

അതേന്ന് അയ്യപ്പ ബൈജൂന്റെ-പ്രശാന്ത് പുന്ന്പ്രയുടെ- നാട് തന്നെ.... ദേവാസുരത്തീ പറയണ പോലെ കായംകുളത്ത് രാജാവും കൊട്ടാരോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കൊച്ചുണ്ണീടെ പേരില്‍ അറിയപ്പെടാനായോഗം..ഈ കായം കുളത്തിന്റെ പോലെ ആണ് പുന്നപ്രയുടെ കാര്യോം. പഴയ് കമ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോളും ചോരതിളക്കും പുന്നപ്രയെന്ന് കേട്ടാ‍ല്‍. ബ്രിട്ടീഷുകാരുടെ തോക്കിനെ വാരിക്കുന്തം ഒക്കെ എടുത്ത് സഖാക്കള്‍ പോരാടി രക്തസാക്ഷികളായ മണ്ണ്‌. കൂട്ടത്തില്‍ ഉള്ളവരെ വാരിക്കുന്തം കൊടുത്ത് തോക്കിനു മുമ്പില്‍ വിട്ട് ചില കരിങ്കാലി സഖാക്കള്‍ ഗ്യാപ്പില്‍ കിണറ്റില്‍ ഇറങ്ങിയും പൊന്തയ്ക്കുള്ളില്‍ ഒളിച്ചും രക്ഷപ്പെട്ട മണ്ണ്‌....പറഞ്ഞിട്ടേന്താ അയ്യപ്പ ബൈജു എന്ന ഒരു “കുടിയന്റെ” പേരിലാ ഇപ്പോള്‍ പ്രസിദ്ധി.
kollaam...prayogam nannaayi