Thursday, September 30, 2010

നാണം കെട്ട റെക്കോര്‍ഡുകള്‍

ബിഗ് ബി (ബിഗ് ബ്ലോഗ്ഗര്‍) ബ്രെര്‍ളിച്ചായന്‍ അന്തസ്സായിട്ട് എഴുതിയിട്ടുണ്ടെങ്കിലും ഈ സംഗതി ഒന്നുംകൂടെ എഴുതാതിരിക്കുവാന്‍ എനിക്ക് ആകുന്നില്ല. കളിച്ചു കളിച്ചിപ്പോള്‍ കലാമണ്ടലത്തിന്റെ പേരില്‍ എന്തും കളിക്കാന്നും കാണിച്ചു കൂട്ടാന്നും ആയിരിക്കുന്നു. വള്ളത്തോള്‍ ഇതുണ്ടാക്കുമ്പോള്‍ ഇങ്ങനെ ചില സംഭവം ഉണ്ടാകും എന്ന് കരുതിക്കാണില്ല. അല്ല വെള്ളാപ്പിള്ളിയും ഗോപാലേട്ടനും ഒക്കെ ഭാവിയില്‍ സമുദായത്തിന്റെ നേതാക്കന്മാരായി മാറു എന്ന് മനസ്സിലാക്കിയിരുന്നേല്‍ ഒരു പക്ഷെ ഗുരു ഇങ്ങനെ ചോമ്മാരെ അടക്കം ഉള്ള ആള്‍ക്കാരെ നന്നാക്കുവാന്‍ ഉള്ള ഒരു പരിപാടിക്ക് തന്നെ നിന്നേനില്ല എന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

കാലുമ്മെ ചിലങ്ക കെട്ടണോരൊക്കെ ഇപ്പോല്‍ കലാമണ്ടലംന്ന് പേരിന്റെ കൂടെ ചേര്‍ക്കും. കുച്ചുപ്പിടിയായാലും കൂത്തിച്ചിയാട്ടം ആയാലും കണ്ടപോലെ അവതരിപ്പിച്ചാലും അതിന്റെ പുറകെ ക്യാമറയുമായി പോകാന്‍ ആളുണ്ട്. ഗള്‍ഫില്‍ വരണ വരെ കലാമണ്ടലം കേരളത്തിലാണൊന്ന് വരെ അറിയാത്ത പാര്‍ടികള്‍ വരെ കലാമണ്ടലം കുഞ്ഞി കാര്‍ത്തു എന്നൊക്കെ പേരിടും. എന്നിട്ട്  ചേച്ചി കേരളനടനത്തെ പറ്റി ഏതെങ്കിലും ചാനലുകാരനെ സംഘടിപ്പിച്ച് ഒരു ഇന്റര്‍വ്യൂ നടത്തിപ്പിക്കും. അവരും ഏതോ ഒരു കലാമണ്ഡലം ടീച്ചറുടെ ശിഷ്യയാണെന്നും പതിനചു വര്‍ഷമായി ഉപാസിക്കുന്നു എന്നൊക്കെ ചേട്ടനാണ് എറ്റവും വലിയ പ്രോത്സഹനം എന്നൊക്കെ കാച്ചി വിടും. കിഴങ്ങന്‍ കെട്ടിയോന്‍ സോഫയില്‍ മൂലയില്‍ ചുരുണ്ടുകൂടി ഇരിക്കണുണ്ടാകും!!  കെട്യോനെക്കൊണ്ട് ചേച്ചിക്കും കെട്ട്യോനു ചേച്ചിയെക്കൊണ്ടു ഉപകരവും ഉപദ്രവവും ഇല്ലെങ്കിലും ഉപകാരമുള്ള മറ്റുള്ളവര്‍ പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കും.

 ഗള്‍ഫില്‍ ഒക്കെ വേറെ പണിയില്ലാത്ത തടിച്ചികളായ തള്ളാര്‍ മക്കളെ കൊണ്ട് ഇമ്മാതിരി കൂതറകള്‍ടെ അടുത്ത് വിട്ട് ഡാന്‍സ് പഠിപ്പിക്കും. പഞ്ചായത്തിനു പത്തു സംഘടനയുള്ള അവിടെ കന്നിമാസത്തില്‍ സംഘടിപ്പിക്കണ ഓണപ്പരിപാടിയിലും വാര്‍ഷിക പരിപാടിയിലും ഇതൊക്കെ തിരുകി ക്കേറ്റും. കഴിവുള്ളവര്‍ കാശുകൊടുത്ത് ടിവിയില്‍ സ്പോണ്‍സേര്‍ഡ് പ്രോഗാര്‍മിലോ മറ്റോ വരത്തും. പത്തുപേരോട് ഇന്ന സമയത്ത് പ്രോഗ്രാം ഉണ്ടെന്നും കാണണമെന്നും വിളിച്ച് പറയും. മാനം മര്യാദക്ക് പ്രവര്‍ത്തിക്കുന്ന കൊള്ളാവുന്ന സംഘടനകളില്‍ സ്ഥാനം കിട്ടാതെ വരുമ്പോള്‍ നാണമില്ലാത്ത കുറെ അവന്മാര്‍ ഓരൊ സംഘടനയുടെ പേരും പറഞ്ഞ പത്താള്‍ടെ മുന്നില്‍ പത്രാസു ചയമാന്‍ വേണ്ടി ഉണ്ടാക്കുന്ന ഇമ്മാതിരി സംഘടനകള്‍ പലതും ചുമ്മാ ഉടായ്പാണെന്നാ കേള്‍വി. പൊട്ടക്കിണറ്റില്‍ പുളവന്‍ മൂര്‍ഖന്‍ എന്നാണല്ലോ?


അതു വിടാം നമ്മള്‍ടെ വിഷയം ഹേമലതയും ഗിന്നസും ഒക്കെ ആണല്ലോ. ഏതെങ്കിലും ഒരു ഹേമലതയോ, കുന്ദലതയോ ഒക്കെ ചുമ്മാ എന്തേലും കാട്ടിക്കൂട്ടിയിട്ട് അതിനൊക്കെ റെക്കോര്‍ഡ് കൊടുത്താല്‍ മേല്പറഞ്ഞ കലാമണ്ഡലം ഹേമലതയ്ക്കല്ല കലാമണ്ടലത്തിനാണ് കുറച്ചില്‍. ഒന്നുമില്ലേലും മോഹിനിയാട്ടം എന്ന കലക്ക് ചില ചിട്ടയും രീതിയും ഒക്കെ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. അതു വച്ചാണ് പലരും നൃത്തം ചെയ്യണതും കുറേ കുട്ടികള്‍ സിലബസ്സിട്ട് ആട്ടം പഠിക്കണതും.  ഇതു ചുമ്മാ നീരുകാലത്ത്  ബന്ധവസ്സായ ആനയെ പോലെ അങ്ങോടും ഇങ്ങോടും ആടണതിനു മോഹിനിയാട്ടം എന്ന് പറഞ്ഞാല്‍ വിവരം ഉള്ള ആരെങ്കിലും അംഗീകരിക്കുമോ? 

കലാമണ്ഡലം ഹൈദ്രോസെന്നോ മറ്റൊ ഉള്ള ഒരു കഥാപാത്രം അന്തരിച്ച ലോഹിതദാസ് രചിച്ച കമലദളം എന്ന ചിത്രത്തില്‍ ഉണ്ട്. മാമുക്കോയ ആണ് ആ കഥാ‍പാത്രത്തെ അവതരിപ്പിക്കണത്. കലാമണ്ഡലത്തിന്റെ ഉമ്മറത്തെ ചായക്കടയില്‍ വര്‍ക്കറായ ഇദ്യം കലാമണ്ടലം ഹൈദ്രോസെന്നാണ് സ്വയം വിശേഷിപ്പിക്കണത്. അങ്ങേരു നൂറു ചായ നിന്ന നില്പില്‍ അടിച്ചാല്‍ അങ്ങേര്‍ക്കും കൊടുക്കുമോ ഈ റിക്കോര്‍ഡ്? അതിനേയും ഈ പത്രക്കാര്‍ “കലാമണ്ടലം ഹൈദ്രോസിനു ഗിന്നസ് റെക്കോര്‍ഡ്” എന്നും പറഞ്ഞ് പ്രധാന്യത്തോടെ പുകഴ്ത്തി എഴുതുമോ? കഷ്ടം.


ആയകാലത്ത് ശ്രമിച്ചിരുന്നേല്‍ സില്‍ക്ക് സ്മിതയ്ക്ക്  ക്യാബറാഡാന്‍സിനു എന്തുമാത്രം ഗിന്നസ് റെക്കോഡ് കിട്ടിയേനെ!! സ്മിതയ്ക്ക് പ്രൊഫഷണലിസം ഉണ്ട്. ചെയ്യണ കലയോട് ആത്മാര്‍ഥതയുണ്ടായിരുന്നു. വാക്കേറിനു ഒന്നേ പറയാനുള്ളൂ. ദയവായി ആ കലാമണ്ടലം എന്ന വാല്‍ (തലയോ) പേരിന്റെ കൂടെ ഉള്ളത് ക്രോപ്പ് ചെയ്തു കളയുക ഗിന്നസ് ഹേമലതാന്ന് പറഞ്ഞാലും വേണ്ടില്ല. കലാമണ്ടലത്തിന്റെ പേരും അതുപോലെ മോഹിനിയാട്ടം തുടര്‍ച്ചയായി 101 മണിക്കൂര്‍ നടത്തീന്നും ഉള്ളതും ഒന്നു തിരുത്തുക. അല്ലേല്‍ സായ്പു വിചാരിക്കും ദ്രവ്യനടിച്ച് നില്‍ക്കാന്‍ കെല്പില്ലതെ ആടിയാടി നടക്കണ ആള്‍ക്കാര്‍ടെ സ്റ്റെപ്സാണീ മോഹിനിയാട്ടം എന്ന്!!

നടത്തറ ശാന്തേച്ചി ഇനി നാലാള്‍ കാണ്‍കെ തുടര്‍ച്ചയായി നാനൂറുപേരുമായി അവരുടേ കലയുമായി ബന്ധപ്പെട്ട് വല്ലതും ചെയ്താ‍ല്‍ അതും റിക്കോര്‍ഡാകുമോ?

3 comments:

വാക്കേറുകള്‍ said...

ആയകാലത്ത് ശ്രമിച്ചിരുന്നേല്‍ സില്‍ക്ക് സ്മിതയ്ക്ക് ക്യാബറാഡാന്‍സിനു എന്തുമാത്രം ഗിന്നസ് റെക്കോഡ് കിട്ടിയേനെ!! സ്മിതയ്ക്ക് പ്രൊഫഷണലിസം ഉണ്ട്. ചെയ്യണ കലയോട് ആത്മാര്‍ഥതയുണ്ടായിരുന്നു. വാക്കേറിനു ഒന്നേ പറയാനുള്ളൂ. ദയവായി ആ കലാമണ്ടലം എന്ന വാല്‍ (തലയോ) പേരിന്റെ കൂടെ ഉള്ളത് ക്രോപ്പ് ചെയ്തു കളയുക ഗിന്നസ് ഹേമലതാന്ന് പറഞ്ഞാലും വേണ്ടില്ല. കലാമണ്ടലത്തിന്റെ പേരും അതുപോലെ മോഹിനിയാട്ടം തുടര്‍ച്ചയായി 101 മണിക്കൂര്‍ നടത്തീന്നും ഉള്ളതും ഒന്നു തിരുത്തുക. അല്ലേല്‍ സായ്പു വിചാരിക്കും ദ്രവ്യനടിച്ച് നില്‍ക്കാന്‍ കെല്പില്ലതെ ആടിയാടി നടക്കണ ആള്‍ക്കാര്‍ടെ സ്റ്റെപ്സാണീ മോഹിനിയാട്ടം എന്ന്!!

Sajivan said...
This comment has been removed by the author.
Sajivan said...

ഓരോ പ്രാന്ത് എന്നല്ലാതെ എന്ത് പറയാന്‍!!

"നടത്തറ ശാന്തേച്ചി ഇനി നാലാള്‍ കാണ്‍കെ തുടര്‍ച്ചയായി നാനൂറുപേരുമായി അവരുടേ കലയുമായി ബന്ധപ്പെട്ട് വല്ലതും ചെയ്താ‍ല്‍ അതും റിക്കോര്‍ഡാകുമോ?"

ദത് കലക്കി മാഷെ, ഈ ഒരു വായനക്കാരന്‍‌റെ പ്രണാമം.