വഴക്കും വയ്യാവേലിയും വിവാദവും ഇല്ലാതെ ഒരു കൊല്ലമാകട്ടെ 2011 എന്നായിരുന്നു 2010ലെ ലാസ്റ്റ് ഡേ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വാക്കേറിന്റെ പ്രാര്‍ഥന. എവിടെ നമ്മുടെ നാട്ടില്‍ വിവാഹത്തിനും വിവാദത്തിനും വിവാഹമോചനത്തിനും യാതൊരു പഞ്ഞവും ഉണ്ടാകും എന്ന് തൊന്നുന്നില്ല. ദാ ഇപ്പോള്‍ ജ്സ്റ്റിസ് കെ.ജി. ബാലകൃഷണന്റെ പേരില്‍ വരെ ആയി വിവാദം. അദ്ദേഹത്തെ അധിക്ഷേപിക്കുവാന്‍ ഇനി വല്ല സവര്‍ണ്ണ ഫാസിസ്റ്റുകളും ലോബികളും കളിക്കുന്നതാണോ? ഹേയ് അങ്ങിനെ പറയുവാന്‍ വഴിയില്ല. കാരണം കേസില്‍ പെട്ട മരുമകന്‍ യൂത്തനാണ്. യൂത്തനായതിനാല്‍ ഇതില്‍ ഇടതുപക്ഷത്തിനോ ബുജികള്‍ക്കോ സ്കോപ്പില്ല. ഇടതുമല്ല ന്യൂനപക്ഷവുമല്ല അല്ലായിരുന്നേല്‍ സവര്‍ണ്ണ ഫാസിസം എന്നൊക്കെ പറഞ്ഞ് ഒരു കൈ നോക്കാമായിരുന്നു....അല്ലേ...യേത്? .
കാശുണ്ടാക്കുന്നത് ഒരു കുറ്റമാണെന്നോ കുറ്റമായി കാണണമെന്നോ എവിടെയാണ് എഴുതിവച്ചിട്ടുള്ളതെന്ന് വാക്കേറിനറിയില്ല. വല്ലവരും കണ്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് താ. മരുമക്കള്‍ വക്കീലന്മാര്‍, വക്കീലന്മാരായാല്‍ കേസുവാദിക്കും ഫീസുവാങ്ങും. ചില വക്കീലന്മാര്‍ കൊല്ലങ്ങളോളം കോടതി നിരങ്ങിയാലും കാര്യമായി ഒന്നും തടയില്ല. മറ്റു ചിലര്‍ കേസുവാദിക്കുവാന്‍ കോടതിയില്‍ കയറണമെങ്കില്‍ കോടികള്‍ കൊടുക്കണം എന്നും കേള്‍ക്കുന്നു. അതായത് കൊള്ളാവുന്നവനു കൊല്ലങ്ങള്‍ വേണ്ട ഒന്നോ രണ്ടോ കേസുകെട്ട് കയ്യിലുണ്ടായാല്‍ മതി കാശുണ്ടാക്കുവാന്‍ എന്ന് ചുരുക്കം. എന്നിട്ടും ദാണ്ടെ ഇപ്പോള്‍ ആ വക്കീല്‍ കൊച്ചുങ്ങളെ കുറിച്ച് എന്തൊക്കെയാ പറഞ്ഞുണ്ടാക്കുന്നേ? മരുമക്കള്‍ കാശുണ്ടാക്കി...റിസോര്‍ടുണ്ടാക്കി...അനിയന്‍ വീടുണ്ടാക്കി... കേട്ടിട്ടു കഷ്ടം തോന്നുന്നു.
മരടില്‍ മരുമകന്‍ ഭൂമി വാങ്ങിയാല്‍ അത് അമ്മാനച്ചനെ അപമാനിക്കാന്‍ ആള്‍ക്കാര്‍ക്ക് എങ്ങിനെ തോന്നുന്നു? മരുമകന്‍ മരുമകന്‍ ആണ് അവനു സ്വന്തമായി അധ്വാനിക്കാനും പത്തു പുത്തനുണ്ടാക്കാനും പുത്തന്‍ കൊണ്ട് പത്തുസെന്റ് ഭൂമി വാങ്ങുവനും ഈ നാട്ടില്‍ അവകാശമില്ലേ? അമ്മാനച്ചന്‍ മന്ത്രിയോ മജിസ്ട്രേട്ടോ ആണെന്ന് വച്ചിട്ട് മരുമകന്‍ കൂതറയായി നടക്കണം എന്നത് എവിടത്തെ ന്യായം? ഇതാണ് പറയുന്നത് ഇക്കാലത്ത് ഒരാള്‍ നന്നാകുന്നത് ഇവിടത്തെ കുറേ ആള്‍ക്കാര്‍ക്ക് കണ്ടുകൂട.
അതിന്റെ ഇടയില്‍ നമ്മുടെ ആരോഗ്യ മന്ത്രി അവരുടെ മന്ത്രി മന്ദിരം പണിയാന്‍ 24 ലക്ഷം ചിലവാക്കീന്നും പറഞ്ഞ് ഒരു വാര്‍ത്ത വന്നു. അല്ലേ സര്‍ക്കാര്‍ ഫണ്ട് ലാപ്സാക്കുന്നു എന്നാണ് പലപ്പോഴും പരാതി ഇവിടെ മന്ത്രി മന്ദിരം മോടി കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ടുണ്ട് അപ്പോള്‍ അത് ഉപയോഗിക്കാതെ പാഴാക്കി കളയുന്നത് ശരിയാണോ? മരുമകള്‍ക്ക് ജോലി നല്‍കിയതിനായിരുന്നു ഒരു വിവാദം. അതു കഴിഞ്ഞപ്പോള്‍ ഒരു ഇംഗ്ലീഷ് പ്രസംഗത്തെ പിടിച്ചായി. ആ പ്രസംഗം യൂറ്റൂബില്‍ വരെ കയറ്റി.ഉള്ളതു പറയാലോ ഇമ്മടെ എഡിസന്‍ ഫ്രാന്‍സിന്റെ അത്രേം വരില്ലെങ്കിലും മന്ത്രീടെ ഇംഗ്ലീഷ് ശരിക്കും കേള്‍ക്കാന്‍ രസമുണ്ട്. ബോറടിച്ചിരിക്കുമ്പോള്‍ കേള്‍ക്കാന്‍ ആസ്വാദ്യകരമാണ്. വിവാദം ആക്കാന്‍ നടക്കുന്നവര്‍ക്ക് പിന്നെ ഇന്നതെന്നില്ലല്ലോ. ഇന്നാള്‍ മന്ത്രി സ്മോളടിയെ പറ്റി പറഞ്ഞതിനെയും പിടിച്ച് അവര്‍ വാര്‍ത്തയും വിവാദവുമാക്കി.
വെറുതെ ഇരിക്കുമ്പോള്‍ ഇമ്മടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലോ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രീലോ ചെന്നാലറിയാം ഭരണത്തിന്റെ ഗുണം. മനസ്സുവിഷമിപ്പിക്കാനായിട്ട് വാക്കേറായിട്ട് വല്ലതും പറഞ്ഞൂന്ന് വേണ്ട
2 comments:
കാശുണ്ടാക്കുന്നത് ഒരു കുറ്റമാണെന്നോ കുറ്റമായി കാണണമെന്നോ എവിടെയാണ് എഴുതിവച്ചിട്ടുള്ളതെന്ന് വാക്കേറിനറിയില്ല. വല്ലവരും കണ്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് താ. മരുമക്കള്‍ വക്കീലന്മാര്‍, വക്കീലന്മാരായാല്‍ കേസുവാദിക്കും ഫീസുവാങ്ങും. ചില വക്കീലന്മാര്‍ കൊല്ലങ്ങളോളം കോടതി നിരങ്ങിയാലും കാര്യമായി ഒന്നും തടയില്ല. മറ്റു ചിലര്‍ കേസുവാദിക്കുവാന്‍ കോടതിയില്‍ കയറണമെങ്കില്‍ കോടികള്‍ കൊടുക്കണം എന്നും കേള്‍ക്കുന്നു. അതായത് കൊള്ളാവുന്നവനു കൊല്ലങ്ങള്‍ വേണ്ട ഒന്നോ രണ്ടോ കേസുകെട്ട് കയ്യിലുണ്ടായാല്‍ മതി കാശുണ്ടാക്കുവാന്‍ എന്ന് ചുരുക്കം. എന്നിട്ടും ദാണ്ടെ ഇപ്പോള്‍ ആ വക്കീല്‍ കൊച്ചുങ്ങളെ കുറിച്ച് എന്തൊക്കെയാ പറഞ്ഞുണ്ടാക്കുന്നേ? മരുമക്കള്‍ കാശുണ്ടാക്കി...റിസോര്‍ടുണ്ടാക്കി...അനിയന്‍ വീടുണ്ടാക്കി... കേട്ടിട്ടു കഷ്ടം തോന്നുന്നു.
ദളിതന്‍ അഴിമതി നടത്തിയാല്‍ അത് വലിയ വാര്‍ത്തയാക്കുന്നു. രാജ ദളിതന്‍ ആണോ എന്നറിയില്ല. കല്‍മാഡി എത്ര കോടിക്ക് സമാധാനം പറയണം? സ്പോര്‍ഡ്സ്/ടെലികോ അഴിമതിക്കേസില്‍ എന്തെങ്കിലും ഉണ്ടാകുമോ?
മറ്റുള്ളവര്‍ക്ക് ആകാമെങ്കില്‍ ദളിതരും അല്പം കക്കട്ടെന്നേ.
ശ്രീമതിയുടെ ഇംഗ്ലീഷ് അതൊരു സംഭവം തന്നെയാ മാഷേ.
Post a Comment