Friday, January 21, 2011

സൂചനയാണിതു സൂചനമാത്രം...സൂചന കണ്ട് പഠിച്ചില്ലെങ്കില്‍....

സര്‍വ്വ്വരാജ്യതൊഴിലാളികള്‍ക്ക് കേരളത്തിന്റെ സംഭാവനയെന്തെന്ന് ചോദിച്ചാല്‍ അഭിമാനത്തോടെ പറയാവുന്നതാണ് നോ‍ക്കു കൂലി. ലോകത്ത് ചിലപ്പോള്‍ നോക്കുകൂലീന്നൊരു സംഗതി നിലനില്‍ക്കുന്ന ഏക നാടാകും  കേരളം. ലോറിയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഉടമയടക്കം ഏതു ഊച്ചാളിക്കും എപ്പോ‍ാള്‍ വേണമെങ്കിലും ഇറക്കാം. പക്ഷെ തലേകെട്ടും കയ്യൂക്കുമായി നടക്കുന്ന സ്ഥലത്തെ തൊഴിലാളി സഖാക്കള്‍ക്ക് അതിന്റെ നോക്കു കൂലി നല്‍കണം. നിങ്ങള്‍ ഇറക്കുന്നത് തൊഴിലാളികള്‍ നോക്കി നില്‍ക്കുന്നതിനുള്ള കൂലിയെ ആണ് നോക്കു കൂലി എന്നു പറയുന്നത്. കേരളത്തില്‍ വ്യവസായം തുടങ്ങിയാല്‍ മുതലാളി ചിലപ്പോള്‍ ചുമടെടുക്കേണ്ടിവരും, നോക്കുകൂലി നല്‍കേണ്ടിവര്‍ം എന്നൊക്കെയുള്ള  കാര്യം കാറല്‍  മാര്‍ക്സ് പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പത്തിരുപത് വയസ്സില്‍ ഒരാവശ്യവും ഇല്ലാത്തതൊക്കെ വായിച്ച് വേസ്റ്റാക്കാന്‍ ടൈം ഇല്ല.  എന്തായാലും കെരളത്തിലെ പ്രമുഖ മുതലാളിയായ കൊച്ചൌസേപ്പിനെ കൊണ്ട് ഒരുതവണെയെങ്കിലും ചുമടെടുപ്പിച്ചത് ഒരു സൂചനയാണെന്നാണ് വാക്കേറിനു തോന്നുന്നത്. ഇനിയിപ്പോള്‍ സാക്ഷാല്‍ അംബാനിവരെ ചുമടെടുക്കേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. എന്തയാലും അംബാനിയദ്യേം അന്റലീനയിലെ വാസത്തിനിടയില്‍ വല്ലപ്പോഴും അല്പം ചുമടൊക്കെ എടുത്ത് ശീലിക്കുന്നത് നല്ലതാണ്. കേരളത്തില്‍ വല്ല വ്യവസായവും ഭാവിയില്‍ തുടങ്ങാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ അന്നേരം നിന്ന് വിയര്‍ക്കാന്‍ നിക്കണ്ടല്ലൊ.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളീന്ന് പറയണ ഒരു തൃശ്ശൂര്‍ക്കാരന്‍ കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു കാര്യവും ഇല്ലാതെ ജീവിക്കാന്‍ വേണ്ടി മാത്രം ഒരു സംഗതി കണ്ടെത്തി. വിഗാര്‍ഡ് എന്നു പേരിട്ട് അത് ചെറിയ തോതില്‍ കച്ചോടം ചെയ്യാന്‍ തുടങ്ങി.കാശുള്ള സകല  അണ്ടനും അടകോടനും വരെ  ടി.വിയും ഫ്രിഡ്ജും ഒക്കെ വാങ്ങി പക്ഷെ    കിഴക്ക് മഴകാറുകണ്ടാല്‍ കറണ്ടു പോകുകയും ഉള്ളപ്പോള്‍ വേണ്ടത്ര വോള്‍ടേജില്ല്ല്ലാതിരിക്കുകയും ചെയ്യുന്ന കേരളത്തില്‍ കരണ്ടിന്റെ കാരുണ്യം ഒന്നു കൊണ്ട് മാത്രം സംഗതി ക്ലിക്കായി. കമ്പനിയുണ്ടാക്കി കച്ചോ‍ടം ചെയ്തു കശുണ്ടാക്കി എന്നാല്‍ അതൊണ്ട് മാത്രം വിവരം ഉണ്ടാകണം എന്നില്ലല്ലോ. കേരളത്തില്‍ അദ്യം കമ്പനിയുണ്ടാക്കി എന്നതില്‍ നിന്നും തന്നെ ആള്‍ക്ക് പ്രാക്ടിക്കലായി വല്യ വിവരം ഇല്ലാന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകും. ഇനി നാട്ടുകാരെ സഹായിക്കാനും സേവിക്കാനും ആണ് കമ്പനി കേരളത്തില്‍ തുടങ്ങിയതെങ്കില്‍ ആ നേരം വല്ല ബാറും തുടങ്ങായിരുന്നു ബേധം. കേരളത്തിനു പുറത്ത് കമ്പനിതുടങ്ങുക സാധനം കേരളത്തില്‍ വില്‍ക്കാലോ ഇതൊക്കെ ഇനിയും ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുവേണോ മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് വാങ്ങിയ ആള്‍ക്ക്. കഷ്ടം.. അങ്ങേര്‍ക്കില്ലെങ്കില്‍ തന്നെ മക്കള്‍ക്ക് അലപ്ം കൂടെ ലോകപരിചയം ഉണ്ടല്ലോ അവരും ഇത് ഇനിയും പറഞ്ഞു കൊടുത്തില്ലേ?

മലയാളിക്ക് അല്പം ഉല്ലസിക്കാനും അത്യാവശ്യം കുളി സീന്‍ കാണാനും ഒക്കെയായി വീഗാലാന്റെന്നൊരു സംഗതീം തുടങ്ങി. വാട്ടര്‍ തീം പാര്‍ക്ക്.കുത്തക മുതലാളി തുടങിയതിന്റെ “പ്രതികാരമായി“ തൊഴിലാളീ സഹകരണസംഘവും അമ്യൂസ്മെന്റ് പാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കൈനോക്കി. അതല്ലേലും ഇമ്മാതിരി സംഗതിക്ക് അതേ നാണയത്തില്‍ തന്നെ മുതലാളിത്തത്തിനു മറുപടി നല്‍കണമല്ലോ. അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയാല്‍ ഉടനെ നമ്മളും തുടങ്ങും പാര്‍ക്ക്, മുര്‍ഡോക് ചാനല്‍ തുടങ്ങിയാല്‍ ഇമ്മളും ചാനല്‍ തുടങ്ങും. കാടും കായലും കയ്യേരിയാല്‍ ഇമ്മള്‍ കണ്ടലിന്റെ സംരക്ഷണത്തിന്റെ പേരില്‍ കയ്യേറിയും തീരദേശ നിയമാം ലംഘിച്ചും കണ്ടല്‍ പാര്‍ക്ക് തുടങ്ങും. നിയമ ലംഘനമാണന്നോ നമ്മുടെ ഒരു ആഗോള ലൈന്‍. ബാറുകള്‍ ഒന്നും നേരിട്ടു തൊഴിലാളി സംഘങ്ങള്‍ നടത്തുന്നില്ലാന്നാ വാക്കേറിന്റെ അറിവ്. അങ്ങിനെയുള്ള ആദര്‍ശവാന്മാരായ അവകാശ ബോധമുള്ള ഉത്തരവാദിത്വത്തെ പറ്റി സദാ ഓര്‍മ്മനശിച്ച ഒരു വിഭാഗം ജെവിച്ചിരിക്കുമ്പോള്‍ നിയമം ഒക്കെ ഉണ്ടെന്ന് പരഞ്ഞ് മാന്യമായ എന്തു പരിപാടി  കൊണ്ടന്നാലും നടക്കില്ല മോനേ ദിനേശാന്ന് സ്പോട്ടില്‍ പറയുവാന്‍ ചങ്കൂറ്റമുള്ള ഒരു വിഭാഗം ആണെന്ന് കാണിച്ചു കൊടുത്തു ചിറ്റിലപ്പിള്ളിക്ക്.

കൊച്ചൌസേപ്പിനു മാധ്യമപബ്ലിസിറ്റിക്കുള്ള ഒരു തരികിടപരിപാടിയാണിതെന്ന തൊഴിലാളി സഖാക്കളുടെ തൊഴിലൊന്നും ചെയ്യാത്ത ചില നേതാക്കള്‍ പറയുന്നുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. കൊച്ചൌസേപ്പ് കാശുമുടക്കി നല്ലോണം പരസ്യം നല്‍കുന്ന കാലത്ത് ഇമ്മാതിരി തറപരിപാടിക്ക് മുതിരുമോ? ആകാന്‍ വഴിയില്ല കാരണം അങ്ങേരു രാഷ്ടീയക്കാരനോ നേതാവൊ അല്ല. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഉദ്ദേശ്യവും ഇല്ല. എന്തായാലും കൊച്ചൌസേപ്പ് ആളു നിസാരക്കാരനല്ലെന്ന് ആളെ പറ്റി അന്വേഷിച്ചാല്‍ മനസ്സിലാക്കാം.

 കേരളത്തില്‍ ഒരു വ്യവസായം തുടങ്ങിയ വലിയ തെറ്റുകാരനാണ് കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി. കുറേ പേര്‍ അതോണ്ട് തൊഴിലെടുത്ത് ജീവിക്കുന്നു എന്നത് എത്ര വലിയ പാപമാണ്. കാലം കുറേ ആയി ഈ തെറ്റുകാരനെ അവകാശബോധം ആവോളം ഉള്ള തൊഴിലാളികള്‍ സഹിക്കുന്നു. അതും പോരഞ്ഞ്  പിന്നെ കൊച്ചിയില്‍ ഗോഡൌണ്‍ തുടങ്ങിയതും സാധനങ്ങള്‍ സൂക്ഷിക്കുന്നതും ഒരു തെറ്റ്. തന്റെ സ്ഥാപനത്തില്‍ തൊഴിലാളികളെ വച്ചത് രണ്ടാമത്തെ തെറ്റ്. അവര്‍ക്ക് ലേബര്‍ കാര്‍ഡ് എടുത്തത് അതിലും വലിയതെറ്റ്. അങ്ങീനെതെറ്റുകളുടെ ഒരു വലിയ നിരതന്നെ ചെയ്ത ആളാണ് ചിറ്റിലപ്പിള്ളി എന്ന് മനസ്സിലാകും. ഒരു കിഡ്ണി ദാനം ചെയ്ത് വല്യ കാര്യമായി എന്നു കരുതുന്നുണ്ടാകും പക്ഷെ അതു വേ..ഇതു റേ..ഇത് കൊച്ചിയാണ് കൊച്ചി. വിശ്വനാഥന്റേയും ബിലാലിന്റേയും കൊച്ചി. നോക്കുകൂലി നല്‍കാന്‍ പറ്റില്ലെങ്കില്‍ സ്വന്തമയി അങ്ങ് ഇറക്കിയേക്കൂ മാഷേന്ന് പറയുവാന്‍ ചങ്കുറപ്പുള്ളവരുടെ നാട്. കൊച്ചൌസേപ്പിന്റെ ഗോഡൌണില്‍ ഇറക്കാന്‍ കൊണ്ടന്നത് കയ്യോടെ മുതലാളിയെ കൊണ്ട് ഇറക്കിപ്പിച്ച് കയ്യടിവാങ്ങിയ തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

എന്തായാലും പ്രശ്നത്തിനിടയില്‍ അങ്ങേരെക്കൊണ്ട് മാപ്പും പറയിപ്പിച്ചു മാത്രമല്ല എത്രയും വേഗം ഗോഡൌണ്‍ അവിടെ നിന്നും മാറ്റിക്കാമെന്നും നമ്മുടെ തൊഴിലാളീ സഖാക്കള്‍ ഉറപ്പും നേടി. അതേ തോറ്റിട്ടില്ലാ തോറ്റിട്ടില്ലാ...തോറ്റചരിത്രം കേട്ടിട്ടില്ലാ....

2 comments:

വാക്കേറുകള്‍ said...

malai4son yourchoice said...

നോക്കുന്നവനെ കണ്ടവനും പിന്നെ കണ്ടവനെ കണ്ടവനും വല്ലതും തടയുമോ ? അതിനുള്ള ബില്‍ പാസ്സായാല്‍ നന്നായിരുന്നു .കേരളമെന്നു കേട്ടാല്‍ ഞെട്ടണം മാലോകരൊക്കെ .. ഭാരതമെന്നു കേട്ടാലോ പാഞ്ഞു തടി സലാമാത്താക്കണം മറ്റു സ്റ്റേറ്റ് കളില്‍
....