Thursday, January 6, 2011

തുണിയുടുക്കാതെ വരൂ തുണിയുടുത്ത് പോകൂ..

ഹോ വാര്‍ത്തകേട്ടപ്പോള്‍ വിചാരിച്ചു കേരളത്തിലെങ്ങാനും ആകുമെന്ന് ഹെവടെ..അതിനു വാക്കേറു അഞ്ചാറു ജന്മം കൂടെ ജനിച്ചാലും യോഗം ഉണ്ടാകും എന്ന് തോന്നുന്നില്ല. തൃശ്ശൂര്‍ പട്ടണത്തില്‍ എത്രയോ വസ്ത്രക്കടക്കാര്‍ ഉണ്ട്. ആരെക്കെങ്കിലും ഈ ഐഡിയ തോന്നില്ല. ഇവരൊന്നും തീരെ ഇന്നവേറ്റീവല്ലാന്നേ. ദാണ്ട് അതിനൊക്കെ അവരെ കണ്ടു പഠിക്കണം. മാഡ്രിഡിലെ ഡഡ്ഗ്യൂല്‍ (desigual)എന്ന തുണിക്കടക്കാരെ. കടയ്ക്കകത്തു കയറ്റിയില്ലേലും വേണ്ടില്ലായിരുന്നു കാഴ്ചക്കാരനാകാനെങ്കിലും യോഗം ഉണ്ടായാമതിയായിരുന്നു, അതും ഉണ്ടായില്ല. അമ്മാതിരി കാഴ്ചയല്ലേ ആ കടയുടെ ഉമ്മര്‍ത്തും പിന്നെ അകത്തും ഉണ്ടായത്.

ഓസിനു കിട്ടുന്ന് പറഞ്ഞാല്‍ ഒന്നാം മുണ്ടല്ല ഒന്നരയും ഊരിക്കളഞ്ഞ് ക്യൂനില്‍ക്കും ജനം എന്ന് ഒന്നുകൂടെ തെളിഞ്ഞിരിക്കുന്നു. 
തുണീയുടുക്കാതെ വരൂ തുണിയുടുത്ത് പോകൂ എന്ന സ്റ്റൈലന്‍ പരസ്യം നല്‍കിക്കൊണ്ടായിരുന്നു ഡഡ്ഗൂല്‍ ന്യൂയിറിനെ വരവേറ്റത്.
റിസഷനല്ലേ കടയില്‍ ആളുകയറുവാന്‍ ന്യൂയിയറായി എന്തേലും ചെയ്യാമെന്ന് കരുതി ഒരു ചെറിയ പരസ്യം അതാരും അത്രയ്ക്ക് ഗൌരവമാക്കും എന്നൊരു കടക്കാരു കരുതിക്കാണില്ല. സംഗതി പ്രതീക്ഷിച്ചതിലും വലിയ പബ്ലിസിറ്റിയും പോപ്പുലാരിറ്റിയും ഉണ്ടാക്കീന്ന് പറയേണ്ടതില്ലല്ലോ. അന്യായ തണുപ്പത്ത്  കട തുറക്കും  മുമ്പ് കടയ്ക്കു മുമ്പില്‍ ഉടുതുണിയില്ലാത്തോരുടെ നീണ്ട ക്യൂ. കേരളത്തിലെ ബീവറേജിന്റെ മുമ്പിലെ ക്യൂനെ പോലും വെല്ലുന്ന  ക്യൂ കണ്ടും ക്യൂവിലെ കാഴ്ച്ചകണ്ടും കടക്കരും കണ്ടു നിന്നവര്‍ക്കും കണ്ണുതള്ളിപ്പോയി. (ചിലര്‍ക്ക് വേറെ ഏതാണ്ടും തള്ളുകയോ പൊങ്ങുകയോ ചെയ്തുകാണും) 

എന്തായാലും പ്രവേശനം നൂറു പേര്‍ക്കെന്ന് എഴുതിയത് ഭാഗ്യം. നൂറുകണക്കിനാളുകളാണ് നാണമില്ലാതെ നഗ്നത മറയ്ക്കാതെ കടയ്ക്കു മുമ്പില്‍ കൂടിയത്.  ഇക്കാര്യത്തില്‍ ആണിനും പെണ്ണിനും അങ്ങിനെ വ്യത്യാസം ഒന്നും ഉണ്ടായില്ല. കടക്കരു പക്ഷെ അത്യാവശ്യം  അടിവസ്ത്രം അണിഞ്ഞു നഗ്നത മറയ്ക്കാം എന്നൊരു ഇളവു നല്‍കിയത് കൂടിനിന്നവര്‍ക്ക് അസൌകര്യമായോ എന്നേ സംശയമുള്ളൂ. കൂടെ നില്‍ക്കുന്നവരുടെ കുണ്ടിയും മറ്റു ഐറ്റംസും കണ്ടതൊടെ തണുപ്പൊക്കെ പമ്പകടന്നൂന്നാണ് പലരും പറയുന്നത്. റേഡിയേറ്റര്‍ വല്ലാതെ തിളച്ചവരും ഉണ്ടത്രെ!!

കടതുറന്നതും കടയ്ക്കകത്ത് കയറി കയ്യില്‍ കിട്ടിയതൊക്കെ എടുത്തണിഞ്ഞ് കൂളായി കയ്യും വീശി കടന്നുകളഞ്ഞു. ക്യാമറയില്‍ ക്യപ്ചര്‍ ചെയ്തത് കിട്ടോന്നറിയാനാണ് ഇപ്പോള്‍ കേട്ടറിഞ്ഞവരുടെ നെട്ടോട്ടം. കിട്ടിയാല്‍ കാണാം എന്നേ വാക്കേറും ചിന്തിക്കുന്നുള്ളൂ. വാര്‍ത്തയും വാര്‍ത്താചിത്രവും നോക്കി നെടുവീര്‍പ്പിടുന്നതിനിടയില്‍ ഒന്നേ ചോദിക്കാനുള്ളൂ.... ഹോ എന്നാണാവോ ഇമ്മാതിരി ഒരു സംഗതി ഇമ്മടെ നാട്ടിലും ഉണ്ടാകുക.

photo Courtesy epa & http://helpvictor.blogspot.com/

1 comment:

വാക്കേറുകള്‍ said...