പലേടത്തുന്നായി പത്തു പതിമൂന്ന് മലയാള്യോള്‍ക്ക് കിട്ടിയ കൂട്ടത്തില്‍ ഇമ്മടെ ജറാമേട്ടനു വരെ കിട്ടി പത്മശ്രീ. പെടക്കണ പച്ചയുടെ പുത്തന്‍ ഇറക്കിയിട്ടും പക്ഷെ പ്രാഞ്ച്യേട്ടനു പണ്ടു കിട്ടിയില്ല. കിട്ടാത്തമുന്തിരി പുളിക്കുന്ന് പ്രാഞ്ച്യേട്ടന്‍ ഒട്ടും പറഞ്ഞുമില്ല. ചെണ്ടകൊട്ടാന്‍ അറിയും എന്നാല്‍ നല്ലൊരു ചെണ്ടക്കാരന്‍ ആണോ അല്ല...പാചകം അറിയും എന്നാല്‍ നല്ലൊരു പാചകക്കാരന്‍ ആണോ>.... മിമിക്രി കാണിക്കും എന്നാല്‍ നല്ലൊരു മിമിക്രിക്കാരനാണോ അല്ല... എന്ന രീതിയില്‍ ഒരു ഡായലോഗ് പണ്ട് കാച്ചിയ നടന്‍.....സില്‍മേല്‍ അഭിനയിക്കും എന്നാല്‍ വല്ലാണ്ടെ റേഞ്ചുള്ള നടനാനോ? ആ ആര്‍ക്കറിയാം. പണ്ട് മദ്രാസില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തുകാര്‍ക്ക് പറ്റാത്തതെന്തോ പറഞ്ഞൂന്ന്‍ പറഞ്ഞ് കയ്യിലുണ്ടായിരുന്ന കുഞ്ഞവാര്‍ഡും അംഗീകരാങ്ങളും കയ്യോടെ തല്ലിയുടച്ച് ഈ ജയറാമേട്ടനെ കേരളത്തിലേക്ക് കെട്ടു കെട്ടിച്ചതിന്റെ പ്രായശ്ചിത്തം ആണോ എന്നറിയില്ല പുള്ളിയെ തമിഴ്നാട്ടുകാരാണ് റെക്കമന്റ് ചെയ്തത്. അവിടെ വേറെ ആളില്ലാഞ്ഞിട്ടാണോ അതോ പത്മശ്രീയിലൊന്നും വല്യ കാര്യമില്ല മുല്ലപ്പെരിയാറും ടെലികോമും ഒക്കെയാ തമിഴനു നോട്ടമുള്ളൂ എന്നതിനാലോ ജയറാമിനെ റെക്കമെന്റ് ചെയ്തതെന്ന് ചില അസൂയാലുക്കള്‍ പറയുന്നു. അല്ലേലും അസൂയക്കാര്‍ക്ക് അയലോക്കക്കാരെ വരെ കണ്ടൂടല്ലോ. എന്തായാലും ഇതിന്റെ പേരില്‍ ചോദിക്കാനും പറയാനും നില്‍ക്കണ്ട.വഴക്കിനും വക്കാണത്തിനും അങ്ങോട്ട് ചെന്നാല്‍ അണ്ണാച്ചിമാര്‍ ഇമ്മടെ കോഴിക്കറി മുട്ടിക്കും.
അവിചാരിതമായി അണ്ണാച്ചിമാര്‍ ജയറാമിന്റെ പേരു റെക്കമെന്റ് ചെയ്തതോടെ അരിക്കച്ചോടക്കാരും അണ്ടിക്കച്ചോടക്കാരും (കശുവണ്ടി) മുതല്‍ മറ്റു പല കച്ചോടക്കാരും കേട്ട പാതി കേള്‍ക്കാത്ത പാതി അടുത്ത വണ്ടിക്ക് അണ്ണാച്ചിനാട്ടിലേക്ക് പോയ്യീന്നും അടുത്ത അവസരത്തില്‍ തങ്ങള്‍ടെ പേരും പറ്റിയാല്‍ ചേര്‍ക്കാന്‍ പറ്റോന്നുള്ള അന്വേഷണത്തിലാണെന്നും ഒക്കെ പറയണ കേള്‍ക്കണുണ്ട്. എന്തായാലും അണ്ണാച്ചിമാര്‍ അടുത്തകൊല്ലം ആര്‍ക്കൊക്കെ പത്മക്ക് പ്രിഫറന്‍സ് കൊടുക്കും എന്ന് അതുവരെ കാത്തിരിക്കേണ്ടിവരും. ആ വഴിക്ക് ആരേലും കായ് മുടക്കാന്‍ മുതിരുന്നുണ്ടെങ്കില്‍ പ്രാഞ്ച്യേട്ടന്റെ സി.ഡി ഒന്നൂടെ കാണുന്നത് നല്ലതാണ്.
കിട്ടിയ പത്മ മിമിക്രിക്ക് സമര്‍പ്പിച്ചത് അങ്ങേരുടെ നിലവാരം. അതാണ് പറയുന്നത് ആളും തരവും ഒക്കെ നോക്കി വേണം ഇമ്മാതിരി കാര്യങ്ങള്‍ കൊടുക്കാന്‍ എന്ന് അസൂയാലുക്കളും അല്പബുദ്ധികളും അങ്ങും ഇങ്ങും പറഞ്ഞെന്നു വരാം. വന്നവഴി മറക്കാത്തതിനു ജയറാമിനെ വാക്കേറ് അഭിനന്ദിക്കുന്നു. അല്ലാണ്ടെ തിരുവല്ലയില്‍ റബ്ബറിന്റെടേലു വീടും വച്ച് കപ്പയും ഉണക്കമീനു കൂട്ടി കഴിഞ്ഞിരുന്ന ആള്‍ക്കാര്‍ അഞ്ചാറു പടത്തില്‍ മൂടും മുലയും കാട്ടി തുള്ളി നാലു കാശാകുമ്പോള്‍ പഠിച്ചത് നോര്‍ത്തിലാന്ന് മമ്മീം ഡാടീം അമേരിക്കയിലാന്ന് പറയണ സംസ്കാരം അങ്ങേരു കാണിച്ചില്ലല്ലോ. ഇനിയിപ്പോള്‍ മിമിക്രിശ്രീ എന്ന് പേരിനു മുമ്പ് ചേര്‍ക്കോന്നാണ് ചിലരുടെ സംശയം. എന്തായാലും പത്മ കിട്ടിയത് ജയറാമിനായതോണ്ടാണോന്നറിയില്ല ഇമ്മടെ സൂമാരന്‍ സാറും, തിലകനദ്യേഹവും ഒന്നും പറഞ്ഞിട്ടില്ലാന്നാ കേള്‍ക്കണത്. മോഹന്‍ലാലിനോ ഗണേശ് കുമാറിനോ അല്ലാത്തതിനാലാകാം ചിലപ്പോള്‍ ഇന്ററസ്റ്റില്ലാത്തത്. എന്തായാലും ഇനി അടുത്ത കൊല്ലം ഇനി ഷക്കീലക്കോ, ഫ..പുല്ലേ ....ഷിറ്റ്....ഒറ്റ തന്തക്ക് പിറക്കണം....എന്നൊക്കെ പറയുന്ന നടനോ കിട്ടാഞ്ഞാല്‍ മതി. കിട്ടിയാല്‍ ഈ അംഗീകാരം ഞാന്‍......സമര്‍പ്പിക്കുന്നൂന്ന് പറയോ?
1 comment:
സൂമാരന്‍ സാറും, തിലകനദ്യേഹവും ഒന്നും പറഞ്ഞിട്ടില്ലാന്നാ കേള്‍ക്കണത്. മോഹന്‍ലാലിനോ ഗണേശ് കുമാറിനോ അല്ലാത്തതിനാലാകാം ചിലപ്പോള്‍ ഇന്ററസ്റ്റില്ലാത്തത്. എന്തായാലും ഇനി അടുത്ത കൊല്ലം ഇനി ഷക്കീലക്കോ, ഫ..പുല്ലേ ....ഷിറ്റ്....ഒറ്റ തന്തക്ക് പിറക്കണം....എന്നൊക്കെ പറയുന്ന നടനോ കിട്ടാഞ്ഞാല്‍ മതി. കിട്ടിയാല്‍ ഈ അംഗീകാരം ഞാന്‍......സമര്‍പ്പിക്കുന്നൂന്ന് പറയോ?
haah athu kalakki....
Post a Comment