Tuesday, January 4, 2011

പെണ്ണിനെ ഒഴിവാക്കാനും ഒപ്പിക്കാനും പണം...!!

“ശുദ്ധ മണ്ടത്തരം...വിവരക്കേട് അല്ലാണ്ടെ ആരെങ്കിലും ഇക്കാലത്തി ഇതൊക്കെ ചെയ്യോ?“
കാലത്തെന്നെ ശാന്തേച്ചി ആരെ പറ്റിയാണാവോ പറയുന്നതെന്ന് ഒരു പിടിയും കിട്ടണില്ല. സധാരണ പേപ്പര്‍ വായനയില്ലാത്ത പുള്ളിക്കാരി പത്രവും നിവര്‍ത്തിപ്പിടിച്ച് കട്ടിളപ്പടിയില്‍ കാലത്തി ഇരുന്നാണ് ഇതു പറയുന്നത്. ആ ഇരിപ്പും വര്‍ത്താനവും കേട്ട് ഞാനല്പനേരം അങ്ങിനെ നിന്നു.
“ആര്‍ടെ കാര്യമാ പറയുന്നേ?”
“ആ നട്ടെല്ലില്ലാത്തോന്റെ കാര്യമാ?”
“അതിപ്പോള്‍ ശാന്തേച്ചീടെ പരിചയത്തില്‍ നട്ടെല്ലിത്ത ഒരുപാട് പേരുകാണും ആള്‍ടേ പേരു പറ”
“ആ കാതലന്‍  കെട്യോളെ ഒഴിവക്കാന്‍ മുപ്പതു കോട്യാത്രെ കൊടുക്കണത്”....ഒരു സ്റ്റെപ്പിനിയെ വെക്കാന്‍ ആരെങ്കിലും കയ്യീന്നു കാശുമുടക്കി കെട്യോളെ ഒഴിവാക്കോ? ”

അപ്പോള്‍ അതാണ് കാര്യം പ്രഭു- നയന്‍സിന്റെ വിഷയം.

കല്യാണം കഴിക്കുവാന്‍ കോടികള്‍ ചിലവിടുന്നവര്‍ ഉണ്ട്. കല്യാണം കഴിഞ്ഞു മുമ്പും കാശായിട്ടും കരാരായിട്ടും കെട്ടാന്‍ പോണവര്‍ക്ക് കൊടുക്കുന്നവരും ഉണ്ട്. എന്നാല്‍ കെട്യോളെ ഒഴിവാക്കാന്‍ കോടികള്‍ ചിലവിടുന്നവര്‍ ഇന്ത്യയിലും പ്രത്യേകിച്ച് തെന്നിന്ത്യയിലും ഉണ്ടാകുന്നു എന്നത് ഒട്ടും ശോഭനമല്ല. പ്രത്യേകിച്ച് കല്യാണം കഴിക്കാന്‍ കൊതിയോടെ കാമുകി/കാമുകനൊപ്പം കുറേ കാലം ജീവിക്കുന്നവരെ സംബന്ധിച്ച്. ദാണ്ടെ ശാന്തെച്ചി പറഞ്ഞ നമ്മുടെ നയന്‍സിന്റെ കാതലന്റെ കാര്യം തന്നെ ഒന്ന് നോക്കിക്കേ. ചുള്ളന്റെ പെര്‍ഫോര്‍മന്‍സില്‍ വീണ് വിവാഹം കഴിച്ച ആദ്യഭാര്യ റം‌ലത്തിനെ ഒന്നു ഒഴിവാക്കുവാന്‍ കോടികളാണത്രെ അങ്ങേരു കൊടുക്കാന്‍ തയ്യാറാ‍കുന്നതെന്നാണ് കേള്‍ക്കുന്നത്. മുപ്പതു കോടി മുടക്കുന്നത് കെട്ടാന്‍ പോകുന്ന മൊതലിന്റെ വാല്യു ആണോ അതോ കയ്യിലുള്ളതിന്റെ പൊല്ലാപ്പൊഴിവാക്കാനാണോ എന്നൊക്കെ തൃശ്ശൂര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാകാം. എന്തായാലും വാക്കേറും ആ വഴിക്ക് ഒന്ന് ചിന്തിച്ചതോടെ ഒരന്തവുമില്ലാത് ഇരിപ്പാണ്. ഇരുന്നിട്ട് ഇരിക്കപ്പൊറുതി പോലും ഇല്ലാണ്ടായി.

എണ്ണം പറഞ്ഞ ബംഗ്ലാവുകളും ഫ്ലാറ്റുകളും റെസ്റ്റോറന്റും കാറും ഒക്കെ കൊടുത്ത് സെറ്റില്‍ ചെയ്യാന്‍ ഇയ്യാള്‍ക്കെന്താ വല്ല വട്ടുമുണ്ടോ എന്ന് ആദ്യം ചിന്തിച്ചു. പിന്നെ ചിന്തിച്ചു മുപ്പത് കോടി മുടക്കി ഭാര്യയെ ഒഴിവാക്കുന്നത് ഇമ്മള്‍ടെ നയന്‍സിനെ കെട്ടാന്‍ അല്ലേ. അപ്പോള്‍  നയന്‍സിന്റെ പ്രണയത്തിനു അല്ലെങ്കില്‍ നയന്‍സിനു അത്രയും മൂല്യം ഉള്ളതുകൊണ്ടല്ലേ? നയന്‍സ് ഒരു മലയാളി ഇമ്മള്‍ടെ തൃശ്ശൂക്കാരന്‍ സത്യന്‍ ചേട്ടന്‍ സിനിമയില്‍ കൊണ്ടന്ന തെക്കുള്ള പെണ്‍കുട്ടി. ദാ ദാന്ന് പറയുന്ന നേരം കൊണ്ട് തിളങ്ങുന്ന താരമായി. തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി. ആ റാണിയും മലയാളി വാക്കേറും മലയാളി. റാണിയെ സിനിമയില്‍ കൊണ്ടുവന്ന ആളും തൃശ്ശൂര്‍ക്കാരന്‍ വാക്കേറും തൃശ്ശൂര്‍കാരന്‍.. അവര്‍ക്കും മലയാളം അറിയാം നമ്മള്‍ക്കും മലയാളം അറിയാം ഹോ അഭിമാനം തോന്നുന്നു ...........!!

അവര്‍ സിനിമയില്‍ കാണിക്കുന്നു കാശുവാങ്ങുന്നു നമ്മള്‍ അത് കാശുകൊടുത്തു കാണുന്നു...(കാശില്ലാത്തവര്‍ പോസ്റ്റര്‍ കാണുന്നു) ഈ ഒരു വ്യത്യാസം വളരെ വലുതാണ്. അതൊണ്ടാണല്ലോ വല്യ കാശുകൊടുത്ത് കയ്യില്‍ള്ളതിനെ ഒഴിവാക്കുനതും കുട്യോളും കെട്യോളും ഉള്ളവനെ കാതലിക്കുന്നതും. എന്തായാലും കയ്യിലുള്ളത് കോടികള്‍ കൊണ്ടു പോകുകയും ചെയ്തു വന്നു കയറിയത് വന്ന വഴിയേ പോകേം ചെയ്തു എന്ന അവസ്ഥ വരാതിരിക്കട്ടെ. പഴയ പോലെ ഇപ്പോള്‍ ഡാന്‍സ് ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ വല്യ പാടാ‍.... 

പെണ്ണിനു വേണ്ടി പണം ഇറക്കിയവനൊക്കെ പിന്നെ പയ്യാരം പറയേണ്ട ഗതികേടുണ്ടായിട്ടുണ്ട്....ദേ വാക്കേറു പറയാന്‍ ഉള്ളതു പറഞ്ഞൂന്ന് മാത്രം. വേറെ ആരെയും ഉദ്ദേശിച്ചിട്ടല്ലേ...

2 comments:

വാക്കേറുകള്‍ said...

കല്യാണം കഴിക്കുവാന്‍ കോടികള്‍ ചിലവിടുന്നവര്‍ ഉണ്ട്. കല്യാണം കഴിഞ്ഞു മുമ്പും കാശായിട്ടും കരാരായിട്ടും കെട്ടാന്‍ പോണവര്‍ക്ക് കൊടുക്കുന്നവരും ഉണ്ട്. എന്നാല്‍ കെട്യോളെ ഒഴിവാക്കാന്‍ കോടികള്‍ ചിലവിടുന്നവര്‍ ഇന്ത്യയിലും പ്രത്യേകിച്ച് തെന്നിന്ത്യയിലും ഉണ്ടാകുന്നു എന്നത് ഒട്ടും ശോഭനമല്ല. പ്രത്യേകിച്ച് കല്യാണം കഴിക്കാന്‍ കൊതിയോടെ കാമുകി/കാമുകനൊപ്പം കുറേ കാലം ജീവിക്കുന്നവരെ സംബന്ധിച്ച്. ദാണ്ടെ ശാന്തെച്ചി പറഞ്ഞ നമ്മുടെ നയന്‍സിന്റെ കാതലന്റെ കാര്യം തന്നെ ഒന്ന് നോക്കിക്കേ. ചുള്ളന്റെ പെര്‍ഫോര്‍മന്‍സില്‍ വീണ് വിവാഹം കഴിച്ച ആദ്യഭാര്യ റം‌ലത്തിനെ ഒന്നു ഒഴിവാക്കുവാന്‍ കോടികളാണത്രെ അങ്ങേരു കൊടുക്കാന്‍ തയ്യാറാ‍കുന്നതെന്നാണ് കേള്‍ക്കുന്നത്. മുപ്പതു കോടി മുടക്കുന്നത് കെട്ടാന്‍ പോകുന്ന മൊതലിന്റെ വാല്യു ആണോ അതോ കയ്യിലുള്ളതിന്റെ പൊല്ലാപ്പൊഴിവാക്കാനാണോ എന്നൊക്കെ തൃശ്ശൂര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാകാം. എന്തായാലും വാക്കേറും ആ വഴിക്ക് ഒന്ന് ചിന്തിച്ചതോടെ ഒരന്തവുമില്ലാത് ഇരിപ്പാണ്. ഇരുന്നിട്ട് ഇരിക്കപ്പൊറുതി പോലും ഇല്ലാണ്ടായി.

kARNOr(കാര്‍ന്നോര്) said...

പെണ്ണിനു വേണ്ടി പണം ഇറക്കിയവനൊക്കെ പിന്നെ പയ്യാരം പറയേണ്ട ഗതികേടുണ്ടായിട്ടുണ്ട്... ha ha