Wednesday, January 19, 2011

പട്ടിയുടെ പരാക്രമം

കേരളംന്ന് കേട്ടാല്‍ ഉടനെ കെട്ടും ബാണ്ഡവുമായി പുറപ്പെടുന്ന സായ്പന്മാര്‍ക്ക് ഇവിടെ എത്തിയാല്‍ കോവളത്ത് പോയി കോണകവും ഉടുത്ത് കിടന്നാല്‍ വലിയ സന്തോഷമാണ്. കോവളം കടപ്പുറത്ത് കൊഴുപ്പും മുഴുപ്പും ഉള്ള മൊതലോള് നിരന്നു കിടക്കുന്നതും നടക്കുന്നതും ഓടുന്നതും കാണുമ്പോള്‍ ആരായാലും ഒന്ന് നോക്കിപോകും. നോക്കുകമാത്രമല്ല ചുവന്നുതുടുത്ത ലത് കാണുമ്പോള്‍  ഒന്ന് കടിക്കാനും ഒക്കെ തോന്നും. കൊച്ചുനിക്കറുമിട്ട് കൂട്ടുകാരനൊപ്പം കൊച്ചുവെളുപ്പാന്‍ കാലത്ത് ചുമ്മാ ജോഗ്ഗിങ്ങിനിറങ്ങിയ മദാമ്മയെ കണ്ട്പ്പോള്‍ പട്ടിക്ക് കണ്ട്രോള്‍ പോയി. പട്ടിയെ പറഞ്ഞിട്ടു കാര്യം ഇല്ല. പട്ടി ഒരു കേരളക്കാരന്‍ അപ്പോള്‍ പിന്നെ കണ്ടാല്‍ കൊതിതോന്നുന്ന നല്ലൊന്തരം സാധനം രാവിലെ തന്നെ കണികണ്ടാല്‍ കേറി കടിച്ചെന്നിരിക്കും.ചുള്ളമണി  പുറകെ ചെന്നു കടിച്ചു പറിച്ചു. പട്ടിയെ പറഞ്ഞിട്ടെന്താ കാര്യം മനുഷ്യന്മാരു വരെ കടിച്ചു പറിക്കും കണ്ടാല്‍ അമ്മാതിരി ഐറ്റംസല്ലേ വന്നിറങ്ങണത്. എന്തായാലും ദൈവത്തിന്റെ സ്വന്തം നാടിനെ സ്വപ്നം കണ്ട് വന്ന മദാമ്മ മലയാ‍ളിപട്ടിയുടെ കടികൊണ്ട് ആശുപത്രീലായി. രാവിലെ കൊച്ചുവര്‍ത്താനം പറഞ്ഞ് കടപ്പുറത്തുക്കൂടെ ഓടുന്നതിനിടയിലാണ് വെറുതെ വായില്‍ നോക്കി നിന്നിരുന്ന പട്ടി മദാമ്മയുടെ തുടു തുടുത്ത തുടയ്ക്കിട്ടു കടിച്ചത്. ചറപറാന്നുള്ള കടികൊണ്ട് മദാമ്മ നിലത്തു വീണു നെലോളിച്ചു . ആരൊക്കെയോ ചേര്‍ന്ന് ആശുപത്രീലാക്കി. ആശുപത്രിയിലെ അവസ്ഥകണ്ട് ഇങ്ങനെയും ആശുപത്രിയോ എന്ന് പറഞ്ഞ്  അന്തം വിട്ടുകാണും. എത്രമാന്യമായാണ് തന്നോട് പട്ടി പെരുമാറിയതെന്ന്  ഓര്‍ക്കാനും കടിച്ച പട്ടിക്ക് സ്തുതി പറഞ്ഞ് കാണാനും വരെ ചിലപ്പോള്‍ വഴിയുണ്ട്. 

കടികൊണ്ട് നെലോളിക്കുന്നതിനിടയില്‍ അലഞ്ഞു തിരിയുന്ന തെരുവു പട്ടികളെ പറ്റിയും മദാമ്മ പറഞ്ഞിരിക്കാം.. പട്ടിയെ പിടിച്ച് കൊന്നാല്‍ അതു കുറ്റമാകുന്ന നാടാണെന്നും മേനകാ ഗാന്ധീന്നൊരു മൃഗസ്നേഹിയുണെന്നും ഒക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റോ?ഇമ്മടെ പഞ്ചായത്തോളില്‍ പണ്ട് പട്ടിപിടിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആള്‍ക്കാരൊക്കെ ഉണ്ടായിരുന്നു. ഓടിച്ചിട്ട് കുടുക്കിട്ട് പട്ടിയെ പിടിച്ച് ഇഞ്ചക്ഷന്‍ വച്ച് കൊല്ലും. വാലിന്റെണ്ണത്തിനായിരുന്നു കാശ് വല്ല അഞ്ചോ പത്തോ ആയിരുന്നു ആ കാശ്. എന്താ ചെയ്യാ ഇപ്പോള്‍ അമ്മതിരി പരിപാടി നിരോധിച്ചതോണ്ട് അവര്‍ തൊഴില്‍ രഹിതരായി. ഇന്നാളോരു സംഘടന തെരുവു പട്ടികള്‍ക്ക് വന്ധ്യം കരണം നടത്തിയ വകയില്‍ എണ്ണത്തിനു എണ്ണായിരത്തി ചില്ലാന്‍ വാങ്ങീന്നാ കേട്ടേ. വന്ധ്യം കരണം നടത്തീതോണ്ട് പട്ടിക്ക് പല്ലില്ലാണ്ടാകില്ലല്ലോന്നൊന്നും ചോദിക്കരുത്.

അലഞ്ഞുതിരിയുന്ന പട്ടികള്‍ മദാമ്മമാര്‍ക്ക് മാത്രമ‌ല്ല മലയാളി മങ്കമാര്‍ക്കും കുട്ടികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കാരുണ്ട്. അവരെയും ഈ പട്ടികള്‍ ഓടിച്ചിട്ട് കടിക്കും. കടികൂടാതെ തെരുവുപട്ടികള്‍ സദാചാരത്തിനു നിരക്കാത്ത പണിക്കും നിക്കാറുണ്ട്. കന്നിമാസമായാല്‍ പിന്നെ ബെസ്റ്റോപ്പെന്നോ പബ്ലിക്ക് റോഡെന്നോ നോട്ടമില്ല പരസ്യമായി ഇവര്‍ കലാ പരിപാടി നടത്തും. പരിപാടിക്കൊടുവില്‍ ചില രാഷ്ടീയക്കാര്‍ സീറ്റിനും സ്ഥാനമാനത്തിനു നടത്തണപോലെ ഒരു മാതിരി മുഖം തിരിഞ്ഞു നിന്നുള്ള പിടിവലി വേറെ. അതു നമ്മുടെ സംസ്കാരത്തിനും സദാചാരത്തിനും പറ്റിയ ഏര്‍പ്പാടാണോ? ഭാവിതലമുറ ഇതു കണ്ട് വഴിതെറ്റില്ലേ?

മലയാളക്കരയില്‍ എത്തുന്ന മദാമ്മ മങ്കമാരെ മറവുകിട്ടിയാല്‍ മനുഷ്യപട്ടികളും വെറുതെ വിടാറില്ല. ഗ്യാപ് കിട്ടിയാല്‍ കുണ്ടിക്കോ മുലക്കോ പിടിച്ച് നാലും പോം പോം അടിച്ചില്ലേല്‍ എന്തോ ഒരു വല്ലായ്കയും വിറയലും ഉണ്ട് ഇമ്മടെ നാട്ടിലുള്ളോര്‍ക്ക്.  കൊച്ചിയിലെ തിരക്കിനിടയിലും ഇടവഴികളിലും ഒക്കെ ഒത്തുകിട്ടിയാല്‍ ഇമ്മാതിരി പണിയൊപ്പിക്കണോര്‍ ഇഷ്ടമാതിരിയാണ്. എന്തായാലും കെട്ടും കിടക്കയും എടുത്ത് ദൈവത്തിന്റെ നാടുകാണുവാന്‍ വന്നോര്‍ക്ക് ഈ നാട്ടിലെ സംസ്കാരം ഇന്നതാണെന്ന് മനസ്സിലാക്കാന്‍ ഉള്ള അവസം ഒരിക്കലും ഇമ്മടെ ആള്‍ക്കാര്‍ മിസ്സാക്കാറില്ല. ബന്തും ഹര്‍ത്താലും ടൂറിസത്തിന്റെ ഭാഗമാണെന്ന് കരുതിയ സായ്പന്മാരുണ്ടത്രെ. അവര്‍ തിരിച്ചു ചെന്ന് ഹര്‍ത്താല്‍ ടൂറിസത്തെ പറ്റി ടിറ്ററില്‍ ഒക്കെ എഴുതുന്നുണ്ടോ ആവോ? എന്തായാലും പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് ഗേയ്റ്റില്‍ പലരും എഴുതിവക്കണ പോലെ ഇമ്മടെ ടൂറിസത്തിന്റെ പരസ്യത്തില്‍ തെരുവുപട്ടികളുണ്ട് സൂക്ഷിക്കുക എന്നു ഒരു മുന്‍ കരുതല്‍ എഴുതണ അവസ്ഥ വരുമോ?

2 comments:

വാക്കേറുകള്‍ said...

കാലത്ത് ചുമ്മാ ജോഗ്ഗിങ്ങിനിറങ്ങിയ മദാമ്മയെ കണ്ട്പ്പോള്‍ പട്ടിക്ക് കണ്ട്രോള്‍ പോയി. പട്ടിയെ പറഞ്ഞിട്ടു കാര്യം ഇല്ല. പട്ടി ഒരു കേരളക്കാരന്‍ അപ്പോള്‍ പിന്നെ കണ്ടാല്‍ കൊതിതോന്നുന്ന നല്ലൊന്തരം സാധനം രാവിലെ തന്നെ കണികണ്ടാല്‍.........................

Unknown said...

ഗവന്മേന്റ്റ് എന്തെങ്കിലും ചെയ്തെ മതിയാകൂ.... നല്ല കളിക പ്രാധാന്യമുള്ള പോസ്റ്റ്‌ ...ആശംസകള്‍