Friday, August 13, 2010

ആരെങ്കിലും ഒരാള്‍ പറയണമല്ലോ പറഞ്ഞാല്‍ ചില പ്പോള്‍ പൊല്ലപ്പാകും പുറത്താക്കും. അതുകൊണ്ട്‌ പലരും പറയാറില്ല. എന്തയാലും ശ്രീനിവാസന്‍ ഒടുക്കം അതങ്ങട്‌ ബ്രേക്ക്‌ ചെയ്തു.

എട്ടു പടം പൊട്ടിയാലും മൂല്യമിടിയാത്ത മുന്‍ നിര നടന്മാരാണ്‌ മലയാള സിനിമയെ വഴിതെറ്റിക്കുന്നതെന്ന്. എട്ടെണ്ണം പൊട്ടിയാല്‍ ഒമ്പതാമത്തെത്‌ വിജയിക്കും എന്നു കരുതുന്നവരാണത്രെ ഇവര്‍!!

തീര്‍ന്നില്ല പല സിനിമകളും മൂക്കാതെ പഴുക്കുന്നത്‌ പോലെ ആണത്രെ!! തിരക്കഥാ രൂപത്തില്‍ തങ്കള്‍ പുറത്തുവിടുന്ന ചില മാങ്ങകളും ശരിക്കു മൂത്തോന്ന് ഇടയ്ക്ക്‌ ഒന്ന് പരിശോധിചൂടേ ചേട്ടോ?

പറഞ്ഞ കൂട്ടത്തില്‍ സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക്‌ യാതൊരു പണിയും ഇല്ലെന്നും ശ്രീനിസാര്‍ തട്ടിവിട്ടു. ഇതുകേട്ടാല്‍ തോന്നും രാഷ്ടീയപാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ക്ക്‌ കളക്ട്രേറ്റിലാ പണീന്ന്!! അല്ല പിന്നെ..

പണിയുള്ളവന്‍ ഈ പണിക്ക്‌ നില്‍ക്കില്ല സറേ..കേട്ടിട്ടില്ലേ തെമ്മാടികളുടെ അവസാനത്തെ അത്താണിയാണ്‌ രാഷ്ടീയം എന്ന്. പറഞ്ഞയാള്‍ ഇന്നു ജീവിചിരിപ്പില്ല. ആള്‍ ജീവിചിരിക്കുമ്പോള്‍ മലയാള സിനിമയ്ക്ക്‌ സംഘടനയും ഉണ്ടായിരുന്നില്ല. അപ്പന്‍ സാറിന്റെ ഒക്കെ പുസ്ത്കത്തില്‍ നിന്നും അടിചുമാറ്റാറുണ്ടെന്ന് സമ്മതിക്കുന്ന സ്തിതിക്ക്‌ എന്തായാലും സിനിമയിലൂടേയും അല്ലാതെയും പലതും പറയുന്ന ശ്രീനിസാറിനു വേണേല്‍ ഇതു പറയാം കേട്ടോ.കഴിവില്ലാത്തവന്റെ അവസാനത്തെ അത്താണിയാണ്‌ മലയാള സിനിമയുടെ സംഘടനകള്‍ എന്ന് വേണമെങ്കില്‍ പറയാം...

കഴിവുള്ളവരെ വിലക്കുക എന്നത്‌ വേഗത്തില്‍ വളരുന്ന ഒരു അജണ്ടയായ മലയാള സിനിമയില്‍ ഒരു പക്ഷെ തനിക്കും വിലക്കുണ്ടാകും എന്ന് ശ്രീനിസാറും ഭയപ്പെടുന്നു. എന്തായാലും ഇത്രയെങ്കിലും പറഞ്ഞ ശ്രീനിസാറിനെ സമ്മതിക്കണം. കൊടു കൈ..

ഒ ഇനിയിപ്പോ പോയാല്‍ പോട്ട്‌ പുല്ല് എന്ന് അങ്ങേരും കരുതിയാണോ? ചിലര്‍ ഉണ്ട്‌ ഇഷ്ടമില്ലാത്ത കല്യാണത്തിനു പോയ്യാല്‍ ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കും. ആ പേരും പറഞ്ഞ്‌ പോരും. സാറിനാണേല്‍ അത്യാവശ്യം പേരും പ്രശസ്തിയും പണവും ആയി. സര്‍ക്കാര്‍ ജോലിയാണേല്‍ പെന്‍ഷന്‍ ആകണ്ട പ്രായം ആയി. പുത്രന്‍ ആണേല്‍ പണിയും തുടങ്ങി. പയ്യന്റെ ആദ്യത്തെ പടം തന്നെ പെരുന്തചന്റെ കഥപറഞ്ഞപോലെ പിതാജിക്കിട്ടു പണീയും തന്നു. ആ നിലക്ക്‌ പണി നിര്‍ത്താന്‍ ഉള്ള പുറപ്പാടാണോ?

കണ്ടില്ലേ ഒറ്റ പടം കൊണ്ട്‌ പയ്യന്‍ പേരെടുത്തത്‌. ദോഷം പറയരുതല്ലോ പയ്യന്റെ പടം പിതാജിയുടെ പടത്തേക്കാള്‍ പത്തുമടങ്ങ്‌ കൊള്ളാം. കണ്ടില്ലേ പുതിയ പയ്യന്മാരെ വച്‌ ചെയ്ത അവന്റെ പടം ഹിറ്റ്‌ പിതാജിയുടെ പോപ്പുലര്‍ സ്റ്റാര്‍ പടം? അല്ലെങ്കില്‍ വേണ്ട അതൊക്കെ നേരിട്ട്‌ തീയേറ്ററില്‍ ആളില്ലാത്ത കസേരകള്‍ തന്നെ പറയുന്നുണ്ടല്ലോ പിന്നെ ഞാനും എന്തിനാ പറയുന്നേ?

ആ പടത്തിനെ കാര്യം പറഞ്ഞാല്‍ ബഹു ജോറാ. കഥമോഷ്ടിച്ചതെന്നും പറഞ്ഞ്‌ ഒരു വിദ്വാന്‍ കുറേ ഒചപ്പാടും കോടതികയറ്റലും നടത്തി. കേട്ടാല്‍ തോന്നും ആദ്യമായിട്ടാ കഥയും തിരക്കഥയും ഒക്കെ മോഷ്ടിക്കുന്നതെന്ന്. ഇമ്മള്‍ ഇത്‌ എത്ര കണ്ടതും കേട്ടതുമാണ്‌. കഥമോഷ്ടിചൂത്രെ!!
കഥമോഷണത്തെ പറ്റി ഒരു പടം തെന്നെ ചെയ്തിട്ടുണ്ട്‌. പിന്നല്ലേ. എന്തയാലും ആ വിദ്വാന്റെ പരാതി ഒരു വിധം ഒതുക്കി പടം പുറത്തിറക്കി.


എന്തായാലും തടിയുള്ള അത്യാവശ്യം പ്രായവുമുള്ള താരത്തെയും പ്രായം കുറഞ്ഞ നടിയെയും വച്‌ പടം ചെയ്തു. കാലം മാറി കോലവും ഇമേജും മാറി പക്ഷെ ആരു അറിയാന്‍, അറിഞ്ഞാല്‍ തന്നെ ആരു സമ്മതിക്കാന്‍. ഇതു തമിഴ്‌നാടൊന്നുമല്ലോ ബോറന്‍ പടവുമായി വരുന്ന താരത്തെ തീയേറ്ററില്‍ കണ്ടാല്‍ ആര്‍ത്തിരമ്പാന്‍. കൂലിക്കെടുത്ത പയ്യന്മാരെ കൊണ്ടു വരെ കയ്യടിപ്പിക്കുവാന്‍ ഇവിടെ ബുദ്ധിമുട്ടാണ്‌. മേല്‍പറഞ്ഞ അത്യാവശ്യം തടിയുള്ള താരം അന്യായ മേക്കപ്പിട്ട്‌ മെലിഞ്ഞ സുന്ദരിക്കൊപ്പം എന്തൊക്കെയോ കാണിക്കുവന്‍ ശ്രമിച്ച്‌ ചിത്രത്തെക്കാള്‍ പ്രേക്ഷകര്‍ പയ്യന്റെ പടത്തിനു കയറിയാല്‍ അവരെയും കുറ്റം പറയാന്‍ പറ്റില്ല കേട്ടോ. കാശുകൊടുത്ത്‌ ഇതു കണ്ടിരിക്കുവാനും നല്ല ക്ഷമ വേണം. വാശിപിടിച്‌ കേസും കൂട്ടവും ഒക്കെ ഒരു വിധം ഒതുക്കി പടം പുറത്തിറക്കി. ഇതിലും ബേധം തിരക്കഥ മറ്റേ അണ്ണന്റെയാണെന്നും പറഞ്ഞ്‌ അവന്റെ തലയില്‍ വചു കൊടുത്തല്‍ മതിയായിരുന്നു. അതൊടെ അവന്റെ കൂമ്പ്‌ കരിയും തന്റെ ഇമേജ്‌ പോകേം ഇല്ല. പോയ്യ ബുദ്ധി ജെ.സി.ബി വച്‌ പിടിചാല്‍ തിരിച്‌ കിട്ടില്ലല്ലോ?

പടത്തിനു സ്പീഡില്ല എണ്‍പതിലെ കോമഡി എന്നൊക്കെ പലരും പരാതിപറഞ്ഞു. വിവര ദോഷികള്‍ ഇവര്‍ക്ക്‌ മലയാള്‍ സിനിമയെ പറ്റി എന്തറിയാം? പ്രോഡ്യൂസറുടെ പെട്ടിയിലെ പണം തന്റെ പക്കലായാല്‍ ഈ പരതിക്കൊന്നും ഒരു സ്ഥാനവും ഇല്ലാന്നുള്ളതാണ്‌ പൊതുവെ മലയാള സിനിമാ ഫീല്‍ഡിലെ പോളിസി.

പണ്ട്‌ നസീര്‍ സാറൊക്കെ പടം പൊട്ടിയാല്‍ പുതിയ പടം ചെയ്യാന്‍ പ്രോഡ്യൂസര്‍ക്ക്‌ ഫ്രീയായി കോള്‍ഷീറ്റ്‌ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്‌. എന്നുകരുതി പുതിയ തിരക്കഥ എഴുതിക്കൊടുക്കാന്‍ പറ്റുമോ? കൊടുത്താല്‍ തന്നെ അത്‌ പ്രോഡ്യ്‌ഊസര്‍ക്ക്‌ കൂടുതല്‍ നഷ്ടം അല്ലേ വരുത്തുക? അങ്ങിനെ നോക്കിയാല്‍ എത്ര തിരക്കഥ എഴുതേണ്ടിവരും? പറയുന്നവര്‍ക്ക്‌ പറയേ വേണ്ടൂ... ഒരെണ്ണം ഒപ്പിക്കുവാന്‍ പെടുന്ന പെടാപാട്‌ അവര്‍ക്ക്‌ അറിയില്ലല്ലോ...

എന്തായാലും അഴീക്കോടു മാഷും തിലകനും പിന്നെ വിനയനും ഒക്കെ ഉടനെ കളത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. പോലീസ്‌ പിടിക്കാന്‍ വന്നതോടെ മദനിക്ക്‌ പനി വന്ന സ്ഥിതിക്ക്‌ അതിനി മക്സിമം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത വാര്‍ത്തയില്‍ ഒതുങ്ങിയേക്കും. അതുപിന്നെ അങ്ങിനെ ആണല്ലോ പണം ഉള്ളവനും പത്രാസുള്ളവനും പൊളിറ്റിക്സുള്ളവനും ഒക്കെമൃല്‍ പോലീസോ കോടതിയോ പിടിമുറുക്കിയാല്‍ പനിയും പ്രഷറും വരും!! അപ്പോള്‍ പറന്‍ഞ്ഞുവന്നത്‌ ഒന്നു ഉഷാറാക്കിയാല്‍ ഇനി കുറച്‌ ദിവസത്തേക്ക്‌ സാംസ്കാരിക പണിക്കാര്‍ക്ക്‌ ഒരു പണീയായീന്ന് !!

1 comment:

വാക്കേറുകള്‍ said...

എന്തായാലും അഴീക്കോടു മാഷും തിലകനും പിന്നെ വിനയനും ഒക്കെ ഉടനെ കളത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. പോലീസ്‌ പിടിക്കാന്‍ വന്നതോടെ മദനിക്ക്‌ പനി വന്ന സ്ഥിതിക്ക്‌ അതിനി മക്സിമം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത വാര്‍ത്തയില്‍ ഒതുങ്ങിയേക്കും. അതുപിന്നെ അങ്ങിനെ ആണല്ലോ പണം ഉള്ളവനും പത്രാസുള്ളവനും പൊളിറ്റിക്സുള്ളവനും ഒക്കെമൃല്‍ പോലീസോ കോടതിയോ പിടിമുറുക്കിയാല്‍ പനിയും പ്രഷറും വരും!! അപ്പോള്‍ പറന്‍ഞ്ഞുവന്നത്‌ ഒന്നു ഉഷാറാക്കിയാല്‍ ഇനി കുറച്‌ ദിവസത്തേക്ക്‌ സാംസ്കാരിക പണിക്കാര്‍ക്ക്‌ ഒരു പണീയായീന്ന്