Thursday, August 26, 2010

മോര്‍ച്ചറിയിലെ വിശ്രമം

എപ്പളാ ഉള്‍ വിളി ഉണ്ടകാന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതുപോലെ തന്നെ ആണ് മേളീന്നുള്ള വിളിയും. എര്‍ണാകുളത്തുനിന്ന് മഞ്ചേരിക്കുള്ള യാത്രയില്‍ തൃശ്ശൂരെത്തിയപ്പോള്‍ മൂവാറ്റുപുഴക്കാരനു ഒരു വിളിയുണ്ടയി.വെറും വിളിയല്ല ഉള്ളീന്നുള്ള വിളി.വിളീ വന്നാല്‍ പിന്നെ ഒന്നും ചിന്തിക്കാനില്ലല്ലോ ഉടനെ സ്റ്റോപ്പില്‍ ഇറങ്ങി. നേരം കളയാതെ ഒരു ഓട്ടോര്‍ഷ വിളിച്ചു വിട്ടൂ കള്ളുകിട്ടനോടത്ത്ക്ക്. സാധനം കയ്യോടെ വാങ്ങി.

ഒറ്റയ്ക്കു മദ്യപിക്കാന്നുള്ളത് അതും തിരോണായിട്ട് മോശമല്ലേ.അതോണ്ട് സംഗതി റഷ്യയിലൊന്നും മഷിയിട്ട് നോക്കിയാല്‍ കിട്ടില്ലെങ്കിലും മദ്യപര്‍ക്കിടയില്‍ ഇപ്പോളും അതുണ്ട്. ഏത്...ഹ സോഷ്യലിസേ.
ഇവിടേം അത് സംഭവിച്ചു. കുപ്പി വാങ്ങിക്കഴിഞ്ഞപ്പോള്‍ മദ്യപര്‍ക്കിടയിലെ ആ സോഷ്യലിസം വര്‍ക്കൌട്ട് ചെയ്തു. യാത്രക്കാരനും ഓട്ടോക്കാരനും സ്റ്റാറ്റസും സ്ഥലവും നോക്കാതെ ഒരുമിച്ചിരുന്നു കുപ്പി കാലിയാക്കി.

കുപ്പി കാലിയായപ്പോള്‍ ആള്‍ക്കൊന്നു വിശ്രമിക്കണം എന്ന് തോന്നി. സ്വാഭാവികം. ഓട്ടോര്‍ഷക്കാരനോട് വിവരം പറഞ്ഞു. അയാള്‍ ഉടനെ അതിനുള്ള സെറ്റപ്പും ഉണ്ടാക്കി. കുടിച്ച കള്ളിന്റെ നന്ദികാണിച്ചു. പറ്റിയ ഇടത്തു തന്നെ എത്തിച്ചു. വിശ്രമ മന്ദിരത്തിന്റെ അകത്തെക്ക് കടക്കുമ്പോള്‍ അത് താജാണെന്നോ, മറ്റേതെങ്കിലും സംഗതിയാണെന്നോ ഒന്നും വായിക്കാന്‍ പൊതുവില്‍ പദ്യപര്‍ മിനക്കെടാറില്ല. അവര്‍ക്ക് അതിന്റെ ആവശ്യമില്ല കഴിച്ചതിന്റെ കിക്കെറങ്ങണ വരെ സ്വസ്ഥമായി ഒന്നു വിശ്രമിക്കുക.. ഉറങ്ങിയാല്‍ പോരെ സ്ഥലത്തിന്റെ സെറ്റപ്പ് നോക്കണോ എന്ന് അവര്‍ക്കിടയില്‍ ഒരു ചൊല്ലുതന്നെ ഉണ്ട്.

മൂവാറ്റുപുഴക്കാരന്‍ മദ്യപന്‍ ചേട്ടന്‍ അകത്തു കടന്നു. ഹോ കൊള്ളാം   ഒറ്റക്കല്ല വേറേം ആള്‍ക്കാര്‍ അപ്പുറത്തും ഇപ്പുറത്തും വിശ്രമിക്കുന്നുണ്ട്. അവരെ ശല്യപ്പെടുത്താന്‍ ഒന്നും നിന്നില്ല. സ്വസ്ഥമായി വിശ്രമിക്കുവാന്‍ ഇടം കണ്ടതും ഇമ്മടെ കഥാനായകന്‍  കുടിയന്‍ ഒട്ടും ടൈം വേസ്റ്റാക്കാതെ കിടന്നു വിശ്രമിച്ചു. ചുള്ളമണി വിശ്രമത്തിന്റെ പരകോടിയില്‍ എത്തിയപ്പോളാണ് പുകിലും പൊല്ലാപ്പും തുടങ്ങുന്നത്.

പുതിയ അഡ്മിഷനുമായി വന്ന ആശുപത്രി ജീവനക്കാരന്‍ മുറിയുടെ വാതില്‍ തുറന്നതും അടിമുടി ശരീരം ഒന്ന് വിറച്ചു. ഉള്ളീന്ന് ഒരു കാളല്‍. അകത്തെ സീന്‍ കണ്ടതും ചുള്ളന്റെ ഉള്ളിലെ കിളിപറന്നു. എങ്ങിനെ പറക്കാതിരിക്കും.
ഡ്യൂട്ടി ടൈമില്‍ കോട്ടയം പുഷ്പനാഥിന്റെ ഒക്കെ കഥവായിച്ച് ത്രില്ലടിച്ചിട്ടുണ്ടാകും എങ്കിലും ആദ്യായിട്ടല്ലെ ഇങ്ങനെ ഒരു സംഗതി നേരില്‍ കാണണത്. വെവുസലേക്കാള്‍ സൌണ്ടില്‍ കാറി വിളിച്ചു ഓടാന്‍ ഒക്കെ ആഗ്രഹിച്ചെങ്കിലും തൊണ്ടേന്ന് ഒരൂ കിളി കരയണ സൌണ്ട് പോലും പുറത്തുവന്നിട്ടുണ്ടാകില്ല.

മൊര്‍ച്ചറിയുടെ ടേബിളില്‍ എഴുന്നേറ്റിരിക്കുന്ന രൂപം!!

ദൈവേ കൈക്കൂലി വാ‍ങ്ങിയ വല്ല രോഗിയും പ്രേതായതാവോ..ഉള്ള ധൈര്യത്തില്‍ കൂടെയുണ്ടായിരുന്ന പ്രേതത്തെ അവിടെ ഉപേക്ഷിച്ച് ചുള്ളന്‍ സ്കൂട്ടായി.മൊത്തൊക്കെ തുള്ളി ചോരയില്ലാതെ ആള്‍ അടുത്തുള്ളോരോട് വിവരം പറഞ്ഞു. ആള്‍ക്കാര്‍ വന്നു നൊക്കിയപ്പോള്‍ ഒരു ചുള്ളമണി അടിച്ചു കിണ്ട്യയിട്ട് മോര്‍ച്ചറിയിലെ ടേബിളില്‍!!

എന്താ സംഗതീന്ന് തീതിന്നവന്‍ അടക്കം ഉള്ള അവൈലബിള്‍ പബ്ലിക്ക് ചോദിച്ചു.

ഒന്നൂല്യാന്നേ ഒന്നു വിശ്രമിച്ചതാ...ആ ചേട്ടന്‍ കൂളായി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിക്കാര്‍ കണ്ണീ ചോരയില്ലാത്തതു പലതും ചെയ്യും എങ്കിലും ഈ സംഗതി കണ്ടതോടെ കണ്ണില്‍ മാത്രമല്ല മൊത്തത്തില്‍ ശരീത്തിലെ ചോര വറ്റിക്കാണും. ഹും..സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ ആയത് ചേട്ടന്റെ ഭാഗ്യം വേറെ വല്ലവരും ആയിരുന്നേല്‍ ബോധപൂര്‍വ്വം അല്ലാത്ത കൊലപാതകത്തിനു സമാധാനം പറയേണ്ടിവന്നേനെ!!

2 comments:

വാക്കേറുകള്‍ said...

സര്‍ക്കാര്‍ ആശുപത്രിക്കാര്‍ കണ്ണീ ചോരയില്ലാത്തതു പലതും ചെയ്യും എങ്കിലും ഈ സംഗതി കണ്ടതോടെ കണ്ണില്‍ മാത്രമല്ല മൊത്തത്തില്‍ ശരീത്തിലെ ചോര വറ്റിക്കാണും. ഹും..സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ ആയത് ചേട്ടന്റെ ഭാഗ്യം വേറെ വല്ലവരും ആയിരുന്നേല്‍ ബോധപൂര്‍വ്വം അല്ലാത്ത കൊലപാതകത്തിനു സമാധാനം പറയേണ്ടിവന്നേനെ!!

അരുണ്‍ കരിമുട്ടം said...

ha..ha..ha