Tuesday, August 24, 2010

താരശല്യം ഇല്ലാത്ത ഓണം

ആവൂ അങ്ങിനെ ഓണം ഗംഭീരമായി. അത്യാവശ്യം ചെറുപ്പക്കാര്‍ അഭിനയിച്ച നാലഞ്ചു സിനിമ നാട്ടുകാര്‍ക്ക് കാണാനും ഉണ്ട്. കെളവന്മാര്‍ കൊച്ചു പെൺകിളികളുമായി പ്രേമിച്ച് നടക്കണത് കാണേണ്ട ഗതികേടില്ല.നാട്ടുകാര്‍ക്ക് ആശ്വാസം ഉണ്ടെങ്കിലും ഫാന്‍സുകാര്‍ക്ക് വല്ലാത്ത അടിയായി പോയി ഇത്തവണ ഓണം.

ഇത്തവണ സൂപ്പര്‍ താര ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തീയേറ്ററിനു പുറത്ത് ഫ്ലക്സ് വെക്കാനും തോരണം കെട്ടാനും, അകത്ത് കയ്യടിക്കാനും വിസിലടിക്കുവാനു കടലാസുതുണ്ടു പറത്തുവാനും മറ്റു തറവേല കാണിക്കാനും ഒന്നും  ഫാന്‍സ് തൊഴിലാളികള്‍ക്ക് അവസരം ഇല്ലാതെ പോയി. ഒരൊറ്റ സൂപ്പര്‍ സാറിന്റേയും പടം ഇല്ല. സ്മോളടിക്കുവാന്‍ മറ്റു വഴികള്‍ തേടേണ്ട ഗതികേടിലായി. വിനയന്റെ ചിത്രത്തിനു കൂവാന്‍ കൂലി കിട്ടിയോന്ന് അറിയില്ല എന്നാലും പൊതുവില്‍ ഈ രംഗത്തെ പലര്‍ക്കും നിരാശയായിരുന്നു. എന്നാണറിയുന്നത്. മലയാള സിനിമയുടെ അടിത്തറ മാന്തുന്ന പണിയാണീ സംഘം ചെയ്യുന്നതെന്ന് പലരും പരാതിപ്പെടുന്നുണ്ടെങ്കിലും മലയാള സിനിമകൊണ്ട് മറ്റുപലരേക്കാളും ഉപകാരം ഇപ്പോള്‍ ഇവര്‍ക്കാണെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്.

എന്തു വിലകൊടുത്തും തിലകനേയും വിനയനേയും മലയാള സിനിമയുടെ പടി കടത്തില്ലാന്നു പറഞ്ഞ് കച്ച കെട്ടിവര്‍ ഒക്കെ ഇപ്പോള്‍ ആകെ നിരാശരായി ഇരിക്കണൂന്നാണ് കേക്കണേ. സിനിമയ്ക്ക് പൂജ തുടങ്ങിയ അന്നു മുതല്‍ പണി പലവഴിക്ക് വന്നു കൊണ്ടിരുന്നു. ഒടുക്കം സെന്‍സര്‍ഷിപ്പിനും, റിലീസിങ്ങിനും മറ്റും വരെ പണി കൊടുത്തു. ദാ ഇപ്പോള്‍ തീയേറ്ററില്‍ കൂകിയും കൊലവിളിച്ചും നോക്കി. യക്ഷിയുടെ അടുത്ത് ഒന്നും ഏശണില്ല. നാട്ടുകാര്‍ യക്ഷിയുടെ കാണാന്‍ കാശും കൊടുത്ത് ക്യൂവില്‍ നിന്ന്  സിനിമാ കൊട്ടകകളിലേക്ക് പ്രവഹിക്കുന്നു. വിനയന്‍ “ടച്ച്” വേണ്ടുവോളം ഉണ്ടെന്ന് കണ്ടവര്‍ പറയുന്നു. പാട്ടുസീനില്‍ നായിക കുണ്ടി കുലുക്കുന്നത് കണ്ടപ്പോളേ ആളുകള്‍ക്ക് സംഗതി പിടികിട്ടി. സാമ്പിള്‍ ഇതാണേല്‍ പൂരത്തിനു എന്താകും എന്ന് തൃശ്ശൂര്‍ കാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. എന്തായാലും സാമ്പിളിനേക്കാള്‍ ഗംഭീരമായി ഒറിജിനല്‍ എന്നാണ് പടം കണ്ടിറങ്ങുന്നവരുടെ കമന്റ്. കാഴ്ചകാണാന്‍ വരുന്നവനു കലാമൂല്യം നോക്കണോ അതുപോലെ കാശിറക്കിയവനു ഇറക്കിയതും ഇച്ചിരി ലാഭവുമായി തിരിച്ചു കിട്ടിയാല്‍ പോരെ.

സൂപ്പര്‍ സാറന്മാരുടെ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ റോഡിലിറങ്ങി നടക്കുവാന്‍ ആകുന്നു എന്നാണ് രാംദാസിന്റെ അടുത്തുള്ള മൂലയില്‍ നില്‍ക്കുമ്പോള്‍ ആ വഴി നടന്നു പോയ ചേച്ചിമാര്‍ പറയുന്നത്. നേരാവും ഇല്ലെങ്കില്‍ എം.ജി റോഡില്‍ എന്തൊക്കെ പേക്കൂത്ത് കാണണം?

No comments: