Wednesday, August 18, 2010

കണ്ണില്‍ ചോരയില്ലാത്തവര്‍

മാര്‍ക്കിസ്റ്റുകാരെ പോലെ അല്ല പുറത്താക്കിയവരോടും പുറത്തു പോയവരോടും ദയവും അലിവും ഉള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍ എന്നാണ് പൊതുവെ വെപ്പ്. എന്നാല്‍ മുരളീധരന്റെ കാര്യത്തില്‍ മാക്കിസ്റ്റുകാരേക്കാളും കടും പിടുത്തത്തില്‍ ആണ് ചില നേതാക്കന്മാര്‍.

എം.വി രാഘവനോടും അബ്ദുള്ളക്കുട്ടിയോടും വരെ മാര്‍ക്കിസ്റ്റുകാര്‍ക്ക് ഇത്ര ശത്രുത കാണും എന്ന് കരുതുന്നില്ല. കൂടിവന്നാല്‍ ബന്ദു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കാറില്‍ സഞ്ചരിക്കുന്ന അബ്ദുള്ളക്കുട്ടിയേയും അതേ റോഡിലൂടെ മറ്റൊരു കാറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്ന കുടുമ്പിനിയേയും ചേര്‍ത്ത് ചിലതു പറയും അല്ലാതെ ഇമ്മാതിരി ശത്രുതയൊന്നും അവര്‍ക്കില്ല.

എന്നാലും ഇത്രയ്ക്കും കടുപ്പം ഉണ്ടാകില്ല. എന്തൊക്കെ ആയാലും ഇങ്ങനെ കണ്ണില്‍ ചോരയില്ലാത്തവര്‍ ആകരുത് കോണ്‍ഗ്രസ്സുകാര്‍. ഒന്നുമില്ലേലും ഖദറുമിട്ട് ഗാന്ധിയുടെ ശിഷ്യന്മാരെന്ന് പറഞ്ഞു ഗന്ധിത്തലയുള്ള നോട്ടും പോക്കറ്റില്‍ ഇട്ട് നടക്കുന്നവരല്ലേ...അലപം ദയവൊക്കെ കാണിച്ചുകൂടെ?

ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. ബ്രിട്ടീഷുകാരുടെ കയ്യീന്നു ഒരു സംഗതി നേടിയെടുക്കുവാന്‍ ഉള്ള കഷ്ടപ്പാട് പഴയ കോണ്‍ഗ്രസ്സുകാരോട് ചോദിച്ചാല്‍ മതി. ആ കോണ്‍ഗ്രസ്സില്‍ ഒരു മൂന്നുരൂപ മെമ്പറാകുവാന്‍ ഒരു മനുഷ്യന്‍ പിന്നാലെ നടക്കുവാന്‍ തുടങ്ങീട്ട് കാലം എത്രയായി.

സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുവാന്‍ സ്പെഷ്യല്‍ ചെരിപ്പ് വരെ ഉണ്ടാക്കിയ കമ്പനിക്കാര്‍ വരെ ഇദ്യേഹത്തിനു ഒരു ചെരുപ്പുണ്ടാക്കുവാന്‍ തയ്യാറാകില്ല. കാരണം അത് എപ്പോള്‍ തേഞ്ഞൂന്ന് ചോദിച്ചാല്‍ മതി. അമ്മാതിരി നടത്തം ദില്ലിയിലും കേരളത്തിലും കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് പുറകെ നടന്നു. എന്തു കാര്യം? കോന്തന്‍ കൊല്ലത്തുപോയപോലെ എന്നൊരു ചൊല്ലുണ്ട് ഇപ്പോള്‍ അത് ഇദ്യം ഡെല്‍ഹിക്ക് പോയപോലെ എന്ന് ആള്‍ക്കാര്‍ പറയുവാന്‍ തുടങ്ങി.

പുറത്താക്കലും തിരിച്ചെടുക്കലും പിന്നെ വല്യ വല്യ സ്ഥാനം കൊടുക്കലും ഒന്നും കോണ്‍ഗ്രസ്സില്‍ ഒരു പുത്തരിയല്ല. മഞ്ചേരിയില്‍ വച്ച് ഒരു പെണ്ണുമായി പിടികൂടിയ ഉണ്ണിത്താന്‍ സാറിനെ പേരിനു സസ്പെന്റ് ചെയ്തെങ്കിലും പകലോടെ തിരിച്ചെടുത്തു. എത്രയോ വിമതന്മാരെ പിന്നീട് തിരിച്ചെടുത്ത് പഞ്ചായത്ത പ്രസിഡണ്ടുമാരാക്കി. എന്നിട്ടും ഈ പാവത്തിനോട് എന്തിനീ ക്രൂരത?

ഒന്നുമില്ലേലും പഴയ കെ.പി.സി.സി പ്രസിഡണ്ടല്ലെ? മുതിര്‍ന്ന നേതാവിന്റെ മകനല്ലേ? ഒരു അരിശത്തിനു മദാമ്മാ ഗാന്ധീന്നു പറഞ്ഞ് പ്രസിഡ്ണ്ടിന്റെ ഒന്ന് പരിഹസിച്ചതാണോ കുഴപ്പം? അലുമിനിയം പട്ടേല്‍ന്ന് ഒരു മുതിര്‍ന്ന നേതാവിനെ പറഞ്ഞതാണോ കുറ്റം? പിണറായി വിജയന്‍ നയിക്കുന്ന മാര്‍ക്കിസ്റ്റുപാര്‍ടിക്കൊപ്പം സഹകരിച്ചത് ഇത്ര വലിയ തെറ്റാണോ? കുറച്ചു കാലത്തേക്കെങ്കിലും ഡിക്ക് എന്നൊരു സംഘടനയുണ്ടാക്കി തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് എന്തേങ്കിലും ഒരു എങ്കേജ്മെന്റ് നല്‍കിയത് ഇത്ര വല്യ അപരാധമാണോ?

ശാത്രുവിനോട് ക്ഷമിക്കുവാന്‍ പഠിപ്പിച്ച ഗാന്ധിയുടെ ശിഷ്യന്മാര്‍ക്ക് ഇത് ഇത്ര വല്യ കാര്യാണോ? സംഗതി ഇറങ്ങിപോകുമ്പോള്‍ ഇനി ആ പടിചവിട്ടില്ല്യാന്ന് ഒക്കെ പറഞ്ഞു. അതിനു എന്തോരം മാപ്പു പറഞ്ഞു. ഇന്യേങ്കിലും ക്ഷമിച്ചൂടെ.

ഒന്നുമില്ലേലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ കോണ്ട് കോണ്‍ഗ്രസ്സിനു നേട്ടമേ ഉണ്ടയിട്ടുള്ളൂ. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പോലും ജയിക്കാത്ത ഷാനവാസ് ലക്ഷത്തില്‍ പരം ഭൂരിപക്ഷത്തിനു വയനാട്ടില്‍ നിന്നും ജയിച്ചില്ലേ? ആരാ കാരണം.അറ്റ്ലിസ്റ്റ് ഷാനവാസിനെങ്കിലും അതിന്റെ നന്ദി വേണം.

കഷ്ടം കേട്ടിട്ടും കണ്ടിട്ടും കരച്ചില്‍ വരുന്നു. അചനെ ക്കൊണ്ട് കുറേ കത്തെഴുതിച്ചു. പേപ്പറും പേനേലെ മഷിയും വേസ്റ്റായത് മിച്ചം. ആന്റണിയുടെ ഉപദേശം സ്വീകരിച്ചു മിണ്ടാതിരിന്നു. ചിലരെക്കോണ്ട് യോഗത്തില്‍ കാര്യം അവതരിപ്പിച്ചു. എന്നിട്ടും ദയതോന്നിയില്ല.

കോണ്‍ഗ്രസ്സില്‍ മെംബറാകാതെ ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം ഇല്ലെന്ന് വരെ അദ്യേത്തിനു തോന്നീട്ടുണ്ടാകും അല്ലേല്‍ ഇത്രയും വല്യ ഒരു പ്രസ്ഥാവന ഉണ്ടാകോ?അദ്യേം ഇനി കോണ്‍ഗ്രസ്സില്‍ മെമ്പര്‍ഷിപ്പിനായി മരണം വരെ ഉപവാസം ഇരിക്കാന്‍ പോകാത്രേ. പ്ലീസ് ആ കടും കൈ ചെയ്യരുത്. ദേവാസുരത്തില്‍ ഇന്നസെന്റ് മോഹന്‍ലാലിനോട് പറയുന്ന പോലെ ഒന്നേ വാക്കേറിനു പറയാനുള്ളൂ ആ ശപം ഏറ്റുവാങ്ങുവാന്‍ ഉള്ള കരുത്ത് അദ്യേം തന്നെ മുന്‍ കൈ എടുത്ത് പണിയിച്ച കെ.പി.സി.സി കെട്ടിടത്തിനുണ്ടാകില്ല.

1 comment:

Anonymous said...

മാര്‍ക്കിസ്റ്റുകാരെ പോലെ അല്ല പുറത്താക്കിയവരോടും പുറത്തു പോയവരോടും ദയവും അലിവും ഉള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍ എന്നാണ് പൊതുവെ വെപ്പ്. എന്നാല്‍ മുരളീധരന്റെ കാര്യത്തില്‍ മാക്കിസ്റ്റുകാരേക്കാളും കടും പിടുത്തത്തില്‍ ആണ് ചില നേതാക്കന്മാര്‍.

എം.വി രാഘവനോടും അബ്ദുള്ളക്കുട്ടിയോടും വരെ മാര്‍ക്കിസ്റ്റുകാര്‍ക്ക് ഇത്ര ശത്രുത കാണും എന്ന് കരുതുന്നില്ല. കൂടിവന്നാല്‍ ബന്ദു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കാറില്‍ സഞ്ചരിക്കുന്ന അബ്ദുള്ളക്കുട്ടിയേയും അതേ റോഡിലൂടെ മറ്റൊരു കാറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്ന കുടുമ്പിനിയേയും ചേര്‍ത്ത് ചിലതു പറയും അല്ലാതെ ഇമ്മാതിരി ശത്രുതയൊന്നും അവര്‍ക്കില്ല.
-hahhah