Thursday, August 5, 2010

കാമുകന്മാര്‍ ജാഗ്രതൈ!!

ടിപ്പറ് ഓടുന്ന റോഡിലൂടെ നടന്നുപോകുന്നവരുടേം ബൈക്കോടിക്കുന്നവരുടേം ലൈഫ് പോലെ ആണ് മൊബൈല്‍ വഴി പെണ്ണുങ്ങളെ വളച്ചെടുക്കുന്ന കാമുകന്മാരുടേയും ലൈഫ്. എപ്പോളാ പണികിട്ടുകാന്ന് അറിയില്ല. ഇപ്പോ തന്നെ അടുത്തടുണ്ടായ രണ്ടു സംഭവം നോക്കിയേ.

മൊബൈല്‍ ഫോണിന്റെ വ്യാപകമായ പ്രചാരണം കേരളത്തിലെ കാമുകീ കാമുകന്മാര്‍ക്ക് പുതിയ ഒരു പറുദീസയാണ് തുറന്നു കൊടുത്തത്. പണ്ടത്തെ പോലെ പാത്തും പതുങ്ങിയും കാണുവാനൊ, ബൌസിനുള്ളില്‍ ഒളിപ്പിച്ച് പ്രേമലേഖനം മറ്റാരും കാണാതെ കൊണ്ടുനടക്കാനോ നില്‍ക്കണ്ട. എപ്പോലും ഏതു സമയത്തും വിളിക്കാം ആളും തരവും നോക്കണ്ട ആര്‍ക്കും ആരെയും പ്രേമിക്കാം എന്തും തുറന്നു ചോദിക്കാം പറയാം. തുറന്നു കാണിക്കലുകള്‍ കൂടുതലും പകലാണ് നടക്കുന്നതെങ്കിലും  തുറന്നു പറച്ചില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാത്രികളില്‍ ആണ്.

പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ രാത്രികണ്ടു പിടിച്ചതു വ്യക്തമായ ചില ഉദ്ദേശ്യങ്ങളൊടെ ആയിരിക്കണം. ഒന്ന് ഉറങ്ങാന്‍ പിന്നെ കക്കാനും വേലി ചാടാനും ആണെന്ന് പഴയ തലമുറ പറയുമ്പോള്‍ അതുമാത്രമല്ല കുറുങ്ങാനും കൂടിയാണെന്നാണ് പുതിയ തലമുറ പറയുന്നത്. അതെന്തോ ആകട്ടെ ആവശ്യക്കാര്‍ അവനവന്റെ സൌകര്യത്തിനു രാത്രിയെ കസ്റ്റമസ് ചെയ്തു ഉപയോഗിക്കട്ടെ.

പറഞ്ഞു വന്നത് കാമുകന്മാരെ പറ്റിയാണ്. കല്യാണം കഴിയാത്ത കന്യകമാരെ ആണ് പണ്ടൊക്കെ കാമുകന്മാര്‍ അടിച്ചോണ്ട് പോയിരുന്നത്. ഇന്ന് കാലം മാറി കഥമാറി. ഇപ്പോള്‍ കോ ഹാബിറ്റേഷന്റെ കാലമാണ്. അപ്പോല്‍ കാലത്തിനൊത്ത് ഉയരണ്ടെ. ഒന്നുമുതല്‍ മൂന്നുവരെ കുട്ടികള്‍ ഉള്ള സ്തീകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഒരു കാമുകന്‍ തന്റെ ഇരട്ടി പ്രായം ഉള്ള കാമുകിയെ കിലോമീറ്ററുകള്‍ അകലെ പോയി ചെന്നു കണ്ടു കളിച്ചു !! കളികഴിഞ്ഞപ്പോള്‍ കാമുകിയേക്കാള്‍ കാമുകിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ആകൃഷ്ടനായ കക്ഷി പുള്ളീക്കാരിയെ കൊന്നു സ്വര്‍ണ്ണം കൈക്കലാക്കി. ആശതീരുകയും ചെയ്തു അത്യാവശ്യത്തിനുള്ളത് കിട്ട്വേം ചെയ്തു. എന്തായാലും അതുവരെ എല്ലാതിനു ആത്മാര്‍ഥമായി കൂടെ നിന്ന മൊബൈല്‍ ഫോൺ ആപല്‍ സന്ധിയില്‍ കൈവിട്ടു. കാമുകനെ ഒറ്റുകൊടുത്തു അവന്‍ അകത്തുമായി.

ഇനി മറ്റൊരു കഥ.
മൂന്നു മക്കളുടെ അമ്മയായ യുവതിയെ കാണാനാകുന്നു. നാട്ടുകാരും വീട്ടുകാരും തിരച്ചിലും പരാതിയുമായി നാലുപാടും നടന്നു. അധികം അന്വേഷിക്കും മുമ്പെ അടുത്തുള്ള ഒരു ചെറുപ്പക്കാരനും മിസ്സിങ്ങ് ആണെന്ന് മനസ്സിലായി. ആ ഒരു ആശ്വാസത്തില്‍(?) ഇരിക്കുമ്പോള്‍ ആണ് കുറച്ചു നാള്‍ കഴിഞ്ഞപ്പോല്‍ ഒരു യുവതിയുടെ ജഡം കായലില്‍ പൊങ്ങിയത്. വീട്ടുകാര്‍ അത് തങ്ങളുടെ മിസ്സായ മകള്‍ ആണെന്ന് ഉറപ്പിച്ചു. വേണ്ട നടപടികള്‍ക്ക് ശേഷം ജഡം സംസ്കരിച്ചു. പോലീസില്‍ നല്‍കിയ പരാതിയില്‍ അപ്പോളും അന്വേഷണം തുടര്‍ന്നുകൊണ്ടിരിന്നു. മിസ്സായ ചെക്കന്റെ മൊബൈല്‍ ഫോൺ വഴി പിന്തുടര്‍ന്നു. പിന്തുടര്‍ന്നെത്തിയത് ഒരു പഴയ വാതിലിനു മുമ്പില്‍. വാതില്‍ തുറന്നപ്പോള്‍ “സംസ്കരിക്കപ്പെട്ട” ലേഡി ജീവനോടെ നില്‍ക്കുന്നു!! ഏതു ധൈര്യശാലിക്കും ഒരു ആന്തലിനുള്ള വക ഉണ്ടാകാണ്ടിരിക്കോ? അതു പോട്ടെ.

ഭര്‍ത്താവിനേയും മക്കളേയും മറ്റു ബന്ധുക്കള്‍/നാട്ടുകാര്‍ തുടങ്ങിയ ഫെല്ലോസിനെ ആരെയും ശല്യപ്പെടുത്തതെ സ്വസ്ഥമായി ജീവിച്ചിരുന്ന പെണ്ണിനെ കോടതിയില്‍ കയറ്റി. ഒറ്റക്കല്ല കൂട്ടിനു പണ്ടേ തന്നോടൊപ്പം നാടുവിട്ട കാമുകനും ഉണ്ട്. സംഗതി ചോദ്യമായി വിസ്താരമായി.

തനിക്ക് ഇവന്റെ കൂടെ തന്നെ റെസ്റ്റ് ലൈഫ് ജീവിച്ചാല്‍ മതിയെന്ന് പെണ്ണ്‌. എന്നാല്‍ തനിക്കിനി ഇവളെ വേണ്ടെന്ന് ചെക്കന്‍. അവനെ കുറ്റം പറയുവാന്‍ പറ്റില്ല കിട്ടിയ അവസരം മുതലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതാവും പാവം. പെണ്ണും മോശമാക്കിയില്ല അവള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ങാഹാ അപ്പോള്‍ എന്നെ ചുമ്മാ കളയാന്‍ ആണോ പരിപാടി. എന്നാല്‍ ദാ പിടിച്ചോന്ന് പറഞ്ഞ് എട്ടിന്റെ ഒരു പണി തിരിച്ചു കൊടുത്തു.

“ദാ ഇയ്യാള്‍ എന്നെ പീഠിപ്പിച്ചേ” ....
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ല പറയുന്നത് സ്വന്തമായി ഭര്‍ത്താവും മൂന്നു കൊച്ചുങ്ങലൂം ഉള്ള ഒരു സ്ത്രീ സ്വന്തം കാമുകനെ നോക്കി ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എന്താ ഉണ്ടാകാന്ന് അറിയാലോ.. ഭാക്കി ചിന്ത്യം.അവന്റെ കാര്യം കട്ടപ്പൊഹ.
അതോണ്ട് മൊബൈല്‍ കാമുകന്മാര്‍ ഒരു മുന്‍ കരുതല്‍ എപ്പോളും എടുക്കണത് നല്ലതാണെന്നേ വാക്കേറിനു പറയാന്‍ ഉള്ളൂ..

3 comments:

Anonymous said...

“ദാ ഇയ്യാള്‍ എന്നെ പീഠിപ്പിച്ചേ” ....
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ല പറയുന്നത് സ്വന്തമായി ഭര്‍ത്താവും മൂന്നു കൊച്ചുങ്ങലൂം ഉള്ള ഒരു സ്ത്രീ സ്വന്തം കാമുകനെ നോക്കി ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എന്താ ഉണ്ടാകാന്ന് അറിയാലോ.. ഭാക്കി ചിന്ത്യം.അവന്റെ കാര്യം കട്ടപ്പൊഹ.

ജയരാജ്‌മുരുക്കുംപുഴ said...

enthayalum vaakerinte upadesham nannaayi...........

എറക്കാടൻ / Erakkadan said...

കാലം ഒക്കെ മാറി മച്ചൂ ...എന്തെല്ലാം കാണണം