Sunday, August 22, 2010

ദാണ്ടെ അങ്ങേരു മൂന്നാമത് കെട്ട്യേടാ....

അസൂയാലുക്കളും അലവലാതികളും ആവലാതിക്കരുമൊക്കെ ഇതേ പോലെ  അതും ഇതും പറഞ്ഞെന്നിരിക്കും. അവര്‍ക്ക് വേറെ എന്താ പണി. എന്തായാലും അവസാനം അതങ്ങ്ട് ഭംഗിയായി നടന്നു. തരൂരിന്റെ കല്യാണം. കാശ്മീരി സുന്ദരിക്കിനി കേരളക്കാരന്‍ നായര്‍!! ഓ അങ്ങിനെ പറഞ്ഞാല്‍ ഇനി പണിക്കരേട്ടന്‍ പിണങ്ങോ? എന്നാല്‍ പണിക്കരേട്ടനു വേണ്ടി പറയുന്നു “ദില്ലി നായര്‍”..ഹോ എന്തൊക്കെ നോക്കണം ഒരു കാര്യം പറയണമെങ്കില്‍. മദനിയെ പറ്റി പറയണമെങ്കില്‍ മോഡിയെ നാലു തെറി വിളിക്കണം. അദ്യാപകന്റെ കൈവെട്ടിനെ പറ്റി പറയണേല്‍ കണ്ണൂരില്‍ അദ്യാപകന്റെ കഴുത്തുവെട്ടിയതിനെ പറ്റി കൂടെ പറയണം.

എന്തായാലും കല്യാണം എന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം . വരന്റെ രണ്ടു ആണ്മക്കളും വധുവിന്റെ പുത്രനും വിവാഹത്തിനു സാക്ഷ്യം വഹിക്കുക. ആ ഹാ..ഹാ അതാണ് അതിന്റെ ഒരു വെറൈറ്റി. ഇനി വേണേല്‍ വിരുന്ന് പോകുമ്പോള്‍ അവരേയും കൂട്ടുകയും ആകാം. പൂച്ച ചത്താല്‍ അത് ചര്‍ച്ചക്ക് വെക്കണ മാധ്യമങ്ങള്‍ ഇതും ചര്‍ച്ച ചെയ്യുമോന്ന് അറിയില്ല എന്തായാലും  അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അഭിന്ദിക്കാതിരിക്കാന്‍ വയ്യ. വേറെ ഒന്നും അല്ല ഇങ്ങ് തെക്കേ അറ്റത്തുള്ള കേരളക്കാരന്‍ അങ്ങ് വടക്കേ അറ്റത്തുനിന്നും അല്ലേ വധുവിനെ കണ്ടെത്തിയത്? ആദ്യവിവാഹവും വടക്കുള്ള ഒരു മഹിളയെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നെ ഒരു വിദേശി വനിത. കൊള്ളാം അതാണ് അതിന്റെ ഒരു വെറൈറ്റി.

 എം.പി മാര്‍ എത്രയുണ്ടായി കേരളത്തില്‍ ഏതേലും ഒരാള്‍ ഇങ്ങനെ ഒരു സംഗതി ചെയ്തിട്ടുണ്ടോ? സുന്ദരിയായ സുഹൃത്തിന്റെ കിട്ടാഞ്ഞിട്ടാണൊ അതോ ഉള്ളതിനെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ പൂതിയില്ലാഞ്ഞിട്ടാണോ?..അല്ല .. ആണോ ആ എനിക്കറിയില്ല. അയ്നൊക്കെ അല്പം ഗഡ്സ് വേണം അല്ല പിന്നെ. എന്തായാലും  തരൂര്‍ സാറിനു മാത്രേ ഇമ്മാതിരി കാര്യങ്ങള്‍ക്ക്  ഗഡ്സ് ഉണ്ടാകൂ. അയ്ന് ഒരു സലാം.

ഒരു കല്യാണം ആകുമ്പോള്‍ കുറ്റോം കുറവും ഒക്കെ പറയാന്‍ ആളൂണ്ടാകും. എന്തായാലും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട.  ഒന്നുമില്ലേലും മുരളിയെ വിളിച്ചില്ലേലും പോട്ടെ വേറെ ആരെ വിളിച്ചില്ലേലും ആ‍ ചന്ദ്രേട്ടനെ ഒന്നു വിളിക്കേണ്ടതായിരുന്നു. ഇമ്മടെ മറ്റേ ചന്ദ്രേട്ടനേ ഏത്. ബന്ദിന്റെ അന്ന് വഴീപോണോരെ ഒക്കെ വല്ലതും പറഞ്ഞ് നാറ്റിക്കണ.... ഹാ പിടികിട്ടിയില്ലേ....ങാ...അതെന്നെ അബ്ദുള്ളക്കുട്ടി വിഷയത്തിലെ ചന്ദ്രേട്ടന്‍!!

കല്യാണത്തിനു അധികം ആളോളെ വിളീക്കാഞ്ഞത് നന്നായി. ചുമ്മാ ഫുഡ്ഡും അടിച്ച് പല്ലിന്റെട കുത്തി കുറ്റം പറയാനേ ഇവന്മാര്‍ക്ക് അറിയൂ...മാന്യന്മാരുര്‍ വല്യ ഹോട്ടലില്‍ ഒക്കെ നടത്തണ   പോലെ ആണോ ഇത്. അലുവേമ്മെ ടിഷ്യൂ പേപ്പര്‍ ഒട്ടിയമാതിരി ഉള്ള സാരിയും ഉടുത്ത് ചുണ്ടത്ത് അന്യായ ലിഫ്റ്റിക്കിട്ട് അത്യാവശ്യം വയറും വടയും കാണിച്ച് പല്ലിളിക്കുന്ന പെണ്ണുങ്ങള്‍ വരുന്ന അമ്മാതിരി ചടങ്ങിനു അതിന്റെ ഒരു ലുക്കുണ്ട് ലക്ഷ്യമുണ്ട്. ആണുങ്ങള്‍ കോട്ടും ടൈയ്യും ഷെര്‍വാണിയും ഒക്കെയിട്ട് വന്ന് പരസ്പരം കയ്യും കുലുക്കി ഹൌഡൂയുഡൂ പറഞ്ഞ, ചേച്ചിമാരുടെ വയറിലും വായിലും നോക്കി. ഭക്ഷണം വല്ലതും പേരിനു ഇരന്നു വാങ്ങി, കയ്യില്‍ ഒരു ഗ്ലാസ്സില്‍ അല്പം സ്മോളുമായി ഇല്ലായത്ത ബിസിനസ്സ് പ്രൊപ്പോസലിന്റെ വെടിപറഞ്ഞ് പിരിയുമ്പോള്‍ വിളിക്കണേന്ന് പറഞ്ഞ് വിസിറ്റിങ്ങ് കാര്‍ഡ് കൊടക്കണ പണിയല്ല ഇവിടെ. ചാത്തന്‍ സാധനം വല്ല ബാറീന്നോ ബീവറേജീന്നോ വലിച്ചു കേറ്റി വല്ലവന്റേം ബൈക്കില്‍ വന്ന് വല്യവായില്‍ കൂതറ രാഷ്ടീയ വര്‍ത്തമാനം പറയും അല്ലേല്‍ നാട്ടില്‍ ഉള്ള ഏതെങ്കിലും പെണ്ണീന്റെ അവരാധിച്ച കഥപറയും. പിന്നെ വലിച്ചു വാരിതിന്ന് ആകെ ചടങ്ങ് ആകെ അലമ്പാക്കും.

ങാ പിന്നേ... സുനന്ദേച്ചിയുമായി ഉള്ള സൌഹൃദം കൊണ്ട് ഉണ്ടായിരുന്ന മന്ത്രിപ്പണി പോയിക്കിട്ടീന്ന് ചില അസൂയാലുക്കള്‍ ദണ്ടെ ഇവിടെ പൂച്ചം പൂച്ചാം പറയുന്നുണ്ട്. ഡോണ്ട് കെയര്‍ സച്ച് വേഡ്സ്. മന്ത്രിപ്പണി പോയ്യാല്‍ എന്താ മണവാട്ടിയെ കിട്ടിയില്ലേന്ന് തിരിച്ച് ഞാന്‍ ദേ അവന്മാരോട് ചോദിച്ചു, പോരെ. അവന്മാര്‍ പിന്നേം പലതും പറയും സാര്‍ അത് കാര്യമാക്കണ്ട. മലയാളികള്‍ടെ ഒരു ശീലമാ അത്. ആവശ്യമില്ലാത്ത കാര്യത്തെ പറ്റി ചുമ്മാ ചുമ്മാ‍ വള വളാന്ന് പറഞ്ഞൊണ്ടിരിക്കും.ജസ്റ്റ് ഇഗ്നോര്‍.

 എന്തായാലും തരൂര്‍ജിക്കും സുനന്ദ ചെച്ചികും എല്ലാ വിധ വിവാഹ മംഗളാശംസകളും....

4 comments:

വാക്കേറുകള്‍ said...

അലുവേമ്മെ ടിഷ്യൂ പേപ്പര്‍ ഒട്ടിയമാതിരി ഉള്ള സാരിയും ഉടുത്ത് ചുണ്ടത്ത് അന്യായ ലിഫ്റ്റിക്കിട്ട് അത്യാവശ്യം വയറും വടയും കാണിച്ച് പല്ലിളിക്കുന്ന പെണ്ണുങ്ങള്‍ വരുന്ന അമ്മാതിരി ചടങ്ങിനു അതിന്റെ ഒരു ലുക്കുണ്ട് ലക്ഷ്യമുണ്ട്. ആണുങ്ങള്‍ കോട്ടും ടൈയ്യും ഷെര്‍വാണിയും ഒക്കെയിട്ട് വന്ന് പരസ്പരം കയ്യും കുലുക്കി ഹൌഡൂയുഡൂ പറഞ്ഞ, ചേച്ചിമാരുടെ വയറിലും വായിലും നോക്കി. ഭക്ഷണം വല്ലതും പേരിനു ഇരന്നു വാങ്ങി, കയ്യില്‍ ഒരു ഗ്ലാസ്സില്‍ അല്പം സ്മോളുമായി ഇല്ലായത്ത ബിസിനസ്സ് പ്രൊപ്പോസലിന്റെ വെടിപറഞ്ഞ് പിരിയുമ്പോള്‍ വിളിക്കണേന്ന് പറഞ്ഞ് വിസിറ്റിങ്ങ് കാര്‍ഡ് കൊടക്കണ പണിയല്ല ഇവിടെ. ചാത്തന്‍ സാധനം വല്ല ബാറീന്നോ ബീവറേജീന്നോ വലിച്ചു കേറ്റി വല്ലവന്റേം ബൈക്കില്‍ വന്ന് വല്യവായില്‍ കൂതറ രാഷ്ടീയ വര്‍ത്തമാനം പറയും അല്ലേല്‍ നാട്ടില്‍ ഉള്ള ഏതെങ്കിലും പെണ്ണീന്റെ അവരാധിച്ച കഥപറയും. പിന്നെ വലിച്ചു വാരിതിന്ന് ആകെ ചടങ്ങ് ആകെ അലമ്പാക്കും.

Pranavam Ravikumar said...

കെട്ടട്ടെ.... ഇതെങ്കിലും.......!!!! കാണാം

the man to walk with said...

:)

Anonymous said...

തരൂരിന്റെ ഓണസമ്മാനമായി ആരും തെറ്റിദ്ധരിക്കല്ലേ....ഇത് തികച്ചും പ്രൈവറ്റ്. ഐ.പി.എലുമായി ബന്ധപ്പെട്ടു അങ്ങേർക്ക് കിട്ടിയതാണ് മനസ്സിലായോ?

തരൂരിനു തുടക്കത്തിലേ കല്ലുകടിയാണോ ഹണിമൂണിനു പുറപ്പെട്ടപ്പോൾ ഫ്ലൈറ്റിന്റെ വീലിനു കേട്..പറന്ന ഫ്ലൈറ്റ് തിരിച്ചിറക്കി.