Sunday, August 1, 2010

ഒരു കല്യാണവും മാധ്യമങ്ങളും


ചിത്രത്തിനു കടപ്പാട് ഗൂഗിളിനും അവരോട് സഹകരിക്കുന്ന മറ്റു വെബ്സൈറ്റ് സംഘത്തിനും

ഒരു കല്യാണം ആകുമ്പോള്‍ ചില കുറ്റവും കുറവും ഒക്കെ ഉണ്ടായെന്നിരിക്കും. ചിലരെ ക്ഷണിക്കാന്‍ വിട്ടുപോയെന്നിരിക്കും, ചിലര്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്നിരിക്കും, ചിലപ്പോള്‍ കല്യാ‍ണപ്പെണ്ണ് കാമുകനൊപ്പം ഒളിച്ചോടിയെന്ന് വരും, വെപ്രാളത്തിനും തിരക്കിനിടയില്‍ ചെറുക്കന്‍ ചിലപ്പോള്‍ വധുവിന്റെ അമ്മയുടെ കഴുത്തില്‍ താലി കെട്ടിയെന്നിരിക്കും അതിപ്പോള്‍ കുത്തിപ്പൊക്കി ഇത്ര വലിയ വാര്‍ത്തയൊക്കെ ആക്കാനുണ്ടോ?

പറഞ്ഞോണ്ട് വന്നത് നമ്മുടെ ചെത്സിയുടെ കല്യാണത്തിനു ഉണ്ടായ പുകിലാണ്. ചെത്സീന്നു പറഞ്ഞാല്‍ അറിയില്ലേല്‍ അവള്‍ടെ അമ്മച്ചിയെ പറ്റി പാറയാം. ആയമ്മ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയാ പേര് ഹിലരി ക്ലിന്റൺ...ഓ എന്നിട്ടും പിടി കിട്ടിയില്ലാന്നോ? മോണിക്കയെയും ക്ലിന്റനേം അറിയോ..ആ അതെന്ന് അത് പറഞ്ഞപ്പോളേക്കും സംഗതിയോടി. ഓടും എനിക്കറിയാം എങ്ങിനെ ഓടാതിരിക്കും...അമ്മാതിരി ഓട്ടമല്ലേ അവരെ പറ്റിയുണ്ടായ കഥകള്‍ക്ക് ആഗോളതലത്തില്‍ തന്നെ കിട്ടിയത്.

അതുപോട്ടെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയെ ഈ കല്യാണത്തിനു ക്ഷണിച്ചില്ലാന്നാണ് ഈ പത്രക്കാര്‍ പൊക്കിക്കൊണ്ടു നടന്ന വാര്‍ത്തയേ. ചുമ്മ പറഞ്ഞതല്ലത്രേ അതിയാന്‍ നേരിട്ട് പറഞ്ഞതണത്രെ തന്നെ കല്യാണത്തിനു ക്ഷണിച്ചില്ലാന്ന്.ഇതു കേട്ടാല്‍ തോന്നും അമേരിക്കയില്‍ നടക്കുന്ന സകല കല്യാണത്തിനും അങ്ങേരെ ക്ഷണിക്കാറുണ്ടെന്ന്. ഒരു പ്രസിഡണ്ടിനു ചേരുന്ന കാര്യമാണോ ഇത് കല്യാണത്തിനു ക്ഷണിച്ചില്ലാന്ന് പരാതി പറയല്‍. എന്തായാലും കേട്ട്പാതി കേള്‍ക്കാത്ത പാതി പത്രക്കാര്‍ക്ക് അതൊരു ഭൂലോക വാര്‍ത്തയായി.

പപ്പരാസികള്‍ക്ക് അവിടെ കയറി ആര്‍ഭാടിക്കുവാനൊന്നും അവര്‍ അവസരം നല്‍കിയില്ല. അല്ലെങ്കില്‍ തന്നെ ഈ പപ്പരാസികള്‍ തന്റെ പപ്പയ്ക്കിട്ടു പണി നല്ലോണം കൊടുത്തവരാണെന്ന് കല്യാണപെണ്ണിനും അറിയാവുന്നകാര്യം ആണല്ലോ. പിന്നെ എങ്ങിനെ അടുപ്പിക്കും ഈ വര്‍ഗ്ഗത്തെ. ആണും പെണ്ണും തമ്മില്‍ എന്തെങ്കിലും ഇടപാടു നടത്തുന്നത് അമേരിക്കയില്‍ പുത്തരിയൊന്നുമല്ല. എന്നിട്ടും അവര്‍ അത് ഒരു ആഗോള സംഭവമാക്കി. അപ്പന്റെ പേരു ചീത്തയാക്കി.

പത്രമായ പത്രത്തില്‍ ഒക്കെ മോണിക്കയുടെ വെളിപ്പെടുത്തലുകള്‍. അവരുടെ വീട്ടിലെ അടിച്ചുതളിക്കാരിയുടെ ഇന്റര്‍വ്യൂ. ക്ലിന്റനുമായി ലീലാവിലാസം നടത്തിയ സമയത്ത് മോണിക്കയുടെ പാന്റിയില്‍ പറ്റിയതിന്റെ ഡി.എന്‍.എ ടസ്റ്റു വരെ പത്രക്കാര്‍ വിളമ്പി. മാധ്യമങ്ങളിലൂടെ അവളൂടെ അടിയുടുപ്പ് മാലോകരുടെ മനസ്സില്‍ ഒരു ഉള്‍ക്കുളിരായി ചിര പ്രതിഷ്ടനേടി. എന്തിനു മലയാ‍ളത്തിലെ ഒരു സിനിമയില്‍ വരെ അത് സംഭവമായി. സഹപത്രാധിപര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന നടന്റെ തീപ്പൊരി ഡയലോഗില്‍ വരെ മോണിക്കയുടെ അടിയുടുപ്പ് സ്ഥാനം പിടിച്ചു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസ്സല്പം നീറിയെങ്കിലും ഹിലരി ക്ലിന്റന്‍ മാപ്പുകൊടുത്തു. കുടുമ്പത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റേയും ഒക്കെ കാര്യങ്ങള്‍ നല്ലനിലക്ക് നോക്കി നടത്തുന്നു അവര്‍. ഹും ഭര്‍ത്താവിന്റെ ലീലാവിലാസം നാലാള്‍ അറിഞ്ഞാല്‍ ഏതെങ്കിലും മലയാളി മങ്കയായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ കാണാമായിരുന്നു കളി !! (സോറി ഉണ്ണീത്താന്‍ സാറിന്റെയും നീലന്‍ സാറിന്റേയും ഒക്കെ കാര്യം മറക്കുന്നില്ല. അതൊക്കെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം) ചട്ടീം കലവും മൊബൈലും എടുത്ത് അപ്പോതന്നെ തന്റെ കുടുമ്പത്തേക്ക് കെട്ടു കെട്ടു. ആങ്ങളമാര്‍ക്കും അയലോക്കക്കാര്‍ക്കും മുമ്പില്‍ ഭര്‍ത്താവിന്റെ ഗുണഗണം വിളമ്പും. പിന്നെ അടുത്തുള്ള വക്കീലിനെ കണ്ട് ചൂടോടെ ഡൈവോഴ്സ് നോട്ടീസ് അയക്കും!!

എന്നാല്‍ മോണിക്കയുടെ കഥയും ചിത്രവുമെല്ലാം വാര്‍ത്തയായും, പുസ്തകമായും, സിനിമയായും ഒക്കെ വിറ്റു കാശാക്കിയവര്‍ ദാണ്ടെ ഈ കല്യാണത്തിന്റെ സമയം ആയപ്പോള്‍ ആയമ്മയെ തഴഞ്ഞു. കോടികള്‍ തന്നെ മാധ്യമ മുതലാളീമാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാലോകരുടെ ഉറക്കം കെടുത്തിയ മദാലസയായ ആ പെമ്പെര്‍ന്നോത്തിയെ തള്ളിക്കളഞ്ഞില്ലേ എല്ലാവരും. അമേരിക്കയില്‍ എത്രയോ പ്രസിഡണ്ടുമാര്‍ അധികാരത്തില്‍ വന്നു പോയി. അവര്‍ക്കൊന്നും ഉണ്ടാകാത്ത വിധം തനിക്ക് ചരിത്രത്തില്‍ ഇക്കിളിയോടുകൂടിയ ഇടം നല്‍കിയ മോണിക്കയെ ക്ലിന്റന്‍ തന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണിച്ചോ?

അല്ലെങ്കില്‍ മോണിക്ക ആന്റിയെ ചെത്സി നേരിട്ടു പോയി ക്ഷണിച്ചോ? ഒരുത്തനെങ്കിലും അന്വേഷിച്ചോ? അതേ പറ്റി അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോന്ന് അറിയുവാന്‍ ആരെങ്കിലും അവരുടെ ഇന്റര്‍വ്യൂ കൊടുത്തോ?

കാര്യം കഴിഞ്ഞപ്പോള്‍ അവരേം വേണ്ട അവരുടെ അടിയുടുപ്പിനേയും വേണ്ട...

4 comments:

വാക്കേറുകള്‍ said...

എന്നാല്‍ മോണിക്കയുടെ കഥയും ചിത്രവുമെല്ലാം വാര്‍ത്തയായും, പുസ്തകമായും, സിനിമയായും ഒക്കെ വിറ്റു കാശാക്കിയവര്‍ ദാണ്ടെ ഈ കല്യാണത്തിന്റെ സമയം ആയപ്പോള്‍ ആയമ്മയെ തഴഞ്ഞു. കോടികള്‍ തന്നെ മാധ്യമ മുതലാളീമാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാലോകരുടെ ഉറക്കം കെടുത്തിയ മദാലസയായ ആ പെമ്പെര്‍ന്നോത്തിയെ തള്ളിക്കളഞ്ഞില്ലേ എല്ലാവരും. അമേരിക്കയില്‍ എത്രയോ പ്രസിഡണ്ടുമാര്‍ അധികാരത്തില്‍ വന്നു പോയി. അവര്‍ക്കൊന്നും ഉണ്ടാകാത്ത വിധം തനിക്ക് ചരിത്രത്തില്‍ ഇക്കിളിയോടുകൂടിയ ഇടം നല്‍കിയ മോണിക്കയെ ക്ലിന്റന്‍ തന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണിച്ചോ?

Anonymous said...

അതുനെരാ ഈ മോണിക്കയെ പത്രക്കാരും ക്ലിന്റനും ഒക്കെ ഒഴിവാക്കിയില്ലേ? കഷ്ടം.
ഇനി മലയാള സിനിമയില്‍ അങ്ങാനം പുള്ളിക്കാരത്തി അഭിനയിക്കാന്‍ സാധ്യതയുണ്ടോ?
ഈയ്യിടെ ബോറന്‍ സൂപ്പറിന്റെ പടത്തില്‍ ഒരു വിദേശി അഭിനയിച്ചതായി അറിഞ്ഞു.

കാവ്യയുടെ കല്യാണ രഹസ്യം എന്നാ പോസ്ടുന്നെ?

വെഞ്ഞാറന്‍ said...

അല്ല പിന്നെ!!

poochakanny said...

ഹ്ാഹ വായനക്ക് രസം ഉണ്ട്. മോണിക്കയെ നിങ്ങളെങ്കിലും ഓര്‍ത്തല്ലോ?