Tuesday, August 24, 2010

ചാ‍ലക്കുടിയോടാട് മത്സരിക്കല്ലേ....



കാഞ്ഞിരപ്പിള്ളീയും ചാലക്കുടിയും കട്ടക്ക് കടക്കായിരുന്നു മത്സരം. മാര്‍ക്കിസ്റ്റാരും-സംഘപരിവാറുകാരും കണ്ണൂരില്‍ കൊലപാതക മത്സരം നടത്തണപോലെ ആണ് കള്ളിന്റെ കാര്യത്തില്‍ ഈ രണ്ടു സ്ഥലവും. ഒരീസം ചാലക്കുട്യാണേല്‍ അടുത്ത ദിവസം കാഞ്ഞിരപ്പിള്ളി. പൂരാടവും  ഉത്തരാടവും (40 ലക്ഷം) ചാലക്കുടി  ഒന്നാം സ്ഥാനം നിലനിര്‍ത്തി. അന്ന് രണ്ടാം സ്ഥാനം തിരുവനന്ദപുരത്തെ ബാലരാമപുരം സറന്മാര്‍ കൊണ്ടോയി. തിരോണമായപ്പോള്‍ തലേ ദിവസത്തെ അടിച്ച് തലപൊങ്ങാന്‍ പറ്റാണ്ടാണോന്ന് അറിയില്ല ചാലക്കുടീലെ കച്ചോടം കുറഞ്ഞു കാഞ്ഞിരപ്പിള്ളിയില്‍ കൂടി. കാഞ്ഞിരപ്പിള്ളിക്ക് റെക്കോഡ്. എന്തായാലും ഓണത്തിന്റെ ഓവറോള്‍ ട്രോഫി ചാലക്കുടിക്ക് തന്നെയാണ്.



ഈ നെലക്ക് പോയാല്‍ ഗിന്നസ് ബുക്കില്‍ കയറുന്ന ആദ്യത്തെ കോര്‍പ്പറേഷന്‍ ആകും ബീവറേജ് കോര്‍പ്പറേഷന്‍. സ്വന്തം റിക്കോര്‍ഡുതന്നെ വര്‍ഷത്തില്‍ ഒന്നിലധികം തവണ മറികടക്കല്ലേ.എന്നാലും ഇങ്ങനെ ഉണ്ടോ ഒരു വച്ചടി വച്ചടി കേറ്റം? ഓ സോറി...ഇനി കണ്ണുതട്ടണ്ട. 

കോര്‍പ്പറേഷനുകള്‍ തമ്മില്‍ മത്സരം ഉണ്ട് നഷ്ടത്തിന്റെ കണക്ക് പറയുന്നതില്‍ എന്നാല്‍ ഈ കോര്‍പ്പറേഷന്‍ ടോട്ടലി ഡിഫറന്റ്. മാത്രോ കോര്‍പ്പറേഷനുള്ളില്‍ തന്നെ അന്യായ മത്സരമാണ്. അതും മുടിഞ്ഞ മത്സരം. മനസ്സിലായില്ല അല്ലേ?


കോപറേഷന്‍ ഒരേ ശമ്പളവും സാധനവും ആണ് തരുന്നതെങ്കിലും കള്ളുവില്പനയുടെ കാര്യത്തില്‍ വല്യ വാശിയാണ് ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകള്‍ തമ്മില്‍. പിരിവിന്റെ കാര്യത്തില്‍ ഓരോ ലോക്കല്‍ കമ്മറ്റിയും പുലര്‍ത്തുന്ന അതേ ഉത്സാഹം ഇവിടെ കാണാം. വികസനത്തിന്റെ കാര്യത്തിലായലും വോട്ടിന്റെ കാര്യത്തിലായാലും വേറെ എന്തിന്റെ കാര്യത്തിലായാലും ജാതിയും മതവും സ്വത്തവും ഒക്കെ നോക്കും എങ്കിലും കള്ളിന്റെ കാര്യത്തില്‍ കേരള ജനത ഒറ്റകെട്ടാ‍ണ്. കേരളത്തിലെ ഓരോ ഔട്‌ലെറ്റിന്റേയും സമീപവാസികളും അതുവഴി കടന്നുപോകുന്നവരും കയ്യിലുള്ള കാശുകൊടുത്ത് കുപ്പി വാങ്ങി ഈ മത്സരത്തെ ഗംഭീരവിജയം ആക്കും.


വികസനത്തിനു കാശില്ല വീട്ടു ചിലവിനു കാശില്ലാന്നു ഒക്കെ മലയാളി ചുമ്മാ കരയുന്ന കേള്‍ക്കാം. എന്നാല്‍ വീശാന്‍ കാശിനു ഒരു കുറവും ഇല്ല. 20.80 ആണ് മാവേലിത്തമ്പുരാന്റെ വരവു പ്രമാണിച്ച് മലയാളി തിരോണത്തിനു ചിലവിട്ടത്. വികസനത്തിന്റെ കാര്യത്തിലായലും വോട്ടിന്റെ കാര്യത്തിലായാലും വേറെ എന്തിന്റെ കാര്യത്തിലായാലും ജാതിയും മതവും സ്വത്തവും ഒക്കെ നോക്കും എങ്കിലും കള്ളിന്റെ കാര്യത്തില്‍ കേരള ജനത ഒറ്റകെട്ടാ‍ണ്. കള്ളുടിച്ച് കാലുനിലത്തുറക്കാത്ത പ്രജകളെ കണ്ട് മാവേലി കരഞ്ഞ്പോയോ ആവോ?

സ്മോളടിക്കൂ സ്മാര്‍ടാവൂ എന്നാണ് കേരള യുവത്വത്തിന്റെ സ്ലോഗന്‍. വെള്ളമടിക്കാത്തവനെ ആണായി കൂട്ടാനോ കൂട്ടത്തില്‍ കൂട്ടാനോ കൂട്ടാക്കണില്ല പലരും. കുടുമ്പക്കാര്‍ക്കും പിള്ളാര്‍ അല്പം സ്മോളടിക്കുന്നതില്‍ കാര്യമായ കുഴപ്പം ഒന്നും ഇല്ല. കുടുമ്പത്ത് ഒന്നിലധികം കുടിയന്മാര്‍ ഉള്ളത് പലനിലക്കും പ്രയോജനമാണെന്ന് കരുതുന്നവരും ഉണ്ട്.

കുടുമ്പക്കാരും സര്‍ക്കാരും കുടിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പറയുന്നവരും ഉണ്ട്. ലോട്ടറിയും കള്ളുമാണ് കേരളത്തില്‍ ഏറ്റവും വിജയം കണ്ട ബിസിനസ്സ് എങ്കിലും കേരള മുഖ്യനു അത്യ ഇഷ്ടമല്ല ഇതു രണ്ടിനോടും.  തിരുവോണ സന്ദേശത്തില്‍ ഈ അതൃപ്തിയും അസ്വസ്ഥതയും മുഖ്യന്‍ പ്രകടിപ്പിക്കുകയും ചെയ്റ്റിരിക്കണൂ. പാര്‍ടി വിരുദ്ധത ഇവിടെയും കാണാം. അല്ലേ ലോട്ടറിക്കാരില്‍ നിന്നും പാര്‍ടി പത്രത്തിനു പത്തുകാശ് പിരിച്ചും പിന്നെ അതു തിരിച്ചു കൊടുത്തും ഒക്കെ പാര്‍ടി ചരിത്ര സൃഷ്ടിക്കുന്നു. അതുമാതമോ ആള്‍ക്കാരുടെ ആത്മസാക്ഷാക്കാരത്തിനായി പാര്‍ടി പിന്തുണയുള്ള ചാനലില്‍ അന്യസംസ്ഥാന ലോട്ടറിയുടെ  നറുക്കെടുപ്പ് ലൈവായി കാണിച്ചു പരസ്യം വഴി പ്രോത്സാഹിപ്പിച്ചും പരസ്യത്തിനു പണം വാങ്ങിയും ഒക്കെ ഒരു ഭാഗത്ത് നില്‍ക്ക അപ്പുറത്ത് മുഖ്യന്‍ തന്നെ അന്യ സംസത്താന ലോട്ടറിയെ വിമര്‍ക്ക.  മുഖ്യന്‍ പറയുന്നതില്‍ വല്യ കാര്യം ഒന്നും അസംഘടിതരായ ഭൂരിപക്ഷം കുടിയന്മാരും കാണുന്നില്ല. അവര്‍ക്ക് പാര്‍ടിയിലാണ് പ്രതീക്ഷയും വിശ്വാസവും. പഞ്ചായത്ത് ഇലക്ഷന്‍ പ്രമാണിച്ച് പല വിധ പദ്ധതികളും കൊണ്ടുവരണ കൂട്ടത്തില്‍ ഇനി കുടിയന്മാര്‍ക്കായി വല്ല പദ്ധതിയും പ്രഖ്യാപിക്കുമോ എന്നാണ് പലരും ചിന്തിക്കുന്നത്?

മറ്റു കോര്‍പ്പറേഷനുകളെ പോലെ അല്ല ബീവറേജ് കോര്‍പ്പറേഷന്‍ അവര്‍ക്ക് അവരുടേതായ സ്റ്റാറ്റ്സുണ്ട് സാധാ പൌരനോടും സ്റ്റാഫിനോടും സ്നേഹം ഉണ്ട്.  തിരുവോണത്തിനു ബീവറേജ് കോര്‍പ്പറേഷന്‍ അവരുടേ ഡീസന്‍സി കീപ്പ് ചെയ്തു. കൃത്യസമയത്തിനു തുറന്നു പലയിടത്തും വൈകുന്നേരം കട പൂട്ടേണ്ട സമയം കഴിഞ്ഞിട്ടും ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ലഭിച്ചു എന്ന് ഉറപ്പുവരുത്തി. ജോലിക്കാരുടെ ആത്മാര്‍ഥതയാണ് പ്രസ്ഥാനത്തിന്റെ പുരോഗതിയും നിലനില്‍‌പ്പും എന്ന് മനസ്സിലാക്കി പണിക്കാര്‍ക്കൊക്കെ ഒരു അഞ്ഞൂറു രൂപ പോക്കറ്റ് മണി നല്‍കി. പോരാത്തതിനു രൂക്ഷമായ “ചില്ലറക്ഷാമം“ മൂലം പോക്കറ്റില്‍ വീണത് വേറെ. കുടിയനും ഹാപ്പി കുപ്പി കൊടുക്കുന്നവനും ഹാപ്പി.

ധ്യാനവും പ്രാര്‍ഥനയും കൊണ്ട് മനുഷ്യന്‍ നന്നാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ വാക്കേറിനു അതില്‍ വല്യ വിശ്വാസം ഒന്നുമില്ല.  കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ മനശ്ശാന്തിക്കായി വരുന്ന പോട്ട ആശ്രമം ഉള്‍പ്പെടെ അരഡസനോളം കേന്ദ്രങ്ങള്‍ ഉള്ള പ്ലേസാണ് ചാലക്കുടി. ആ ചാലക്കുടിയിലാണ് ഓണായാലും, ക്രിസ്തുമസ്സായാലും, ന്യൂയിയറാ‍യാലും കേരളത്തില്‍ എറ്റവും കൂടുതല്‍ കള്ള് വിറ്റുപോണത്. ഈ പ്രതിഭാസം ശരിക്ക് പഠന വിധേയമാക്കേണ്ട സംഗതിയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കുടിയന്മാര്‍ ഭാര്യമാരുടെ സ്വൈര്യക്കേടില്ലാതെ സ്വസ്ഥമായി കള്ളുകുടിക്കാന്‍ ധ്യാനത്തിന്റെ പേരും പറഞ്ഞ് കുടുമ്പത്തുന്നു പോന്ന് ഇവിടെ ലോഡ്ജില്‍ റൂമെടുത്ത് വെള്ളമടിക്കണോണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

2 comments:

വാക്കേറുകള്‍ said...

ധ്യാനവും പ്രാര്‍ഥനയും കൊണ്ട് മനുഷ്യന്‍ നന്നാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ വാക്കേറിനു അതില്‍ വല്യ വിശ്വാസം ഒന്നുമില്ല. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ മനശ്ശാന്തിക്കായി വരുന്ന പോട്ട ആശ്രമം ഉള്‍പ്പെടെ അരഡസനോളം കേന്ദ്രങ്ങള്‍ ഉള്ള പ്ലേസാണ് ചാലക്കുടി. ആ ചാലക്കുടിയിലാണ് ഓണായാലും, ക്രിസ്തുമസ്സായാലും, ന്യൂയിയറാ‍യാലും കേരളത്തില്‍ എറ്റവും കൂടുതല്‍ കള്ള് വിറ്റുപോണത്. ഈ പ്രതിഭാസം ശരിക്ക് പഠന വിധേയമാക്കേണ്ട സംഗതിയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കുടിയന്മാര്‍ ഭാര്യമാരുടെ സ്വൈര്യക്കേടില്ലാതെ സ്വസ്ഥമായി കള്ളുകുടിക്കാന്‍ ധ്യാനത്തിന്റെ പേരും പറഞ്ഞ് കുടുമ്പത്തുന്നു പോന്ന് ഇവിടെ ലോഡ്ജില്‍ റൂമെടുത്ത് വെള്ളമടിക്കണോണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

Unknown said...

:)